ജനാധിപത്യം സലഫി വീക്ഷണത്തില്‍ -- ശബാബ് 9 സെപ്ത്ം 2011
ഈജിപ്തിലെ സലഫീ പ്രസ്ഥാനത്തിന്റെ വക്താവ് അബ്ദുല്‍ മുന്‍ഇം ശഹ്ഹാതുമായി അശ്ശര്‍ഖുല്‍ ഔസത്ത് ദിനപത്രം നടത്തിയ അഭിമുഖത്തില്‍ ജനാധിപത്യത്തെക്കുറിച്ച ഒരു ചോദ്യത്തിന് അദ്ദേഹം നല്കിയ മറുപടി: ``ജനാധിപത്യം പല ഘടകങ്ങളുമുള്‍ക്കൊള്ളുന്നതാണ്, അവയില്‍ മിക്കതും സ്വീകാര്യമാണ്. പക്ഷേ, അവയില്‍ ഏറ്റവും അപകടകരമായിട്ടുള്ളത് നിയമനിര്‍മാണത്തിനുള്ള പരമാധികാരം അത് ജനങ്ങള്‍ക്ക് നല്കുന്നു എന്നാണ്. നിയനിര്‍മാണത്തിനുള്ള അധികാരം അല്ലാഹുവിന് മാത്രമാണെന്നാണ് ഞങ്ങള്‍ വിശ്വസിക്കുന്നത്.'' (2011 ഏപ്രില്‍ 18)