15 June 2011

മുജാഹിദുകളുടെ രാഷ്ട്രീയനിലപാട് പരിഷ്കരിക്കേണ്ടതില്ലേ?

മുജാഹിദുകളുടെ രാഷ്ട്രീയനിലപാട് പരിഷ്കരിക്കേണ്ടതില്ലേ?
2010 Nov 05 SHABAB


മുജാഹിദുകള്‍ തുടര്‍ന്നുവരുന്ന ഒരു രാഷ്‌ട്രീയ കാഴ്‌ചപ്പാടുണ്ടല്ലോ നമ്മുടെ നാട്ടില്‍. ജമാഅത്തുകാരുടെ അപ്രായഗികമായ നിലപാടും ഈ രംഗത്ത്‌നിലനില്‌ക്കുന്നു. ജമാഅത്തുകാരുടെ തീവ്രമായ നിലപാടുകള്‍ മാറ്റിനിറുത്തിയാല്‍ തന്നെ ഒന്നുകൂടി പരിഷ്‌കരിക്കേണ്ടതില്ലേ മുജാഹിദുകളുടെ രാഷ്‌ട്രീയനിലപാടുകള്‍. പ്രത്യേകിച്ചും തലതിരിഞ്ഞ ഈ കക്ഷിരാഷ്‌ട്രീയ അതിപ്രസരത്തിനിടയില്‍?


ഇ കെ ശൗക്കത്തലി (ഓമശ്ശേരി)


ഒരു ന്യൂനപക്ഷ സമുദായത്തിലെ ന്യൂനപക്ഷമായ മുജാഹിദുകള്‍ ഏകപക്ഷീയമായ രാഷ്‌ട്രീയ നിലപാട്‌ സ്വീകരിക്കുന്നതു കൊണ്ട്‌ മൗലികമായ നേട്ടമൊന്നുംഉണ്ടാവുകയില്ലെന്നാണ്‌ `മുസ്‌ലിം' കരുതുന്നത്‌. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും മതനിരപേക്ഷ ഭരണകൂടങ്ങള്‍ ഉണ്ടാകുന്നതാണ്‌ ഇസ്‌ലാമിന്റെയുംമുസ്‌ലിംകളുടെയും സുസ്ഥിതിക്ക്‌ ഏറ്റവും അനുയോജ്യമായിട്ടുള്ളത്‌. വിവിധ മതനിരപേക്ഷ കക്ഷികള്‍ തമ്മില്‍ മത്സരിക്കുമ്പോള്‍ അവയില്‍ താരതമ്യേന ഭേദപ്പെട്ടത്‌ഏതാണെന്ന കാര്യത്തില്‍ വീക്ഷണ വ്യത്യാസങ്ങള്‍ക്ക്‌ ധാരാളം സാധ്യതയുണ്ട്‌. ഇതില്‍ ഏതെങ്കിലുമൊരു വീക്ഷണം മാത്രമാണ്‌ ശരിയെന്ന്‌ സമര്‍ഥിക്കാന്‍ ഇസ്വ്‌ലാഹീപ്രസ്ഥാനം ഒരിക്കലും ശ്രമിച്ചിട്ടില്ല.
എന്തായാലും ഒരു വിശ്വാസി സമ്മതിദാനം വിനിയോഗിക്കുന്നത്‌ ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും സമൂഹത്തിലെ അവശതയനുഭവിക്കുന്നവരുടെയും സുസ്ഥിതിലക്ഷ്യമാക്കിയായിരിക്കണം എന്ന നിലപാടില്‍ മുജാഹിദുകള്‍ എല്ലാ കാലത്തും ഉറച്ചുനിന്നിട്ടുണ്ട്‌. ഇന്ത്യന്‍ മുസ്‌ലിംകള്‍ പൊതുവെത്തന്നെ മിക്കപ്പോഴുംപ്രായോഗികമായി ശരിയായ രാഷ്‌ട്രീയ നിലപാട്‌ തന്നെയാണ്‌ സ്വീകരിച്ചുപോന്നിട്ടുള്ളത്‌. കക്ഷികളിലും സ്ഥാനാര്‍ഥികളിലും താരതമ്യേന മെച്ചപ്പെട്ടത്‌ ആരെന്ന്‌വിലയിരുത്തുന്നതില്‍ ആര്‍ക്കെങ്കിലും തെറ്റുപറ്റിയാല്‍ അതിന്റെ പേരില്‍ അല്ലാഹു ശിക്ഷിക്കുകയില്ലെന്നാണ്‌ ഇജ്‌തിഹാദ്‌ സംബന്ധിച്ച ഹദീസില്‍ നിന്ന്‌ഗ്രഹിക്കാവുന്നത്‌. രാഷ്‌ട്രീയ ശിര്‍ക്കിനെ സംബന്ധിച്ച ജമാഅത്തുകാരുടെ ഭാഷ്യം ഇപ്പോള്‍ അവര്‍ തന്നെ കയ്യൊഴിച്ച സ്ഥിതിക്ക്‌ അതിനെക്കുറിച്ച്‌ കൂടുതല്‍ വിശകലനംനടത്തേണ്ട കാര്യമില്ല. മുജാഹിദുകള്‍ ആ ഭാഷ്യം ആദ്യമേ സ്വീകരിച്ചിട്ടില്ലാത്തതിനാല്‍ ഇപ്പോള്‍ ഒരു നയ പരിഷ്‌കരണത്തിന്റെ ആവശ്യം ഉദിക്കുന്നില്ല.സ്വാര്‍ഥപരമോ നിഷേധാത്മകമോ ആയ രാഷ്‌ട്രീയ നയമാണ്‌ മുജാഹിദുകളുടെ കൂട്ടത്തില്‍ ആരെങ്കിലും സ്വീകരിക്കുന്നതെങ്കില്‍ അതിന്‌ അവര്‍ മാത്രമാണ്‌ഉത്തരവാദികള്‍.





No comments:

Post a Comment

"Comment moderation" is off in this blog.If it is not displayed, could have gone to spam.