19 June 2011

പ്രവാചകരും അവരുടെ പ്രബോധിതരും തമ്മിലെ തര്‍ക്കം,!! ഫറോവയും നമ്രൂദ്ദും ചില ചരിത്ര വസ്തുതകള്‍



“അധികാരികളും  അവര്‍ക്കുള്ള അനുസരണവും നിലനില്‍ക്കുന്ന കാലമത്രയും തുടരുന്ന, കാലഹരണപ്പെടാത്ത ഈ ശിര്‍ക്കിനെപറ്റി (രാഷ്ട്രീയ ശിര്‍ക്ക്)  നബി(സ) താക്കീത് നല്‍കാതിരിക്കുമോ ? മനുഷ്യനെ സ്വർഗ്ഗത്തിലേക്കടുപ്പിക്കുന്നതും നരകത്തില്‍ നിന്നകറ്റുന്നതുമായ മുഴുവന്‍ കാര്യങ്ങളും പഠിപ്പിച്ചു തന്ന അന്തിമ പ്രവാചകന്‍ അത്യന്തം ഗുരുതരമായ രാഷ്ടീയശിര്‍ക്കിന്റെ കാര്യം വിസ്മരിച്ചുവെന്നാണോ നാം മനസ്സിലാക്കേണ്ടത് ?” എന്ന അന്വേഷണത്തിന് ജമാ‌അത്തിന്റെ മറുപടി ഇപ്രകാരമാണ്.
പൂര്‍വ്വസമുദായങ്ങളിലേക്കെല്ലാം അല്ലാഹു പ്രവാചകന്മാരെ അയച്ചിട്ടുണ്ടെന്നും ‘അല്ലാഹുവിന് ഇബാദത്ത് ചെയ്യുക; ത്വാഗൂത്തിനെ വെടിയുക’ എന്ന സന്ദേശം അവര്‍ക്കെല്ലാം എത്തിച്ചുകൊടുത്തിട്ടുണ്ടെന്നും നിങ്ങള്‍ സമ്മതിക്കുമോ? സമ്മതിക്കുമെങ്കില്‍ അല്ലാഹുവിനു മാത്രമവകാശപ്പെട്ട വിധികര്‍തൃത്വം ഭരണാധികള്‍ക്ക് വകവെച്ചു കൊടുക്കുകയും തദടിസ്ഥാനത്തില്‍ അവരെ അനുസരിക്കുകയും ചെയ്യുന്നത് ശിര്‍ക്കാണെന്ന് അവരെ താക്കീത് ചെയ്തിട്ടുണ്ടെന്നല്ലേ അതിനര്‍ഥം ? അപ്പോള്‍ ജമാ‌അത്ത് പറയുന്ന ശിര്‍ക്കിനെപറ്റി പൂര്‍വ്വ സമുദായങ്ങള്‍ താക്കീത് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഖുര്‍‌ആന്‍ അത് പരാമര്‍ശിച്ചിട്ടുണ്ടെന്നും വ്യക്തം.(പേജ് 217 , ഇബാദത്ത് ഒരു സമഗ്രപഠനം)

അതായത് , മുന്‍ കഴിഞ്ഞ സമൂഹങ്ങളില്‍ ``അല്ലാഹുവിന്റെ ഹാക്കിമിയ്യത്തില്‍ ഭരണാധികാരികളെ പങ്കുചേര്‍ത്തവരെ താക്കീത്‌ ചെയ്യുന്ന എന്തെങ്കിലും പരാമര്‍ശം ഖുര്‍ആനിലുണ്ടോ എന്ന ചോദ്യത്തിന്‌ ഉള്ള മറുപടി ```ഉഅ്‌ബുദുല്ലാഹ്‌ വജ്‌തനിബ ത്വാഗൂത്ത്‌ എന്ന പൊതു പ്രസ്‌താവനയില്‍ ``രാഷ്ട്രീയ ശിര്‍ക്കും പെടുന്നു എന്നത്രെ. അതു പോലെ തന്നെ പ്രവാചകരും പ്രബോധിതരും തമ്മിലുണ്ടായിരുന്ന തര്‍ക്കം ``അവര്‍ തങ്ങളുടെ ജീവിതത്തിന്‌ വേണ്ട നിയമങ്ങള്‍ നിര്‍ദ്ദേശിക്കുവാനുള്ള അധികാരം  ദൈവത്തിന്‌ നല്‍കാന്‍ സന്നദ്ധരായിരുന്നില്ല.  അങ്ങനെ ``ഹാക്കിമിയ്യത്ത്‌ നിഷേധമായിരുന്നു ചരിത്രത്തിലെ തര്‍ക്ക ഹേതു എന്നും ജമാഅത്തിന്റെ ചരിത്ര വിവരണത്തില്‍ കാണാം.  ഇത്‌ പരിശോധിക്കേണ്ടതുണ്ട്‌.
ത്വാഗൂത്തുകളുടെ തലതൊട്ടപ്പനായ നംറൂദിന്റെ നാട്ടില്‍ ജീവിച്ച ഇബ്രാഹിം നബിയുടെ പ്രബോധനം കാണുക.
അവിടെ അല്ലാഹുവിന്റെ വിധികര്‍തൃത്വം ചോദ്യം ചെയ്‌തതെന്നു പറയപ്പെടുന്ന നംറൂദ്‌ ഒരു വശത്തുണ്ട്‌.്‌ മറുവശത്ത്‌ ബഹുദൈവാരാധന ചെയ്യുന്ന പ്രജകളും. ലോകമാനവതയുടെ നേതാവ്‌ എന്നും, സ്വന്തം ആത്മാവിനെ മൂഢനാക്കിയവനല്ലാതെ മറ്റാരാണ്‌ ഇബ്രാഹീമിന്റെ മാര്‍ഗ്ഗത്തോട്‌ വിമുഖത കാണിക്കുക എന്നുമാണ്‌ അദ്ദേഹത്തെ ഖുര്‍ആന്‍ വിശേഷിപ്പിച്ചത്‌. അദ്ദേഹത്തിന്റെ പ്രബോധന പ്രവര്‍ത്തനങ്ങള്‍ ഖുര്‍ആന്‍ വിവരിക്കുന്നുണ്ട്‌.
അതില്‍ ത്വാഗൂത്തായ നംറൂദിനോട്‌ “നിങ്ങള്‍ അല്ലാഹുവിന്റെ നിയമനിര്‍മ്മാണാധികാരത്തില്‍ പങ്കുചേര്‍ക്കുന്നവനാണെന്നോ” ജനതയോട്‌ “നംറൂദിനുള്ള ഭൌതികമായ രാഷ്ട്രീയ അനുസരണം മൂലം നിങ്ങള്‍ മുശ്‌രിക്കുകളായി” എന്നോ പറഞ്ഞതായി ഖുര്‍ആന്‍ ഉദ്ധരിക്കുന്നില്ല. എന്നാല്‍ ഖുര്‍ആന്‍ വിവരിച്ചതോ ജമാഅത്തിന്റെ ഭാഷയില്‍ പറഞ്ഞാല്‍ `മുറിയന്‍ തൌഹീദിന്റെ വിശദാംശങ്ങള്‍ മാത്രം.
• വിഗ്രഹങ്ങള്‍ക്കെതിരില്‍ 
കേള്‍ക്കുകയോ കാണുകയോ ഉപകാരമോ ഉപദ്രവമോ ചെയ്യാത്തവയെ ആരാധിക്കുന്നതെന്തിന്‌. നിങ്ങളേയും അല്ലാഹുവിനു പുറമേ നിങ്ങള്‍ വിളിച്ചു പ്രാര്‍ത്ഥിക്കുന്നവയേയും ഞാന്‍ വെടിയുന്നു. (വി.ഖു 19:42–48).
ബിംബങ്ങളെയാണോ ദൈവമായി നിങ്ങള്‍ വരിച്ചിരിക്കുന്നത്‌.(വി.ഖു 6:74)
നിങ്ങള്‍ പൂജിക്കുന്ന പ്രതിമകള്‍ എന്താണ്‌(വി.ഖു 21:52)
വിഗ്രഹധ്വംസനം നടത്തി അതിലൂടെ ജനതയെ അവര്‍ ചെയ്യുന്ന വിഡ്‌ഢിത്വം മനസ്സിലാക്കി കൊടുക്കാന്‍ ശ്രമിക്കുന്നു. അദ്ദേഹം പറഞ്ഞു``അവരുടെ കൂട്ടത്തിലെ ഈ വലിയവനാണ്‌ അത്‌ ചെയ്‌തത്‌.അവര്‍ സംസാരിക്കുമെങ്കില്‍ ചോദിച്ചു നോക്കൂ.വിഗ്രഹങ്ങള്‍ സംസാരിക്കില്ലെന്ന്‌ ജനം പറഞ്ഞപ്പോള്‍ അദ്ദേഹം തിരിച്ചു ചോദിച്ചു `നിങ്ങള്‍ക്ക്‌ യാതൊരു ഉപകാരമോ ഉപദ്രവമോ ചെയ്യാത്തവയെ എന്തിനു ആരാധിക്കണം(വി.ഖു 21:57–67)
നിങ്ങള്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ വിഗ്രഹങ്ങള്‍ കേള്‍ക്കുമോ? ഉപകാരമോ ഉപദ്രവമോ ചെയ്യുമോ? (വി.ഖു 29:69–87)
നിങ്ങള്‍ വിഗ്രഹങ്ങളെ ആരാധിക്കുന്നു. അവ നിങ്ങള്‍ക്ക്‌ ഉപജീവനം നല്‍കുന്നില്ല. അതിനാല്‍ ഉപജീവനം നല്‍കാന്‍ കഴിയുന്ന നാഥനെ ആരാധിക്കുക. (വി.ഖു 29:17)
വിഗ്രഹങ്ങളോട്‌: `നിങ്ങള്‍ക്കെന്തു പറ്റി. ഒന്നും തിന്നുന്നില്ലല്ലോ, മിണ്ടുന്നില്ലല്ലോ. ശേഷം ജനതയോട്‌ നിങ്ങള്‍ തന്നെ കൊത്തിയുണ്ടാക്കിയവയെയാണോ നിങ്ങള്‍ ആരാധിക്കുന്നത്‌. അല്ലാഹു ആണല്ലോ നിങ്ങളെ സൃഷ്ടിച്ചത്‌. (വി.ഖു 37:83–113)
വിഗ്രഹങ്ങളെ ആരാധ്യരാക്കാനുള്ള കാരണം– ``നിങ്ങള്‍ വിഗ്രഹങ്ങളെ സ്വീകരിച്ചിട്ടുള്ളത്‌ ഐഹിക ജീവിതത്തില്‍ നിങ്ങള്‍ തമ്മിലുള്ള സ്‌നേഹബന്ധത്തിന്റെ പേരിലാണ്‌. അത്‌ പരലോകത്ത്‌ പ്രയോജനപ്പെട്ടില്ല. (വി.ഖു 29:25)
• ഗോളാരാധനക്കെതിരെ 
ആകാശഗോളങ്ങളാണ്‌ മനുഷ്യരുടെ ഭാഗ്യ–നിര്‍ഭാഗ്യങ്ങള്‍ക്കടിസ്ഥാനം എന്ന്‌ വിശ്വസിച്ചിരുന്നവരോട ്‌`ഉദിക്കുകയും അസ്‌തമിക്കുകയും ചെയ്യുന്നതിനെയല്ല എന്നെന്നും നിലനില്‍ക്കുന്ന ദൈവത്തെയാണ്‌ ആരാധിക്കേണ്ടത്‌ എന്ന്‌ പറഞ്ഞു.(വി.ഖു 6:76–79) 
• വ്യാജ – ദൈവകോപത്തിനെതിരെ 
ദേവീദേവന്മാര്‍ക്കെതിരെ സംസാരിച്ചാല്‍ അവയുടെ കോപം വന്നുഭവിക്കും എന്ന്‌ പറഞ്ഞ്‌ ഭയപ്പെടുത്താന്‍ ശ്രമിച്ചവരോട്‌ നടത്തിയ നിര്‍ഭയത്വപ്രഖ്യാപനം–നിങ്ങള്‍ അല്ലാഹുവോട്‌ പങ്കുചേര്‍ക്കുന്ന യാതൊന്നിനേയും ഞാന്‍ ഭയക്കുന്നില്ല. ഏകദൈവാരാധകനായ ഞാനോ അനേകമനേകം ദൈവങ്ങളെ ഭയക്കുന്ന നിങ്ങളോ ഈ ഭൂമിയില്‍ നിര്‍ഭയനായിരിക്കാന്‍ കൂടുതല്‍ അര്‍ഹന്‍ (വി.ഖു 6:80–81 )
• രാജാവിന്റെ ദൈവ പ്രാതിനിധ്യ വാദത്തിനെതിരെ
ഇബ്രാഹീ നബി(അ) നംറൂദിനോട്‌ അയാളുടെ ദൈവ പ്രാതിനിധ്യ വാദത്തെ ചോദ്യം ചെയ്‌തു. “ദൈവ അവതാരമോ, ദൈവത്തിന്റ ഭൂമിയിലെ പ്രതിനിധിയോ ആയ” ആയ നിങ്ങള്‍ റബ്ബാണെങ്കില്‍  സൂര്യനെ പടിഞ്ഞാറു നിന്ന്‌ ഉദിപ്പിച്ച്‌ കിഴക്ക്‌ അസ്‌തമിപ്പിക്കുക. ആ സത്യനിഷേധി ഉത്തരം മുട്ടിപ്പോയി.(വി.ഖു 2:258)
• വിഗ്രഹാരാധനക്കെതിരിലുള്ള പ്രാര്‍ത്ഥന
മക്കയില്‍ കുടുംബത്തെ താമസിപ്പിച്ച ശേഷം പ്രാര്‍ത്ഥിച്ചു.`എന്നെയും എന്റെ മക്കളെയും വിഗ്രഹാരാധന നടത്തുന്നതില്‍ നിന്ന്‌ അകറ്റി നിര്‍ത്തുകയും ചെയ്യേണമേ. വിഗ്രഹങ്ങള്‍ മനുഷ്യരില്‍ നിന്ന്‌ വളരെ പേരെ പിഴപ്പിച്ചിരിക്കുന്നു. (വി.ഖു 14:35–36)
• തന്റെ നാഥനെ പരിചയപ്പെടുത്തുന്നു
ലോകരക്ഷിതാവ്‌, സൃഷ്ടിച്ച്‌ മാര്‍ഗ്ഗദര്‍ശനം നല്‍കുന്നവന്‍, ആഹാരവും കുടിനീരും നല്‍കുന്നവന്‍, രോഗിയായാല്‍ സുഖപ്പെടുത്തുന്നവന്‍, മരിപ്പിക്കുകയും ശേഷം ജീവിപ്പിക്കുകയും ചെയ്യുന്നവന്‍, പ്രതിഫല നാളില്‍ പാപങ്ങള്‍ പൊറുക്കുന്നവന്‍ (വി.ഖു 26:77–82)
ഇബ്രാഹീം നബി(അ)യുടെ പ്രബോധനമല്ല വിഷയമെങ്കിലും ഇത്‌ വിശദീകരിച്ചത്‌ പ്രവാചകന്മാര്‍ “ഉഅ്‌ബുദുല്ലാഹ്‌” എന്ന പൊതു പ്രഖ്യാപനം നടത്തി പോകുകയല്ല, മറിച്ച്‌ അന്നാട്ടുകാരിലുള്ള സകലവിശ്വാസ–കര്‍മ്മ വൈകൃതങ്ങളുടെയും നിരര്‍ഥകത ബോധ്യപ്പെടുത്തുകയാണ്‌ ചെയ്‌തിട്ടുള്ളതെന്ന്‌ സൂചിപ്പിക്കാനാണ്‌. ത്വാഗൂത്തുകളുടെ തലതൊട്ടപ്പനായ നംറൂദിന്റെ നാട്ടില്‍ പ്രബോധനം ചെയ്‌ത ഇബ്രാഹീം നബി(അ) അയാളുടെ രാഷ്ട്രീയനിയമങ്ങള്‍ അനുസരിച്ച്‌ മുശ്‌രിക്കുകളായ ജനതയെ താക്കീത്‌ ചെയ്‌തത്‌ ഖുര്‍ആന്‍ ഉദ്ധരിക്കാന്‍ വിട്ടുപോയെന്നോ? അധികാരികളും അവര്‍ക്കുള്ള അനുസരണവും നിലനില്‍ക്കുന്ന കാലമത്രയും തുടരുന്ന, കാലഹരണപ്പെടാത്ത ഈ ശിര്‍ക്കിനെ പറ്റി ഖുര്‍ആന്‍ മൌനമവലംബിച്ചുവോ? ആരാധനാ ശിര്‍ക്ക്‌ പോലെത്തന്നെ പ്രധാനമെന്ന്‌ പറയപ്പെടുന്ന,ഇബാദത്തിന്റെ ഒരു വലിയ ഭാഗത്തെ പണ്ഡിത പുരോഹിതരുടെ ചെലവില്‍ വ്യാഖ്യാനിച്ച്‌ ഭരണാധികാരികള്‍ക്കും ബാധകമാക്കാന്‍ വിട്ടു തരികയായിരുന്നോ പ്രവാചകന്‍ ചെയ്‌തത്‌?


മുഹമ്മദ്‌ നബി(സ)യുടെ പ്രബോധനം
മുഹമ്മദ്‌ നബി(സ)യുടെ പ്രബോധിതരില്‍ ഉണ്ടായിരുന്ന വിശ്വാസങ്ങളേയും ചിന്താഗതികളേയും ഖുര്‍ ആന്‍ പേരെടുത്തു പറഞ്ഞ്‌ വിമര്‍ശിച്ചതിന്റെ ചില ഉദാഹരണങ്ങള്‍ കാണുക.
1. മലക്കുകളെ ദൈവപുത്രിമാരും ദൈവസന്താനങ്ങളുമായി ഗണിച്ച വിശ്വാസത്തെ ചോദ്യം ചെയ്‌തു.(അന്‍കബൂത്ത്‌ 59:19–23)
``ലാത്തയേയും ഉസ്സയേയും കണ്ടുവോ? മൂന്നാമത്തേതായ മനാത്തയേയും? നിങ്ങള്‍ക്ക്‌ പുത്രന്മാരും അവന്നു (അല്ലാഹുവിനു) പുത്രിമാരും അല്ലേ? അതൊരു നെറികെട്ട വിഭജനം തന്നെ......
2. മലക്കുകള്‍ അല്ലാഹുവിന്റെ പെണ്‍ മക്കളാണെന്ന്‌ മുശ്‌രിക്കുകളും, ഉസൈര്‍(അ) അല്ലാഹുവിന്റെ പുത്രനാണെന്ന്‌ ചില യഹൂദികളും, ഈസാ(അ) അല്ലാഹുവിന്റെ പുത്രനാണെന്ന്‌ ക്രിസ്‌ത്യാനികളും പറഞ്ഞിരുന്നതിനെക്കുറിച്ച്‌ ഖുര്‍ആന്‍ വിമര്‍ശിക്കുന്നു. (യൂനുസ്‌ 10:68)
``അവര്‍ പറയുകയാണ്‌, അല്ലാഹു പുത്രനെ വരിച്ചിരിക്കുന്നുവെന്ന്‌. അല്ലാഹുവോ അതിപവിത്രന്‍ ....നിങ്ങള്‍ക്ക്‌ നിശ്ചയമില്ലാത്ത കാര്യങ്ങള്‍ അല്ലാഹുവിന്റെ മേല്‍ ആരോപിക്കുന്നുവോ? 
3. അല്ലാഹുവിനു പുറമെ ഇബാദത്ത്‌ ചെയ്യപ്പെടുന്നവയെക്കുറിച്ച്‌ അവരുടെ ന്യായവാദം ഉദ്ധരിക്കുന്നു.(സുമര്‍ 39:3)
``അല്ലാഹുവിനു പുറമെ സഹായികളെ സ്വീകരിച്ചവര്‍ പറയുന്നത്‌, അവര്‍ അല്ലാഹുവിലേക്ക്‌ ഞങ്ങളെ അടുപ്പിക്കാന്‍ വേണ്ടി മാത്രമാണ്‌ ഞങ്ങള്‍ അവരെ ആരാധിക്കുന്നത്‌. 
4. മലക്കുകള്‍ തങ്ങള്‍ക്കായി ശുപാര്‍ശ ചെയ്യുമെന്ന വിശ്വാസത്തെ ഖണ്ഡിക്കുന്നു. (നജ്‌മ്‌ 53:25–26)
``ആകാശത്തില്‍ എത്രയോ മലക്കുകളുണ്ട്‌. അവരുടെ ശുപാര്‍ശ യാതൊരു കാര്യവും സാധിച്ചുകൊടുക്കുകയില്ല.
5. ദൈവേതര ആരാധ്യവസ്‌തുക്കളോട്‌ അവര്‍ പ്രകടിപ്പിച്ച അതിയായ സ്‌നേഹത്തെ വിമര്‍ശിച്ചു.(അല്‍ബഖറ 2:165)
``അല്ലാഹുവിനു പുറമെ മറ്റു ചില സമന്മാരെ സ്ഥാപിക്കുന്നവര്‍ മനുഷ്യരിലുണ്ട്‌. അവര്‍ അല്ലാഹുവെ സ്‌നേഹിക്കേണ്ടതു പോലെ അവരേയും സ്‌നേഹിച്ചുകളയുന്നു. സത്യവിശ്വാസികളാകട്ടെ അല്ലാഹുവിനെ അങ്ങേയറ്റം സ്‌നേഹിക്കുന്നവരാണ്‌
6. ജിന്നുകളെ സംബന്ധിച്ചുണ്ടായിരുന്ന വിശ്വാസത്തെ പറ്റി (സ്വാഫ്‌ഫാത്ത്‌ 37:157–159)
``അല്ലാഹുവിനും ജിന്നുകള്‍ക്കുമിടയില്‍ അവര്‍ കുലബന്ധം സ്ഥാപിച്ചു.
7.ജിന്നുകളേയും പുത്ര–പുത്രി വാദത്തെ പറ്റി (അന്‍ആം 6:100)
``അവര്‍ ജിന്നുകളെ അല്ലാഹുവിനു പങ്കുകാരാക്കുകയും ചെയ്‌തിരിക്കുന്നു, അവരെ അവന്‍ സൃഷ്ടിച്ചിരിക്കയുമാണ്‌. ഒരു വിവരവുമില്ലാതെ അവര്‍ അവനു പുത്രന്മാരേയും പുത്രികളേയും കെട്ടിയുണ്ടാക്കുകയും ചെയ്‌തിരിക്കുന്നു. 
8. അവരുടെ ദൈവപങ്കാളികള്‍ക്കായി അര്‍പ്പിക്കുന്ന നരബലിയെപറ്റി (അന്‍ആം 6:137)
``ബഹുദൈവാരാധകരില്‍ അധിക പേര്‍ക്കും തങ്ങളുടെ ദൈവങ്ങള്‍ സന്താനവധത്തെ അഭികാമ്യമാക്കിത്തീര്‍ത്തു``
9. മനുഷ്യര്‍ ജിന്നുകളോട്‌ അഭയം തേടിയത്‌ എടുത്തുദ്ധരിച്ചു(ജിന്ന്‌ 72:6)
“മനുഷ്യരില്‍ ചിലര്‍ ജിന്നുകളില്‍ ചിലരോട്‌ അഭയം തേടിയിരുന്നു”
10. ജിന്നുകള്‍ ചില മനുഷ്യര്‍ക്ക്‌ വിവരങ്ങള്‍ കൊടുക്കാറുള്ളതു പോലെ മുഹമ്മദ്‌ നബി(സ)ക്കും ജിന്നുകള്‍ നല്‍കിയ വിവരങ്ങളാണ്‌ ഖുര്‍ആന്‍ എന്ന്‌ ആരോപണം ഖണ്ഡിച്ചു. (ശുഅറാഅ്‌ 26:210)
“ഇതും കൊണ്ട്‌(ഖുര്‍ആന്‍) പിശാചുക്കള്‍ ഇറങ്ങുകയുണ്ടായിട്ടില്ല. അവര്‍ക്കത്‌ യോജിക്കുകയുമില്ല, അവര്‍ക്കത്‌ സാധ്യമാകുന്നതുമല്ല”
പരിശുദ്ധ പ്രവാചകരുടെ അടുക്കല്‍ പിശാചുക്കള്‍ വരില്ല. ദുര്‍വൃത്തരുടെ അടുത്തായിരിക്കും അവര്‍ വരിക. (ശുഅറാഅ്‌ 26:221)
“ആരുടെ അടുക്കലാണ്‌ പിശാചുക്കള്‍ വരുന്നതെന്ന്‌ ഞാന്‍ നിങ്ങള്‍ക്ക്‌ അറിയിച്ചുതരട്ടെയോ? കള്ളം കെട്ടിച്ചമക്കുന്ന മഹാപാപികളായ എല്ലാവരുടേയും അടുക്കലാണ്‌ പിശാചുക്കള്‍ ചെന്നിറങ്ങുക.”
11. സൂര്യചന്ദ്രന്മാരെ ആരാധിക്കുന്നതിനെ വിമര്‍ശിച്ചു (ഹാമീം സജദ 41:37)
“രാത്രിയും പകലും സൂര്യനും ചന്ദ്രനും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതാണ്‌. സൂര്യനും ചന്ദ്രനും നിങ്ങള്‍ സാഷ്‌ടാംഗ പ്രണാമം ചെയ്യരുത്‌. അവയെ സൃഷ്ടിച്ച അല്ലാഹുവിനു സാഷ്ടാംഗം നമസ്‌കരിക്കുക”
12. `ശിഅറാഎന്ന നക്ഷത്രത്തെ ആരാധിക്കുകയും അതാണ്‌ ഐശ്വര്യദായകന്‍ എന്നുമുള്ള വിശ്വാസത്തെ ഖണ്ഡിച്ചു. (നജ്‌മ്‌ 53:49)
``നിശ്ചയമായും അവന്‍ മാത്രമാണ്‌ ഐശ്വര്യവും സമ്പത്തും പ്രദാനം ചെയ്‌തത്‌.തീര്‍ച്ചയായും അവന്‍ തന്നെയാണ്‌ ഈ `ശിഅറായുടെ നാഥന്‍.
13. ആകാശത്തിലെ അത്യുന്നത ദൈവവും ഭൂമിയില്‍ അവനു കീഴിലുള്ള കുട്ടിദൈവങ്ങളും എന്ന സങ്കല്‍പ്പത്തെ എതിര്‍ത്തു. (സുഖ്‌റുഫ്‌ 43:84)
``ആകാശത്തില്‍ ദൈവമായിട്ടുള്ളത്‌ അവന്‍ മാത്രം. ഭൂമിയില്‍ ദൈവമായിട്ടുള്ളതും അവന്‍ തന്നെ
14. അല്ലാഹുവിന്റെ പങ്കാളികളായി അവര്‍ സങ്കല്‍പ്പിച്ചവരുടെ പേരില്‍ നടത്തിയ നേര്‍ച്ചകളെപറ്റി (അന്‍ആം 6:136)
``അല്ലാഹു സൃഷ്ടിച്ച ധാന്യങ്ങളില്‍ നിന്നും കന്നുകാലികളില്‍ നിന്നും ഒരു വിഭാഗത്തെ അവര്‍ അല്ലാഹുവിനു വേണ്ടി നീക്കിവച്ചു. എന്നിട്ട്‌ അവരുടെ വിശ്വാസമനുസരിച്ച്‌ ഇത്‌ അല്ലാഹുവിനുള്ളതും ഇത്‌ ഞങ്ങളുടെ പങ്കാളികള്‍ക്കുള്ളതുമാണെന്ന്‌ അവര്‍ പറയുകയും ചെയ്‌തൂ.....
15. വിഗ്രഹപൂജയെ എതിര്‍ത്ത്‌ അതിന്റെ യുക്തിശൂന്യത ബോധ്യപ്പെടുത്തുന്നു.(അഅ്‌റാഫ്‌ 7:195)
``അവര്‍ക്ക്‌ നടക്കാനുള്ള കാലുകളോ പിടിക്കാനുള്ള കൈകളോ, കാണാനുള്ള കണ്ണുകളോ, കേള്‍ക്കാനുള്ള ചെവികളോ ഉണ്ടോ? 


ഇത്രയേറെ ശിര്‍ക്കിനേയും അതിലേക്ക്‌ നയിക്കുന്ന സാഹചര്യങ്ങളേയും വ്യക്തമായി വേര്‍തിരിച്ചു പഠിപ്പിച്ച ഖുര്‍ആനില്‍ ലോകത്തെ ഏറ്റവും വലിയ ശിര്‍ക്കായ “അനുസരണ ശിര്‍ക്കി”നെ അഥവാ “ഭരണാധികാരികള്‍ക്കുള്ള ഭൌതിക അനുസരണം എന്ന രാഷ്ട്രീയ ശിര്‍ക്കി”നെ പറ്റി ഒന്നും വിശദീകരിക്കാതെ പോയോ?


ഞാന്‍ അനുസരിക്കേണ്ടത്‌ എന്റെ രാജാവിനെയാണ്‌ / നാട്ടിലെ ``മലഇ്‌നെയാണ്‌, അല്ലാഹു എന്ത്‌ കല്‍പിച്ചാലും ``ഞാന്‍ വിധേയത്വം കാണിക്കേണ്ടത്‌ രാജാവിനെയാണ്‌ / നാട്ടിലെ `മലഇ്‌നെയാണ്‌, ദൈവത്തിനോ മറ്റു വല്ലതിനോ അല്ല. രാജാവിനും/ `മലഇനും മേലെ മറ്റാര്‍ക്കും ഞാനത്‌ ചെയ്യുകയില്ല എന്ന വിശ്വാസക്കാരായി ``അല്ലാഹുവിന്റെ പരമാധികാരത്തില്‍ രാജാവിനെ / `മലഇനെ പങ്കുചേര്‍ത്ത്‌ ``അനുസരണശിര്‍ക്ക്‌ അഥവാ രാഷ്ട്രീയ ശിര്‍ക്ക്‌ ചെയ്‌തു കൊണ്ടിരുന്ന ഒരു ജനത തന്റെ പ്രബോധിതരില്‍ ഉണ്ടായിരിക്കെ അതിനെതിരില്‍ അവരെ താക്കീത്‌ ചെയ്യാതെ ``ഉഅ്‌ബുദുല്ലാഹ്‌ വജ്‌തനിബ ത്വാഗൂത്ത്‌ എന്ന പൊതു പ്രസ്‌താവന നടത്തുകയായിരുന്നു പ്രവാചകര്‍ ചെയ്‌തത്‌ എന്നോ?. അതേ സമയം തൌഹീദിന്റെ ``മറ്റേ മുറിയായ ആരാധന അല്ലാഹുവിന്‌ എന്ന വശം `മുടി നാരിഴ കീറി എന്ന്‌ സാമാന്യ പ്രയോഗം പോലെ അതി വിശാലമായി ചര്‍ച്ച ചെയ്യുകയുമുണ്ടായി. 


പ്രവാചകര്‍ ആ സമൂഹങ്ങളിലെ എന്തൊക്കെ പ്രശ്‌നങ്ങളിലാണ്‌ ഇടപെട്ടിരുന്നത്‌ എന്നതിന്റെ ചില ഉദാഹരണങ്ങള്‍.
നൂഹ്‌ നബി – സാമൂഹിക ഉച്ചനീചത്വങ്ങള്‍ക്കെതിരെ (ഹൂദ്‌ 11:27)
ഹൂദ്‌ നബി – കെട്ടിട നിര്‍മ്മാണത്തിലെ ആഡംബരത്തെപറ്റി, ഇതരരോട്‌ ക്രൂരത കാണിക്കുന്നതിനെതിരില്‍ (ശുഅറാഅ്‌ 26: 128–130)
സ്വാലിഹ്‌ നബി – സമൂദ്‌ ഗോത്രത്തിന്റെ ഭൌതികാസക്തിയെ വിമര്‍ശിച്ചു. (ശുഅറാഅ്‌ 26: 146–150)
ലൂത്ത്വ്‌ നബി – സ്വവര്‍ഗ്ഗ രതിക്കെതിരില്‍ (നംല്‌്‌ 27:55), വഴിയാത്രക്കാരെ ആക്രമിക്കുന്നതിനും സദസ്സുകളില്‍ വെച്ച്‌ നിഷിദ്ധ പ്രവൃത്തി ചെയ്യുന്നതിനുമെതിരില്‍.( അന്‍കബൂത്ത്‌ 29 :29)
യൂസുഫ്‌ നബി– നാടിനെ ബാധിക്കാനിരുന്ന ഭക്ഷ്യക്ഷാമത്തില്‍ നിന്ന്‌ സുരക്ഷക്കായി പ്രയത്‌നിച്ചു.(യൂസുഫ്‌ 12:55)
ശുഐബ്‌ നബി – കച്ചവടത്തിലെ തട്ടിപ്പുകള്‍ക്കെതിരില്‍ (അഅ്‌റാഫ്‌ 7:85)
ഇപ്രകാരം സമൂഹത്തില്‍ നിലനിന്നിരുന്ന അധാര്‍മ്മികതകള്‍ക്കെതിരില്‍ കൂടി ശബ്ദിച്ച പ്രവാചകരാരും, ``ഞാന്‍ വിധേയത്വം കാണിക്കേണ്ടത്‌ രാജാവിനെയാണ്‌ / നാട്ടിലെ `മലഇ്‌നെയാണ്‌, ദൈവത്തിനോ മറ്റു വല്ലതിനോ അല്ല. രാജാവിനും/ `മലഇനും മേലെ മറ്റാര്‍ക്കും ഞാനത്‌ ചെയ്യുകയില്ല”. എന്ന വിശ്വാസക്കാരായി “അല്ലാഹുവിന്റെ പരമാധികാരത്തില്‍” രാജാവിനെ / `മലഇനെ പങ്കുചേര്‍ത്ത്‌ “അനുസരണശിര്‍ക്ക്‌ അഥവാ രാഷ്ട്രീയ ശിര്‍ക്ക്‌” ചെയ്‌തു കൊണ്ടിരുന്ന തന്റെ ജനതയെ അതിനെതിരില്‍ താക്കീത്‌ ചെയ്യാതെ “ഉഅ്‌ബുദുല്ലാഹ്‌ വജ്‌തനിബ ത്വാഗൂത്ത്‌” എന്ന പൊതു പ്രസ്‌താവന നടത്തി അവസാനിപ്പിച്ചുവോ.?
എന്തായിരുന്നു വസ്‌തുത?. സത്യത്തില്‍ “ഞാന്‍ വിധേയത്വം കാണിക്കേണ്ടത്‌ രാജാവിനെയാണ്‌ / നാട്ടിലെ `മലഇ്‌നെയാണ്‌, ദൈവത്തിനോ മറ്റു വല്ലതിനോ അല്ല. രാജാവിനും/ `മലഇനും മേലെ മറ്റാര്‍ക്കും ഞാനത്‌ ചെയ്യുകയില്ല”. എന്ന വിശ്വാസക്കാരായിരുന്നില്ല പ്രവാചകരുടെ പ്രബോധിതര്‍.


പ്രവാചകരുടെ പ്രബോധിതര്‍ അവകാശപ്പെട്ടിരുന്നത്‌ “ഞങ്ങളാണ്‌ യഥാര്‍ത്ഥ ദൈവവിശ്വാസികള്‍” എന്നായിരുന്നു. അവര്‍ പറഞ്ഞു: തങ്ങളുടെ പൂര്‍വ്വികരില്‍ നിന്ന്‌ തങ്ങള്‍ക്ക്‌ ലഭിച്ച അറിവനുസരിച്ച്‌ ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു. ഈ പ്രവാചകനെന്ന്‌ പറഞ്ഞ്‌ നമ്മുടെയടുത്ത്‌ വന്ന ഇയാള്‍ ഒരു സാധാരണ മനുഷ്യന്‍ മാത്രമാണ്‌. ഇയാള്‍ “അല്ലാഹുവിന്റെ പേരില്‍ കളവ്‌” പറയുകയാണ്‌, അല്ലാഹു കല്‍പിച്ചതല്ല ഇതൊക്കെ. ദൈവകല്‍പ്പനകള്‍ നമ്മള്‍ പ്രവൃത്തിക്കുന്നതൊക്കെയാണ്‌. ഞങ്ങളെപ്പോലുള്ള ഒരു മനുഷ്യനായിട്ടല്ലാതെ നിനക്കെന്തെങ്കിലുമൊരു പ്രത്യേകതയുള്ളതായി ഞങ്ങള്‍ക്ക്‌ കാണാന്‍ കഴിയുന്നില്ല. നീ തിന്നുന്നു, കുടിക്കുന്നു, വിവാഹം കഴിക്കുന്നു, അങ്ങാടിയില്‍ പോകുന്നു. ഞങ്ങള്‍ ചെയ്യുന്നതൊക്കെ നീയും ചെയ്യുന്നു. ഞങ്ങളേക്കാള്‍ ഒരു പ്രത്യേകതയുമില്ലാത്ത നീ പറയുന്നത്‌ ഞങ്ങളെന്തിന്‌ വിശ്വസിക്കണം? നിങ്ങളെപ്പോലുള്ള ഒരുത്തന്റെ പിന്നാലെ നടന്ന്‌ ഞങ്ങള്‍ വിഡ്ഡികളാകണമെന്നാണോ നീ പറയുന്നത്‌? ഇനി നിന്നെ പിന്‍പറ്റിയവരോ സമൂഹത്തില്‍ യാതൊരു വിലയും നിലയും ചിന്തയും വിചാരവുമില്ലാത്ത അധമന്മാര്‍ മാത്രം. അല്ലാഹുവിന്‌ ദൂതനായയക്കാന്‍ നിന്നെയല്ലാതെ ആരെയും കിട്ടിയില്ലെന്നോ? എത്രയെത്ര ശ്രേഷ്‌ഠരായ മലക്കുകളുണ്ടവന്‌. ഇനി നിന്നെ തന്നെ അയക്കണമെന്നുണ്ടെങ്കില്‍ അകമ്പടിക്കായി ഏതാനും മലക്കുകളെയും അയച്ചുകൂടായിരുന്നോ? അത്‌ കണ്ട്‌ ഞങ്ങള്‍ക്ക്‌ നിന്നെ വിശ്വസിക്കാമായിരുന്നു. ഇത്തരം സവിശേഷതകളൊന്നുമില്ലാത്ത നിന്നെ അല്ലാഹുവിന്റെ പേരില്‍ കള്ളം പറയുന്നവനായിട്ടാണ്‌ ഞങ്ങള്‍ കരുതുന്നത്‌..


ചില ഖുര്‍ആന്‍ വചനങ്ങള്‍ അത്‌ വ്യക്തമാക്കുന്നുണ്ട്‌.
``അപ്പോള്‍ അദ്ദേഹത്തിന്റെ (നൂഹിന്റെ) ജനതയിലെ സത്യനിഷേധികളായ പ്രമാണിമാര്‍ പറഞ്ഞു: ഇവന്‍ നിങ്ങളെപ്പോലെയുള്ള ഒരു മനുഷ്യന്‍ മാത്രമാകുന്നു. നിങ്ങളേക്കാളുപരിയായി അവന്‍ മഹത്വം നേടിയെടുക്കാന്‍ ആഗ്രഹിക്കുന്നു. അല്ലാഹു ഉദ്ദേശിച്ചിരുന്നെങ്കില്‍ അവന്‍ ( ദൂതന്‍മാരായി ) മലക്കുകളെ തന്നെ ഇറക്കുമായിരുന്നു. ഞങ്ങളുടെ പൂര്‍വ്വപിതാക്കള്‍ക്കിടയില്‍ ഇങ്ങനെയൊന്ന്‌ ഞങ്ങള്‍ കേട്ടിട്ടില്ല. ഇവന്‍ ഭ്രാന്ത്‌ ബാധിച്ച ഒരു മനുഷ്യന്‍ മാത്രമാകുന്നു. അതിനാല്‍ കുറച്ചുകാലം വരെ ഇവന്റെ കാര്യത്തില്‍ നിങ്ങള്‍ കാത്തിരിക്കുവിന്‍. (23:24,25)``
ഇവന്‍ അല്ലാഹുവിന്റെ മേല്‍ കള്ളം കെട്ടിച്ചമച്ച ഒരു പുരുഷന്‍ മാത്രമാകുന്നു. ഞങ്ങള്‍ അവനെ വിശ്വസിക്കുന്നവരേ അല്ല.``(23:38).
നിന്നെ അവര്‍ കാണുമ്പോള്‍ നിന്നെ ഒരു പരിഹാസപാത്രമാക്കിക്കൊണ്ട്‌, അല്ലാഹു ദൂതനായി നിയോഗിച്ചിരിക്കുന്നത്‌ ഇവനെയാണോ? എന്ന്‌ ചോദിക്കുക മാത്രമായിരിക്കും അവര്‍ ചെയ്യുന്നത്‌.`` (25:41)
അവര്‍ പറഞ്ഞു: ഈ ഭൂമിയില്‍ നിന്ന് നീ ഞങ്ങള്‍ക്ക് ഒരു ഉറവ് ഒഴുക്കിത്തരുന്നത് വരെ ഞങ്ങള്‍ നിന്നെ വിശ്വസിക്കുകയേ ഇല്ല. അല്ലെങ്കില്‍ നിനക്ക് ഈന്തപ്പനയുടെയും മുന്തിരിയുടെയും ഒരു തോട്ടമുണ്ടായിരിക്കുകയും, അതിന്നിടയിലൂടെ നീ സമൃദ്ധമായി അരുവികള്‍ ഒഴുക്കുകയും ചെയ്യുന്നത് വരെ. അല്ലെങ്കില്‍ നീ ജല്‍പിച്ചത് പോലെ ആകാശത്തെ ഞങ്ങളുടെ മേല്‍ കഷ്ണം കഷ്ണമായി നീ വീഴ്ത്തുന്നത് വരെ. അല്ലെങ്കില്‍ അല്ലാഹുവെയും മലക്കുകളെയും കൂട്ടം കൂട്ടമായി നീ കൊണ്ട് വരുന്നത് വരെ. അല്ലെങ്കില്‍ നിനക്ക് സ്വര്‍ണം കൊണ്ടുള്ള ഒരു വീടുണ്ടാകുന്നത് വരെ, അല്ലെങ്കില്‍ ആകാശത്ത് കൂടി നീ കയറിപ്പോകുന്നത് വരെ. ഞങ്ങള്‍ക്ക് വായിക്കാവുന്ന ഒരു ഗ്രന്ഥം ഞങ്ങളുടെ അടുത്തേക്ക് നീ ഇറക്കികൊണ്ട് വരുന്നത് വരെ നീ കയറിപ്പോയതായി ഞങ്ങള്‍ വിശ്വസിക്കുകയേ ഇല്ല. (നബിയേ,) പറയുക: എന്‍റെ രക്ഷിതാവ് എത്ര പരിശുദ്ധന്‍! ഞാനൊരു മനുഷ്യന്‍ മാത്രമായ ദൂതനല്ലേ ? ജനങ്ങള്‍ക്ക് സന്‍മാര്‍ഗം വന്നപ്പോള്‍ അവര്‍ അത് വിശ്വസിക്കുന്നതിന് തടസ്സമായത്‌, അല്ലാഹു ഒരു മനുഷ്യനെ ദൂതനായി നിയോഗിച്ചിരിക്കുകയാണോ എന്ന അവരുടെ വാക്ക് മാത്രമായിരുന്നു. (17 :90-94)
നമ്മെ കണ്ടുമുട്ടാന്‍ ആശിക്കാത്തവര്‍ പറഞ്ഞു: നമ്മുടെ മേല്‍ മലക്കുകള്‍ ഇറക്ക പ്പെടുകയോ, നമ്മുടെ രക്ഷിതാവിനെ നാം (നേരില്‍ ) കാണുകയോ ചെയ്യാത്തതെന്താണ്‌?`` (25:21)
“നാട്ടില്‍ നാശം പരത്തുന്നവരും യാതൊരു സംസ്‌കരണ പ്രവര്‍ത്തനവും നടത്താത്തവരുമായ ഒമ്പത്‌ സംഘം ആ നഗരത്തിലുണ്ടായിരുന്നു. അവര്‍ പരസ്‌പരം പറഞ്ഞു: `നിങ്ങള്‍ ദൈവത്തിന്റെ പേരില്‍ പ്രതിജ്ഞ ചെയ്യുക. സ്വാലിഹിനെയും അവന്റെ വീട്ടുകാരെയും നമ്മള്‍ പാതിരാക്കൊല ചെയ്യും. എന്നിട്ട്‌ അവന്റെ രക്ഷാധികാരിയോട്‌ പറയും: സ്വാലിഹ്‌കുടുംബത്തെ നശിപ്പിക്കുന്നതില്‍ ഞങ്ങളുണ്ടായിരുന്നില്ല. ഞങ്ങള്‍ തികച്ചും സത്യമാണ്‌ പറയുന്നത്‌”.(27 : 48,49)
ഒരു പ്രവാചകനെ കൊല്ലാന്‍ അദ്ദേഹത്തിന്റെ ശത്രുക്കള്‍ ശപഥം ചെയ്യുന്നത്‌ അല്ലാഹുവിന്റെ പേരിലാണ്‌. ``ഞങ്ങള്‍ അനുസരിക്കുക അല്ലാഹുവിനെയല്ല നേതാക്കളെയാണ്‌” എന്ന വിശ്വാസക്കാരായിരുന്നില്ല അവര്‍ എന്ന്‌ എത്രയോ വ്യക്തം.


മൂസാ നബിയെപറ്റി ഫറോവ “തീര്‍ച്ചയായും അവന്‍ വ്യാജം പറയുന്നവരുടെ കൂട്ടത്തിലാണെന്നാണ്‌ ഞാന്‍ വിചാരിക്കുന്നത്‌”. (28:38), (40:24),(40:37)
വീണ്ടും ഫറോവ : “അപ്പോള്‍ ഇവന്റെ മേല്‍ സ്വര്‍ണവളകള്‍ അണിയിക്കപ്പെടുകയോ, ഇവനോടൊപ്പം തുണയായികൊണ്ട്‌ മലക്കുകള്‍ വരികയോ ചെയ്യാത്തതെന്താണ്‌?” (43 : 53)
ഫറോവയോടും ജനതയോടും മൂസാ നബി ‘മൂസാ അവരോട് പറഞ്ഞു: നിങ്ങള്‍ക്ക് നാശം! നിങ്ങള്‍ അല്ലാഹുവിന്‍റെ പേരില്‍ കള്ളം കെട്ടിച്ചമയ്ക്കരുത്‌. ഏതെങ്കിലും ഒരു ശിക്ഷ മുഖേന അവന്‍ നിങ്ങളെ ഉന്‍മൂലനം ചെയ്തേക്കും. കള്ളം കെട്ടിച്ചമച്ചവനാരോ അവന്‍ തീര്‍ച്ചയായും പരാജയപ്പെട്ടിരിക്കുന്നു. (20:61)’
ഞങ്ങളാണ്‌ ദൈവത്തിന്റെ ആളുകള്‍ എന്ന്‌ അവകാശപ്പെട്ടവരോട്‌ പറയാന്‍ അല്ലാഹു മുഹമ്മദ്‌ നബിയോട്‌ പറയുന്നു :“ (നബിയേ, ) പറയുക: എന്നാല്‍ അവ രണ്ടിനെക്കാളും നേര്‍വഴി കാണിക്കുന്നതായ ഒരു ഗ്രന്ഥം അല്ലാഹുവിന്റെ പക്കല്‍ നിന്ന്‌ നിങ്ങള്‍ കൊണ്ട്‌ വരൂ; ഞാനത്‌ പിന്‍പറ്റിക്കൊള്ളാം. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍”. (28:49)
അവരിലേക്ക്‌ രണ്ടുപേരെ നാം ദൂതന്‍മാരായി അയച്ചപ്പോള്‍ അവരെ അവര്‍ നിഷേധിച്ചുതള്ളി. അപ്പോള്‍ ഒരു മൂന്നാമനെക്കൊണ്ട്‌ നാം അവര്‍ക്ക്‌ പിന്‍ബലം നല്‍കി. എന്നിട്ടവര്‍ പറഞ്ഞു: തീര്‍ച്ചയായും ഞങ്ങള്‍ നിങ്ങളുടെ അടുത്തേക്ക്‌ നിയോഗിക്കപ്പെട്ടവരാകുന്നു. അവര്‍ ( ജനങ്ങള്‍ ) പറഞ്ഞു. നിങ്ങള്‍ ഞങ്ങളെ പോലെയുള്ള മനുഷ്യര്‍ മാത്രമാകുന്നു. പരമകാരുണികന്‍ യാതൊന്നും അവതരിപ്പിച്ചിട്ടില്ല. നിങ്ങള്‍ കളവ്‌ പറയുക തന്നെയാണ്‌.`` (യാസീന്‍ 36:15)
അവരില്‍ നിന്നുതന്നെയുള്ള ഒരു താക്കീതുകാരന്‍ അവരുടെ അടുത്തു വന്നതില്‍ അവര്‍ക്ക്‌ ആശ്ചര്യം തോന്നിയിരിക്കുന്നു. സത്യനിഷേധികള്‍ പറഞ്ഞു: ഇവന്‍ കള്ള വാദിയായ ഒരു ജാലവിദ്യക്കാരനാകുന്നു ഇവന്‍ പല ദൈവങ്ങളെ ഒരൊറ്റ ദൈവമാക്കിയിരിക്കുകയാണോ? തീര്‍ച്ചയായും ഇത്‌ ഒരു അത്ഭുതകരമായ കാര്യം തന്നെ. അവരിലെ പ്രധാനികള്‍ (ഇപ്രകാരം പറഞ്ഞു കൊണ്ട്‌ ) പോയി: നിങ്ങള്‍ മുന്നോട്ട്‌ പോയിക്കൊള്ളുക. നിങ്ങളുടെ ദൈവങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ ക്ഷമാപൂര്‍വ്വം ഉറച്ചുനില്‍ക്കുകയും ചെയ്യുക. തീര്‍ച്ചയായും ഇത്‌ ഉദ്ദേശപൂര്‍വ്വം ചെയ്യപ്പെടുന്ന ഒരു കാര്യം തന്നെയാകുന്നു. അവസാനത്തെ മതത്തില്‍ ഇതിനെ പറ്റി ഞങ്ങള്‍ കേള്‍ക്കുകയുണ്ടായിട്ടില്ല. ഇത്‌ ഒരു കൃത്രിമ സൃഷ്ടി മാത്രമാകുന്നു. ഞങ്ങളുടെ ഇടയില്‍ നിന്ന്‌ ഉല്‍ബോധനം ഇറക്കപ്പെട്ടത്‌ ഇവന്റെ മേലാണോ?`` (38:4–8)
അവരുടെ മുന്നിലൂടെയും, പിന്നിലൂടെയും ചെന്ന്‌, അല്ലാഹുവെയല്ലാതെ നിങ്ങള്‍ ആരാധിക്കരുത്‌ എന്ന്‌ പറഞ്ഞുകൊണ്ട്‌ അവരുടെ അടുത്ത്‌ ദൈവദൂതന്‍മാര്‍ ചെന്ന സമയത്ത്‌ അവര്‍ പറഞ്ഞു: ഞങ്ങളുടെ രക്ഷിതാവ്‌ ഉദ്ദേശിച്ചിരുന്നെങ്കില്‍ അവന്‍ മലക്കുകളെ ഇറക്കുമായിരുന്നു. അതിനാല്‍ നിങ്ങള്‍ ഏതൊന്നുമായി അയക്കപ്പെട്ടിരിക്കുന്നുവോ, അതില്‍ തീര്‍ച്ചയായും ഞങ്ങള്‍ വിശ്വാസമില്ലാത്തവരാകുന്നു.`` (41:14)
പ്രവാചകരെപ്പറ്റി ദുരാരോപണം ഉന്നയിക്കുന്നവരോട്‌ അല്ലാഹു ചോദിക്കുന്നു : അതല്ല, അദ്ദേഹം (പ്രവാചകന്‍) അല്ലാഹുവിന്റെ പേരില്‍ കള്ളം കെട്ടിച്ചമച്ചു എന്നാണോ അവര്‍ പറയുന്നത്‌?`` (42 : 24)
മലക്കുകളെ ആരാധിച്ചിരുന്നതിനെ ന്യായീകരിച്ച്‌ അവര്‍ പറയുന്നു : പരമകാരുണികന്‍ ഉദ്ദേശിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ അവരെ (മലക്കുകളെ) ആരാധിക്കുമായിരുന്നില്ല എന്ന്‌ അവര്‍ പറയുകയും ചെയ്യും. അവര്‍ക്ക്‌ അതിനെ പറ്റി യാതൊരു അറിവുമില്ല. അവര്‍ ഊഹിച്ച്‌ പറയുക മാത്രമാകുന്നു.`` (43: 20)
ഈ രണ്ട്‌ പട്ടണങ്ങളില്‍ നിന്നുള്ള ഏതെങ്കിലും ഒരു മഹാപുരുഷന്റെ മേല്‍ എന്തുകൊണ്ട്‌ ഈ ഖുര്‍ആന്‍ അവതരിപ്പിക്കപ്പെട്ടില്ല എന്നും അവര്‍ പറഞ്ഞു.`` (43 : 31)
അവര്‍ പറഞ്ഞു: ഞങ്ങളുടെ ദൈവങ്ങളില്‍ നിന്ന്‌ ഞങ്ങളെ തിരിച്ചുവിടാന്‍ വേണ്ടിയാണോ നീ ഞങ്ങളുടെ അടുത്ത്‌ വന്നിരിക്കുന്നത്‌. എന്നാല്‍ നീ സത്യവാന്‍മാരുടെ കൂട്ടത്തിലാണെങ്കില്‍ ഞങ്ങള്‍ക്കു നീ താക്കീത്‌ നല്‍കുന്നത്‌ ( ശിക്ഷ ) ഞങ്ങള്‍ക്കു കൊണ്ടു വന്നു തരൂ.``(46: 22)
``ഥമൂദ്‌ സമുദായം താക്കീതുകളെ നിഷേധിച്ചു കളഞ്ഞു. അങ്ങനെ അവര്‍ പറഞ്ഞു. നമ്മളില്‍ പെട്ട ഒരു മനുഷ്യനെ, ഒറ്റപ്പെട്ട ഒരുത്തനെ നാം പിന്തുടരുകയോ? എങ്കില്‍ തീര്‍ച്ചയായും നാം വഴിപിഴവിലും ബുദ്ധിശൂന്യതയിലും തന്നെയായിരിക്കും നമ്മുടെ കൂട്ടത്തില്‍ നിന്ന്‌ അവന്നു പ്രത്യേകമായി ഉല്‍ബോധനം നല്‍കപ്പെട്ടു എന്നോ? അല്ല, അവന്‍ അഹങ്കാരിയായ ഒരു വ്യാജവാദിയാകുന്നു. (54:23–25)
``അതെന്തുകൊണെ്‌ടന്നാല്‍ അവരിലേക്കുള്ള ദൂതന്‍മാര്‍ വ്യക്തമായ തെളിവുകളും കൊണ്ട്‌ അവരുടെ അടുക്കല്‍ ചെല്ലാറുണ്ടായിരുന്നു. അപ്പോള്‍ അവര്‍ പറഞ്ഞു: ഒരു മനുഷ്യന്‍ നമുക്ക്‌ മാര്‍ഗദര്‍ശനം നല്‍കുകയോ? (64: 6)
അവര്‍ ചെയ്‌തിരുന്ന നീചവൃത്തികള്‍ പോലും ദൈവം പറഞ്ഞിട്ടാണ്‌ ചെയ്യുന്നത്‌ എന്നും അവര്‍ വാദിച്ചു. ``അവര്‍ വല്ല നീചവൃത്തിയും ചെയ്‌താല്‍, ഞങ്ങളുടെ പിതാക്കള്‍ അതില്‍ നിലകൊള്ളുന്നതായി ഞങ്ങള്‍ കണ്ടിട്ടുണെ്‌ടന്നും, അല്ലാഹു ഞങ്ങളോട്‌ കല്‍പിച്ചതാണത്‌ എന്നുമാണവര്‍ പറയുക. (7:28)
``നമ്മുടെ ദൃഷ്ടാന്തങ്ങള്‍ കേള്‍പ്പിക്കുമ്പോള്‍ അവര്‍ പറഞ്ഞുകൊണ്ടിരുന്നു: `ഞങ്ങള്‍ കേട്ടിരിക്കുന്നു. വേണമെങ്കില്‍ ഞങ്ങള്‍ക്കും ഇതേപോലുള്ള വചനങ്ങള്‍ രചിക്കാന്‍ കഴിയും. പണ്ടുമുതലേ ജനം പറഞ്ഞുവരാറുള്ള പുരാണങ്ങള്‍ തന്നെയാണിത്‌. അവര്‍ ഇങ്ങനെ ജല്‍പിച്ചിരുന്നതും ഓര്‍ക്കുക: `അല്ലാഹുവേ, ഇതു വാസ്‌തവത്തില്‍ നിന്റെ പക്കല്‍നിന്നുള്ള സത്യംതന്നെയാണെങ്കില്‍ ഞങ്ങള്‍ക്കു മീതെ ആകാശത്തുനിന്നു ശിലകള്‍ വര്‍ഷിച്ചുകൊള്ളുക; അല്ലെങ്കില്‍ മറ്റേതെങ്കിലും നോവുറ്റ ശിക്ഷയിറക്കിക്കൊള്ളുക`.`` (8: 32)
അവര്‍ പറയുന്നു: ജൂതനാവാതെ ആരും സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല; (ക്രൈസ്‌തവരുടെ ധാരണയനുസരിച്ച്‌) ക്രിസ്‌ത്യാനിയാവാതെയും.` ഇതവരുടെ വ്യാമോഹങ്ങളാകുന്നു. അവരോട്‌ പറയുക: ഈ വാദത്തില്‍ സത്യസന്ധരെങ്കില്‍ നിങ്ങളുടെ തെളിവുകള്‍ ഹാജരാക്കുക.``` (2:111)
ഈസാ നബിയുടെ യാഥാര്‍ത്ഥ്യത്തെപറ്റി മുഹമ്മദ്‌ നബിയോട്‌ തര്‍ക്കിച്ചവരുമായി മുബാഹലക്ക്‌ വിളിക്കുന്നു. ഇനി നിനക്ക്‌ അറിവ്‌ വന്നുകിട്ടിയതിനു ശേഷം അവന്റെ (ഈസായുടെ) കാര്യത്തില്‍ നിന്നോട്‌ ആരെങ്കിലും തര്‍ക്കിക്കുകയാണെങ്കില്‍ നീ പറയുക: നിങ്ങള്‍ വരൂ. ഞങ്ങളുടെ മക്കളെയും, നിങ്ങളുടെ മക്കളെയും, ഞങ്ങളുടെ സ്‌ത്രീകളെയും നിങ്ങളുടെ സ്‌ത്രീകളെയും നമുക്ക്‌ വിളിച്ചുകൂട്ടാം. ഞങ്ങളും നിങ്ങളും ( കൂടുകയും ചെയ്യാം. ) എന്നിട്ട്‌ കള്ളം പറയുന്ന കക്ഷിയുടെ മേല്‍ അല്ലാഹുവിന്റെ ശാപമുണ്ടായിരിക്കാന്‍ നമുക്ക്‌ ഉള്ളഴിഞ്ഞ്‌ പ്രാര്‍ത്ഥിക്കാം.`` (3:61) 


മേല്‍ വചനങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസ്സിലാക്കാവുന്നത്‌ പ്രവാചകരുടെ പ്രബോധിതര്‍, ഞാന്‍ വിധേയത്വം കാണിക്കേണ്ടത്‌ രാജാവിനെയാണ്‌ / നാട്ടിലെ മലഇ്‌`നെയാണ്‌, ദൈവത്തിനോ മറ്റു വല്ലതിനോ അല്ല. രാജാവിനും/ `മലഇനും മേലെ മറ്റാര്‍ക്കും ഞാനത്‌ ചെയ്യുകയില്ല``. എന്ന വിശ്വാസത്തിലൂടെ അല്ലാഹുവിന്റെ ഹാക്കിമിയ്യത്തില്‍ ശിര്‍ക്ക്‌ ചെയ്‌ത രാഷ്ട്രീയ മുശ്‌രിക്കുകള്‍ ആയിരുന്നില്ല എന്ന്‌ തന്നെയാണ്‌. ജമാഅത്തുകാര്‍ ചരിത്രത്തില്‍ ഇല്ലാത്ത തര്‍ക്കം സ്വയം സൃഷ്ടിച്ച്‌ മേനി നടിക്കുന്നുവെന്നു മാത്രം. ഇതെഴുതുമ്പോള്‍ ``ഞാന്‍ വിധേയത്വം കാണിക്കേണ്ടത്‌ രാജാവിനെയാണ്‌ / നാട്ടിലെ `മലഇ്‌നെയാണ്‌, ദൈവത്തിനോ മറ്റു വല്ലതിനോ അല്ല. രാജാവിനും/ `മലഇനും മേലെ മറ്റാര്‍ക്കും ഞാനത്‌ ചെയ്യുകയില്ല എന്ന്‌ വിശ്വസിക്കാമെന്നാണ്‌ എന്ന്‌ തെറ്റിദ്ധരിപ്പിക്കരുത്‌. അത്തരം വിശ്വാസം ആര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ അവര്‍ ഇസ്ലാമിക വൃത്തത്തിന്‌ പുറത്താണെന്നതില്‍ യാതൊരു സംശയവുമില്ല. പക്ഷേ മതവിശ്വാസികളില്‍ ഇല്ലാത്ത ഒരു വിഷയത്തെ പറ്റി വൃഥാ തര്‍ക്കിക്കുന്നുവെന്ന്‌ മാത്രം.


പ്രവാചകരും പ്രബോധിതരും തമ്മിലെ യഥാര്‍ത്ഥ തര്‍ക്കമെന്തായിരുന്നു
അവര്‍ പ്രവാചകരെ നിഷേധിച്ചു. ഏക ദൈവ ആരാധനക്ക്‌ തയ്യാറുമായില്ല. അവര്‍ ഉന്നതനായ ദൈവത്തിന്റെയടുക്കല്‍ ശുപാര്‍ശകരായി ദൈവത്തിനൊപ്പം ഇതരരെയും ആരാധിച്ചു. അവര്‍ ശുപാര്‍ശകരെന്ന്‌ പറഞ്ഞിരുന്നവരെ പറ്റി അവരുടെ പക്കല്‍ യാതൊരു തെളിവുമുണ്ടായില്ല, ഊഹമല്ലാതെ. 
ചില ഖുര്‍ആന്‍ വചനങ്ങള്‍ കാണുക.
``അവര്‍ പറഞ്ഞു: ഞങ്ങള്‍ അല്ലാഹുവെ മാത്രം ആരാധിക്കുവാനും, ഞങ്ങളുടെ പിതാക്കള്‍ ആരാധിച്ചിരുന്നതിനെ ഞങ്ങള്‍ വിട്ടുകളയുവാനും വേണ്ടിയാണോ നീ ഞങ്ങളുടെ അടുത്ത്‌ വന്നിരിക്കുന്നത്‌? എങ്കില്‍ ഞങ്ങളോട്‌ നീ ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കുന്നത്‌ ( ശിക്ഷ ) നീ ഞങ്ങള്‍ക്കു കൊണ്ടുവാ; നീ സത്യവാന്‍മാരില്‍ പെട്ടവനാണെങ്കില്‍. ഹൂദ്‌ പറഞ്ഞു: തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ശിക്ഷയും കോപവും ( ഇതാ ) നിങ്ങള്‍ക്ക്‌ വന്നുഭവിക്കുകയായി. നിങ്ങളും നിങ്ങളുടെ പിതാക്കന്‍മാരും പേരിട്ടുവെച്ചിട്ടുള്ളതും, അല്ലാഹു യാതൊരു പ്രമാണവും അവതരിപ്പിച്ചിട്ടില്ലാത്തതുമായ ചില ( ദൈവ ) നാമങ്ങളുടെ പേരിലാണോ നിങ്ങളെന്നോട്‌ തര്‍ക്കിക്കുന്നത്‌? എന്നാല്‍ നിങ്ങള്‍ കാത്തിരുന്ന്‌ കൊള്ളുക. തീര്‍ച്ചയായും ഞാനും നിങ്ങളോടൊപ്പം കാത്തിരിക്കുകയാണ്‌. (7:71)
ദൈവിക പരമാധികാരം അവര്‍ അംഗീകരിച്ചിരുന്നു.
സൂറ  മുഅ്‌മിനൂന്‍  23:84  മുതലുള്ള വചനങ്ങളുടെ വിശദീകരണത്തില്‍ നിന്ന്‌
``....അവരോട്‌ പറയുക:  `സകല വസ്‌തുക്കളിലും പരമാധികാരമുള്ളവനും,81  അഭയം നല്‍കുന്നവനും, തനിക്കെതിരില്‍  അഭയം നല്‍കാന്‍ കെല്‍പുള്ളവരാരുമില്ലാത്തവനും ആരെന്ന്‌ നിങ്ങള്‍ക്കറിയാമെങ്കില്‍ പറയുവിന്‍. തീര്‍ച്ചയായും അവര്‍ പറയും: `ഈ ഗുണങ്ങള്‍ അല്ലാഹുവിന്‌ മാത്രമുള്ളതാകുന്നു.
തഫ്‌ഹീമുൽ ഖുർ‌ആൻ വ്യാഖ്യാനം ``81. മൂലത്തില്‍ വന്നിട്ടുള്ള മലകൂത്ത്‌ എന്ന പദം മുല്‍ക്‌ (ആധിപത്യം) മില്‍ക്‌ (ഉടമസ്ഥത) എന്നീ രണ്ടു ആശയങ്ങളും ഉള്‍ക്കൊള്ളുന്നതാകുന്നു. അതോടൊപ്പം അര്‍ഥാധിക്യത്തെ സൂചിപ്പിക്കുന്ന പ്രയോഗവുമാണത്‌. ഈ അപഗ്രഥനം  മുന്നില്‍വെച്ചു ചിന്തിക്കുമ്പോള്‍  ചോദ്യത്തിന്റെ  പൂര്‍ണമായ ആശയമിതാണ്‌: എല്ലാ വസ്‌തുക്കളുടെയും പൂര്‍ണമായ അധികാരവും എല്ലാ വസ്‌തുക്കളുടെയും പൂര്‍ണമായ ഉടമസ്ഥതയും ആര്‍ക്കാണ്‌?
സൂറ അന്‍ഫാല്‍ 7 :28
``ഈ ജനം നീചകൃത്യം  ചെയ്‌താല്‍ പറയുന്നു: `ഞങ്ങളുടെ പൂര്‍വികന്മാരെ ഞങ്ങള്‍ ഇങ്ങനെയാണ്‌ കണ്ടിട്ടുള്ളത്‌. ഇവ്വിധം  പ്രവര്‍ത്തിക്കാന്‍ അല്ലാഹു ത-ന്നെ ഞങ്ങളോടു കല്‍പിച്ചിട്ടുമുണ്ട്‌.17
``17. അറബികള്‍ നഗ്നരായി കഅ്‌ബാ പ്രദക്ഷിണം ചെയ്‌തിരുന്നതാണ്‌ സൂചിപ്പിക്കുന്നത്‌. അതേപ്പറ്റി  നേരത്തെ പറഞ്ഞിട്ടുണ്ട്‌. അതൊരു  ദൈവശാസനയും മതചടങ്ങുമായിട്ടാണ്‌ അവര്‍ കണക്കാക്കിയിരുന്നത്‌. 
സൂറ സുമര്‍ 39:3
“അറിയുക: അല്ലാഹുവിന്‌ മാത്രം അവകാശപ്പെട്ടതാകുന്നു നിഷ്‌കളങ്കമായ കീഴ്‌വണക്കം. അവന്നു പുറമെ രക്ഷാധികാരികളെ സ്വീകരിച്ചവര്‍ (പറയുന്നു:) അല്ലാഹുവിങ്കലേക്ക്‌ ഞങ്ങ ള്‍ക്ക്‌ കൂടുതല്‍ അടുപ്പമുണ്ടാക്കിത്തരാന്‍ വേണ്ടിമാത്രമാകുന്നു ഞങ്ങള്‍ അവരെ ആരാധിക്കുന്നത്‌.”
``ഈ  ലോകത്ത്‌ ബഹുദൈവ വിശ്വാസികള്‍ എക്കാലത്തും പൊതുവില്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്ന ന്യായം തന്നെയാണ്‌  മക്കയിലെ അവിശ്വാസികള-ും പറഞ്ഞിരുന്നത്‌ . ഞങ്ങള്‍  മറ്റ്‌ അസ്‌തിത്വങ്ങളെ ആരാധിക്കുന്നത്‌ അവ സ്രഷ്ടാവാണ്‌ എന്ന്‌ കരുതിയിട്ടല്ല. സ്രഷ്ടാവും യഥാര്‍ഥ  ദൈവവും അല്ലാഹു  ഒരുവന്‍ മാത്രമേയുള്ളൂവെന്ന്‌ ഞങ്ങള്‍ക്കറിയാം. എന്നാല്‍ അവന്റെ സന്നിധാനം നമുക്ക്‌ എത്താവുന്നതിലും വളരെ ഉയര്‍ന്നതാണ്‌. അതിനാല്‍, ഞങ്ങളുടെ പ്രാര്‍ഥനകളും ആവലാതികളും അല്ലാവുവിങ്കലേക്കെത്തിക്കുവാന്‍ ആ മഹാത്മാക്കളെ മാധ്യമങ്ങളാക്കുകയാണ്‌.
(തഫ്‌ഹീമുല്‍ ഖുര്‍ആന്‍)
അല്ലാഹുവിന്‌ പുറമെ, അവര്‍ക്ക്‌ ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ അവര്‍ ആരാധിച്ചു കൊണ്ടിരിക്കുന്നു. ഇവര്‍ ( ആരാധ്യര്‍ ) അല്ലാഹുവിന്റെ അടുക്കല്‍ ഞങ്ങള്‍ക്കുള്ള ശുപാര്‍ശക്കാരാണ്‌ എന്ന്‌ പറയുകയും ചെയ്യുന്നു. (യൂനുസ്‌ 10 :18)


ദൈവത്തെപറ്റി ഇപ്രകാരം വിശ്വസിച്ചിരുന്നവരെ ``ഞാന്‍ ദൈവത്തെയല്ല നാട്ടിലെ രാജാവിനെയാണ്‌ / മലഇനെയാണ്‌ അനുസരിക്കുക, ദൈവം എന്തു കല്‍പിച്ചു എന്നത്‌ ഞാന്‍ പരിഗണിക്കുന്നേയില്ല എന്ന വിശ്വാസക്കാരായിരുന്നു എന്ന്‌ പറയല്‍ ശരിയോ?.


നിരീശ്വരര്‍ ഉണ്ടായിരുന്നുവോ?? 
``ഒരു കാര്യം ഇവിടെ ആദ്യമേ ഗ്രഹിച്ചിരിക്കണം. അതായത്‌, അറബികളില്‍ ഒരു കക്ഷിയും നിരീശ്വരവാദികളായിരുന്നില്ല. അവരില്‍ ചില കക്ഷികള്‍ നിരീശ്വരന്മാര്‍ അല്ലെങ്കില്‍ –ആധുനിക സാങ്കേതിക പ്രയോഗമനുസരിച്ചു– നേച്വറലിസ്റ്റുകള്‍ ആയിരുന്നുവെന്ന്‌ ചിലര്‍ക്കു വാദമുണ്ട്‌. `കാലചക്രം മാത്രമാണ്‌ ഞങ്ങളെ നശിപ്പിക്കുന്നത്‌ എന്ന അറബികളുടെ വാമൊഴി ഖുര്‍ ആനിലുണ്ട്‌. ഇതാണവര്‍ക്കതിന്നവലംബം. ആ ധാരണ ശരിയല്ല. ഖുര്‍ആന്‍ അവതരണ കാലത്ത്‌ അറബികളില്‍ നാസ്‌തികരായി ഒരു കക്ഷിയും ഉണ്ടായിരുന്നില്ല. `കാലചക്രമാണ്‌ ഞങ്ങളെ നശിപ്പിക്കുന്നത്‌. എന്നുള്ള അവരുടെ വാദോദ്ദേശ്യം ദൈവാസ്‌തിക്യ നിഷേധമല്ലായിരുന്നു. പിന്നെയോ? `ജനസമുദായങ്ങളുടെ അധഃപതാനാഭിവൃദ്ധികള്‍ അവരവരുടെ ആദര്‍ശകര്‍മ്മങ്ങളെ ആശ്രയിച്ചിരിക്കുന്നു എന്നുള്ള ഖുര്‍ആനിക വാദമുഖത്തിന്റെ ഖണ്ഡനത്തില്‍ അവര്‍ ജല്‍പിച്ച ഒരു വാക്ക്‌ മാത്രമായിരുന്നു അത്‌. 
അതായത്‌, സമുദായങ്ങളുടെ പുരോഗതിക്കും അധോഗതിക്കും ഖുര്‍ആനൊരു `ധാര്‍മികനിയമാടിസ്ഥാനം നിശ്ചയിച്ചു. ആദ്‌, ഥമൂദ്‌, ലൂത്ത്‌ സമുദായങ്ങള്‍, മദ്‌യന്‍ വാസികള്‍, ഫറോവാ കക്ഷിക്കാര്‍ തുടങ്ങിയവരുടെ നാശകാരണം സത്യനിഷേധം, ശിര്‍ക്ക്‌, ധിക്കാരം, അതിക്രമം, തോന്നിയവാസം, ആദര്‍ശകര്‍മ്മങ്ങളിലുള്ള മറ്റു തകരാറുകള്‍ മുതലായവ ആയിരുന്നുവെന്നു ചൂണ്ടിക്കാണിച്ചു കൊണ്ട്‌ ഖുര്‍ആന്‍ അറബികള്‍ക്കു താക്കീത്‌ നല്‍കി; ഇത്തരം തെറ്റുകള്‍ ഉടനെ തിരുത്താത്ത പക്ഷം ആളും കരുത്തും ശക്തിയുമെല്ലാം ഉള്‍പ്പടെ നിങ്ങളൊന്നടങ്കം ദുഷിച്ചുനശിച്ചു പോകുമെന്ന്‌. പക്ഷെ, അവര്‍ക്ക്‌ അത്‌ മനസ്സില്‍ കടന്നില്ല. `സമുദായത്തിന്റെ ഉയര്‍ച്ചയിലും താഴ്‌ച്ചയിലും ഈ ‘ധാര്‍മ്മികം’ എന്തു പ്രത്യാഘാതം സൃഷ്ടിക്കാനാണ്‌?–അവരത്‌ സമ്മതിക്കാന്‍ കൂട്ടാക്കിയില്ല! മുളച്ചുവളര്‍ന്നു പുഷ്‌പിച്ചു ഫലം കായ്‌ച്ചുനില്‍ക്കുന്ന ഒരു വൃക്ഷം. അതിന്റെ പ്രകൃതിദത്തമായ ശക്തിവീര്യങ്ങള്‍ മന്ദിച്ച്‌ ഒരു നാളത്‌ കാലചക്രത്തിന്റെ കറക്കത്തിനിരയായി നശിച്ചു പോകുന്നു. ഒരു മനുഷ്യന്‍ ജനിച്ചു വളര്‍ന്നു യുവാവായി കുറച്ചു കഴിഞ്ഞാല്‍ വല്ല രോഗം ഹേതുവായോ, പ്രായാധിക്യം നിമിത്തമോ ഒരു ദിനം മരിച്ചു പോകുന്നു. ഒരു സമുദായത്തിന്റെ സ്ഥിതിയും ഇങ്ങനെ തന്നെ. ജീവിത മരണാവുന്ന പ്രകൃതി നിയമം എല്ലായിടത്തും ബലത്തിലിരിക്കുന്നു. അതേ പ്രകൃതിവ്യവസ്ഥയനുസരിച്ചു മാത്രമാണ്‌ സമുദായങ്ങള്‍ നശിച്ചുപോകുന്നത്‌. ഇതാണ്‌ ഉപര്യുക്ത വാക്കു കൊണ്ട്‌ അവരുദ്ദേശിച്ചത്‌ ”.
(ശിര്‍ക്ക്‌ അഥവാ ബഹുദൈവത്വം – അമീന്‍ അഹ്‌സന്‍ ഇസ്‌ലാഹി പേ 24)




ഇതൊക്കെ പറയുമ്പോള്‍ അനുസരണശിര്‍ക്ക്‌ വിവരിക്കാന്‍ ചൂണ്ടിക്കാണിക്കുക നംറൂദിനെയും, ഫറോവയെയുമായിരിക്കും. ഫറോവയും നംറൂദും ``ഞാന്‍ അനുസരിക്കുക എന്റെ ദേഹേച്ഛയെയാണ്‌ ദൈവത്തെയല്ല എന്ന നിലക്കുള്ള ഭൌതിക–നിരീശ്വര ചിന്താഗതിക്കാരോ, രാജ്യത്തെ പ്രജകള്‍ ``ഞങ്ങള്‍ അനുസരിക്കേണ്ടത്‌ ദൈവത്തെയല്ല രാജാവിനെയാണ്‌ എന്ന നിലക്കുള്ളവരോ ആയിരുന്നില്ല.
"സൂര്യന് അറബീ ജാഹിലിയ്യത്തിൽ الهة എന്ന പദം ഉപയോഗിച്ചു വന്നിരുന്നു. പൊതുവേ ഈജിപ്തുകാരുടെ വലിയ ബിംബം സൂരയനായിരുന്നുവല്ലോ. സൂര്യന് ഈജിപ്ഷ്യൻ ഭാഷയിൽ  رء എന്നും പറഞ്ഞിരുന്നു. ‘ഫിർ‌ഔൻ’ എന്നതിന്റെ സാരം ‘സൂര്യന്റെ സന്താനങ്ങൾ’ എന്നും ‘സൂര്യന്റെ അവതാരങ്ങൾ’ എന്നുമായിരുന്നു. വാസ്തവത്തിൽ, ഫറവോൻ വാദിച്ചിരുന്നത്: ‘ഞാൻ സൂര്യദേവതയുടെ അവതാരമാണ്’ എന്ന് മാത്രമായിരുന്നു. " (ഖുർ‌ആനിലെ നാലു സാങ്കേതിക ശബ്ദങ്ങൾ പേജ് 58, 1998 ed)
ഫറോവയെപറ്റി എന്‍സൈക്ലോപീഡിയ ഓഫ്‌ ബ്രിട്ടാനിക എഴുതിയ ചില ഭാഗങ്ങള്‍ താഴെ കൊടുക്കുന്നു.
From Encyclopædia Britannica Article - pharaoh
“ The Egyptians believed their pharaoh to be a god, identifying him with the sky god Horus and with the sun gods Re, Amon, and Aton. Even after death the pharaoh remained divine, becoming transformed into Osiris, the father of Horus and god of the dead, and passing on his sacred powers and position to the new pharaoh, his son. The pharaoh's divine status was believed to endow him with magical powers: his uraeus (the snake on his crown) spat flames at his enemies, he was able to trample thousands of the enemy on the battlefield, and he was all-powerful, knowing everything and controlling nature and fertility.
As a divine ruler, the pharaoh was the preserver of the god-given order, called ma'at...”


From Encyclopædia Britannica Article  - sacred kingship
“   ... In some societies, especially in ancient kingdoms or empires, the king was regarded as a god or identified with some god. In early Egypt he was identified with the sky god (Horus) and with the sun god (Re, Amon, or Aton). Similar identifications were made in early China and early Erech in Mesopotamia. In the Turin Papyrus (a list of kings written c. 13th–12th centuries BC), the sun god Re is viewed as the first king of Egypt and the prototype of the pharaoh (the god-king)....
Generally, however, the king was not identified with a specific god but rather was regarded as himself a god. As the incarnation of all that is divine, the Egyptian pharaoh was addressed simultaneously in inscriptions as Aton, Horus, and Re. Significant for Egyptian royal theology was the doctrine of the god-kingdom spanning two generations; each king ruled as King Horus and became Osiris (the father of Horus, a fertility god and later god of the dead) after his death....
An especially frequent expression of the relationship of the king to divinity in Egypt and Mesopotamia was that of the king as a god's image. In Egypt the king—addressed by the god as “my living image on earth”—is shown in the likeness of Re, Aton, Amon, or Horus. In Mesopotamia this kind of description was rare.
The king as bringer of blessed power
The usual function of a sacred king is to bring blessings to his people and area of control. Because he has a supernatural power over the life and welfare of the tribe, the chief or king is believed to influence the fertility of the soil, cattle, and human beings but mostly the coming of rain. He has power over the forces of nature. Where rain is vitally necessary for the welfare and continuity of a people, the king can be described primarily in terms of this special function. Protection against evil of all sorts also is important for the welfare of the country. If the tribe or the country is beset by misfortune, epidemic, starvation, bad harvests, or floods, the king can be held responsible. Sometimes the king is believed to have the power to heal sickness by means of touch or contact with his garment.
The function of the king as bringer of good fortune is especially prevalent in Africa, but it also has been observed in Polynesia, Scandinavia, and ancient Greece. The power to bring good fortune is also an aspect of sacral kingship in such cultures as those of India, Iran, China, Japan, pre-Columbian Mesoamerica, Egypt, Mesopotamia, and Canaan. The difference between Egypt and Mesopotamia is significant: in Egypt the pharaoh was the direct dispenser of all good fortune in the country, whereas in Mesopotamia the king mediated for good fortune through cultic speeches and actions.
The king as shepherd
An Egyptian pharaoh once said of himself: “He made me the shepherd of this country.”
The king as judge
In Egypt the king was the highest judge, the guarantor of all public order, the lord over life and death. Early Egypt and India developed a high degree of justice that described the activities of the king as maʿat in Egypt and dharma in India. Both conceptions may be expressed as “justice” or “order” but actually are more comprehensive. Because the king preserves the god-given world order, the task of being just has been viewed as one of his fundamental functions. The pharaoh of Egypt and the emperor of China were believed to be responsible for the maintenance of cosmic as well as social order.
The king as warlord
The Egyptian pharaoh was represented, in his divine capacity as warrior, in larger-than-life dimensions. He alone was regarded as the one who triumphed over the enemy.
The king as priest and seer
The Egyptian king was the chief priest of the land and the superior of all priests and other cult functionaries. In many images he is portrayed as presiding over the great festivals and bringing offerings to the gods. Later priests carried out their functions as his representative. In Mesopotamia the king was viewed as the cultic mediator between god and man. As head of all of the priests of the country, he had important cultic functions at the New Year's festival. In critical situations, the king might issue an oracle of blessing; through him the land would be promised salvation, which was often accompanied by the words, “Fear not!”..........
The king may be the recipient of a direct revelation of the will of a god. Thus, in Egypt the pharaoh received a divine oracle through dreams in the temple (a practice known as incubation). In Mesopotamia the duty of the king to ascertain the will of the gods was more strongly emphasized; a directive of the gods could result from omens, dreams, or reading the entrails of offerings. All major undertakings of the king were dependent on directives of the god, who was to be consulted in advance.    ”


ദൈവം തന്നെയാണ്‌, സര്‍വ്വകഴിവും ഉള്ളവനാണ്‌,ദൈവ നിയുക്തനും ദൈവ പ്രതിരൂപവുമാണ്‌, ഈജിപ്‌ത്‌ രാജ്യത്തെ മനുഷ്യരെയും,ജന്തുക്കളെയും, മഴ, കൃഷിഭൂമിയുടെ ഫലഭൂയിഷ്‌ഠത തുടങ്ങിയ പ്രകൃതി പ്രതിഭാസങ്ങളുടെ മേല്‍ പോലും നിയന്ത്രണം,രാജ്യത്ത്‌ സൌഭാഗ്യം നല്‍കുന്നവന്‍, പ്രാപഞ്ചികവും സാമൂഹ്യവുമായ ക്രമം വരുത്തുവാന്‍ അധികാരമുള്ളവന്‍, അതുല്യ ദൈവിക ശക്തിയുള്ള യോദ്ധാവ്‌, ദൈവത്തില്‍ നിന്ന്‌ വെളിപാടുകള്‍ ലഭിച്ചു കൊണ്ടിരിക്കുന്നവന്‍ തുടങ്ങി അക്ഷരാര്‍ത്ഥത്തില്‍ ദൈവം തന്നെയെന്ന്‌ അവകാശപ്പെട്ട ``ഫറോവ കേവലം രാഷ്ട്രീയ ഭരണാധികാരിയില്‍ നിന്ന്‌ ഒരു താരതമ്യത്തിനുപോലും സാദ്ധ്യമല്ലാത്തവിധം വ്യത്യസ്‌തനാണ്‌. ``ഏത്‌ ദൈവം, ഞാന്‍ ഒരു ദൈവത്തെയും അനുസരിക്കില്ല എന്ന നിഷേധിയായിരുന്നില്ല ഫറോവ. മറിച്ച്‌ സകല കഴിവുമുള്ള ദൈവത്തിന്റെ ഭൂമിയിലെ പ്രതിരൂപമാണ്‌ താനെന്നും, ഈ മൂസ ദൈവത്തിന്റെ പേരില്‍ കള്ളം പറയുന്നവനാണ്‌ എന്നുമാണ്‌ ഫറോവ അവകാശപ്പെട്ടത്‌.
ഇതിലൊന്നും അഭൌതികത കാണാന്‍ കഴിയാതിരിക്കുകയും, അതൊക്കെ കേവല രാഷ്ട്രീയ അനുസരണമായി കാണുകയും ചെയ്യുന്നത്‌ ``ദൃഷ്ടി ദോഷമല്ലാതിരിക്കാന്‍ വഴിയില്ല.


``ഒരു പ്രത്യയശാസ്‌ത്രത്തിന്റെയും പിന്‍ബലമില്ലാതെ ഫിര്‍ഔന്‌ വിഷമം കൂടാതെ പ്രജകളെ അനുസരിപ്പിക്കാന്‍ ഏറ്റവും വിജയകരമായ ഉപാധിയായിരുന്നു ദിവ്യത്വവാദം. അതിന്റെ പിന്‍ബലത്തോടെയാണ്‌ അയാള്‍ പ്രജകളുടെ മേല്‍ സ്വേച്ഛാധിപത്യം സ്ഥാപിച്ചത്‌. ഉത്‌ഖനനത്തില്‍ പലയിടത്തു നിന്നും കണ്ടെടുക്കപ്പെട്ട ഫറോവമാരുടെ പ്രതിമകള്‍ ഈജിപ്‌തില്‍ നില നിന്നിരുന്ന വ്യക്തിപൂജയുടെ അനിഷേധ്യ തെളിവുകളത്രെ. പ്രജകളില്‍ നല്ലൊരു ഭാഗം ഈ ദിവ്യത്വത്തില്‍ വിശ്വസിച്ചിരുന്നില്ലെങ്കിലും ഫറോവപൂജയുടെ ബാഹ്യഭാഗങ്ങള്‍ വെടിയാന്‍ അവര്‍ക്ക്‌ ധൈര്യമുണ്ടായിരുന്നില്ല. അതിനാല്‍ പീഡിതവിഭാഗം മനസ്സാ ശപിച്ചു കൊണ്ടും വെറുത്തുകൊണ്ടും `ഫറോവ പൂജ തുടര്‍ന്നു പോന്നു– ഫിര്‍ഔന്റെയോ കിങ്കരന്മാരുടെയോ ദൃഷ്ടിയില്‍ പെടുമ്പോള്‍ മാത്രം. ഇത്‌ കണ്ടിട്ടാണ്‌ ഫിര്‍ഔന്‍ പറഞ്ഞത്‌, അവര്‍ തനിക്ക്‌ ഇബാദത്ത്‌ (ആരാധന എന്ന അര്‍ത്ഥത്തില്‍ തന്നെ) ചെയ്യുന്നവരാണെന്ന്‌. ഇസ്രയേല്യര്‍ ഗത്യന്തരമില്ലാതെ ചെയ്‌തിരുന്ന ബാഹ്യമായ ഈ വണക്കം അവരുടെ മനസ്സ്‌ വായിക്കാനറിയാത്ത ഫിര്‍ഔന്റെ വീക്ഷണത്തില്‍ ആരാധന തന്നെയായിരുന്നു. എന്നാല്‍ ഇസ്രായേല്യരുടെ മനസ്സില്‍ പ്രാര്‍ത്ഥനയോ ആരാധനാഭാവമോ ഇല്ലാത്തതുകൊണ്ട്‌ അല്ലാഹുവോ മൂസാ നബിയോ(അ) അത്‌ ഫിര്‍ഔനുള്ള ഇബാദത്തായി അഥവാ ശിര്‍ക്കായി ഗണിച്ചില്ല.`` (ഇബാദത്ത്‌ വീക്ഷണങ്ങളുടെ താരതമ്യം, പേജ്‌ 43)


ഇബ്രാഹീം നബി നേരിട്ട നംറൂദിന്റെ കാര്യവും ഫറോവയില്‍ നിന്ന്‌ ഒട്ടും വ്യത്യസ്‌തമല്ല.
സയ്യിദ്‌ മൌദൂദി തഫ്‌ഹീമുല്‍ ഖുര്‍ആനില്‍ സൂറ അന്‍ആം 6: 74 മുതലുള്ള വചനങ്ങളുടെ വ്യാഖ്യാനത്തില്‍ കുറിപ്പ്‌ 52 ആയി കൊടുത്തതില്‍ നിന്ന്‌.
``ഊറിലെ ശിലാരേഖകളില്‍ നിന്ന്‌ ഏതാണ്ട്‌ 5000 ദേവന്മാരുടെ പേര്‍ ലഭിക്കുന്നുണ്ട്‌. നാട്ടിലെ വിവിധ പട്ടണങ്ങള്‍ക്ക്‌ വേറെ വേറെ ദേവന്മാരുണ്ടായിരുന്നു. ഓരോ പട്ടണത്തിനും കാവല്‍ക്കാരനായ ഓരോ പ്രത്യേക ദേവന്‍ ഉണ്ടായിരുന്നു. അയാളെ നഗരദേവനായും മഹാദേവനായും ഗണിക്കപ്പെട്ടിരുന്നു. ഇതര ദൈവങ്ങളെ അപേക്ഷിച്ച്‌ അയാള്‍ കൂടുതല്‍ ആദരിക്കപ്പെട്ടിരുന്നു. ഊര്‍ നഗരദേവന്റെ നാമം ‘നന്നാര്‍’ (ചന്ദ്രദേവന്‍) എന്നായിരുന്നു...........
സാക്ഷാല്‍ രാജാവ്‌ ‘നന്നാറാ’ണ്‌. അദ്ദേഹത്തിന്റെ നിയമനം കൊണ്ടാണ്‌ ഭരണകര്‍ത്താക്കള്‍ക്ക്‌ അധികാരം കിട്ടുന്നത്‌. ഇക്കാരണത്താല്‍ രാജാവും ആരാധ്യന്മാരിലൊരാളായിരുന്നു. ദൈവത്തെയെന്നോണം രാജാവിനെയും ആരാധിച്ചിരുന്നു.
ഇബ്രാഹീ(അ) മിന്റെ കാലത്ത്‌ അധികാരം വാണിരുന്ന രാജകുടുംബത്തിന്റെ ആദ്യ സ്ഥാപകന്‍ `ഊര്‍നമ്മു ആയിരുന്നു. ബി.സി. 2300ല്‍ കിഴക്ക്‌ സൂസ മുതല്‍ പടിഞ്ഞാറ്‌ ലബനന്‍ വരെ നീണ്ടുകിടന്ന വിപുലമായ രാഷ്ട്രം സ്ഥാപിച്ചത്‌ അദ്ദേഹമാണ്‌. അതു കൊണ്ടാണ്‌ തന്റെ കുടുംബത്തിന്‌ `നമ്മു എന്ന പേര്‍ സിദ്ധിച്ചത്‌. അറബിയില്‍ അത്‌ നംറൂദായി.”


ഫറോവയും നംറൂദും ``നിയമനിര്‍മ്മാണത്തിന്റെ പരമാധികാരം കൈക്കലാക്കിയ സാദാ ദൈവനിഷേധിയായ ഭരണാധികാരിയായിരുന്നില്ല, മറിച്ച്‌ സകല ദിവ്യത്വവും ദൈവത്താല്‍ സമ്മാനിതനായ, മനുഷ്യരുടെ ആരാധനകള്‍ക്ക് പോലും അവകാശിയായ ``ജീവിക്കുന്ന ദൈവമായിരുന്നു. അതൊന്നും മാനിക്കാതെ ``നംറൂദും– ഇബ്രാഹീം നബിയും , ``ഫറോവയും–മൂസാ നബിയും തമ്മിലുണ്ടായ തര്‍ക്കം ഇറാക്കിലെയും ഈജിപ്‌തിലെയും പാര്‍ലമെന്റില്‍ ``നിയമമുണ്ടാക്കാന്‍ ഉള്ള അവകാശമാർക്ക് എന്ന കേവലം അധികാര തര്‍ക്കമാക്കി ചുരുക്കല്‍ യാഥാര്‍ത്ഥ്യങ്ങളോട്‌ പുറം തിരിയലാണ്‌.


അവലംബം : ഇബാദത്ത് വീക്ഷണങ്ങളുടെ താരത്മ്യം, ജമാ‌അത്ത് സാഹിത്യങ്ങളും വൈരുധ്യാധിഷ്ടിത വസ്‌വാസുകളും, മതം രാഷ്ട്രീയം ഇസ്ലാഹീ പ്രസ്ഥാനം. ശിര്‍ക്ക്‌ അഥവാ ബഹുദൈവത്വം – അമീന്‍ അഹ്‌സന്‍ ഇസ്‌ലാഹി 




Download encyclopedia content pharaoh , Sacred Kingship


--------------------------------

മക്കാ മുശ്‍രിക്കുകളൂടെ വിശ്വാസം 
Anaam 6:1 explanation . Thafheem Note no:1
അറേബ്യയിലെ ബഹുദൈവവാദികളാണ് അഭിസംബോധിതര്‍ എന്ന കാര്യം പ്രത്യേകം സ്മരണീയമാണ്. ആകാശഭൂമികളുടെ - പ്രപഞ്ചത്തിന്റെ - സൃഷ്ടികര്‍ത്താവ് അല്ലാഹുവാണെന്നും അവനാണ് രാപ്പകലുകളെ നിയന്ത്രിക്കുന്നതെന്നും സൂര്യചന്ദ്രന്മാര്‍ക്ക് അസ്തിത്വമേകിയത് അവനാണെന്നും അവര്‍ സമ്മതിച്ചിരുന്നു. ഇവയിലേതെങ്കിലുമൊരു കാര്യം ലാത്തയോ ഉസ്സയോ ഹുബ്ലോ മറ്റു വല്ല ദേവീദേവന്മാരോ ആണ് നടത്തിയതെന്നുള്ള വിശ്വാസം അവരിലൊരാള്‍ക്കുമുണ്ടായിരുന്നില്ല.......

Anaam 6:12 explanation . Thafheem Note no:9
" ഖുര്‍ആന്റെ പ്രഥമാഭിസംബോധിതരായ അറബികള്‍ പ്രാപഞ്ചിക വസ്തുക്കളുടെ ഉടമസ്ഥനും നാഥനും അല്ലാഹുവാണെന്ന പരമാര്‍ഥം നിഷേധിച്ചിരുന്നില്ല"

പരലോകത്ത് അവര്‍ പറയും" (6 : 22-24) അവരെയെല്ലാവരെയും ഒരുമിച്ചുകൂട്ടുംനാളില്‍, അന്ന് ബഹുദൈവവിശ്വാസികളോട് ചോദിക്കും: `നിങ്ങള്‍ സ്വന്തം ദൈവങ്ങളെന്നു വാദിച്ചിരുന്ന പങ്കാളികള്‍ ഇപ്പോള്‍ എവിടെ?` അപ്പോള്‍, `ഞങ്ങളുടെ നാഥാ, നീയാണ് സത്യം! ഞങ്ങള്‍ ബഹുദൈവവിശ്വാസികളേ ആയിരുന്നില്ല` എന്നു (കള്ളം) പറയുവാനല്ലാതെ മറ്റൊരു കുഴപ്പവുമുണ്ടാക്കുവാന്‍ അവര്‍ക്കു കഴിയുകയില്ല. "

എന്തു കൊണ്ട് മുഹമ്മദ് നബിയെ അവര്‍ എതിര്‍ത്തു .

തഫ്ഹീമുല്‍ ഖുര്‍ആന്‍ വ്യാഖ്യാനം, സൂറ:അല്‍അന്‍ആം 6:7 കുറിപ്പ് 5

"5.അതായത്, മൂഢന്മാരായ അറബികള്‍ പറഞ്ഞിരുന്നു: ഈ മനുഷ്യന്‍ (മുഹമ്മദ് നബി) യഥാര്‍ഥമായും ദൈവനിയുക്തനായ ഒരു പ്രവാചകനാണെങ്കില്‍ ആകാശത്ത് നിന്ന് ഒരു മാലാഖ ഇറങ്ങി ഇവന്റെ ഒപ്പം നിന്നു ജനങ്ങളോട് പറയേണ്ടതായിരുന്നു: "ഹേ ജനങ്ങളേ! നമ്മുടെ യജമാനന്‍ നിയമിച്ച ദൂതനാണിദ്ദേഹം. ഇദ്ദേഹത്തില്‍ വിശ്വസിക്കുക. അല്ലെങ്കില്‍ നിങ്ങള്‍ക്ക് ദൈവത്തിന്റെ ശിക്ഷ കിട്ടും.`` കൂടാതെ, ആ മൂഢന്മാരെ ഒരു കാര്യം വളരെ അത്ഭുതപ്പെടുത്തിയിരുന്നു: ആകാശ ഭൂമികളുടെ സ്രഷ്ടാവും നിയന്താവുമായ ദൈവം ഒരാളെ പ്രവാചകനായി നിയമിക്കുക, എന്നിട്ട് അയാളെ ജനങ്ങളുടെ കല്ലേറിനും ശകാര ശരങ്ങള്‍ക്കും പാത്രമാക്കുകയും നിരാലംബനായി വിട്ടേയ്ക്കുകയും ചെയ്യുക- ഇതെങ്ങിനെ സംഭവിക്കും? ഇത്ര വലിയ രാജാവ് ഒരു പ്രതിപുരുഷനെ നിയോഗിക്കുമ്പോള്‍ വലിയൊരു സ്റാഫ് കൂടെയുണ്ടാവേണ്ടതാണ്. ചുരുങ്ങിയത് ഒരു മലക്കെങ്കിലും അകമ്പടി സേവിക്കേണ്ടതായിരുന്നു. അദ്ദേഹം ഇയാളെ ശത്രുക്കളില്‍ നിന്ന് കാത്തുരക്ഷിക്കുകയും ഇയാളുടെ ദൈവികനിയമനം ജനങ്ങളെ അറിയിക്കുകയും വേണ്ടിയിരുന്നു. അങ്ങനെ, അസാധാരണവും പ്രകൃത്യതീതവുമായ മാര്‍ഗ്ഗേണ സാധിക്കേണ്ട ഒരു കൃത്യമാണിത്."

തഫ്ഹീമുല്‍ ഖുര്‍ആന്‍ വ്യാഖ്യാനം, സൂറ:അല്‍അന്‍ആം 6:50 കുറിപ്പ് 31
"31. ഒരാള്‍ക്കു ദൈവികദൌത്യം സിദ്ധമാവണമെങ്കില്‍ അദ്ദേഹം മനുഷ്യപ്രകൃതത്തിനതീതനാവണമെന്ന ധാരണയാണ് വിഡ്ഢികള്‍ എക്കാലത്തും വെച്ചുപോന്നിരുന്നത്. അത്ഭുതസിദ്ധികള്‍ ധാരാളം പ്രകടമാവുകയും ഒരാംഗ്യത്താല്‍ മല പൊന്നാവുകയും ഒരാജ്ഞമൂലം ഭൂഗര്‍ഭത്തിലെ നിക്ഷേപങ്ങള്‍ പുറത്തുവരികയും ജനങ്ങളുടെ ഭൂതവും ഭാവിയും പറയാന്‍ സാധിക്കുകയും ഒളിവിലുള്ള സാധനം വെളിവില്‍ കൊണ്ടുവരികയും, രോഗി സുഖം പ്രാപിക്കുമോ മരിക്കുമോ എന്നും ഗര്‍ഭസ്ഥശിശു ആണോ പെണ്ണോ എന്നും പറഞ്ഞുകൊടുക്കുകയും മാനുഷിക ദൌര്‍ബല്യങ്ങളില്‍നിന്നും പരിമിതികളില്‍നിന്നും സുരക്ഷിതനാവുകയും ചെയ്താല്‍ മാത്രമേ ഒരാള്‍ ദൈവദൂതനാവൂ എന്നായിരുന്നു അവരുടെ വിഭാവനം. വിശപ്പും ദാഹവും ഉറക്കവും പുത്രകളത്രങ്ങളുമുള്ള ഒരാള്‍ക്ക് സ്വന്തം ആവശ്യനിര്‍വ്വഹണാര്‍ഥം കൊള്ളകൊടുക്കുകയും കടമിടപാടും നടത്തേണ്ടിവരുന്ന ഒരാള്‍ക്ക്, ദാരിദ്യ്രത്തിനും വിഷമതയ്ക്കും അടിപ്പെട്ടു വലയുന്ന ഒരാള്‍ക്ക് ദൈവിക ദൌത്യസിദ്ധി അസാധ്യമാണെന്നത്രെ അവരുടെ അഭിമതം. ഇത്തരം ദുര്‍ധാരണകളും തെറ്റായ വിഭാവനകളും നബി(സ)യുടെ സമകാലീനരായ ജനതയെയും പിടികൂടിയിരുന്നു. തിരുമേനിയുടെ പ്രവാചകത്വവാദം കേട്ടപ്പോഴേയ്ക്കും അതിന്റെ സത്യത പരിശോധിക്കുവാന്‍ വേണ്ടി അവര്‍ അവിടത്തോട് അദൃശ്യകാര്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. അസാധാരണ സംഭവങ്ങള്‍ കാട്ടിക്കൊടുപ്പാന്‍ ആവശ്യപ്പെട്ടു. തിരുനബിയെ തികച്ചും ഒരു സാമാന്യ മനുഷ്യനായി കണ്ടപ്പോള്‍ `തീറ്റയും കുടിയും നടത്തുന്ന പ്രവാചകന്‍`, `മക്കളും ഭാര്യയുമായുള്ള പ്രവാചകന്‍`, `അങ്ങാടിയില്‍ സഞ്ചരിക്കുന്ന പ്രവാചകന്‍` എന്നിങ്ങനെ ആക്ഷേപിച്ചു. ഇതേ ആക്ഷേപങ്ങള്‍ക്കുള്ള മറുപടിയാണീ ആയത്തില്‍ നല്‍കിയിരിക്കുന്നത്."

തഫ്ഹീമുല്‍ ഖുര്‍ആന്‍ വ്യാഖ്യാനം, സൂറ:അല്‍അന്‍ആം 6:57 കുറിപ്പ് 39 
"39.ദൈവികശിക്ഷയിലേക്കാണ് സൂചന. പ്രവാചകന്‍ (സ) യെ ന്യായത്തില്‍ പരാജയപ്പെടുത്താനായി അവിടത്തോട് എതിരാളികള്‍ ഇങ്ങനെ ചോദിച്ചിരുന്നു: “താന്‍ ദൈവനിയുക്തനായ പ്രവാചകനാണെന്നു വാദിക്കുന്നു. എങ്കില്‍, തന്നെ ഞങ്ങള്‍ കള്ളവാദിയെന്നും മറ്റും തുറന്നാക്ഷേപിച്ചിട്ടും ഞങ്ങളുടെ മേല്‍ ദൈവശിക്ഷ എന്തുകൊണ്ടിറങ്ങുന്നില്ല. വല്ലവനും തന്നെ നിഷേധിക്കുകയോ അവഹേളിക്കുകയോ ചെയ്താല്‍ ഉടന്‍ ഭൂമി പിളര്‍ന്നു അവനതില്‍ ആണ്ടുപോവണം; അല്ലെങ്കില്‍ ആകാശത്തുനിന്നും ഇടിത്തീവിണ് അതില്‍ ഭസ്മമായിത്തീരണം- ഇതാണല്ലോ താന്‍ ദൈവനിയുക്തനായ പ്രവാചകനാണ് എന്നതിന്റെ അടയാളവും അനിവാര്യ താല്‍പര്യവും. എന്നാല്‍ അതുണ്ടാവുന്നില്ല. മറിച്ച്, ഈ ദൈവദൂതനും അദ്ദേഹത്തിന്റെ കൂട്ടുകാരും നിരന്തര വിപത്തുകളും ദൈന്യതകളും അനുഭവിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. അവരെ അധിക്ഷേപിക്കുന്നവര്‍ക്കും കല്ലെറിയുന്നവര്‍ക്കുമാകട്ടെ, ബഹുസുഖവും! "

ഇബ്‍റാഹീം നബിയെ പറ്റി ഖുറൈഷികളൂടെ വിശ്വാസം
തഫ്ഹീമുല്‍ ഖുര്‍ആന്‍ വ്യാഖ്യാനം, സൂറ:അല്‍അന്‍ആം 6:74  കുറിപ്പ് 5൦
"അറബികള്‍ പൊതുവില്‍ ഹ: ഇബ്റാഹീമിനെ തങ്ങളുടെ ആചാര്യനായി വിശ്വസിച്ചിരുന്നു. വിശേഷിച്ചും ഖുറൈശികള്‍. ഇബ്റാഹീ(അ) മിന്റെ സന്തതികളും അദ്ദേഹം നിര്‍മ്മിച്ച കഅ്ബാ ദേവാലയത്തിന്റെ സേവകരുമാണെന്നുള്ളതായിരുന്നു അവരുടെ അഭിമാനപ്രകടനത്തിന് നിദാനം"

ഇബ്റാഹീമി (അ) ന്റെ ജനതയുടെ ദൈവവിശ്വാസം 
തഫ്ഹീമുല്‍ ഖുര്‍ആന്‍ വ്യാഖ്യാനം, സൂറ:അല്‍അന്‍ആം 6:൮൨  കുറിപ്പ് 55 
"55.ഇബ്റാഹീമി (അ) ന്റെ ജനത പ്രപഞ്ചകര്‍ത്താവായ അല്ലാഹുവിന്റെ ആസ്തിക്യത്തെ നിഷേധിച്ചിരുന്നില്ലെന്നും, അവനോടൊന്നിച്ചു മറ്റുള്ളവരെക്കൂടി ദൈവത്തിന്റെ ഗുണങ്ങളിലും ദൈവികമായ അധികാരവകാശങ്ങളിലും പങ്കു ചേര്‍ത്തുവെന്നായിരുന്നു അവരുടെ സാക്ഷാല്‍ കുറ്റമെന്നും ഈ പ്രഭാഷണം തെളിയിക്കുന്നുണ്ട്. അല്ലാഹുവിന്റെ പങ്കാളിയായി നിങ്ങള്‍ സങ്കല്‍പിക്കുന്നവ’എന്നാണ് ഇബ്റാഹീം (അ) പറഞ്ഞത്. കൂടാതെ സാക്ഷാല്‍ ദൈവമായ അല്ലാഹുവിനെ അനുസ്മരിപ്പിച്ചുകൊണ്ട് അവരോട് അദ്ദേഹം സംസാരിക്കുന്നു. ദൈവസ്തിക്യത്തെ പറ്റെ നിഷേധിക്കുന്ന ഒരു കൂട്ടരോട് ഈ ശൈലിയില്‍ സംസാരിക്കാന്‍ വഴിയില്ല. അതിനാല്‍ ഇബ്റാഹീമിന്റെ ജനത ദൈവനിഷേധികളോ ദൈവത്തെപ്പറ്റി അജ്ഞന്മാരോ ദൈവത്വം മുഴുവന്‍ തങ്ങളുടെ ആരാധ്യന്മാരില്‍ ആരോപിച്ചവരോ ആയിരുന്നുവെന്ന സങ്കല്‍പത്തിന്മേല്‍ കെട്ടിപ്പടുത്തിട്ടുള്ള വ്യാഖ്യാനങ്ങള്‍ ഒരിക്കലും ശരിയല്ല. "



 
 ഇതില്‍ നിന്നെല്ലാം സുതരാം വ്യക്തമാണ്‌, പ്രവാചക പ്രബോധിതര്‍  "ഞാന്‍ ദൈവത്തെയല്ല നാട്ടിലെ രാജാവിനെയാണ്‌ / മലഇനെയാണ്‌ അനുസരിക്കുക, ദൈവം എന്തു കല്‍പിച്ചു എന്നത്‌ ഞാന്‍ പരിഗണിക്കുന്നേയില്ല എന്ന വിശ്വാസക്കാരായ നിഷേധികള്‍ ആയിരുന്നില്ല" എന്ന വസ്തുത. 










3 comments:

  1. ഫറോവ ദൈവ നിഷേധിയായ നാസ്തികൻ ആയിരുന്നില്ല.

    " ചിലയാളുകള്‍ അയാളുടെ ഈ അഹന്തയെ നാസ്തികത്വവും സ്വയം ദൈവമാണെന്ന് വാദിക്കലുമായി വ്യാഖ്യാനിച്ചുകാണുന്നു. പക്ഷേ, ഫറവോന്‍ ഉപരിലോകത്ത് മറ്റു പരിപാലകരെ അംഗീകരിച്ചുവെന്ന് ഖുര്‍ആനില്‍നിന്ന് സ്ഥിരപ്പെടുന്നുണ്ട്. സൂറ അല്‍ മുഅ്മിന്‍ 28-34 40:28 , സൂറ അസ്സുഖുറൂഫ് 53 43:53എന്നീ സൂക്തങ്ങള്‍ പരിശോധിച്ചു നോക്കുക. അല്ലാഹുവിനെയും മലക്കുകളെയും ഫറവോന്‍ നിഷേധിച്ചിരുന്നില്ല എന്ന് അവയില്‍നിന്ന് മനസ്സിലാക്കാം."

    തഫ്‌ഹീമുൽ ഖുർആൻ, മൗദൂദി. 20:49, കുറിപ്പ് 21

    ReplyDelete
  2. فَاعْتَرَفُوا بِذَنبِهِمْ فَسُحْقًا لِّأَصْحَابِ السَّعِيرِ﴿١١﴾ 67:11
    Explanation note 17, Thafheemul quran

    17. `പാപം` എന്ന് ഏകവചനത്തിലാണ് പറഞ്ഞിരിക്കുന്നത്. അവരെ നരകത്തിനര്‍ഹരാക്കിയ അടിസ്ഥാനപരമായ പാപം പ്രവാചകന്മാരെ തള്ളിപ്പറഞ്ഞതും പിന്‍പറ്റാതിരുന്നതുമാണെന്നാണതിനര്‍ഥം. മറ്റു പാപങ്ങളെല്ലാം അടിസ്ഥാന പാപങ്ങളില്‍ നിന്നുടലെടുത്തവയാണ്.

    ReplyDelete

"Comment moderation" is off in this blog.If it is not displayed, could have gone to spam.