11 August 2009

രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ വന്നേക്കാവുന്ന "ശിര്‍ക്ക്‌"

രാഷ്ട്രീയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ വന്നേക്കാവുന്ന "ശിര്‍ക്ക്‌" prabodhanam 01 Aug 2009








































download pdf of prabodhanam article


മുജാഹിദ്‌ പ്രസിദ്ധീകരണങ്ങള്‍ നല്‍കുന്ന മറുപടി


.....`സ്വതന്ത്രമായ നിയമനിര്‍മ്മാണം എന്നാല്‍ എന്താണ്‌? അല്ലാഹുവിന്റെ വിധിവിലക്കുകള്‍ക്ക്‌ വിരുദ്ധമാണോ, അല്ലേ എന്ന പരിഗണന കൂടാതെ ഏത്‌ തരത്തില്‍ നിയമം നിര്‍മ്മിക്കാനും തനിക്ക്‌ അധികാരമുണ്ടെന്ന്‌ ഒരാള്‍ കരുതുന്നുവെങ്കില്‍ അയാള്‍ ദൈവത്തിന്റെ പരമാധികാരം നിഷേധിക്കുന്നതിനാല്‍ അവിശ്വാസിയാണ്‌. സ്വന്തത്തെ അല്ലാഹുവിന്‌ സമാന്തരമായ ഒരു അധികാരശക്തിയായി ഉയര്‍ത്തിനിര്‍ത്തുന്നതിനാല്‍–അല്ലാഹുവിന്‌ പങ്കാളിയെ സ്ഥാപിക്കുക എന്ന നിലയില്‍–അയാളുടെ നിലപാടിനെ ശിര്‍ക്ക്‌ എന്നും വിശേഷിപ്പിക്കാവുന്നതാണ്‌. ഏതായാലും അയാള്‍ ഈമാനിന്റേയും തൌഹീദിന്റേയും പരിധിക്ക്‌ പുറത്താണെന്ന കാര്യത്തില്‍ മുജാഹിദുകള്‍ക്ക്‌ സംശയമില്ല. മറിച്ചൊരു അഭിപ്രായം മുജാഹിദ്‌ പ്രസംഗകരോ, എഴുത്തുകാരോ ഉന്നയിച്ചിട്ടുമില്ല.
അല്ലാഹു ഹലാലായി നിശ്ചയിച്ച കാര്യം ഹറാമാണെന്ന്‌ വിധിക്കുവാനോ ഹറാമായി നിശ്ചയിച്ച കാര്യം ഹലാലാണെന്ന്‌ പറയാനോ സൃഷ്ടികളില്‍ ആര്‍ക്കും അവകാശമില്ലെന്ന കാര്യം അനേകം ലേഖനങ്ങളിലും പുസ്‌തകങ്ങളിലും മുജാഹിദുകള്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ഇതൊന്നും ജമാഅത്ത്‌–മുജാഹിദ്‌ സംവാദത്തിന്റെ തര്‍ക്കവിഷയമല്ല. ഇവര്‍ വെറുതെ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ്‌.(പേജ്‌ 103)



അല്ലാഹു പറഞ്ഞതിനേക്കാള്‍ ആധികാരികത മറ്റുള്ളവരുടെ അഭിപ്രായത്തിന്‌ കല്‍പിക്കുന്ന സമീപനം ശിര്‍ക്കുതന്നെയാണ്‌. എന്നാല്‍ അത്‌ കേവലം അനുസരണത്തിന്റെ പ്രശ്‌നമല്ല. അല്ലാഹുവിന്റെ `നിദ്ദിനെ (തുല്യനെ അഥവാ എതിരാളിയെ) സ്ഥാപിക്കുക എന്ന ഖുര്‍ആന്‍ വ്യക്തമാക്കിയ വ്യതിയാനത്തിന്റെ വകുപ്പിലാണ്‌ അതുള്‍പ്പെടുക.``(പേജ്‌ 248 മതം രാഷ്ട്രീയം ഇസ്ലാഹി പ്രസ്ഥാനം)




“അല്ലാഹുവിന്റെ വിധികളെ ധിക്കരിക്കുന്ന ആള്‍ അതോടെ കാഫിറായിത്തീരും. പിന്നെ അയാള്‍ക്ക്‌ ഇസ്ലാമില്‍ സ്ഥാനമില്ല. അല്ലാഹുവെ ധിക്കരിച്ചിട്ട്‌ അവന്‍ പിശാചിനെയാണോ, സത്യനിഷേധികളെയാണോ, സ്വേച്ഛാധിപതികളെയാണോ, സ്വന്തം ദേഹേച്ഛയെയാണോ അനുസരിക്കുന്നത്‌ എന്നതൊരു മൌലിക പ്രശ്‌നമല്ല. അല്ലാഹുവിന്റെ വിധിയെ ധിക്കരിച്ചുകൊണ്ട്‌ അവന്റെ വിധിക്ക്‌ സമാനമായോ അതിനേക്കാള്‍ ഉപരിയായോ മറ്റൊരാളുടെ വിധി പരിഗണിച്ചാല്‍ അല്ലാഹുവിന്ന്‌ `നിദ്ദിനെ (സമശീര്‍ഷനെ/സമസ്ഥാനീയനെ) സ്വീകരിക്കുക എന്ന ശിര്‍ക്കിന്റെ വകുപ്പില്‍ അത്‌ ഉള്‍പ്പെടുകയും ചെയ്യും.” (ശബാബ്‌ 2006 ഡിസംബര്‍ 22 മുഖാമുഖം)


“അല്ലാഹുവെ അവഗണിച്ച്‌ മറ്റേതെങ്കിലും ശക്തിക്ക്‌ പരമാധികാരം കല്‍പിക്കുന്ന വ്യക്തി അല്ലാഹുവെ അവഗണിക്കുന്നതോടെ തന്നെ കാഫിറായി കഴിഞ്ഞതിനാല്‍ അയാളുടെ ഇബാദത്ത്‌ സംബന്ധിച്ച ചര്‍ച്ച അപ്രസക്തമാകുന്നു.....(പേജ്‌ 62 മതം രാഷ്ട്രീയം ഇസ്ലാഹി പ്രസ്ഥാനം)


“വിധികര്‍തൃത്വം വകവച്ചുകൊടുത്തുകൊണ്ട്‌ വല്ല സൃഷ്ടിയേയും അനുസരിക്കുന്നതാണ്‌ ശിര്‍ക്ക്‌ എന്നു പറയുന്നത്‌ ഒരു സുചിന്തിതാഭിപ്രായമായി സലഫികള്‍ക്ക്‌ പരിഗണിക്കാന്‍ പ്രയാസമുണ്ട്‌. `ഒന്നിനെ ഇലാഹ്‌ എന്നു സങ്കല്‍പിച്ചുകൊണ്ട്‌ വിളിച്ചു തേടിയാല്‍ മാത്രമേ ശിര്‍ക്കുണ്ടാകൂ എന്നു വാദിക്കുന്ന ഖുബൂരിയുടെ ശൈലിയാണിതും. അല്ലാഹു അല്ലാത്ത ഒന്നിനെക്കുറിച്ച്‌ ഇലാഹ്‌ എന്നു സങ്കല്‍പ്പിക്കുമ്പോള്‍ തന്നെ ശിര്‍ക്ക്‌ ഉണ്ടായിക്കഴിഞ്ഞു. ഇതുപോലെ വിധികര്‍തൃത്വം അല്ലാഹു അല്ലാത്തവര്‍ക്ക്‌ വകവച്ചു കൊടുക്കുന്നതോടെ ശിര്‍ക്ക്‌ ഉണ്ടായിക്കഴിഞ്ഞു. പിന്നെ `അനുസരണം എന്ന ഒരനുബന്ധകാര്യം കൂടി ഉണ്ടാകേണ്ടതില്ല ശിര്‍ക്കുണ്ടാകാന്‍. വിധികര്‍തൃത്വം അംഗീകരിച്ചു കൊടുക്കലാണ്‌ പ്രധാന പ്രശ്‌നം. അല്ലാതെ അനുസരിക്കലോ അനുസരിക്കാതിരിക്കലോ അല്ല. വിധികര്‍തൃത്വം അംഗീകരിച്ചു കൊടുത്തുകൊണ്ട്‌ അനുസരിക്കാതിരുന്നാലും ശിര്‍ക്ക്‌ ഉണ്ടാകും എന്നര്‍ത്ഥം.”(ജമാഅത്ത്‌ സാഹിത്യവും വൈരുദ്ധ്യാധിഷ്‌ഠിത വസ്‌വാസുകളും പേ 132)



No comments:

Post a Comment

"Comment moderation" is off in this blog.If it is not displayed, could have gone to spam.