16 August 2009

ഞണ്ടിനെ ഭക്ഷിക്കാമോ?

ഞണ്ടിനെ ഭക്ഷിക്കാമോ?
ശബാബ് Friday, 14 August 2009 മുഖാമുഖം - മുസ്ലിം

കടല്‍ ജീവികളില്‍ പെട്ട ഒരിനമാണല്ലോ ഞണ്ട്‌. ഞണ്ടിനെ ഭക്ഷിക്കുന്നത്‌ കറാഹത്താണെന്ന്‌ ചിലര്‍ പറയുന്നു. ഭക്ഷിക്കാമെന്നും പറയുന്നവരുണ്ട്‌. എന്താണിതിന്റെ യഥാര്‍ഥ വിധി?



അബ്‌ദുല്‍ഗഫൂര്‍, നല്ലളം

ജീവികളുടെ മാംസം ഭക്ഷിക്കുന്നത്‌ സംബന്ധിച്ച അടിസ്ഥാനപരമായ വശം അല്ലാഹുവും റസൂലും(സ) നിരോധിച്ചതൊഴികെയുള്ളതെല്ലാം അനുവദനീയമാണ്‌ എന്നതാകുന്നു. ഞണ്ടിനെ തിന്നുന്നത്‌ ഖുര്‍ആനിലോ ഹദീസിലോ വിലക്കിയിട്ടില്ല. നിരുത്സാഹപ്പെടുത്തിയിട്ടുമില്ല. കടലിനെ സംബന്ധിച്ച്‌, അതിലെ വെള്ളം ശുദ്ധീകരണക്ഷമവും അതിലെ ജീവികള്‍ ചത്താല്‍ (ഭക്ഷിക്കല്‍) അനുവദനീയവുമാണെന്ന്‌ റസൂല്‍(സ) പറഞ്ഞതായി അബൂഹുറയ്‌റ(റ)റയില്‍ നിന്ന്‌ അബൂദാവൂദ്‌, തിര്‍മിദി, നസാഈ, ഇബ്‌നുമാജ എന്നിവര്‍ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌. സമുദ്ര ജീവികളെപ്പോലെ തന്നെയാണ്‌ മറ്റു ജലാശയങ്ങളിലെ ജീവികളെയും മുസ്ലിംപണ്ഡിതന്മാര്‍ ഗണിച്ചിട്ടുള്ളത്‌. ആയതിനാല്‍ കടലിലെയോ നദികളിലെയോ ഞണ്ടുകളെ ഭക്ഷിക്കുന്നതില്‍ ഇസ്ലാമികമായ യാതൊരു വിലക്കുമില്ല. കറാഹത്ത്‌ എന്നാല്‍ അനഭിലഷണീയം എന്നാണര്‍ഥം. ഞണ്ടിനെ ആ വകുപ്പില്‍ ഉള്‍പ്പെടുത്തുന്നതിന്‌ പ്രത്യേക തെളിവൊന്നുമില്ല.

No comments:

Post a Comment

"Comment moderation" is off in this blog.If it is not displayed, could have gone to spam.