25 July 2011

സർക്കാർ ജോലിയും, സർക്കാരിനുള്ള അനുസരണവും... ഇസ്ലാഹീ പ്രസ്ഥാനത്തിന്റെ വീക്ഷണം.

സർക്കാർ ജോലിയും, സർക്കാരിനുള്ള അനുസരണവും... ഇസ്ലാഹീ പ്രസ്ഥാനത്തിന്റെ വീക്ഷണം.
1
സർക്കാർ ജോലിയും, സർക്കാരിനുള്ള അനുസരണവും... ഇസ്ലാഹീ പ്രസ്ഥാനത്തിന്റെ വീക്ഷണം.
2

സർക്കാർ ജോലിയോടുള്ള ഇസ്ലാഹീ പ്രസ്ഥാനത്തിന്റെ സമീപനം വിശദീകരിക്കുന്നതിന് മുമ്പ് ചില ഭൂതകാല സ്‌മരണകൾ വിഷയത്തിൽ കൂടുതൽ വ്യക്തത ലഭിക്കാൻ ഉപകരിക്കും.

3

ഇനി സർക്കാർ ജോലിക്ക് ശ്രമിക്കുന്നതിനോടുള്ള ആദ്യകാല ജമാ‌അത്ത് നിലപാട് ഒ.അബ്ദുള്ള സാഹിബ് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ വിവരിച്ചത് കാണുക.

അങ്ങനെയിരിക്കെ ഒരു ദിവസം അതാ വരുന്ന ജമാഅത്തെ ഇസ്‌ലാമിയുടെ സംസ്ഥാന അമീര്‍ ജനാബ്‌ കെ.സി.അബ്ദുല്ല മൌലവി. വിദ്യാര്‍ത്ഥികളില്‍ ചിലര്‍ അറബിക്ക്‌ പണമടച്ചിരിക്കുന്നു എന്ന വിവരം അറിഞ്ഞായിരുന്നു ആ വരവ്‌. വന്നപാടെ വിദ്യാര്‍ത്ഥികളുടെ യോഗം വിളിച്ചു.കൂടെ ജമാഅത്ത്‌ നാസിം കെ.പി.കെ.അഹ്‌മദ്‌ മൌലവിയുമുണ്ട്‌.ഇരുവരുടേയും ഉഗ്രന്‍ പ്രസംഗം ഇസ്‌ലാമിക പ്രബോധന പ്രവര്‍ത്തനത്തിന്റെ പടച്ചട്ട അണിയേണ്ട വിദ്യാര്‍ത്ഥികള്‍ താഗൂത്തിന്റെ പാദസേവകരായി മാറുന്നതിലെ ആപത്തും അനര്‍ത്ഥവും ഇരുപേരും വിശുദ്ധ ഖുര്‍ആന്റെ തിരുവെളിച്ചത്തില്‍ വിശദമായി വിവരിച്ച ശേഷം അമീര്‍ അവര്‍കള്‍ പറഞ്ഞു:``അതുകൊണ്ട്‌ വല്ലവരും സര്‍ക്കാര്‍ വക പരീക്ഷക്കെഴുതുന്ന പക്ഷം ഈ സ്ഥാപനത്തിലെ ഒരു ബറ്റും അവര്‍ക്ക്‌ ഹലാലാവുന്നതല്ല. അത്‌ തിന്നുന്നതിലും നല്ലത്‌ .........തിന്നലാണ്‌.
------
പഠനം പൂര്‍ത്തിയാക്കി നാട്ടിലെത്തി.ഒന്നോ രണ്ടോ ദിവസം കഴിഞ്ഞുകാണും.നാട്ടുകാരണവരും ഇ.മുഹമ്മദിന്റെ ജേഷ്‌ഠനുമായ എ.സി.കുഞ്ഞാലി ഹാജി എനിക്കൊരു പൊതി കൊടുത്തയച്ചു.ജീരകം.എനിക്കാദ്യം സംഭവത്തിന്റെ പൊരുള്‍ മനസ്സിലായില്ല.ആരോ പറഞ്ഞു,സര്‍ക്കാര്‍ അംഗീകാരമില്ലാത്ത കോഴ്സും പഠനവും കഴിഞ്ഞവര്‍ക്ക്‌ ജീരകം പൊളിക്കുകയല്ലാതെ മറ്റൊരു തൊഴിലും അല്ലാഹുവിന്റെ ഭൂമിയില്‍ കിട്ടാന്‍ പോവുന്നില്ല എന്നതാണ്‌ പൊതിയുടെ പൊരുള്‍.ജീരകം കൊടുത്തയച്ച ആളെ നേരില്‍ കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു.നിങ്ങള്‍ കുറച്ചാളുകളേ ഇങ്ങനെ കഷ്ടപ്പെടേണ്ടി വരൂ.നിങ്ങളുടെ നേതാക്കളുടെ മക്കള്‍ വലുതാവുമ്പോഴേക്കും വിദ്യാഭ്യാസത്തെക്കുറിച്ച വീക്ഷണങ്ങളെല്ലാം തനിയെ മാറിക്കൊള്ളും.നോക്കിക്കോ?
...............
...ജമാഅത്ത്‌ നേതാക്കളില്‍ പരീക്ഷയും സര്‍ട്ടിഫിക്കറ്റും വേണ്ടന്ന്‌ വച്ച്‌ മക്കളെ ശാന്തപുരം മോഡലില്‍ പഠിപ്പിച്ചവര്‍ അത്യപൂര്‍വ്വം.
മഴക്കാലത്ത്‌ നദികള്‍ നിറഞ്ഞാല്‍ ഞങ്ങളുടെ നാട്‌ വെള്ളത്തില്‍ മൂടും.റോഡുവക്കിലുള്ള എന്റെ വീടിന്റെ മുമ്പിലും മറ്റുമാണ്‌ അവിടെ വെള്ളം മൂടും വരെ ആളുകള്‍ വാഹനം പാര്‍ക്ക്‌ ചെയ്യുക.ഒരു ദിവസം കാലത്ത്‌ നാലുമണിക്ക്‌ വീട്ടുമുറ്റത്ത്‌ കാര്‍ സ്റ്റാര്‍ട്ടാക്കുന്ന ശബ്ദം.ഞാന്‍ ലൈറ്റിട്ട്‌ നോക്കി.കാര്‍ ആരെങ്കിലും മോഷ്ടിക്കുകയാണെങ്കിലോ?``ആരാഎന്ന ചോദ്യത്തിന്‌ അമീറിന്റെ മകളെ ഫാറൂഖ്‌ കോളേജില്‍ ബി.എഡ്‌.പരീക്ഷ എഴുതിക്കാന്‍ കൊണ്ടു പോവുകയാണെന്നായിരുന്നു മറുപടി.``വെള്ളപ്പൊക്കമായതുകൊണ്ട്‌ റോഡ്‌ വെള്ളത്തിലാവും മുമ്പ്‌ രക്ഷപ്പെടണം.ഞാന്‍ നാട്ടുകാരണവര്‍ പറഞ്ഞത്‌ ഓര്‍ത്തു.നേതാക്കളുടെ പെണ്‍മക്കള്‍ പോലും പരീക്ഷ എഴുതാന്‍ പോവുന്നു.
-----
എന്റെ ആഭ്യന്തരം സ്‌ക്കൂള്‍ ഫൈനല്‍ കഴിഞ്ഞ്‌ ടി.ടി.സി പാസായതിനെ തുടര്‍ന്ന്‌ ജെ.ഡി.ടി.ഇസ്‌ലാമില്‍ ഒരൊഴിവിലേക്ക്‌ അവള്‍ക്കായി ഒരു ശുപാര്‍ശ കത്തിന്‌ ഞാന്‍ കെ.സി.അബ്ദുല്ല മൌലവിയെ സമീപിച്ചു.അദ്ദേഹം കത്ത്‌ തന്നു കൊണ്ടുപറഞ്ഞു:ഇവള്‍ എപ്പോഴാണ്‌ ഇതൊക്കെ പാസായത്‌.എല്ലാം എന്നോട്‌ അന്വേഷിക്കാതെ ചെയ്‌തത്‌ നന്നായി.അന്വേഷിച്ചിരുന്നെങ്കില്‍ ഒന്നും നടക്കുമായിരുന്നില്ല.``
മുഹ്‌യദ്ദീന്‍ പള്ളിക്കു മുമ്പിലെ സോളിഡാരിറ്റിയുടെ കൂറ്റന്‍ ബാനര്‍ കണ്ടപ്പോള്‍ ആ പഴയ പരസ്യവാചകം ഓര്‍മ്മയിലേക്ക്‌ വന്നു.എന്തൊരു ചെയ്‌ഞ്ച്‌!.
(``എന്തൊരു ചെയ്‌ഞ്ച്‌“ .അബ്ദുല്ലചന്ദ്രിക 10–2–2006(വെള്ളി)

4

ഇത്തരമൊരു മുൻ നിലപ്പാടിനു കാരണമായ ആശയമെന്ത്?
ഇതര ദീനുകൾക്ക് (ജനാധിപത്യ ദീൻ) സേവനം ചെയ്യുന്നതിന്റെ  തത്വിക വശം കാണാം.
view doc മറ്റൊന്ന്

5

അന്ന് ഇതര മുസ്‌ലിംകൾ സ്വീകരിച്ച സമീപനം

ഏതാണ്‌ട്‌50 വര്‍ഷം മുമ്പ്‌എഴുതപ്പെട്ട ഒരു ലേഖനഭാഗം കാണാം

``ഇനി നമ്മെപോലെ ഒരു മതേതരഗവണ്മെന്റിന്റെ കീഴില്‍ജീവിക്കുന്ന മുസ്‌ലിംകളുടെ നിലയെപ്പറ്റി ചിന്തിക്കാം. മുസ്‌ലിം സമുദായം എവിടെയായിരുന്നാലും അവരുടെ ഇടയില്‍ഇസ്‌ലാമികജീവിതത്തെ അവര്‍പാലിക്കണം. അതോടൊപ്പം തന്നെ രാജ്യത്ത്‌പൊതുവേ നീതിയും സമാധാനവും പാലിക്കേണ്‌ടതും അവരുടെ കടമയാണ്‌.അതുകൊണ്‌ട്‌നല്ലവരും പ്രാപ്‌തരുമായ മുസ്‌ലിംകള്‍അസംബ്ലിയിലും മറ്റും സ്ഥാനങ്ങള്‍സ്വീകരിക്കേണ്‌ടതും ഉദ്യോഗങ്ങള്‍വഹിക്കേണ്‌ടതുമാണ്‌. അങ്ങനെ ചെയ്യുന്നത്‌കൊണ്‌ട്‌കുറേയെങ്കിലും അക്രമങ്ങളും അനീതികളും തടയുവാനും, ഇസ്‌ലാമിക താല്‍പര്യങ്ങളേയും സമുദായത്തിന്നുള്ള രാഷ്‌ട്രീയാവകാശങ്ങളേയും സംരക്ഷിക്കുവാനും സാധിക്കുമെന്നുള്ളത്‌ഒരു പരമാര്‍ത്ഥം മാത്രമാണ്‌. തന്മൂലം,ഈ ഉദ്ദേശാര്‍ത്ഥം ഉദ്യോഗങ്ങളും അസംബ്ലി മുതലായവയിലുള്ള മെമ്പര്‍സ്ഥാനവും സ്വീകരിക്കുന്നത്‌കൊണ്‌ടുള്ള ഗുണങ്ങളും ദോഷങ്ങളും താരതമ്യപ്പെടുത്തി `രണ്‌ടുപദ്രവത്തില്‍നിന്ന്‌ലഘുവായത്‌സ്വീകരിക്കുക എന്ന തത്വമനുസരിച്ച്‌ചിലപ്പോള്‍അനുവദനീയവും ചിലപ്പോള്‍നിര്‍ബന്ധവുമായിത്തീരുന്നതാണ്‌. കാരണം,മുസ്‌ലിംകളില്‍പ്രാപ്‌തിയും നീതിനിഷ്‌ഠയുമുള്ളവരെല്ലാം ഒഴിഞ്ഞു മാറി നില്‍ക്കുന്ന പക്ഷം നാട്ടില്‍പൊതുവെ അനീതിയും, അക്രമപരമായ നിയമങ്ങള്‍മൂലം മുസ്‌ലിംകള്‍ക്ക്‌തന്നെ കൂടുതല്‍ദ്രോഹങ്ങളും അനുഭവിക്കേണ്‌ടതായി വരുന്നതാണ്‌. ജീവിതത്തിനു വേണ്‌ടി മാത്രമാണെങ്കില്‍ഇതൊന്നും അനുവദനീയമല്ല......
അമുസ്‌ലിം ഗവണ്മെന്റുകളുടെ നിയമനിര്‍മാണം കൊണ്‌ട്‌അല്ലാഹുവിന്റെ വിധിക്കു യാതൊരിളക്കവും ഉണ്‌ടാവുകയില്ലെന്നും അതിനാല്‍കഴിയുന്നത്ര അല്ലാഹുവിന്റെ നിയമങ്ങള്‍ക്ക്‌വിരോധമായി ഉണ്‌ടാക്കപ്പെടുന്ന നിയമങ്ങളെ തടയണമെന്നും നിഷ്‌ഠ വച്ചു അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍സമരം ചെയ്യുവാനായി ആര്‍പരിശ്രമിക്കുന്നുവോ അവരാണ്‌സജ്ജനങ്ങള്‍``. 
അല്‍മനാര്‍പുസ്‌തകം 4,ലക്കം 5,6,7 
ജമാഅത്തെ ഇസ്‌ലാമിയും ഇബാദത്തും
കെ.എം.മൌലവി
അവലംബം: ശബാബ്‌സെമിനാര്‍പതിപ്പ്‌1998


6

പക്ഷേ, മുസ്‌ലിംകളുടെ അധികാരസ്ഥാനത്തെ പ്രാധിനിത്യമില്ലായ്‌മയെ പറ്റി  ജമാ‌അത്ത് പരിഭവിക്കാറുമുണ്ട്. അത്തരമൊരു പരിഭവത്തിന് ഡോ:ഖർ‌ദാവി മറുപടി നൽകുന്നുണ്ട്..

“മെയ്‌ 12 –ാം തീയതി ചൊവ്വാഴ്‌ച രാത്രി 8.30 ന്‌ കേരളീയരായ ജമാഅത്ത്‌ പ്രവര്‍ത്തകര്‍ ദോഹയിലെ ഖത്തര്‍ സ്‌പോര്‍ടസ്‌ ക്ലബ്ബില്‍ ഒരു യോഗം സംഘടിപ്പിച്ചുജമാഅത്തെ ഇസ്‌ലാമിയുടെ കേരള സമ്മേളനം അവലോകനം ചെയ്യാന്‍ വേണ്ടിയാണ്‌ പരിപാടി സംഘടിപ്പിച്ചത്‌. യോഗത്തില്‍ മുഹമ്മദ്‌ ഖുതുബ്‌, അലി ഖുറദാഗി എന്നിവര്‍ക്ക്‌ പുറമെ ശൈഖ്‌ യൂസുഫുല്‍ ഖര്‍ദാവിയും പങ്കെടുത്തിരുന്നു. സമ്മേളനപിറ്റേന്ന്‌ ഖത്തറിലേക്ക്‌ വിമാനം കയറിയ മാധ്യമം എഡിറ്റര്‍ ഇന്‍ ചാര്‍ജ്‌ ഒ. അബ്ദുര്‍റഹ്മാനാണ്‌ ജമാഅത്തെ ഇസ്‌ലാമിയുടെ ഔദ്യോഗികവക്താവായി യോഗത്തില്‍ സംസാരിച്ചത്‌.
..........................................
............................................
(ഡോ:ഖർദാവിയൂടെ പ്രഭാഷണത്തിൽ നിന്ന്)

എന്നാല്‍ പ്രതീക്ഷ കെടുത്തിക്കളഞ്ഞ ഒട്ടനവധി പ്രതിസന്ധികളെക്കുറിച്ചാണ്‌ അബ്ദുര്‍റഹ്‌മാന്‍ ഇവിടെ സംസാരിച്ചത്‌. അവയുടെ പരിഹാരങ്ങളൊന്നും സൂചിപ്പിച്ചതുമില്ല.യഥാര്‍ത്ഥ പരിഹാരം തുടങ്ങുന്നത്‌ പുതിയ ഒരു കര്‍മസരണിയുടെ തിരിച്ചറിവില്‍ നിന്നാണ്‌.

 മുസ്‌ലിംകളിപ്പോള്‍ അവരെത്തന്നെ കുറ്റ്‌പ്പെടുത്തുകയാണ്‌! കാഫിറിന്റെ വിദ്യാഭ്യാസമെന്നു പറഞ്ഞ്‌ അവര്‍ തന്നെയാണ്‌ വിദ്യാഭ്യാസത്തില്‍ നിന്ന്‌ മാറിനിന്നത്‌. കാഫിര്‍ സര്‍ക്കാരിന്റെ കലാലയങ്ങളില്‍ ചേരാന്‍ പാടില്ലെന്ന്‌ സ്വയം തീരുമാനിച്ചവര്‍ തന്നെയാണ്‌ പാര്‍ലിമെന്റില്‍ നിന്നും സര്‍ക്കാര്‍ ജോലികളില്‍ നിന്നും വിട്ടുനിന്നത്‌.

ഇരുപതു വര്‍ഷം മുമ്പ്‌ ഞാന്‍ ഒരു പുസ്‌തകം എഴുതി. ``ഇസ്‌ലാമിക രാഷ്ട്രത്തിലെ അമുസ്‌ലിംകള്‍ അപ്പോള്‍ ഇന്ത്യാക്കാരായ ഏതാനും സഹോദരങ്ങള്‍ എന്നോട്‌ വന്നു പറഞ്ഞു; അമുസ്‌ലിം സമൂഹത്തിലെ മുസ്‌ലികളെ പറ്റി താങ്കളൊരു ഗ്രന്ഥം എഴുതണം. കാരണം അതാണ്‌ ഞങ്ങള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നം. മുസ്‌ലിമിന്‌ പാര്‍ലിമെന്റില്‍ പോകാന്‍ പാടില്ല. സൈന്യത്തില്‍ ചേരാന്‍ പാടില്ല. പോലീസില്‍ ജോലി ചെയ്യരുത്‌. സര്‍ക്കാര്‍ ഉദ്യോഗം പാടില്ല എന്നിങ്ങനെ വാദിക്കുന്ന ഒരു വിഭാഗം ഞങ്ങളുടെ നാട്ടിലുണ്ട്‌. ഇവിടെ ഞങ്ങള്‍ എന്തു നിലപാടെടുക്കണം.? അതാണ്‌ ഞങ്ങളുടെ പ്രശ്‌നം. സയ്യിദ്‌ അബുല്‍ അഅ്‌ലാ മൌദൂദിയാകട്ടെ ഈ പ്രശ്‌നങ്ങളിലൊക്കെ തീവ്രവാദിയായിരുന്നു.കാഫിര്‍ ഗവണ്‍മെന്റില്‍ ഭാഗഭാക്കാവുന്നത്‌ അനുവദനീയമല്ല എന്നാണ്‌ അദ്ദേഹം പറഞ്ഞത്‌. ഞാന്‍ പറയട്ടെ, അനുവദനീയമാണത്‌. മുസ്‌ലിംകളുടെ നന്മക്ക്‌ വേണ്ടി അതില്‍ പങ്കാളിയാകാം. യൂസുഫ്‌ നബി() കാഫിര്‍ ഗവണ്‍മെന്റില്‍ ഭാഗഭാക്കായിട്ടുണ്ട്‌. വിശുദ്ധ ഖുര്‍ആന്‍ പറയുന്നത്‌ നോക്കുക. ``ജയിലിലെ രണ്ടു സുഹൃത്തുക്കളെ ,വ്യത്യസ്‌ത രക്ഷാധികാരികളാണോ ഉത്തമം അതല്ല; ഏകനും സര്‍വ്വാധികാരിയുമായ അല്ലാഹുവാണോ? അവനു പുറമെ നിങ്ങള്‍ ആരാധിക്കുന്നവ നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്‌തിട്ടുള്ള ചില നാമങ്ങളല്ലാതെ മറ്റൊന്നുമല്ല``(യൂസുഫ്‌ 39,40) എന്നു പറഞ്ഞ യൂസുഫ്‌ നബിതന്നെയാണ്‌ താങ്കള്‍ എന്നെ ഭൂമിയിലെ ഖജനാവുകളുടെ അധികാരമേല്‌പ്പിക്കൂ ,തീര്‍ച്ചയായും ഞാന്‍ വിവരമുള്ള ഒരു സൂക്ഷിപ്പുകാരനായിരിക്കും.``(യൂസുഫ്‌ 55) എന്ന്‌ അമുസ്‌ലിമായ രാജാവിനോട്‌ പറഞ്ഞത്‌. അങ്ങനെ അവര്‍ രണ്ടുപേരും മുഖേന ധാരാളം നന്മകള്‍ക്ക്‌ അല്ലാഹു കളമൊരുക്കുകയാണ്‌ ചെയ്‌തത്‌.

ശൈഖ്‌ അലി ഖുര്‍ദാഗി പറഞ്ഞത്‌ പോലെ ഇത്തരം പ്രശ്‌നങ്ങളിലെല്ലാം ശറഇന്റെ വിശാലമായ കാഴ്‌ചപ്പാടിലൂടെ നോക്കിക്കാണുകയാണ്‌ മുസ്‌ലിംകള്‍ ചെയ്യേണ്ടത്‌. ഏത്‌ പ്രശ്‌നത്തിലും ഉള്‍ക്കാഴ്‌ചയുള്ള നിലപാട്‌ അവര്‍ക്കുണ്ടായിരിക്കണം. അതിനുപകരം മുകളില്‍ പറഞ്ഞ വീക്ഷാഗതിക്ക്‌ അവരില്‍ സ്വാധീനവും അംഗീകാരവും ലഭിച്ചാല്‍ പിന്നെ ഹിന്ദുക്കള്‍ മാത്രമായിരിക്കും ഭരണം നടത്തുന്നവര്‍. പന്ത്രണ്ടോ പതിനഞ്ചോ കോടി വരുന്ന മുസ്‌ലിം ന്യൂനപക്ഷത്തിന്‌ ഇന്ത്യയില്‍ തരിമ്പും വിലയുണ്ടാവില്ല. അവര്‍ക്കൊരു സ്ഥാനവും ലഭിക്കുകയില്ല......

ഇന്ത്യയില്‍ ഇസ്‌ലാമിക ഭരണമുണ്ടാക്കാന്‍ നിങ്ങളെക്കൊണ്ടാവില്ല. അവിടെ നിങ്ങള്‍ക്ക്‌ ചെയ്യാനുള്ളത്‌ വിജ്ഞാനം പ്രചരിപ്പിക്കുകയും വിദ്യാഭ്യാസ സാമ്പത്തിക രംഗങ്ങളില്‍ മുസ്‌ലിംകളുടെ നില മെച്ചപ്പെടുത്തുകയും മതപരമായ ജീവിതം നയിക്കുകയും മാത്രമാണ്‌.അതു തന്നെയാണ്‌ മുസ്‌ലിംകള്‍ക്ക്‌ അഭികാമ്യവും. അബ്ദുര്‍റഹ്‌മാന്‍ സൂചിപ്പിച്ചപോലെ അമുസ്‌ലിം ഭൂരിപക്ഷത്തിന്നിടയില്‍ മുസ്‌ലിംകള്‍ അവരുടെ മതപരമായ വ്യക്തിത്വം കാത്തുസൂക്ഷിക്കുക തന്നെയാണ്‌ വേണ്ടത്‌. എന്നാല്‍ അതോടൊപ്പം തന്നെ നിര്‍ബന്ധമായും സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ചേര്‍ന്ന്‌ പഠിക്കണം. എല്‍.പിയിലും യു.പിയിലും ഹൈസ്‌കൂളിലും യൂനിവേഴ്സിറ്റികളിലും ഒക്കെ അവര്‍ പഠിക്കണം. ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും രണ്ടോ മൂന്നോ ശതമാനമൊന്നും പോരാ. അതിനാല്‍ യാഥാര്‍ത്ഥ്യബോധത്തോടെ പ്രവര്‍ത്തിക്കാന്‍ എന്റെ സഹോദരങ്ങളോട്‌ ഞാന്‍ ആഹ്വാനം ചെയ്യുകയാണ്‌. സയ്യിദ്‌ റശീദ്‌ റിദയും ഹസനുല്‍ ബന്നയും പറഞ്ഞ ഒരു തത്വമുണ്ട്‌


`യോജിക്കാവുന്ന മേഖലകളിലൊക്കെ സഹകരിച്ച്‌ പ്രവര്‍ത്തിക്കുക .ഭിന്നിപ്പിന്റെ മേഖലകളില്‍ പരസ്‌പര സഹിഷ്‌ണൂത കാണിക്കുക.`` ഇതായിരിക്കട്ടെ നമ്മുടെ മുദ്രാവാക്യം. തീര്‍ച്ചയായും ഇന്ത്യയിലെ മുസ്‌ലിംകള്‍ക്ക്‌ ശോഭനമായ ഒരു ഭാവിയുണ്ട്‌.ഇന്ത്യയിലെ ചില സമ്മേളനങ്ങളീല്‍ കാണപ്പെടുന്ന വ്യവസ്ഥയും ചിട്ടയും ക്ഷമയും അച്ചടക്കവുമെല്ലാം തീര്‍ ച്ചയായും സദ്‌ഫലങ്ങള്‍ ഉളവാക്കുക തന്നെ ചെയ്യും. അതിനാല്‍ നാം സന്തോഷവാര്‍ത്ത അറിയിക്കുന്നവരാകുക.“
(ശബാബ്‌ 98 ജൂണ്‍ 5 - കടല്‍ കടന്നെത്തിയ `സന്ദേശം  വെളുക്കാന്‍ തേച്ചത്‌ പാണ്ടായി)


7

സ്വാഭാവികമായും ജമാ‌അത്ത് ഇവിടെ പ്രതികരിച്ചു.

ശ്രദ്ധേയമായ മുഖാമുഖം പരിപാടി.
കോഴിക്കോട്: കഴിഞ്ഞ ജൂൺ 21-ന് കോഴിക്കോട് എം.എസ്.എസ് ഓഡിറ്റോറിയത്തിൽ നടന്നഇസ്‌ലാമും ഇസ്‌ലാമിക പ്രസ്ഥാനവുംഎന്ന മുഖാമുഖം പരിപാടി ശ്രദ്ധേയമായി. ജമാ‌അത്തെ ഇസ്‌ലാമി കേരള ശൂറാംഗവും .പി.എച്ച് ഡയറൿടറുമായ ശൈഖ് മുഹമ്മദ് കാരക്കുന്നായിരുന്നു പരിപാടി നയിച്ചത്..........ഇന്ത്യയിലെ അനിസ്‌ലാമിക ഭരണത്തിൽ പങ്കുവഹിക്കുന്നതിനെ സംബന്ധിച്ച് ഡോ.യൂസുഫുൽ ഖറദാവി ഈയിടെ  പ്രകടിപ്പിച്ച അഭിപ്രായത്തെ സംബന്ധിച്ച്  ചോദ്യങ്ങൾ ഉയർ‌ന്നു വന്നു. ...എന്നാൽ ത്വാഗൂത്തിനോട് സ്വീകരിക്കേണ്ട സമീപനം എന്താണെന്നത് ഇജ്‌തിഹാദിയായ വിഷയമാണ്. അനിസ്‌ലാമിക ഭരണകൂടത്തോടുള്ള സമീപനം സംബന്ധിച്ച് ഡോ.ഖറദാവി ഈയിടെ പ്രകടിപ്പിച്ച അഭിപ്രായത്തോട് ജമാ‌അത്തെ ഇസ്ലാമിക്ക് യോജിപ്പില്ല. പ്രശ്‌നം ഇജ്‌തിഹാദി ആയതിനാൽ തെറ്റ് പറ്റിയാൽ ഒരു പ്രതിഫലവും ശരിയായാൽ രണ്ട് പ്രതിഫലവും ഖറദാവിക്കും ജമാ‌അത്തിനും ലഭിക്കും.....പരിപാടിയിൽ ഹമീദ് വാണിമേൽ സ്വാഗതം പറഞ്ഞു.
(പ്രബോധനം 1998 ജൂലായ് 4, പേജ് 26 )


8

അങ്ങിനെഅഗ്നിയും വെള്ളവും ഒന്നിച്ച്കൂട്ടി, ഇജ്തിഹാദിലൂടെ. അതുകൊണ്ട് തന്നെശിർക്ക് അഥവാ ബഹുദൈവത്തിൽഎഴുതിയമുനാഫിഖുകളുടെ ത്വാഗൂത്തീ പൂജ” ഇപ്പോൾ മിനിമം ഒരു കൂലി കിട്ടുന്ന ഇജ്‌തിഹാദായി മാറി. അപ്പോഴും കുഞ്ചിക സ്ഥാനം വിലക്കപ്പെട്ടത് തന്നെ.


9

യൂസുഫ്‌നബി() കാഫിര്‍ഗവണ്‍മെന്റിൽ  ഭാഗഭാക്കായിട്ടുണ്ട്‌എന്നാണ് ഖർദാവിയുടെ വീക്ഷണം.

യൂസുഫ് നബി() ഈജിപ്തിലെ രാജാവിന്റെ കീഴിൽ ധനകാര്യ വകുപ്പ് ഏറ്റെടുത്തത് ഇനത്തിൽ പെടുന്നു. രാജാവും അദ്ദേഹത്തിന്റെ സമൂഹവും നിഷേധികളായിരുന്നു. ഖുർ‌ആൻ പറയുന്നു: “ഇതിനു മുമ്പ് യൂസുഫ് പ്രമാണങ്ങളുമായി നിങ്ങളിൽ വന്നിരുന്നു. പക്ഷേ, അദ്ദേഹം കൊണ്ടുവന്ന അധ്യാപനങ്ങളിൽ നിങ്ങൾ സന്ദേഹിച്ചു കൊണ്ടേയിരുന്നു......” (ഗാഫിർ 40  :34) . “ ജയിൽ സഖാക്കളേ, വിഭിന്നരായ പല ദൈവങ്ങളാണോ അതല്ല, സർവ്വത്തെയും അതിജയിക്കുന്ന ഏകനായ അല്ലാഹുവാണോ ഉത്തമം? അവനെക്കൂടാതെ നിങ്ങൾ ആരാധിച്ചുകൊണ്ടിരിക്കുന്നതെല്ലാം തന്നെ നിങ്ങളും നിങ്ങളുടെ പൂർവ്വ പിതാക്കളും സൃഷ്ടിച്ച ചില പേരുകളല്ലാതെ യാതൊന്നുമല്ല....”( യൂസുഫ് 12:39,40)

നിഷേധികളായ അവർക്ക് ധനം പിരിച്ചെടുക്കുന്നതിനും ചെലവഴിക്കുന്നതിനും അവരുടേതായ നടപടിക്രമങ്ങളുണ്ടാവും. അവ പ്രവാചക്ന്മാരുടെ നീതി ശാസ്ത്രവുമായി ഒത്തു പോവുന്നവയാവില്ല.അല്ലാഹുവിന്റെ ദീനിൽ‌പെട്ട, താൻ ഉദ്ദേശിക്കുന്ന എല്ലാ കാര്യങ്ങളും നടപ്പാക്കുവാൻ യൂസുഫ് നബിക്ക് സാധ്യവുമല്ല. സമൂഹം അദ്ദേഹത്തിൽ വിശ്വസിച്ചിട്ടില്ലല്ലോ. പക്ഷേ, അദ്ദേഹം സാധ്യമാവുന്ന നീതിയും നന്മയും ചെയ്തു. വിശ്വാസികളായ തന്റെ കുടുംബത്തെ ആദരിക്കുവാൻ തന്റെ അധികാരം ഉപയോഗപ്പെടുത്തി. അധികാരമില്ലെങ്കിൽ അദ്ദേഹത്തിനത് സാധിക്കുമായിരുന്നില്ല. ഇതൊക്കെനിങ്ങൾ കഴിയുന്നത്ര അല്ലാഹുവെ സൂക്ഷിക്കുകഎന്ന ഖുർ‌ആൻ വചനത്തിന്റെ വരുതിയിൽ പെടുന്നു.“

(ശൈഖുൽ ഇസ്ലാം ഇബ്നു തൈമിയ്യയുടെ ഫത്‌വ. ഉദ്ദരണം : ഇസ്ലാമിക പ്രസ്ഥാനം മുൻ‌ഗണനാക്രമം. ഡോ യൂസുഫുൽ ഖർ‌ദാവി , പേജ് 141)

എന്നാൽ ജമാ‌അത്ത് വിശദീകരണം

അഥവാ, വാദത്തിന് യൂസുഫ് നബി രാജാവിന്റെ കീഴില്‍ ഉദ്യോഗമോ മന്ത്രിസ്ഥാനമോ ആണ് വഹിച്ചതെന്ന് അംഗീകരിച്ചാലും അദ്ദേഹം അനിസ്ലാമിക നിയമവും വ്യവസ്ഥയും നടപ്പാക്കാനായിരുന്നു അതേറ്റെടുത്തതെന്ന് ആരെങ്കിലും വാദിക്കുമെന്ന് തോന്നുന്നില്ല. അതിനാല്‍, നമ്മുടെ നാട്ടിലെ വ്യവസ്ഥ കൊണ്ടുനടത്താന്‍ ഇറങ്ങിപ്പുറപ്പെടുന്നവര്‍ക്ക് യൂസുഫ് നബിയില്‍ ഒരു തെളിവും കണ്ടെത്താനാവില്ല.“ (ഇസ്ലാം ഇസ്ലാമിക പ്രസ്ഥാനം ചോദ്യങ്ങൾക്കു മറുപടി, ഒ അബ്ദുറഹിമാൻ, പേജ് 378)


പോരാത്തതിന് അദ്ദേഹം തന്നെയായിരുന്നുയഥാർത്ഥ അധികാരിഫറോവ പേരിന് മാത്രമായിരുന്നു എന്നത്രെ.
 “രാജാവിന്റെ കീഴിൽആയിരുന്നുവെന്നും, “അല്ലാഹുവിന്റെ ദീനിൽ‌പെട്ട, താൻ ഉദ്ദേശിക്കുന്ന എല്ലാ കാര്യങ്ങളും നടപ്പാക്കുവാൻ യൂസുഫ് നബിക്ക് സാധ്യവുമല്ല.“ എന്ന് പണ്ഡിതർ. പുർണ്ണാധികാരി തന്നെ എന്നും, “നമ്മുടെ നാട്ടിലെ വ്യവസ്ഥ കൊണ്ടുനടത്താന്‍ ഇറങ്ങിപ്പുറപ്പെടുന്നവര്‍ക്ക് യൂസുഫ് നബിയില്‍ ഒരു തെളിവും കണ്ടെത്താനാവില്ലഎന്ന് ജമാ‌അത്തും !!!


10

"ബഹുമത സമൂഹത്തിലെ മുസ്ലിംകൾ" എന്ന വിഷയത്തിൽ യുവത ബുക്ക്സ് വിവിധ പണ്ഡിതരുടെ വീക്ഷണ സംഗ്രഹം 1999ൽ പ്രസിദ്ധീകരിച്ചിരുന്നു. അതിലെ ചോദ്യങ്ങളിൽ ചിലതിന് ജമാഅത്ത് നേതാവ് നല്കിയ മറുപടി, (ജനാധിപത്യം എന്ന നിഷിദ്ധവ്യവസ്ഥിതിയിൽ  അധിഷ്ടിതമായ പഞ്ചായത്ത് ഭരണത്തിന്റെ ചുക്കാൻ പിടിക്കാൻ ജമാഅത്തുകാർ രംഗത്ത് ഇറങ്ങിയ പശ്ചാത്തലത്തിൽവായിക്കുക.
"
ബഹുമത സമൂഹത്തിലെ മുസ്ലിംകൾ"  .അബ്ദുൾ           റഹിമാൻ പേജ്:19

ഉത്തരം : -

ജമാ‌അത്ത് ഭരണഘടനയുടെ നിലപാടും അത് തന്നെ
ഉത്തരവാദിത്വങ്ങള്‍ - ഖണ്ഡിക: 8
6. ദൈവികമല്ലാത്ത ഏതെങ്കിലും ഭരണവ്യവസ്ഥയില്‍ വല്ല കുഞ്ചികസ്ഥാനവും വഹിക്കുന്നവനോ അതിന്റെ നീതിന്യായ വ്യവസ്ഥയില്‍ ന്യായാധിപസ്ഥാനത്ത് നിയമിക്കപ്പെട്ടവനോ ആണെങ്കില്‍ അത് കൈയൊഴിക്കുക.
7. താന്‍ ഏതെങ്കിലും നിയമനിര്‍മാണസഭയില്‍ അംഗമാണെങ്കില്‍, ശരീഅത്തിന്റെ പരിധിയില്‍ നിന്നുകൊണ്ട് തന്റെ കര്‍ത്തവ്യം നിര്‍വഹിക്കുകയും അനീതിപരമോ ശരീഅത്ത്വിരുദ്ധമോ ആയ നിയമനിര്‍മാണത്തെ എതിര്‍ക്കുകയും ചെയ്യുക.
8. കഴിവനുസരിച്ച് ഖണ്ഡിക 6-ലെ താല്‍പര്യങ്ങള്‍ പൂര്‍ത്തീകരിക്കുക.


11

ഇനി ആരെങ്കിലും കുഞ്ചിക സ്ഥാനത്ത് എത്തിയാലോമബ്‌റൂക്ക് !!! എന്തിന് ദൈവവ്യസ്ഥിതിയെ നിരാകരിച്ചതിനോ???


"ചുരുക്കത്തില്‍, ജമാഅത്തിന്റെ സര്‍ക്കാര്‍ ജോലിയോടുള്ള മുന്‍കാല നിലപാടും ഇപ്പോഴത്തെ നിലപാടും ഭരണഘടനയില്‍ ഇപ്പോഴും ഭേദഗതി വരുത്താതെ കിടക്കുന്ന നിലപാടും മുന്നില്‍ വെച്ച്‌ വിശകലനം ചെയ്‌താല്‍ കിട്ടുന്ന ഫലം ഇപ്രകാരം സംഗ്രഹിക്കാംജമാഅത്തുകാര്‍ക്കും അവരോട്‌ അനുഭാവമുള്ള മുസ്‌ലിംകള്‍ക്കും എം പിയോ എം എല്‍ എയോ ആയിക്കൂടാ. എം പിയുടെയോ എം എല്‍ എയുടെയോ ആഫീസിലെ ക്ലാര്‍ക്കും പ്യൂണും വാച്ചുമാനുമാകാം! അവര്‍ക്ക്‌ കലക്‌ടറോ തഹസില്‍ദാരോ ജഡ്‌ജിയോ പോലീസോ ആകാന്‍ പാടില്ല. ഇവരുടെയെല്ലാം ഓഫീസിലെ ക്ലാര്‍ക്കും പ്യൂണും അറ്റന്ററും ഗണ്‍മാനുമൊക്കെയാകാം."

(ശബാബ് വാരിക 15 ജൂലായ് 2011,
സര്‍ക്കാര്‍ ജോലിയും ജമാഅത്തിന്റെ മുഖംമൂടിയും)12

അവരുടെ ഇന്നത്തെ ആഹ്വാനം..

സര്‍ക്കാര്‍ ജോലി: സമുദായത്തിന് അജണ്ട വേണം -കെ. നജാത്തുല്ല

പ്രബോധനം 1432 റജബ് 30 | 2011 ജൂലൈ 2 | പുസ്തകം 68 ലക്കം 5

പതിനായിരങ്ങള്‍ വരുമാനം ലഭിക്കുന്ന സ്വകാര്യമേഖലയിലെ ജോലിയേക്കാള്‍ പലതുകൊണ്ടും മെച്ചപ്പെട്ടു നില്‍ക്കുന്നതാണ് സര്‍ക്കാര്‍ ജോലി. ബഹുജന ബന്ധത്തിലൂടെ ജന സേവനത്തിന്റെയും അധികാരത്തിന്റേതുമായ വലിയൊരു ലോകം അതു തുറന്നുതരുന്നു. ഉദ്യോഗസ്ഥ തലങ്ങളിലെ അഴിമതിയെയും കെടുകാര്യസ്ഥതയെയും സ്വജന പക്ഷപാതിത്വത്തെയും വലിയ വായില്‍ വിമര്‍ശിച്ചതുകൊണ്ടു മാത്രമായില്ല, അത്തരം ന്യൂനതകള്‍ക്ക് വിധേയപ്പെടാത്ത സമുദായത്തില്‍ നിന്നുള്ളവരെ പ്രസ്തുത തലങ്ങളിലെത്തിക്കുകയെന്നതും നമ്മുടെ ചുമതലയാണ്. മുസ്ലിം സമുദായത്തെ സംബന്ധിച്ചേടത്തോളം ആദര്‍ശപരമായ ബാധ്യതയുമാണത്. എന്നാല്‍ അതിനനുസരിച്ച പ്രാധാന്യം സമുദായമോ അതിനെ നയിക്കുന്ന സംഘടനകളോ നല്‍കുന്നില്ല. മറ്റു പല കാര്യങ്ങളിലും മുന്നില്‍ നടന്ന പരിഷ്കരണ പ്രസ്ഥാനങ്ങള്‍ പോലും വിഷയത്തില്‍ ബോധവാന്മാരല്ലെന്നു കാര്യങ്ങള്‍ വിശകലനം ചെയ്താല്‍ മനസ്സിലാവും. എല്‍.സി.ഡി വിഴുപ്പലക്കിലും തങ്ങളുടെ സ്വന്തം പ്രസിദ്ധീകരണങ്ങള്‍ മാത്രമുള്ള പൊതു ലൈബ്രറികള്‍ സ്ഥാപിക്കുന്നതിലും തന്നെയാണിന്നും സംഘടനകള്‍ക്ക് താല്‍പര്യം. സര്‍ക്കാര്‍ ജോലി നേടിയെടുക്കുന്ന കാര്യത്തില്‍ ഇന്നു ഇതര സമുദായങ്ങളേക്കാള്‍ ഏറെ പിറകിലാണ് മുസ്ലിം സമുദായം.”


13
നജ്ജാശിയെയും അബ്‌സീനിയയുമൊക്കെ” ഉദാഹരിക്കൽ 

പോര, മുമ്പ്നജ്ജാശിയും അബ്‌സീനിയയുമൊക്കെഉദാഹരിക്കൽത്വാഗൂത്തീ സേവകരുടെ പുകമറ തെളിവായിരുന്നുവെങ്കിൽ, ഇന്ന് ആ വിഷയം പഠിക്കാൻ നേതാക്കൾ ആഹ്വാനം ചെയ്യുന്നു.

14


കൂട്ടത്തിൽ ഒന്നു സൂചിപ്പിക്കട്ടെ, ഇക്കാലത്ത് ജമാ‌അത്തുകാർ വിഭ്യാസബോധ‌വൽക്കരണത്തിന് നടത്തുന്ന ശ്രമങ്ങളെ ഞാൻ പൂർണ്ണമനസ്സാ ആദരിക്കുന്നു.

15

ഇനി ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ ഇക്കാര്യത്തിലെ നിലപാടാണ് ചുവടെ

Click here to listen this speech, online in new window

.
കോഴിക്കോട്‌ നടന്ന മുഖാമുഖ പരിപാടിയിൽ ചെറിയമുണ്ടം അബ്ദുൾ ഹമീദ് മദനി നൽകിയ വിശദീകരണത്തിന്റെ സംക്ഷിപ്തം
(അല്ലാഹുവിന് കഴിവിന്റെ പരമാവധി കീഴൊതുങ്ങി ജീവിക്കണം എന്ന് വിശ്വസിക്കുന്ന ഒരു മുസ്‌ലിം ആയ മനുഷ്യൻ സർക്കാറിനോട് പുലർത്തേണ്ട സമീപനം സംബന്ധിച്ച ചോദ്യവും അതിനുള്ള വിശദീകരണവും താഴെ. ഞാൻ അനുസരിക്കേണ്ടത് അല്ലാഹുവിനെയല്ല സർക്കാറിനെയാണ് എന്ന് കരുതുന്നവരെയല്ല ഉദ്ദേശിക്കുന്നത്, മറിച്ച് ഞാൻ അനുസരിക്കേണ്ടത് അല്ലാഹുവിനെയാണ് എന്ന് വിശ്വസിക്കുന്ന മുസ്‌ലിംകളുടെ സമീപനത്തെപറ്റിയാണ് ചർച്ച എന്ന് പ്രത്യേകം ശ്രദ്ധിക്കുക)ചോദ്യം ?
സർക്കാർ ജോലി ഹറാമാണെന്ന് പറഞ്ഞ് മാറി നിൽക്കുകയും, പിന്നീട് ഹലാലാണെന്ന് പറഞ്ഞ് അത് സ്വീകരിക്കുകയും ചെയ്യുന്ന ജമാ‌അത്തെ ഇസ്‌ലാമിയുടെ വീക്ഷണത്തെ എങ്ങിനെ കാണുന്നു?. കൂടാതെ സർക്കാർ ജോലിയുമായി ബന്ധപ്പെട്ട പ്രശ്‌നത്തിൽ ഇസ്‌ലാഹീ പ്രസ്ഥാനത്തിന്റെ നിലപാട് എന്ത്?

മറുപടി:
ജമാത്തെ ഇസ്ലാമിയുടെ കാഴ്‌ചപ്പാടില്‍ `ലാ ഇലാഹ ഇല്ലല്ലാഹു' എന്ന വാക്ക്‌ കൊണ്ടു പ്രധാനമായും ഉദ്ദേശിക്കുന്നത്‌ അല്ലാഹുവല്ലാതെ യാതൊരും അധിപതിയും ഇല്ല. ആധിപത്യത്തിനു അര്‍ഹനായി അല്ലാഹുവല്ലാത്തവര്‍ ആരുമില്ല എന്നാണ്. ഈ ഭൂമിയില്‍ അല്ലാഹുവിന്റെ പേരില്‍ അല്ലാതെ ഭരിക്കുന്ന എല്ലാ ഭരണാധികാരികളും അല്ലാഹുവിന്റെ ശത്രുക്കള്‍ അല്ലെങ്കില്‍ ദൈവിക വ്യവസ്ഥയെ തകർക്കുകയും എതിർക്കുകയും ചെയ്യുന്ന ആളുകള്‍ എന്നതാണു അവരുടെ അവസ്ഥ. വിശുദ്ധ ഖുര്‍ആനിലെ ത്വാഗൂത്ത്‌' എന്ന പദം പ്രധാനമായും ഉദ്ദേശിക്കുന്നത്‌ ഈ പദം അര്‍ത്ഥ വിശാലതയുള്ള പദമാണെങ്കിലും ദൈവേതര ഭരണശക്തികള്‍ അല്ലെങ്കിൽ ദൈവത്തിനെതിരില്‍ ആധിപത്യം വാഴുന്ന ശക്തികള്‍ എന്നാണ്. അങ്ങനെയുള്ള ഭരണകൂടങ്ങളെ നടത്തിക്കൊണ്ടു പോകുന്നത്‌ ത്വാഗൂത്തിന്റെ പ്രവര്‍ത്തനമാണെന്നും അതിനെ അനുസരിക്കുന്നത്‌ ത്വാഗൂത്തിനുള്ള ഇബാദത്താണെന്നുമാണ് ജമാത്തെ ഇസ്ലാമിയുടെ വീക്ഷണം.

അതുകൊണ്ടാണ് സര്‍ക്കാരിനെ ഒരു ത്വാഗൂത്ത്‌ ആയി –(അതായത്‌ ദൈവത്തിനെതിരില്‍ ധിക്കാരത്തിന്റെ കൊടിയുയര്‍ത്തിയ, ദൈവിക വ്യവസ്ഥയെ എതിർക്കുന്ന, ദൈവത്തിന്റെ എതിര്‍ശക്തിയായി)-  കാണുകയും, അങ്ങനെ ത്വാഗൂത്തിനു കീഴില്‍ ജോലി ചെയ്യുന്നവരൊക്കെ അതിനു അനുസരണമാകുന്ന ഇബാദത്ത്‌ ചെയ്യുന്നവരായി കാണുകയും ചെയ്യുക എന്ന രീതിയിലാണ് ജമാഅത്തെ ഇസ്ലാമി ഇക്കാര്യം ആദ്യം മുതലേ വീക്ഷിച്ചു വന്നിട്ടുള്ളത്‌. ഇന്നും അതില്‍ മൌലികമായ വ്യത്യാസം ഉണ്ടായിട്ടില്ല എന്ന്‌ അവരുടെ വക്താക്കള്‍ പറയുകയും ചെയ്യുന്നുണ്ട്. അവര്‍ പറയുന്നത്‌ സര്‍ക്കാര്‍ ജോലികളെ പല തട്ടുകളായി തിരിച്ചിട്ടുണ്ട്, അതില്‍ ത്വാഗൂത്തിന്റെ പ്രവര്‍ത്തനം നേർക്കുനേരെ കൈകാര്യം ചെയ്യുന്ന ജഡ്‌ജിയുടെ ജോലി, ഗവര്‍ണ്ണറുടെ ജോലി, മന്ത്രിയുടെ ജോലി മുതലായ കുഞ്ചിക സ്ഥാനങ്ങൾ അന്നും ഇന്നും നിഷിദ്ധമായിത്തന്നെയാണ് അവര്‍ കണക്കാക്കുന്നത്‌. അതുപോലെ ഗവണ്മെന്റുമായി ബന്ധപ്പെട്ട ഇസ്ലാമിക വിരുദ്ധ പ്രവര്‍ത്തനങ്ങളായ ബാങ്കിലെ ജോലി, എക്‌സൈസ്‌ വകുപ്പിലെ ജോലി തുടങ്ങിയവയെയും നിഷിദ്ധമായി കാണുന്നു. എന്നാല്‍ ആരോഗ്യ രംഗത്തേയും വിദ്യാഭ്യാസ രംഗത്തേയും ജോലി അത്‌ ഞങ്ങള്‍ അങ്ങനെ കാണുന്നില്ല എന്നാണ് ഇപ്പോള്‍ പറഞ്ഞ്‌ കൊണ്ടിരിക്കുന്നത്‌.

യഥാര്‍ത്ഥത്തില്‍ സര്‍ക്കാര്‍ സ്‌കൂളിലെ ജോലിക്കാരന്‍ ഭരണകൂടത്തെ സേവിക്കുകയും അതില്‍ നിന്നും പ്രതിഫലം പറ്റുകയും ഭരണകൂടത്തിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു എന്നതില്‍ യാതൊരു സംശയവുമില്ല. അതുപോലെ ഗവണ്മെന്റ്‌ ആശുപത്രിയിലെ ജോലി; ഭരണകൂടത്തിനുള്ള സേവനമാണ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ചെയ്യുന്നത്‌. അതുകൊണ്ട് ഭരണകൂടത്തെ സേവിക്കുക എന്ന കാര്യത്തില്‍ സര്‍ക്കാര്‍ ഡോക്ടറും അധ്യാപകനും എക്‌സൈസ്‌ വകുപ്പിലെ ജോലിക്കാരനും ജഡ്‌ജിയും എല്ലാവരും തുല്യരായവര്‍ തന്നെ. എന്നാല്‍ ജമാഅത്തെ ഇസ്ലാമിയുടെ തത്വമനുസരിച്ച്‌ ഇതില്‍ ഒന്നു ശിര്‍ക്കായിട്ടും മറ്റൊന്ന്‌ പാപമായിട്ടും മറ്റൊന്ന്‌ സൽകര്‍മ്മമായിട്ടും വേര്‍തിരിക്കാന്‍ യാതൊരു ന്യായവുമില്ല. എന്നാണ് എനിക്ക്‌ മനസ്സിലാക്കാന്‍ കഴിഞ്ഞത്‌.

ഇക്കാര്യത്തില്‍ ഇസ്ലാഹീ പ്രസ്ഥാനം പുലര്‍ത്തുന്ന നിലപാട്‌ എന്താണ് എന്ന്‌ ഞാന്‍ വിശദീകരിക്കാം. അല്ലാഹുവല്ലാത്ത ആരെ അനുസരിക്കുന്നതും- ആ അനുസരണം ഭരണാധികാരിയെയാകട്ടെ ജഡ്‌ജിയെയാകട്ടെ  ഹെഡ്‌മാസ്റ്ററെയാകട്ടെ ആശുപത്രി സൂപ്രണ്ടിനെയാകട്ടെ- ഏത്‌ അനുസരണമാണെങ്കിലും ഇസ്ലാഹീ പ്രസ്ഥാനത്തിന്റെ നിലപാട്‌ എന്ത്‌ വിഷയത്തിലാണ് അനുസരിക്കുന്നത്‌ എന്നതാണ്. ഈ നാട്ടിന്റെ ഭരണാധികാരി ഒരു വിഗ്രഹത്തിന്റെ മുന്നില്‍ സുജൂദ്‌ ചെയ്യാനാണ് കൽപ്പിക്കുന്നതെങ്കിൽ അതനുസരിക്കാന്‍ പാടില്ല, അത്‌ അനുസരിച്ചാല്‍ ശിര്‍ക്കാണ്. ഒരു ഭരണാധികാരി മദ്യപിക്കാന്‍ കൽപ്പിക്കുന്നുണ്ടെങ്കില്‍ അല്ലെങ്കില്‍ വ്യഭിചരിക്കാന്‍ കൽപ്പിക്കുന്നുണ്ടെങ്കിൽ അല്ലെങ്കില്‍ ഏതെങ്കിലും മതനിയമത്തെ തള്ളിപ്പറയാന്‍ കൽക്കുന്നുണ്ടെങ്കില്‍ അയാളെ അനുസരിക്കുന്നത്‌ മതവിരുദ്ധമായ പാപമാണ്. അങ്ങനെ ഒന്നും അല്ലാത്ത സ്‌കൂളിന്റെ കാര്യം, ആശുപത്രിയുടെ കാര്യം, ഗതാഗതത്തിന്റെ കാര്യം- കാര്യങ്ങളില്‍ ഭരണകൂടത്തെ അനുസരിക്കുക എന്നത്‌ തെറ്റല്ലകൂടാതെ ധാര്‍മ്മികമായ ബാധ്യത കൂടിയാണ്.

ഒരു സ്‌കൂള്‍ അദ്ധ്യാപകന്റെ കാര്യമെടുക്കുക. ജമാഅത്തെ ഇസ്ലാമിയുടെ വീക്ഷണമനുസരിച്ച്‌ അയാള്‍ ഉഴപ്പുന്നത്‌ പുണ്യകര്‍മ്മവും വേണമെങ്കില്‍ ഇബാദത്തുമായിത്തീരുന്നതുമാണ്. കാരണം ത്വാഗൂത്തിനെ അനുസരിക്കാതിരിക്കുകയാണല്ലോ അയാള്‍ ചെയ്യുന്നത്‌. അതുപോലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍ ഉഴപ്പുക, രോഗികളെ വേണ്ടത്ര ശുശ്രൂഷിക്കാതിരിക്കുക എന്ന്‌ പറയുന്നത്‌ ത്വാഗൂത്തിനെ തോൽപ്പിക്കാന്‍ അവനവനാല്‍ കഴിയുന്ന പ്രവര്‍ത്തനമെന്ന നിലക്ക്‌ അത്‌ ഇബാദത്തായിത്തീരേണ്ടതാണ്, ജമാഅത്തെ ഇസ്ലാമി വീക്ഷണമനുസരിച്ച്.
എന്നാല്‍ നമ്മുടെ വീക്ഷണം ഗവൺ‌മെന്റ് രോഗിയെ ശ്രൂഷിക്കാന്‍ വേണ്ടി കൽപ്പിച്ചാല്‍ ആ കാര്യത്തില്‍ അനുസരിക്കുന്നത്‌ പുണ്യകര്‍മ്മമാണ്. എന്തെന്നാല്‍ രോഗികളെ ശരിയായി ശുശ്രൂഷിക്കുക എന്നത്‌ ഇസ്ലാം അനുവദിക്കുന്ന കാര്യമാണ്. അതുപോലെ നന്നായി പഠിപ്പിക്കുക എന്നത്‌ ഇസ്ലാം അംഗീകരിക്കുന്ന കാര്യമാണ്. ത്വാഗൂത്തിനെയാണോ ത്വാഗൂത്തല്ലാത്തവനെയാണോ അനുസരിക്കുന്നത്‌ എന്നതല്ല വിഷയം, മറിച്ച്‌ അനുസരിക്കുന്ന വിഷയം അല്ലാഹു അംഗീകരിക്കുന്നതാണോ അല്ലയോ എന്നതാണ്. അതില്‍ ശിര്‍ക്ക്‌ അടങ്ങിയിട്ടുണ്ടോ, കുഫ്ര്‍ അടങ്ങിയിട്ടുണ്ടോ, പാപം അടങ്ങിയിട്ടുണ്ടോ, അതല്ല പുണ്യമാണോ അടങ്ങിയിട്ടുള്ളത്‌ ഇതാണ് ആ വിഷയത്തില്‍ കാര്യം വേര്‍തിരിച്ച്‌ മനസ്സിലാക്കാനുള്ള   കൃത്യമായ മാനദണ്ഡം.

ഈ മാനദണ്ഡം അനുസരിച്ചാണ് ഒരു മുസ്‌ലിമിന്റെ ഈ ലോക ജീവിതത്തില്‍ വരുന്ന സകല പ്രശ്‌നങ്ങൾക്കും - വാപ്പയെ അനുസരിച്ചാലും, അധ്യാപകനെ അനുസരിച്ചാലും, ഭരണാധികാരിയെ അനുസരിച്ചാലും - മതപരമായ ഹുക്‌മ് നിർണ്ണയിക്കുന്നത്, ആ അനുസരണം ഏത്‌ വിഷയത്തിലാണ് എന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു.

പക്ഷേ, ജമാത്തെ ഇസ്ലാമി ഇക്കാര്യം പൂര്‍ണ്ണമായി മാറ്റി നിര്‍ത്തിയിട്ട്‌ അല്ലാഹുവല്ലാത്തവർക്കുള്ള മുഴുവന്‍ അനുസരണവും അല്ലാഹുവിനുള്ള അനുസരണത്തിന്റെ നേര്‍വിപരീതമാണ്. അല്ലാഹുവിനുള്ള അനുസരണം അല്ലാഹുവിനുള്ള ഇബാദത്താണെങ്കില്‍ ,അല്ലാഹു അല്ലാത്തവർക്കുള്ള അനുസരണം അവർക്കുള്ള ഇബാദത്തും ആയിത്തീരുന്നതാണ്, ശിര്‍ക്കാണ് എന്ന വീക്ഷണമാണ് അവര്‍ അവതരിപ്പിച്ചത്‌. അത്‌ ആദ്യ കാലത്തവര്‍ക്ക്‌ ഭംഗിയായി തോന്നി പിന്നീട്‌ അതില്‍ അബദ്ധമുണ്ടെന്ന്‌ തോന്നിയപ്പോള്‍ അതില്‍ നിന്ന്‌ ഒഴിഞ്ഞ്‌ മാറാനായിട്ട്‌ സമീപകാലത്ത്‌ ഇത്‌ രണ്ട് മൂന്ന്‌ തരമായി തിരിക്കുകയും ആളുകളെ ആശയക്കുഴപ്പത്തിലാക്കാന്‍ ശ്രമിച്ചതും.ചോദ്യം?/
ഗവണ്മെന്റിനെ അനുസരിക്കുന്നതിനുള്ള ഒരു മുസ്‌ലിമിന്റെ മാനദണ്ഡം എന്ത്‌?

മറുപടി.
ഈ വിഷയമായ ഇസ്ലാഹീ പ്രസ്ഥാനത്തിന്റെ നിലപാട്‌ വ്യക്തമാക്കാം. അല്ലാഹുവിനെതിരായിട്ട്‌ എന്ത്‌ പറയാനും എന്ത്‌ ചെയ്യാനും ആര്‍ കൽപ്പിച്ചാലും അത്‌ നാം അനുസരിക്കാന്‍ പാടില്ല. അത്‌ അനുസരിക്കാന്‍ പാടില്ലാത്തത്‌, അത്‌ കല്‌പ്പിച്ചത്‌ ഭരണകൂടം ആയതിനാലല്ല. കൽപ്പിക്കുന്നത്‌ സ്വന്തം വാപ്പയോ ഉമ്മയോ ആണെങ്കില്‍ പോലും അനുസരിക്കാന്‍ പാടില്ല. കൽപ്പിക്കുന്നത്‌ വേറെ ഏതു നല്ല മനുഷ്യനായാലും അനുസരിക്കാന്‍ പാടില്ല.

ഈ നാട്ടിലെ ഭരണകൂടം ധര്‍മ്മവിരുദ്ധമോ, വിശ്വാസവിരുദ്ധമോ, മതവിരുദ്ധമോ ആയ കാര്യങ്ങള്‍ ചെയ്യാനോ പറയാനോ കൽപ്പിച്ചാല്‍ നാമത്‌ അനുസരിക്കാന്‍ പാടില്ല. അതിനു വ്യവസ്ഥാപിതമായി എങ്ങനെയൊക്കെ എതിര്‍പ്പ്‌ പ്രകടിപ്പിക്കാന്‍ കഴിയുമോ അങ്ങനെയൊക്കെ നാം എതിര്‍പ്പ്‌ പ്രകടിപ്പിക്കേണ്ടതാണ്.

ഇന്നാട്ടില്‍ 100 കണക്കിന് നല്ല കാര്യങ്ങള്‍ ചെയ്യുന്ന ഒരു ഭരണകൂടത്തെ ഒന്നോ രണ്ടോ ചീത്തകാര്യങ്ങള്‍ നടത്തുന്നു എന്ന പേരില്‍ ആ ഭരണകൂടത്തെ എതിർക്കുകയും എന്നിട്ട്‌ അതിനുപകരം ഫാസിസമോ അരാജകത്വമോ വരുത്താന്‍ ഇടയാക്കുകയോ ചെയ്യുന്നത്‌ ബുദ്ധിശൂന്യതയാണ് എന്നതാണ് നമ്മുടെ അക്കാര്യത്തിലെ നിലപാട്‌.”16


13 comments:

 1. മുജാഹിദ് പതിവു ശൈലിയിൽ നിന്ന് ഭിന്നമായി വാദങ്ങൾക്ക് ഒരു വ്യക്തതയുണ്ട്. കാര്യങ്ങൾ നന്നായി അവതരിപ്പിച്ചിരിക്കുന്നു. വല്ലാതെയൊന്നും വക്രീകരിക്കാനോ തെറ്റിദ്ധരിപ്പിക്കാനോ ശ്രമിച്ചിട്ടുമില്ല. തീർത്തും സത്യം മനസ്സിലാക്കാനുള്ള ആത്മാർഥമായ ശ്രമമായി തോന്നുന്നു. അല്ലാഹു താങ്കളെ അനഗ്രഹിക്കുമാറാകട്ടേ..

  ഈ വിഷയത്തിൽ എന്റെ വ്യക്തിപരമായ അഭിപ്രായം പറയാനാണ് ഞാനാഗ്രഹിക്കുന്നത്. ഞാൻ മനസ്സിലാക്കിയിടത്തോളം ജമാഅത്തെ ഇസ്ലാമിയും ഇതിനോട് വിയോജിക്കാൻ സാധ്യതയില്ല.

  മൗലാനാ മൗദൂദി കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും ശക്തനായ ഒരു പരിഷ്കർത്താവാണ്. അദ്ദേഹത്തിന്റെ ചിന്തകൾക്ക് ഇന്നും അതിന്റേതായ തിളക്കമുണ്ട്. എന്നാൽ അദ്ദേഹത്തിന്റെ ചിന്തകളെ സ്ഥലകാലത്തിനനുസരിച്ച് പാകപ്പെടുത്തി പ്രയോഗത്തിൽ വരുത്തേണ്ടത് അദ്ദേഹം സ്ഥാപിച്ച സംഘടനയുടെ പ്രവർത്തകരുടെ ബാധ്യതയായിരുന്നു. അദ്ദേഹം പറഞ്ഞ സ്ഥലവും കാലവും പരിഗണിക്കാതെ അക്ഷരങ്ങളെ അമിത പ്രാധാന്യം നൽകി സ്വീകരിച്ചതിനാൽ പലകാര്യങ്ങളിലും മുമ്പെടുത്ത തീരുമാനത്തിൽ ചില പാളിച്ചകൾ സംഭവിച്ചിട്ടുണ്ട്. തീരുമാനമെടുത്ത ശൈലിയോ അതിന് സ്വീകരിച്ച മാർഗമോ തെറ്റായതുകൊണ്ടല്ല. കൂറെക്കൂടി യുക്തമായ തീരുമാനങ്ങൾ സാധ്യമാകുമായിരുന്നുവെന്ന് ഇപ്പോൾ തോന്നുന്നു.

  യൂസുഫുൽ ഖർദാവി പ്രകടിപ്പിച്ച അഭിപ്രായങ്ങൾക്ക് നൂറുമാർക്ക് നൽകേണ്ടതാണ്. ആ അഭിപ്രായത്തോട് ഇപ്പോൾ ആരും ജമാഅത്തിൽ വിയോജിക്കും എന്ന് എനിക്ക് തോന്നുന്നില്ല. അനിസ്ലാമിക ഗവൺമെന്റിനെ താങ്ങി നിർത്തുന്നതിൽ പങ്കാളികളാകരുതെന്ന് കരുതി. ഏതെങ്കിലും ഉദ്യോഗങ്ങളിൽ മാറിനിൽക്കുന്നത് ആത്മഹത്യാപരം തന്നെ. അതിലുടെ സ്വയം പുറത്താവുകയും അനിസ്ലാമിക ഭരണകൂടങ്ങൾ ഏത് കാര്യത്താലാണോ ഇസ്ലാമിന് അസ്വീകാര്യമാകുന്നത് അതിന്റെ രൂക്ഷത വർദ്ധിക്കുകയുമാണ് ചെയ്യുക. അതിനാൽ യുസുഫുൽ ഖർദാവി സൂചിപ്പിച്ച പോലെ സാധ്യമാകുന്ന രൂപത്തിൽ മുസ്ലിം സമൂഹം വിദ്യാഭ്യാസപരമായും സാമൂഹികമായും രാഷ്ട്രീയമായും മുന്നേറാനാണ് ശ്രമിക്കേണ്ടത്. അതിന് വിശുദ്ധ ഖുർആന്റെയോ തിരുസുന്നതിന്റെയോ വിലക്കുകളൊന്നുമില്ല. (തുടരും)

  ReplyDelete
 2. ഇനി മറ്റൊരു വശം. മൗദൂദിക്ക് ഇക്കാര്യത്തിലൊക്കെ തെറ്റ് പറ്റിയോ ഇല്ല എന്നാണ് ഞാൻ പറയുക. ഒരു വിപ്ലവകാരിയായ പരിഷ്കർത്താവ് എന്ന നിലക്ക് അദ്ദേഹം അന്ന് നിലവിലെ വ്യവസ്ഥകളെ വ്യക്തമായി നിർവചിക്കുകയും പഠിക്കുകയും ഇവയ്ക് പകരം നിൽക്കാനുള്ള ഇസ്ലാമിന്റെ ന്യായത്തെയും സാധുതയെയും ശക്തിയായ ഭാഷയിൽ അവതരിപ്പിച്ചു. ഒരു വിപ്ലവാകാരിക്ക് യോജിച്ച ഭാഷയായിരുന്നു അത്. ഇസ്ലാമിന്റെ വ്യതിരിക്തത അദ്ദേഹം കൃത്യമായി ചൂണ്ടിക്കാണിച്ചു. ജനായത്ത ദീൻ എന്നദ്ദേഹം പറയുമ്പോൾ ഇന്ത്യസ്വീകരിച്ച ജനാധിപത്യമോ മതേതരത്തമോ ആയിരുന്നില്ല അദ്ദേഹത്തിന്റെ മനസ്സിൽ. മതവിശ്വാസകളെന്ന് കാരണത്താൽ ലക്ഷക്കണക്കിന് ആളുകൾക്ക് ജീവിതം ഹോമിക്കേണ്ടിവന്ന മതവിരുദ്ധ മതനിഷേധ മതേതരത്വമായിരുന്നു. ജനാധിപത്യമാകട്ടെ അതിന്റെ മൂല്യങ്ങളെ അദ്ദേഹം അംഗീകരിക്കുകയും ഇസ്ലാമുമായി അതിന്റെ വിയോജിപ്പ് ചൂണ്ടിക്കാണിക്കുകയുമാണ് ചെയ്തത്. ജനായത്ത് ദീനിൽ നിലനിൽക്കുന്നവർക്ക് ഇസ്ലാം ദീനിൽ ഒരു സ്ഥാനവുമില്ല എന്ന അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ ഒരു മുസ്ലിമിന് അസ്ക്യത തോന്നേണ്ടതില്ല.

  എന്നാൽ ഇന്ത്യയിൽ നിലവിൽ വന്ന മതേതരത്വം പാശ്ചാത്യമതേതര സങ്കൽപ്പത്തിൽ നിന്ന് ഭിന്നമായിരുന്നു. ഇവിടെയുള്ള ജനാധിപത്യത്തെ ഇസ്ലാമിലെ ജനപ്രാതിനിധ്യവ്യവസ്ഥ വെച്ച് ചോദ്യം ചെയ്യേണ്ടതായിരുന്നില്ല. രണ്ടും രണ്ടാണെങ്കിലും. മൗദൂദിയുടെ ചിന്തകളും വാക്കുകളും ഇത്തരം ഒരു തീരുമാനമെടുക്കുന്നതിന് തടസ്സമായിരുന്നില്ല. എന്നാൽ അതോടൊപ്പം അദ്ദേഹം മുന്നോട്ട് വെച്ച തത്വം പൂർണമായും ഇസ്ലാമികമായിരുന്നു.

  ഇസ്ലാം ഒരു സമഗ്രജീവിത ദർശനമാണെന്നും ആരാധനാപരവും കുടുംബപരവും സാമൂഹികപരവും രാഷ്ട്രീയ പരവുമായ മുഴുവൻ നിർദ്ദേശങ്ങളും ഒരു മുസ്ലിം പാലിക്കാൻ കടപ്പെട്ടിരിക്കുന്നുവെന്നും. ഇക്കാര്യത്തിലൊക്കെ ഇസ്ലാമിന് സ്വന്തമായ ഒരു വീക്ഷണമുണ്ടെന്നും. മറ്റൊന്നിന്റെയും കൂട്ടിചേർക്കലാവശ്യമില്ലാത്തവിധം അതെല്ലാം സമ്പൂർണമാണെന്നും. ആതേ ദീനിനെയായിരിക്കണം ഒരു മുസ്ലിം ആചരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യേണ്ടതെന്നും ജമാഅത്തെ ഇസ്ലാമി സിദ്ധാന്തിക്കുന്നു. ഇതേ ദീനിന്റെ സംസ്ഥാപനമാണ് അതിന്റെ ലക്ഷ്യം. സമാധാനപൂർണമായ പ്രബോധനമാണ് അതിന് സ്വീകരിക്കുന്ന മാർഗം. ഇതെല്ലാം വ്യക്തമായി അതിന്റെ ഭരണഘടനയിൽ വായിക്കാവുന്നതാണ്. ഒരു മുസ്ലിമിന് ഇതിൽ എതിർക്കാൻ ഒന്നുമില്ല. മാത്രമല്ല ഇതല്ലാതെ ഒരു വഴി അവന്റെ മുന്നിലില്ല താനും. ഇതര വഴികളൊക്കെ വക്രതയുള്ളതാണ്.

  ഇസ്ലാമിനെ ഒരു പരിമിതാർഥത്തിൽ മനസ്സിലാക്കുന്നുവെന്നതാണ് ഇസ്ലാഹി പ്രസ്ഥാനത്തിന്റെ പോരായ്മ. അവർതങ്ങളുടെ ജീവിതത്തെ ഇന്ത്യയിലെ ഇതര ജനവിഭാഗങ്ങളെ പോലെതന്നെ ഇസ്ലാമിനെ മുന്നിൽ വെച്ച് നിർവചിച്ചിട്ടില്ല. എല്ലാ കാര്യത്തിലും ഒരു കേവല മുസ്ലിം സമുദായത്തിന്റെ ജീവിതരീതി സ്വീകരിക്കുകയായിരുന്നു. അതിന് ഒരു ആദർശ സമൂഹത്തിന്റെ പ്രയാസങ്ങളൊന്നുമുണ്ടാവാതിരുന്നത് അതുകൊണ്ടുകൂടിയാണ്. തങ്ങൾക്ക് മഹത്തായ ഒരു ദൗത്യമുണ്ടെന്ന് മനസ്സിലാക്കുകയോ തിരിച്ചറിയുകയോ ചെയ്തിരുന്നില്ല.

  മുസ്ലിംകൾക്കിടയിലെ ശിർക്ക് ബിദുഅത്തുകൾക്കെതിരെയുള്ള പോരാട്ടവും സമരവുമാണ് മുസ്ലിം സമൂഹത്തിന്റെ ഏക ദൗത്യമെന്ന് അവർ മനസ്സിലാക്കി പ്രവർത്തിച്ചു. ആ വിഷയത്തിൽ അവരുടെ പ്രവർത്തനത്തെ ജമാഅത്ത് ചെറുതായി കണ്ടിട്ടില്ല. എന്നാൽ ജമാഅത്തെ ഇസ്ലാമിക്കെതിരെയുള്ള അവരുടെ എതിർപ്പിന് ഒരു ന്യായവും ഉണ്ടായിരുന്നില്ല. ജമാഅത്തിന്റെ ഏതെങ്കിലും നയനിലപാടുകളായിരുന്നില്ല അതിന്റെ എതിർപ്പിന് കാരണം.

  ഇസ്ലാമിനെ ജീവിതത്തിലുടെനീളം മാറ്റിപ്പണിയാനുള്ളതാണെന്ന് അത് മനസ്സിലാക്കിയതിനാൽ ജനസഞ്ചയങ്ങൾക്കൊപ്പം ഒഴുകാൻ കഴിയുമായിരുന്നില്ല. അതിനാൽ ഭരണകൂടത്തോടുള്ള നിലപാടിലും, രാഷ്ട്രീയത്തിലും അത് നയനിലപാടുകൾ സ്വീകരിക്കുകയും. എടുത്ത ഏതെങ്കിലും നിലപാട് പിന്നീട് തുടരുന്നത് ഭൂഷണമല്ലെന്ന് ബോധ്യപ്പെടുമ്പോൾ അത് തിരുത്തുകയും ചെയ്തു.

  എന്നാൽ ഇസ്ലാഹി പ്രസ്ഥാനം അനിസ്ലാമിക ഭരണകൂടത്തോടുള്ള അനുസരണത്തിലോ രാഷ്ട്രീയ കാഴ്ചപ്പാടിലോ പ്രത്യേക നിലപാടൊന്നും എടുത്തിരുന്നില്ല. ഉദ്യോഗവുമായി ബന്ധപ്പെട്ട കാര്യത്തിൽ അത് ഏറെക്കുറെ ശരിയോടടുത്തുവന്നു. രാഷ്ട്രീയ കാര്യത്തിൽ ഇന്നും അത് ഇസ്ലാമിക തീരുമാനമെടുക്കാനുള്ള നിസ്സഹായതയിൽ ജനക്കൂട്ടത്തോടൊപ്പം ഒഴുകുകയാണ്.

  ഇത്ര കാര്യങ്ങൾക്കൂടി പോസ്റ്റ് വായിക്കുമ്പോൾ പരിഗണിക്കേണ്ടതുണ്ട്.

  ReplyDelete
 3. CKLatheef സാഹിബിന്റെ അഭിപ്രായങ്ങൾ വിലമതിക്കുന്നു.

  ഒരു കാര്യം അല്പം കൂടി വ്യക്ത്മാക്കട്ടെ. താങ്കൾ എഴുതി >>>എന്നാൽ ഇസ്ലാഹി പ്രസ്ഥാനം അനിസ്ലാമിക ഭരണകൂടത്തോടുള്ള അനുസരണത്തിലോ രാഷ്ട്രീയ കാഴ്ചപ്പാടിലോ പ്രത്യേക നിലപാടൊന്നും എടുത്തിരുന്നില്ല. ഉദ്യോഗവുമായി ബന്ധപ്പെട്ട കാര്യത്തിൽ അത് ഏറെക്കുറെ ശരിയോടടുത്തുവന്നു. രാഷ്ട്രീയ കാര്യത്തിൽ ഇന്നും അത് ഇസ്ലാമിക തീരുമാനമെടുക്കാനുള്ള നിസ്സഹായതയിൽ ജനക്കൂട്ടത്തോടൊപ്പം ഒഴുകുകയാണ്. <<<

  അക്കാലത്ത് സ്വീകരിച്ച നിലപാട് എന്ന നിലക്കാണ് 1950 കളിൽ K.M.മൌലവി എഴുതിയ ലേഖനം ഞാൻ ഉദ്ധരിച്ചത് .(Sl No:5).

  ഇസ്ലാമിനോടുള്ള ആവേശമായിരുന്നു അന്നത്തെ തീരുമാനങ്ങൾക്ക് പ്രേരകം എന്നത് പൂർണ്ണമായും ഞാൻ ഉൾക്കൊള്ളുന്നു. പക്ഷേ, അന്ന് ആ തീരുമാനങ്ങളോട് വിയോജിച്ചവരുടെ ഈമാൻ ചൊദ്യം ചെയ്യപ്പെടുകയും, അവർ മുനാഫിഖുകളുടെ പട്ടികയിലാണ് ചേർത്തപ്പെട്ടത് എന്നുമാണ് എന്റെ അറിവ്.

  എങ്ങിനെയെങ്കിലും പഴുത് കണ്ടെത്തി വിമർശിക്കുക എന്നതിൽ നിന്ന് വ്യത്യസ്ഥമായി നീതി കാണിച്ച താങ്കൾക്ക് അഭിനന്ദനങ്ങൾ.
  അല്ലാഹു അനുഗ്രഹിക്കട്ടെ.ആമീൻ.

  ReplyDelete
 4. >>>>യൂസുഫുൽ ഖർദാവി പ്രകടിപ്പിച്ച അഭിപ്രായങ്ങൾക്ക് നൂറുമാർക്ക് നൽകേണ്ടതാണ്. ആ അഭിപ്രായത്തോട് ഇപ്പോൾ ആരും ജമാഅത്തിൽ വിയോജിക്കും എന്ന് എനിക്ക് തോന്നുന്നില്ല. അനിസ്ലാമിക ഗവൺമെന്റിനെ താങ്ങി നിർത്തുന്നതിൽ പങ്കാളികളാകരുതെന്ന് കരുതി. ഏതെങ്കിലും ഉദ്യോഗങ്ങളിൽ മാറിനിൽക്കുന്നത് ആത്മഹത്യാപരം തന്നെ. അതിലുടെ സ്വയം പുറത്താവുകയും അനിസ്ലാമിക ഭരണകൂടങ്ങൾ ഏത് കാര്യത്താലാണോ ഇസ്ലാമിന് അസ്വീകാര്യമാകുന്നത് അതിന്റെ രൂക്ഷത വർദ്ധിക്കുകയുമാണ് ചെയ്യുക. അതിനാൽ യുസുഫുൽ ഖർദാവി സൂചിപ്പിച്ച പോലെ സാധ്യമാകുന്ന രൂപത്തിൽ മുസ്ലിം സമൂഹം വിദ്യാഭ്യാസപരമായും സാമൂഹികമായും രാഷ്ട്രീയമായും മുന്നേറാനാണ് ശ്രമിക്കേണ്ടത്. അതിന് വിശുദ്ധ ഖുർആന്റെയോ തിരുസുന്നതിന്റെയോ വിലക്കുകളൊന്നുമില്ല.<<

  ഇത് മത പ്രമാണങ്ങള്‍ വിവരിച്ചു പറയുകയും സമുദായത്തെ ആ വഴിക്ക് ചിന്തിപ്പിക്കുകയും മാറ്റങ്ങള്‍ക്കു വഴി കാണിച്ചു കൊടുക്കുകയും ചെയ്ത ഇസ്ലാഹി പ്രസ്ഥാനത്തെ കുറിച്ച് ഇപ്പോഴും പറയുന്നത് : "ശ്മശാന വിപ്ലവക്കാര്‍ ...!!!!"

  ReplyDelete
 5. >>>എന്നാൽ ഇന്ത്യയിൽ നിലവിൽ വന്ന മതേതരത്വം പാശ്ചാത്യമതേതര സങ്കൽപ്പത്തിൽ നിന്ന് ഭിന്നമായിരുന്നു. ഇവിടെയുള്ള ജനാധിപത്യത്തെ ഇസ്ലാമിലെ ജനപ്രാതിനിധ്യവ്യവസ്ഥ വെച്ച് ചോദ്യം ചെയ്യേണ്ടതായിരുന്നില്ല. രണ്ടും രണ്ടാണെങ്കിലും. മൗദൂദിയുടെ ചിന്തകളും വാക്കുകളും ഇത്തരം ഒരു തീരുമാനമെടുക്കുന്നതിന് തടസ്സമായിരുന്നില്ല. എന്നാൽ അതോടൊപ്പം അദ്ദേഹം മുന്നോട്ട് വെച്ച തത്വം പൂർണമായും ഇസ്ലാമികമായിരുന്നു.<<

  ``നിലവിലുള്ള ഭരണവ്യവസ്ഥിതി നടത്തിക്കൊണ്ടുപോകാന്‍ നിര്ബ്ന്ധിച്ച്‌ ഏല്‌പിച്ചാല്‍ പോലുംജമാഅത്തതിന്‌ തയ്യാറാവുകയില്ല.''

  (ശൈഖ്‌ മുഹമ്മദ്‌ കാരക്കുന്ന്‌, തെറ്റിദ്ധരിക്കപ്പെട്ട ജമാഅത്തെ ഇസ്‌ലാമി, പേജ്‌ 44, 1998 ലെ എഡിഷന്‍)

  ഇനി വാദത്തിനുവേണ്ടി മൗദൂദി പാശ്ചാത്യന്‍ ജനാധിപത്യത്തെയാണ്‌ എതിര്ത്ത ത്‌ എന്ന കാര്യം സമ്മതിച്ചുകൊടുത്താല്‍ തന്നെയും ഒരു പ്രശ്‌നം മറുപടി ലഭിക്കാതെ നിലനില്‌ക്കുന്നു; അഥവാ ഇന്ത്യക്ക്‌ സ്വാതന്ത്ര്യം കിട്ടിയിട്ട്‌ പതിറ്റാണ്ടുകള്‍ കഴിഞ്ഞിട്ടും ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയോട്‌ ജമാഅത്തെ ഇസ്‌ലാമി പുറംതിരിഞ്ഞു നിന്നതെന്തിന്‌ എന്ന ചോദ്യത്തിന്‌ ഇന്നോളം തൃപ്‌തികരമായ മറുപടി പറയാന്‍ ജമാഅത്തെ ഇസ്‌ലാമി തയ്യാറായിട്ടില്ല.

  ReplyDelete
 6. താങ്കളുടെ ബ്ലോഗ് ആശയവ്യക്‌തതയുടെ കാര്യത്തിൽ അഭിനന്ദനമർഹിക്കുന്നു. അതിനോടനുബന്ധമായി ചിലതു കുറിക്കണമെന്ന് തോന്നുന്നു.

  ഒ.അബ്ദുള്ളയുടെ വിവരണമാണ് അതിലൊന്ന്. ജമാഅത്തെ ഇസ്ലാമി എന്ന പ്രസ്ഥാനം തുടക്കം കുറിക്കുന്നത് മറ്റാരും സ്വയം ഏറ്റെടുക്കാൻ തയ്യാറവാത്ത ഒരു ഭാരിച്ച ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ്. അതിനാൽ തന്നെ അതിന് ആവശ്യം ജീവിതം മുഴുവൻ പ്രസ്ഥാനലക്ഷ്യം ആയ ഇഖാമത്തുദ്ദീനിന് സമർപ്പിച്ച യോഗ്യരായ വ്യക്തിത്വങ്ങളെ ആണ്. അതിനു വേണ്ടി പ്രസ്ഥാനം ഈ ആശയം ഉൾക്കൊണ്ടവരിൽ നിന്ന് ഇതിനു വേണ്ടിമാത്രം ജീവിക്കാൻ തയ്യാറുള്ള ആളുകളെ വിജ്ഞാനം നൽകി വളർത്തിയെടുക്കാനാണ് തുടക്കത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളായ ശാന്തപുരം, ചേന്ദമംഗല്ലൂർ, കാസർഗോഡ് തുടങ്ങിയ സ്ഥാപനങ്ങൾ ആരംഭിച്ചത്. ആദ്യം കുറേ ബാചുകളിൽ പെട്ട വിദ്യാർത്ഥികളേ പൂർണ്ണമായി പ്രസ്ഥാനത്തിനു വേണ്ടതുണ്ടായിരുന്നു. അതിനാൽ തന്നെ അവരോട് ചേരുന്നതിനു മുൻപ് തന്നെ അവർ മറ്റുജോലികൾ ലക്ഷ്യം വെക്കുന്നവരാണെങ്കിൽ ഈ കോഴ്സിനു ചേരേണ്ടതില്ല എന്ന അറിയിപ്പോടെ തന്നെയാണ് ചേർത്തിയത്. ആദ്യബാച്ചുകളിൽ നിന്ന് പുറത്തുവന്നവർ കേരളത്തിൽ (ചിലരൊക്കെ വിദേശങ്ങളിലും) ഇസ്ലാമിക പ്രബോധനരംഗത്ത് എടുത്തുപറയത്തക്ക നേട്ടം തന്നെ കാഴ്ച്ച വെച്ചിട്ടുണ്ട്. ഇപ്പോഴും ആ ബാചിന്റെ സന്തതികളോട് കിടപിടിക്കാവുന്നവർ ഇല്ല എന്നാണ് അനുഭവം.

  പറഞ്ഞു വരുന്നത് എന്താണെന്ന് വച്ചാൽ അവരെ ഇതര മേഖലയിലേക്ക് വിട്ടുകൊടുക്കാതിരുന്നത് ആദ്യമേ അവരെ ഇസ്ലാമിക പ്രബോധനത്തിന് മുഴുവനായി കിട്ടണം എന്ന ഉദ്ദേശത്തോടെയും അവരുടെ രക്ഷിതാക്കളുടെ അറിവോടെയും തന്നെയായിരുന്നു. പക്ഷേ ഒ.അബ്ദുള്ള തെറ്റിദ്ദാരണാ ജനകമായി വിഷയം അവതരിപ്പിക്കുകയും മുജാഹിദുകൾ അത് ആഘോഷിക്കുകയും ചെയ്യുന്നു എന്നു മാത്രം.

  ഇനി തഗൂത്തി വിദ്യാഭ്യാസം, താഗൂത്തി ഭരണം എന്നിവയെ പറ്റിയുള്ള കാഴ്ച്ചപ്പാട്: ദീൻ എന്നത് എണ്ണിപ്പറയാവുന്ന ചില ആചാരാനുഷ്ഠാനങ്ങൾ മാത്രമാണെന്ന കാഴ്ച്ചപ്പാടിൽ മുസ്ലിം ഉമ്മത്ത് പൂർണ്ണമായി തന്നെ അകപ്പെട്ടിരുന്ന ഒരു നിർണ്ണായക ഘട്ടത്തിലാണ് ജീവിതത്തിന്റെ നിഖില മേഖലയിലും ഇസ്ലാമിന് തൌഹീദിന്റെ അടിത്തറയിൽ സ്വന്തമായ കാഴ്ച്ചപ്പാടുണ്ടെന്നും നിലവിൽ മുസ്ലിം ഉമ്മത്തിന്റെ ജീവിതത്തിന്റെ ഒട്ടുമുക്കാൽ മേഖലയും ജാഹിലിയ്യാ സിദ്ധാന്തങ്ങളാണ് ഭരിക്കുന്നതെന്നും ജമാഅത്ത് മുസ്ലിംകളെ ഉണർത്താൻ തുനിയുന്നത്. അതിനാൽ തന്നെ സമുദായത്തിന് ഈ വാദം വളരെ അപരിചിതമായി തോന്നി. അതിനാൽ ഖുർആൻ, ഹദീസ്, മുൻകാല പണ്ഠിതന്മാരുടെ നിലപാടുകൾ എന്നിവയുടെ അടിസ്ഥാനത്തിൽ ശിർക്കൻ വ്യവസ്ഥകളെ പറ്റി ബോധവൽക്കരിക്കാൻ ജമാഅത്തിന് അക്കാലത്ത് തീവ്രശ്രമം നടത്തേണ്ടി വന്നിട്ടുണ്ട്. (ഇസ്ലാം ഒരു സമഗ്ര ജീവിത പദ്ധതിയാണെന്ന സത്യം കേരളത്തിൽ പറഞ്ഞപ്പോൾ മുജാഹിദുകൾക്കടക്കം അത് ഉൾക്കൊള്ളുവാൻ വളരെ ഏറെ തർക്കവിതർക്കങ്ങൾ വേണ്ടി വന്നിട്ടുണ്ട് എന്നത് കൂട്ടത്തിൽ ഓർക്കുക).

  മേല്പറഞ്ഞ ബോധവൽക്കരണം ഫലം കാണുന്നതിനായി ജമാഅത്ത് കടുത്തഭാഷ പ്രയോഗിച്ചിട്ടുണ്ട് എന്ന് ഇന്ന് ജമാഅത്ത് തന്നെ മനസ്സിലാക്കുന്നുണ്ട്. മാത്രമല്ല ഇന്ന് ഇന്ത്യയുടെ സ്വഭാവം എന്താണെന്ന് വ്യക്തമായിട്ടുണ്ട്. എന്നാൽ അന്ന് രാഷ്ട്രം രൂപം കൊള്ളുന്ന അവസ്ഥയിൽ നാം കൈകൊള്ളുന്നത് പാശ്ചാത്യമതേതരത്തം ആയിരിക്കുമെന്നല്ലാതെ വേരെ ഒരു ധാരണയുമില്ല. പാശ്ചാത്യ മതേതരത്തം എന്നത് പൊതുജീവിതത്തിലെ മത നിഷേധം ആണെന്ന അറിവിൽ എടുത്ത നിലപാടുകൾ നമ്മുടെ മതനിരപേക്ഷ ഇന്ത്യയിൽ കാലക്രമത്തിൽ ജമാഅത്ത് തിരിച്ചറിയുകയും അതിനനുസരിച്ച് നിലപാടുകൾ എടുക്കുകയും ചെയ്തിട്ടുണ്ട്.

  ഇങ്ങിനെ മാറുന്ന നിലപാടുകളെയാണ് മുജാഹിദുകൾ ‘അന്നു തെറ്റി – പിന്നെ തിരുത്തി’ എന്ന് ആഘോഷിക്കുന്നത്. സത്യത്തിൽ മനുഷ്യനെ അല്ലാഹു ചുമതലപ്പെടുത്തുന്നത് അവരുടെ ലോകത്തിൽ എന്താണോ അനുഭവിച്ചറിയുന്നത് അതിനനുസരിച്ച് ഇസ്ലാമിക നിലപാട് കൈകൊള്ളാനാണ്. അതിനാൽ ഭാവിയിൽ ഇന്ത്യ എന്തായിത്തീരും എന്നറിയാതെ അക്കാലത്ത് സാധിക്കുക അന്നത്തെ ‘മതേതരത്തം’ എന്ന സിദ്ധാന്തത്തിന്റെ അടിസ്ഥാനത്തിൽ നിലപാട് എടുക്കാനാണ്. അതാണ് അന്നത്തെ ശരി, പിന്നീട് സാഹചര്യം മാറുമ്പോൾ അതിനനുസരിച്ച് നിലപാട് മാറുന്നതാണ് ഇന്നത്തെ ശരി.

  അതോടൊപ്പം ദൈവീകധാർമ്മിക ബോധനം നൽകാത്ത, ഡാർവിനിസം പോലെയുള്ള ശുദ്ദ കുഫ്റ് പിഞ്ചു മനസ്സുകളിൽ കുത്തിവെക്കുന്ന മതേതര വിദ്യാഭ്യാസത്തെ ഇസ്ലാമികമായി ജമാഅത്ത് എന്നും നിരൂപണം ചെയ്തിട്ടുണ്ട്. ഇന്നും ചെയ്യാറുണ്ട്. അതിനർത്ഥം സമുദായമോ ജമാഅത്തുകാരോ അത് വലിച്ചെറിയണമെന്നല്ല. അങ്ങനെ എവിടെയും പറഞ്ഞിട്ടില്ല. ആവേശത്തിൽ ആരെങ്കിലും പഠനം നിറുത്തുകയോ ജോലി ഉപേക്ഷിക്കുകയോ സർട്ടിഫിക്കറ്റ് കീറുകയോ ചെയ്തോ എന്ന് എനിക്കറിയില്ല (മുജാഹിദുകൾ അങ്ങനെ ആരോപിക്കാറുണ്ട്. പക്ഷേ അതിന്റെ തെളിവുകൾ എത്ര ചോദിച്ചാലും കാണാറില്ല എന്നത് കൊണ്ടാണ് ഞാൻ ഇതു പറയുന്നത്).
  -------- will contineue

  ReplyDelete
 7. കേരളത്തിൽ വിശുദ്ധഖുർആൻ പരിഭാഷ ആരുടെയൊക്കെ ഉണ്ട് എന്ന് ചോദിച്ചാൽ ആദ്യം വരുന്ന ചില പേരുകളുണ്ട്. അതിൽ പെട്ട ഒരാൾ ‘ജമാഅത്തുകാരൻ സർക്കാർ ഡോക്ടറാകും എന്നിട്ട് താഗൂത്തീ ഗവണ്മെന്റിനെ തകർക്കാൻ രോഗിയെ കൊല്ലും, സർക്കാർ സ്കൂളിൽ അധ്യാപകനായി വിദ്യാർത്ഥികളെ പഠിപ്പിക്കാതെ താഗൂത്തിനെ എതിർക്കും’ എന്നൊക്കെ വ്യാജം പറയുന്നത് എത്ര നിസാരമായിട്ടാണ് എന്നത് താങ്കൾക്ക് മാനക്കേടുണ്ടാക്കുന്നില്ല എന്നതിൽ അൽഭുതം തോന്നുന്നു. ഹദീസ് നിവേദകരുടെ കാര്യത്തിൽ പാലിക്കുന്ന സൂക്ഷ്മത വെച്ച് ഖുർആൻ വ്യഖ്യാതാക്കൾ എങ്ങനെ ഉള്ളവരാകണം എന്ന് ഒന്ന് സങ്കല്പിച്ചു നോക്കൂ.

  യൂസുഫുൽ ഖർദാവിയുടെ അടുത്ത് ‘ചില ആളുകൾ’ പോയി പറഞ്ഞ വാക്യം മനസ്സിരുത്തി ഒന്നുകൂടി വായിച്ചു. പണ്ട് ശൈഖ് ഇബ്നുബാസിന്റടുത്ത് ഉമർ മൌലവി ജമാഅത്തിന്റെ വാദമായി എന്താണോ തെറ്റിദ്ധരിപ്പിച്ചത് അതിന്റെ തന്നെ മറ്റൊരു വേർഷനാണ് ആ വാക്കുകൾ. സ്വാഭാവികമായും അദ്ദേഹം ആ തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിൽ പറയുന്ന കാര്യങ്ങൾ ‘ചില ആളുകൾ’ക്ക് സന്തോഷദായകമാവും എന്നുറപ്പ്.

  അല്ലാഹിവിന്റെ ദീനനുസരിച്ച് ജീവിക്കുന്ന ഒരു നാട് ഉണ്ടാക്കിയെടുക്കുക എന്ന സ്വപ്നത്തോടെ പണിയെടുക്കുന്ന ജമാഅത്തെ ഇസ്ലാമി അല്ലാഹുവിന്റേതല്ലാത്ത നിയമം പ്രമാണമാക്കി വിധി വിധിക്കുന്ന ജോലികൾ, അവ നടപ്പാക്കുന്ന ജോലികൾ എന്നിവ എങ്ങിനെയാണ് ഉപജീവനമാർഗ്ഗമായി സ്വീകരിക്കുക?. അല്ലാഹു ഇറക്കിയതു കൊണ്ട് വിധി നൽകാത്തവരെക്കുറിച്ച് എത്ര കഠിനമായ മൂന്ന് വാക്കുകളാണ് ഖുർആൻ പ്രയോഗിച്ചിട്ടുള്ളത് എന്ന് അനീസ് ആലുവക്ക് അറിയാത്തതല്ലല്ലോ. ഏതെങ്കിലും കാലത്ത് ഇസ്ലാമിക വ്യവസ്ഥ നടപ്പിലാക്കാൻ സഹായകമാവും എന്നു കണ്ടാൽ ഒരു ഹിക്മത്തിന്റെ ഭാഗമായി അതു ചെയ്യാം എന്നല്ലാതെ, അതു ചെയ്യാത്തതിന്റെ പേരിൽ ഒരു മുസ്ലിം എങ്ങിനെയാണ് മറ്റൊരു മുസ്ലിമിനെ പരിഹസിക്കുന്നതും ആക്ഷേപിക്കുന്നതും എന്ന് എനിക്ക് മനസ്സിലാവുന്നില്ല.

  ഇതര ജോലികളെക്കുറിച്ച് ഞാൻ മുൻപ് താങ്കളുടെ ഒരു പരാമർശത്തിനു താഴെ ഇട്ട ഒരു കമന്റ് ഒന്നുകൂടി ആവർത്തിക്കുന്നു:

  ബ്ലേഡ് കമ്പനിയോ വേശ്യാലയമോ നടത്തി ജീവിക്കുന്ന ഒരുത്തന്റെ തൊടിയിൽ കൂലിപ്പണി ചെയ്താൽ കിട്ടുന്ന കാശ്‌ മുതലാളി പലിശക്കച്ചവടം/പെൺ‌വാണിഭം നടത്തി ഉണ്ടാക്കിയതണെന്ന് അറിയാം. എന്നു വെച്ച് ആ കൂലി ‘അധ്വാനിച്ചതിനുള്ള ന്യായമായ പ്രതിഫലം’ എന്ന നിലയിൽ അർദ്ധമനസ്സോടെ വാങ്ങാം. പക്ഷേ വേറെ പണി കിട്ടുമെങ്കിൽ ഈ പണിയെക്കാൾ ഇച്ചിരി ശമ്പളം കുറവായാൽ പോലും മുസ്‌ലിമായ മനുഷ്യൻ വേറെ ജോലിക്കാണ് മുൻ‌ഗണന കൊടുക്കുക. അതേ സമയം നേർക്കുനേരെ അല്ലാഹുവിന്റെ ശരീ‌അത്തല്ലാത്ത മറ്റൊരു ശരീ‌അത്ത് പ്രകാരം വിധിനടത്തുന്ന ജോലി നേരത്തെ പറഞ്ഞ കൂലിപ്പണിയെക്കാൾ ഗൌരവമേറിയത് തന്നെയാണ്. അല്ലാഹു ഇറക്കിയതു കൊണ്ട് വിധിപറയാത്തവനാരോ അവൻ തന്നെയാണ് കാഫിർ/ളാലിം/ഫാസിഖ് എന്ന ഭീഷണിയെ തരിമ്പും ഭയമില്ലത്തവനല്ലാതെ അത്തരം ജോലി ചെയ്യുകയില്ല എന്നു തീരുമാനിച്ച മുസ്‌ലിംകളെ പരിഹസിക്കുകയില്ല. ജഡ്‌ജിയായി വിധി പുറപ്പെടുവിക്കുന്നതും ജഡ്‌ജിയാപ്പീസിൽ കൂലിപ്പണി ചെയ്യുന്നതും ഒരുപോലെയല്ല. ആദ്യത്തേത് കടുത്ത കുറ്റം. രണ്ടാമത്തേത് സാധ്യമെങ്കിൽ ഒഴിവാക്കേണ്ടതായ ജോലി. ബ്ലേഡ് കമ്പനിയോ വേശ്യാലയമോ നടത്തി ജീവിക്കുന്ന ഒരുത്തന്റെ തൊടിയിൽ കൂലിപ്പണി ചെയ്താൽ കിട്ടുന്ന കാശ്‌ മുതലാളി പലിശക്കച്ചവടം/പെൺ‌വാണിഭം നടത്തി ഉണ്ടാക്കിയതണെന്ന് അറിയാം. എന്നു വെച്ച് ആ കൂലി ‘അധ്വാനിച്ചതിനുള്ള ന്യായമായ പ്രതിഫലം’ എന്ന നിലയിൽ അർദ്ധമനസ്സോടെ വാങ്ങാം. പക്ഷേ വേറെ പണി കിട്ടുമെങ്കിൽ ഈ പണിയെക്കാൾ ഇച്ചിരി ശമ്പളം കുറവായാൽ പോലും മുസ്‌ലിമായ മനുഷ്യൻ വേറെ ജോലിക്കാണ് മുൻ‌ഗണന കൊടുക്കുക. അതേ സമയം നേർക്കുനേരെ അല്ലാഹുവിന്റെ ശരീ‌അത്തല്ലാത്ത മറ്റൊരു ശരീ‌അത്ത് പ്രകാരം വിധിനടത്തുന്ന ജോലി നേരത്തെ പറഞ്ഞ കൂലിപ്പണിയെക്കാൾ ഗൌരവമേറിയത് തന്നെയാണ്. അല്ലാഹു ഇറക്കിയതു കൊണ്ട് വിധിപറയാത്തവനാരോ അവൻ തന്നെയാണ് കാഫിർ/ളാലിം/ഫാസിഖ് എന്ന ഭീഷണിയെ തരിമ്പും ഭയമില്ലത്തവനല്ലാതെ അത്തരം ജോലി ചെയ്യുകയില്ല എന്നു തീരുമാനിച്ച മുസ്‌ലിംകളെ പരിഹസിക്കുകയില്ല. ജഡ്‌ജിയായി വിധി പുറപ്പെടുവിക്കുന്നതും ജഡ്‌ജിയാപ്പീസിൽ കൂലിപ്പണി ചെയ്യുന്നതും ഒരുപോലെയല്ല. ആദ്യത്തേത് കടുത്ത കുറ്റം. രണ്ടാമത്തേത് സാധ്യമെങ്കിൽ ഒഴിവാക്കേണ്ടതായ ജോലി.

  ReplyDelete
 8. @Mohamed
  ത്വാഗൂത്തീ വര്‍ജ്ജനത്തെ പ്രവ്വര്‍ത്തിപഥത്തില്‍ വന്നല്‍ എന്താവും എന്ന് ഉദാഹരിച്ച വാചകത്തെ താങ്കള്‍ വ്യാഖ്യാനിച്ചൊപ്പിച്ചത് ഇങ്ങനെ.
  >>‘ജമാഅത്തുകാരൻ സർക്കാർ ഡോക്ടറാകും എന്നിട്ട് താഗൂത്തീ ഗവണ്മെന്റിനെ തകർക്കാൻ രോഗിയെ കൊല്ലും, സർക്കാർ സ്കൂളിൽ അധ്യാപകനായി വിദ്യാർത്ഥികളെ പഠിപ്പിക്കാതെ താഗൂത്തിനെ എതിർക്കും’ എന്നൊക്കെ വ്യാജം പറയുന്നത് എത്ര നിസാരമായിട്ടാണ് എന്നത് താങ്കൾക്ക് മാനക്കേടുണ്ടാക്കുന്നില്ല എന്നതിൽ അൽഭുതം തോന്നുന്നു.<<

  "ഉഴപ്പിയാല്‍", "ശുശ്രൂഷിക്കതിരുന്നാല്‍" അത് ഇബാദത്തായി തീരേണ്ടതാണ്‌ എന്ന് എഴുതിയത് ഈ വിധം വളച്ചൊടിച്ച് "രോഗിയെ കൊല്ലും" എന്നൊക്കെ വ്യാജം പറയുന്നത് താങ്കൾക്ക് മാനക്കേടുണ്ടാക്കുന്നില്ല എന്നതിൽ എനിക്കും അൽഭുതം തോന്നുന്നു.

  പ്രഭാഷകന്‍ ഉന്നയിച്ച പ്രശ്‍നത്തിന്‌ മറുപടിയായിരുന്നു താങ്കള്‍ പറയേണ്ടിയിരുന്നത്. ത്വാഗൂത്തായ സര്‍ക്കാരിനെ തോല്‍പ്പിക്കാന്‍ അതിനു കീഴില്‍ ജോലിചെയ്യുന്നവന്‍, ത്വാഗൂത്തിനെ തോല്‍പ്പിക്കണം എന്ന നിയ്യത്തോടെ, ഉഴപ്പിയാല്‍ അതിന്‍റെ വിധിയെന്ത്? അതും ഇബാദത്തല്ലേ?? അനിസ്ലാമിക വ്യവസ്ഥയെ തകര്‍ക്കുക എന്ന മഹത്തായ ലക്ഷ്യമല്ലേ, അവനവനാല്‍ കഴിയുന്ന വിധത്തില്‍ ത്വാഗൂത്തിനെ അനുസരിക്കാതിരിക്കുന്നതിലൂടെ അവര്‍ ചെയ്യുന്നത് ?? അല്ല, "ഇന്ന സ്വലാത്തീ വനുസ്‍കീ" എന്ന് നമസ്‍കാരത്തില്‍ പ്രതിജ്ഞ ചെയ്ത ശേഷം 8ഉം 10 ഉം മണിക്കൂറും ത്വാഗൂത്തിനെ സേവിച്ച്, അതിന്‍റെ കീര്‍ത്തിയും യശസ്സും ശക്തിയും വര്‍ദ്ധിപ്പിച്ച് പകരമായി വരേണ്ട ഇസ്ലാമിക വ്യവസ്ഥയുടെ പ്രയാണവേഗം കുറക്കലോ ഇബാദത്ത്?

  ഒ.അബ്ദുള്ള സാഹിബ് പഠിച്ച കാലത്ത്, സര്‍ക്കാര്‍ അംഗീകാരം വേണ്ടെന്ന് വച്ചത് പാര്‍ട്ടി പ്രവര്‍ത്തനത്തിന്‌ വളന്‍റിയര്‍മാരെ കിട്ടാന്‍ ആണ്‌. അത് അബ്ദുള്ള സാഹിബിന്‌ മനസ്സിലായില്ല എന്നു മാത്രം. നല്ല വിശദീകരണം!!!! അതേ സ്ഥാപനത്തില്‍ പഠിച്ച ശേഷം ഒളിച്ച് പോയി പരീക്ഷ എഴുതി, പിന്നെ ജമാ‍അത്തിന്‍റെ ഭാരവാഹിത്തത്തില്‍ വന്നവരുണ്ടല്ലോ. അവരൊക്കെ പാര്‍ട്ടി പ്രവര്‍ത്തനത്തിന്‌ വളണ്ടിയര്‍മാര്‍ ആവശ്യത്തിനായത് കൊണ്ട്, പുറത്ത് പോയി പരീക്ഷ എഴുതിയതായിരിക്കുമല്ലേ!!! കലാലയങ്ങളെ "കൊലാലയങ്ങള്‍" എന്നായിരുന്നു ഞങ്ങള്‍ വിളിച്ചിരുന്നത് എന്ന് പാര്‍ട്ടി സര്‍ക്കുലറില്‍ എഴുതിയിട്ടുണ്ട്. അതും പാര്‍ട്ടി പ്രവര്‍ത്തനത്തിന്‌ മിടുക്കന്മാരെ കിട്ടാന്‍ പ്രൊല്‍സാഹിപ്പിക്കാന്‍ പറഞ്ഞതായിരിക്കുമല്ലേ!!!!

  പിന്നെ താങ്കളൂടെ വാദം >>എന്നാൽ അന്ന് രാഷ്ട്രം രൂപം കൊള്ളുന്ന അവസ്ഥയിൽ നാം കൈകൊള്ളുന്നത് പാശ്ചാത്യമതേതരത്തം ആയിരിക്കുമെന്നല്ലാതെ വേരെ ഒരു ധാരണയുമില്ല.<< അങ്ങനെ വേറെ ധാരണയൊന്നിമില്ലത്തതിനാല്‍ "മതേതരത്വത്തെ" എതിര്‍ത്തു.

  "മറ്റൊരു കാര്യംകൂടി അടിവരയിടേണ്ടതുണ്ട്‌. 1950 ജനുവരി 26ന്‌ ഇന്ത്യ ഒരു റിപ്പബ്ലിക്കായപ്പോഴൊന്നും ഇന്ത്യന്‍ ഭരണഘടനയില്‍ രാജ്യം ഒരു മതേതര റിപ്പബ്ലിക്‌ ആയിരിക്കുമെന്ന്‌ രേഖപ്പെടുത്തിയിരുന്നില്ല.
  അടിയന്തിരാവസ്ഥക്ക്‌ അവസരമൊരുക്കിക്കൊണ്ട്‌ ഇന്ദിരാഗാന്ധി 1976 നവംബര്‍ രണ്ടിന്‌ പാര്‍ലമെന്റില്‍ പാസാക്കിയെടുത്ത 42-ാം ഭരണഘടനാ ഭേദഗതി പ്രകാരമാണ്‌ ഇന്ത്യ ഒരു `സോഷ്യലിസ്റ്റ്‌, സെക്യുലര്‍ റിപ്പബ്ലിക്‌' ആവുന്നത്‌. ഔദ്യോഗികമായി മതേതര രാഷ്‌ട്രമായിത്തീര്‍ന്ന ശേഷമാണ്‌ ജമാഅത്തിന്‌ മതേതരത്വത്തോട്‌ മുഹബ്ബത്ത്‌ തോന്നിത്തുടങ്ങിയതെന്നാണ്‌ ഇതിലെ തമാശ."

  (ജമാഅത്തെ ഇസ്‌ലാമി കോണ്‍ഗ്രസില്‍ ലയിക്കാതിരിക്കാനുള്ള മൂന്ന്‌ കാരണങ്ങള്‍, ഖാദര്‍ പി , ശബാബ് June 04 2010 )

  >>>അല്ലാഹിവിന്റെ ദീനനുസരിച്ച് ജീവിക്കുന്ന ഒരു നാട് ഉണ്ടാക്കിയെടുക്കുക എന്ന സ്വപ്നത്തോടെ പണിയെടുക്കുന്ന ജമാഅത്തെ ഇസ്ലാമി അല്ലാഹുവിന്റേതല്ലാത്ത നിയമം പ്രമാണമാക്കി വിധി വിധിക്കുന്ന ജോലികൾ, അവ നടപ്പാക്കുന്ന ജോലികൾ എന്നിവ എങ്ങിനെയാണ് ഉപജീവനമാർഗ്ഗമായി സ്വീകരിക്കുക?<<<
  അതുകൊണ്ട് ഖര്‍ദാവിയെപ്പോലുള്ള പണ്ഡിതരെയും, ത്വാഗൂത്തീ സേവയുടെ പ്രതിഫലം ശമ്പളമായും പെന്ഷനായും സ്വീകരിക്കുന്ന പാര്‍ട്ടി നേതാക്കളെയും താങ്കളെപ്പോലുള്ളവര്‍ പഠിപ്പിച്ച് "സംസ്‍കരിക്കുകയാണ്‌" ഉടനെ വേണ്ടത്.

  ReplyDelete
 9. താങ്കളുടെ നേതാവിന്റെ തന്നെ വാക്കുകളിതാ <>

  ജമാഅത്തെ ഇസ്ലാമിയുടെ വീക്ഷണപ്രകാരം അദ്ധ്യാപകനും ഡോക്റ്ററും ചെയ്യേണ്ടത് ഇന്നതാണ് എന്ന ഖണ്ഠിതപ്രസ്ഥാവന നടത്തുന്നു. എന്നിട്ട് പറയുന്നതോ പത്തരമാറ്റ് നുണയും! ആൾ ഖുർആൻ വ്യാഖ്യാതാവാണ് കെട്ടോ!. അദ്ധ്യാപകൻ ഉഴപ്പിയാൽ കുട്ടിക്ക് ഫസ്റ്റ്രാങ്ക് കിട്ടുമോ അതോ തോൽക്കുമോ? ഡോക്ടർ ചതിച്ചാൽ രോഗിക്ക് ആരോഗ്യം കിട്ടുമോ മരണത്തിലെത്തുമോ? ജമാഅത്തിന്റെ പേരിൽ കളവ് പറയാതെ വാദിച്ച് ജയിക്കാൻ പറ്റില്ലെന്ന നിരാശയാണോ നുണയിൽ ജയം കണ്ടെത്താൻ ഒരു ഇസ്ലാമിക സംഘടനക്ക് പ്രചോദനം?. “സത്യവിശ്വാസികളേ നിങ്ങൾ അല്ലാഹുവിനേയും റസൂലിനേയും നിങ്ങളിൽ അർപ്പിച്ച അമാനത്തുകളേയും വഞ്ചിക്കരുത്” എന്നതാണ് ജമാഅത്തുകാരൻ പഠിക്കുന്ന ഖുർആനിന്റെ കൽപ്പന. ഒരു ജോലി ശമ്പളം നിശ്ചയിച്ച് ഏറ്റെടുത്താൽ അതു പൂർത്തിയാക്കൽ അമാനത്താണ്. ഇതിനു വിരുദ്ധമായി ജമാഅത്ത് ചെയ്യുമെന്ന് എന്ത് അടിസ്ഥാനത്തിലാണ് നിങ്ങൾ വാദിക്കുന്നത്?. വിവിധ തരം ജോലികളെ ജമാഅത്ത് എങ്ങനെ കാണുന്നു എന്നത് വിശദീകരിക്കപ്പെട്ടതാണ്. ആ അടിസ്ഥാനത്തിലാണ് ചെയ്യണോ വേണ്ടെ എന്നു തീരുമാനിക്കുന്നത്.
  ***************
  {{പ്രഭാഷകന്‍ ഉന്നയിച്ച പ്രശ്ന്ത്തിന്‌ മറുപടിയായിരുന്നു താങ്കള്‍ പറയേണ്ടിയിരുന്നത്.}} ആരെ അനുസരിക്കണം, ഏതു ജോലി ചെയ്യണം, ചെയ്യരുത് എന്നതൊക്കെ മനസ്സിലാകാവുന്നേടത്തോളം ഇവിടെ വിശദീകരിക്കപ്പെട്ടു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്.
  ***************
  {{{ഒ.അബ്ദുള്ള സാഹിബ് പഠിച്ച കാലത്ത്, സര്ക്കാ്ര്‍ അംഗീകാരം വേണ്ടെന്ന് വച്ചത് പാര്ട്ടിി പ്രവര്ത്തുനത്തിന്‌ വളന്റി*യര്മാദരെ കിട്ടാന്‍ ആണ്‌. അത് അബ്ദുള്ള സാഹിബിന്‌ മനസ്സിലായില്ല എന്നു മാത്രം. നല്ല വിശദീകരണം!!!!}}}

  ഒ.അബ്ദുല്ല സാഹിബിന് ‘മനസ്സിലാവാത്ത’ കാര്യങ്ങൾ അതിൽ ഒതുങ്ങുന്നില്ലല്ലോ. മുജാഹിദ് /എൻ.ഡി.എഫ് പ്രസിദ്ധീകരണങ്ങളിൽ വെറുതെ കിട്ടുന്ന സ്പേസിൽ നിറക്കാൻ ഇനിയും ഉണ്ട് ഒരുപാട് മനിസ്സിലാകായ്കകൾ. ജമാ‌അത്തെ ഇസ്‌ലാമി എന്താണെന്ന് ഒ.അബ്ദുല്ലക്കും മറ്റും അറിയുന്നതിന്റെ സൌകര്യമാണ് അവർ ഉപയോഗപ്പെടുത്തുന്നത്. മറിച്ച് നിങ്ങൾ തമ്മിൽ പിരിഞ്ഞാൽ കാണിക്കുന്ന സ്നേഹപ്രകടനങ്ങൾ യുറ്റ്യൂബിൽ ധാരാളം ഉള്ളതിനാൽ ഞാൻ വിശദീകരിക്കുന്നില്ല.
  ****************
  {{{പിന്നെ താങ്കളൂടെ വാദം >>എന്നാൽ അന്ന് രാഷ്ട്രം രൂപം കൊള്ളുന്ന അവസ്ഥയിൽ നാം കൈകൊള്ളുന്നത് പാശ്ചാത്യമതേതരത്തം ആയിരിക്കുമെന്നല്ലാതെ വേരെ ഒരു ധാരണയുമില്ല.<< അങ്ങനെ വേറെ ധാരണയൊന്നിമില്ലത്തതിനാല്‍ "മതേതരത്വത്തെ" എതിര്ത്തു .}}}}

  അല്ലാതെ ആ ദൈവവിരുദ്ധ സിദ്ധാന്തത്തെ ‘വന്നോളൂ, സ്വാഗതം, ഞങ്ങളെ ഭരിച്ചോളൂ’ എന്നു പറയണോ?
  ---- tobe contineued

  ReplyDelete
 10. {{{"മറ്റൊരു കാര്യംകൂടി അടിവരയിടേണ്ടതുണ്ട്‌. 1950 ജനുവരി 26ന്‌ ഇന്ത്യ ഒരു റിപ്പബ്ലിക്കായപ്പോഴൊന്നും ഇന്ത്യന്‍ ഭരണഘടനയില്‍ രാജ്യം ഒരു മതേതര റിപ്പബ്ലിക്‌ ആയിരിക്കുമെന്ന്‌ രേഖപ്പെടുത്തിയിരുന്നില്ല.
  അടിയന്തിരാവസ്ഥക്ക്‌ അവസരമൊരുക്കിക്കൊണ്ട്‌ ഇന്ദിരാഗാന്ധി 1976 നവംബര്‍ രണ്ടിന്‌ പാര്ലപമെന്റില്‍ പാസാക്കിയെടുത്ത 42-ാം ഭരണഘടനാ ഭേദഗതി പ്രകാരമാണ്‌ ഇന്ത്യ ഒരു `സോഷ്യലിസ്റ്റ്‌, സെക്യുലര്‍ റിപ്പബ്ലിക്‌' ആവുന്നത്‌. ഔദ്യോഗികമായി മതേതര രാഷ്‌ട്രമായിത്തീര്ന്ന ശേഷമാണ്‌ ജമാഅത്തിന്‌ മതേതരത്വത്തോട്‌ മുഹബ്ബത്ത്‌ തോന്നിത്തുടങ്ങിയതെന്നാണ്‌ ഇതിലെ തമാശ."}}}

  ജന്മം കൊണ്ട ഒരു നവജാത രാഷ്ട്രം. അതിനെക്കുറിച്ച പലവിധ ചർച്ചകൾ നടക്കുന്ന സമയം. എന്താവണം, ഏതു രീതി സ്വീകരിക്കണം എന്ന സജീവചർച്ച, ഓരൊ വിഭാഗവും അവരവരുടെ സിദ്ധാന്തങ്ങൾക്കു വേണ്ടി വാദിക്കുന്ന കാലം. അതേ ജമാ‌അത്ത് മാത്രമായിരുന്നു അതിൽ ഇസ്‌ലാമിന്റെ ഭാഗം പറയാനും വാദിക്കാനും ഉണ്ടായിരുന്നത്. അൽഹംദുലില്ലാഹ്.

  ദീർഘകാലത്തെ ചർച്ചക്കു ശേഷം താരത‌മ്യേന പരിക്കുകൾ കുറഞ്ഞ ഒരു മത നിരപേക്ഷത സ്വീകരിക്കപ്പെട്ടപ്പോൾ അതിനോട് പ്രതികരിക്കേണ്ട വിധം പ്രതികരിച്ചു.
  ***************
  {{{>>>അല്ലാഹിവിന്റെ ദീനനുസരിച്ച് ജീവിക്കുന്ന ഒരു നാട് ഉണ്ടാക്കിയെടുക്കുക എന്ന സ്വപ്നത്തോടെ പണിയെടുക്കുന്ന ജമാഅത്തെ ഇസ്ലാമി അല്ലാഹുവിന്റേതല്ലാത്ത നിയമം പ്രമാണമാക്കി വിധി വിധിക്കുന്ന ജോലികൾ, അവ നടപ്പാക്കുന്ന ജോലികൾ എന്നിവ എങ്ങിനെയാണ് ഉപജീവനമാർഗ്ഗമായി സ്വീകരിക്കുക?<<<
  അതുകൊണ്ട് ഖര്ദാജവിയെപ്പോലുള്ള പണ്ഡിതരെയും, ത്വാഗൂത്തീ സേവയുടെ പ്രതിഫലം ശമ്പളമായും പെന്ഷനായും സ്വീകരിക്കുന്ന പാര്ട്ടിള നേതാക്കളെയും താങ്കളെപ്പോലുള്ളവര്‍ പഠിപ്പിച്ച് "സംസ്കീരിക്കുകയാണ്‌" ഉടനെ വേണ്ടത്.}}}

  ഖർദാവിയുടെ പരാമർശത്തിന്റെ അടിസ്ഥാനം ചിലർ ഒപ്പിച്ച കുരുട്ടുവിദ്യ ആയിരുന്നു എന്ന കാര്യം നേരത്തെ വിശദീകരിച്ചു. മാത്രമല്ല കർമ്മശാസ്ത്ര ഭിന്നത ഇസ്‌ലാമിക പ്രസ്ഥാനങ്ങൾ അനുഗ്രഹമായി മനസ്സിലാക്കുന്ന കാര്യമാണ്. ഖർദാവി ശരിക്കും ആ അഭിപ്രായക്കാരനായാൽ പോലും അതിൽ ഞങ്ങൾ തമ്മിൽ ഒരു അകൽച്ചയും ഉണ്ടാവില്ല. അതാണ് യഥാർത്ഥ ഇസ്‌ലാമിന്റെ വിശാലത. സലഫീ അക്ഷര പൂജ മാത്രം മനസ്സിലാവുന്നവർക്ക് ഇതൊക്കെ കണ്ടാൽ വലിയ ഭിന്നിപ്പായി മാത്രമേ മനസ്സിലാവൂ.

  ReplyDelete
 11. @Mohamed
  >> ഒരു ജോലി ശമ്പളം നിശ്ചയിച്ച് ഏറ്റെടുത്താൽ അതു പൂർത്തിയാക്കൽ അമാനത്താണ്. ഇതിനു വിരുദ്ധമായി ജമാഅത്ത് ചെയ്യുമെന്ന് എന്ത് അടിസ്ഥാനത്തിലാണ് നിങ്ങൾ വാദിക്കുന്നത്?<<

  ജമാ‍അത്ത് ത്വാഗൂത്തിനെ തോല്‍പിക്കാന്‍ "ഉഴപ്പുന്നു" എന്ന് ആരും പറഞ്ഞില്ലല്ലോ. "ഉഴപ്പുകയല്ലേ" ശരിക്കും ഇബാദത്ത് എന്ന് ആരായുകല്ലേ ചെയ്തുള്ളൂ... ത്വാഗൂത്തിനെ വളര്‍ത്തി പരിപോഷിപ്പിച്ച് ശക്തമാക്കൂന്ന "ഇബാദത്താണ്‌" വേണ്ടത് എന്നാണ്‌ താങ്കള്‍ക്ക് തോന്നുന്നെങ്കില്‍ അങ്ങിനെയാകട്ടെ.

  ReplyDelete
 12. Anees Aluva said: {{{ത്വാഗൂത്തിനെ വളര്ത്തി പരിപോഷിപ്പിച്ച് ശക്തമാക്കൂന്ന "ഇബാദത്താണ്‌" വേണ്ടത് എന്നാണ്‌ താങ്കള്ക്ക്് തോന്നുന്നെങ്കില്‍ അങ്ങിനെയാകട്ടെ.}}}

  ഈ ചർച്ചയുടെ ആദ്യ ഭാഗം മുഴുവൻ ജമാ‌അത്തെ ഇസ്‌ലാമി താഗൂതീ സർക്കാറിന്റെ ജോലികൾ ഒന്നും ചെയ്യാൻ പാടില്ല എന്നു പറഞ്ഞിട്ടുണ്ട് എന്ന കുറ്റമാരോപിച്ച് രൂക്ഷമായ പരിഹാസവും കുറ്റപ്പെടുത്തലും. എന്നാൽ ജമാ‌അത്ത് ഒരു ജോലിയും ചെയ്തുകൂടാ എന്ന നിലപാടിൽ അല്ല ഉള്ളത് എന്നു പറഞ്ഞപ്പോൾ താങ്കൾ പറയുന്നു “ത്വാഗൂത്തിനെ വളര്ത്തി പരിപോഷിപ്പിച്ച് ശക്തമാക്കൂന്ന "ഇബാദത്താണ്‌" വേണ്ടത് എന്നാണ്‌ താങ്കള്ക്ക്് തോന്നുന്നെങ്കില്‍ അങ്ങിനെയാകട്ടെ.” !!!!!. മുജാഹിദിനെ സംബന്ധിച്ച് ജമാ‌അത്ത് ചെയ്യണമെന്ന്‌ പറഞ്ഞാലും ചെയ്യരുതെന്ന് പറഞ്ഞാലും കുറ്റം പറഞ്ഞ് ആസ്വദിക്കുക എന്ന മാനസിക വൈക്‌റ്‌തം ബാധിച്ചാൽ എന്തു ചെയ്യാൻ പറ്റും?!.

  മനുഷ്യനാണ് നിയമനിർമ്മാണാധികാരത്തിന്റെ പരമാധികാരം എന്നു വിശ്വസിക്കുകയും ആ അടിസ്ഥാനത്തിൽ ദൈവത്തിന്റെ വിലക്കുകൾ മാനിക്കാതെ സ്വന്തം തീരുമാനങ്ങളുമായി മുന്നോട്ടു പോകുകയും ചെയ്യുന്ന ഇന്ത്യാ ഗവണ്മെന്റ്‌ മുജാഹിദിന്റെ താഗൂത്ത് ആണെന്ന് ജമാ‌അത്ത് പ്രമാണങ്ങളുടെ അടിസ്ഥാനത്തിൽ വിലയിരുത്തുന്നു. ആ വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ ഗവണ്മെന്റ് ജോലികളോട് എന്ത് നിലപാട് കൈകൊള്ളണം എന്ന്‌ ഖണ്ഠിതമായി ഖുർ‌ആനിലോ ഹദീസിലോ ഇല്ല, അതിനാൽ കൂടിയാലോചന നടത്തി സാഹചര്യങ്ങൾ വിലയിരുത്തി തീരുമാനം എടുക്കുന്നു. ജോലികൾ ചെയ്യാം എന്നു തീരുമാനിച്ചാലും ഉണ്ട് ഗുണങ്ങളും ദോഷങ്ങളും, ഉപേക്ഷിക്കാൻ തീരുമാനിച്ചാലും ഉണ്ട് ഗുണങ്ങളും ദോഷങ്ങളും. നിലവിൽ ഏതു തീരുമാനമെടുത്താലാണോ ഗുണം മുന്നിട്ടു നിൽക്കുക എന്നതിന്റെ അടിസ്ഥാനത്തിൽ തീരുമാനമെടുക്കുന്നു. ഏതു തീരുമാനമെടുത്താലും അതിനാലുണ്ടാകാവുന്ന ദോഷങ്ങളെ ചൂണ്ടി ജമാ‌അത്തിനെ എതിർക്കുക എന്നുമാത്രമാണ് മുജാഹിദുകൾക്ക് ഇക്കാര്യത്തിലുള്ള പോളിസി!.

  ഒന്നു ചോദിച്ചോട്ടെ?. ഇന്ത്യയിലെ ജനാധിപത്യ സർക്കാർ താഗൂത്ത് ആണെന്ന ജമാ‌അത്ത് വിലയിരുത്തുന്നു എന്നു പറഞ്ഞു. മുജാഹിദുകൾ ഇന്ത്യൻ ഗവണ്മെന്റിനെ ഏതു രീതിയിൽ കാണുന്നു?. വല്ല നിലപാടുമുണ്ടോ?. അതോ ഫേസ്ബുക്ക് ഗ്രൂപ്പിൽ മുജാഹിദ് സഹോദരന്മാർ വാദിക്കും പോലെ “എല്ലാവർക്കും അവനവന് ഇഷ്ടമുള്ള വിശ്വാസവുമായി ജീവിക്കാൻ പറ്റുന്നതിനാൽ ഏറ്റവും മെച്ചപ്പെട്ടത് ഇന്ത്യൻ വ്യവസ്ഥയാണ്” എന്നതാണോ മുജാഹിദ് നിലപാട്?

  ReplyDelete
 13. ത്വാഗൂത്തീ ഗവൺ‌മെന്റിന് ഇബാദത്ത് ചെയ്യാതിരിക്കുക എന്നതിനർത്ഥം അതിനെ അനുസരിക്കാതിരിക്കുക എന്നാണല്ലോ. അപ്പോൾ സർക്കാർ ജോലിക്കാരനായ ജമാ‌അത്തുകാരൻ അല്ലാഹുവിനെ അനുസരിക്കുകയും, ത്വാഗൂത്തിനുള്ള ഇബാദത്ത് വെടിയുകയുമല്ലേ വേണ്ടത്? അതിന്റെ പ്രായോഗികമാർഗല്ലേ ജോലി ഉള്ളവർ ത്വാഗൂത്തിനെ തോൽ‌പിക്കാൻ ജോലിയിൽ ഉഴപ്പുക എന്നത്. അതെന്തേ ചെയ്യാത്തത് എന്നല്ലേ അന്വേഷിച്ചത്. അല്ലാഹുവിനുള്ള ഇബാദത്തിൽ നിന്ന് തെറ്റിക്കുന്ന, ത്വാഗൂത്തിനുള്ള ഇബാദ്ത്തിന് കാരണമാകുന്ന “അമാനത്ത്” ഏറ്റെടുക്കാതിരിക്കുകയല്ലേ വേണ്ടത്? ഇനി അഥവാ ത്വാഗൂത്തിനുള്ള ഇബാദത്തിന് കാരണമാകുന്ന “അമാനത്ത്” എടുത്തു പോയെങ്കിൽ അതിൽ നിന്ന് ഒഴിവാകുകയൊ, അല്ലെങ്കിൽ ആഭ്യന്തരമായി അതിനെ പരാജയപ്പെടുത്താൻ ശ്രമിക്കലുമല്ലേ ശരിക്കും ഇബാദത്താകുക.

  ReplyDelete

"Comment moderation" is off in this blog.If it is not displayed, could have gone to spam.