25 September 2011

പ്രാര്‍ത്ഥനകള്‍ നിത്യ ജീവിതത്തില്‍

പ്രാര്‍ത്ഥനകള്‍ നിത്യ ജീവിതത്തില്‍
Compliment with ശബാബ്

മയ്യിത്ത് നമസ്‍കാരത്തിലെ പ്രാര്‍‍ത്ഥനകള്‍

മയ്യിത്ത് നമസ്‍കാരത്തിലെ പ്രാര്‍‍ത്ഥനകള്‍

ബഹുദൈവാരാധകര്‍ അല്ലാഹുവിനെ അനുസരിക്കണം എന്ന് വിശ്വസിക്കാത്തവ‍രായിരുന്നുവോ??പ്രവാചകന്‍മാരുടെ ശത്രുക്കളായിരുന്ന ബഹുദൈവാരാധകര്‍ അല്ലാഹുവിനെ അനുസരിക്കണം എന്ന് വിശ്വസിക്കാത്തവ‍രായിരുന്നുവോ??
ശിര്‍ക്ക്പരവും, പാപകരവുമായ പ്രവര്‍ത്തികള്‍ അവര്‍ ചെയ്തിരുന്നത് തന്നെ അല്ലാഹുവിനെ അനുസരിച്ചു കൊണ്ടും പുണ്യം ലഭിക്കുവാനുള്ള മാര്‍ഗ്ഗം എന്ന വിശ്വാസത്തോടെയുമായിരുന്നില്ലേ???


K.P.മുഹമ്മദ് മൌലവി എഴുതിയ "വിശ്വാസം" എന്ന പുസ്തകത്തില്‍ നിന്ന്.

24 September 2011

ഇസ്ലാമിക രാഷ്ട്രവും മതനിരപേക്ഷതയും - ചെറിയമുണ്ടം അബ്ദുൾ ഹമീദ്,

ഇസ്ലാമിക രാഷ്ട്രവും മതനിരപേക്ഷതയും - ചെറിയമുണ്ടം അബ്ദുൾ ഹമീദ്,
ISM സം‌സ്ഥാന സമ്മേളനം 1991 മെയ് 3,4,5 എറണാകുളം, വിശേഷാൽ പതിപ്പ്. 

മതവിധികളും മാറുന്ന ലോകവും -പി മുഹമ്മദ്‌ കുട്ടശ്ശേരി

മതവിധികളും മാറുന്ന ലോകവും -പി മുഹമ്മദ്‌ കുട്ടശ്ശേരി

ശബാബ് 2011-ആഗസ്ത്-19

മനുഷ്യവിമോചനം ഇസ്ലാമിന്റെ രീതി - ചെറിയമുണ്ടം അബ്ദുൾ ഹമീദ്.

മനുഷ്യവിമോചനം ഇസ്ലാമിന്റെ രീതി - ചെറിയമുണ്ടം അബ്ദുൾ ഹമീദ്. Audio Clip.

12 September 2011

ജനാധിപത്യം സലഫി വീക്ഷണത്തില്‍ - ശബാബ് 9 സെപ്ത്ം 2011


ജനാധിപത്യം സലഫി വീക്ഷണത്തില്‍    --   ശബാബ് 9 സെപ്ത്ം 2011
ഈജിപ്‌തിലെ സലഫീ പ്രസ്ഥാനത്തിന്റെ വക്താവ്‌ അബ്‌ദുല്‍ മുന്‍ഇം ശഹ്‌ഹാതുമായി അശ്ശര്‍ഖുല്‍ ഔസത്ത്‌ ദിനപത്രം നടത്തിയ അഭിമുഖത്തില്‍ ജനാധിപത്യത്തെക്കുറിച്ച ഒരു ചോദ്യത്തിന്‌ അദ്ദേഹം നല്‌കിയ മറുപടി: ``ജനാധിപത്യം പല ഘടകങ്ങളുമുള്‍ക്കൊള്ളുന്നതാണ്‌, അവയില്‍ മിക്കതും സ്വീകാര്യമാണ്‌. പക്ഷേ, അവയില്‍ ഏറ്റവും അപകടകരമായിട്ടുള്ളത്‌ നിയമനിര്‍മാണത്തിനുള്ള പരമാധികാരം അത്‌ ജനങ്ങള്‍ക്ക്‌ നല്‌കുന്നു എന്നാണ്‌. നിയനിര്‍മാണത്തിനുള്ള അധികാരം അല്ലാഹുവിന്‌ മാത്രമാണെന്നാണ്‌ ഞങ്ങള്‍ വിശ്വസിക്കുന്നത്‌.'' (2011 ഏപ്രില്‍ 18)

10 September 2011

ഇബാദത്ത് വിഷയത്തിലെ ഇസ്ലാഹീ പ്രസ്ഥാനത്തിന്റെ പുസ്തകങ്ങൾ

ഇബാദത്ത് വിഷയത്തിലെ ഇസ്ലാഹീ പ്രസ്ഥാനത്തിന്റെ പുസ്തകങ്ങൾ


Click on names to download files, (if any download difficulties please notify)

09 September 2011

അഭൌതികതയുമായി ബന്ധമില്ലാത്ത അനുസരണ ശിര്‍ക്കോ?

ശബാബ്‌ 98 ഒക്ടോബര്‍ 16
അഭൌതികതയുമായി ബന്ധമില്ലാത്ത അനുസരണ ശിര്‍ക്കോ?


ചോ: `അഭൌതികത കല്‌പിക്കാതെയും പ്രാര്‍ത്ഥനാഭാവമില്ലാതെയും നടത്തുന്ന ഏതെങ്കിലും അനുസരണം ശിര്‍ക്കാണെന്ന്‌ ഖുര്‍ആനിന്റെയോ സുന്നത്തിന്റെയോ അടിസ്ഥാനത്തില്‍ തെളിയിച്ച്‌ തരാമോ?  എന്ന ചോദ്യത്തിന്‌ ജമാഅത്ത്‌ നേതാവിന്റെ മറുപടിയില്‍ തെളിവായി ഉദ്ധരിച്ച ഖുര്‍ആന്‍ വാക്യങ്ങള്‍ താഴെ ചേര്‍ക്കുന്നു.

പ്രാര്‍ത്ഥനാപൂര്‍ണ്ണമല്ലാത്ത അനുസരണം

ശബാബ് 2006 ഡിസംബർ 22
പ്രാര്‍ത്ഥനാപൂര്‍ണ്ണമല്ലാത്ത അനുസരണം
?2006 മെയ്‌ 13 ലെ പ്രബോധനം വാരികയില്‍ `തൌഹീദും ആഹാരനിയമങ്ങളും എന്ന ലേഖനത്തില്‍ വിശുദ്ധ ഖുര്‍ആനിലെ 6:121 സൂക്തം ഉദ്ധരിച്ചുകൊണ്ടുള്ള ലേഖനത്തില്‍ അവസാനം ഇങ്ങനെ പറയുന്നു.
``നബി തിരുമേനിയുടെ അനുയായികള്‍ അക്കാലത്തെ മുശ്‌രിക്കുകള്‍ക്ക്‌ അഭൌതികത്‌ കല്‌പിച്ചിരുന്നില്ലെന്നതും അവരെ പ്രാര്‍ത്ഥനാ വികാരത്തോടെ അനുസരിച്ചിരുന്നില്ലെന്നതും അവിതര്‍ക്കിതമാണല്ലോ. എന്നിട്ടും അല്ലാഹുവിന്റെ വിധികള്‍ ധിക്കരിച്ചു കൊണ്ട്‌ മുശ്‌രിക്കുകളെ അനുസരിച്ചാല്‍ അനുസരിക്കുന്നവരും മുശ്‌രിക്കാവുമെന്ന്‌ ഖുര്‍ആന്‍ പ്രഖ്യാപിക്കുന്നു. പ്രാര്‍ത്ഥനാപൂര്‍ണ്ണമല്ലാത്ത അനുസരണം ഇബാദത്തോ ശിര്‍ക്കോ ആവുകയില്ലെന്ന മുജാഹിദ്‌ സുഹൃത്തുക്കളുടെ വാദം തീര്‍ത്തും തെറ്റാണെന്ന്‌ ഈ ഖുര്‍ആന്‍ വാക്യം അസന്ദിഗ്‌ധമായി തെളിയിക്കുന്നു. 
മുസ്‌ലിമിന്റെ മറുപടി പ്രതീക്ഷിക്കുന്നു.
അബ്ദുസ്സലാം ,ഒട്ടുമ്മല്‍

സലഫിസവും അനുസരണശിര്‍ക്കും.

സലഫിസവും അനുസരണശിര്‍ക്കും.
മുഖാമുഖം (ശബാബ് 2001 ഏപ്രില്‍ 27 മുഖാമുഖം)
'സലഫിസത്തിന്‍റെ സമീപനങ്ങള്‍' എന്ന ശൈഖ് അബ്ദുര്‍റഹിമാന്‍ അബ്ദുല്‍ ഖാലിഖിന്‍റെ ലേഖനസമാഹാരം(IPH) വായിക്കാനിടയായി. അതിലെ ഒരു ഭാഗം ചുവടെ ചേര്‍ക്കുന്നു.
"തനിക്കു മാത്രമാണെന്ന് അല്ലാഹു നിശ്ചയിച്ച ഏതെങ്കിലും ഒരു ആരാധനാ കര്‍മ്മം മറ്റാര്‍ക്കെങ്കിലും സമര്‍പ്പിച്ചാല്‍ അത് ശിര്‍ക്കായി ഗണിച്ചിരിക്കുന്നു അല്ലാഹു. അതേപ്രകാരം തന്നെ ഏതെങ്കിലുമൊരു കാര്യത്തില്‍ തനിക്കു പകരം മറ്റൊരാളെ അനുസരിക്കുന്നത് ശിര്‍ക്കായി ഗണിച്ചിരിക്കുന്നു. അപ്പോള്‍ ആരാധനയിലേയും അനുസരണത്തിലേയും ശിര്‍ക്ക് ഒരുപോലെ സമമാണ്‌. അല്ലാഹു പറഞ്ഞു: അവന്‍ തന്‍റെ ആധിപത്യത്തില്‍ ആരെയും പങ്കാളിയാക്കുന്നില്ല. (അല്‍ കഹ്‍ഫ് :26)  ----പേജ് 23
തുടര്‍ന്ന് സൂറ:അന്‍ആം 121-‍ ആം ആയത്ത് - ശവം തിന്നുന്നത് സംബന്ധിച്ച തര്‍ക്കം --ഉദ്ധരിച്ച ശേഷം ഇപ്രകാരം കാണാം
: "അല്ലാഹുവിനെ ധിക്കരിച്ചുകൊണ്ട് മറ്റുള്ളവരെ അനുസരിക്കുന്നത് ശിര്‍ക്കാണെന്ന് അര്‍ത്ഥശങ്കക്കിടമില്ലാത്തവിധം വ്യക്തമാക്കുന്ന വചനമാണിത്. ആ അനുസരണം ചെറിയ കാര്യത്തിലോ വലിയ കാര്യത്തിലോ എന്നതൊന്നും വിഷയമല്ല".
അനുസരണവുമായി ബന്ധപ്പെട്ട വിഷയത്തിന്‌ മുജാഹിദുകളുടെ വീക്ഷണം ഇതുമായി യോജിക്കുന്നതാണോ? അതല്ല; അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ പ്രാമാണികരായ മറ്റേതെങ്കിലും സലഫി പണ്ഠിതന്മാരെ ഉദ്ധരിച്ച് അത് വ്യക്തമാക്കണമെന്ന് താല്‍പര്യപ്പെടുന്നു.
എം.എ അനീസ് , വെളിയത്തുനാട്