02 November 2011

പെരുന്നാള്‍ അവധി: സര്‍ക്കാര്‍ നിലപാട് തിരുത്തണം -ജമാഅത്തെ ഇസ്ലാമി

പെരുന്നാള്‍ അവധി: സര്‍ക്കാര്‍ നിലപാട് തിരുത്തണം -ജമാഅത്തെ ഇസ്ലാമി


Madhayama Published on Tue, 11/01/2011 - 23:02 ( 11 hours 47 min ago) http://www.madhyamam.com/news/130112/111101
കോഴിക്കോട്: മുസ്ലിംകളുടെ ആഘോഷങ്ങളായ രണ്ട് പെരുന്നാളുകള്‍ക്ക് മൂന്നുദിവസം വീതം അവധി അനുവദിക്കണമെന്നും അത് സര്‍ക്കാര്‍ കലണ്ടറില്‍ ഉള്‍പ്പെടുത്തണമെന്നുമുള്ള മുസ്ലിം സംഘടനകളുടെ പൊതുവായ ആവശ്യത്തോട് സര്‍ക്കാര്‍ നിഷേധാത്മക നിലപാട് സ്വീകരിക്കുന്നതില്‍ ജമാഅത്തെ ഇസ്ലാമി സംസ്ഥാന അസിസ്റ്റന്‍റ് അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് പ്രതിഷേധിച്ചു. സംസ്ഥാന ജനസംഖ്യയില്‍ മൂന്നിലൊന്ന് വരുന്ന ഒരു സമൂഹത്തിന്‍െറ രണ്ടേ രണ്ട് ആഘോഷങ്ങള്‍ക്കാണ് വളരെ ന്യായമായ അവധി ആ സമൂഹം ആവശ്യപ്പെട്ടത്. മൂന്നുദിവസം അവധിയെന്നത് നിജപ്പെടുത്തി അത് സര്‍ക്കാര്‍ കലണ്ടറില്‍ ഉള്‍പ്പെടുത്തണം. പെരുന്നാളിന്‍െറ തലേന്നാള്‍ ‘മിന്നല്‍ അവധി’ പ്രഖ്യാപിക്കുന്ന നടപ്പുരീതി സര്‍ക്കാര്‍ ഇനിയും തുടരരുത്. ഒരു ജനസമൂഹത്തിന്‍െറ മൊത്തം പ്രതിഷേധം വിളിച്ചുവരുത്തുന്ന നടപടിയാണിത് -അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
**************************************************


3ദിവസം അവധി എന്തായാലും നല്ല ബുദ്ധിതന്നെ. കാരണം ദുല്‍ഹഇജ്ജ് 10 ശനി, ഞായര്‍, തിങ്കള്‍ എന്നീ മൂന്ന് ദിവസങ്ങളിലാണല്ലോ. അപ്പോല്‍ 3 അവധിയും വേണം. ചൊവ്വാഴ്ച കൂടി ദുല്‍ ഹിജ്ജ 10 കേരളത്തില്‍ ഇല്ലാതിരുന്നത് നന്നായി. അല്ലെങ്കില്‍ 4 ദിവസം അവധി ചോദിച്ചേനെ!!!.
  മുഖം ചീത്തയായതിന്‌ കണ്ണാടിയെ കുറ്റം പറഞ്ഞിട്ട് എന്ത് കാര്യം???
"പെരുന്നാളിന്‍െറ തലേന്നാള്‍ ‘മിന്നല്‍ അവധി’ പ്രഖ്യാപിക്കുന്ന നടപ്പുരീതി സര്‍ക്കാര്‍ ഇനിയും തുടരരുത്" എന്ന് ആവശ്യപ്പെടുന്ന  ജമാ‍അത്തെ ഇസ്ലാമിക്ക്  കൃത്യമായ പെരുന്നാള്‍ തിയതി സര്‍ക്കാറിന്‌ പറഞ്ഞ് കൊടുക്കാന്‍ കഴിയുമോ? "മിന്നല്‍ പെരുന്നാള്‍" പ്രഖ്യാപിക്കുന്ന മതനേതൃത്വത്തമാണോ , അന്ന് ഇവര്‍ക്കൊക്കെ അവധിയാകട്ടെ എന്ന് കരുതി "മിന്നലായിട്ടെങ്കിലും" അവധി നല്‍കാന്‍ തയ്യാറാകുന്ന സര്‍ക്കാറോ കുറ്റക്കാര്‍??
"മൂന്നുദിവസം അവധിയെന്നത് നിജപ്പെടുത്തി അത് സര്‍ക്കാര്‍ കലണ്ടറില്‍ ഉള്‍പ്പെടുത്തണം." എന്ന് ആവശ്യപ്പെടുന്നവര്‍ക്ക് അവനവന്‍റെ കലണ്ടറീല്‍ ദുല്‍ ഹിജ്ജ 10 എന്ന തിയതി ഏത് ദിവസം എന്ന് നിജപ്പെടുത്തിയാല്‍ മാത്രം മതിയല്ലോ? എന്തിന്‌ സര്‍ക്കാറിനെ പഴിക്കണം?

No comments:

Post a Comment

"Comment moderation" is off in this blog.If it is not displayed, could have gone to spam.