15 June 2011

ത്വാഗൂത്ത്‌ ഇപ്പോള്‍ ബാധകമല്ലേ?



17 Dec 2010 SHABAB  മുഖാമുഖം


ത്വാഗൂത്ത്‌ ഇപ്പോള്‍ ബാധകമല്ലേ?
മുമ്പ്‌ ത്വാഗൂത്തായിരുന്ന ഭരണവും സര്‍ക്കാര്‍ ജോലിയുമെല്ലാം ഇപ്പോള്‍ ജമാഅത്തിന്‌ നല്ലതായിരിക്കുകയാണ്‌. മുമ്പ്‌ ഇങ്ങനെ ജോലി ഉപേക്ഷിച്ചവരോട്‌ ഇവരെന്ത്‌ മറുപടി പറയും? സമുദായത്തെ പിന്നോട്ട്‌ നയിച്ചതിന്‌ ഇവരെന്ത്‌ പ്രായശ്ചിത്തം ചെയ്യും?


അശ്‌റഫ്‌ ഫൈസി (കാവനൂര്‍)


ഇസ്‌ലാമികേതരമായ, `ദൈവികഭരണം' നടത്തുന്നതല്ലാത്ത ഏത്‌ ഭരണാധികാരിയും ത്വാഗൂത്താണെന്നും ത്വാഗൂത്തിനെ അനുസരിക്കല്‍ അല്ലാഹുവല്ലാത്തവര്‍ക്കുള്ള ഇബാദത്തായതിനാല്‍ ശിര്‍ക്കാണെന്നുമാണ്‌ ആദ്യകാല ജമാഅത്ത്‌ സാഹിത്യങ്ങളില്‍ സമര്‍ഥിച്ചിട്ടുള്ളത്‌. അതനുസരിച്ച്‌ പഞ്ചായത്ത്‌ പ്രസിഡന്റും ഒരു ത്വാഗൂത്ത്‌ തന്നെയാണ്‌. ആ ത്വാഗൂത്തിന്റെ കസാലയിലിരുന്നു സേവനം നടത്താനാണ്‌ ജമാഅത്തുകാര്‍ മത്സരിച്ചത്‌.ഏതായാലും ആ `ശിര്‍ക്കി'ല്‍ നിന്ന്‌ സമ്മതിദായകര്‍ അവരെ `രക്ഷിച്ചി'രിക്കുകയാണ്‌.
മൗദൂദി സാഹിബിനോടുള്ള അനുരാഗാത്മക ഭ്രമം ഉപേക്ഷിക്കാതെ തന്നെ ഓരോ വിഷയത്തിലും അദ്ദേഹം പറഞ്ഞതിന്‌ വിപരീതമായ നിലപാട്‌ സ്വീകരിക്കുകയും അതിന്‌ പല ന്യായീകരണങ്ങള്‍ പറഞ്ഞുണ്ടാക്കുകയുമാണ്‌ ഇപ്പോള്‍ ജമാഅത്തുകാര്‍ പുലര്‍ത്തുന്ന നിലപാട്‌. ധിക്കാരി അഥവാ അതിക്രമകാരി എന്നാണ്‌ ത്വാഗൂത്ത്‌ എന്ന പദത്തിന്റെ അര്‍ഥം. എക്കാലത്തും ഏത്‌ നാട്ടിലും ത്വാഗൂത്തുകളുണ്ടാകും. അവരെ ആരാധിക്കുന്നതും അവരോട്‌ പ്രാര്‍ഥിക്കുന്നതും ശിര്‍ക്കാണ്‌. എന്നാല്‍ അല്ലാഹുവിന്റെ വിധിവിലക്കുകള്‍ക്ക്‌ വിരുദ്ധമാകാത്ത വിഷയങ്ങളില്‍ അവരെ അനുസരിക്കുന്നത്‌ ശിര്‍ക്കോ കുഫ്‌റോ പാപമോ അല്ല. അത്‌ കാലാനുസൃതമായി മാറുന്ന കാര്യമല്ല. ജമാഅത്തുകാര്‍ ഇടയ്‌ക്കിടെ നിലപാടുകള്‍ മാറ്റുമെങ്കിലും തെറ്റുകള്‍ തിരുത്തുകയോ പ്രായശ്ചിത്തം ചെയ്യുകയോ പതിവില്ല.

No comments:

Post a Comment

"Comment moderation" is off in this blog.If it is not displayed, could have gone to spam.