09 August 2009

ലേലം അനുവദനീയമോ?

ലേലം അനുവദനീയമോ?
SHABAB Friday, 07 August 2009 Mukhamukham-Muslim

ലേലം അനുവദിക്കപ്പെട്ടതാണോ? ആണെങ്കില്‍ ഒരാള്‍ ആഗ്രഹിച്ച മുതല്‍ അയാള്‍ പറഞ്ഞതിനെക്കാള്‍ കൂടുതല്‍ വിലകൊടുത്ത്‌ മറ്റൊരാള്‍ വാങ്ങുന്നതിന്‌ തുല്യമാകില്ലേ അത്‌?



അബുസഈദ്‌, ദമ്മാം

നബി(സ) ചില സാധനങ്ങള്‍ ലേലംചെയ്തു വിറ്റതായി അനസി(റ)ല്‍ നിന്ന്‌ അഹ്മദ്‌, തിര്‍മിദി എന്നിവര്‍ റിപ്പോര്‍ട്ട്‌ ചെയ്തിട്ടുണ്ട്‌. ഏറ്റവും കൂടുതല്‍ വിലപറയുന്ന ആള്‍ക്ക്‌ വില്‍ക്കുക എന്നതാണ്‌ സാധനത്തിന്റെ ഉടമസ്ഥന്റെ തീരുമാനമെങ്കില്‍ ആ നിലയിലുള്ള ഇടപാട്‌ അനുവദനീയമാണെന്നത്രെ ഈ ഹദീസിന്റെ അടിസ്ഥാനത്തില്‍ പ്രമുഖ പണ്ഡിതന്മാര്‍ അഭിപ്രായപ്പെട്ടിട്ടുള്ളത്‌. ഒരു നിശ്ചിത തുകയ്ക്ക്‌ വില്‍ക്കാന്‍ ഉടമസ്ഥന്‍ സന്നദ്ധനായ സന്ദര്‍ഭത്തില്‍ മറ്റൊരാള്‍ ഇടപെട്ട്‌ കൂടുതല്‍ വില ഓഫര്‍ ചെയ്യുന്നതാണ്‌ നബി(സ) വിലക്കിയിട്ടുള്ളത്‌.

No comments:

Post a Comment

"Comment moderation" is off in this blog.If it is not displayed, could have gone to spam.