21 June 2009

ഇബാദത്തും അനുസരണവും തമ്മിലുള്ള വ്യത്യാസം സംബന്ധിച്ച്‌ ശൈഖ്‌ ഇബ്നു ബാസ്‌, ശൈഖ്‌ അബുല്‍ അഅ്ല‍ാ മൗദൂദിക്ക്‌ നല്‍കിയ മറുപടി

ഇബാദത്തും അനുസരണവും തമ്മിലുള്ള വ്യത്യാസം സംബന്ധിച്ച്‌ ശൈഖ്‌ ഇബ്നു ബാസ്‌, ശൈഖ്‌ അബുല്‍ അഅ്ല‍ാ മൗദൂദിക്ക്‌ നല്‍കിയ മറുപടി

അബുല്‍ അഅ്ല‍ാ മൗദൂദി 2/04/1392 അദ്ദേഹത്തിന്റെയും അദ്ദേഹത്തിനു ശേഷം ജമാഅത്തിന്റെ നേതൃത്വത്തില്‍ വന്ന ഉസ്താദ്‌ തുഫൈലിന്റേയും അവസ്ഥകള്‍ വിശദീകരിച്ചുകൊണ്ട്‌ എനിക്ക്‌ ഒരു കത്തെഴുതി. അതേവര്‍ഷം തന്നെ ഞാന്‍ മദീനാ ഇസ്ലാമിക്‌ യൂണിവേഴ്സിറ്റിയുടെ തലവനായിരിക്കെ ഞാന്‍ അതിന്‌ മറുപടിയും നല്‍കി. അതില്‍ നിന്നുള്ള ചില ഭാഗങ്ങള്‍.

സൗദിയില്‍ താമസിക്കുന്ന മലബാറുകാരായ ചില സഹോദരന്മാര്‍ താങ്കള്‍ ഇബാദത്തിന്‌ അനുസരണം, അടിമത്തം, ആരാധന എന്നിങ്ങനെ അര്‍ത്ഥം പറഞ്ഞുവരുന്നതായും ആരെയെങ്കിലും അനുസരിക്കുന്നവന്‍ അയാള്‍ക്ക്‌ ഇബാദത്ത്‌ ചെയ്തു എന്ന വീക്ഷണം വെച്ചുപുലര്‍ത്തുന്നതായും എന്നോട്‌ പറഞ്ഞു. ഈ വിഷയത്തില്‍ സല്‍സബീല്‍ പത്രാധിപരായ ശൈഖ്‌ ഉമര്‍ അഹ്മദ്‌ മലബാരി താങ്കളുടെയും ജമാഅത്തിന്റെയും വീക്ഷണം അതു തന്നെയാണെന്ന്‌ സംശയരഹിതമായ നിലയില്‍ എനിക്കെഴുതുകയും എന്റെ അഭിപ്രായം ആരായുകയും ചെയ്തു. അതിന്റെ കോപ്പി ഞാന്‍ അയക്കുന്നു.

ഈ വിഷയത്തില്‍ ഞാന്‍ അല്‍ഭുതപ്പെടുകയും താങ്കളെ പറ്റി പറയുന്നതിന്റെ നിജസ്ഥിതി ആരാഞ്ഞ്‌ താങ്കള്‍ക്ക്‌ കത്തെഴുതാന്‍ തീരുമാനിക്കുകയും ചെയ്തു. ഈ സന്ദര്‍ഭത്തില്‍ ഈ വിഷയകമായി താങ്കളുടെ വീക്ഷണം എന്നെ അറിയിക്കാന്‍ താല്‍പര്യപ്പെടുന്നു; അതായത്‌ 'ത്വാഅത്ത്‌'(അനുസരണം) ഇബാദത്തിനേക്കാള്‍ വിശാലമാണെന്ന്‌ നിലയില്‍.
അല്ലാഹുവിന്റെ ശരീഅത്തിനസൃതമായ എല്ലാ ഇബാദത്തുകളും ത്വാഅത്ത്‌(അനുസരണം)ആണ്‌. എന്നാല്‍ അല്ലാഹു അല്ലാത്തവര്‍ക്ക്‌ അര്‍പ്പിക്കുന്ന എല്ലാ അനുസരണവും ഇബാദത്ത്‌ അല്ല തന്നെ. അതില്‍ ചില വ്യത്യാസങ്ങളുണ്ട്‌. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച്‌ അല്ലാഹുവിനു ചെയ്യുന്ന അനുസരണം അല്ലാഹുവിനുള്ള ഇബാദത്ത്‌ ആണ്‌. പക്ഷെ അത്‌ സാധുവും അസാധുവുമാകുന്നത്‌ ഇബാദത്തില്‍ പരിഗണിക്കപ്പെടുന്ന നിബന്ധനകള്‍ ഉള്‍ക്കൊള്ളുകയും പരിഗണിക്കപ്പെടാത്തവ ഒഴിവാക്കപ്പെടുകയും ചെയ്യുമ്പോഴാണ്‌.
ഈ വിഷയത്തിലുള്ള താങ്കളുടെ വിശദീകരണം ഞാന്‍ പ്രതീക്ഷിക്കുന്നു. കാര്യം ഒന്നുകൂടി വ്യക്തമാക്കിയാല്‍ ശിര്‍ക്ക്‌ ചെയ്തുകൊണ്ട്‌ ചില കാര്യങ്ങളില്‍ അല്ലാഹുവിനെ അനുസരിക്കുന്നവന്‍ ഇബാദത്ത്‌ ചെയ്യുന്നു എന്ന്‌ പറയാവതല്ല. മുശ്‌രിക്കുകളെ കുറിച്ച്‌ അല്ലാഹു പറഞ്ഞതുപോലെ
﴿وَلا أَنْتُمْ عَابِدُونَ مَا أَعْبُدُ﴾
109:3 . ഇവിടെ അവര്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും ഹജ്ജും, ഉംറയും, സദഖയും ചെയ്യുന്നവരായിട്ടുകൂടി അവരുടെ ഇബാദത്തിനെ നിഷേധിച്ചിരിക്കുകയാണ്‌.
ക്ഷേമകാലങ്ങളില്‍ അവര്‍ ശിര്‍ക്ക്‌ കലര്‍ത്തുന്നതിലും, പരലോകവിശ്വാസത്തിന്റെ അഭാവത്താലും മറ്റ്‌ കുഫ്‌റിന്റെ ഇനങ്ങള്‍ കൊണ്ടും ഈ ഇബാദത്ത്‌ നിഷേധിക്കപ്പെട്ടിരിക്കുന്നു. ദൈവത്തെ ധിക്കരിച്ചുകൊണ്ട്‌ ഉമറാക്കളേയോ മറ്റോ അനുസരിക്കുന്നവരെ അവര്‍ക്ക്‌ ഇബാദത്ത്‌ ചെയ്യുന്നവര്‍ എന്ന്‌ പറയാവതല്ല. കാരണം അവര്‍ അല്ലാഹു നിയമമാക്കിയതിന്‌ വിരുദ്ധമായി അവരെ അനുസരിക്കല്‍ അനുവദനീയമാണ്‌ എന്ന്‌ വിശ്വസിക്കുന്നില്ല. അവര്‍ അവരെ അനുസരിക്കുന്നത്‌ ഉപദ്രവം ഭയന്നോ ദേഹേച്ഛക്കനുസൃതമായോ മാത്രമാണ്‌. ഈ അനുസരണം ശിര്‍ക്ക്‌ പരമായ കാര്യങ്ങളിലല്ലെങ്കില്‍ ഇതൊക്കെ ദൈവധിക്കാരമായിട്ടാണ്‌ പരിഗണിക്കപ്പെടുക. ശിര്‍ക്കായിട്ടല്ല. അന്യായമായി ഒരാളെ അടിക്കാനുള്ള കല്‍പനയോ, വധിക്കാനുള്ള കല്‍പനയോ, പണമപഹരിക്കാനുള്ള കല്‍പനയോ അനുസരിക്കുന്നത്‌ പോലെ ഇത്തരത്തിലുള്ള ധാരാളം ഉദാഹരണങ്ങളുണ്ട്‌.

ഇതൊന്നും പണ്ഡിതന്മാര്‍ക്ക്‌ അജ്ഞാതമാവേണ്ട കാര്യമല്ല. താങ്കളെ കുറിച്ചുള്ള പ്രചരണം കേട്ടപ്പോള്‍ തെളിവോട്‌ കൂടി പ്രതിരോധിക്കാനും ജമാഅത്തിന്റെ കാര്യത്തില്‍ നിജസ്ഥിതി വ്യക്തമാക്കാനും വേണ്ടി വിശദീകരണമാരായല്‍ എന്റെ ബാധ്യതയായത്‌ കൊണ്ടാണിതെഴുതുന്നത്‌.
താങ്കളെ പറ്റി പറയപ്പെടുന്നവ സത്യമാണെങ്കില്‍ ആ വിഷയം വ്യക്തമായ തെളിവുകളോടെ നാം സുതരാം വ്യക്തമാക്കി കഴിഞ്ഞു. സത്യത്തോടാണല്ലോ നമ്മുടെ പ്രതിബദ്ധത.
അല്ലാഹു സഹായിക്കട്ടെ.

ശൈഖ്‌ അബ്ദുല്‍ അസീസ്‌ ബിന്‍ അബ്ദുല്ല ബിന്‍ ബാസ്‌
മജ്മൂഉല്‍ ഫതാവ വാള്യം 5 - തൗഹീദും അത്‌ സംബന്ധമായ കാര്യങ്ങളും....Page 18
(Translated by :Adv Ismail Nanminda,Qatar)

http://www.imambinbaz.org/mat/8826

من جوابي لفضيلة الشيخ: أبي الأعلى المودودي فيما يتعلق بالفرق بين العبادة والطاعة

بسم الله الرحمن الرحيم كان أبو الأعلى المودودي قد بعث إلي برسالة رقمها 1526 وتاريخ 2 / 4 / 1392 هـ شرح فيها حاله وحال الأستاذ طفيل الذي خلف فضيلته في إمرة الجماعة الإسلامية، وقد أجبته برسالة عندما كنت رئيسا للجامعة الإسلامية بالمدينة المنورة في نفس العام.. ومنها:
قال لي بعض الإخوان المقيمين في البلاد من أهل مليبار عن فضيلتكم إنكم ترون أن العبادة تفسر بالطاعة وأن كل من أطاع أحدا فقد عبده، كما تفسر بالرق والتأله. وكتب إلي الشيخ عمر بن أحمد المليباري أي صاحب مجلة السلسبيل في هذا الموضوع جازما بما ذكر عن فضيلتكم وعن الجماعة وأرسل إلي نسخة من استفتاء تعميمي في هذه المسألة أرسل إليكم نسخة منه.
وقد استغربت هذا الأمر وعزمت على الكتابة إليكم فيه من قبل مجيء كتابكم المجاب للاستفسار منكم عن صحة ما نسب إليكم. وبهذه المناسبة فإني أرجو من فضيلتكم الإفادة عما لديكم في هذا الموضوع، والذي يظهر لأخيكم أن الطاعة أوسع من العبادة، فكل عبادة لله موافقة لشريعته تسمى طاعة وليس كل طاعة بالنسبة إلى غير الله تسمى عبادة، بل في ذلك تفصيل؛ أما بالنسبة إلى الله سبحانه فهي عبادة له لمن أراد بها وجهه، لكن قد تكون صحيحة وقد تكون فاسدة على حسب اشتمالها على الشروط المرعية في العبادة وتخلف بعض الشروط عنها، فأرجو من فضيلتكم الإفادة المفصلة عما ترونه في هذه المسألة ومما يزيد الأمر وضوحا أن من أطاع الله في بعض الأمور وهو متلبس بالشرك
يستحق أن تنفي عنه العبادة. كما قال الله سبحانه في حق المشركين: ﴿وَلا أَنْتُمْ عَابِدُونَ مَا أَعْبُدُ﴾(109:3
) فنفى عنهم العبادة من أجل شركهم، ومعلوم أنهم يعبدون الله في الشدة بالتوحيد وبالحج والعمرة وبالصدقات في بعض الأحيان ونحو ذلك، ولكن لما كانت هذه العبادة مشوبة بالشرك في الرخاء وعدم الإيمان بالآخرة إلى غير ذلك من أنواع الكفر جاز أن تنفى عن أصحابها. ومما يزيد الأمر بيانا أيضا أن من أطاع الأمراء وغيرهم في معاصي الله لا يسمى عابدا لهم إذا لم يعتقد جواز طاعتهم فيما يخالف شرع الله وإنما أطاعهم خوفا من شرهم أو اتباعا للهوى، وهو يعلم أنه عاص لله في ذلك فإن مثل هذا يعتبر عاصيا بهذه الطاعة ولا يعتبر مشركا إذا كانت الطاعة في غير الأمور الشركية، كما لو أطاعهم في ضرب أحد بغير حق أو قتل أحد بغير حق أو أخذ مال بغير حق ونحو ذلك، والأمثلة في هذا الباب كثيرة، وما أظن هذا الأمر يخفى على من دونكم من أهل العلم، لكن لما كان هذا الأمر قد أشاعه عنكم من أشاعه وجب علي أن أسألكم عنه وأطلب من فضيلتكم تفصيل القول فيه حتى ننفي عنكم ما يجب نفيه وندافع عنكم على بصيرة ونوضح الحق لطالبه فيما يتعلق بالجماعة الإسلامية.
وإن كان ما نسب عنكم هو كما نسب تذاكرنا فيه وبحثناه من جميع وجوهه وناقشنا مواضيع الإشكال بالأدلة، والحق هو ضالة الجميع.
فنسأل الله عز وجل أن يوفقنا وإياكم لما يرضيه وأن يمنحنا جميعا الفقه في دينه والثبات عليه وأن يصلح قلوبنا وأعمالنا وأن يجعل الحق ضالتنا أينما كنا إنه جواد كريم. والسلام عليكم ورحمة الله وبركاته.

رئيس الجامعة الإسلامية بالمدينة المنورة
عبد العزيز بن عبد الله بن باز

132 comments:

  1. فنسأل الله عز وجل أن يوفقنا وإياكم لما يرضيه وأن يمنحنا جميعا الفقه في دينه والثبات عليه وأن يصلح قلوبنا وأعمالنا وأن يجعل الحق ضالتنا أينما كنا إنه جواد كريم. والسلام عليكم ورحمة الله وبركاته.
    ശൈഖ് ഇബ്‌നുബാസിന്റെ മൗലാനാ മൗദൂദിയോടുള്ള ബഹുമാനവും ആദരവും ഗുണകാംക്ഷയും ഈ പ്രാര്‍ഥനയില്‍നിന്നും അദ്ദേഹത്തിന്റെ മറുപടിയില്‍നിന്നും വ്യക്തമാണ്. അല്ലാഹു സഹായിക്കട്ടേ എന്ന ഒറ്റവാക്കില്‍ ഇതിന്റെ പരിഭാഷ ഒതുക്കിയത് വിഷയവുമായി അതിന് ബന്ധമില്ലാത്തതുകൊണ്ടാണെന്ന് വാദിക്കാം. എന്നാലും ഇപ്രകാരം മൗദൂദിയെയും ചേര്‍ത്ത് പ്രാര്‍ഥിക്കാന്‍ ഈ പരിഭാഷപ്പെടുത്തിയ ആള്‍ക്കും ഇത് പ്രചരിപ്പിക്കുന്നവര്‍ക്കും കഴിയുമോ എന്ന് ഞാന്‍ ന്യായമായും സംശയിക്കുന്നു.

    Read more

    ReplyDelete
  2. ഈ ഫത്‌വയിലെ വിഷയത്തിന്റെ പ്രധാന വശം - ദൈവത്തെ ധിക്കരിച്ചുകൊണ്ട് ദൈവേതരെ അനുസരിക്കുന്നത് സംബന്ധിച്ച് അദ്ദേഹം എന്താണ്‌ എഴുതിയത് എന്നാണ്.
    "ഈ അനുസരണം ശിര്‍ക്ക്‌ പരമായ കാര്യങ്ങളിലല്ലെങ്കില്‍ ഇതൊക്കെ ദൈവധിക്കാരമായിട്ടാണ്‌ പരിഗണിക്കപ്പെടുക. ശിര്‍ക്കായിട്ടല്ല. "

    താങ്കള്‍ തന്നെ മനസ്സിലാകിയതും, എന്നാല്‍ വിമര്‍ശിക്കുന്നതുമായ മുജാഹിദ് നിലപാട് ഇപ്രകാരമാണ്‌."മുജാഹിദ് വാദമനുസരിച്ച് അനുസരണം ശിര്‍ക്കാവുന്നത് അനുസരിക്കപ്പെടുന്ന കാര്യത്തെ ആശ്രയിച്ചാണ്. അഥവാ മാതാവിന്റെ കല്‍പന പ്രകാരം ബിംബത്തെ ആരാധിച്ചാല്‍ അത് ശിര്‍ക്കാണ്. കള്ളുകുടിച്ചാല്‍ അത് ഹറാമാണ്. എന്നിങ്ങനെ പോകും. അനുസരണം ഒരു കാലിച്ചാക്ക് പോലെ എന്ന പ്രയോഗം അവരുടെ വക ഈ വാദത്തിന് വേണ്ടി സൃഷ്ടിച്ചതാണ്. ....."

    ഇബ്‌നു ബാസ് എഴുതിയ "അനുസരണം ശിര്‍ക്ക്‌ പരമായ കാര്യങ്ങളില്‍" എന്നതും മുജാഹിദ് നിലപാടായ "അനുസരണം ശിര്‍ക്കാവുന്നത് അനുസരിക്കപ്പെടുന്ന കാര്യത്തെ ആശ്രയിച്ചാണ്" എന്നതും തമ്മില്‍ എന്താണ്‌ വ്യത്യാസം.

    ഒരു വിഷയത്തിനെ വൈജ്ഞാനിക ചര്‍ച്ചയില്‍ പരാമര്‍ശിക്കപ്പെടുന്നവരുടെ വലുപ്പ-ച്ചെറുപ്പങ്ങളല്ല പരിഗണിക്കേണ്ടത്. വിഷയമാണ്‌ പ്രധാനം.
    അബുല്‍ ആലാ മൌദൂദിയെ ഇബ്നു ബാസ് ആദരിക്കുന്നില്ലെന്നോ, അദ്ദേഹം പണ്ഠിതനല്ലന്നോ , അതല്ലെങ്കില്‍ അദ്ദേഹത്തെ അനാദരിക്കുന്ന എന്തെങ്കിലുമോ ഞാന്‍ ഈ പോസ്റ്റില്‍ എഴുതിയിട്ടില്ല.
    ഈ ഫത്‌വയിലെ വിഷയം താങ്കള്‍ ചര്‍ച്ച ചെയ്യുക. താങ്കള്‍ക്ക് എന്തെങ്കിലും തെറ്റിദ്ധാരണ സംഭവിച്ചിട്ടുണ്ടെങ്കല്‍ ഒന്നു കൂടി ഞാന്‍ വ്യക്തമാക്കട്ടെ, ഞാന്‍ മൌദൂദി സാഹിബിനെ ആദരിക്കുന്നു, വിയോജിപ്പുകള്‍ ഉണ്ടെങ്കില്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ. അദ്ദേഹത്തില്‍ നിന്ന് എന്തെങ്കിലും അപാകതകള്‍ സംഭവിച്ചിട്ടുണ്ടെങ്കില്‍ അത് അല്ലാഹു പൊറുത്തുകൊടുക്കട്ടെ എന്ന് തന്നെയാണ്‍ എന്റെ കാഴ്ചപാട്.

    വിഷയം ​അതൊന്നുമല്ല. ഈ ഫത്‌വ ആരുടെ വീക്ഷണത്തോട്‌ കൂടുതല്‍ യോജിക്കുന്നു.??

    ReplyDelete
  3. This comment has been removed by the author.

    ReplyDelete
  4. വിഷയവുമായി ബന്ധപെട്ട് FaceBookil ഞാന്‍ നല്‍കിയ മറുപടി.

    മുമ്പൊരിക്കല്‍ "അനുസരണം എപ്പോള്‍ ഇബാദത്താകും, എപ്പോള്‍ ശിര്‍ക്കാകും?" എന്ന് ഞാന്‍ മുജാഹിദ്‌ സുഹൃത്തുക്കളോട് ചോദിച്ചിരുന്നു. അതിനുള്ള കാരണം അവര്‍ ഉദ്ധരിച്ച ഷെയ്ഖ് ഇബ്നു ബാസ് (റ) കത്തില്‍ പറഞ്ഞതായിരുന്നു. അതിങ്ങനെ വായിക്കാം.

    "അല്ലാഹുവിന്റെ ശരീഅത്തിനസൃതമായ എല്ലാ ഇബാദത്തുകളും ത്വാഅത്ത്‌(അനുസരണം)ആണ്‌. എന്നാല്‍ അല്ലാഹു അല്ലാത്തവര്‍ക്ക്‌ അര്‍പ്പിക്കുന്ന എല്ലാ അനുസരണവും ഇബാദത്ത്‌ അല്ല തന്നെ"

    പല തവണ ഈ ചോദ്യം ഞാന്‍ ആവര്‍ത്തിച്ചപ്പോള്‍ പറഞ്ഞ മറുപടി :
    "ശിര്‍ക്കായ കാര്യം അനുസരിച്ചാല്‍ ശിര്‍ക്കാകും എന്നാണ്"

    ഞാന്‍ അതിനു മറുപടി നല്‍കി: "ശിര്‍ക്കായ കാര്യം അനുസരിച്ചല്ലെങ്കിലും അത് ശിര്‍ക്ക് തന്നെയാണ്. അതായത്‌ അനുസരണത്തിന് അവിടെ യാതൊരു പ്രാധാന്യവുമില്ല. "

    ശേഷം അവര്‍ ചര്‍ച്ചയില്‍ നിന്നും വിട്ടുനിന്നു.

    ഇക്കാര്യത്തില്‍ ഞാന്‍ മനസിലാക്കിയ പണ്ഡിതന്‍മാരുടെ വീക്ഷണം ഇവിടെ പങ്കുവെക്കുന്നു: അത് താഴെ comment കളായി ചേര്‍ക്കുന്നു.

    ReplyDelete
  5. അനുസരണം എപ്പോള്‍ ശിര്‍ക്കാകും എന്ന ചോദ്യത്തിനാണ് ഞാന്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്. കാരണം അനുസരണം എപ്പോള്‍ ഇബാദത്താകും എന്ന കാര്യത്തില്‍ ധാരാളം ചര്‍ച്ചകള്‍ നടന്നു. അതുമായി ബന്ധപെട്ട് ശൈഖ് ഇബ്നു ബാസ്(റ) നല്‍കിയ മറുപടി ഇങ്ങിനെയായിരുന്നു.
    "...അല്ലാഹുവിന്റെ ശരീഅത്തിനസൃതമായ എല്ലാ ഇബാദത്തുകളും ത്വാഅത്ത്‌(അനുസരണം)ആണ്‌. എന്നാല്‍ അല്ലാഹു അല്ലാത്തവര്‍ക്ക്‌ അര്‍പ്പിക്കുന്ന എല്ലാ അനുസരണവും ഇബാദത്ത്‌ അല്ല തന്നെ."

    അല്ലാഹു പറയുന്നു:

    "അല്ലയോ വിശ്വസിച്ചവരേ, അല്ലാഹുവിനെ അനുസരിപ്പിന്‍, ദൂതനെയും അനുസരിപ്പിന്‍, നിങ്ങളില്‍ കൈകാര്യക്കാരെയും അനുസരിപ്പിന്‍. ഏതെങ്കിലും കാര്യത്തില്‍ തമ്മില്‍ തര്‍ക്കമുണ്ടായാല്‍ അതിനെ അല്ലാഹുവിങ്കലേക്കും ദൂതനിലേക്കും മടക്കുവിന്‍; നിങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും യഥാര്‍ഥത്തില്‍ വിശ്വസിക്കുന്നുവെങ്കില്‍ ഇതാണ് ഏറ്റവും ശരിയായ മാര്‍ഗം. അനന്തരഫലം പരിഗണിക്കുമ്പോഴും ഇതുതന്നെയാണ് ഏറ്റം നല്ലത്. "

    ചുരുക്കിപറഞ്ഞാല്‍ അല്ലാഹുവിനുള്ള അനുസരണവും, പ്രവാചകനുള്ള അനുസരണവും, കൈകാര്യകര്താക്കള്‍ക്കുള്ള അനുസരണവും ഇബാദത്താണ്. ഇവയെല്ലാം അല്ലാഹുവിന്‍റെ കല്‍പ്പന പ്രകാരമാണ്.

    അല്ലാഹുവല്ലാത്തവര്‍ക്കുള്ള അനുസരണം രണ്ടു തരമുണ്ട്.

    1. അല്ലാഹുവിന്‍റെ അനുവാദമോ, നിര്‍ദേശമോ, കല്‍പ്പനയോ പ്രകാരമുള്ള അനുസരണം. ഇത് അനുവദനീയമോ, സുന്നത്തോ, വാജിബോ ആയിരിക്കും.

    2.അല്ലാഹുവിന്‍റെ കല്‍പ്പനക്കെതിരിലുള്ള അനുസരണം. അനുസരിക്കുന്ന വ്യക്തിയുടെ മനോഭാവം അനുസരിച്ച് ഇത് രണ്ടു വിദത്തിലാകാം.

    A: അല്ലാഹുവിന്‍റെ കല്‍പ്പനതന്നെയാണ് അനുസരിക്കേണ്ടത് എന്ന ബോധ്യത്തോടെ, ഞാനീ ചെയ്യുന്നത് തെറ്റാണ് എന്ന ധാരണയോടെ ചെയ്യുന്നത്. അതായത്‌ പാപം. ഇത് ഇബാദതോ ശിര്‍ക്കോ അല്ല. എന്നാല്‍ ഹറാമാണ്. അവ ഫിസ്കോ, കുഫ്‌റോ ആകാം. ഇത്തരക്കാരെ കുറിച്ചാണ് ശൈഖ് ഇബ്നു ബാസ്(റ) പറഞ്ഞത്‌: "കാരണം അവര്‍ അല്ലാഹു നിയമമാക്കിയതിന്‌ വിരുദ്ധമായി അവരെ അനുസരിക്കല്‍ അനുവദനീയമാണ്‌ എന്ന്‌ വിശ്വസിക്കുന്നില്ല."
    //Continued....

    ReplyDelete
  6. B: അല്ലാഹുവിന്‍റെ കല്‍പ്പന ഞാന്‍ പരിഗണിക്കുന്നില്ല, പകരം ഇന്ന സൃഷ്ടിയുടെ കല്‍പ്പനയാണ് ഞാന്‍ അനുസരിക്കേണ്ടത്, അത് അല്ലാഹുവിന്‍റെ കല്‍പ്പനക്ക് വിരുദ്ധമായാലും അല്ലെങ്കിലും. അല്ലാഹുവെ ബോധപൂര്‍വം ധിക്കരിച്ചാണ് ഒരാള്‍ അല്ലാഹുവല്ലാത...്തവരെ അനുസരിക്കുന്നതെങ്കില്‍ അത് ശിര്‍ക്കാണ്. അല്ലാഹുവിന്‍റെ വിധികളില്‍ വല്ല പോരായ്മയും തോന്നിയതുകൊണ്ടുമാകാം. ആന്‍ആം 121, ആതൌബ 31 ....എല്ലാം ഈ ഗണത്തില്‍പ്പെടുന്നതാണ്. കാരണം അത് അല്ലാഹുവില്‍ പങ്കു ചേര്‍ക്കലാണ്. മതപരമായ കാര്യങ്ങളിലാകട്ടെ, മറ്റു ഭൌതിക കാര്യങ്ങളിലാകട്ടെ , കല്‍പ്പിക്കുന്നവന്‍ മനുഷ്യനായാലും, പിശാചായാലും, ദേഹേച്ഛയായാലും ആ അനുസരണം അവര്‍ക്കുള്ള ഇബാദത്തും ശിര്‍ക്കുമാണ്. ഇത്തരത്തിലാണ് പിശാചിനും, ദേഹേച്ചക്കും ഇബാദത്തെടുക്കുന്നു എന്ന് ഖുര്‍ആന്‍ പറഞ്ഞത്‌. എന്തുകൊണ്ടാണ് ഇത്തരം അനുസരണങ്ങള്‍ ഇബാദത്തും ശിര്‍ക്കും ആകുന്നത്? കാരാണം കല്‍പ്പിക്കാനുള്ള പരമാധികാരം സൃഷ്ടാവായ അല്ലാഹുവിന് മാത്രമാണ്. ആന്‍ആം 121 ന്‍റെ മുകളിലുള്ള ഏതാനും സൂക്തങ്ങള്‍ വായിച്ചാല്‍ സന്ദര്‍ഭം കൂടുതല്‍ വ്യക്തമാകും.

    മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ അനുസരണം - ഇബാദത് എന്ന പദം പ്രയോഗിക്കുമ്പോള്‍, അനുസരിക്കുന്ന വിഷയമനുസരിച്ഛല്ല, മറിച്ച് അനുസരിക്കുന്ന സ്വഭാവവും ചെയ്യുന്നവന്റെ വിശ്വാസവുമാണ് അത് ശിര്‍കാണോ അല്ലയോ എന്ന് നിര്‍ണയിക്കുന്നത്. അല്ലാഹുവിന് മാത്രം അവകാശപ്പെട്ട നിയമനിര്‍മാണാധികാരം (ഹാകിമിയ്യത്, ഹഖ്ഖുത്തശ്രീഅ്) ദേഹേഛയ്ക്കോ പിശാചിനോ ഭരണാധികാരികള്‍ക്കോ പണ്ഡിത പുരോഹിതന്മാര്‍ക്കോ വകവെച്ചുകൊണ്ടുള്ള അനുസരണം ശിര്‍കുതന്നെ. ഇത് നബിതിരുമേനി അദിയ്യുബ്നു ഹാതിമിന് വിശദീകരിച്ചു കൊടുക്കുകയുണ്ടായി. പണ്ഡിത-പുരോഹിതന്മാരെ റബ്ബുകളാക്കി എന്ന് ഖുര്‍ആന്‍ ജൂത-ക്രൈസ്തവരെക്കുറിച്ചാക്ഷേപിച്ചപ്പോള്‍, ഞങ്ങളങ്ങനെ ചെയ്യുന്നില്ലല്ലോ എന്ന് അദിയ്യ് പറഞ്ഞു. അവര്‍ അനുവദിക്കുന്നതും നിരോധിക്കുന്നതും നിങ്ങള്‍ അപ്പടി സ്വീകരിക്കുന്നില്ലേ എന്ന് നബിതിരുമേനി തിരിച്ചുചോദിക്കുകയും അതുതന്നെയാണ് അവര്‍ക്കുള്ള ഇബാദത് എന്ന് വിശദീകരിക്കുകയും ചെയ്തു.

    //Continued..

    ReplyDelete
  7. ഇബ്നു തൈമിയ്യഃ (റ) തന്റെ ഫതാവയില്‍ പറയുന്നു:
    "വളരെയേറെ കര്‍മശാസ്ത്രകാരന്മാരും രാജസൈന്യങ്ങളും ന്യായാധിപന്മാരുടെ അനുയായികളും അവരെ പിന്‍പറ്റുന്ന സാധാരണക്കാരും അനുസരണ ശിര്‍ക് ചെയ്യുന്നവരാണ്. ഇത്തരം വ്യതിചലിച്ചവരില്‍ പെട്ടവര്‍ തന്റ...െ നേതാവ് നിര്‍ബന്ധമാക്കിയത് നിര്‍ബന്ധവും ഹറാമാക്കിയത് ഹറാമും ഹലാലാക്കിയത് ഹലാലുമായി നിശ്ചയിക്കുന്നു. ദീന്‍ എന്നാല്‍ ലൌകിക കാര്യത്തിലോ ആത്മീയ കാര്യത്തിലോ രണ്ടിലും കൂടിയോ അവര്‍ നിയമമാക്കിയതാണെന്നു വെക്കുന്നു. പിന്നീട് ഈ ശിര്‍കില്‍നിന്ന് വിട്ടുനില്ക്കുന്നവരെ ഭയപ്പെടുത്തുന്നു. അവന്‍ അല്ലാഹുവിങ്കല്‍നിന്നുള്ള ഒരധികാരവും കൂടാതെ അവനോടുള്ള അനുസരണത്തില്‍ ശിര്‍കു ചെയ്തു എന്ന് ഭയപ്പെടുന്നുമില്ല. അല്ലാഹു അനുസരിക്കണമെന്ന് കല്പിച്ച പ്രവാചകന്‍, ഭരണാധികാരി, പണ്ഡിതന്‍, പിതാവ്, ഗുരുനാഥന്‍ തുടങ്ങിയവര്‍ ഇതില്‍നിന്നൊഴിവാണ്.'' (ഇബ്നുതൈമിയ്യഃ- ഫതാവാ 1/97,98)

    പ്രത്യാകം ശ്രദ്ധിക്കുക: "പിന്നീട് ഈ ശിര്‍കില്‍നിന്ന് വിട്ടുനില്ക്കുന്നവരെ ഭയപ്പെടുത്തുന്നു. "
    ആധുനിക ഭയപ്പെടുത്തല്‍ തീവ്രവാദികള്‍ എന്ന് അക്ഷേപ്പിക്കലാണ്.!!!

    സ്വതന്ത്രമായ നിയമ നിര്‍മാണത്തിന് തങ്ങള്‍ക്ക് പരമാധികാരമുണ്ടെന്നുപറയുന്ന വ്യക്തികളും,... സംഘടനകളും, സഭകളും, സര്‍ക്കാരുകളും,... താഗൂത്തുകളാണെന്നും അവരെ യാതൊരു ഉപാധികളും കൂടാതെ അനുസരിക്കല്‍ തൌഹീദിന് വിരുദ്ധമാണ്. ഈ താഗൂതുകലോടുള്ള സമീപനം കൂടിയാലോചനകളിലൂടെ തീരുമാനിക്കേണ്ടതാണ്. അവിടെയാണ് മുകളില്‍ പറഞ്ഞ "ഉലുല്‍ അംറുകളുടെ" ആവശ്യം കൂടുതലായി വരുന്നത്. അല്ലാതെ ശാഖാപരമായ തര്‍ക്കങ്ങള്‍ക്കല്ല.

    അല്ലാഹുവല്ലത്തവര്‍ക്കുള്ള എല്ലാ അനുസരണണങ്ങളും അല്ലാഹുവിന്‍റെ കല്പ്പനകള്‍ക്ക് പ്രഥമസ്ഥാനം എന്ന ഉപാധിക്ക് വിധേയമായിരിക്കണം. ഇത് ഏതെങ്കിലും ഒരു കാര്യത്തില്‍ മാത്രമായാല്‍ പോലും. ഉപാധികളൊന്നും കൂടാതെ അനുസരിക്കപ്പെടാന്‍ അര്‍ഹന്‍ അല്ലാഹു മാത്രമാണ്. അതിനെ ചുരുക്കി "നിരുപാധികം അനുസരണം" എന്നതാണ് മലയാളത്തില്‍ യോജിക്കുന്ന ഒരു പദം.

    ReplyDelete
  8. This comment has been removed by the author.

    ReplyDelete
  9. "ഈ അനുസരണം ശിര്‍ക്ക്‌ പരമായ കാര്യങ്ങളിലല്ലെങ്കില്‍ ഇതൊക്കെ ദൈവധിക്കാരമായിട്ടാണ്‌ പരിഗണിക്കപ്പെടുക. ശിര്‍ക്കായിട്ടല്ല."
    =അഭിപ്രായ വ്യത്യാസത്തിന്റെ അടിസ്ഥാനം ശിര്‍ക്ക് പരയമായ കാര്യങ്ങള്‍ എന്തൊക്കെ എന്നതാണ്. അതില്‍ നാം തമ്മില്‍ യോജിക്കാത്ത ഒന്നിതാ ഈ കത്തില്‍ തന്നെ.
    " കാരണം അവര്‍ അല്ലാഹു നിയമമാക്കിയതിന്‌ വിരുദ്ധമായി അവരെ അനുസരിക്കല്‍ അനുവദനീയമാണ്‌ എന്ന്‌ വിശ്വസിക്കുന്നില്ല." ഈ വാചകത്തിന് ശേഷം വരുന്ന ഒരു വാചകമാണ് താങ്കള്‍ ഉദ്ധരിച്ചത്. അതിനാല്‍ അത് പൂര്‍ണമായ അര്‍ഥം നല്‍കുന്നില്ല.

    ReplyDelete
  10. @Reaz
    ദീര്‍ഘമായി താങ്കള്‍ എഴുതിയ കാര്യങ്ങളും , ഖുര്‍ആന്‍ വചനങ്ങളും അടിസ്ഥാനമാക്കി അതില്‍ നിന്ന് നിരൂപിച്ച വിധി എന്താണ്‌? അനുസരണ ശിര്‍ക്ക് എന്നത് "ഞാന്‍ അനുസരിക്കേണ്ടത് അല്ലാഹുവിന്റെ വിധിയല്ല, ഇതരരുടെയാണ്‌ എന്ന് വിശ്വസിച്ച് അവരെ അനുസരിക്കുമ്പോള്‍ " അത് ശിര്‍ക്കാണ്‌ എന്നോ?. ഞാന്‍ "നിരുപാധികം അനുസരിക്കേണ്ടത് അല്ലെങ്കില്‍ എന്റെ പരമമായ വിധികര്‍ത്താവ്" അല്ലാഹു അല്ല, മറിച്ച് സര്‍ക്കാറാണ്‌, പിശാചാണ്‌ എന്ന് വിശ്വസിക്കുന്ന "വിശ്വാസികളായ" മുസ്ലിംകളെ ആരെയെങ്കിലും താങ്കള്‍ക്കറിയുമോ?? എന്റെ അറിവില്‍ മുജാഹിദുകള്‍ക്കെന്നല്ല, വിശ്വാസികളായ ഒരു മുസ്ലിമിനും അങ്ങിനെയൊരു വാദമില്ല. അങ്ങിനെയൊരു വാദമുണ്ടെങ്കിലല്ലേ, അത് പറഞ്ഞ് വിയോജിക്കേണ്ടതുള്ളൂ.

    എന്നാല്‍ വിയോജിക്കേണ്ടതായ ചില ഇബാദത്ത് വ്യാഖ്യാനങ്ങള്‍ ഉണ്ടായിരുന്നു. അത് ഇപ്രകാരമാണ്‌.

    "ദൈവധിക്കാരികളെ (ത്വാഗൂത്ത്) പരമാധികാരിയാക്കി കരുതിയിട്ട് വേണ്ട, അവരെ "ശപിച്ചു കൊണ്ട് അനുസരിച്ചാല്‍" പോലും അത് "കര്‍മ്മപരമായ ശിര്‍ക്ക് അഥവാ അനുസരണശിര്‍ക്ക്" എന്നും ജമാഅത്ത് സാഹിത്യങ്ങളില്‍ നിന്ന് വായിക്കാന്‍ കഴിയും. താഴെ ഉദ്ദരിച്ച ഭാഗം നോക്കുക.

    സയ്യിദ്‌ അബുല്‍ അഅ്‌ലാ മൌദൂദിയുടെ തഫ്‌ഹീമുല്‍ ഖുര്‍ആനില്‍ ഇപ്രകാരം കാണാം.
    സൂറ : അന്‍ആം 6 – 121 കുറിപ്പ്‌ നമ്പര്‍ : 87
    "ഒരു വശത്ത്‌ അല്ലാഹുവിന്റെ ദൈവത്വവും പരമാധിപത്യവും അംഗീകരിക്കുക, മറുവശത്ത്‌ ദൈവത്തില്‍നിന്ന്‌ മുഖം തിരിച്ച ധിക്കാരികളുടെ വിധിവിലക്കുകള്‍ക്കൊത്ത്‌ ചരിക്കുകയും അവര്‍ നടപ്പാക്കുന്ന സമ്പ്രദായങ്ങള്‍ ആചരിക്കുകയും ചെയ്യുക–ഇതുതന്നെയാണ്‌ ശിര്‍ക്ക്‌. ജീവിതത്തെ അടിമുടി ദൈവാനുസരണത്തില്‍ അര്‍പ്പിക്കുകയെന്നതാണ്‌ തൌഹീദ്‌. അല്ലാഹുവോടൊപ്പം മറ്റാരെയെങ്കിലും വിശ്വാസത്തില്‍ നിരുപാധികം അനുസരിക്കപ്പെടുവാന്‍ അര്‍ഹനായംഗീകരിച്ചാല്‍ അത്‌ വിശ്വാസപരമായ ശിര്‍ക്കാണ്‌. അല്ലാഹുവിന്റെ സന്മാര്‍ഗം അവഗണിച്ചുകൊണ്ട്‌ ആജ്ഞാനിരോധനത്തിനധികാരികളായി ചമയുന്ന ജനങ്ങളെ പ്രവൃത്തിരൂപത്തില്‍ അനുസരിക്കുകയാണെങ്കില്‍ അത്‌ കര്‍മപരമായ ശിര്‍ക്കുമാണ്‌.``
    സൂറ : അല്‍ കഹ്‌ഫ്‌ 18: 52–53 ആയത്ത്‌ വിശദീകരണത്തില്‍ 50ാം നമ്പര്‍ കുറിപ്പില്‍ നിന്ന്‌
    "ഇതിനു മുമ്പും ഖുര്‍ആന്‍ പലേടത്തായി പ്രതിപാദിച്ച ഒരു വിഷയംതന്നെയാണിവിടെ സന്ദര്‍ഭോചിതം ആവര്‍ത്തിച്ചിരിക്കുന്നത്. അതായത്, അല്ലാഹുവിന്റെ നിയമനിര്‍ദ്ദേശങ്ങളുപേക്ഷിച്ച്‌ മറ്റു വല്ലവരുടേയും നിയമങ്ങളും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും പിന്തുടരുന്നത്‌ യഥാര്‍ത്ഥത്തില്‍ അവരെ ദിവ്യത്വത്തില്‍ അല്ലാഹുവിന്റെ പങ്കാളികളാക്കലാണ്‌; ആ മറ്റുള്ളവരെ ദൈവത്തിന്റെ പങ്കുകാരായി വാക്കുകൊണ്ട്‌ സമ്മതിക്കട്ടെ, സമ്മതിക്കാതിരിക്കട്ടെ, എന്നല്ല ആ പങ്കാളികളുടെ മേല്‍ ശാപ പ്രാര്‍ത്ഥന ചെയ്‌തുകൊണ്ടിരുന്നാല്‍ പോലും!.......ലോകം മുഴുക്കെ പിശാചുക്കള്‍ ശപിക്കപ്പെടുന്നതായി നമുക്ക്‌ കാണാം. പക്ഷെ, ഈ ശാപാധിക്ഷേപത്തോടൊപ്പം തന്നെ അവരുടെ ഹിതാനുവര്‍ത്തികളായി ജീവിക്കുന്നവരെല്ലാം ഫലത്തില്‍ പിശാചുക്കളെ ദൈവത്തില്‍ പങ്കുചേര്‍ത്തവരാണെന്ന്‌ ഖുര്‍ആന്‍ കുറ്റപ്പെടുത്തുന്നു. ഈ ശിര്‍ക്ക്‌ ആദര്‍ശപരമല്ല, കര്‍മ്മപരമാണ്‌. അതിനെയും ശിര്‍ക്ക്‌ എന്നു തന്നെയാണ്‌ ഖുര്‍ആന്‍ വിശേഷിപ്പിച്ചിരിക്കുന്നത്‌...``cont...

    ReplyDelete
  11. സൂറ ഇബ്‌റാഹീം 14:22 ലെ വിശദീകരണ കുറിപ്പ്‌ 32.
    "......ഒരാള്‍ അല്ലാഹുവല്ലാത്തവരെ ദിവ്യത്വത്തില്‍ പങ്കാളികളാക്കി സങ്കല്‍പ്പിക്കുക എന്ന രൂപം മാത്രമല്ല ശിര്‍ക്കിനുള്ളതെന്നും ദൈവത്തിന്റെ അനുമതി കൂടാതെയോ ദൈവിക നിയമങ്ങള്‍ക്ക്‌ വിരുദ്ധമായോ അല്ലാഹു അല്ലാത്തവരെ പിന്‍പറ്റുന്നതും അനുസരിക്കുന്നതും ശിര്‍ക്കുതന്നെയാണെന്നും ഇങ്ങനെ പിന്‍പറ്റുന്നവരും അനുസരിക്കുന്നവരും തങ്ങള്‍ പിന്‍പറ്റുകയും അനുസരിക്കുകയും ചെയ്യുന്നവരെ ശപിച്ചുകൊണ്ടാണെങ്കിലും ഫലത്തില്‍ ആ മാര്‍ഗ്ഗമാണ്‌ സ്വീകരിക്കുന്നതെങ്കില്‍ ഖുര്‍ആന്റെ വെളിച്ചത്തില്‍ അവരെ അല്ലാഹുവില്‍ പങ്കാളികളാക്കുക തന്നെയാണ്‌ ചെയ്യുന്നതെന്നും ഇതില്‍ നിന്നും വ്യക്തമായി ഗ്രഹിക്കാവുന്നതാണ്‌.....``

    ഇതേ ആശയങ്ങള്‍ തന്നെ സാമാന്യജനങ്ങള്‍ക്ക്‌ മനസ്സിലാവുന്ന ഭാഷയില്‍ `ഖുത്തുബാത്തില്‍ വിവരിച്ചിട്ടുണ്ട്‌.
    "നിങ്ങള്‍ ഏതെങ്കിലും ഒരാളെ വിധികര്‍ത്താവായി സമ്മതിച്ച്‌ അവന്റെ അടിമത്വത്തെ സ്വീകരിക്കുമ്പോള്‍ വാസ്‌തവത്തില്‍ നിങ്ങള്‍ അവന്റെ `ദീനില്‍ പ്രവേശിക്കുകയാണ്‌ ചെയ്യുന്നത്‌.... ചുരുക്കത്തില്‍ ആരെ `അനുസരിക്കുക എന്ന `മാല നിങ്ങള്‍ കഴുത്തിലിടുന്നുവോ അവരുടെ `ദീനിലായിരിക്കും നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ സ്ഥിതിചെയ്യുന്നത്‌; ആരുടെ നിയമമനുസരിച്ച്‌ നിങ്ങള്‍ പ്രവര്‍ത്തിക്കുന്നുവോ അവരെയായിരിക്കും വാസ്‌തവത്തില്‍ നിങ്ങള്‍ ആരാധിക്കുന്നത്‌.
    ...എന്നാല്‍ `വിശ്വാസപരമായി ഒരുത്തനെ വിധികര്‍ത്താവായി സ്വീകരിക്കുകയും പ്രത്യക്ഷത്തില്‍ മറ്റൊരാളെ അനുസരിക്കുകയും ചെയ്യുക, പൂജ ഒരുവനും അടിമവൃത്തി മറ്റൊരുവനും നിര്‍വഹിക്കുക, ഹൃദയത്തില്‍ ഒരു നിയമത്തെക്കുറിച്ച്‌ ഭക്തിയും വിശ്വാസവുമുണ്ടായിരിക്കുകയും ജീവിത ഏര്‍പ്പാടുകളില്‍ മറ്റു നിയമമനുസരിച്ച്‌ നടക്കുകയും ചെയ്യുന്നതും സാധ്യമാണെന്ന്‌ നിങ്ങള്‍ പറയുന്ന പക്ഷം അത്‌ ശരിയാണ്‌; അത്‌ സാധ്യമാണ്‌; എന്ന്‌ ഞാനും സമ്മതിക്കുന്നുണ്ട്‌. സാധ്യമാണെന്നല്ല അങ്ങനെ സംഭവിച്ചുകൊണ്ടിരിക്കുന്നുമുണ്ട്‌. പക്ഷെ, അതിന്നത്രെ ``ശിര്‍ക്ക്‌ എന്ന്‌ പേര്‍ പറയുന്നത്‌. ``
    (ഖുത്തുബാത്ത്‌ ഐ പി എച്ച്‌, വളാഞ്ചേരി 1949, പേ 412)

    ചുരുക്കത്തില്‍, അല്ലാഹുവിന്റെ ദൈവത്വവും പരമാധിപത്യവും അംഗീകരിക്കുന്നുണ്ടെങ്കിലും കര്‍മ്മപരമായി ദൈവധിക്കാരികള്‍ നടപ്പാക്കുന്ന സമ്പ്രദായങ്ങള്‍ പ്രവൃത്തിക്കുകയും ചെയ്യുക–ഇതുതന്നെയാണ്‌ ശിര്‍ക്ക്‌. ഇതിന്‌ ദൈവധിക്കാരികളെ പരമാധികാരിയായി കരുതേണ്ടതില്ല. മറിച്ച്‌ അല്ലാഹുവാണ്‌ പരമാധികാരിയെന്നംഗീകരിക്കുന്നയാളും ശപിച്ച്‌ കൊണ്ട്‌ പോലും അവരെ അനുസരിച്ചാല്‍ അത്‌ ശിര്‍ക്കാണ്‌.

    ഇക്കാര്യത്തില്‍ ജമാഅത്തേതര മുസ്ലിംകള്‍ക്ക് "തിരുത്തേണ്ടതായ" ഒന്നുമില്ല. കാരണം അവര്‍ അന്നും, ഇന്നും ഇന്ത്യാ ഗവണ്മെന്‍റിനെ പരമമായ നിയമനിര്‍മ്മാണാധികാരിയായി കണക്കാക്കുന്നില്ല. എന്നാല്‍ ജമാഅത്തിന്‍റെ വാദങ്ങളിലൊന്ന് "ശപിച്ചുകൊണ്ട് അനുസരിച്ചാലും ശിര്‍ക്ക്" എന്നായിരുന്നു. ആ വാദം നിലനില്‍ക്കുന്നുണ്ടോ , ഇല്ലയോ എന്ന് ജമാഅത്തുകാരാണ്‌ വ്യക്തമാക്കേണ്ടത്.
    ഇല്ലെങ്കില്‍ പിന്നെയും എന്തിന്‌ "ഇബാദത്തിലെ" വിയോജിപ്പ് !!!

    ReplyDelete
  12. This comment has been removed by the author.

    ReplyDelete
  13. //എന്നാല്‍ ജമാഅത്തിന്‍റെ വാദങ്ങളിലൊന്ന് "ശപിച്ചുകൊണ്ട് അനുസരിച്ചാലും ശിര്‍ക്ക്" എന്നായിരുന്നു. ആ വാദം നിലനില്‍ക്കുന്നുണ്ടോ , ഇല്ലയോ എന്ന് ജമാഅത്തുകാരാണ്‌ വ്യക്തമാക്കേണ്ടത്. ഇല്ലെങ്കില്‍ പിന്നെയും എന്തിന്‌ "ഇബാദത്തിലെ" വിയോജിപ്പ് !!! //
    = ഇതിന് മറുപടി താങ്കള്‍ എഴുതിയതില്‍ (കോപ്പി ചെയ്തതില്‍) തന്നെയുണ്ട്.
    "ലോകം മുഴുക്കെ പിശാചുക്കള്‍ ശപിക്കപ്പെടുന്നതായി നമുക്ക്‌ കാണാം. പക്ഷെ, ഈ ശാപാധിക്ഷേപത്തോടൊപ്പം തന്നെ അവരുടെ ഹിതാനുവര്‍ത്തികളായി ജീവിക്കുന്നവരെല്ലാം ഫലത്തില്‍ പിശാചുക്കളെ ദൈവത്തില്‍ പങ്കുചേര്‍ത്തവരാണെന്ന്‌ ഖുര്‍ആന്‍ കുറ്റപ്പെടുത്തുന്നു. ഈ ശിര്‍ക്ക്‌ ആദര്‍ശപരമല്ല, കര്‍മ്മപരമാണ്‌. അതിനെയും ശിര്‍ക്ക്‌ എന്നു തന്നെയാണ്‌ ഖുര്‍ആന്‍ വിശേഷിപ്പിച്ചിരിക്കുന്നത്‌. "
    അതിനാല്‍ കൂടുതല്‍ മറുപടി അര്‍ഹിക്കുന്നില്ല.

    //ഇക്കാര്യത്തില്‍ ജമാഅത്തേതര മുസ്ലിംകള്‍ക്ക് "തിരുത്തേണ്ടതായ" ഒന്നുമില്ല.//
    =ഇബാദത്തിന് സാങ്കേതികമായി അനുസരണം (നിരുപാധിക അനുസരണം) എന്നര്‍ത്ഥം പറയാന്‍ പാടില്ല എന്ന് പറഞ്ഞവരില്‍ നിന്നും ഇത്തരം ഒരഭിപ്രായം കേട്ടതില്‍ സന്തോഷമേയൊള്ളു.

    ReplyDelete
  14. This comment has been removed by the author.

    ReplyDelete
  15. വിഷയവുമായി ബന്ധപെട്ട് ഒരു മുജാഹിദ്‌ സുഹൃത്ത് ഉന്നയിച്ച വാദവും അതിനു നല്‍കിയ മറുപടിയും.

    //മെലെ താങ്കള്‍ എഴുതിയതിലെ പ്രസക്ത ഭാഗങള്‍ കൊടുത്തത് വാ‍ായിക്കുക.! എല്ലാ അനുസരണവും ഇബാദത്ത് അല്ല എന്ന് പറഞ്ഞതിൽ നിന്നു തന്നെ ഇബാദത്തിനു അനുസരണം എന്നു അർത്ഥം കൊടുക്കാൻ പറ്റില്ല എന്നത് വ്യക്തമാണ്. എന്നിട്ടും നിങൾ അതു ചെയ്യുന്നു എന്നത് നിങളൂടെ പ്രശ്നം! ഇബാദത്തിന്റെ അർഥമാണല്ലൊ നമ്മുടെ പല തർക്കങളുടെയ്യും അടിസ്ഥ്‍ാനം.!//

    =അതെ, തീര്‍ച്ചയായും ഇബാദത്തിന്റെ അർഥമാണ് നമ്മുടെ പല തർക്കങളുടെയ്യും അടിസ്ഥാനം. അതിനാല്‍ നയപരമായ കാര്യങ്ങള്‍ ഈ പോസ്റ്റില്‍ മാറ്റിവെക്കാം.

    സാങ്കേതികപരമായി അര്‍ഥം നോക്കുമ്പോള്‍ "ആരാധന" എന്നര്‍ത്ഥം മാത്രമേ ഇബാദത്തിന് യോജിക്കു എന്നാണ് മുഹാജിദ്‌ വാദം. കാരണം എല്ലാ അനുസരണങ്ങളും,എല്ലാ അടിമത്തവും ഇബാദത്തല്ല എന്നതാണ് അതിനു പറയുന്ന ന്യായം. ഇതംഗീകരിച്ചാല്‍ തന്നെ, ഇബാദത്തില്‍ നിന്ന് വെട്ടിമാറ്റി എന്നും സമ്മതിക്കേണ്ടി വരും.

    മറ്റൊരു ഒരു കാര്യം തിരിച്ചു ചോദിക്കട്ടെ : എല്ലാ ആരാധനയും ഇബാദത്താണോ ?
    അല്ല, പൂജ,ഉപചരിക്കുക, പ്രീതിപ്പെടുത്തുക, ബഹുമാനിക്കുക (മലയാള സാഹിത്യ പ്രവര്‍ത്തക സംഘം പ്രസിദ്ധീകരിച്ച ശബ്ദതാരാവലി കാണുക) തുടങ്ങിയവയെല്ലാം ആരാധനയുടെ അര്‍ത്ഥങ്ങളാണ്(പര്യായങ്ങളല്ല). ഇതില്‍ പലതും ഇബാദത്തല്ല.

    ഇക്കാരണത്താല്‍ ആരാധനയും ഇബാദത്തില്‍ നിന്ന് മാറ്റിനിര്‍ത്തിയാല്‍ പിന്നെ ഇബാദത്തൊരു വട്ടപ്പൂജ്യം!!!

    ReplyDelete
  16. //"നിരുപാധികം അനുസരിക്കേണ്ടത് അല്ലെങ്കില്‍ എന്റെ പരമമായ വിധികര്‍ത്താവ്" അല്ലാഹു അല്ല, മറിച്ച് സര്‍ക്കാറാണ്‌, പിശാചാണ്‌ എന്ന് വിശ്വസിക്കുന്ന "വിശ്വാസികളായ" മുസ്ലിംകളെ ആരെയെങ്കിലും താങ്കള്‍ക്കറിയുമോ?? എന്റെ അറിവില്‍ മുജാഹിദുകള്‍ക്കെന്നല്ല, വിശ്വാസികളായ ഒരു മുസ്ലിമിനും അങ്ങിനെയൊരു വാദമില്ല. അങ്ങിനെയൊരു വാദമുണ്ടെങ്കിലല്ലേ, അത് പറഞ്ഞ് വിയോജിക്കേണ്ടതുള്ളൂ.//
    ....//കാരണം അവര്‍ അന്നും, ഇന്നും ഇന്ത്യാ ഗവണ്മെന്‍റിനെ പരമമായ നിയമനിര്‍മ്മാണാധികാരിയായി കണക്കാക്കുന്നില്ല.//

    =ക്ഷമിക്കണം, വല്ലവരെയും മുശ്രിക്കാണെന്ന് വിധിക്കാനുള്ള അവകാശം എനിക്കില്ല. അതെന്‍റെ ജോലിയുമല്ല.
    എന്നാല്‍ വല്ലവരും അല്ലാഹുവില്‍ നിന്നുള്ള ദീനല്ലാതെ (ശരീആത്ത് അല്ലാതെ) മറ്റു വല്ല പ്രത്യയ ശാസ്ത്രങ്ങളുടെയോ സംസ്ഥാപനത്തിനോ, നിലനില്‍പോ ഉദ്ദേശിച്ച് പ്രവര്‍ത്തിക്കുന്നുന്ടെങ്കില്‍ അത് തൌഹീദിന് വിരുദ്ധമാണ്. അത് ആ പ്രവര്‍ത്തിക്കുന്നവന്റെ നിയ്യത്തുമായി ബന്ധപെട്ടതാണ്.

    ഷെയ്ഖ്‌ ഇബ്നുബാസ് (റ)‌,അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന ഫതാവാ അല്ലജ്നത്തുദ്ധായിമ,സലഫി പണ്ഡിത സഭ എന്നിവര്‍ നല്‍കിയ ചില ഫത് വകള്‍ കാണുക....
    “അല്ലാഹു അവതരിപ്പിച്ചത് കൊണ്ടല്ലാതെ വിധി കല്പിക്കുന്ന ഒരു ഭരണകൂടത്തിന്റെ നടത്തിപ്പുകാരനാകാനും,ഇസ്ലാമിക ശരീഅത്ത്‌ അനുസരിച്ചല്ലാതെ പ്രവര്‍ത്തിക്കാനും ഉദ്ദേശിച്ചു കൊണ്ട്,തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കല്‍ മുസ്ലിമിന് അനുവദനീയമല്ല.
    അത്തരക്കാരെയോ,ഇങ്ങനെയുള്ള ഭരണകൂടത്തില്‍ പങ്കാളികളായിട്ടുള്ള മറ്റുള്ളവരെയോ തെരഞ്ഞെടുക്കാന്‍ വോട്ടു ചെയ്യലും അനുവദനീയമല്ല. മല്‍സരിക്കുന്നവരും,വോട്ടുചെയ്യുന്നവരും,അത് മുഖേന ഭരണകൂടത്തെ ഇസ്ലാമിക ശരീഅത്ത്‌ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന അവസ്ഥയിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ ഉദ്ദേശിക്കുകയും അത്തരത്തിലുള്ള ഒരു മാറ്റത്തിനുള്ള മാര്‍ഗമായി ആ പങ്കാളിത്തത്തെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ടെങ്കിലല്ലാതെ.മല്‍
    സരിക്കുന്നവര്‍ വിജയിക്കുന്നപക്ഷം തെരഞ്ഞെടുപ്പിന് ശേഷം ഇസ്ലാമിക ശരീഅത്തുമായി എട്ടുമുട്ടാത്ത പദവികളെ ഏറ്റെടുക്കാന്‍ പാടുള്ളൂ.”( ഫതാവാ അല്ലജ്നത്തുദ്ധായിമ23/407)
    “മതെതരത്വത്തെകുറിച്ച ഇസ്ലാമിക വിധി വളരെ എളുപ്പത്തിലും വ്യക്തമായും നമുക്ക്‌ മനസ്സിലാക്കാവുന്നതാണ്,ഒറ്റവാക്
    കില്‍ പറഞ്ഞാല്‍ അത് ത്വാഗൂത്തീ - ജാഹിലിയ്യാ വ്യവസ്ഥയാണ്.മതേതരത്വം അടിസ്ഥാനപരമായ രണ്ടു കാരണങ്ങളാല്‍ ലാഇലാഹ ഇല്ലല്ലാഹു വിന്റെ നിഷേധമാണ്.1.അല്ലാഹു അവതരിപ്പിച്ഛതല്ലാത്ത നിയമങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഭരണ വ്യവസ്ഥയാണ് അത്.2.അല്ലാഹുവിനുള്ള ഇബാദത്തില്‍ പങ്ക് ചേര്‍ക്കലാണ്അത്.അല്ലാഹു അവതരിപ്പിച്ഛതല്ലാത്ത നിയമങ്ങള്‍ കൊണ്ടുള്ള ഭരണം എന്നതാണ് മതേതരത്വത്തിന്റെ സഹജ ഭാവം.അഥവാ ദീന്‍ പരിഗണിക്കാതെ മനുഷ്യജീവിതത്തെ കെട്ടിപ്പടുക്കുക.അനിസ്ലാമിക വ്യവസ്ഥയാണ് എന്നതാണ് മതേതരത്വത്തിന്റെ പ്രകടമായ മറ്റൊരു പ്രത്യേകത.അതില്‍ വിശ്വസിക്കുന്നവന് ഇസ്ലാമിക വൃത്തത്തില്‍ സ്ഥാനമില്ല.വിശുദ്ധ ഖുര്‍ആനിന്റെ ഖണ്ഡിതമായ പ്രഖ്യാപനമനുസരിച്ച് അവന്‍ കാഫിറാണ്.”(അല്‍ ഹയാത്തുല്‍ ഇസ്ലാമിയ്യത്തുല്‍ മുആശിറ)
    “അല്ലാഹുവിന്റെ ശരീഅത്തിനെ അംഗീകരിക്കുകയോ അതനുസരിച്ച് വിധികല്പ്പിക്കുകയോ ചെയ്യാത്ത എല്ലാ രാഷ്ട്രങ്ങളും വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങളുടെ ഖണ്ഡിതമായ പ്രഖ്യാപന മനുസരിച്ച് ജാഹിലിയ്യാ രാഷ്ട്രങ്ങളാണ്.അക്രമത്തിന്റെയും, കുഴപ്പത്തിന്റെയും,നിഷേധത്തി
    ന്റെയും മാര്‍ഗങ്ങള്‍ കൈകൊണ്ടാവയാണ്.അവ അല്ലാഹുവിനെ അംഗീകരിക്കുകയും അവന്റെ ശരീഅത്തിനെ വിധികര്‍ത്താവാക്കുകയും ചെയ്യുന്നത് വരെ അല്ലാഹുവിനുവേണ്ടി അവയോട് ശത്രുതയം വിദ്വേഷവും വെച്ചു പുലര്‍ത്തലും സ്നേഹബന്ധങ്ങള്‍ മുറിച്ചു കളയലും മുസ്ലിംകളുടെ നിര്‍ബന്ധ ബാധ്യതയാണ്”(അല്‍ ഖുമിയ്യത്തുല്‍ അറബിയ്യ:50,51)

    ReplyDelete
  17. >>>//എന്നാല്‍ ജമാഅത്തിന്‍റെ വാദങ്ങളിലൊന്ന് "ശപിച്ചുകൊണ്ട് അനുസരിച്ചാലും ശിര്‍ക്ക്" എന്നായിരുന്നു. ആ വാദം നിലനില്‍ക്കുന്നുണ്ടോ , ഇല്ലയോ എന്ന് ജമാഅത്തുകാരാണ്‌ വ്യക്തമാക്കേണ്ടത്. ഇല്ലെങ്കില്‍ പിന്നെയും എന്തിന്‌ "ഇബാദത്തിലെ" വിയോജിപ്പ് !!! //
    = ഇതിന് മറുപടി താങ്കള്‍ എഴുതിയതില്‍ (കോപ്പി ചെയ്തതില്‍) തന്നെയുണ്ട്.
    "ലോകം മുഴുക്കെ പിശാചുക്കള്‍ ശപിക്കപ്പെടുന്നതായി നമുക്ക്‌ കാണാം. പക്ഷെ, ഈ ശാപാധിക്ഷേപത്തോടൊപ്പം തന്നെ അവരുടെ ഹിതാനുവര്‍ത്തികളായി ജീവിക്കുന്നവരെല്ലാം ഫലത്തില്‍ പിശാചുക്കളെ ദൈവത്തില്‍ പങ്കുചേര്‍ത്തവരാണെന്ന്‌ ഖുര്‍ആന്‍ കുറ്റപ്പെടുത്തുന്നു. ഈ ശിര്‍ക്ക്‌ ആദര്‍ശപരമല്ല, കര്‍മ്മപരമാണ്‌. അതിനെയും ശിര്‍ക്ക്‌ എന്നു തന്നെയാണ്‌ ഖുര്‍ആന്‍ വിശേഷിപ്പിച്ചിരിക്കുന്നത്‌. "
    അതിനാല്‍ കൂടുതല്‍ മറുപടി അര്‍ഹിക്കുന്നില്ല.<<<<

    അനുസരണശിര്‍ക്ക് താങ്കല്‍ എഴുതിയത് ഇങ്ങനെ " അല്ലാഹുവിന്‍റെ കല്‍പ്പന ഞാന്‍ പരിഗണിക്കുന്നില്ല, പകരം ഇന്ന സൃഷ്ടിയുടെ കല്‍പ്പനയാണ് ഞാന്‍ അനുസരിക്കേണ്ടത്, അത് അല്ലാഹുവിന്‍റെ കല്‍പ്പനക്ക് വിരുദ്ധമായാലും അല്ലെങ്കിലും. അല്ലാഹുവെ ബോധപൂര്‍വം ധിക്കരിച്ചാണ് ഒരാള്‍ അല്ലാഹുവല്ലാത...്തവരെ അനുസരിക്കുന്നതെങ്കില്‍ അത് ശിര്‍ക്കാണ്."

    "അല്ലാഹുവെ ബോധപൂര്‍വം ധിക്കരി"ക്കുക എന്ന താങ്കളുടെ പദപ്രയോഗം പ്രസക്തമാണ്‌.
    ഈ വീക്ഷണ പ്രകാരം പിശാചിനുള്ള അനുസരണം ശിര്‍ക്ക് ആകണമെങ്കില്‍ "പിശാചിന്റെ കല്പനയാണ്‌ ഞാന്‍ അനുസരിക്കേണ്ടത് എന്ന് വിശ്വസിച്ച് അല്ലാഹുവിന്റെ കല്‍പന ബോധപൂര്‍വ്വം ധിക്കരിക്കണം ".
    എന്നാല്‍ ജമാ്‌അത്ത് വ്യഖ്യാനം "ശപിച്ചുകൊണ്ട് പിശാചിനെ അനുസരിച്ചാലും " അത് പിശാചിനുള്ള ഇബാദത്ത് എന്നത്രെ.

    ഈ ചോദ്യം വിശദീകരണം അര്‍ഹികാത്തതാത് എന്ത് കൊണ്ട്?? അത്രക്ക് വിശദീകരിച്ച് കഴിഞ്ഞോ??

    ReplyDelete
  18. ദീര്‍ഘമായി താങ്കള്‍ എഴുതിയ കാര്യങ്ങളും , ഖുര്‍ആന്‍ വചനങ്ങളും അടിസ്ഥാനമാക്കി അതില്‍ നിന്ന് നിരൂപിച്ച വിധി എന്താണ്‌?
    അനുസരണ ശിര്‍ക്ക് എന്നത് "ഞാന്‍ അനുസരിക്കേണ്ടത് അല്ലാഹുവിന്റെ വിധിയല്ല, ഇതരരുടെയാണ്‌ എന്ന് വിശ്വസിച്ച് അവരെ അനുസരിക്കുമ്പോള്‍ " അത് ശിര്‍ക്കാണ്‌ എന്നോ?. ഞാന്‍ "നിരുപാധികം അനുസരിക്കേണ്ടത് അല്ലെങ്കില്‍ എന്റെ പരമമായ വിധികര്‍ത്താവ്" അല്ലാഹു അല്ല, മറിച്ച് സര്‍ക്കാറാണ്‌, പിശാചാണ്‌ എന്ന് വിശ്വസിക്കുന്ന "വിശ്വാസികളായ" മുസ്ലിംകളെ ആരെയെങ്കിലും താങ്കള്‍ക്കറിയുമോ?? എന്റെ അറിവില്‍ മുജാഹിദുകള്‍ക്കെന്നല്ല, വിശ്വാസികളായ ഒരു മുസ്ലിമിനും അങ്ങിനെയൊരു വാദമില്ല. അങ്ങിനെയൊരു വാദമുണ്ടെങ്കിലല്ലേ, അത് പറഞ്ഞ് വിയോജിക്കേണ്ടതുള്ളൂ.

    ഇനി നിരുപാധികമോ, പരമമായിട്ടോ അല്ലാതെ, പരിമിതമായും സോപാധികമായും സര്‍ക്കാരിനെ അനുസരിച്ചാലും അത് ശിര്‍ക്കാവും എന്ന് വാദമുണ്ടെങ്കില്‍ , ആ വിധി കണ്ടെത്താന്‍ അടിസ്ഥാനമാക്കിയ ഖുര്‍ആന്‍ വചനം പറഞ്ഞ് തരിക. കാരണം അന്‍ആം 121ഉം മറ്റുമൊക്കെ "പരമമായിട്ടും , നിരുപാധികമായിട്ടും അല്ലെങ്കില്‍ അല്ലാഹുവെ ധിക്കരിച്ചു" കൊണ്ടുമുള്ള അനുസരണത്തിന്റെ തെളിവുകളായാണ്‌ താങ്കള്‍ തന്നെ അവതരിപ്പിച്ചത്.

    ReplyDelete
  19. This comment has been removed by the author.

    ReplyDelete
  20. //ഈ ചോദ്യം വിശദീകരണം അര്‍ഹികാത്തതാത് എന്ത് കൊണ്ട്?? അത്രക്ക് വിശദീകരിച്ച് കഴിഞ്ഞോ??//
    =പിശാചിനുള്ള ഇബാദത്തിനെ കുറിച്ച് താങ്കള്‍ക്കു ഒരു ധാരണ ഉണ്ടായിരിക്കും എന്ന് കരുതി. താന്കള്‍ ഉദ്ധരിച്ച കാര്യങ്ങള്‍ ഞാന്‍ ആവര്‍ത്തിക്കുകയും ചെയ്തു.

    ഖുര്‍ആനില്‍ വിവിധ സ്ഥലങ്ങളില്‍ പിശാചിനുള്ള ഇബാദത്തിനെ കുറിച്ച് പ്രതിപാതിച്ചിട്ടുണ്ട്. ആ സന്ദര്‍ഭങ്ങളിലെല്ലാം പ്രത്യക്ഷമായി പിശാചിനെ എതിര്‍ക്കുന്നവര്‍ പരോക്ഷമായി പിശാചിന് ഇബാദത്ത് (അനുസരണം രൂപത്തില്‍) ചെയ്യുന്നതാണ്‌.
    ഇമാം റാസി (റ) التفسير الكبير/ الرازي
    "ഏതെങ്കിലും ഒരു വ്യക്തി നിങ്ങളുടെ മുന്നില്‍ വന്ന് നിങ്ങളോട് വല്ല കാര്യവും ആജ്ഞാപിക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ ഈ കല്‍പന ദൈവിക കല്‍പനക്കനുസൃതമോ അല്ലയോ എന്ന് നോക്കേണ്ടതുണ്ട്. അനുസൃതമല്ലെങ്കില്‍ പിശാച് അയാളുടെ കൂടെയാണ്. ഈ സന്ദര്‍ഭത്തില്‍ നിങ്ങളയാളെ അനുസരിച്ചുവെങ്കില്‍ നിങ്ങള്‍ അയാളുടെ പിശാചിന് ഇബാദത്ത് ചെയ്തു. അതേപോലെ നിങ്ങളുടെ ശരീരം നിങ്ങളെ വല്ല കര്‍മത്തിനും പ്രേരിപ്പിക്കുന്നുവെങ്കില്‍, ഇസ്ലാമികമായി ആ പ്രവര്‍ത്തനം അനുവദനീയമാണോ അല്ലയോ എന്നു നോക്കണം. അനുവദനീയമല്ലെങ്കില്‍ നിങ്ങളുടെ ശരീരം ഒരു പിശാചാണ്. അല്ലെങ്കില്‍ പിശാച് ശരീരത്തോടൊപ്പമുണ്ട്. നിങ്ങളതിനെ പിന്‍പറ്റുന്നുവെങ്കില്‍ നിങ്ങളതിന് ഇബാദത്ത് ചെയ്തു."
    For More detailed Reading
    http://www.altafsir.com/Tafasir.asp?tMadhNo=0&tTafsirNo=4&tSoraNo=36&tAyahNo=60&tDisplay=yes&Page=1&Size=1&LanguageId=1

    ReplyDelete
  21. //ദീര്‍ഘമായി താങ്കള്‍ എഴുതിയ കാര്യങ്ങളും , ഖുര്‍ആന്‍ വചനങ്ങളും അടിസ്ഥാനമാക്കി അതില്‍ നിന്ന് നിരൂപിച്ച വിധി എന്താണ്‌? //
    =ഒരേ കാര്യം വിവിധ രൂപത്തില്‍ ആവര്‍ത്തിക്കുന്നത് കൊണ്ട് കാര്യമില്ല. സത്യം അന്ന്വഷിക്കുന്ന വായനക്കാര്‍ക്ക് ഉപകാരപ്പെടും എന്ന നസീഹത്തോടെയാണ് ഞാന്‍ ഇവിടെ പോസ്റ്റ്‌ ചെയ്തത്. "രാമന്‍ സീതെക്കെപ്പടി ?" എന്ന തരത്തിലുള്ള ചോദ്യമല്ലാതെ താങ്കളില്‍ നിന്ന് ഞാന്‍ കൂടുതലായി ഒന്നും പ്രതീക്ഷിക്കുന്നില്ല.

    മുകളിലുള്ള ഈ രണ്ടു കമന്റുകളില്‍ ചുരുക്കി എഴുതീട്ടുണ്ട്.
    http://aneesaluva.blogspot.com/2009/06/blog-post_9939.html?showComment=1324206634130#c879491159123884375

    http://aneesaluva.blogspot.com/2009/06/blog-post_9939.html?showComment=1323848052191#c4171978852373912582
    പ്രമാണ സഹിതം എതിരഭിപ്രായമുന്ടെങ്കിലും, യോജിക്കുന്നു എങ്കിലും അതില്‍ സന്തോഷമേയുള്ളു.

    ReplyDelete
  22. അല്ലാഹുവിന്‍റെ കലപനക്ക് വിരുദ്ധമായ അനുസരണമെല്ലാം ശിര്‍ക്കോ???
    അല്ലാഹുവിന്‍റെ നാമം ഉച്ചരിക്കപ്പെടാത്തതില്‍ നിന്ന് നിങ്ങള്‍ തിന്നരുത്‌. തീര്‍ച്ചയായും അത് 'ഫിസ്‍ഖ്" ആകുന്നു. (അന്‍ആം 6:121) ന്‍റെ ആദ്യഭാഗം. അല്ലാഹുവിന്‍റെ നാമം ഉച്ചരിക്കാത്തത് തിന്നാന്‍ പാടില്ല എന്ന് ദൈവ കല്‍പന. അത് പിശാചിന്‍റെ പ്രേരണയാല്‍ തിന്നതിന്‍റെ വിധി എന്ത്? അത് "ഫിസ്‍ഖ്". ദൈവകല്‍പനക്ക് വിരുദ്ധമായുള്ള പിശാചിനുള്ള അനുസരണമൊക്കെ പിശാചിനുള്ള ഇബാദത്തും തദ്വാരാ ശിര്‍ക്കുമാണെങ്കില്‍ ഇത് 'ഫിസ്‍ഖ്' ആയതെങ്ങിനെ? അതുപോലെ ദേഹേച്ചയെ അനുസരിച്ച് മദ്യപിച്ചവന്‍ "മുശ്‍രിക്ക്" ആണോ???
    അല്ലാഹു തിന്നരുതെന്ന് പറഞ്ഞ് വിലക്കിയ കനി പിശാചിനെ അനുസരിച്ച് തിന്ന ആദം നബി(അ) യുടെ വിധി എന്ത്? അദ്ദേഹത്തിന്‍റെ ആ പ്രവര്‍ത്തി പിശാചിനുള്ള ഇബാദത്ത് ആയിരുന്നുവോ?? നഊദു ബില്ലാഹ്.

    ReplyDelete
  23. " അല്ലാഹുവിന്‍റെ കല്‍പ്പന ഞാന്‍ പരിഗണിക്കുന്നില്ല, പകരം ഇന്ന സൃഷ്ടിയുടെ കല്‍പ്പനയാണ് ഞാന്‍ അനുസരിക്കേണ്ടത്, അത് അല്ലാഹുവിന്‍റെ കല്‍പ്പനക്ക് വിരുദ്ധമായാലും അല്ലെങ്കിലും. " എന്ന വിചാരത്തോടെ ദൈവേതരരെ അനുസരിച്ചാലാണ്‌ അനുസരണ ശിര്‍ക്ക് സംഭവിക്കുന്നത് എന്ന് താങ്കള്‍ ആദ്യം എഴുതി. താങ്കള്‍ വര്‍ണ്ണിച്ച പ്രകാരം വിശ്വസിക്കുന്ന "മതവിശ്വാസികളായ മുസ്ലിംകള്‍" ആരെങ്കിലുമുണ്ടോ എന്ന് ചോദിച്ചപ്പോള്‍, അത്രത്തോളം "വിശാസിച്ചില്ലെങ്കിലും" ശിര്‍ക്ക് വരുമെന്ന് തോന്നിപ്പിക്കാന്‍ താങ്കളുടെ മറുപടിയിലൂടെ ശ്രമിച്ചു.

    അതാണ്‌ ഞാന്‍ വീണ്ടും അന്വേഷിച്ചത് "ഇനി നിരുപാധികമോ, പരമമായിട്ടോ അല്ലാതെ, പരിമിതമായും സോപാധികമായും സര്‍ക്കാരിനെ അനുസരിച്ചാലും അത് ശിര്‍ക്കാവും എന്ന് വാദമുണ്ടെങ്കില്‍ , ആ വിധി കണ്ടെത്താന്‍ അടിസ്ഥാനമാക്കിയ ഖുര്‍ആന്‍ വചനം പറഞ്ഞ് തരിക. കാരണം അന്‍ആം 121ഉം മറ്റുമൊക്കെ "പരമമായിട്ടും , നിരുപാധികമായിട്ടും അല്ലെങ്കില്‍ അല്ലാഹുവെ ധിക്കരിച്ചു" കൊണ്ടുമുള്ള അനുസരണത്തിന്റെ തെളിവുകളായാണ്‌ താങ്കള്‍ തന്നെ അവതരിപ്പിച്ചത് " എന്ന്.

    ഒന്നുകില്‍ "അല്ലാഹുവിന്‍റെ കല്‍പ്പന ഞാന്‍ പരിഗണിക്കുന്നില്ല, പകരം ഇന്ന സൃഷ്ടിയുടെ കല്‍പ്പനയാണ് ഞാന്‍ അനുസരിക്കേണ്ടത്, അത് അല്ലാഹുവിന്‍റെ കല്‍പ്പനക്ക് വിരുദ്ധമായാലും അല്ലെങ്കിലും" എന്ന നിലക്കുള്ള അനുസരണമാണ്‌ ശിര്‍ക്കെന്ന് തീര്‍ത്ത് പറയുക. അങ്ങിനെയുള്ള വിശ്വാസക്കാരല്ല ഏറ്റവും ചുരുങ്ങിയത് ഇസ്ലാഹീ പ്രസ്ഥാനക്കാര്‍ എന്നതുകൊണ്ട് തന്നെ ആ തര്‍ക്കം അവിടെ അവസാനിച്ചു. മേലെ എഴുതിയ നിലക്കല്ലാതെ, ദൈവകല്‍പനക്ക് എതിരായി ആരെ അനുസരിച്ചാലും ആ അനുസരണം ശിര്‍ക്കാണ്‌ എന്ന് വാദമുണ്ടെങ്കില്‍ അത് വ്യക്തമാക്കുക.
    ഒന്നും തീര്‍ത്ത് പറയാതെ വിഷയം നീട്ടിക്കൊണ്ടു പോയിട്ട് എന്ത് കാര്യം.

    ReplyDelete
  24. തെറ്റിദ്ധാരണ ഉണ്ടാകാതിരിക്കാന്‍ ഒരു കാര്യം ആവര്‍ത്തിക്കട്ടെ.
    لا طاعة لمخلوق في معصية الخالق
    'സൃഷ്ടാവിന്റെ കല്‍പനകള്‍ക്കെതിരില്‍ സൃഷ്ടിയെ അനുസരിക്കാന്‍ പാടില്ല' .
    സൃഷ്ടാവിന്റെ കല്‍പനകള്‍ക്കെതിരില്‍ ആരേയും അനുസരിക്കാന്‍ പാടില്ല എന്നതില്‍ മുസ്‌ലിം ലോകം ഏകാഭിപ്രായക്കാരാണ്‌. ഇതില്‍ മുജാഹിദുകള്‍ക്കെന്നല്ല ഇവിടത്തെ ഒരു വിഭാഗം മുസ്‌ലിങ്ങള്‍ക്കും അഭിപ്രായവ്യത്യാസമില്ല.

    ReplyDelete
  25. ഇബാദത്ത് ചര്‍ച്ചകള്‍
    aneesaluva.blogspot.com/2011/06/ibaadath-discussion.html
    http://aneesaluva.blogspot.com/2011/07/blog-post.html

    ReplyDelete
  26. ഏതായാലും ഇബ്നു ബാസ്(റ) മൌദൂദിക്കയച്ച കത്തും, ഞാന്‍ ഉദ്ധരിച്ച ഇബ്നു ബാസ്(റ) ഫത്വകളും ഒക്കെ വിട്ട് ഇബാദത്തിന്റെ അര്‍ത്ഥത്തിലേക്ക് തന്നെ താങ്കള്‍ ചര്‍ച്ച മടക്കുന്നതിനാല്‍ ഒരു കാര്യം ഓര്‍മിപ്പിക്കട്ടെ.

    *ഇബാദത്തിന്റെ അര്‍ഥങ്ങള്‍ ചര്‍ച്ചചെയ്യുന്നതില്‍ താല്പര്യമുണ്ട്. എന്നാല്‍ ഞാന്‍ ഇവിടെ ഇടപെട്ടത്‌ ഇബ്നു ബാസ്(റ) മൌദൂദിക്കയച്ച കത്ത് തീര്‍ത്തും മുജാഹിദ്‌ വാദങ്ങള്‍ക്ക് വിരുദ്ധമാണ് എന്ന് സമര്‍ത്തിക്കാനാണ്. പോസ്റ്റിട്ട താങ്കള്‍ തന്നെ ആ വിഷയത്തില്‍ നിന്ന് വിട്ടുപോകുന്നതിനാല്‍ പോസ്റ്റിന്റെ ലക്‌ഷ്യം തന്നെ ഇവിടെ പരാജയപെട്ടു എന്ന് സൂചിപ്പിക്കട്ടെ.

    *ഇബ്നു ബാസ്(റ) മധ്യസ്ഥതയില്‍ ഇബാദത്ത് വിഷയം ചര്‍ച്ച ചെയ്യാന്‍ 1979 ല്‍ മുജാഹിദ്കാരും, ജമാഅത്ത്‌ കാരും തമ്മില്‍ ഒരു കരാറുണ്ടാക്കി. 1979 ലെ പുളിക്കല്‍ മുജാഹിദ്‌ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ വന്ന സൗദി പണ്ഡിതന്മാരാണ് അതിനു മുന്‍കൈ എടുത്തത്‌. ആ കാരാര്‍ പിന്നീട് മുജാഹിദുകള്‍ ലംഘിച്ചു. ആ സംഭവം ഉമര്‍ മൌലവി തന്നെ വിശദീകരിച്ചിട്ടുണ്ട്.(ഓര്‍മകളുടെ തീരത്ത്, കെ. ഉമര്‍മൌലവിയുടെ ആത്മകഥ. പേജ്: 525,526 കാണുക).

    *ഈ വിഷയത്തില്‍ ഇബ്നു ബാസ്(റ) നിലപ്പാട് മുജാഹിദുകള്‍ക്ക് അറിയുന്നത് കൊണ്ടാണ് കരാര്‍ ലംഘിക്കപെട്ടത് എന്ന് ഞാന്‍ മനസിലാക്കുന്നു. അതിനാല്‍ ഈ കത്ത്‌ കൊണ്ട് നടക്കാന്‍ നിങ്ങള്‍ യോഗ്യരല്ല.

    ReplyDelete
  27. //അല്ലാഹുവിന്‍റെ കലപനക്ക് വിരുദ്ധമായ അനുസരണമെല്ലാം ശിര്‍ക്കോ???//
    =ഞാനങ്ങിനെ പറഞ്ഞെങ്കില്‍ തെളിയിക്കാന്‍ വെല്ലുവിളിക്കുന്നു!! ചില അനുസരണങ്ങള്‍ ശിര്‍ക്കാകും എന്ന് താങ്കള്‍ സമ്മതിച്ചു. അത്ര തന്നെ ജമാഅത്തും മൌദൂദിയും, മറ്റു പ്രാമാണികരായ പണ്ഡിതന്‍ മാരും പറഞ്ഞിട്ടുള്ളൂ. എന്‍റെ മുകളിലെ വിശദീകരണത്തിന് വിരുദ്ധമായ ഒരു അഭിപ്രായവും താങ്കള്‍ക്കില്ല.

    ഞാന്‍ മുകളില്‍ എഴുതിയത് വായിക്കാം, താങ്കള്‍ കാണാത്തമട്ടില്‍ അഭിനയിക്കുന്നതിനാല്‍ ആ കമന്റുകളുടെ ലിങ്ക് നല്‍കുന്നു:
    http://aneesaluva.blogspot.com/2009/06/blog-post_9939.html?showComment=1323847966485#c972568163265974798
    http://aneesaluva.blogspot.com/2009/06/blog-post_9939.html?showComment=1323848015492#c3027263221080927783

    എന്നാല്‍ ചില മുജാഹിദ്‌ വര്‍ത്തമാനങ്ങള്‍ ഇവിടെ വായിക്കാം. ഇതൊന്നും മുജാഹിദുകള്‍ ആദര്‍ശപരമായി മാറിയ ഈ കാലഘട്ടത്തില്‍ ഉദ്ധരിക്കാന്‍ എനിക്ക് താല്പര്യമില്ല. ഒന്നും സംഭവിച്ചിട്ടില്ലാത്ത മട്ടില്‍ അനീസിന്റെ കമന്റുകള്‍ കാണുമ്പോള്‍ ഞാന്‍ നിര്‍ബന്ധിതനാകുന്നു.

    //"അല്ലാഹു അല്ലാത്തവരെ അനുസരിക്കലും അല്ലാഹു അല്ലാത്തവര്‍ക്ക് അടിമ വേല ചെയ്യലും ശിര്‍ക്കാണെന്ന് ലോകത്ത് ആരും പറഞ്ഞിട്ടില്ല..മൌദൂദി സാഹിബ് കളവു പറഞ്ഞതാണ് (സല്‍സബീല്‍ പുസ്തകം 8 ലക്കം6 പേജ് 9 )"//
    ലോകത്ത് ആരും പറഞ്ഞിട്ടില്ല എന്ന് പറഞ്ഞ ആള്‍ തന്നെ എഴുതുന്നു:
    //"ജമാഅത്തെ ഇസ്ലാമിക്കാര്‍ ഇബാദത്തിന് അനുസരണം എന്ന അര്‍ഥം ഉറപ്പിക്കാന്‍ ഏറ്റവും വലിയ പ്രമാണമായി എടുത്തു കാണിക്കുന്നത് ഇമാം റാസിയുടെ വാക്കുകളാണ്.അങ്ങനെയുള്ള ചില അബദ്ധങ്ങള്‍ ഇമാം അവര്‍കള്‍ എഴുതിയിട്ടുണ്ട്.അദ്ദേഹം വലിയ മഹാന്‍ തന്നെ പക്ഷെ ഇപ്പറഞ്ഞത്‌ മഹാ തെറ്റാണ് (സല്‍സബീല്‍ പുസ്തകം 2 ലക്കം 8 1972 സപ്തംബര്‍ , പേജ് 45 ,46 )"//

    //"മുസ്ലിം ലോകം ഇമാമുല്‍ മുഫസ്സിരീന്‍ എന്ന ആദരണീയ സ്ഥാനം നല്‍കി സ്വീകരിച്ച മഹാ പണ്ഡിതനും ഖുര്‍ആന്‍ വ്യഖ്യാതാവുമാണ് ഇബ്നു ജരീരി ത്വബ് രി(റ).അദ്ദേഹത്തിനു ഇബാദത്തിന്റെ അര്‍ത്ഥ കല്‍പനയില്‍ പിശക് പറ്റിയിട്ടുണ്ട്.സൗദി അറേബ്യയിലെ 50 ല്‍ പരം അറിയപ്പെട്ട മഹാ പണ്ഡിതന്മാര്‍ ചേര്‍ന്ന് തയ്യാറാക്കിയതെന്ന് പ്രസ്ഥാവിക്കപ്പെടുന്ന ഒരു പാഠപുസ്തകത്തില്‍ ഇബാദത്തിന് അര്‍ഥം നല്‍കിയത് തെറ്റാണ് (സല്സബീല്‍ 1998 ഫെബ്രുവരി)"//

    ഇവരുടെ ഒക്കെ അനുയായിആയ അനീസ്‌ ഇപ്പോള്‍ ചോദിക്കുന്നു:
    //അല്ലാഹുവിന്‍റെ കലപനക്ക് വിരുദ്ധമായ അനുസരണമെല്ലാം ശിര്‍ക്കോ???//
    ഇത് ഏതാനും ചിലത് മാത്രം. ഇനിയും നിര്‍ബന്ധിക്കരുത്.

    ReplyDelete
  28. //'സൃഷ്ടാവിന്റെ കല്‍പനകള്‍ക്കെതിരില്‍ സൃഷ്ടിയെ അനുസരിക്കാന്‍ പാടില്ല' //
    =സൃഷ്ടാവിന്റെ കല്‍പനകള്‍ക്കെതിരില്‍ സൃഷ്ടിയെ അനുസരിച്ചാല്‍ അത് ശിര്ക്കാകുമോ? എന്നതാണ് നമ്മുടെ തര്‍ക്ക വിഷയം.

    ReplyDelete
  29. //അല്ലാഹുവിന്‍റെ നാമം ഉച്ചരിക്കപ്പെടാത്തതില്‍ നിന്ന് നിങ്ങള്‍ തിന്നരുത്‌. തീര്‍ച്ചയായും അത് 'ഫിസ്‍ഖ്" ആകുന്നു. (അന്‍ആം 6:121) ന്‍റെ ആദ്യഭാഗം. അല്ലാഹുവിന്‍റെ നാമം ഉച്ചരിക്കാത്തത് തിന്നാന്‍ പാടില്ല എന്ന് ദൈവ കല്‍പന. അത് പിശാചിന്‍റെ പ്രേരണയാല്‍ തിന്നതിന്‍റെ വിധി എന്ത്? അത് "ഫിസ്‍ഖ്". ദൈവകല്‍പനക്ക് വിരുദ്ധമായുള്ള പിശാചിനുള്ള അനുസരണമൊക്കെ പിശാചിനുള്ള ഇബാദത്തും തദ്വാരാ ശിര്‍ക്കുമാണെങ്കില്‍ ഇത് 'ഫിസ്‍ഖ്' ആയതെങ്ങിനെ? അതുപോലെ ദേഹേച്ചയെ അനുസരിച്ച് മദ്യപിച്ചവന്‍ "മുശ്‍രിക്ക്" ആണോ???
    അല്ലാഹു തിന്നരുതെന്ന് പറഞ്ഞ് വിലക്കിയ കനി പിശാചിനെ അനുസരിച്ച് തിന്ന ആദം നബി(അ) യുടെ വിധി എന്ത്? അദ്ദേഹത്തിന്‍റെ ആ പ്രവര്‍ത്തി പിശാചിനുള്ള ഇബാദത്ത് ആയിരുന്നുവോ?? നഊദു ബില്ലാഹ്.//

    = ഒരു കാര്യം ചൂണ്ടിക്കാട്ടി അത് ശിര്‍ക്കോ, കുഫ്രോ, ഫിസ്കോ എന്ന് ചോദിച്ചാല്‍ അത് പറയാനുള്ള അധികാരവും അറിവും എനിക്കില്ല. കാരണം അത് അല്ലാഹുവിന്‍റെ അറിവില്‍ പെട്ടത്താണ്, തെറ്റ് ചെയ്യുന്നവന്റെ നിയ്യത്തും ലക്ഷ്യവും അല്ലാഹുവിനെ അറിയൂ.. ഇത്തരം മറുപടിയും ഞാന്‍ പല തവണ ഇവിടെ പറഞ്ഞു. മറ്റൊന്നും പറയാനില്ലാത്തതിനാല്‍ അനീസ്‌ വട്ടം കറങ്ങുന്നു.

    എന്നാല്‍ ഒരു കാര്യം നമുക്ക് പറയാന്‍ പറ്റും : അത് അല്ലാഹു ഖുര്‍ആനില്‍ നല്‍കിയ അറിവ് അനുസരിച്ചാണ്, മുകളിലെ എന്റെ കമന്റുകളില്‍ ഞാന്‍ വിശദീകരിച്ചത്‌ തന്നെയാണ്. അനീസ്‌ അതിനതിരെ ഒരക്ഷരം പറഞ്ഞിട്ടില്ല(ഖണ്ടിച്ചിട്ടില്ല).
    ചുരുക്കി ഇങ്ങിനെ മനസിലാക്കാം: അല്ലാഹുവിന്‍റെ കല്‍പ്പന ലംഘിക്കുന്നത്; ശിര്‍ക്കോ,കുഫ്രോ,ഫിസ്കോ,...നിര്‍ബന്ധ സാഹചര്യങ്ങളില്‍ കറാഹത്തും ആകാം.
    ആദം നബിയുടെ പിശാചിനുള്ള അനുസരണം ഫിസ്ക്കാണെങ്കില്‍ എല്ലാം അനുസരണവും ഫിസ്കാണ് എന്ന് വാദിക്കാന്‍ അത് തെളിവല്ല.

    ഉദാഹരണമായി താങ്കള്‍ ഖുര്‍ആനില്‍ നിന്നും ഉദ്ധരിച്ചു: "അല്ലാഹുവിന്‍റെ നാമം ഉച്ചരിക്കപ്പെടാത്തതില്‍ നിന്ന് നിങ്ങള്‍ തിന്നരുത്‌. തീര്‍ച്ചയായും അത് 'ഫിസ്‍ഖ്" ആകുന്നു."
    അല്ലാഹുവിന്‍റെ നാമം ഉച്ചരിക്കപ്പെടാത്തത് തിന്നാല്‍ ശിര്‍ക്കാകുന്ന സന്ദര്‍ഭവും ഖുര്‍ആനില്‍ ഉണ്ട്.
    "അല്ലാഹുവിന്റെ നാമത്തില്‍ അറുക്കാത്ത മൃഗങ്ങളുടെ മാംസം നിങ്ങള്‍ തിന്നരുത്. അതു അധര്‍മമാണ്; തീര്‍ച്ച. നിങ്ങളോട് തര്‍ക്കിക്കാനായി പിശാചുക്കള്‍ തങ്ങളുടെ കൂട്ടാളികള്‍ക്ക് ചില ദുര്‍ബോധനങ്ങള്‍ നല്‍കിക്കൊണ്ടിരിക്കും. നിങ്ങള്‍ അവരെ അനുസരിക്കുകയാണെങ്കില്‍ തീര്‍ച്ചയായും നിങ്ങളും ശിര്‍ക്ക് ചെയ്തവരായിത്തീരും."

    ReplyDelete
  30. ഇബ്‌നു ബാസിന്റെ ഫത്‌വ മേലെ കൊടുത്തിട്ടുണ്ട്. അതിലെ ഭാഗങ്ങള്‍ --ചെയ്ത്, ഒപ്പം ജമ്‌അത്തിന്റെ വാദവും കൂടെ എഴുതി താങ്കല്‍ വ്യകതമാക്കുക രണ്ടും ഒന്ന് തന്നെയാണെന്ന്. മനസ്സിലാക്കാമല്ലോ.

    പിന്നെ ഇബ്‌നു ബാസിന്റെ ഫത്‌വ വിശദീകരിക്കല്‍ മാത്രമല്ല താങ്കള്‍ നടത്തിയത്. ഫേസ്ബുക്കില്‍ മുജാഹിദുകള്‍ മറുപടികൊടുക്കാതിരുന്നപ്പോള്‍ താങ്കള്‍ തന്നെ നല്‍കിയ ഇബാദത്ത് വിശദീകരണം എന്ന് പേരില്‍ ഏറെ എഴുതിയതു കൊണ്ടാണ്‌ ഞാനും ആ വിഷയത്തിലേക്ക് കടന്നത്.

    അല്ലാഹുവിന്റെ കല്‌പനക്കെതിരില്‍ ഇതരരെ അനുസരിക്കലാണ്‌ ശിര്ക്കാണെങ്കില്‍ ഒരേ പ്രവര്‍ത്തി ഫിസ്ഖും ശിര്ക്കുമാവുന്നതെങ്ങിനെ? അനുസരണം ഒരേ പോലെ രണ്ടിടത്തും ഉണ്ടല്ലോ?

    ReplyDelete
  31. ഒന്നുകില്‍ "അല്ലാഹുവിന്‍റെ കല്‍പ്പന ഞാന്‍ പരിഗണിക്കുന്നില്ല, പകരം ഇന്ന സൃഷ്ടിയുടെ കല്‍പ്പനയാണ് ഞാന്‍ അനുസരിക്കേണ്ടത്, അത് അല്ലാഹുവിന്‍റെ കല്‍പ്പനക്ക് വിരുദ്ധമായാലും അല്ലെങ്കിലും" എന്ന നിലക്കുള്ള അനുസരണമാണ്‌ ശിര്‍ക്കെന്ന് തീര്‍ത്ത് പറയുക. അങ്ങിനെയുള്ള വിശ്വാസക്കാരല്ല ഏറ്റവും ചുരുങ്ങിയത് ഇസ്ലാഹീ പ്രസ്ഥാനക്കാര്‍ എന്നതുകൊണ്ട് തന്നെ ആ തര്‍ക്കം അവിടെ അവസാനിച്ചു. മേലെ എഴുതിയ നിലക്കല്ലാതെ, ദൈവകല്‍പനക്ക് എതിരായി ആരെ അനുസരിച്ചാലും ആ അനുസരണം ശിര്‍ക്കാണ്‌ എന്ന് വാദമുണ്ടെങ്കില്‍ അത് വ്യക്തമാക്കുക.
    ഒന്നും തീര്‍ത്ത് പറയാതെ വിഷയം നീട്ടിക്കൊണ്ടു പോയിട്ട് എന്ത് കാര്യം.

    ReplyDelete
  32. "അല്ലാഹുവിന്റെ നാമത്തില്‍ അറുക്കാത്ത മൃഗങ്ങളുടെ മാംസം നിങ്ങള്‍ തിന്നരുത്. അതു അധര്‍മമാണ്; തീര്‍ച്ച. നിങ്ങളോട് തര്‍ക്കിക്കാനായി പിശാചുക്കള്‍ തങ്ങളുടെ കൂട്ടാളികള്‍ക്ക് ചില ദുര്‍ബോധനങ്ങള്‍ നല്‍കിക്കൊണ്ടിരിക്കും. നിങ്ങള്‍ അവരെ അനുസരിക്കുകയാണെങ്കില്‍ തീര്‍ച്ചയായും നിങ്ങളും ശിര്‍ക്ക് ചെയ്തവരായിത്തീരും."

    അല്ലാഹുവിന്‍റെ നാമം ഉച്ചരിക്കപ്പെടാത്തതില്‍ നിന്ന് നിങ്ങള്‍ തിന്നരുത്‌. തീര്‍ച്ചയായും അത് 'ഫിസ്‍ഖ്" ആകുന്നു. (അന്‍ആം 6:121) ന്‍റെ ആദ്യഭാഗം. അല്ലാഹുവിന്‍റെ നാമം ഉച്ചരിക്കാത്തത് തിന്നാന്‍ പാടില്ല എന്ന് ദൈവ കല്‍പന. അത് പിശാചിന്‍റെ പ്രേരണയാല്‍ തിന്നതിന്‍റെ വിധി എന്ത്? അത് "ഫിസ്‍ഖ്". ദൈവകല്‍പനക്ക് വിരുദ്ധമായുള്ള പിശാചിനുള്ള അനുസരണമൊക്കെ പിശാചിനുള്ള ഇബാദത്തും തദ്വാരാ ശിര്‍ക്കുമാണെങ്കില്‍ ഇത് 'ഫിസ്‍ഖ്' ആയതെങ്ങിനെ?

    അല്ലാഹുവിന്റെ കല്‌പനക്കെതിരില്‍ ഇതരരെ അനുസരിക്കലാണ്‌ ശിര്ക്കാണെങ്കില്‍ ഒരേ പ്രവര്‍ത്തി ഫിസ്ഖും ശിര്ക്കുമാവുന്നതെങ്ങിനെ? അനുസരണം ഒരേ പോലെ രണ്ടിടത്തും ഉണ്ടല്ലോ?

    ReplyDelete
  33. //ഇബ്‌നു ബാസിന്റെ ഫത്‌വ മേലെ കൊടുത്തിട്ടുണ്ട്. അതിലെ ഭാഗങ്ങള്‍ --ചെയ്ത്, ഒപ്പം ജമ്‌അത്തിന്റെ വാദവും കൂടെ എഴുതി താങ്കല്‍ വ്യകതമാക്കുക രണ്ടും ഒന്ന് തന്നെയാണെന്ന്. മനസ്സിലാക്കാമല്ലോ.//
    =അത് തന്നെയാണ് ചെയ്തത്. December 14, 2011 നു ഞാന്‍ എഴുതിയ കമന്റുകള്‍ വായിക്കുക. എതിരഭിപ്രായമുന്ടെന്കില്‍ പ്രമാണ സഹിതം ഖണ്ഡിക്കുക.

    //ഫേസ്ബുക്കില്‍ മുജാഹിദുകള്‍ മറുപടികൊടുക്കാതിരുന്നപ്പോള്‍ താങ്കള്‍ തന്നെ നല്‍കിയ ഇബാദത്ത് വിശദീകരണം എന്ന് പേരില്‍ ഏറെ എഴുതിയതു കൊണ്ടാണ്‌ ഞാനും ആ വിഷയത്തിലേക്ക് കടന്നത്.//
    = ഞാന്‍ ഫേസ്ബുക്കില്‍ നിന്നും കോപ്പി ചെയ്തതും ഈ കത്തുമായി ബന്ധപെട്ട ചര്‍ച്ചയില്‍ നിന്ന് തന്നെയാണ്. അത് മനസിലാക്കാന്‍ ഉപകരിക്കും എന്ന് വിചാരിക്കുന്നു.

    //അല്ലാഹുവിന്റെ കല്‌പനക്കെതിരില്‍ ഇതരരെ അനുസരിക്കലാണ്‌ ശിര്ക്കാണെങ്കില്‍ ഒരേ പ്രവര്‍ത്തി ഫിസ്ഖും ശിര്ക്കുമാവുന്നതെങ്ങിനെ? അനുസരണം ഒരേ പോലെ രണ്ടിടത്തും ഉണ്ടല്ലോ?//

    =എപ്പോള്‍ ശിര്‍ക്കാകും, എപ്പോള്‍ ശിര്‍ക്കല്ലാതാകും(കുഫ്രോ, ഫിസ്കോ,....) എന്ന് തന്നെയാണ് ഞാന്‍ എന്‍റെ December 14, 2011 നു എഴുതിയ കമന്റുകളില്‍ വിശദീകരിച്ചത്‌. എതിരഭിപ്രായമുന്ടെന്കില്‍ പ്രമാണ സഹിതം ഖണ്ഡിക്കുക.

    ഒരു ചെറിയ ഉദാഹരണം കൂടി ഇവിടെ പറയാം: മക്കാ ജീവിതത്തില്‍ (നുബുവത്തിനു ശേഷം) പ്രവാചകനും ത്വവാഫ്‌ ചെയ്തിരുന്നു. അബൂ ജഹലും, അബൂ ലഹബും.. ഉള്‍പെടുന്ന മുശ്രിക്കുകളും തവാഫ് ചെയ്തിരുന്നു. ഇരു കൂട്ടരും 7 തവണ കഅബയെ ചുറ്റുന്നു, ഹജറുല്‍ ആസ്വദില്‍ നിന്ന് തുടങ്ങുന്നു. ....
    നബിയുടെ തവാഫ് ഇബാദത്തായിരുന്നു, എന്നാല്‍ മറ്റേത് ശിര്‍ക്കായിരുന്നു.
    അതുപോലെ തന്നെ അല്ലാഹുവിനുള്ള നമസ്കാരവും, മറ്റുള്ളവര്‍ കാണാന്‍ വേണ്ടി ചെയ്യുന്ന നമസ്കാരവും.
    ഒരേ പ്രവൃത്തി നിയ്യതും,സ്വഭാവവും,വിശ്വാസവു മാറുന്നതിനനുസരിച്ച് അതിന്‍റെ വിധിയും മാറും.

    ഇതേ ചോദ്യം 22/Dec നു തന്നെ പല തവണ ആവര്‍ത്തിച്ചിട്ടുണ്ട്. അതിനാല്‍ ഞാന്‍ വേറെ മറുപടി പറയുന്നില്ല.

    ReplyDelete
  34. //ഒന്നുകില്‍ "അല്ലാഹുവിന്‍റെ കല്‍പ്പന ഞാന്‍ പരിഗണിക്കുന്നില്ല, പകരം ഇന്ന സൃഷ്ടിയുടെ കല്‍പ്പനയാണ് ഞാന്‍ അനുസരിക്കേണ്ടത്, അത് അല്ലാഹുവിന്‍റെ കല്‍പ്പനക്ക് വിരുദ്ധമായാലും അല്ലെങ്കിലും" എന്ന നിലക്കുള്ള അനുസരണമാണ്‌ ശിര്‍ക്കെന്ന് തീര്‍ത്ത് പറയുക. */

    = ഈ പറഞ്ഞ വാചകം എന്‍റെ കമന്റില്‍ നിന്നും താങ്കള്‍ കോപ്പി ചെയ്തതല്ലേ. വീണ്ടും വീണ്ടും ആവര്‍ത്തിക്കുനത്കൊണ്ട് എന്ത് നേട്ടം?
    "അല്ലാഹുവിന്‍റെ കല്‍പ്പന ഞാന്‍ പരിഗണിക്കുന്നില്ല, പകരം ഇന്ന സൃഷ്ടിയുടെ കല്‍പ്പനയാണ് ഞാന്‍ അനുസരിക്കേണ്ടത്, അത് അല്ലാഹുവിന്‍റെ കല്‍പ്പനക്ക് വിരുദ്ധമായാലും അല്ലെങ്കിലും. അല്ലാഹുവെ ബോധപൂര്‍വം ധിക്കരിച്ചാണ് ഒരാള്‍ അല്ലാഹുവല്ലാത...്തവരെ അനുസരിക്കുന്നതെങ്കില്‍ അത് ശിര്‍ക്കാണ്. "
    December 14, 2011 1:03 PM നിട്ട എന്‍റെ കമന്റു വായിക്കുക.

    //അങ്ങിനെയുള്ള വിശ്വാസക്കാരല്ല ഏറ്റവും ചുരുങ്ങിയത് ഇസ്ലാഹീ പ്രസ്ഥാനക്കാര്‍ എന്നതുകൊണ്ട് തന്നെ ആ തര്‍ക്കം അവിടെ അവസാനിച്ചു. മേലെ എഴുതിയ നിലക്കല്ലാതെ, ദൈവകല്‍പനക്ക് എതിരായി ആരെ അനുസരിച്ചാലും ആ അനുസരണം ശിര്‍ക്കാണ്‌ എന്ന് വാദമുണ്ടെങ്കില്‍ അത് വ്യക്തമാക്കുക. //
    =എന്തിനാണ് താങ്കള്‍ എഴുതാപുറം വായിക്കുന്നത്.
    അങ്ങിനെയുള്ള വിശ്വാസക്കാരല്ല ഇസ്ലാഹീ പ്രസ്ഥാനക്കാര്‍ എങ്കില്‍ അത് നല്ല കാര്യം തന്നെയാണ്.
    എന്നാല്‍ വല്ലവരും അല്ലാഹുവില്‍ നിന്നുള്ള ദീനല്ലാതെ (ശരീആത്ത് അല്ലാതെ) മറ്റു വല്ല പ്രത്യയ ശാസ്ത്രങ്ങളുടെയോ സംസ്ഥാപനത്തിനോ, നിലനില്‍പോ ഉദ്ദേശിച്ച് പ്രവര്‍ത്തിക്കുന്നുന്ടെങ്കില്‍ അത് തൌഹീദിന് വിരുദ്ധമാണ്. അത് ആ പ്രവര്‍ത്തിക്കുന്നവന്റെ നിയ്യത്തുമായി ബന്ധപെട്ടതാണ്.
    ഇതുമായി ബന്ധപെട്ട് ഇബ്നുബാസ്‌ (റ) മറ്റു ഫത്‌വകള്‍ ഞാന്‍ December 18, 2011 4:40 PM കമന്റില്‍ ഉദ്ധരിച്ചിട്ടുണ്ട്. ഒരക്ഷരം താങ്കള്‍ പറഞ്ഞിട്ടില്ല. അതെ വിഷയം വീണ്ടും ആവര്‍ത്തിക്കുന്നു.

    അവിടെയും പ്രശനം അവസാനിക്കുന്നില്ല.
    രാമനോ ജോസഫോ അല്ലാഹു അല്ലാത്തവരെ ആരാധിക്കാം എന്നു പറയുന്നത്കൊണ്ട് ഇസ്‌ലാമിലെ ഏകദൈവവിശ്വാസം മാറുന്നില്ല എന്നും മുസ്‌ലിംകൾക്ക് അല്ലാഹു മാത്രമാണ് ഇലാഹ് എന്നും ന്യായം പറഞ്ഞ് ആരാധനയിലെ തൌഹീദ് മിണ്ടാതെ ഒളിപ്പിച്ച് വെക്കുന്നത് ശരിയാണോ ?
    അതിനാല്‍ അവര്‍ പൂര്‍ണമായ തൌഹീദ് വിളമ്പരം ചെയ്യുകയും ചെയ്യട്ടെ.

    ReplyDelete
  35. ദയവായി ഒരു കാര്യം മനസിലാക്കുക : താങ്കളുടെ കമന്റുകള്‍ 100% വും ആവര്‍ത്തനം മാത്രമാണ്. ഞാന്‍ നല്‍കിയ മറുപടികളെ താന്കള്‍ ഖണ്ഡിക്കുകയോ, കണ്ടതായി നടിക്കുകയോ ചെയ്യുന്നില്ല. എന്‍റെ മലയാളം വായിക്കാന്‍ പ്രയാസമുണ്ടെങ്കില്‍ അത് പറയുക. അല്ലെങ്കില്‍ താങ്കളുടെ ചോദ്യങ്ങളോടും എനിക്ക് അതെ നിലപാട്‌ സ്വീകരിക്കേണ്ടി വരും.

    ReplyDelete
  36. ആവര്‍ത്തിക്കുന്നത് വിഷയം അത്രയേ ഉള്ളൂ എന്നതിനാലാണ്‌. താങ്കള്‍ എഴുതി അനുസരണശിര്‍ക്ക് ഇങ്ങനെയാണ്‌ എന്ന്.

    "അല്ലാഹുവിന്‍റെ കല്‍പ്പന ഞാന്‍ പരിഗണിക്കുന്നില്ല, പകരം ഇന്ന സൃഷ്ടിയുടെ കല്‍പ്പനയാണ് ഞാന്‍ അനുസരിക്കേണ്ടത്, അത് അല്ലാഹുവിന്‍റെ കല്‍പ്പനക്ക് വിരുദ്ധമായാലും അല്ലെങ്കിലും. അല്ലാഹുവെ ബോധപൂര്‍വം ധിക്കരിച്ചാണ് ഒരാള്‍ അല്ലാഹുവല്ലാത...്തവരെ അനുസരിക്കുന്നതെങ്കില്‍ അത് ശിര്‍ക്കാണ്. "

    ഇപ്രകാരം പ്രവര്‍ത്തിക്കന്‍ ഇസ്ലാഹീ പ്രസ്ഥനം പറഞ്ഞതായി എനിക്കറിയില്ല. എനിക്കും അങ്ങിനെയുള്ള വിശ്വാസം ഇല്ല. പിന്നെ ഇല്ലാത്ത കാര്യം പറഞ്ഞ് തര്‍ക്കിക്കേണ്ടതില്ലല്ലോ?

    ആരെങ്കിലും ഇങ്ങനെ പ്രവര്‍ത്തിക്കുന്നെങ്കില്‍ താങ്കള്‍ അവരെ ഇഷ്ടമുള്ള പേരിട്ട് വിളിച്ചോളൂ
    ഈ നിബന്ധനയില്‍ താഴെ വരുന്ന അനുസരണം ശിര്‍ക്കാവില്ല, താങ്കളുടെ തന്നെ വാദമനുസരിച്ച്.

    ReplyDelete
  37. >>>"എന്നാല്‍ വല്ലവരും അല്ലാഹുവില്‍ നിന്നുള്ള ദീനല്ലാതെ (ശരീആത്ത് അല്ലാതെ) മറ്റു വല്ല പ്രത്യയ ശാസ്ത്രങ്ങളുടെയോ സംസ്ഥാപനത്തിനോ, നിലനില്‍പോ ഉദ്ദേശിച്ച് പ്രവര്‍ത്തിക്കുന്നുന്ടെങ്കില്‍ അത് തൌഹീദിന്‌ വിരുദ്ധമാവുന്നത്" <<< അഥവാ ശിര്‍ക്ക് ആകുന്നത് താങ്കള്‍ വിവരിച്ചത് പ്രകാരം എങ്ങിനെയായിരിക്കണം.?
    --" അല്ലാഹുവിന്‍റെ ദീന്‍ (ശരീഅത്ത്) ഞാന്‍ പരിഗണിക്കുന്നില്ല, പകരം പാശ്ചാത്യരുടെ സൃഷ്ടിയായ ജനാധിപത്യവും മതേതരത്വവുമാണ്‌ ഞാന്‍ സംസ്ഥാപിക്കേണ്ടത്, നിലനിര്‍ത്തേണ്ടത്,അനുസരിക്കേണ്ടത്, അത് അല്ലാഹുവിന്‍റെ കല്‍പ്പനക്ക് വിരുദ്ധമായാലും അല്ലെങ്കിലും. അല്ലാഹുവെ ബോധപൂര്‍വം ധിക്കരിച്ചാണ് ഒരാള്‍ അല്ലാഹുവല്ലാത...്തവരെ അനുസരിക്കുന്നതെങ്കില്‍ അത് ശിര്‍ക്കാണ്. " അങ്ങിനെ അല്ലാഹുവെ ബോധപൂര്‍വ്വം ധിക്കരിച്ച്, അല്ലാഹുവിന്‍റെയല്ലാത്ത പ്രത്യയശാസ്ത്രത്തെ അനുസരിക്കുന്നെങ്കില്‍ അത് ശിര്‍ക്കാണ്‌.--

    ഇങ്ങനെയൊക്കെ വളഞ്ഞ് മൂക്ക് പിടിക്കണമെന്നില്ല. അല്ലാഹുവെ ബോധപൂര്‍വ്വം ധിക്കരിക്കുന്നത് "കുഫ്‍ര്‍" ആയതിനാല്‍, "കാഫിറിന്‍റെ" അനുസരണം "ശിര്‍ക്കാകുമോ" എന്ന് ചര്‍ച്ച ചെയ്യല്‍ അത്ര പ്രാധാന്യമുള്ള കാര്യമല്ല. കുഫ്‍റും ശിര്‍ക്കും ഒരു പോലെ ഇസ്ലാമിന്‌ വിരുദ്ധമാണല്ലോ.

    ഇനി മേല്‍ വിവരിച്ച പോലെ വിശ്വസിക്കുന്നവരെ കണ്ടെത്തിയാല്‍ അവരെ തിരുത്താന്‍ താങ്കള്‍ക്ക് ശ്രമിക്കാം. ഏതായാലും എനിക്ക് ആ വിശ്വാസം ഇല്ല, അങ്ങിനെ വിശ്വസിക്കുന്ന "വിശ്വാസികളായ മുസ്ലിംകളെ" ഞാന്‍ കണ്ടുട്ടുമില്ല.

    ReplyDelete
  38. ഷെയ്ഖ് ഇബ്നുബാസ്‌ (റ) സയ്യിദ്‌ മൌദൂദി(റ) ക്ക് അയച്ച കത്ത്‌, ഇബാദത്തുമായി ബന്ധപെട്ട് മൌദൂദി(റ) യുടെയും, ജമാഅത്തിന്റെയും വീക്ഷണത്തിന് ഒട്ടും വിരുദ്ധമല്ല എന്നും അവ രണ്ടും ഖുര്‍ആനിനും, സുന്നത്തിനും, മുജദ്ധിദുകളായ പണ്ഡിതന്‍ മാരുടെ വിശദീകരണവുമായും പൂര്‍ണമായി യോജിക്കുന്നതുമാണ്. അതാണ്‌ ഞാന്‍ എന്‍റെ ആദ്യ കമന്റുകളില്‍ വിശദീകരിച്ചത്‌.
    മാത്രമല്ല ജനാധിപത്യത്തോടും, മതേതരത്തത്തോടുമുള്ള ഷെയ്ഖ് ഇബ്നുബാസ്‌ (റ) ന്‍റെ വിവിധ ഫത്‌വകളും ഞാന്‍ സന്ദര്‍ഭോചിതമായി ഉദ്ധരിച്ചു.

    ആ കാര്യങ്ങളെ ഖണ്ഡിക്കുന്ന ഒരു വാക്കും താങ്കള്‍ ഉദ്ധരിച്ചിട്ടില്ല എന്നത് വളരെ ശ്രദ്ദേയമാണ്.

    ദീര്‍ഘകാലം തര്‍ക്കിച്ച്ചുകൊണ്ടിരുന്ന ഈ ആദര്‍ശങ്ങളില്‍ യോജിപ്പിന്റെ വാക്കുക്കള്‍ കണ്ടെത്തിയതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ്. الحمد لله .

    അവശേഷിക്കുന്ന ഒരു കാര്യം ഇതാണ്:
    //ഇപ്രകാരം പ്രവര്‍ത്തിക്കന്‍ ഇസ്ലാഹീ പ്രസ്ഥനം പറഞ്ഞതായി എനിക്കറിയില്ല. എനിക്കും അങ്ങിനെയുള്ള വിശ്വാസം ഇല്ല. പിന്നെ ഇല്ലാത്ത കാര്യം പറഞ്ഞ് തര്‍ക്കിക്കേണ്ടതില്ലല്ലോ? ആരെങ്കിലും ഇങ്ങനെ പ്രവര്‍ത്തിക്കുന്നെങ്കില്‍ താങ്കള്‍ അവരെ ഇഷ്ടമുള്ള പേരിട്ട് വിളിച്ചോളൂ
    ഈ നിബന്ധനയില്‍ താഴെ വരുന്ന അനുസരണം ശിര്‍ക്കാവില്ല, താങ്കളുടെ തന്നെ വാദമനുസരിച്ച്.//

    =ഞാന്‍ മനസിലാക്കിയതനുസരിച്ച് ഇസ്ലാഹീ പ്രസ്ഥാനം ഉള്‍പെടെ വിവിധ മുസ്ലിം സംഘടനകളുടെ പ്രവര്‍ത്തകരില്‍ ഭൂരിപക്ഷവും അല്ലാഹുവിന്‍റെ ശരീഅത്തിനു വിരുദ്ധമായ ലക്ഷ്യങ്ങളുള്ള വിവിധ സംഘടനകളുടെ നില നില്പിനും, സംസ്ഥാപനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ്. താങ്കള്‍ പറഞ്ഞ പോലെ ഇത് ശിര്‍ക്കോ - കുഫ്രോ എന്ന് തര്‍ക്കിച്ച്ചുകൊണ്ടിരിക്കുന്നതില്‍ വലിയ പ്രാധാന്യമൊന്നുമില്ല. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശിര്‍ക്കും ആകാം, കുഫ്രും ആകാം എന്ന് തന്നെയാണ് ഞാന്‍ വിശദീകരിച്ചത്‌. പോസ്റ്റ്‌ ശിര്‍ക്കുമായി കൂടുതല്‍ ബന്ധമുള്ളത് കൊണ്ട് അതിന് കൂടുതല്‍ പ്രാധാന്യം നല്‍കി എന്ന് മാത്രം.

    ഖുര്‍ആന്‍ പറയുന്നു:
    فَلَا تَخْشَوُا النَّاسَ وَاخْشَوْنِ وَلَا تَشْتَرُوا بِآيَاتِي ثَمَنًا قَلِيلًا ۚ وَمَن لَّمْ يَحْكُم بِمَا أَنزَلَ اللَّهُ فَأُولَٰئِكَ هُمُ الْكَافِرُونَ
    "അതിനാല്‍ നിങ്ങള്‍ ജനങ്ങളെ പേടിക്കരുത്. എന്നെ മാത്രം ഭയപ്പെടുക. എന്റെ വചനങ്ങള്‍ നിസ്സാര വിലയ്ക്ക് വില്‍ക്കരുത്. ആര്‍ അല്ലാഹു അവതരിപ്പിച്ച നിയമമനുസരിച്ച് വിധി നടത്തുന്നില്ലയോ, അവര്‍ തന്നെയാണ് കാഫിറുകള്‍ (അവിശ്വാസികള്‍)‍."
    ഇത്തരക്കാരെ കുറിച്ച് തന്നെ അക്ക്രമികള്‍ എന്നും, ഫാസിക്കുകള്‍ എന്നും ഖുര്‍ആന്‍ വിളിച്ചിട്ടുണ്ട്.

    ആദര്‍ഷപരമായി താങ്കള്‍ക്ക് വിയോജിപ്പില്ലാത്തതിനാല്‍ ഇക്കാര്യങ്ങള്‍( --{ആരെക്കെയാണ് ഇത് പിന്‍പറ്റാതത് എന്നത്} നാം ചര്‍ച്ചചെയ്യേണ്ട ഒന്നാണ് എന്ന വിശ്വാസം എനിക്കില്ല. അക്കാര്യം അല്ലാഹുവിലേക്കും അവന്‍റെ റസൂലിലേക്കും മടക്കാം.

    ReplyDelete
  39. താങ്കള്‍ എഴുതി >>>ഞാന്‍ മനസിലാക്കിയതനുസരിച്ച് ഇസ്ലാഹീ പ്രസ്ഥാനം ഉള്‍പെടെ വിവിധ മുസ്ലിം സംഘടനകളുടെ പ്രവര്‍ത്തകരില്‍ ഭൂരിപക്ഷവും അല്ലാഹുവിന്‍റെ ശരീഅത്തിനു വിരുദ്ധമായ ലക്ഷ്യങ്ങളുള്ള വിവിധ സംഘടനകളുടെ നില നില്പിനും, സംസ്ഥാപനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ്. താങ്കള്‍ പറഞ്ഞ പോലെ ഇത് ശിര്‍ക്കോ - കുഫ്രോ എന്ന് തര്‍ക്കിച്ച്ചുകൊണ്ടിരിക്കുന്നതില്‍ വലിയ പ്രാധാന്യമൊന്നുമില്ല. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ശിര്‍ക്കും ആകാം, കുഫ്രും ആകാം എന്ന് തന്നെയാണ് ഞാന്‍ വിശദീകരിച്ചത്‌. പോസ്റ്റ്‌ ശിര്‍ക്കുമായി കൂടുതല്‍ ബന്ധമുള്ളത് കൊണ്ട് അതിന് കൂടുതല്‍ പ്രാധാന്യം നല്‍കി എന്ന് മാത്രം. <<<
    ഇന്ത്യയിലെ വെല്‍ഫെയര്‍ പാര്‍ട്ടിയൊഴിച്ചുള്ള രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നത് കുഫ്‍റ് ആണ്‌ എന്ന് ഞാന്‍ പറഞ്ഞതായി താങ്കള്‍ നിഗമനത്തിലെത്തരുത്. ഞാന്‍ ഇപ്രകാരമാണ്‌, അതായത് താങ്കള്‍ പറയുന്ന രാഷ്ട്രീയ ശിര്‍ക്ക് പാര്‍ട്ടിക്കാര്‍ക്ക് സംഭവിക്കണമെങ്കില്‍ അവര്‍ താഴെ പറയും പ്രകാരം വിശ്വസിച്ചിരിക്കണം എന്ന്.
    --" അല്ലാഹുവിന്‍റെ ദീന്‍ (ശരീഅത്ത്) ഞാന്‍ പരിഗണിക്കുന്നില്ല, പകരം പാശ്ചാത്യരുടെ സൃഷ്ടിയായ ജനാധിപത്യവും മതേതരത്വവുമാണ്‌ ഞാന്‍ സംസ്ഥാപിക്കേണ്ടത്, നിലനിര്‍ത്തേണ്ടത്,അനുസരിക്കേണ്ടത്, അത് അല്ലാഹുവിന്‍റെ കല്‍പ്പനക്ക് വിരുദ്ധമായാലും അല്ലെങ്കിലും. അല്ലാഹുവെ ബോധപൂര്‍വം ധിക്കരിച്ചാണ് ഒരാള്‍ അല്ലാഹുവല്ലാത...്തവരെ അനുസരിക്കുന്നതെങ്കില്‍ അത് ശിര്‍ക്കാണ്. " അങ്ങിനെ അല്ലാഹുവെ ബോധപൂര്‍വ്വം ധിക്കരിച്ച്, അല്ലാഹുവിന്‍റെയല്ലാത്ത പ്രത്യയശാസ്ത്രത്തെ അനുസരിക്കുന്നെങ്കില്‍ അത് ശിര്‍ക്കാണ്‌.-- "
    അങ്ങനെ പ്രവര്‍ത്തിക്കുന്നവരെ ആരും ഇസ്ലാമിന്‍റെ പ്രതിനിധികളായി കണക്കാന്നുമില്ല. എന്നാല്‍, ഇങ്ങനെയല്ലാതെ ഇസ്ലാമിന്‍റെ ജീവിക്കുന്ന പ്രതിനിധികളായും അതേ സമയം രാജ്യത്തിലെ ഉത്തമ പ്രജയും സേവകനും നേതാവുമായിരുന്ന അനേകം മുസ്ലിം നേതാക്കള്‍ ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ട്. ഇന്നും മതതാരതമ്യ പഠനങ്ങള്‍ക്ക് റഫറന്സാക്കുന്ന "തര്‍ജുമാനുല്‍ ഖുര്‍‍ആന്‍" എഴുതിയ, കോണ്ഗ്രസ്സ് നേതാവും ഇന്ത്യയിലെ ആദ്യ വിദ്യാഭ്യാസ മന്ത്രിയുമായിരുന്ന മൌലാനാ ആസാദ്, സയ്യിദ് മൌദൂദി പോലും തന്‍റെ ചിന്തകള്‍ക്ക് വഴിത്തിരിവായി എന്ന് വിശേഷിപ്പിച്ച, കോണ്ഗ്രസ്സ് പ്രസിഡന്‍റായിരുന്ന മൌലാനാ മുഹമ്മദലി ജൌഹര്‍, കേരളത്തിലെ പ്രഥമ കെപിസിസി പ്രസിഡന്‍റായിരുന്ന "സിഹം" മുഹമ്മദ് അബ്ദുള്‍റഹിമാന്‍ സാഹിബ് എന്ന ഇതിഹാസ പുരുഷന്‍... അവരൊക്കെ കാണിച്ച ഇസ്ലാമിന്‍റെയും രാജ്യസേവനത്തിന്‍റെയും മഹത്തായ മാതൃകകളെ ഞാന്‍ ആദരപൂര്‍വ്വം വിലമതിക്കുന്നു. അത് ഇസ്ലാമിക സേവനമായിട്ടാണ്‌, അല്ലാതെ "ജനാധിപത്യ ത്വാഗൂത്തിനുള്ള" ഇബാദത്തായല്ല ഞാന്‍ മനസ്സിലാക്കിയിട്ടുള്ളത്. ഇതാണ്‌ കാലം തേടുന്ന രാഷ്ട്റീയ പ്രവര്‍ത്ത്നത്തിന്‍റെ മാതൃക. അല്ലാതെ മുസ്ലിം നാമധാരികളായ ആരെങ്കിലും നടത്തുന്ന സ്വാത്ഥരാഷ്ട്രീയത്തെ ഇതര സംഘടനകളുടെ മേലെ കെട്ടി സ്വയം മേനി നടിക്കരുത്...

    ReplyDelete
  40. അബുല്‍ കാലം ആസാദ്‌, മുഹമ്മദ്‌ അലി ജൗഹര്‍, അബ്ദു റഹ്മാന്‍ സാഹിബ് തുടങ്ങിയവരോടുള്ള ബഹുമാനം നില നിര്‍ത്തിക്കൊണ്ട് തന്നെ പറയട്ടെ, അവരാരുമല്ല ദീനില്‍ മാര്‍ഗദര്‍ശികള്‍. അത് മുഹമ്മദ്‌ മുസ്തഫാ (സ) ആണ്. വിവിധ നയങ്ങളില്‍ വിയോജിപ്പുണ്ടായിരുനെങ്കിലും ബ്രിട്ടീഷ്‌ ഭരണം അവസാനിപ്പിക്കണം എന്ന കാര്യത്തില്‍ സയ്യിദ്‌ മൌദൂദിയും ഈ മുസ്ലിം നേതാക്കന്മാരും ഒറ്റക്കെട്ടായിരുന്നു എന്നാണ് ഞാന്‍ മനസിലാക്കീട്ടുള്ളത്. എന്നാല്‍ കേരളത്തിലെ മുജാഹിദ്‌ ഉള്‍പെടെയുള്ള സംഘടനകള്‍ ജിന്നാ സാഹിബിന് പിന്തുണ പ്രഖ്യാപിച്ച് പാക്കിസ്ഥാന്‍ വാദമാണ് നാട്ടില്‍ പ്രചരിപ്പിച്ചത് എന്നതിന് ധാരാളം തെളിവുകള്‍ ഉണ്ട്.

    ഈ പോസ്റിനാധാരാമായ്‌ കത്തെഴുതിയ ഇബ്നു ബാസ് (റ) വിഷയവുമായി ബന്ധപെട്ട വിവിധ ഫത്‌വകളും ഞാന്‍ പല തവണ ഉദ്ധരിച്ചു. താങ്കള്‍ കണ്ടതായി നടിക്കുന്നില്ല.
    "ഇസ്ലാഹീ പ്രസ്ഥാനം ഉള്‍പെടെ വിവിധ മുസ്ലിം സംഘടനകളുടെ പ്രവര്‍ത്തകരില്‍ ഭൂരിപക്ഷവും അല്ലാഹുവിന്‍റെ ശരീഅത്തിനു വിരുദ്ധമായ ലക്ഷ്യങ്ങളുള്ള വിവിധ സംഘടനകളുടെ നില നില്പിനും, സംസ്ഥാപനത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നവരാണ്." എന്ന് തന്നെയാണ് ഞാന്‍ മനസിലാക്കുന്നത്.
    ഇത് തെറ്റാണ് എന്ന് താങ്കള്‍ക്ക് വാദമുണ്ടെങ്കില്‍ അത് അവര്ത്തിക്കുന്നതിനു പകരം ഈ പ്രസ്ഥാനങ്ങള്‍ ശരീഅത്തിന് അനുസൃതമാണ് എന്ന് താങ്കള്‍ തെളിയിക്കുക.

    ReplyDelete
  41. "അബുല്‍ കാലം ആസാദ്‌, മുഹമ്മദ്‌ അലി ജൗഹര്‍, അബ്ദു റഹ്മാന്‍ സാഹിബ്" തുടങ്ങിയവര്‍ നടത്തിയ രാഷ്ട്രീയപ്രവര്‍ത്തനം "രാഷ്ട്രീയ ശിര്‍ക്ക്" ആയിരുന്നു എന്ന് ഞാന്‍ കരുതുന്നില്ല.അവരുടെ മാതൃക മുഹമ്മദ് നബി(സ്)യും ദീന്‍ ഇസ്ലാമും ആയിരുന്നു എന്നത്രെ എന്‍റെ ഇതുവരെയുള്ള ഉറച്ച ബോധ്യം. അത് മാറ്റേണ്ടതായ ഒന്നും എനിക്ക് ലഭിച്ചിട്ടുമില്ല.

    പലതവണ ഞാന്‍ ആവര്‍ത്തിച്ചു, താങ്കള്‍ തന്നെ പറയുന്ന ശിര്‍ക്ക് എന്താണ്‌ എന്ന്.
    --" അല്ലാഹുവിന്‍റെ ദീന്‍ (ശരീഅത്ത്) ഞാന്‍ പരിഗണിക്കുന്നില്ല, പകരം പാശ്ചാത്യരുടെ സൃഷ്ടിയായ ജനാധിപത്യവും മതേതരത്വവുമാണ്‌ ഞാന്‍ സംസ്ഥാപിക്കേണ്ടത്, നിലനിര്‍ത്തേണ്ടത്,അനുസരിക്കേണ്ടത്, അത് അല്ലാഹുവിന്‍റെ കല്‍പ്പനക്ക് വിരുദ്ധമായാലും അല്ലെങ്കിലും. അല്ലാഹുവെ ബോധപൂര്‍വം ധിക്കരിച്ചാണ് ഒരാള്‍ അല്ലാഹുവല്ലാത...്തവരെ അനുസരിക്കുന്നതെങ്കില്‍ അത് ശിര്‍ക്കാണ്. " അങ്ങിനെ അല്ലാഹുവെ ബോധപൂര്‍വ്വം ധിക്കരിച്ച്, അല്ലാഹുവിന്‍റെയല്ലാത്ത പ്രത്യയശാസ്ത്രത്തെ അനുസരിക്കുന്നെങ്കില്‍ അത് ശിര്‍ക്കാണ്‌.-- "

    ഇങ്ങനെ വിശ്വസിക്കുന്ന മുസ്ലിമുണ്ടെങ്കില്‍ അവരെ താങ്കള്‍ക്ക് "ശിര്‍ക്ക്" ഗ്രൂപ്പില്‍ ചേര്‍‍ക്കാം. അതില്‍ താഴെയുള്ള വിശ്വാസക്കാര്‍ ആ ഗ്രൂപ്പില്‍ പെടില്ല തന്നെ. അവരെയും കൂടി പെടുത്തിയേ പറ്റൂ എന്ന സംഘടനാപരമായ ആവശ്യം താങ്കള്‍ക്കുണ്ടെങ്കില്‍, മുന്പ് നല്‍കിയ അനുസരണശിര്‍ക്ക് "നിര്‍വചനം" ഭേദഗതി വരുത്തേണ്ടി വരും.

    "ഇസ്ലാഹീ പ്രസ്ഥാനം ഉള്‍പെടെ വിവിധ മുസ്ലിം സംഘടനകളുടെ പ്രവര്‍ത്തകരില്‍ ഭൂരിപക്ഷവും" ഞാന്‍ അല്ലാഹുവിന്‍റെ ദീന്‍ (ശരീഅത്ത്) പരിഗണിക്കുന്നില്ല, പകരം പാശ്ചാത്യരുടെ സൃഷ്ടിയായ ജനാധിപത്യവും മതേതരത്വവുമാണ്‌ ഞാന്‍ സംസ്ഥാപിക്കേണ്ടത്, നിലനിര്‍ത്തേണ്ടത്,അനുസരിക്കേണ്ടത്, അത് അല്ലാഹുവിന്‍റെ കല്‍പ്പനക്ക് വിരുദ്ധമായാലും ശരി എന്ന് വിശ്വസിച്ച്, അല്ലാഹുവെ ബോധപൂര്‍വം ധിക്കരിച്ചാണ് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നത് എന്ന് എനിക്ക് അറിയാന്‍ കഴിഞ്ഞിട്ടില്ല. താങ്കള്‍ക്ക് അത് ബോദ്ധ്യം വന്നിട്ടുണ്ടെങ്കില്‍ താങ്കള്‍ക്ക് ധൈര്യമായി ആരോപിക്കാം. പക്ഷേ ആരോപണം കുഫ്‍റും ശിര്‍ക്കുമായ കാര്യമാണ്‌ എന്നതിനാല്‍ സൂക്ഷ്മത പുലര്‍ത്തുക നല്ലതാണ്‌., അത് താങ്കളുടെ സ്വന്തം ഉത്തരവാദിത്വവും.

    യഥാര്‍ത്ഥ രാഷ്ട്രീയ ശിര്‍ക്ക് പഠിച്ചവരായ ജമാ‍അത്തുകാര്‍ പ്രമോട്ട് ചെയ്യുന്ന 'വെല്‍ഫെയര്‍ പാര്‍ട്ടി'ക്കു പോലും "മൂല്യം" എന്ന വാക്കും "വെല്‍ഫെയര്‍ " എന്ന ലക്ഷ്യമല്ലാതെ മറ്റൊന്നും പരസ്യമായി പറയാനില്ലെന്നിരിക്കെ, കോണ്ഗ്രസ്സിന്‍റെയും മറ്റും "ശരീഅത്ത്" വിധേയത്വം താങ്കളെ ബോധിപ്പിക്കാന്‍ എന്നെ ചുമതലപ്പെടുത്തിയത് ഒരു തമാശ തന്നെയാണ്‌......

    ReplyDelete
  42. //താങ്കള്‍ക്ക് അത് ബോദ്ധ്യം വന്നിട്ടുണ്ടെങ്കില്‍ താങ്കള്‍ക്ക് ധൈര്യമായി ആരോപിക്കാം. പക്ഷേ ആരോപണം കുഫ്‍റും ശിര്‍ക്കുമായ കാര്യമാണ്‌ എന്നതിനാല്‍ സൂക്ഷ്മത പുലര്‍ത്തുക നല്ലതാണ്‌., അത് താങ്കളുടെ സ്വന്തം ഉത്തരവാദിത്വവും.//
    =വിധി നിര്‍ണയിക്കാന്‍ എനിക്ക് അധികാരമില്ല. ഓരോ പ്രവര്‍ത്തകന്റെയും ഉദ്ദേശവും, ലക്ഷ്യവും മനസിലാക്കാനുള്ള കഴിവ് എനിക്കില്ല. എന്നാല്‍ ആ സംഘടനകളില്‍ നിന്നും ഞാന്‍ മനസിലാക്കിയ കാര്യം എന്ന് പറഞ്ഞു തന്നെയാണ് ഞാന്‍ മുകളില്‍ എഴുതിയത്. മനസിലാക്കലും ആരോപണവും രണ്ടും രണ്ടാണ്. അല്ലാഹുവിന്‍റെ നിയമമല്ലാതെ മറ്റു നിയമങ്ങളെ പിന്‍പറ്റുന്നത് കുഫ്രും,അക്ക്രമവും, അധര്‍മവുമാണ് എന്ന കാര്യം ഖുര്‍ആന്‍ സംശയലേശമന്യാ വ്യക്തമാക്കിയതാണ്.

    ReplyDelete
  43. ജനാധിപത്യവും, മതേതരത്തവും നിലവില്‍ വന്നപ്പോള്‍ തന്നെ അത്തരം സമീപനങ്ങലോടുള്ള ഇസ്‌ലാമിക നിലപാടുകള്‍ ജമാഅത്ത് വ്യക്തമാക്കീട്ടുണ്ട്. ആ നിലപാടുകളെ നഖശികാന്തം എതിര്‍ക്കുകയും അധികാരികളുടെ മുമ്പില്‍ അത് തീവ്രവാദമായി ചിത്രീകരിക്കാനുമാണ് അതിനെ തുടക്കം മുതലേ വാരിപുണര്‍ന്ന കേരളാ മുജാഹിദുകളും മറ്റു ഇസ്ലാം വിരോധികളും ചെയതത്. ഇന്ന് അതിന്‍റെ ഭീമമായ അബദ്ധങ്ങള്‍ ചൂണ്ടിക്കാണിച്ചുകൊണ്ട് തന്നെ ഒരു മാറ്റത്തിനായി ശ്രമിക്കുന്നു.
    അതിനാല്‍ ആ വിഷയവുമായി ബന്ധപെട്ട ഇസ്‌ലാമിക നിലപാടുകളാണ് ആദ്യം ചര്‍ച്ചചെയ്യേണ്ടത്‌. ഇബാദത്ത് വിഷയത്തില്‍ യോജിക്കാന്‍ കഴിഞ്ഞത് പോലെ ഈ വിഷയവും ചര്‍ച്ചചെയ്തതിനു ശേഷം പോരെ ഒരു രാഷ്ട്രീയ ചര്‍ച്ച. ഞാന്‍ അതിന് തയ്യാറാണ് - ഇന്ഷാ അല്ലാഹ്. അപ്പോള്‍ അല്ലാതെ താങ്കള്‍ ആവര്‍ത്തിക്കുന്നു എന്ന് പറഞ്ഞ ആ വരികള്‍ വെറും വാചക കസര്‍ത്തുകള്‍ മാത്രമാണ്.

    //തുടരുന്നു....//

    ReplyDelete
  44. അതിനാല്‍ ജനാധിപത്യം, മതേതരതം തുടങ്ങിയ വിഷയങ്ങളിലുള്ള ഈ പോസ്റിനാധാരമായ കത്തെഴുതിയ ഇബ്നു ബാസ് (റ) തലവനായ ഫത്‌വാ കമ്മിറ്റിയുടെ ഫത്‌വകള്‍ കാണുക.

    ഷെയ്ഖ്‌ ഇബ്നുബാസ് (റ)‌,അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന ഫതാവാ അല്ലജ്നത്തുദ്ധായിമ,സലഫി പണ്ഡിത സഭ എന്നിവര്‍ നല്‍കിയ ചില ഫത് വകള്‍ കാണുക....
    “അല്ലാഹു അവതരിപ്പിച്ചത് കൊണ്ടല്ലാതെ വിധി കല്പിക്കുന്ന ഒരു ഭരണകൂടത്തിന്റെ നടത്തിപ്പുകാരനാകാനും,ഇസ്ലാമിക ശരീഅത്ത്‌ അനുസരിച്ചല്ലാതെ പ്രവര്‍ത്തിക്കാനും ഉദ്ദേശിച്ചു കൊണ്ട്,തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കല്‍ മുസ്ലിമിന് അനുവദനീയമല്ല.
    അത്തരക്കാരെയോ,ഇങ്ങനെയുള്ള ഭരണകൂടത്തില്‍ പങ്കാളികളായിട്ടുള്ള മറ്റുള്ളവരെയോ തെരഞ്ഞെടുക്കാന്‍ വോട്ടു ചെയ്യലും അനുവദനീയമല്ല. മല്‍സരിക്കുന്നവരും,വോട്ടുചെയ്യുന്നവരും,അത് മുഖേന ഭരണകൂടത്തെ ഇസ്ലാമിക ശരീഅത്ത്‌ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന അവസ്ഥയിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ ഉദ്ദേശിക്കുകയും അത്തരത്തിലുള്ള ഒരു മാറ്റത്തിനുള്ള മാര്‍ഗമായി ആ പങ്കാളിത്തത്തെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ടെങ്കിലല്ലാതെ.മല്‍
    സരിക്കുന്നവര്‍ വിജയിക്കുന്നപക്ഷം തെരഞ്ഞെടുപ്പിന് ശേഷം ഇസ്ലാമിക ശരീഅത്തുമായി എട്ടുമുട്ടാത്ത പദവികളെ ഏറ്റെടുക്കാന്‍ പാടുള്ളൂ.”( ഫതാവാ അല്ലജ്നത്തുദ്ധായിമ23/407)

    “മതെതരത്വത്തെകുറിച്ച ഇസ്ലാമിക വിധി വളരെ എളുപ്പത്തിലും വ്യക്തമായും നമുക്ക്‌ മനസ്സിലാക്കാവുന്നതാണ്,ഒറ്റവാക്
    കില്‍ പറഞ്ഞാല്‍ അത് ത്വാഗൂത്തീ - ജാഹിലിയ്യാ വ്യവസ്ഥയാണ്.മതേതരത്വം അടിസ്ഥാനപരമായ രണ്ടു കാരണങ്ങളാല്‍ ലാഇലാഹ ഇല്ലല്ലാഹു വിന്റെ നിഷേധമാണ്.
    1.അല്ലാഹു അവതരിപ്പിച്ഛതല്ലാത്ത നിയമങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഭരണ വ്യവസ്ഥയാണ് അത്.
    2.അല്ലാഹുവിനുള്ള ഇബാദത്തില്‍ പങ്ക് ചേര്‍ക്കലാണ്അത്.അല്ലാഹു അവതരിപ്പിച്ഛതല്ലാത്ത നിയമങ്ങള്‍ കൊണ്ടുള്ള ഭരണം എന്നതാണ് മതേതരത്വത്തിന്റെ സഹജ ഭാവം.അഥവാ ദീന്‍ പരിഗണിക്കാതെ മനുഷ്യജീവിതത്തെ കെട്ടിപ്പടുക്കുക.അനിസ്ലാമിക വ്യവസ്ഥയാണ് എന്നതാണ് മതേതരത്വത്തിന്റെ പ്രകടമായ മറ്റൊരു പ്രത്യേകത.അതില്‍ വിശ്വസിക്കുന്നവന് ഇസ്ലാമിക വൃത്തത്തില്‍ സ്ഥാനമില്ല.വിശുദ്ധ ഖുര്‍ആനിന്റെ ഖണ്ഡിതമായ പ്രഖ്യാപനമനുസരിച്ച് അവന്‍ കാഫിറാണ്.”(അല്‍ ഹയാത്തുല്‍ ഇസ്ലാമിയ്യത്തുല്‍ മുആശിറ)

    “അല്ലാഹുവിന്റെ ശരീഅത്തിനെ അംഗീകരിക്കുകയോ അതനുസരിച്ച് വിധികല്പ്പിക്കുകയോ ചെയ്യാത്ത എല്ലാ രാഷ്ട്രങ്ങളും വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങളുടെ ഖണ്ഡിതമായ പ്രഖ്യാപന മനുസരിച്ച് ജാഹിലിയ്യാ രാഷ്ട്രങ്ങളാണ്.അക്രമത്തിന്റെയും, കുഴപ്പത്തിന്റെയും,നിഷേധത്തി
    ന്റെയും മാര്‍ഗങ്ങള്‍ കൈകൊണ്ടാവയാണ്.അവ അല്ലാഹുവിനെ അംഗീകരിക്കുകയും അവന്റെ ശരീഅത്തിനെ വിധികര്‍ത്താവാക്കുകയും ചെയ്യുന്നത് വരെ അല്ലാഹുവിനുവേണ്ടി അവയോട് ശത്രുതയം വിദ്വേഷവും വെച്ചു പുലര്‍ത്തലും സ്നേഹബന്ധങ്ങള്‍ മുറിച്ചു കളയലും മുസ്ലിംകളുടെ നിര്‍ബന്ധ ബാധ്യതയാണ്”(അല്‍ ഖുമിയ്യത്തുല്‍ അറബിയ്യ:50,51)

    ReplyDelete
  45. ജമാ‍അത്തുമായി ഇബാദത്ത് വിഷയത്തിലെ ചര്‍ച്ച അത്ര തന്നെയേ ഉള്ളൂ.
    ജമാഅത്തിന്‌ പറയാനുള്ളത് എന്ന പേരില്‍ ഇന്ന് പറഞ്ഞ് കൊണ്ടിരിക്കുന്നത് ഇത്ര മാത്രം. (പക്ഷെ ഇതായിരുന്നില്ല മുമ്പ് പറഞ്ഞിരുന്നതും, വിയോജിപ്പുണ്ടായിരുന്നതും. അത് ഞാന്‍ നേരത്തെ എഴുതി - ശപിച്ച് കൊണ്ടുള്ള് അനുസരണം).
    --" അല്ലാഹുവിന്‍റെ ദീന്‍ (ശരീഅത്ത്) ഞാന്‍ പരിഗണിക്കുന്നില്ല, പകരം പാശ്ചാത്യരുടെ സൃഷ്ടിയായ ജനാധിപത്യവും മതേതരത്വവുമാണ്‌ ഞാന്‍ സംസ്ഥാപിക്കേണ്ടത്, നിലനിര്‍ത്തേണ്ടത്,അനുസരിക്കേണ്ടത്, അത് അല്ലാഹുവിന്‍റെ കല്‍പ്പനക്ക് വിരുദ്ധമായാലും അല്ലെങ്കിലും. അല്ലാഹുവെ ബോധപൂര്‍വം ധിക്കരിച്ചാണ് ഒരാള്‍ അല്ലാഹുവല്ലാത...്തവരെ അനുസരിക്കുന്നതെങ്കില്‍ അത് ശിര്‍ക്കാണ്. " അങ്ങിനെ അല്ലാഹുവെ ബോധപൂര്‍വ്വം ധിക്കരിച്ച്, അല്ലാഹുവിന്‍റെയല്ലാത്ത പ്രത്യയശാസ്ത്രത്തെ അനുസരിക്കുന്നെങ്കില്‍ അത് ശിര്‍ക്കാണ്‌.-- "
    ഈ അനുസരണ മനോഭാവം ഇസ്ലാമികമാണെന്ന് ആര്‍ക്കും വാദമില്ല. പക്ഷേ, താങ്കള്‍ എഴുതി "ഇബാദത്ത് വിഷയത്തില്‍ യോജിക്കാന്‍ കഴിഞ്ഞത് പോലെ"... എന്ന്; മേലെ താങ്കള്‍ വിവരിച്ച അനുസരണശിര്‍ക്കിന്‍റെ വിശദീകരണത്തെ ആരെങ്കിലും എതിര്‍ത്തിരുന്നുവോ? വാക്കുകള്‍ ശ്രദ്ധിക്കുക - "അല്ലാഹുവിന്‍റെ കല്‍പ്പന ഞാന്‍ പരിഗണിക്കുന്നില്ല, പകരം ഇന്ന സൃഷ്ടിയുടെ കല്‍പ്പനയാണ് ഞാന്‍ അനുസരിക്കേണ്ടത്, അത് അല്ലാഹുവിന്‍റെ കല്‍പ്പനക്ക് വിരുദ്ധമായാലും അല്ലെങ്കിലും. അല്ലാഹുവെ ബോധപൂര്‍വം ധിക്കരിച്ചാണ് ഒരാള്‍ അല്ലാഹുവല്ലാത...്തവരെ അനുസരിക്കുന്നതെങ്കില്‍ അത് ശിര്‍ക്കാണ്. " ഈ "വസ്തുത" ജമാ‍അത്ത് പറഞ്ഞപ്പോള്‍ ആരെങ്കിലും പറഞ്ഞിരുന്നുവോ, ഇല്ല അപ്രകാരം ദൈവേതരരെ അനുസരിക്കുന്നതിന്‌ അപാകത ഒന്നുമില്ല എന്ന്?? അതിന്‌ "അനുസരണം" എന്ന പദത്തെ പറ്റി എഴുതിയത് ഉദ്ധരിക്കരുത്. "അനുസരണം" എന്നതും "നിരുപാധികമോ, പരമമായോ അനുസരിക്കലും" രണ്ടും രണ്ട് തന്നെയാണ്‌, കൂട്ടിക്കുഴക്കരുത്.

    ReplyDelete
  46. “മേല്‍ വിവരിച്ച ഫത്‍വകളും രാഷ്ട്രീയ ശിര്‍ക്ക് പ്രത്യേകമായും പഠിച്ച ജമാ‍അത്തുകാര്‍” അവയുടെ പ്രായോഗവല്‍ക്കരണമെന്ന നിലയില്‍ നിഷേധിക്കുന്നതും, എന്നാല്‍ ഇതര മുസ്ലിംകള്‍ അനുസരിക്കുന്നതുമായ ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ ഒരു “കല്‍പന” വിഷയം എളുപ്പത്തില്‍ മനസ്സിലാക്കാനായി ഉദാഹരിക്കുക. അതുപോലെ, “മേല്‍ വിവരിച്ച ഫത്‍വകളും രാഷ്ട്രീയ ശിര്‍ക്ക് പ്രത്യേകമായും പഠിച്ച ജമാ‍അത്തുകാര്‍” അവയുടെ പ്രായോഗവല്‍ക്കരണമെന്ന നിലയില്‍ അനുസരിക്കുന്നതും എന്നാല്‍ ഇതര മുസ്ലിംകള്‍ അനുസരിക്കാത്തതുമായ ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ ഒരു “കല്‍പന” വിഷയം എളുപ്പത്തില്‍ മനസ്സിലാക്കാനായി ഉദാഹരിക്കുക. പഠിക്കാന്‍ എളുപ്പത്തിനാണ്‌...

    ReplyDelete
  47. //ജമാഅത്തിന്‌ പറയാനുള്ളത് എന്ന പേരില്‍ ഇന്ന് പറഞ്ഞ് കൊണ്ടിരിക്കുന്നത് ഇത്ര മാത്രം. (പക്ഷെ ഇതായിരുന്നില്ല മുമ്പ് പറഞ്ഞിരുന്നതും, വിയോജിപ്പുണ്ടായിരുന്നതും. അത് ഞാന്‍ നേരത്തെ എഴുതി - ശപിച്ച് കൊണ്ടുള്ള് അനുസരണം).//
    =ജമാഅത്ത് ഈ വിഷയത്തില്‍ പറഞ്ഞത്‌ ഇത് തന്നെയായിരുന്നു. ശപിച്ച് കൊണ്ടുള്ള് അനുസരണം ഇമാം റാസി(റ) ഉദ്ധരിച്ച് ഞാന്‍ വിശദീകരിച്ചിട്ടുണ്ട്..

    //ഈ അനുസരണ മനോഭാവം ഇസ്ലാമികമാണെന്ന് ആര്‍ക്കും വാദമില്ല. പക്ഷേ, താങ്കള്‍ എഴുതി "ഇബാദത്ത് വിഷയത്തില്‍ യോജിക്കാന്‍ കഴിഞ്ഞത് പോലെ"... എന്ന്; മേലെ താങ്കള്‍ വിവരിച്ച അനുസരണശിര്‍ക്കിന്‍റെ വിശദീകരണത്തെ ആരെങ്കിലും എതിര്‍ത്തിരുന്നുവോ? //

    =മുജാഹിദുകളുടെ പഴവാദങ്ങള്‍ സല്‍സബീളില്‍ നിന്ന് മുകളില്‍ ഞാന്‍ ഉദ്ധരിച്ചിട്ടുണ്ട്. വേണമെങ്കില്‍ ഇനിയും ഉദ്ധരിക്കാം. ഈ മാറ്റത്തെ സ്വാഗതം ചെയ്യുന്നു.

    ReplyDelete
  48. //അതുപോലെ, “മേല്‍ വിവരിച്ച ഫത്‍വകളും രാഷ്ട്രീയ ശിര്‍ക്ക് പ്രത്യേകമായും പഠിച്ച ജമാ‍അത്തുകാര്‍” അവയുടെ പ്രായോഗവല്‍ക്കരണമെന്ന നിലയില്‍ അനുസരിക്കുന്നതും എന്നാല്‍ ഇതര മുസ്ലിംകള്‍ അനുസരിക്കാത്തതുമായ ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ ഒരു “കല്‍പന” വിഷയം എളുപ്പത്തില്‍ മനസ്സിലാക്കാനായി ഉദാഹരിക്കുക. പഠിക്കാന്‍ എളുപ്പത്തിനാണ്‌...//
    =ശബാബ്‌ എഴുതുന്നു:
    "മുസ്ലിങ്ങള്‍ ന്യൂനപക്ഷമായ ഒരു രാഷ്ട്രത്തില്‍ മാറി മാറി വരുന്ന രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഏതേത്‌ രാഷ്ട്രീയ കക്ഷികള്‍ക്ക് അഥവാ മുന്നണികള്‍ക്ക് വോട്ടു ചെയ്യണം എന്നാ വിഷയം ഖുര്‍ആനിലോ സുന്നത്തിലോ ഖണ്ഡിതമായി പ്രഖ്യാപിക്കപെട്ടിട്ടില്ലെന്നത് പ്രത്യാകം പറയേണ്ടതില്ല. അതുകൊണ്ട് തന്നെ അത് ഒരു ഇജ്തിഹാദിയായ വിഷയമാണ്. അഥവാ അടിസ്ഥാന പ്രമാണങ്ങളുടെ വെളിച്ചത്തില്‍ ഗവേഷണത്തിന് വിദേയമാവേണ്ട കാര്യമാണ്. ( ശബാബ് , 1995 feb 17) "
    മുകളില്‍ എഴുതിയത് പ്രകാരം ഏതു മുന്നണിക്ക് (കക്ഷികള്‍ക്ക്) വോട്ടുചെയ്യണം എന്നത് തീരുമാനിക്കേണ്ടത് ആര്? വ്യക്തികളോ അതോ പ്രസ്ഥാനമോ ?

    വ്യക്തികളാണെങ്കില്‍ അതിന് ഇജ്തിഹാദ്‌ എന്ന് പറയില്ല. "ഇസ്ലാമിനും മുസ്ലിംകള്‍ക്കും ദോഷകരമായ സാഹചര്യങ്ങള്‍ ഇല്ലായ്മ ചെയ്യാന്‍ ശ്രമിക്കണം" എന്നത് ഒരു ഇജ്തിഹാദി വിഷയമേ അല്ല. മറിച്ച് ഏതു മുന്നണിക്ക് വോട്ടു ചെയ്യണം എന്നതാണ് ഇജ്തിഹാദിന്റെ വിഷയം.
    ഇപ്പറഞ്ഞത് പിന്‍പറ്റാനുള്ള ധൈര്യമുണ്ടോ ?

    ഈ ഉദാഹരണം തന്നെ എടുത്തോളു..

    ReplyDelete
  49. >>>"മുസ്ലിങ്ങള്‍ ന്യൂനപക്ഷമായ ഒരു രാഷ്ട്രത്തില്‍ മാറി മാറി വരുന്ന രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഏതേത്‌ രാഷ്ട്രീയ കക്ഷികള്‍ക്ക് അഥവാ മുന്നണികള്‍ക്ക് വോട്ടു ചെയ്യണം എന്നാ വിഷയം ഖുര്‍ആനിലോ സുന്നത്തിലോ ഖണ്ഡിതമായി പ്രഖ്യാപിക്കപെട്ടിട്ടില്ലെന്നത് പ്രത്യാകം പറയേണ്ടതില്ല. അതുകൊണ്ട് തന്നെ അത് ഒരു ഇജ്തിഹാദിയായ വിഷയമാണ്. അഥവാ അടിസ്ഥാന പ്രമാണങ്ങളുടെ വെളിച്ചത്തില്‍ ഗവേഷണത്തിന് വിദേയമാവേണ്ട കാര്യമാണ്. ( ശബാബ് , 1995 feb 17) "
    മുകളില്‍ എഴുതിയത് പ്രകാരം ഏതു മുന്നണിക്ക് (കക്ഷികള്‍ക്ക്) വോട്ടുചെയ്യണം എന്നത് തീരുമാനിക്കേണ്ടത് ആര്? വ്യക്തികളോ അതോ പ്രസ്ഥാനമോ ? <<<<

    "ഖുര്‍ആനിലോ സുന്നത്തിലോ ഖണ്ഡിതമായി പ്രഖ്യാപിക്കപെട്ടിട്ടി"ല്ലാത്ത ഒരു കാര്യമാണോ താങ്കളുടെ വീക്ഷണത്തില്‍ തര്‍ക്ക ഹേതു!!! ജമാഅത്തും മുജാഹിദും തമ്മിലെ ഇബാദത്തിന്‍റെ വിഷയത്തിലെ വ്യത്യാസം എന്ത്? താങ്കളുടെ മറുപടി. ജമാഅത്ത് ഇജ്തിഹാദ് ചെയ്ത് വോട്ട് ചെയ്യുന്നു, മുജാഹിദുകള്‍ ഇജ്തിഹാദ് ചെയ്യുന്നില്ല. ഇജ്തിഹാദ്(ഗവേഷണം) ചെയ്യേണ്ടി വരുന്നത് തന്നെ അതെപ്പറ്റി "ഖുര്‍ആനിലോ സുന്നത്തിലോ ഖണ്ഡിതമായി" നിര്‍ദ്ദേശങ്ങള്‍ ഇല്ല എന്നഹിനാലാണല്ലോ? ഈ ശാഖാപരമായ കാര്യത്തിലോ താങ്കള്‍ക്ക് തര്‍ക്കം.

    താങ്കള്‍ക്ക് അറിയേണ്ടത് “ഏതു മുന്നണിക്ക് വോട്ടുചെയ്യണം എന്നത് തീരുമാനിക്കേണ്ടത് ആര് ?” എന്ന “അടിസ്ഥാന പ്രശ്‍നമാണ്‌”. എന്നാല്‍ ഈ അടിസ്ഥാനപ്രശ്‍നം ചോദിക്കുന്നവര്‍ അത് കൈകാര്യം ചെയ്തുവന്ന രീതി രസകരമാണ്‌. ഇക്കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ ജമാഅത്ത് പൊളിറ്റിക്കല്‍ സെക്രട്ടറിക്ക് പോലും മനസ്സിലാകാതിരുന്ന ഇജ്തിഹാദ് പ്രകാരം LDF നും, udf നും ജമാഅത്ത് വോട്ട് ചെയ്തു. “ഏതു മുന്നണിക്ക് വോട്ടുചെയ്യണം” എന്ന താങ്കളൂടെ ചോദ്യം താങ്കളോട് തന്നെ ചോദിച്ചാലോ? ഉത്തരം രണ്ടിനും. LDF ന്‌ ചെയ്തത് 2 കൂലി ഇജ്തിഹാദ്, udf ന്‌ ചെയ്തതും 2 കൂലി ഇജ്തിഹാദ് അല്ലേ ???
    ആണവക്കരാര്‍ ഒപ്പിട്ട മന്ത്രിയുടെ deputy ആയിരുന്നതിനാല്‍ വലത് മുന്നണിക്കാരനായിരുന്ന അഹമ്മദിന്‌ വോട്ട് ചെയ്യാതിരിക്കല്‍ 2 കൂലി ഇജ്തിഹാദ്, ആ കരാര്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് സ്വന്തം കൈകൊണ്ട് ഒപ്പിട്ട പ്രണാബ് മുഖര്‍ജിക്ക് വോട്ട് ചെയ്തതും 2 കൂലി ഇജ്തിഹാദ്.
    ഒരേ തിരഞ്ഞെടുപ്പില്‍ പരസ്‍പരം മത്സരിച്ച മുന്നണികള്‍ക്ക് രണ്ടുപേര്‍ക്കും വോട്ട്. പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഒരു മുന്നണിക്ക്, പുറത്ത് അതിന്‍റെ എതിര്‍ മുന്നണിക്ക്.
    താങ്കള്‍ക്ക് “മൌലിക പ്രശ്‍നം” “ഏതു മുന്നണിക്ക് വോട്ടുചെയ്യണം ” എന്നതാണ്‌, എനിക്ക് അത് “ശാഖാപരമാണ്‌”. ഇതില്‍ തര്‍ക്കിച്ച് കഴിയാന്‍ ഞാനില്ല.

    "ഖുര്‍ആനിലോ സുന്നത്തിലോ ഖണ്ഡിതമായി പ്രഖ്യാപിക്കപെട്ട വല്ല കാര്യത്തിലും സര്‍ക്കാരിനെ അനുസരിക്കുന്നതിലും നിഷേധിക്കുന്നതിലും വല്ല വ്യത്യാസവും ഉണ്ടെങ്കില്‍ പറഞ്ഞ് അത് തരിക. ഇസ്ലാമിലെ നെടുംതൂണായ ഇബാദത്തില്‍ ജമാഅത്തിന്‍റെ മേന്മ പറയാന്‍ തെളിവ് ഇതരര്‍ "ഇജ്‍തിഹാദ്" ചെയ്യുന്നില്ല എന്ന് "ശാഖാപരമായ കാര്യമോ"?.

    ReplyDelete
  50. ശപിച്ച് കൊണ്ടുള്ള അനുസരണത്തെ പറ്റി ഞാന്‍ ചോദിച്ചതിന്‌ താങ്കള്‍ ഇങ്ങ്നെ എഴുതി.

    >>=ജമാഅത്ത് ഈ വിഷയത്തില്‍ പറഞ്ഞത്‌ ഇത് തന്നെയായിരുന്നു. ശപിച്ച് കൊണ്ടുള്ള് അനുസരണം ഇമാം റാസി(റ) ഉദ്ധരിച്ച് ഞാന്‍ വിശദീകരിച്ചിട്ടുണ്ട്.. <<<<
    എന്താണിതിനര്‍ത്ഥം?? എനിക്ക് മനസ്സിലായില്ല. കൂടുതല്‍ എളുപ്പത്തിനായി എല്ലാ ഭാഗങ്ങളും ഒരിടത്ത് കൊടുക്കുന്നു. ശേഷം താങ്കള്‍ വിശദീകരിച്ച് തരിക.

    താങ്കള്‍ ഉദ്ധരിച്ചു ഇപ്രകാരം "ഇമാം റാസി (റ) التفسير الكبير/ الرازي
    "ഏതെങ്കിലും ഒരു വ്യക്തി നിങ്ങളുടെ മുന്നില്‍ വന്ന് നിങ്ങളോട് വല്ല കാര്യവും ആജ്ഞാപിക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ ഈ കല്‍പന ദൈവിക കല്‍പനക്കനുസൃതമോ അല്ലയോ എന്ന് നോക്കേണ്ടതുണ്ട്. അനുസൃതമല്ലെങ്കില്‍ പിശാച് അയാളുടെ കൂടെയാണ്. ഈ സന്ദര്‍ഭത്തില്‍ നിങ്ങളയാളെ അനുസരിച്ചുവെങ്കില്‍ നിങ്ങള്‍ അയാളുടെ പിശാചിന് ഇബാദത്ത് ചെയ്തു. അതേപോലെ നിങ്ങളുടെ ശരീരം നിങ്ങളെ വല്ല കര്‍മത്തിനും പ്രേരിപ്പിക്കുന്നുവെങ്കില്‍, ഇസ്ലാമികമായി ആ പ്രവര്‍ത്തനം അനുവദനീയമാണോ അല്ലയോ എന്നു നോക്കണം. അനുവദനീയമല്ലെങ്കില്‍ നിങ്ങളുടെ ശരീരം ഒരു പിശാചാണ്. അല്ലെങ്കില്‍ പിശാച് ശരീരത്തോടൊപ്പമുണ്ട്. നിങ്ങളതിനെ പിന്‍പറ്റുന്നുവെങ്കില്‍ നിങ്ങളതിന് ഇബാദത്ത് ചെയ്തു.""

    ശേഷം ഞാന്‍ ചോദിച്ചു ഇങ്ങിനെ
    > "അല്ലാഹുവിന്‍റെ കലപനക്ക് വിരുദ്ധമായ അനുസരണമെല്ലാം ശിര്‍ക്കോ???
    അല്ലാഹുവിന്‍റെ നാമം ഉച്ചരിക്കപ്പെടാത്തതില്‍ നിന്ന് നിങ്ങള്‍ തിന്നരുത്‌. തീര്‍ച്ചയായും അത് 'ഫിസ്‍ഖ്" ആകുന്നു. (അന്‍ആം 6:121) ന്‍റെ ആദ്യഭാഗം. അല്ലാഹുവിന്‍റെ നാമം ഉച്ചരിക്കാത്തത് തിന്നാന്‍ പാടില്ല എന്ന് ദൈവ കല്‍പന. അത് പിശാചിന്‍റെ പ്രേരണയാല്‍ തിന്നതിന്‍റെ വിധി എന്ത്? അത് "ഫിസ്‍ഖ്". ദൈവകല്‍പനക്ക് വിരുദ്ധമായുള്ള പിശാചിനുള്ള അനുസരണമൊക്കെ പിശാചിനുള്ള ഇബാദത്തും തദ്വാരാ ശിര്‍ക്കുമാണെങ്കില്‍ ഇത് 'ഫിസ്‍ഖ്' ആയതെങ്ങിനെ? അതുപോലെ ദേഹേച്ചയെ അനുസരിച്ച് മദ്യപിച്ചവന്‍ "മുശ്‍രിക്ക്" ആണോ???
    അല്ലാഹു തിന്നരുതെന്ന് പറഞ്ഞ് വിലക്കിയ കനി പിശാചിനെ അനുസരിച്ച് തിന്ന ആദം നബി(അ) യുടെ വിധി എന്ത്? അദ്ദേഹത്തിന്‍റെ ആ പ്രവര്‍ത്തി പിശാചിനുള്ള ഇബാദത്ത് ആയിരുന്നുവോ?? നഊദു ബില്ലാഹ്."<

    അതിനു മറുപടിയായി താങ്കള്‍ എഴുതി
    >>>"//അല്ലാഹുവിന്‍റെ കലപനക്ക് വിരുദ്ധമായ അനുസരണമെല്ലാം ശിര്‍ക്കോ???//
    =ഞാനങ്ങിനെ പറഞ്ഞെങ്കില്‍ തെളിയിക്കാന്‍ വെല്ലുവിളിക്കുന്നു!! ചില അനുസരണങ്ങള്‍ ശിര്‍ക്കാകും എന്ന് താങ്കള്‍ സമ്മതിച്ചു. അത്ര തന്നെ ജമാഅത്തും മൌദൂദിയും, മറ്റു പ്രാമാണികരായ പണ്ഡിതന്‍ മാരും പറഞ്ഞിട്ടുള്ളൂ. എന്‍റെ മുകളിലെ വിശദീകരണത്തിന് വിരുദ്ധമായ ഒരു അഭിപ്രായവും താങ്കള്‍ക്കില്ല. <<<cont ...

    ReplyDelete
  51. continuation ..
    സത്യത്തില്‍ ഞാന്‍ ചോദിക്കട്ടെ എന്താണ്‌ താങ്കളുടെ വാദം?. താങ്കള്‍ തന്നെ ഉദ്ദരിച്ച ഇമാം റാസിയുടെ ഉദ്ധരണിയാണോ? താങ്കള്‍ ഉദ്ധരിച്ചതില്‍ നിന്ന് എനിക്ക് മനസ്സിലായത് പിശാചിന്‍റെ പ്രേരണ അനുസരിച്ച് തെറ്റ് ചെയ്യുന്നവന്‍ മുശ്‍രിക്ക് എന്നാണ്‌. അങ്ങിനെയല്ലേ ആ ഉദ്ധരണി? പിന്നെ എന്തിനാണ്‌ വെല്ലുവിളി.

    തഫ്ഹീം എഴുതി, സൂറ ഇബ്‌റാഹീം 14:22 ലെ വിശദീകരണ കുറിപ്പ്‌ 32.
    "......ഒരാള്‍ അല്ലാഹുവല്ലാത്തവരെ ദിവ്യത്വത്തില്‍ പങ്കാളികളാക്കി സങ്കല്‍പ്പിക്കുക എന്ന രൂപം മാത്രമല്ല ശിര്‍ക്കിനുള്ളതെന്നും ദൈവത്തിന്റെ അനുമതി കൂടാതെയോ ദൈവിക നിയമങ്ങള്‍ക്ക്‌ വിരുദ്ധമായോ അല്ലാഹു അല്ലാത്തവരെ പിന്‍പറ്റുന്നതും അനുസരിക്കുന്നതും ശിര്‍ക്കുതന്നെയാണെന്നും ഇങ്ങനെ പിന്‍പറ്റുന്നവരും അനുസരിക്കുന്നവരും തങ്ങള്‍ പിന്‍പറ്റുകയും അനുസരിക്കുകയും ചെയ്യുന്നവരെ ശപിച്ചുകൊണ്ടാണെങ്കിലും ഫലത്തില്‍ ആ മാര്‍ഗ്ഗമാണ്‌ സ്വീകരിക്കുന്നതെങ്കില്‍ ഖുര്‍ആന്റെ വെളിച്ചത്തില്‍ അവരെ അല്ലാഹുവില്‍ പങ്കാളികളാക്കുക തന്നെയാണ്‌ ചെയ്യുന്നതെന്നും ഇതില്‍ നിന്നും വ്യക്തമായി ഗ്രഹിക്കാവുന്നതാണ്‌.....``

    വ്യക്തമല്ലേ പ്രസ്താവന. ശിര്‍ക്ക് രണ്ടു തരത്തില്‍ ഒന്ന് -ദിവ്യത്വത്തില്‍ പങ്കാളിയാക്കുന്ന ആരാധനാശിര്‍ക്ക്. രണ്ട് - ദൈവകലപനക്ക് എതിരായി ഒരാളെ ശപിച്ചു കൊണ്ട് പോലും അനുസരിച്ചാല്‍ ആ അനുസരണം അയാള്‍ക്കുള്ള ഇബാദത്താകുന്ന അനുസരണശിര്‍ക്ക്.

    ഞാന്‍ അനുസരിക്കേണ്ടത് ഫറോവയെ ആണ്‌, പിശാചിനെയാണ്‌. അവര്‍ക്ക് മേലെ ഞാന്‍ അല്ലാഹുവിന്‍റെ കല്‍പനകള്‍ പരിഗണിക്കുന്നില്ല എന്ന മനോഭാവത്തെ "ശപിച്ച് കൊണ്ടുള്ള അനുസരണമെന്നാണോ, അല്ല മനസ്സ്കൊണ്ട് സ്വീകരിച്ച് കൊണ്ടുള്ള അനുസരണമെന്നാണോ? " പറയുക. ഞാന്‍ അനുസരിക്കേണ്ടത് ഫറോവയെയാണ്‌ അല്ലാഹുവെയല്ലെ, ഫറോവക്ക് മേലെ ഞാന്‍ അല്ലാഹുവെ പരിഗണിക്കുന്നില്ല എന്ന് വിശ്വസിച്ച് അയാളെ അനുസരിക്കുന്നവര്‍ ആയിരുന്നുവോ ബനീ ഇസ്രയേല്യര്‍ , അല്ല ഫറോവയുടെ പീഠനത്തെ പേടിച്ച് "ശപിച്ച്" കൊണ്ട് അയാളെ അനുസരിക്കുന്നവരോ?? ശപിച്ച് കൊണ്ട് ഫറോവയെയും, പിശാചിനെയുമെല്ലാം അനുസരിക്കുന്നത് ശിര്‍ക്കാണെങ്കില്‍ പിന്നെ താങ്കള്‍ എഴുതിക്കൂട്ടിയ " അല്ലാഹുവിന്‍റെ കല്‍പ്പന ഞാന്‍ പരിഗണിക്കുന്നില്ല, പകരം ഇന്ന സൃഷ്ടിയുടെ കല്‍പ്പനയാണ് ഞാന്‍ അനുസരിക്കേണ്ടത്, അത് അല്ലാഹുവിന്‍റെ കല്‍പ്പനക്ക് വിരുദ്ധമായാലും അല്ലെങ്കിലും. " എന്ന വിചാരത്തോടെ ദൈവേതരരെ അനുസരിച്ചാലുള്ള അനുസരണ ശിര്‍ക്കിന്‍റെ application എവിടെ??

    ഇനി താങ്കള്‍ വ്യക്തമാക്കുക, ഓരോന്നും. അതിന് മറുപടി നിങ്ങള്‍ ആര്‍ക്ക് വോട്ട് ചെയ്തു എന്നതല്ല, അത് ശാഖാപരമാണ്‌....

    ReplyDelete
  52. //അല്ലാഹുവിന്‍റെ കലപനക്ക് വിരുദ്ധമായ അനുസരണമെല്ലാം ശിര്‍ക്കോ???//
    =ഞാനങ്ങിനെ പറഞ്ഞെങ്കില്‍ തെളിയിക്കാന്‍ വെല്ലുവിളിക്കുന്നു!! ചില അനുസരണങ്ങള്‍ ശിര്‍ക്കാകും എന്ന് താങ്കള്‍ സമ്മതിച്ചു. അത്ര തന്നെ ജമാഅത്തും മൌദൂദിയും, മറ്റു

    പ്രാമാണികരായ പണ്ഡിതന്‍ മാരും പറഞ്ഞിട്ടുള്ളൂ. എന്‍റെ മുകളിലെ വിശദീകരണത്തിന് വിരുദ്ധമായ ഒരു അഭിപ്രായവും താങ്കള്‍ക്കില്ല.//

    ==മറുപടി ഇല്ലെങ്കില്‍ തല്‍ക്കാലം അതില്‍ നിന്ന് വിട്ടു നില്‍ക്കുകയും, ചര്‍ച്ച മുന്നോട്ട് പോകുമ്പോള്‍ വീണ്ടും പഴയ പല്ലവി തന്നെ ആവര്‍ത്തിച്ച് താന്കള്‍ ഉരുണ്ടു

    കളിക്കുന്നു.
    അതിന്നാല്‍ വീണ്ടും പറയുന്നു:
    അല്ലാഹുവിന്‍റെ കലപനക്ക് വിരുദ്ധമായ അനുസരണമെല്ലാം ശിര്‍ക്കാണെന്ന് ഞാന്‍ പറഞ്ഞതായി തെളിയിക്കൂ ? ആരോപണം ഉന്നയിച്ചാല്‍ പോര, തെളിവ് വേണം.
    അവിടെ എല്ലാ അനുസരണവും എന്ന് ഇമാം റാസി യോ മൌദൂദിയോ പറഞ്ഞോ ? അത് താങ്കളുടെ കൂട്ടി ചേര്‍ക്കലല്ലേ?
    ഖുര്‍ആന്‍ പറയുന്നു:
    "തന്റെ ദേഹേച്ഛയെ ദൈവമാക്കിയവനെ നീ കണ്ടോ? അല്ലാഹു അവനെ ബോധപൂര്‍വം വഴികേടിലാക്കിയിരിക്കുന്നു. അവന്റെ കാതിനും മനസ്സിനും മുദ്രവെച്ചിരിക്കുന്നു."
    ഇവിടെ എല്ലാ ഇച്ചകളും ഇലാഹാക്കലാകുമോ സുഹൃത്തേ?

    //എന്താണിതിനര്‍ത്ഥം?? എനിക്ക് മനസ്സിലായില്ല. കൂടുതല്‍ എളുപ്പത്തിനായി എല്ലാ ഭാഗങ്ങളും ഒരിടത്ത് കൊടുക്കുന്നു. ശേഷം താങ്കള്‍ വിശദീകരിച്ച് തരിക.//
    =ശപിച്ച്ചുകൊണ്ടിരിക്കുന്ന പിശാചിനെ, ശപിക്കുന്നവന്‍ തന്നെ എങ്ങിനെ ഇബാദത്ത് ചെയ്യപ്പെടുന്നു എന്നതാണ് അതില്‍ വിശദീകരിച്ചത്‌. ആ കമന്റു പൂര്‍ണമായി

    വായിക്കുക. വിശദമായ വായനക്ക് ലിങ്കും നല്‍കിയിരുന്നു. സൂറത്തുല്‍ ഇബ്രാഹീം 14:22 ഉം ഇതേ വിഷയം തന്നെയാണ് കൈകാര്യം ചെയ്യുന്നത്.
    14:22 ഖുര്‍ആന്‍ (തെറ്റിദ്ധരിക്കേണ്ട : മൌദൂദി പറഞ്ഞതല്ല) പറയുന്നു:
    " നേരത്തെ നിങ്ങളെന്നെ (ശൈതാനെ) അല്ലാഹുവിന് പങ്കാളിയാക്കിയിരുന്നതിനെ ഞാനിതാ നിഷേധിക്കുന്നു.” തീര്‍ച്ചയായും അക്രമികള്‍ക്ക് നോവേറിയ ശിക്ഷയുണ്ട്."

    ഇവിടെ പിശാചിനെ അല്ലാഹുവില്‍ പങ്കുചേര്‍ക്കുന്നത് ആരാധിച്ചുകൊണ്ടല്ല. മറിച്ച് അനുസരിച്ച്ചുകൊണ്ടാണ്. ഉദാഹരണമായി അല്ലാഹുവിന്റെ നിയമം കയ്യില്‍

    ഉണ്ടായിട്ടും, പ്രത്യക്ഷമായി; സ്വന്തം ഇച്ഛയില്‍, അല്ലെങ്കില്‍ മറ്റുള്ളവരുടെ വാചക കസര്‍ത്തുകളില്‍ പെട്ട് അല്ലാഹുവിന്‍റെ ശരീഅത്തല്ലാതെ മറ്റു വ്യവസ്ഥകള്‍

    പിന്‍പറ്റുകയും, അവ നടപ്പിലാക്കാന്‍ ശ്രമിക്കുകയും വഴി പരോക്ഷമായി ശൈതാന് ഇബാദത്ത് ചെയ്യുന്നു എന്നാണ് ഉദ്ദേശിച്ചത്. അതാണ്‌ ഇമാം റാസിയും

    പറഞ്ഞത്‌.
    അബോധാവസ്ഥയിലാണ് ഇതൊക്കെ ചെയ്യുന്നത് എന്നാണോ അനീസിന്റെ വാദം? ("അല്ലാഹുവെ ബോധപൂര്‍വം ധിക്കരിച്ചാണ് ഒരാള്‍ അല്ലാഹുവല്ലാത...്തവരെ

    അനുസരിക്കുന്നതെങ്കില്‍ അത് ശിര്‍ക്കാണ്.") അല്ലാഹുവിന്‍റെ ശരീഅത്ത് കൈവഷമില്ലെങ്കില്‍ അത് പറയുക.

    ക്ഷമിക്കണം ഇനിയും മനസിലായില്ലെങ്കില്‍ ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താന്‍ എനിക്ക് അറിയില്ല.
    മറ്റു വായനക്കര്‍ക്കുവേണ്ടി ഈ ലിങ്കും നല്‍കുന്നു: http://www.thafheem.net/sura_index.html

    ReplyDelete
  53. //ഞാന്‍ അനുസരിക്കേണ്ടത് ഫറോവയെ ആണ്‌, പിശാചിനെയാണ്‌. അവര്‍ക്ക് മേലെ ഞാന്‍ അല്ലാഹുവിന്‍റെ കല്‍പനകള്‍ പരിഗണിക്കുന്നില്ല എന്ന മനോഭാവത്തെ "ശപിച്ച് കൊണ്ടുള്ള അനുസരണമെന്നാണോ, അല്ല മനസ്സ്കൊണ്ട് സ്വീകരിച്ച് കൊണ്ടുള്ള അനുസരണമെന്നാണോ? " പറയുക. ഞാന്‍ അനുസരിക്കേണ്ടത് ഫറോവയെയാണ്‌ അല്ലാഹുവെയല്ലെ, ഫറോവക്ക് മേലെ ഞാന്‍ അല്ലാഹുവെ പരിഗണിക്കുന്നില്ല എന്ന് വിശ്വസിച്ച് അയാളെ അനുസരിക്കുന്നവര്‍ ആയിരുന്നുവോ ബനീ ഇസ്രയേല്യര്‍ , അല്ല ഫറോവയുടെ പീഠനത്തെ പേടിച്ച് "ശപിച്ച്" കൊണ്ട് അയാളെ അനുസരിക്കുന്നവരോ?? //

    =ഇങ്ങിനെ ഒരു ചോദ്യം കേട്ടാല്‍ തോന്നും ഈ കാലഘട്ടത്തില്‍ അല്ലാഹുവല്ലാതെ വിവിധ നിയമങ്ങളെ പിന്‍പറ്റുന്ന മുസ്ലീങ്ങള്‍ ശപിച്ചു കൊണ്ടാണ് അതില്‍
    പ്രവര്‍ത്തിക്കുന്നത് എന്ന്.

    മൂസാ(അ) യിലൂടെ ദിവ്വ്യ സന്ദേശം വന്നെത്തിയതിന് ശേഷമുള്ള ഇസ്രായീല്യരുടെ കാര്യമേ നാം പരിഗണിക്കെണ്ടതുള്ളൂ. അതിനാല്‍ താങ്കള്‍ക്കുള്ള മറുപടി ഖുര്‍ആന്‍ തന്നെ പറയുന്നു:
    23:47 ഖുര്‍ആന്‍ (തെറ്റിദ്ധരിക്കേണ്ട : മൌദൂദി പറഞ്ഞതല്ല) പറയുന്നു:
    فَقَالُوا أَنُؤْمِنُ لِبَشَرَيْنِ مِثْلِنَا وَقَوْمُهُمَا لَنَا عَابِدُونَ
    "47-അതിനാലവര്‍ പറഞ്ഞു: "ഞങ്ങള്‍ ഞങ്ങളെപ്പോലെത്തന്നെയുള്ള രണ്ടു മനുഷ്യരില്‍ വിശ്വസിക്കുകയോ? അവരുടെ ആളുകളാണെങ്കില്‍ നമുക്ക് അടിമപ്പണി ചെയ്യുന്നവരും”
    മൂസാനബി(അ) വന്നെത്തിയതിന് ശേഷമുള്ള ഫിര്‍ഹൌനെ പിന്പറ്റിയവര്‍ ശപിച്ചായാലും അല്ലെങ്കിലും ഫിര്‍ഹൌന് ഇബാദത്ത് ചെയ്തവര്‍ തന്നെയാണ്. കാരണം മൂസാ നബി വന്നതിനു ശേഷം ശപിച്ചുകൊണ്ട് ഇബാദത്ത് ചെയ്തു എന്ന വാദത്തിന് നമ്മുടെ സാഹചര്യം പോലെ തന്നെ പ്രസക്തിയില്ല.

    മുജാഹിദ്‌ വാദമനുസരിച്ച് عَابِدُونَ എന്നതിന് താങ്കള്‍ക്കു വേണമെങ്കില്‍ " ആരാധിക്കുന്നവര്‍ " എന്നര്‍ത്ഥം നല്‍കാം, അതോടുകൂടി താങ്കളുടെ വാദം (മുകളില്‍ എഴുതിയത്) പൊട്ടി പൊളിയും.
    ഭീമമായ ജമാഅത്ത് വിരോധം കൊണ്ടുനടക്കുന്ന ചില മുജാഹിദുകാര്‍ അങ്ങിനെയും പറഞ്ഞിട്ടുണ്ട്, അവര്‍ സന്ദര്‍ഭം മനസിലാക്കാതെ അടിച്ചു വിടുന്ന അബദ്ധങ്ങളാണ്.

    ReplyDelete
  54. //“ഏതു മുന്നണിക്ക് വോട്ടുചെയ്യണം” എന്ന താങ്കളൂടെ ചോദ്യം താങ്കളോട് തന്നെ ചോദിച്ചാലോ? ഉത്തരം രണ്ടിനും. LDF ന്‌ ചെയ്തത് 2 കൂലി ഇജ്തിഹാദ്, udf ന്‌ ചെയ്തതും 2 കൂലി ഇജ്തിഹാദ് അല്ലേ ???//
    =താങ്കള്‍ക്കു വിമര്‍ശിക്കാന്‍ പൂര്‍ണ സ്വാതന്ത്ര്യമുണ്ട്. സന്ദര്‍ഭത്തിനും, സ്ഥല, കാലഘട്ടങ്ങള്‍ക്കും അനുസരിച്ച് ഇജ്തിഹാദിന്റെ വീക്ഷണം മാറും.
    ("മാറി മാറി വരുന്ന രാഷ്ട്രീയ സാഹചര്യങ്ങളില്‍.......... ... .... മാറി മാറി വരുന്ന രാഷ്ട്രീയ സാഹചര്യങ്ങളില്‍ ഏതേത്‌ രാഷ്ട്രീയ കക്ഷികള്‍ക്ക് അഥവാ മുന്നണികള്‍ക്ക് വോട്ടു ചെയ്യണം....") അതിനാല്‍ എത്ര വിമര്‍ശിച്ചാലും മുഴച്ചിരിക്കും!!

    എന്നാല്‍ ഇതേ വിഷയത്തില്‍ താങ്കളുടെ ബ്ലോഗ്ഗില്‍ തന്നെയുള്ള ശബാബ് ഉദ്ധരിച്ച ഏതാനും വരികള്‍ കൂടി കാണുക.

    "ഇവരുടെയെല്ലാം വീക്ഷണം എല്ലാ വിശദാംശങ്ങളിലും ഒന്നാകണമെന്നില്ല. ഏതെങ്കിലും ഖുര്‍ആന്‍ സൂക്തത്തിന്റെയോ ഹദീസിന്റെയോ ആശയം വിശദീകരിക്കുന്നതിലോ പ്രമാണങ്ങളില്‍ നിന്ന്‌ മതവിധി നിര്‍ധാരണം ചെയ്യുന്നതിലോ അവരുടെ വീക്ഷാഗതികള്‍ വ്യത്യാസപ്പെട്ടുകൂടായ്‌കയില്ല. സത്യാന്വേഷണത്തില്‍ തെറ്റുപറ്റിയാലും ഒരു വകയില്‍ പ്രതിഫലമുണ്ടെന്ന്‌ നബി(സ) വ്യക്തമാക്കിയിട്ടുള്ളതിനാല്‍ പ്രമാണങ്ങളുടെ വെളിച്ചത്തില്‍ അഭിപ്രായം പ്രകടിപ്പിച്ചതിലെ തെറ്റിന്റെ പേരില്‍ ആക്ഷേപമുന്നയിക്കുന്നത്‌ ശരിയല്ല."

    //താങ്കള്‍ക്ക് “മൌലിക പ്രശ്‍നം” “ഏതു മുന്നണിക്ക് വോട്ടുചെയ്യണം ” എന്നതാണ്‌, എനിക്ക് അത് “ശാഖാപരമാണ്‌”. ഇതില്‍ തര്‍ക്കിച്ച് കഴിയാന്‍ ഞാനില്ല. //
    =ഇബ്നു ബാസിന്‍റെ ഫത്‌വാ അപ്പോഴേക്കും മറന്നുപോയോ ?. ഉരുണ്ടുകളി വീണ്ടും. അല്ലാഹുവിന്‍റെ ശരീഅത്തല്ലാതെ മറ്റു ശരീത്തുകള്‍ നടപ്പില്‍ വരുത്താനുള്ള മുജാഹിദുകളുടെ പ്രവര്‍ത്തങ്ങള്‍ അനീസ്‌ കണ്ടിട്ടേ ഇല്ല.
    ആ ഫതവകള്‍ ഖുര്‍ആനും സുന്നത്തും അനുസരിച്ചുള്ളതല്ലെന്കില്‍ അത് പറയുക.

    ReplyDelete
  55. ഉദാഹരണം ചോദിച്ച് അനീസിന്റെ പഴയ ചോദ്യം (December 27, 2011 10:49 AM ന്)

    //“മേല്‍ വിവരിച്ച ഫത്‍വകളും രാഷ്ട്രീയ ശിര്‍ക്ക് പ്രത്യേകമായും പഠിച്ച ജമാ‍അത്തുകാര്‍” അവയുടെ പ്രായോഗവല്‍ക്കരണമെന്ന നിലയില്‍ നിഷേധിക്കുന്നതും, എന്നാല്‍ ഇതര മുസ്ലിംകള്‍ അനുസരിക്കുന്നതുമായ ഇന്ത്യാ ഗവണ്‍മെന്‍റിന്‍റെ ഒരു “കല്‍പന” വിഷയം എളുപ്പത്തില്‍ മനസ്സിലാക്കാനായി ഉദാഹരിക്കുക.//

    ഉദാഹരണം കിട്ടിയപ്പോള്‍ അനീസ്‌ ചോദ്യം മാറ്റി:

    //ഖുര്‍ആനിലോ സുന്നത്തിലോ ഖണ്ഡിതമായി പ്രഖ്യാപിക്കപെട്ട വല്ല കാര്യത്തിലും സര്‍ക്കാരിനെ അനുസരിക്കുന്നതിലും നിഷേധിക്കുന്നതിലും വല്ല വ്യത്യാസവും ഉണ്ടെങ്കില്‍ പറഞ്ഞ് അത് തരിക. ഇസ്ലാമിലെ നെടുംതൂണായ ഇബാദത്തില്‍ ജമാഅത്തിന്‍റെ മേന്മ പറയാന്‍ തെളിവ് ഇതരര്‍ "ഇജ്‍തിഹാദ്" ചെയ്യുന്നില്ല എന്ന് "ശാഖാപരമായ കാര്യമോ?//
    ഇവിടെ ഇജിതിഹാദ്‌ ചെയ്യുന്നതല്ല വിഷയം. തീര്‍ത്തും ഇതര നിയമങ്ങള്‍ നില നിര്‍ത്താനും സ്ഥാപിക്കാനും മുജാഹിദുകള്‍ പ്രവര്‍ത്തിക്കുന്നു എന്നതാണ്.
    തെളിവുകളുടെ കുറവാണ് പോലും .. അതും പിടിച്ചോളൂ....
    وَمَن لَّمْ يَحْكُم بِمَا أَنزَلَ اللَّهُ فَأُولَٰئِكَ هُمُ الْكَافِرُونَ
    ചുരുക്കിപ്പറഞ്ഞാല്‍ ഫത്‌വയില്‍ പറഞ്ഞ "ജനാധിപത്യതേയും, മതേതരത്വതേയും" തുടക്കത്തില്‍ തന്നെ അപ്പടി വാരിപുണര്‍ന്ന മുജാഹിദുകള്‍, ഇതേ വിഷയത്തില്‍ അന്നും - ഇന്നും നയ-കര്‍മ പരിപാടികളില്‍ ജമാഅതില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്നു. അത് തൌഹീദുമായി ബന്ധപെട്ട വിഷയമാണ് എന്ന് മുകളില്‍ ഉദ്ധരിച്ച ആയതടക്കം വിവിധ തെളിവുകളുടെ വെളിച്ചത്തില്‍ തൌഹീദിന് വിരുദ്ധമാണ്.

    താന്കള്‍ ചോദിച്ച ഉദാഹരണം ഇങ്ങിനെ ചുരുക്കാം.

    1. മുജാഹിദുകള്‍ ഉള്‍പെടെ ഭൂരിപക്ഷ മുസ്ലിം സമൂഹം ഫത്‌വയില്‍ പറഞ്ഞ "ജനാധിപത്യതേയും, മതേതരത്വതേയും" അപ്പടി അനുകൂലിക്കുന്ന വിവിധ ദൈവേതര വ്യവസ്ഥകളുടെ സംസ്ഥാപനത്തിനും നില നില്‍പ്പിനും പ്രവര്‍ത്തിക്കുന്നു.

    2. ജമാഅത്തെ ഇസ്ലാമി ഇസ്ലാമിക നിയമങ്ങളുടെ അടിസ്ഥാനത്തില്‍ " ജനാധിപത്യത്തിന്റേയുംയും, മതേതരത്വത്തിന്‍റെയും " പോരായ്മകള്‍ ചൂണ്ടി ക്കാണിക്കുകയും, അത് അതേ രൂപത്തില്‍ തൌഹീദിന് വിരുദ്ധമാണ് എന്ന് വിശ്വസിക്കുകയും, പ്രഖ്യാപിക്കുകയും, കര്‍മപരമായി സാധ്യമായത്രയും ആ ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

    ReplyDelete
  56. അതിനാല്‍ ജനാധിപത്യം, മതേതരതം തുടങ്ങിയ വിഷയങ്ങളിലുള്ള ഈ പോസ്റിനാധാരമായ കത്തെഴുതിയ ഇബ്നു ബാസ് (റ) തലവനായ ഫത്‌വാ കമ്മിറ്റിയുടെ ഫത്‌വകള്‍ കാണുക.

    ഷെയ്ഖ്‌ ഇബ്നുബാസ് (റ)‌,അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന ഫതാവാ അല്ലജ്നത്തുദ്ധായിമ,സലഫി പണ്ഡിത സഭ എന്നിവര്‍ നല്‍കിയ ചില ഫത് വകള്‍ കാണുക....
    “അല്ലാഹു അവതരിപ്പിച്ചത് കൊണ്ടല്ലാതെ വിധി കല്പിക്കുന്ന ഒരു ഭരണകൂടത്തിന്റെ നടത്തിപ്പുകാരനാകാനും,ഇസ്ലാമിക ശരീഅത്ത്‌ അനുസരിച്ചല്ലാതെ പ്രവര്‍ത്തിക്കാനും ഉദ്ദേശിച്ചു കൊണ്ട്,തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയായി മല്‍സരിക്കല്‍ മുസ്ലിമിന് അനുവദനീയമല്ല.
    അത്തരക്കാരെയോ,ഇങ്ങനെയുള്ള ഭരണകൂടത്തില്‍ പങ്കാളികളായിട്ടുള്ള മറ്റുള്ളവരെയോ തെരഞ്ഞെടുക്കാന്‍ വോട്ടു ചെയ്യലും അനുവദനീയമല്ല. മല്‍സരിക്കുന്നവരും,വോട്ടുചെയ്യുന്നവരും,അത് മുഖേന ഭരണകൂടത്തെ ഇസ്ലാമിക ശരീഅത്ത്‌ അനുസരിച്ച് പ്രവര്‍ത്തിക്കുന്ന അവസ്ഥയിലേക്ക് പരിവര്‍ത്തിപ്പിക്കാന്‍ ഉദ്ദേശിക്കുകയും അത്തരത്തിലുള്ള ഒരു മാറ്റത്തിനുള്ള മാര്‍ഗമായി ആ പങ്കാളിത്തത്തെ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ടെങ്കിലല്ലാതെ.മല്‍
    സരിക്കുന്നവര്‍ വിജയിക്കുന്നപക്ഷം തെരഞ്ഞെടുപ്പിന് ശേഷം ഇസ്ലാമിക ശരീഅത്തുമായി എട്ടുമുട്ടാത്ത പദവികളെ ഏറ്റെടുക്കാന്‍ പാടുള്ളൂ.”( ഫതാവാ അല്ലജ്നത്തുദ്ധായിമ23/407)

    “മതെതരത്വത്തെകുറിച്ച ഇസ്ലാമിക വിധി വളരെ എളുപ്പത്തിലും വ്യക്തമായും നമുക്ക്‌ മനസ്സിലാക്കാവുന്നതാണ്,ഒറ്റവാക്
    കില്‍ പറഞ്ഞാല്‍ അത് ത്വാഗൂത്തീ - ജാഹിലിയ്യാ വ്യവസ്ഥയാണ്.മതേതരത്വം അടിസ്ഥാനപരമായ രണ്ടു കാരണങ്ങളാല്‍ ലാഇലാഹ ഇല്ലല്ലാഹു വിന്റെ നിഷേധമാണ്.
    1.അല്ലാഹു അവതരിപ്പിച്ഛതല്ലാത്ത നിയമങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള ഭരണ വ്യവസ്ഥയാണ് അത്.
    2.അല്ലാഹുവിനുള്ള ഇബാദത്തില്‍ പങ്ക് ചേര്‍ക്കലാണ്അത്.അല്ലാഹു അവതരിപ്പിച്ഛതല്ലാത്ത നിയമങ്ങള്‍ കൊണ്ടുള്ള ഭരണം എന്നതാണ് മതേതരത്വത്തിന്റെ സഹജ ഭാവം.അഥവാ ദീന്‍ പരിഗണിക്കാതെ മനുഷ്യജീവിതത്തെ കെട്ടിപ്പടുക്കുക.അനിസ്ലാമിക വ്യവസ്ഥയാണ് എന്നതാണ് മതേതരത്വത്തിന്റെ പ്രകടമായ മറ്റൊരു പ്രത്യേകത.അതില്‍ വിശ്വസിക്കുന്നവന് ഇസ്ലാമിക വൃത്തത്തില്‍ സ്ഥാനമില്ല.വിശുദ്ധ ഖുര്‍ആനിന്റെ ഖണ്ഡിതമായ പ്രഖ്യാപനമനുസരിച്ച് അവന്‍ കാഫിറാണ്.”(അല്‍ ഹയാത്തുല്‍ ഇസ്ലാമിയ്യത്തുല്‍ മുആശിറ)

    “അല്ലാഹുവിന്റെ ശരീഅത്തിനെ അംഗീകരിക്കുകയോ അതനുസരിച്ച് വിധികല്പ്പിക്കുകയോ ചെയ്യാത്ത എല്ലാ രാഷ്ട്രങ്ങളും വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങളുടെ ഖണ്ഡിതമായ പ്രഖ്യാപന മനുസരിച്ച് ജാഹിലിയ്യാ രാഷ്ട്രങ്ങളാണ്.അക്രമത്തിന്റെയും, കുഴപ്പത്തിന്റെയും,നിഷേധത്തി
    ന്റെയും മാര്‍ഗങ്ങള്‍ കൈകൊണ്ടാവയാണ്.അവ അല്ലാഹുവിനെ അംഗീകരിക്കുകയും അവന്റെ ശരീഅത്തിനെ വിധികര്‍ത്താവാക്കുകയും ചെയ്യുന്നത് വരെ അല്ലാഹുവിനുവേണ്ടി അവയോട് ശത്രുതയം വിദ്വേഷവും വെച്ചു പുലര്‍ത്തലും സ്നേഹബന്ധങ്ങള്‍ മുറിച്ചു കളയലും മുസ്ലിംകളുടെ നിര്‍ബന്ധ ബാധ്യതയാണ്”(അല്‍ ഖുമിയ്യത്തുല്‍ അറബിയ്യ:50,51)

    ReplyDelete
  57. please release my comments from spam...

    ReplyDelete
  58. ഇബാദത്ത് സംബന്ധംമായി മുജാഹിദുകളും ജമാഅത്ത് കാരും ചര്‍ച്ച ചെയ്യാത്ത വശം .

    ഇബാദത്ത് എന്ന് കേള്‍ക്കുമ്പോള്‍ ആളുകളുടെ മനസ്സിലേക്ക് ഓടിയെത്തുന്നത് നിസ്ക്കാരം, നോമ്പ് , ഹജ്ജ് , ഉമ്ര തുടങ്ങിയ കര്‍മങ്ങളാണ്.
    എന്നാല്‍ ഹജ്ജ് ചെയ്യാതിരിക്കുന്നത് എപ്പോഴെങ്കിലും ഇബാദത്ത് ആവുമോ ?
    ഉമ്ര ചെയ്യാതെ മടങ്ങുന്നത് ഇബാദത്ത് ആവുമോ ?
    അത് പോലെ മുസ്ലിംകളുടെ ശത്രുക്കള്‍ക്ക് സമ്പത്ത് നല്‍കുന്നത് ഇബാദത്ത് ആവുമോ ?
    ചെറിയ കുട്ടികളെ കഴുത്ത് അറുത്തു കൊല്ലാന്‍ തയ്യാറാകുന്നത് ഇബാദത്ത് ആവുമോ ?

    ആരാധനാ എന്ന പദം ഇബാദത്ത് എന്ന അറബി പദത്തിന് യോജിക്കുമോ ?

    ReplyDelete
  59. 1 - താങ്കള്‍ എഴുതി >>അല്ലാഹുവിന്‍റെ കലപനക്ക് വിരുദ്ധമായ അനുസരണമെല്ലാം ശിര്‍ക്കാണെന്ന് ഞാന്‍ പറഞ്ഞതായി തെളിയിക്കൂ ? ആരോപണം ഉന്നയിച്ചാല്‍ പോര, തെളിവ് വേണം.അവിടെ എല്ലാ അനുസരണവും എന്ന് ഇമാം റാസി യോ മൌദൂദിയോ പറഞ്ഞോ ? അത് താങ്കളുടെ കൂട്ടി ചേര്‍ക്കലല്ലേ?<<<

    ഇതാണ്‌ താങ്കള്‍ ഉദ്ധരിച്ചത് പൂര്‍ണ്ണമായി. "ഇമാം റാസി (റ) التفسير الكبير/ الرازي
    "ഏതെങ്കിലും ഒരു വ്യക്തി നിങ്ങളുടെ മുന്നില്‍ വന്ന് നിങ്ങളോട് വല്ല കാര്യവും ആജ്ഞാപിക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ ഈ കല്‍പന ദൈവിക കല്‍പനക്കനുസൃതമോ അല്ലയോ എന്ന് നോക്കേണ്ടതുണ്ട്. അനുസൃതമല്ലെങ്കില്‍ പിശാച് അയാളുടെ കൂടെയാണ്. ഈ സന്ദര്‍ഭത്തില്‍ നിങ്ങളയാളെ അനുസരിച്ചുവെങ്കില്‍ നിങ്ങള്‍ അയാളുടെ പിശാചിന് ഇബാദത്ത് ചെയ്തു. അതേപോലെ നിങ്ങളുടെ ശരീരം നിങ്ങളെ വല്ല കര്‍മത്തിനും പ്രേരിപ്പിക്കുന്നുവെങ്കില്‍, ഇസ്ലാമികമായി ആ പ്രവര്‍ത്തനം അനുവദനീയമാണോ അല്ലയോ എന്നു നോക്കണം. അനുവദനീയമല്ലെങ്കില്‍ നിങ്ങളുടെ ശരീരം ഒരു പിശാചാണ്. അല്ലെങ്കില്‍ പിശാച് ശരീരത്തോടൊപ്പമുണ്ട്. നിങ്ങളതിനെ പിന്‍പറ്റുന്നുവെങ്കില്‍ നിങ്ങളതിന് ഇബാദത്ത് ചെയ്തു.""

    താങ്കള്‍ ഉദ്ധരിച്ച സ്ഥിതിക്ക് ഏറ്റവും ചുരുങ്ങിയത് താങ്കള്‍ക്കെങ്കിലും അതിനോട് യോജിപ്പ് കാണുമെന്ന് കരുതി. എല്ലാ അനുസരണവുമെന്ന് പറഞ്ഞില്ല, ഞാന്‍ കൂട്ടി ചേര്‍ത്തതാണ്‌ എന്നല്ലേ പരാതി. താങ്കള്‍ എഴുതിയത് അപ്പടി മുകളിലുണ്ട്. ഏതൊക്കെ അനുസരണത്തെ പറ്റിയാണ്‌ ഈ ഉദ്ധരണിയിലുള്ളത് എന്ന് കാട്ടിത്തരിക.

    ReplyDelete
  60. 2 -താങ്കള്‍ എഴുതി >>>അബോധാവസ്ഥയിലാണ് ഇതൊക്കെ ചെയ്യുന്നത് എന്നാണോ അനീസിന്റെ വാദം? ("അല്ലാഹുവെ ബോധപൂര്‍വം ധിക്കരിച്ചാണ് ഒരാള്‍ അല്ലാഹുവല്ലാത...്തവരെ അനുസരിക്കുന്നതെങ്കില്‍ അത് ശിര്‍ക്കാണ്.") അല്ലാഹുവിന്‍റെ ശരീഅത്ത് കൈവഷമില്ലെങ്കില്‍ അത് പറയുക.<<<<

    ഇങ്ങനെ ബോധാവസ്ഥയില്‍ തന്നെയാണല്ലോ "സമനില തെറ്റിയിട്ടില്ലാത്തവര്‍" പാപം ചെയ്യുന്നത്. പിന്നെ അനുസരണശിര്‍ക്കിന്‌ ഇത്രയും വലിയ നിബന്ധന താങ്കള്‍ വച്ചത് എന്തിന്‌? "അല്ലാഹുവിന്‍റെ കല്‍പ്പന ഞാന്‍ പരിഗണിക്കുന്നില്ല, പകരം ഇന്ന സൃഷ്ടിയുടെ കല്‍പ്പനയാണ് ഞാന്‍ അനുസരിക്കേണ്ടത്, അത് അല്ലാഹുവിന്‍റെ കല്‍പ്പനക്ക് വിരുദ്ധമായാലും അല്ലെങ്കിലും. അല്ലാഹുവെ ബോധപൂര്‍വം ധിക്കരിച്ചാണ് ഒരാള്‍ അല്ലാഹുവല്ലാത...്തവരെ അനുസരിക്കുന്നതെങ്കില്‍ അത് ശിര്‍ക്കാണ്. "

    ലളിതമായി താങ്കള്‍ അവസാനം എത്തിച്ചേര്‍ന്ന നിഗമനപ്രകാരം പറഞ്ഞാല്‍ "അബോധാവസ്ഥയിലുള്ളപ്പോള്‍ " അല്ലാത്ത അവസ്ഥയില്‍ ഒരു മനുഷ്യന്‍ നടത്തുന്ന ദൈവേതര അനുസരണമെല്ലാം ശിര്‍ക്കാണ്‌ എന്നല്ലേ???.

    അപ്പോള്‍ പിന്നെ ഇതിന്‌ മറുപടി എളുപ്പമായി >>അതിന്നാല്‍ വീണ്ടും പറയുന്നു:
    അല്ലാഹുവിന്‍റെ കലപനക്ക് വിരുദ്ധമായ അനുസരണമെല്ലാം ശിര്‍ക്കാണെന്ന് ഞാന്‍ പറഞ്ഞതായി തെളിയിക്കൂ ? ആരോപണം ഉന്നയിച്ചാല്‍ പോര, തെളിവ് വേണം.<<
    എല്ലാ അനുസരണമെന്ന് താങ്കള്‍ പറയുന്നില്ല, മനുഷ്യന്‌ "സ്വബോധമുള്ള" അഥവാ " അബോധാവസ്ഥയില്‍" അല്ലാത്തപ്പോല്‍ ഉള്ള അനുസരണമാണ്‌ താങ്കള്‍ ശിര്‍ക്കില്‍ പെടുത്താന്‍ ഉദ്ദേശിച്ചിരുന്നത് അല്ലേ. അതായത്, സ്വബോധമുള്ള മനുഷ്യര്‍ നടത്തുന്ന പാര്‍ടി പ്രവര്‍ത്തനം, സ്വബോധ്മുള്ള പ്പോല്‍ പിശാചിനെ അനുസരിക്കുന്നത് മുതലായവ. ഇസ്ലാമിലെ ചര്‍ച്ചകള്‍ സാധാരണ "അബോധാവസ്ഥയിലുള്ളവരെ " അല്ല ഉദ്ദേശിക്കാറ്.

    അങ്ങിനെയെങ്കില്‍ "സ്വബോധമുള്ളപ്പോള്‍ ദേഹേച്ചയെ അനുസരിച്ച് മദ്യപിച്ച്, പിന്നെ മദ്യലഹരിയില്‍ ആയിപ്പോയ മദ്യപാനിയുടെ വിധി എന്ത്? അയാള്‍ സ്വബോധമുള്ള അവസ്ഥയില്‍ ദൈവകല്‍പന ലംഘിച്ച മുശ്രിക്കോ?
    സ്വബോധമുള്ള അവസ്ഥയില്‍ അല്ലാഹു തിന്നരുതെന്ന് പറഞ്ഞ് വിലക്കിയ കനി പിശാചിനെ അനുസരിച്ച് തിന്ന ആദം നബി(അ) യുടെ വിധി എന്ത്? അദ്ദേഹത്തിന്‍റെ ആ പ്രവര്‍ത്തി പിശാചിനുള്ള ഇബാദത്ത് ആയിരുന്നുവോ?? നഊദു ബില്ലാഹ്."<

    ReplyDelete
  61. 3- പിന്നെ ഇജ്തിഹാദും പാര്‍ട്ടി പ്രവര്‍ത്തനവും ഒക്കെ. അത് ഇത്രയേ ഉള്ളൂ.

    --" അല്ലാഹുവിന്‍റെ ദീന്‍ (ശരീഅത്ത്) ഞാന്‍ പരിഗണിക്കുന്നില്ല, പകരം പാശ്ചാത്യരുടെ സൃഷ്ടിയായ ജനാധിപത്യവും മതേതരത്വവുമാണ്‌ ഞാന്‍ സംസ്ഥാപിക്കേണ്ടത്, നിലനിര്‍ത്തേണ്ടത്,അനുസരിക്കേണ്ടത്, അത് അല്ലാഹുവിന്‍റെ കല്‍പ്പനക്ക് വിരുദ്ധമായാലും അല്ലെങ്കിലും. അല്ലാഹുവെ ബോധപൂര്‍വം ധിക്കരിച്ചാണ് ഒരാള്‍ അല്ലാഹുവല്ലാത...്തവരെ അനുസരിക്കുന്നതെങ്കില്‍ അത് ശിര്‍ക്കാണ്. " അങ്ങിനെ അല്ലാഹുവെ ബോധപൂര്‍വ്വം ധിക്കരിച്ച്, അല്ലാഹുവിന്‍റെയല്ലാത്ത പ്രത്യയശാസ്ത്രത്തെ അനുസരിക്കുന്നെങ്കില്‍ അത് ശിര്‍ക്കാണ്‌.-- "
    ഈ അനുസരണ മനോഭാവം ഇസ്ലാമികമാണെന്ന് ആര്‍ക്കും വാദമില്ല. പക്ഷേ, താങ്കള്‍ എഴുതി "ഇബാദത്ത് വിഷയത്തില്‍ യോജിക്കാന്‍ കഴിഞ്ഞത് പോലെ"... എന്ന്; മേലെ താങ്കള്‍ വിവരിച്ച അനുസരണശിര്‍ക്കിന്‍റെ വിശദീകരണത്തെ ആരെങ്കിലും എതിര്‍ത്തിരുന്നുവോ? വാക്കുകള്‍ ശ്രദ്ധിക്കുക - "അല്ലാഹുവിന്‍റെ കല്‍പ്പന ഞാന്‍ പരിഗണിക്കുന്നില്ല, പകരം ഇന്ന സൃഷ്ടിയുടെ കല്‍പ്പനയാണ് ഞാന്‍ അനുസരിക്കേണ്ടത്, അത് അല്ലാഹുവിന്‍റെ കല്‍പ്പനക്ക് വിരുദ്ധമായാലും അല്ലെങ്കിലും. അല്ലാഹുവെ ബോധപൂര്‍വം ധിക്കരിച്ചാണ് ഒരാള്‍ അല്ലാഹുവല്ലാത...്തവരെ അനുസരിക്കുന്നതെങ്കില്‍ അത് ശിര്‍ക്കാണ്. " ഈ "വസ്തുത" ജമാ‍അത്ത് പറഞ്ഞപ്പോള്‍ ആരെങ്കിലും പറഞ്ഞിരുന്നുവോ, ഇല്ല അപ്രകാരം ദൈവേതരരെ അനുസരിക്കുന്നതിന്‌ അപാകത ഒന്നുമില്ല എന്ന്?? അതിന്‌ "അനുസരണം" എന്ന പദത്തെ പറ്റി എഴുതിയത് ഉദ്ധരിക്കരുത്. "അനുസരണം" എന്നതും "നിരുപാധികമോ, പരമമായോ അനുസരിക്കലും" രണ്ടും രണ്ട് തന്നെയാണ്‌, കൂട്ടിക്കുഴക്കരുത്.

    ReplyDelete
  62. 4- وَمَن لَّمْ يَحْكُم بِمَا أَنزَلَ اللَّهُ فَأُولَٰئِكَ هُمُ الْكَافِرُونَ

    ഈ വചനപ്രകാരം ഖുര്‍ആനും സുന്നത്തും ആണ്‌ ഈ പഞ്ചായത്തിലെ നിയമനിര്‍മ്മാണത്തിന്‍റെ സ്രോതസ്സുകള്‍ എന്ന് പ്രഖ്യാപിക്കാത്ത പഞ്ചായത്തുകളില്‍ മെമ്പര്‍മാരും, പ്രസിഡന്‍റും, നിയമസഭ പാര്‍ലമെന്‍റ് തുടങ്ങിയവയിലേയും അംഗമാകാമോ?? ജമാ‍അത്ത് പഞ്ചായത്ത് മെമ്പര്‍മാര്‍ ഈ കാഫിര്‍ പട്ടികക്ക് അകത്തോ പുറത്തോ??

    ReplyDelete
  63. 5- 2- ബനൂ ഇസ്രായേല്യര്‍ ഫറോവക്ക് അനുസരണ ഇബാദത്ത് ചെയ്തത് എങ്ങിനെ എന്ന് ചോദിച്ചപ്പോള്‍ താങ്കള്‍ അത് വിശദീകരിച്ചില്ല. പകരം ഇങ്ങ്നെ എഴുതി. >>ഇങ്ങിനെ ഒരു ചോദ്യം കേട്ടാല്‍ തോന്നും ഈ കാലഘട്ടത്തില്‍ അല്ലാഹുവല്ലാതെ വിവിധ നിയമങ്ങളെ പിന്‍പറ്റുന്ന മുസ്ലീങ്ങള്‍ ശപിച്ചു കൊണ്ടാണ് അതില്‍ പ്രവര്‍ത്തിക്കുന്നത് എന്ന്.<<

    പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ശപിച്ചാണോ അത് ചെയ്യുന്നത് എന്നല്ല ഞാന്‍ അന്വേഷിച്ചത്. ഞാന്‍ ചോദിച്ചത് ഇപ്രകാരമായിരുന്നു.
    തഫ്ഹീം എഴുതി, സൂറ ഇബ്‌റാഹീം 14:22 ലെ വിശദീകരണ കുറിപ്പ്‌ 32. "......ഒരാള്‍ അല്ലാഹുവല്ലാത്തവരെ ദിവ്യത്വത്തില്‍ പങ്കാളികളാക്കി സങ്കല്‍പ്പിക്കുക എന്ന രൂപം മാത്രമല്ല ശിര്‍ക്കിനുള്ളതെന്നും ദൈവത്തിന്റെ അനുമതി കൂടാതെയോ ദൈവിക നിയമങ്ങള്‍ക്ക്‌ വിരുദ്ധമായോ അല്ലാഹു അല്ലാത്തവരെ പിന്‍പറ്റുന്നതും അനുസരിക്കുന്നതും ശിര്‍ക്കുതന്നെയാണെന്നും ഇങ്ങനെ പിന്‍പറ്റുന്നവരും അനുസരിക്കുന്നവരും തങ്ങള്‍ പിന്‍പറ്റുകയും അനുസരിക്കുകയും ചെയ്യുന്നവരെ ശപിച്ചുകൊണ്ടാണെങ്കിലും ഫലത്തില്‍ ആ മാര്‍ഗ്ഗമാണ്‌ സ്വീകരിക്കുന്നതെങ്കില്‍ ഖുര്‍ആന്റെ വെളിച്ചത്തില്‍ അവരെ അല്ലാഹുവില്‍ പങ്കാളികളാക്കുക തന്നെയാണ്‌ ചെയ്യുന്നതെന്നും ഇതില്‍ നിന്നും വ്യക്തമായി ഗ്രഹിക്കാവുന്നതാണ്‌.....``

    വ്യക്തമല്ലേ പ്രസ്താവന. ശിര്‍ക്ക് രണ്ടു തരത്തില്‍ ഒന്ന് -ദിവ്യത്വത്തില്‍ പങ്കാളിയാക്കുന്ന ആരാധനാശിര്‍ക്ക്. രണ്ട് - ദൈവകലപനക്ക് എതിരായി ഒരാളെ ശപിച്ചു കൊണ്ട് പോലും അനുസരിച്ചാല്‍ ആ അനുസരണം അയാള്‍ക്കുള്ള ഇബാദത്താകുന്ന അനുസരണശിര്‍ക്ക്.

    ഞാന്‍ അനുസരിക്കേണ്ടത് ഫറോവയെ ആണ്‌, പിശാചിനെയാണ്‌. അവര്‍ക്ക് മേലെ ഞാന്‍ അല്ലാഹുവിന്‍റെ കല്‍പനകള്‍ പരിഗണിക്കുന്നില്ല എന്ന മനോഭാവത്തെ "ശപിച്ച് കൊണ്ടുള്ള അനുസരണമെന്നാണോ, അല്ല മനസ്സ്കൊണ്ട് സ്വീകരിച്ച് കൊണ്ടുള്ള അനുസരണമെന്നാണോ? " പറയുക. ഞാന്‍ അനുസരിക്കേണ്ടത് ഫറോവയെയാണ്‌ അല്ലാഹുവെയല്ലെ, ഫറോവക്ക് മേലെ ഞാന്‍ അല്ലാഹുവെ പരിഗണിക്കുന്നില്ല എന്ന് വിശ്വസിച്ച് അയാളെ അനുസരിക്കുന്നവര്‍ ആയിരുന്നുവോ ബനീ ഇസ്രയേല്യര്‍ , അല്ല ഫറോവയുടെ പീഠനത്തെ പേടിച്ച് "ശപിച്ച്" കൊണ്ട് അയാളെ അനുസരിക്കുന്നവരോ?? ശപിച്ച് കൊണ്ട് ഫറോവയെയും, പിശാചിനെയുമെല്ലാം അനുസരിക്കുന്നത് ശിര്‍ക്കാണെങ്കില്‍ പിന്നെ താങ്കള്‍ എഴുതിക്കൂട്ടിയ " അല്ലാഹുവിന്‍റെ കല്‍പ്പന ഞാന്‍ പരിഗണിക്കുന്നില്ല, പകരം ഇന്ന സൃഷ്ടിയുടെ കല്‍പ്പനയാണ് ഞാന്‍ അനുസരിക്കേണ്ടത്, അത് അല്ലാഹുവിന്‍റെ കല്‍പ്പനക്ക് വിരുദ്ധമായാലും അല്ലെങ്കിലും. " എന്ന വിചാരത്തോടെ ദൈവേതരരെ അനുസരിച്ചാലുള്ള അനുസരണ ശിര്‍ക്കിന്‍റെ application എവിടെ?? അല്ല അവസാന നിഗമനപ്രകാരം എത്തിച്ചേര്‍ന്ന സ്വബോധമുള്ളപ്പോള്‍ (അബോധാവസ്ഥയില്‍ അല്ലാത്ത) ഉള്ള അനുസരണമാണോ ശിര്‍ക്ക്.

    ഇതാണ്‌ താങ്കള്‍ വിശദീകരിക്കേണ്ടത്.

    ReplyDelete
  64. 6 - താങ്കള്‍ എഴുതുന്നു >> മൂസാനബി(അ) വന്നെത്തിയതിന് ശേഷമുള്ള ഫിര്‍ഹൌനെ പിന്പറ്റിയവര്‍ ശപിച്ചായാലും അല്ലെങ്കിലും ഫിര്‍ഹൌന് ഇബാദത്ത് ചെയ്തവര്‍ തന്നെയാണ്.<<

    ബനൂഇസ്രയേല്യര്‍ ഫറോവക്ക് ഇബാദത്ത് ചെയ്തു എന്ന് അല്ലാഹുവോ, മൂസാ നബി(അ‍) യോ പറഞ്ഞതല്ല, ഫറോവ അവകാശപ്പെട്ടതാണ്‌. ഫറോവയുടെ ആ വാക്ക് തെളിവാക്കുന്നവര്‍ എന്തായിരുന്നു ആ ഇബാദത്ത് എന്ന് പറയണം. അത് ശപിച്ചുകൊണ്ട് ഫറൊവയെ അനുസരിച്ചതാണെന്ന് തഫ്ഹീമിലെ വ്യാഖ്യാനത്തില്‍ കാണാം. ആ വചനത്തിനെ വ്യാഖ്യാനത്തില്‍ കൂടുതല്‍ മനസ്സിലാക്കാന്‍ നോക്കാന്‍ പറഞ്ഞിട്ടുള്ളത് ഞാന്‍ നേരത്തെ ഉദ്ധരിച്ച ശപിച്ചുകൊണ്ടാണ്‌ ഒരാളെ അനുസരിക്കുന്നതെങ്കിലും അത് ശിര്‍ക്കാണ്‌ എന്ന് എഴുതിയ ഭാഗമാണ്‌.
    al mu'minun 23 :46-48
    അപ്പോള്‍ അവര്‍ അഹങ്കരിച്ചു. അവര്‍ ഒരു വന്‍കിട സമൂഹമായിരുന്നു.അവര്‍ പറഞ്ഞു: `ഞങ്ങളെപ്പോലെയുള്ള രണ്ടു മനുഷ്യരില്‍ ഞങ്ങള്‍ വിശ്വസിക്കയോ?അവരുടെ വര്‍ഗമാകട്ടെ, ഞങ്ങള്‍ക്ക് ഇബാദത്ത് ചെയ്യുന്നവരുമാണ്.` അങ്ങനെ അവര്‍ ആ രണ്ടു പേരെയും തള്ളിപ്പറഞ്ഞു. നശിപ്പിക്കപ്പെടുന്നവരില്‍ ഉള്‍പ്പെടുകയും ചെയ്തു.

    ഈ വചനത്തില്‍ പരാമര്‍ശിച്ച ഇബാദത്ത് എന്താണ്‌?? ബനൂ ഇസ്രായേല്യരുടെ ഏത് പ്രവര്‍ത്തിയാണ്‌ ഫിര്‍ഔനുള്ള ഇബാദത്തായത്? ആ പ്രവര്‍ത്തി ഇന്ത്യയിലെ മുസ്ലിംകള്‍ ചെയ്യുന്നുണ്ടോ ? അഥവാ ചെയ്താല്‍ ഇബാദത്തായി മാറുമോ ?
    ഇതാണ്‌ ഈ വിഷയത്തില്‍ പ്രധാനം.

    ReplyDelete
  65. //ഇങ്ങനെ ബോധാവസ്ഥയില്‍ തന്നെയാണല്ലോ "സമനില തെറ്റിയിട്ടില്ലാത്തവര്‍" പാപം ചെയ്യുന്നത്. പിന്നെ അനുസരണശിര്‍ക്കിന്‌ ഇത്രയും വലിയ നിബന്ധന താങ്കള്‍ വച്ചത് എന്തിന്‌? //
    ...
    //അങ്ങിനെയെങ്കില്‍ "സ്വബോധമുള്ളപ്പോള്‍ ദേഹേച്ചയെ അനുസരിച്ച് മദ്യപിച്ച്, പിന്നെ മദ്യലഹരിയില്‍ ആയിപ്പോയ മദ്യപാനിയുടെ വിധി എന്ത്? അയാള്‍ സ്വബോധമുള്ള അവസ്ഥയില്‍ ദൈവകല്‍പന ലംഘിച്ച മുശ്രിക്കോ? //
    =സ്വന്തം രാഷ്ട്രീയ പ്രവര്‍ത്തങ്ങളെ ഉപമിക്കാന്‍ പറ്റിയ ഉദാഹരണം തന്നെ താങ്കള്‍ക്കു കിട്ടി. അത് ഫിസ്കും ആകാം, ശിര്‍ക്കും ആകാം, , . വിവിധ സന്ദര്‍ഭങ്ങള്‍ ഞാന്‍ വിശദീകരിച്ചു, December 14, 2011 നുള്ള എന്റെ കമന്റുകള്‍ കാണുക. ഇനിയും അത് ഫിസ്കോ കുഫ്രോ അല്ല എന്ന് താങ്കള്‍ തീര്‍ത്തുപറയുന്നു എങ്കില്‍ അത് ശിര്‍ക്ക് തന്നെയാണ്.
    അല്പം കഴിഞ്ഞാല്‍ അത് അങ്ങിനെ അല്ല ഉദ്ദേശിച്ചത് എന്നും താങ്കള്‍ പറയും. വായില്‍ തോന്നിയത്‌ കോതക്ക്‌ പാട്ട്. എന്ന് മാത്രമേ ഇത്തരം വാക്ക് മാറ്റങ്ങള്‍ക്ക് എനിക്ക് പറയാനുള്ളൂ.

    ReplyDelete
  66. //ജമാ‍അത്ത് പഞ്ചായത്ത് മെമ്പര്‍മാര്‍ ഈ കാഫിര്‍ പട്ടികക്ക് അകത്തോ പുറത്തോ??//
    =വിശ്വാസപരമായും - കര്‍മപരമായും ജമാ‍അത്ത് നിലപാടുകള്‍ വ്യക്തമാക്കീട്ടുണ്ട്. ഫത്‌ഫയില്‍ പറഞ്ഞ പോലെ അത് "ജനാധിപത്യത്തെയും, മതേതരത്തത്തെയും" അപ്പടി വാരി പുണര്‍ന്നവരില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ്., അധികാരികളുടെ മുമ്പില്‍ ജമാആത് അവതരിപ്പിച്ച "ജനാധിപത്യത്തെയും, മതേതരത്തത്തെയും" തീവ്രവാദമായി ചിത്രീകരിക്കുകയും ചെയ്യുമ്പോള്‍ ഇതൊന്നും ഓര്‍ക്കാരില്ലേ.

    //പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ശപിച്ചാണോ അത് ചെയ്യുന്നത് എന്നല്ല ഞാന്‍ അന്വേഷിച്ചത്. ഞാന്‍ ചോദിച്ചത് ഇപ്രകാരമായിരുന്നു.//
    = ഇതും പ്രസക്തമാണ് എന്തുകൊണ്ടെന്നാല്‍, മുകളില്‍ നല്‍കിയ ഇബാദത്ത് വിശദീകരണത്തിന് താങ്കള്‍ നല്‍കിയ വിയോജിപ്പ്‌ ശപിച്ചുകൊണ്ടുള്ള അനുസരനവുമായി ബന്ധപെട്ടതാണ്. അത് നമ്മുടെ സാഹചര്യവുമായി എത്രമാത്രം ബന്ധമുണ്ട് എന്നത് പ്രസക്തം തന്നെയാണ്. ഇതുമായി ബന്ധപെട്ട താങ്കളുടെ ചോദ്യം കാണുക: "ഈ വചനത്തില്‍ പരാമര്‍ശിച്ച ഇബാദത്ത് എന്താണ്‌?? ബനൂ ഇസ്രായേല്യരുടെ ഏത് പ്രവര്‍ത്തിയാണ്‌ ഫിര്‍ഔനുള്ള ഇബാദത്തായത്? ആ പ്രവര്‍ത്തി ഇന്ത്യയിലെ മുസ്ലിംകള്‍ ചെയ്യുന്നുണ്ടോ ? അഥവാ ചെയ്താല്‍ ഇബാദത്തായി മാറുമോ ?"

    അതിനാല്‍ ഈ ചോദ്യങ്ങള്‍ക്ക് മറുപടിപറയണമെങ്കില്‍ സാഹചര്യം യോജിക്കുന്നു എന്ന് തെളിയിക്കുക. അല്ലെങ്കില്‍ നമ്മുടെ ചര്‍ച്ചയില്‍ പ്രാധാന്യമില്ല.

    ReplyDelete
  67. //രണ്ട് - ദൈവകലപനക്ക് എതിരായി ഒരാളെ ശപിച്ചു കൊണ്ട് പോലും അനുസരിച്ചാല്‍ ആ അനുസരണം അയാള്‍ക്കുള്ള ഇബാദത്താകുന്ന അനുസരണശിര്‍ക്ക്. //
    ...
    //" അല്ലാഹുവിന്‍റെ കല്‍പ്പന ഞാന്‍ പരിഗണിക്കുന്നില്ല, പകരം ഇന്ന സൃഷ്ടിയുടെ കല്‍പ്പനയാണ് ഞാന്‍ അനുസരിക്കേണ്ടത്, അത് അല്ലാഹുവിന്‍റെ കല്‍പ്പനക്ക് വിരുദ്ധമായാലും അല്ലെങ്കിലും. " എന്ന വിചാരത്തോടെ ദൈവേതരരെ അനുസരിച്ചാലുള്ള അനുസരണ ശിര്‍ക്കിന്‍റെ application എവിടെ??//

    =പ്രസ്തുത ആയത്തും, ഇമാം റാസിയുടെ വിശദീകരണവും, ഞാന്‍ നല്‍കിയ വിശദീകരണവും,കുറിപ്പ് 32 ന് ആദ്യത്തില്‍ മൌദൂദി പറഞ്ഞ കാര്യങ്ങളും താങ്കള്‍ പരിഗണിക്കുന്നില്ല.
    സന്ദര്‍ഭം മൌദൂദിയോ, ഇമാം റാസിയോ, ഞാനോ പറഞ്ഞതല്ല, ഖുര്‍ആന്‍ പറഞ്ഞതാണ്. അതിനാല്‍ ദീനില്‍ യാതൊരു ബലാല്‍ക്കരവുമില്ല.
    കുറിപ്പ് 32 പൂര്‍ണമായി വായിക്കാന്‍ :http://www.thafheem.net/getinterpretation.php?q=14&r=32&hlt=undefined&sid=0.21167512447573245

    ReplyDelete
  68. Dear Reaz- വിഷയം പരന്ന് അവ്യക്തമാകാതിരിക്കാന്‍ 1 മുതല്‍ 6 വരെ നമ്പറിട്ടാണ്‌ ഞാന്‍ എഴുതിയത്, മറുപടിയില്‍ താങ്കളും ആ ക്രമ പാലിച്ചാല്‍ കൂട്ടികുഴക്കല്‍ ഇല്ലാതെ ഓരോന്നും ചര്‍ച്ച ചെയ്യാം. ദയവായി ക്രമമായി ഓറോന്നിനും മറുപടി എഴുതുക.

    ReplyDelete
  69. //ബനൂഇസ്രയേല്യര്‍ ഫറോവക്ക് ഇബാദത്ത് ചെയ്തു എന്ന് അല്ലാഹുവോ, മൂസാ നബി(അ‍) യോ പറഞ്ഞതല്ല, ഫറോവ അവകാശപ്പെട്ടതാണ്‌.//
    =ഖുര്‍ആനില്‍ പറയുന്നത് അല്ലാഹുവാണ്. അത് തെറ്റാണെങ്കില്‍ അല്ലാഹു തന്നെ അതിനെ നിഷേധിക്കും. രണ്ടാമതായി, ഖുര്‍ആനില്‍ ഈ ഒരു സ്ഥലത്തു മാത്രമൊന്നുമല്ല കര്‍മപരമായ ശിര്‍ക്കിനെ സ്ഥിരപ്പെടുത്തുന്നത്.
    ഇതേ കാര്യം മൂസ നബി തന്നെ പറയുന്നതും കാണുക.
    وَتِلْكَ نِعْمَةٌ تَمُنُّهَا عَلَيَّ أَنْ عَبَّدتَّ بَنِي إِسْرَائِيلَ

    ഇബാദത്ത് എന്ന പദത്തിന് ആരാധന, അനുസരണം, അടിമത്തം എന്നീ മൂന്നര്തങ്ങളും ജമാഅത്ത് സന്ദര്‍ഭോചിതമായി നല്‍കുന്നു. ഈ രണ്ടു സന്ദര്‍ഭങ്ങളിലും (മൂസ നബി(അ) പറഞ്ഞ സന്ദര്‍ഭവും, ഫിര്‍ഹൌന്‍ പറഞ്ഞ സന്ദര്‍ഭവും) അടിമവൃത്തി എന്ന അര്‍ത്ഥത്തിലാണ് ഇബാദത്ത് എന്ന പദം പ്രയോഗിച്ചിട്ടുള്ളത്. അതിപ്പോള്‍ നമ്മുടെ ചര്‍ച്ചയില്‍ വിഷയമല്ല, ആവശ്യമെങ്കില്‍ ഇബ്നു ബാസ് (റ) കത്തും, ഫത്‌വയുമായ്‌ ബന്ധപെട്ട ചര്‍ച്ചക്ക് ശേഷം പരിഗണിക്കാം.

    ReplyDelete
  70. Dear Reaz- വിഷയം പരന്ന് അവ്യക്തമാകാതിരിക്കാന്‍ 1 മുതല്‍ 6 വരെ നമ്പറിട്ടാണ്‌ ഞാന്‍ എഴുതിയത്, മറുപടിയില്‍ താങ്കളും ആ ക്രമ പാലിച്ചാല്‍ കൂട്ടികുഴക്കല്‍ ഇല്ലാതെ ഓരോന്നും ചര്‍ച്ച ചെയ്യാം. ദയവായി ക്രമമായി ഓരോന്നിനും മറുപടി എഴുതുക.
    അല്ലെങ്കില്‍ പലതും ചര്‍ച്ച ചെയ്യാതെ വിട്ട് പോകും.
    അനീസ്

    ReplyDelete
  71. This comment has been removed by the author.

    ReplyDelete
  72. //താങ്കള്‍ ഉദ്ധരിച്ച സ്ഥിതിക്ക് ഏറ്റവും ചുരുങ്ങിയത് താങ്കള്‍ക്കെങ്കിലും അതിനോട് യോജിപ്പ് കാണുമെന്ന് കരുതി. എല്ലാ അനുസരണവുമെന്ന് പറഞ്ഞില്ല, ഞാന്‍ കൂട്ടി ചേര്‍ത്തതാണ്‌ എന്നല്ലേ പരാതി. താങ്കള്‍ എഴുതിയത് അപ്പടി മുകളിലുണ്ട്. ഏതൊക്കെ അനുസരണത്തെ പറ്റിയാണ്‌ ഈ ഉദ്ധരണിയിലുള്ളത് എന്ന് കാട്ടിത്തരിക.//
    = താങ്കള്‍ എഴുതി :
    "അല്ലാഹുവിന്‍റെ കലപനക്ക് വിരുദ്ധമായ അനുസരണ,മെല്ലാം ശിര്‍ക്കോ???"
    ശേഷം വീണ്ടും എഴുതി :
    "താങ്കള്‍ ഉദ്ധരിച്ച സ്ഥിതിക്ക് ഏറ്റവും ചുരുങ്ങിയത് താങ്കള്‍ക്കെങ്കിലും അതിനോട് യോജിപ്പ് കാണുമെന്ന് കരുതി. "
    അതുകൊണ്ട് എല്ലാ അനുസരണവും ഇബാദത്താണ് എന്ന് ഞാന്‍ എഴുതിയതായി കാണിക്കുക.

    //ഏതൊക്കെ അനുസരണത്തെ പറ്റിയാണ്‌ ഈ ഉദ്ധരണിയിലുള്ളത് എന്ന് കാട്ടിത്തരിക.//
    =December 14, 2011 1:02 PM എന്‍റെ കമന്‍റുകള്‍ വായിക്കുക. മറക്കുന്ന അസുഖമുണ്ടെങ്കില്‍ അതിന് എന്‍റെ കയ്യില്‍ മരുന്നില്ല!!

    ReplyDelete
  73. ഒരു വൈജ്ഞാനിക പഠനമല്ലേ, താങ്കള്‍ തന്നെ എഴുതിയത് ഒരിടത്ത് ഒന്നിച്ച് എടുത്ത് കൊടുത്ത് എന്താണിന്‍റെ conclusion എന്ന് ചോദിച്ചതിന്‌ എന്തിനാണ്‌ ക്ഷോഭിക്കുന്നത്?

    ReplyDelete
  74. //Dear Reaz- വിഷയം പരന്ന് അവ്യക്തമാകാതിരിക്കാന്‍ 1 മുതല്‍ 6 വരെ നമ്പറിട്ടാണ്‌ ഞാന്‍ എഴുതിയത്,.... //

    =നല്ല കാര്യം തന്നെയാണ്. പക്ഷെ ഒന്നാമത്തെ പൊയന്റില്‍ പറഞ്ഞത്‌ രണ്ടാമതെതിലും ആവര്‍ത്തിക്കുന്നതിനാല്‍ നമ്പറില്‍ പ്രാധാന്യമുണ്ട് എന്ന് മനസിലാക്കുന്നില്ല. അതിനാല്‍ ഒരു പൊയന്റില്‍ പറഞ്ഞത്‌ മറ്റൊരിടത്ത് ആവര്‍ത്തികാതെ താങ്കള്‍ എകീകരിപ്പിക്കുക. ഞാന്‍ ആ നമ്പര്‍ സിസ്റ്റം ഫോളോ ചെയ്യാം.

    ReplyDelete
  75. //ഒരു വൈജ്ഞാനിക പഠനമല്ലേ, താങ്കള്‍ തന്നെ എഴുതിയത് ഒരിടത്ത് ഒന്നിച്ച് എടുത്ത് കൊടുത്ത് എന്താണിന്‍റെ conclusion എന്ന് ചോദിച്ചതിന്‌ എന്തിനാണ്‌ ക്ഷോഭിക്കുന്നത്?//
    = നടത്തിയ ആരോപണത്തിന് ഞാന്‍ തെളിവല്ലെ ചോദിച്ചത്. ഇങ്ങനെ പറഞ്ഞാല്‍ പറഞാല്‍ തെളിവാകുമോ ?

    ReplyDelete
  76. ഒന്നാമത്തേതിന്‌ എഴുതി, ശേഷം ആവര്‍ത്തിക്കുന്നിടത്ത് മുന്‍ മറുപടിയില്‍ അത് എഴുതി എന്ന് reference ചെയ്താല്‍ മതി. അല്ലെങ്കില്‍ ഒരു copy -paste മതി, ചിലവില്ലല്ലോ?

    ReplyDelete
  77. 1 - താങ്കള്‍ എഴുതി >>അല്ലാഹുവിന്‍റെ കലപനക്ക് വിരുദ്ധമായ അനുസരണമെല്ലാം ശിര്‍ക്കാണെന്ന് ഞാന്‍ പറഞ്ഞതായി തെളിയിക്കൂ ? ആരോപണം ഉന്നയിച്ചാല്‍ പോര, തെളിവ് വേണം.അവിടെ എല്ലാ അനുസരണവും എന്ന് ഇമാം റാസി യോ മൌദൂദിയോ പറഞ്ഞോ ? അത് താങ്കളുടെ കൂട്ടി ചേര്‍ക്കലല്ലേ?<<<

    ഇതാണ്‌ താങ്കള്‍ ഉദ്ധരിച്ചത് പൂര്‍ണ്ണമായി. "ഇമാം റാസി (റ) التفسير الكبير/ الرازي
    "ഏതെങ്കിലും ഒരു വ്യക്തി നിങ്ങളുടെ മുന്നില്‍ വന്ന് നിങ്ങളോട് വല്ല കാര്യവും ആജ്ഞാപിക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ ഈ കല്‍പന ദൈവിക കല്‍പനക്കനുസൃതമോ അല്ലയോ എന്ന് നോക്കേണ്ടതുണ്ട്. അനുസൃതമല്ലെങ്കില്‍ പിശാച് അയാളുടെ കൂടെയാണ്. ഈ സന്ദര്‍ഭത്തില്‍ നിങ്ങളയാളെ അനുസരിച്ചുവെങ്കില്‍ നിങ്ങള്‍ അയാളുടെ പിശാചിന് ഇബാദത്ത് ചെയ്തു. അതേപോലെ നിങ്ങളുടെ ശരീരം നിങ്ങളെ വല്ല കര്‍മത്തിനും പ്രേരിപ്പിക്കുന്നുവെങ്കില്‍, ഇസ്ലാമികമായി ആ പ്രവര്‍ത്തനം അനുവദനീയമാണോ അല്ലയോ എന്നു നോക്കണം. അനുവദനീയമല്ലെങ്കില്‍ നിങ്ങളുടെ ശരീരം ഒരു പിശാചാണ്. അല്ലെങ്കില്‍ പിശാച് ശരീരത്തോടൊപ്പമുണ്ട്. നിങ്ങളതിനെ പിന്‍പറ്റുന്നുവെങ്കില്‍ നിങ്ങളതിന് ഇബാദത്ത് ചെയ്തു.""

    താങ്കള്‍ ഉദ്ധരിച്ച സ്ഥിതിക്ക് ഏറ്റവും ചുരുങ്ങിയത് താങ്കള്‍ക്കെങ്കിലും അതിനോട് യോജിപ്പ് കാണുമെന്ന് കരുതി. എല്ലാ അനുസരണവുമെന്ന് പറഞ്ഞില്ല, ഞാന്‍ കൂട്ടി ചേര്‍ത്തതാണ്‌ എന്നല്ലേ പരാതി. താങ്കള്‍ എഴുതിയത് അപ്പടി മുകളിലുണ്ട്. ഏതൊക്കെ അനുസരണത്തെ പറ്റിയാണ്‌ ഈ ഉദ്ധരണിയിലുള്ളത് എന്ന് കാട്ടിത്തരിക.

    ReplyDelete
  78. 1. കമന്റു ആവര്‍ത്തിച്ചാല്‍ തെളിവാകുമോ?
    അതിനാല്‍ എല്ലാ അനുസരണവും ഇബാദത്താണ് എന്ന് ഞാന്‍ പരനതായുള്ള വാദത്തിന് തെളിവ് ഉദ്ധരിക്കുക.
    ശേഷം ചര്‍ച്ച തുടരാം..

    ReplyDelete
  79. അതല്ലേ മേലെ താങ്കള്‍ ഉദ്ധരിച്ചത് മുഴുവന്‍ കൊടുത്തത്. അതില്‍ എവിടെയാണ്‌ വേര്‍തിരിച്ച് വിവരിച്ചത് എന്ന് കാണിച്ചു തന്നാല്‍ മതി.
    >>>
    താങ്കള്‍ ഉദ്ധരിച്ച സ്ഥിതിക്ക് ഏറ്റവും ചുരുങ്ങിയത് താങ്കള്‍ക്കെങ്കിലും അതിനോട് യോജിപ്പ് കാണുമെന്ന് കരുതി. എല്ലാ അനുസരണവുമെന്ന് പറഞ്ഞില്ല, ഞാന്‍ കൂട്ടി ചേര്‍ത്തതാണ്‌ എന്നല്ലേ പരാതി. താങ്കള്‍ എഴുതിയത് അപ്പടി മുകളിലുണ്ട്. ഏതൊക്കെ അനുസരണത്തെ പറ്റിയാണ്‌ ഈ ഉദ്ധരണിയിലുള്ളത് എന്ന് കാട്ടിത്തരിക.<<<

    ReplyDelete
  80. തല്‍ക്കാലം ഒരു വിഷയത്തില്‍ കേന്ദ്രീകരിക്കുക.
    അത് ഇബ്നു ബാസ്(റ) കത്തും, ബന്ധപെട്ട ഫത്‌വകളും തന്നെയാവട്ടെ.
    കാരണങ്ങള്‍ ഇങ്ങിനെ ചുരുക്കാം
    * അതാണ്‌ പോസ്റ്റിന്റെ വിഷയം.
    * കത്തിന് ഞാന്‍ നല്‍കിയ വിശദീകരണത്തിന് താങ്കള്‍ വിയോജിപ്പ് പ്രകടിപ്പിച്ചിട്ടില്ല.
    * എന്നാല്‍ താങ്കള്‍ നല്‍കിയ വിയോജിപ്പ്‌ ജമാഅത്തും മൌദൂദിയും മുമ്പ്‌ പറഞ്ഞത്‌ ഇതല്ല എന്നാണ്.(ശപിച്ചുകൊണ്ടുള്ള ഇബാദത്ത്). ഇത് ശേഷമാകാം.
    * ഈ രൂപത്തില്‍ ചരച്ച താങ്കള്‍ കൊണ്ടുപോകുകയാണെങ്കില്‍ മുമ്പ്‌ മുജാഹിദുകാര്‍ പറഞ്ഞതും എനിക്ക് ഉദ്ധരിക്കാം. എന്നാല്‍ എനിക്കതിപ്പോള്‍ വിഷയമല്ല.

    കത്തിന് ഞാന്‍ നല്‍കിയ വിശദീകരണത്തിന് വിയോജിപ്പുണ്ടെങ്കില്‍ അതും, ബന്ധപെട്ട മറ്റു ഫത്‌വകളും ആദ്യം പരിഗണിക്കുക.

    ReplyDelete
  81. //താങ്കള്‍ ഉദ്ധരിച്ച സ്ഥിതിക്ക് ഏറ്റവും ചുരുങ്ങിയത് താങ്കള്‍ക്കെങ്കിലും അതിനോട് യോജിപ്പ് കാണുമെന്ന് കരുതി.//
    =അതില്‍ എവിടെയാണ് സുഹൃത്തെ എല്ലാം എന്ന് എഴുതീട്ടുല്ലത്. മാത്രമല്ല അതില്‍ നല്‍കിയ ലിങ്കും, എന്‍റെ ഡിസംബര്‍ 14 നുള്ള ആദ്യ കമന്‍റുകളും എല്ലാ സ്ഥലത്തും ഞാന്‍ ആവര്‍ത്തിക്കണോ ?
    അതിനാല്‍ തെളിവുദ്ധരിക്കുക. അല്ലെങ്കില്‍ യഥാര്‍ത്ഥ വിഷയത്തിലേക്ക് വരിക.

    ReplyDelete
  82. "ഏതെങ്കിലും ഒരു വ്യക്തി നിങ്ങളുടെ മുന്നില്‍ വന്ന് നിങ്ങളോട് വല്ല കാര്യവും ആജ്ഞാപിക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ ഈ കല്‍പന ദൈവിക കല്‍പനക്കനുസൃതമോ അല്ലയോ എന്ന് നോക്കേണ്ടതുണ്ട്. അനുസൃതമല്ലെങ്കില്‍ പിശാച് അയാളുടെ കൂടെയാണ്. ഈ സന്ദര്‍ഭത്തില്‍ നിങ്ങളയാളെ അനുസരിച്ചുവെങ്കില്‍ നിങ്ങള്‍ അയാളുടെ പിശാചിന് ഇബാദത്ത് ചെയ്തു. അതേപോലെ നിങ്ങളുടെ ശരീരം നിങ്ങളെ വല്ല കര്‍മത്തിനും പ്രേരിപ്പിക്കുന്നുവെങ്കില്‍, ഇസ്ലാമികമായി ആ പ്രവര്‍ത്തനം അനുവദനീയമാണോ അല്ലയോ എന്നു നോക്കണം. അനുവദനീയമല്ലെങ്കില്‍ നിങ്ങളുടെ ശരീരം ഒരു പിശാചാണ്. അല്ലെങ്കില്‍ പിശാച് ശരീരത്തോടൊപ്പമുണ്ട്. നിങ്ങളതിനെ പിന്‍പറ്റുന്നുവെങ്കില്‍ നിങ്ങളതിന് ഇബാദത്ത് ചെയ്തു.""

    എന്താണ്‌ ഈ ഉദ്ധരണി കൊണ്ട് എന്നോട് പറയാന്‍ താങ്കള്‍ ഉദ്ദേശിച്ച ആശയം?? ഇതില്‍ നിന്ന് താങ്കള്‍ നിരൂപിച്ചതെന്ത്?? ഏതൊക്കെ അനുസരണത്തെ, എങ്ങിനെയൊക്കെ ഇതില്‍ വേര്‍തിരിച്ച് പറഞ്ഞിട്ടുണ്ട്??

    ReplyDelete
  83. //എന്താണ്‌ ഈ ഉദ്ധരണി കൊണ്ട് എന്നോട് പറയാന്‍ താങ്കള്‍ ഉദ്ദേശിച്ച ആശയം?? ഇതില്‍ നിന്ന് താങ്കള്‍ നിരൂപിച്ചതെന്ത്??//
    =ഇമാം റാസിയുടെ ഈ ഉദ്ധരണി നല്‍കിയ എന്റെ കമന്റു മുഴുവന്‍ വായിക്കുക.

    //ഏതൊക്കെ അനുസരണത്തെ, എങ്ങിനെയൊക്കെ ഇതില്‍ വേര്‍തിരിച്ച് പറഞ്ഞിട്ടുണ്ട്??//
    താങ്കളുടെ ചോദ്യം ഇപ്പോള്‍ താന്കള്‍ എന്നോട് ചോദിക്കുന്നു. മറവിക്ക് മരുന്ന് കഴിക്കുക!!

    ReplyDelete
  84. =ഇമാം റാസിയുടെ ഈ ഉദ്ധരണി നല്‍കിയ എന്റെ കമന്റു മുഴുവന്‍ വായിക്കുക.===

    ഇതാ ആ കമ്മെന്‍റ് മുഴുവന്‍ .
    >>Reaz said...
    //ഈ ചോദ്യം വിശദീകരണം അര്‍ഹികാത്തതാത് എന്ത് കൊണ്ട്?? അത്രക്ക് വിശദീകരിച്ച് കഴിഞ്ഞോ??//
    =പിശാചിനുള്ള ഇബാദത്തിനെ കുറിച്ച് താങ്കള്‍ക്കു ഒരു ധാരണ ഉണ്ടായിരിക്കും എന്ന് കരുതി. താന്കള്‍ ഉദ്ധരിച്ച കാര്യങ്ങള്‍ ഞാന്‍ ആവര്‍ത്തിക്കുകയും ചെയ്തു.

    ഖുര്‍ആനില്‍ വിവിധ സ്ഥലങ്ങളില്‍ പിശാചിനുള്ള ഇബാദത്തിനെ കുറിച്ച് പ്രതിപാതിച്ചിട്ടുണ്ട്. ആ സന്ദര്‍ഭങ്ങളിലെല്ലാം പ്രത്യക്ഷമായി പിശാചിനെ എതിര്‍ക്കുന്നവര്‍ പരോക്ഷമായി പിശാചിന് ഇബാദത്ത് (അനുസരണം രൂപത്തില്‍) ചെയ്യുന്നതാണ്‌.
    ഇമാം റാസി (റ) التفسير الكبير/ الرازي
    "ഏതെങ്കിലും ഒരു വ്യക്തി നിങ്ങളുടെ മുന്നില്‍ വന്ന് നിങ്ങളോട് വല്ല കാര്യവും ആജ്ഞാപിക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ ഈ കല്‍പന ദൈവിക കല്‍പനക്കനുസൃതമോ അല്ലയോ എന്ന് നോക്കേണ്ടതുണ്ട്. അനുസൃതമല്ലെങ്കില്‍ പിശാച് അയാളുടെ കൂടെയാണ്. ഈ സന്ദര്‍ഭത്തില്‍ നിങ്ങളയാളെ അനുസരിച്ചുവെങ്കില്‍ നിങ്ങള്‍ അയാളുടെ പിശാചിന് ഇബാദത്ത് ചെയ്തു. അതേപോലെ നിങ്ങളുടെ ശരീരം നിങ്ങളെ വല്ല കര്‍മത്തിനും പ്രേരിപ്പിക്കുന്നുവെങ്കില്‍, ഇസ്ലാമികമായി ആ പ്രവര്‍ത്തനം അനുവദനീയമാണോ അല്ലയോ എന്നു നോക്കണം. അനുവദനീയമല്ലെങ്കില്‍ നിങ്ങളുടെ ശരീരം ഒരു പിശാചാണ്. അല്ലെങ്കില്‍ പിശാച് ശരീരത്തോടൊപ്പമുണ്ട്. നിങ്ങളതിനെ പിന്‍പറ്റുന്നുവെങ്കില്‍ നിങ്ങളതിന് ഇബാദത്ത് ചെയ്തു."
    For More detailed Reading
    http://www.altafsir.com/Tafasir.asp?tMadhNo=0&tTafsirNo=4&tSoraNo=36&tAyahNo=60&tDisplay=yes&Page=1&Size=1&LanguageId=1
    December 19, 2011 1:17 PM <<<

    //ഏതൊക്കെ അനുസരണത്തെ, എങ്ങിനെയൊക്കെ ഇതില്‍ വേര്‍തിരിച്ച് പറഞ്ഞിട്ടുണ്ട്??//
    താങ്കളുടെ ചോദ്യം ഇപ്പോള്‍ താന്കള്‍ എന്നോട് ചോദിക്കുന്നു. മറവിക്ക് മരുന്ന് കഴിക്കുക!!

    എന്താണ്‌ ഈ ഉദ്ധരണി കൊണ്ട് എന്നോട് പറയാന്‍ താങ്കള്‍ ഉദ്ദേശിച്ച ആശയം?? ഇതില്‍ നിന്ന് താങ്കള്‍ നിരൂപിച്ചതെന്ത്?? ഏതൊക്കെ അനുസരണത്തെ, എങ്ങിനെയൊക്കെ ഇതില്‍ വേര്‍തിരിച്ച് പറഞ്ഞിട്ടുണ്ട്??
    എവിടെയാണ്‌ ആ കമ്മെന്‍റില്‍ അതൊക്കെ വിവരിച്ചിട്ടുള്ളത്.

    ReplyDelete
  85. //എന്താണ്‌ ഈ ഉദ്ധരണി കൊണ്ട് എന്നോട് പറയാന്‍ താങ്കള്‍ ഉദ്ദേശിച്ച ആശയം??//
    =ശപിച്ച് കൊണ്ട് അനുസരിച്ചാല്‍ ശിര്‍ക്കകുമോ എന്ന ചര്‍ച്ചയുമായി ബന്ധപെട്ടതാണ് ഈ മറുപടി. താങ്കളുടെ ചോദ്യം തുടക്കത്തില്‍ തന്നെ ആ കമന്‍റില്‍ നല്കീട്ടുണ്ട്. അതിങ്ങനെയായിരുന്നു: "ഈ ചോദ്യം വിശദീകരണം അര്‍ഹികാത്തതാത് എന്ത് കൊണ്ട്?? അത്രക്ക് വിശദീകരിച്ച് കഴിഞ്ഞോ??"
    അതിനുള്ള കാരണം ഞാന്‍ പറഞു: അതിങ്ങനെ വായിക്കാം : "പിശാചിനുള്ള ഇബാദത്തിനെ കുറിച്ച് താങ്കള്‍ക്കു ഒരു ധാരണ ഉണ്ടായിരിക്കും എന്ന് കരുതി. താന്കള്‍ ഉദ്ധരിച്ച കാര്യങ്ങള്‍ ഞാന്‍ ആവര്‍ത്തിക്കുകയും ചെയ്തു"

    ശേഷം മറുപടി അര്‍ഹിക്കാതത് എന്ന് ഞാന്‍ പറഞ്ഞതിന് മറുപടി പറയാന്‍ നിര്‍ബന്ധിതനായി:

    ആവര്‍ത്തനം പരമാവധി കുറക്കുന്നതിന്റെ ഭാഗമായും, താങ്കളുടെ ഈ കമന്റു തൊട്ടു മുകളില്‍ ഉള്ളതിനാലും ഞാന്‍ എന്‍റെ മറുപടിയില്‍ ആവര്‍ത്തിച്ചില്ല.
    അതിങ്ങനെ വായിക്കാം: "അല്ലാഹുവെ ബോധപൂര്‍വം ധിക്കരി"ക്കുക എന്ന താങ്കളുടെ പദപ്രയോഗം പ്രസക്തമാണ്‌.
    ഈ വീക്ഷണ പ്രകാരം പിശാചിനുള്ള അനുസരണം ശിര്‍ക്ക് ആകണമെങ്കില്‍ "പിശാചിന്റെ കല്പനയാണ്‌ ഞാന്‍ അനുസരിക്കേണ്ടത് എന്ന് വിശ്വസിച്ച് അല്ലാഹുവിന്റെ കല്‍പന ബോധപൂര്‍വ്വം ധിക്കരിക്കണം ". എന്നാല്‍ ജമാ്‌അത്ത് വ്യഖ്യാനം "ശപിച്ചുകൊണ്ട് പിശാചിനെ അനുസരിച്ചാലും " അത് പിശാചിനുള്ള ഇബാദത്ത് എന്നത്രെ."

    ഇതിനുള്ള മറുപടിയായി ഞാന്‍ പറഞ്ഞു :
    "ഖുര്‍ആനില്‍ വിവിധ സ്ഥലങ്ങളില്‍ പിശാചിനുള്ള ഇബാദത്തിനെ കുറിച്ച് പ്രതിപാതിച്ചിട്ടുണ്ട്. ആ സന്ദര്‍ഭങ്ങളിലെല്ലാം പ്രത്യക്ഷമായി പിശാചിനെ എതിര്‍ക്കുന്നവര്‍ (ശപിക്കുന്നവര്‍) പരോക്ഷമായി പിശാചിന് ഇബാദത്ത് (അനുസരണം രൂപത്തില്‍) ചെയ്യുന്നതാണ്‌.
    ഇമാം റാസി (റ) التفسير الكبير/ الرازي
    "ഏതെങ്കിലും ഒരു വ്യക്തി നിങ്ങളുടെ മുന്നില്‍ വന്ന് നിങ്ങളോട് വല്ല കാര്യവും ആജ്ഞാപിക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ ഈ കല്‍പന ദൈവിക കല്‍പനക്കനുസൃതമോ അല്ലയോ എന്ന് നോക്കേണ്ടതുണ്ട്. അനുസൃതമല്ലെങ്കില്‍ പിശാച് അയാളുടെ കൂടെയാണ്. ഈ സന്ദര്‍ഭത്തില്‍ നിങ്ങളയാളെ അനുസരിച്ചുവെങ്കില്‍ നിങ്ങള്‍ അയാളുടെ പിശാചിന് ഇബാദത്ത് ചെയ്തു. അതേപോലെ നിങ്ങളുടെ ശരീരം നിങ്ങളെ വല്ല കര്‍മത്തിനും പ്രേരിപ്പിക്കുന്നുവെങ്കില്‍, ഇസ്ലാമികമായി ആ പ്രവര്‍ത്തനം അനുവദനീയമാണോ അല്ലയോ എന്നു നോക്കണം. അനുവദനീയമല്ലെങ്കില്‍ നിങ്ങളുടെ ശരീരം ഒരു പിശാചാണ്. അല്ലെങ്കില്‍ പിശാച് ശരീരത്തോടൊപ്പമുണ്ട്. നിങ്ങളതിനെ പിന്‍പറ്റുന്നുവെങ്കില്‍ നിങ്ങളതിന് ഇബാദത്ത് ചെയ്തു."
    For More detailed Reading
    http://www.altafsir.com/Tafasir.asp?tMadhNo=0&tTafsirNo=4&tSoraNo=36&tAyahNo=60&tDisplay=yes&Page=1&Size=1&LanguageId=1"

    ഈ കാര്യങ്ങള്‍ വ്യക്തമായി ഞാന്‍ December 14, 2011 നു എഴുതിയ കമന്റുകളില്‍ പറഞ്ഞിട്ടുണ്ട്. മുകളില്‍ നല്‍കിയ ലിങ്കില്‍ ഇമാം റാസി വിശദീകരിച്ചിട്ടുണ്ട്. എതിര്‍പ്പുണ്ടെങ്കില്‍ പ്രമാണ സഹിതം ഖണ്ടിക്കുക.

    ഈ സന്ദര്‍ഭത്തില്‍ നിന്നും ഉദ്ധരണി മാത്രം അടര്‍ത്തിയെടുത്തായിരുന്നു പിന്നെ താങ്കളുടെ ആക്രമണം. അതില്‍ പോലും എല്ലാ അനുസരണവും എന്ന് പോലും കാണാന്‍ സാധ്യമല്ല.

    ReplyDelete
  86. //ഇതില്‍ നിന്ന് താങ്കള്‍ നിരൂപിച്ചതെന്ത്??//
    =ഉപാധികൂടാതെ അനുസരിക്കാന്‍ അര്‍ഹന്‍ അല്ലാഹു മാത്രമാണ്.

    // ഏതൊക്കെ അനുസരണത്തെ, എങ്ങിനെയൊക്കെ ഇതില്‍ വേര്‍തിരിച്ച് പറഞ്ഞിട്ടുണ്ട്??
    എവിടെയാണ്‌ ആ കമ്മെന്‍റില്‍ അതൊക്കെ വിവരിച്ചിട്ടുള്ളത്.//

    =എല്ലാ തരം അനുസരണങ്ങളും ആ കമന്‍റില്‍ ചര്‍ച്ച ചെയ്തിട്ടില്ല. അങ്ങിനെ വാദിച്ചിട്ടുമില്ല. ഒരു ചോദ്യത്തിന് ഉത്തരം പറഞ്ഞാല്‍ അത് ലോകത്തിലെ സകല ചോദ്യങ്ങള്‍ക്കുമുള്ള ഉത്തരമാക്കുന്ന വിദ്യ എനിക്കറിയില്ല. അതിനാല്‍ ആ ഉത്തരം പറയേണ്ടി വന്ന താങ്കളുടെ ചോദ്യം വായിക്കുക.

    ReplyDelete
  87. >>//ഇതില്‍ നിന്ന് താങ്കള്‍ നിരൂപിച്ചതെന്ത്??//
    =ഉപാധികൂടാതെ അനുസരിക്കാന്‍ അര്‍ഹന്‍ അല്ലാഹു മാത്രമാണ്.<<<

    "ഏതെങ്കിലും ഒരു വ്യക്തി നിങ്ങളുടെ മുന്നില്‍ വന്ന് നിങ്ങളോട് വല്ല കാര്യവും ആജ്ഞാപിക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ ഈ കല്‍പന ദൈവിക കല്‍പനക്കനുസൃതമോ അല്ലയോ എന്ന് നോക്കേണ്ടതുണ്ട്. അനുസൃതമല്ലെങ്കില്‍ പിശാച് അയാളുടെ കൂടെയാണ്. ഈ സന്ദര്‍ഭത്തില്‍ നിങ്ങളയാളെ അനുസരിച്ചുവെങ്കില്‍ നിങ്ങള്‍ അയാളുടെ പിശാചിന് ഇബാദത്ത് ചെയ്തു. അതേപോലെ നിങ്ങളുടെ ശരീരം നിങ്ങളെ വല്ല കര്‍മത്തിനും പ്രേരിപ്പിക്കുന്നുവെങ്കില്‍, ഇസ്ലാമികമായി ആ പ്രവര്‍ത്തനം അനുവദനീയമാണോ അല്ലയോ എന്നു നോക്കണം. അനുവദനീയമല്ലെങ്കില്‍ നിങ്ങളുടെ ശരീരം ഒരു പിശാചാണ്. അല്ലെങ്കില്‍ പിശാച് ശരീരത്തോടൊപ്പമുണ്ട്. നിങ്ങളതിനെ പിന്‍പറ്റുന്നുവെങ്കില്‍ നിങ്ങളതിന് ഇബാദത്ത് ചെയ്തു."

    ഉപാധി - ഓരോ കര്‍മ്മവും ദൈവകല്‍പനക്ക് അനുസൃതമാണോ എന്ന് നോക്കുക.

    അല്ലാത്ത കാര്യത്തില്‍ ഉള്ള അനുസരണമോ ?
    പിശാചിനെയോ, ദേഹേഛയെയോ തെറ്റില്‍ അനുസരിക്കുന്നവന്‍ അവക്കാണ്‌ ഇബാദത്ത് ചെയ്യുന്നത് എന്നല്ലേ ഇതില്‍ നിന്ന് വരിക. ദൈവകല്‍പനക്ക് അനുസൃതമല്ലാത്ത അനുസരണമെല്ലാം ശിര്‍ക്ക് എന്നല്ലേ ഇതില്‍ നിന്നും വരുന്നത്. ഇതാണോ താങ്കളുടെയും വാദം??

    ReplyDelete
  88. //അല്ലാത്ത കാര്യത്തില്‍ ഉള്ള അനുസരണമോ ?//
    =ചോദ്യം തെറ്റാണ്. "ഓരോ കര്‍മവും" എന്ന് പറഞ്ഞാല്‍ എല്ലാ കര്‍മവും അതില്‍ പെട്ടു. അല്ലാത്ത കാര്യം എന്ന ഒരു സാധ്യത അവിടെ ഇല്ല.

    //പിശാചിനെയോ, ദേഹേഛയെയോ തെറ്റില്‍ അനുസരിക്കുന്നവന്‍ അവക്കാണ്‌ ഇബാദത്ത് ചെയ്യുന്നത് എന്നല്ലേ ഇതില്‍ നിന്ന് വരിക.//
    =അതെ (not all), അനുസരിക്കുന്ന വിഷയമനുസരിച്ഛല്ല, മറിച്ച് അനുസരിക്കുന്ന സ്വഭാവവും ചെയ്യുന്നവന്റെ വിശ്വാസത്തിനും വിധേയം.

    //ദൈവകല്‍പനക്ക് അനുസൃതമല്ലാത്ത അനുസരണമെല്ലാം ശിര്‍ക്ക് എന്നല്ലേ ഇതില്‍ നിന്നും വരുന്നത്. ഇതാണോ താങ്കളുടെയും വാദം??//
    =അല്ല.

    വിയോജിപ്പുണ്ടെങ്കില്‍ താഴെയുള്ള കമന്റുകള്‍ക്ക്‌ പ്രമാണ സഹിതം മറുപടി തരിക.
    കമന്റ്‌ 1

    കമന്റ്‌ 2

    ഇമാം റാസി(റ) ഉദാഹരണ സഹിതം ഇവിടെ നാല് പേജുകളിലായി വിശദീകരിച്ചിട്ടുണ്ട്. ഇമാം റാസി(റ) മഹാന്‍ തന്നെ, എന്നാല്‍ ഇപ്പറഞ്ഞത് മഹാതെറ്റാണ് എന്ന വാദമില്ലെങ്കില്‍ അത് വായിച്ചു മനസിലാക്കുക.

    ReplyDelete
  89. >>//അല്ലാത്ത കാര്യത്തില്‍ ഉള്ള അനുസരണമോ ?//
    =ചോദ്യം തെറ്റാണ്. "ഓരോ കര്‍മവും" എന്ന് പറഞ്ഞാല്‍ എല്ലാ കര്‍മവും അതില്‍ പെട്ടു. അല്ലാത്ത കാര്യം എന്ന ഒരു സാധ്യത അവിടെ ഇല്ല.<<<

    -- ദൈവാനുസരണം എന്ന 'ഉപാധി' പാലിക്കപ്പെടാത്ത അനുസരണത്തിന്‍റെ കാര്യമാണ്‌ ചോദിച്ചത്.

    >>അനുവദനീയമല്ലെങ്കില്‍ നിങ്ങളുടെ ശരീരം ഒരു പിശാചാണ്. അല്ലെങ്കില്‍ പിശാച് ശരീരത്തോടൊപ്പമുണ്ട്. നിങ്ങളതിനെ പിന്‍പറ്റുന്നുവെങ്കില്‍ നിങ്ങളതിന് ഇബാദത്ത് ചെയ്തു."<<<

    ഇതില്‍ എവിടെ നിന്നാണ്‌ "അനുസരിക്കുന്ന വിഷയമനുസരിച്ഛല്ല, മറിച്ച് അനുസരിക്കുന്ന സ്വഭാവവും ചെയ്യുന്നവന്റെ വിശ്വാസത്തിനും വിധേയം" എന്ന് താങ്കള്‍ കണ്ടെത്തിയത്.
    താങ്കള്‍ തെളിവായുദ്ധരിച്ച ഉദ്ധരണി വ്യക്തമാക്കേണ്ടത് താങ്കള്‍ തന്നെയല്ലേ.

    ReplyDelete
  90. പ്രവാചകന്മാരുടെ ശത്രുക്കളായിരുന്ന ബഹുദൈവാരാധകര്‍ അല്ലാഹുവിനെ അനുസരിക്കണം എന്നു വിശ്വസിക്കാത്തവര്‍ ആയിരുന്നുവോ? ശിര്‍ക്ക്പരവും പാപകരവുമായ പ്രവൃത്തികള്‍ അവര്‍ ചെയ്തിരുന്നതു തന്നെ അല്ലാഹുവിനെ അനുസരിച്ചു കൊണ്ടും പുണ്യം ലഭിക്കാനുള്ള മാര്‍ഗ്ഗമാണെന്നുള്ള വിശ്വാസത്തോടെയുമായിരുന്നില്ലേ? ആയിരുന്നു എന്ന് വ്യക്തം.

    "`ഞങ്ങളുടെ പൂര്‍വികന്മാരെ ഞങ്ങള്‍ ഇങ്ങനെയാണ് കണ്ടിട്ടുള്ളത്. ഇവ്വിധം പ്രവര്‍ത്തിക്കാന്‍ അല്ലാഹുതന്നെ ഞങ്ങളോടു കല്‍പിച്ചിട്ടുമുണ്ട്."(വി.ഖു 7:28)

    "അറബികള്‍ നഗ്നരായി കഅ്ബാ പ്രദക്ഷിണം ചെയ്തിരുന്നതാണ് സൂചിപ്പിക്കുന്നത്. അതേപ്പറ്റി നേരത്തെ പറഞ്ഞിട്ടുണ്ട്. അതൊരു ദൈവശാസനയും മതചടങ്ങുമായിട്ടാണ് അവര്‍ കണക്കാക്കിയിരുന്നത്."(തഫ്ഹീം 7:28 വ്യാഖ്യാനം, 17)

    അപ്പോള്‍ പിശാചിന്‍റെ പ്രേരണയാല്‍ പുതിയ മതചടങ്ങ് ഉണ്ടാക്കി അനുഷ്ടിച്ചവര്‍ എങ്ങിനെ മുശ്‍രിക്ക് ആയി. അവര്‍ വിശ്വസിച്ചിരുന്നത് ഇതൊക്കെ അല്ലാഹു പറഞ്ഞത് തന്നെ എന്നത്രെ.

    താങ്കളുടെ വാദം " അനുസരിക്കുന്ന വിഷയമനുസരിച്ഛല്ല, മറിച്ച് അനുസരിക്കുന്ന സ്വഭാവവും ചെയ്യുന്നവന്റെ വിശ്വാസത്തിനും വിധേയം. "

    പിശാചിനെ അനുസരിച്ച മക്കാമുശ്‍രിക്കുകളുടെ "അനുസരണത്തിന്‍റെ സ്വഭാവം", ഞങ്ങള്‍ ചെയ്യുന്നത് അല്ലാഹു കല്‍പിച്ചതാണ്‌ എന്നത്രെ. അല്ലാഹുവെ നിഷേധിച്ചും ധിക്കരിച്ചുമല്ല.
    "ചെയ്യുന്നവന്‍റെ വിശ്വാസം" - ദൈവകല്‍പനയാണ്‌ അനുസരിക്കേണ്ടത്, ഞങ്ങള്‍ ചെയ്യുന്നത് ദൈവം കല്‍പിച്ചതാണ്‌ എന്നുമായിരുന്നു അവരുടെ "വിശ്വാസം". പിന്നെ എങ്ങിനെ അവര്‍ മുശ്രിക്കായി?

    " നഗ്നത അശ്ളീലവും ലജ്ജാകരവുമാണെന്ന് മനസ്സിലാക്കിയിട്ടും ആരാധനാവേളയില്‍ അറബികള്‍ അതൊരു മതചടങ്ങായി ആചരിച്ചുവന്നിരുന്നത് തങ്ങളുടെ മതം ദൈവദത്തമാണെന്നും തന്മൂലം ഈ ആചാരം ദൈവനിര്‍ദിഷ്ടമാണെന്നും ധരിച്ചതുകൊണ്ടായിരുന്നു. " .(തഫ്ഹീം 7:28 വ്യാഖ്യാനം, 18)

    ചുരുക്കതില്‍ "അല്ലാഹുവിന്‍റെ കല്‍പ്പന ഞങ്ങള്‍ പരിഗണിക്കുന്നില്ല, പകരം പിശാചിന്‍റെ കല്‍പ്പനയാണ് ഞങ്ങള്‍ അനുസരിക്കേണ്ടത്, അത് അല്ലാഹുവിന്‍റെ കല്‍പ്പനക്ക് വിരുദ്ധമായാലും അല്ലെങ്കിലും." എന്ന് വിശ്വസിച്ചിട്ടല്ല അവര്‍ ശിര്‍ക്ക് പരമായ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരുന്നത്.

    ReplyDelete
  91. ആദ്യം എഴുതി:
    //ഉപാധി - ഓരോ കര്‍മ്മവും ദൈവകല്‍പനക്ക് അനുസൃതമാണോ എന്ന് നോക്കുക.
    അല്ലാത്ത കാര്യത്തില്‍ ഉള്ള അനുസരണമോ ?//

    രണ്ടാമത് എഴുതി:
    // ദൈവാനുസരണം എന്ന 'ഉപാധി' പാലിക്കപ്പെടാത്ത അനുസരണത്തിന്‍റെ കാര്യമാണ്‌ ചോദിച്ചത്. //

    അപ്പോള്‍ ഈ ചോദ്യമോ ?
    //ദൈവകല്‍പനക്ക് അനുസൃതമല്ലാത്ത അനുസരണമെല്ലാം ശിര്‍ക്ക് എന്നല്ലേ ഇതില്‍ നിന്നും വരുന്നത്. ഇതാണോ താങ്കളുടെയും വാദം??//

    ==ഒരേ ചോദ്യം വിവിധ വാക്കുകളില്‍ ആവര്‍ത്തിക്കുന്നതിന്റെ കാര്യം മനസിലാകുന്നില്ല.

    ReplyDelete
  92. //ഇതില്‍ എവിടെ നിന്നാണ്‌ "അനുസരിക്കുന്ന വിഷയമനുസരിച്ഛല്ല, മറിച്ച് അനുസരിക്കുന്ന സ്വഭാവവും ചെയ്യുന്നവന്റെ വിശ്വാസത്തിനും വിധേയം" എന്ന് താങ്കള്‍ കണ്ടെത്തിയത്.
    താങ്കള്‍ തെളിവായുദ്ധരിച്ച ഉദ്ധരണി വ്യക്തമാക്കേണ്ടത് താങ്കള്‍ തന്നെയല്ലേ.//

    = "അനുസരിക്കുന്ന വിഷയമനുസരിച്ഛല്ല, മറിച്ച് അനുസരിക്കുന്ന സ്വഭാവവും ചെയ്യുന്നവന്റെ വിശ്വാസത്തിനും വിധേയം എന്നത് പല കമന്റുകളിലും ഞാന്‍ പറഞ്ഞിട്ടുണ്ട്.
    മാത്രമല്ല പല തവണ ആയത്തുകളിലൂടെ അത് ഞാന്‍ വ്യക്തമാക്കി.
    താങ്കളുടെ മറവിക്കും, കാഴ്ചക്കുറവിനും ഞാന്‍ ഉത്തരവാദിയല്ല.

    ഖുര്‍ആന്‍ പറയുന്നു:
    "തന്റെ ദേഹേച്ഛയെ ദൈവമാക്കിയവനെ നീ കണ്ടോ? അല്ലാഹു അവനെ ബോധപൂര്‍വം വഴികേടിലാക്കിയിരിക്കുന്നു. അവന്റെ കാതിനും മനസ്സിനും മുദ്രവെച്ചിരിക്കുന്നു."
    ഇവിടെ എല്ലാ ഇച്ചകളും ഇലാഹാക്കലാകുമോ സുഹൃത്തേ?

    സൂറത്തുല്‍ ഫാത്തിഹയിലെ നാലാം വാക്യത്തിന് :
    "ഞങ്ങള്‍ നിന്നെ മാത്രം ആരാധിക്കുകയും നിന്നോട് മാത്രം സഹായം തേടുകയും ചെയ്യുന്നു" എന്ന് മുജാഹിദുകള്‍ അര്‍ഥം നല്‍കുമ്പോള്‍ അഭൌതികമായ സഹായതേട്ടം എന്ന് അവിടെ പറഞ്ഞിട്ടുണ്ടോ?
    ഭൌതികമായ സഹായ തേട്ടങ്ങളൊക്കെ ശിര്‍ക്കാണോ ?

    ReplyDelete
  93. //ചുരുക്കതില്‍ "അല്ലാഹുവിന്‍റെ കല്‍പ്പന ഞങ്ങള്‍ പരിഗണിക്കുന്നില്ല, പകരം പിശാചിന്‍റെ കല്‍പ്പനയാണ് ഞങ്ങള്‍ അനുസരിക്കേണ്ടത്, അത് അല്ലാഹുവിന്‍റെ കല്‍പ്പനക്ക് വിരുദ്ധമായാലും അല്ലെങ്കിലും." എന്ന് വിശ്വസിച്ചിട്ടല്ല അവര്‍ ശിര്‍ക്ക് പരമായ പ്രവൃത്തികളില്‍ ഏര്‍പ്പെട്ടിരുന്നത്.//
    =ആരാധനാ പരമായ കാര്യങ്ങള്‍ കൊണ്ട് ശിര്‍ക്ക് സംഭവിക്കാം, അനുസരണ പരമായ കാര്യങ്ങല്കൊണ്ട് ശിര്‍ക്ക് സംഭവിക്കാം, അടിമത്ത പരമായ കാര്യങ്ങള്‍ണ്ടും ശിര്‍ക്ക് സംഭവിക്കാം.
    മക്കാ മുശ്രിക്കുകളെ സംബദ്ധിച്ച് താന്കള്‍ ഉദ്ധരിച്ച ഉദാഹരണം അനുസരണ ശിര്‍ക്കുമായി ബന്ധപെട്ടതല്ല. അതിനാല്‍ തന്നെ ഇവിടെ ചര്‍ച്ചചെയ്യേണ്ട കാര്യമില്ല.

    ReplyDelete
  94. >> "അനുസരിക്കുന്ന വിഷയമനുസരിച്ഛല്ല, മറിച്ച് അനുസരിക്കുന്ന സ്വഭാവവും ചെയ്യുന്നവന്റെ വിശ്വാസത്തിനും വിധേയം എന്നത് പല കമന്റുകളിലും ഞാന്‍ പറഞ്ഞിട്ടുണ്ട്.<<<

    പിന്നെ ഇമാം റാസിയെ ഉദ്ധരിച്ച് താങ്കള്‍ ലക്ഷ്യം വക്കുന്നതെന്ത്? താങ്കള്‍ ഉദ്ധരിച്ചിടത്ത് "അനുസരണത്തിന്‍റെ സ്വഭാവവും വിശ്വാസവുമൊന്നും" പറഞ്ഞിട്ടില്ലല്ലോ. അതിലുള്ളത് നേര്‍ക്കു നേരെയല്ലെ.

    > അതേപോലെ നിങ്ങളുടെ ശരീരം നിങ്ങളെ വല്ല കര്‍മത്തിനും പ്രേരിപ്പിക്കുന്നുവെങ്കില്‍, ഇസ്ലാമികമായി ആ പ്രവര്‍ത്തനം അനുവദനീയമാണോ അല്ലയോ എന്നു നോക്കണം. അനുവദനീയമല്ലെങ്കില്‍ നിങ്ങളുടെ ശരീരം ഒരു പിശാചാണ്. അല്ലെങ്കില്‍ പിശാച് ശരീരത്തോടൊപ്പമുണ്ട്. നിങ്ങളതിനെ പിന്‍പറ്റുന്നുവെങ്കില്‍ നിങ്ങളതിന് ഇബാദത്ത് ചെയ്തു."<

    ഇതും താങ്കള്‍ പറയുന്ന "അല്ലാഹുവിന്‍റെ കല്‍പ്പന ഞങ്ങള്‍ പരിഗണിക്കുന്നില്ല, പകരം പിശാചിന്‍റെ കല്‍പ്പനയാണ് ഞങ്ങള്‍ അനുസരിക്കേണ്ടത്, അത് അല്ലാഹുവിന്‍റെ കല്‍പ്പനക്ക് വിരുദ്ധമായാലും അല്ലെങ്കിലും." എന്ന നിബന്ധനയും യോജിക്കുന്നില്ലല്ലോ?

    ReplyDelete
  95. എന്റെ കമന്റില്‍ ഇതു മാത്രമല്ലല്ലോ ഉള്ളത്. ബാകി ഭാഗം വിഴുങ്ങിയോ ?

    //>> "അനുസരിക്കുന്ന വിഷയമനുസരിച്ഛല്ല, മറിച്ച് അനുസരിക്കുന്ന സ്വഭാവവും ചെയ്യുന്നവന്റെ വിശ്വാസത്തിനും വിധേയം എന്നത് പല കമന്റുകളിലും ഞാന്‍ പറഞ്ഞിട്ടുണ്ട്.<<<
    പിന്നെ ഇമാം റാസിയെ ഉദ്ധരിച്ച് താങ്കള്‍ ലക്ഷ്യം വക്കുന്നതെന്ത്? താങ്കള്‍ ഉദ്ധരിച്ചിടത്ത് "അനുസരണത്തിന്‍റെ സ്വഭാവവും വിശ്വാസവുമൊന്നും" പറഞ്ഞിട്ടില്ലല്ലോ. അതിലുള്ളത് നേര്‍ക്കു നേരെയല്ലെ.//

    =ഇമാം റാസി എന്ത് പറഞ്ഞോ , അതിലപ്പുറം ഒരു ലക്ഷ്യവുമില്ല. വല്ല ലക്ഷ്യവും താങ്കള്‍ക്കു ബോധ്യപെട്ടെങ്കില്‍ അത് പറയുക.

    ഞാന്‍ ഉദ്ധരിച്ചിടത്ത് "അനുസരണത്തിന്‍റെ സ്വഭാവവും വിശ്വാസവുമൊന്നും" പറയേണ്ട കാര്യമില്ല. എന്തുകൊണ്ടെന്നാല്‍

    1. ശപിച്ചുകൊണ്ട് അനുസരിച്ചാല്‍ എപ്പോള്‍ ശിര്‍ക്കാകും എന്നതിന് മറുപടി നല്‍കുമ്പോള്‍, ശിര്‍ക്കല്ലാത്ത അനുസരണം വിശദീകരിക്കേണ്ട കാര്യമില്ല.

    2. ശിര്‍ക്കെല്ലാത്ത അനുസരണം വിശദീകരിച്ചപ്പോള്‍ ഈ കാര്യങ്ങള്‍ ഞാന്‍ തന്നെ മുകളില്‍ വ്യകതമാക്കീട്ടുണ്ട്.

    3. ഇമാം റാസിയുടെ ഓണ്‍ലൈന്‍ തഫ്സീരിലേക്ക് ഞാന്‍ ലിങ്ക് നല്‍കി. കാര്യങ്ങള്‍ അവിടെ കൂടുതല്‍ വ്യക്തമാക്കീട്ടുണ്ട് എന്നും എഴുതി.

    4. അപ്പോള്‍ സൂറത്തുല്‍ ഫാത്തിഅയില്‍ ഉള്ളത് നേര്‍ക്കുനേരെയാണോ ? (അഹൂദുബില്ലാഹ്) എന്താണ് വ്യത്യാസം ?

    ReplyDelete
  96. //> അതേപോലെ നിങ്ങളുടെ ശരീരം നിങ്ങളെ വല്ല കര്‍മത്തിനും പ്രേരിപ്പിക്കുന്നുവെങ്കില്‍, ഇസ്ലാമികമായി ആ പ്രവര്‍ത്തനം അനുവദനീയമാണോ അല്ലയോ എന്നു നോക്കണം. അനുവദനീയമല്ലെങ്കില്‍ നിങ്ങളുടെ ശരീരം ഒരു പിശാചാണ്. അല്ലെങ്കില്‍ പിശാച് ശരീരത്തോടൊപ്പമുണ്ട്. നിങ്ങളതിനെ പിന്‍പറ്റുന്നുവെങ്കില്‍ നിങ്ങളതിന് ഇബാദത്ത് ചെയ്തു."<

    ഇതും താങ്കള്‍ പറയുന്ന "അല്ലാഹുവിന്‍റെ കല്‍പ്പന ഞങ്ങള്‍ പരിഗണിക്കുന്നില്ല, പകരം പിശാചിന്‍റെ കല്‍പ്പനയാണ് ഞങ്ങള്‍ അനുസരിക്കേണ്ടത്, അത് അല്ലാഹുവിന്‍റെ കല്‍പ്പനക്ക് വിരുദ്ധമായാലും അല്ലെങ്കിലും." എന്ന നിബന്ധനയും യോജിക്കുന്നില്ലല്ലോ?//

    =അതെ യോജിക്കില്ല. ഒന്ന് ഒരു പ്രത്യാക ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ നിന്നും താങ്കള്‍ അടര്‍ത്തി മാറ്റിയതാണ്.

    ReplyDelete
  97. >>=ഇമാം റാസി എന്ത് പറഞ്ഞോ , അതിലപ്പുറം ഒരു ലക്ഷ്യവുമില്ല. വല്ല ലക്ഷ്യവും താങ്കള്‍ക്കു ബോധ്യപെട്ടെങ്കില്‍ അത് പറയുക. <<
    ഒരിടത്ത് താങ്കള്‍ പറയുന്നു ദൈവത്തെ ധിക്കരിച്ച്, ദൈവത്തേക്കാള്‍ പ്രാധാന്യം മറ്റുള്ളവര്‍ക്കാണ്‌ എന്ന് കരുതി അനുസരിക്കുമ്പോഴാണ്‌ ശിര്‍ക്ക് എന്ന്. എന്നാല്‍ ഇത്തരം ഒരു സൂചന പോലുമില്ലാത്ത് ഉദ്ധരണി നല്‍കുകയും ചെയ്യുന്നു.

    >> ശപിച്ചുകൊണ്ട് അനുസരിച്ചാല്‍ എപ്പോള്‍ ശിര്‍ക്കാകും എന്നതിന് മറുപടി നല്‍കുമ്പോള്‍,<<<< എവിടെയാണ്‌ അത് വിശദീകരിച്ചത്??

    ReplyDelete
  98. >>അതെ യോജിക്കില്ല. ഒന്ന് ഒരു പ്രത്യാക ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ നിന്നും താങ്കള്‍ അടര്‍ത്തി മാറ്റിയതാണ്. <<

    ഒരേ അനുസരണശിര്‍ക്ക് അല്ലേ വിശദീകരിച്ച് കൊണ്ടിരിക്കുന്നത് രണ്ടിടത്തും.
    "അടര്‍ത്തി മാറ്റാ"തെ താങ്കള്‍ ഒന്ന് യോജിപ്പിച്ച് തരിക.

    "ഏതെങ്കിലും ഒരു വ്യക്തി നിങ്ങളുടെ മുന്നില്‍ വന്ന് നിങ്ങളോട് വല്ല കാര്യവും ആജ്ഞാപിക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ ഈ കല്‍പന ദൈവിക കല്‍പനക്കനുസൃതമോ അല്ലയോ എന്ന് നോക്കേണ്ടതുണ്ട്. അനുസൃതമല്ലെങ്കില്‍ പിശാച് അയാളുടെ കൂടെയാണ്. ഈ സന്ദര്‍ഭത്തില്‍ നിങ്ങളയാളെ അനുസരിച്ചുവെങ്കില്‍ നിങ്ങള്‍ അയാളുടെ പിശാചിന് ഇബാദത്ത് ചെയ്തു. അതേപോലെ നിങ്ങളുടെ ശരീരം നിങ്ങളെ വല്ല കര്‍മത്തിനും പ്രേരിപ്പിക്കുന്നുവെങ്കില്‍, ഇസ്ലാമികമായി ആ പ്രവര്‍ത്തനം അനുവദനീയമാണോ അല്ലയോ എന്നു നോക്കണം. അനുവദനീയമല്ലെങ്കില്‍ നിങ്ങളുടെ ശരീരം ഒരു പിശാചാണ്. അല്ലെങ്കില്‍ പിശാച് ശരീരത്തോടൊപ്പമുണ്ട്. നിങ്ങളതിനെ പിന്‍പറ്റുന്നുവെങ്കില്‍ നിങ്ങളതിന് ഇബാദത്ത് ചെയ്തു."

    "അല്ലാഹുവിന്‍റെ കല്‍പ്പന ഞങ്ങള്‍ പരിഗണിക്കുന്നില്ല, പകരം പിശാചിന്‍റെ കല്‍പ്പനയാണ് ഞങ്ങള്‍ അനുസരിക്കേണ്ടത്, അത് അല്ലാഹുവിന്‍റെ കല്‍പ്പനക്ക് വിരുദ്ധമായാലും അല്ലെങ്കിലും."

    ഇതില്‍ സദൃശ്യമല്ല എനിക്ക് തോന്നിയത്, വൈരുധ്യമാണ്‌.. ഇതിലെവിടെയാണ്‌ താങ്കള്‍ കണെത്തുന്ന യോജിപ്പ്?

    ReplyDelete
  99. //>> ശപിച്ചുകൊണ്ട് അനുസരിച്ചാല്‍ എപ്പോള്‍ ശിര്‍ക്കാകും എന്നതിന് മറുപടി നല്‍കുമ്പോള്‍,<<<< എവിടെയാണ്‌ അത് വിശദീകരിച്ചത്??//
    =പൊട്ടന്‍ കളിക്കല്ലേ...
    എവിടെന്നാണ് ഇമാം റാസിയുടെ എന്റെ ഉദ്ധരണി താങ്കള്‍ കോപ്പി ചെയ്തത്, അവിടെ നോക്കുക. മാത്രമല്ല ഇന്ന് താങ്കള്‍ Delete ചെയ്ത താങ്കളുടെ കമന്റ്‌ എന്‍റെ കൈവശമുണ്ട്. ഹാജരാക്കണോ ?

    ReplyDelete
  100. No problem Repeating is an easy job!!

    //>> "അനുസരിക്കുന്ന വിഷയമനുസരിച്ഛല്ല, മറിച്ച് അനുസരിക്കുന്ന സ്വഭാവവും ചെയ്യുന്നവന്റെ വിശ്വാസത്തിനും വിധേയം എന്നത് പല കമന്റുകളിലും ഞാന്‍ പറഞ്ഞിട്ടുണ്ട്.<<<
    പിന്നെ ഇമാം റാസിയെ ഉദ്ധരിച്ച് താങ്കള്‍ ലക്ഷ്യം വക്കുന്നതെന്ത്? താങ്കള്‍ ഉദ്ധരിച്ചിടത്ത് "അനുസരണത്തിന്‍റെ സ്വഭാവവും വിശ്വാസവുമൊന്നും" പറഞ്ഞിട്ടില്ലല്ലോ. അതിലുള്ളത് നേര്‍ക്കു നേരെയല്ലെ.//

    =ഇമാം റാസി എന്ത് പറഞ്ഞോ , അതിലപ്പുറം ഒരു ലക്ഷ്യവുമില്ല. വല്ല ലക്ഷ്യവും താങ്കള്‍ക്കു ബോധ്യപെട്ടെങ്കില്‍ അത് പറയുക.

    ഞാന്‍ ഉദ്ധരിച്ചിടത്ത് "അനുസരണത്തിന്‍റെ സ്വഭാവവും വിശ്വാസവുമൊന്നും" പറയേണ്ട കാര്യമില്ല. എന്തുകൊണ്ടെന്നാല്‍

    1. ശപിച്ചുകൊണ്ട് അനുസരിച്ചാല്‍ എപ്പോള്‍ ശിര്‍ക്കാകും എന്നതിന് മറുപടി നല്‍കുമ്പോള്‍, ശിര്‍ക്കല്ലാത്ത അനുസരണം വിശദീകരിക്കേണ്ട കാര്യമില്ല.
    2. ശിര്‍ക്കെല്ലാത്ത അനുസരണം വിശദീകരിച്ചപ്പോള്‍ ഈ കാര്യങ്ങള്‍ ഞാന്‍ തന്നെ മുകളില്‍ വ്യകതമാക്കീട്ടുണ്ട്.
    3. ഇമാം റാസിയുടെ ഓണ്‍ലൈന്‍ തഫ്സീരിലേക്ക് ഞാന്‍ ലിങ്ക് നല്‍കി. കാര്യങ്ങള്‍ അവിടെ കൂടുതല്‍ വ്യക്തമാക്കീട്ടുണ്ട് എന്നും എഴുതി.
    4. അപ്പോള്‍ സൂറത്തുല്‍ ഫാത്തിഅയില്‍ ഉള്ളത് നേര്‍ക്കുനേരെയാണോ ? (അഹൂദുബില്ലാഹ്) എന്താണ് വ്യത്യാസം ?

    ReplyDelete
  101. ഇബ്നു ബാസ് (റ) ന്‍റെ ഫത്‌വ തൊടാന്‍ ധൈര്യമില്ല അല്ലേ... കേരള മുജാഹിടുകാരല്ലേ... എന്ത് ചെയ്യാന്‍..!!!!! !!

    ReplyDelete
  102. >>അതെ യോജിക്കില്ല. ഒന്ന് ഒരു പ്രത്യാക ചോദ്യത്തിന് നല്‍കിയ മറുപടിയില്‍ നിന്നും താങ്കള്‍ അടര്‍ത്തി മാറ്റിയതാണ്. <<

    ഒരേ അനുസരണശിര്‍ക്ക് അല്ലേ വിശദീകരിച്ച് കൊണ്ടിരിക്കുന്നത് രണ്ടിടത്തും. "അടര്‍ത്തി മാറ്റാ"തെ താങ്കള്‍ ഒന്ന് യോജിപ്പിച്ച് തരിക.

    താങ്കള്‍ എഴുതിയ ഉദ്ധരണി.
    "ഏതെങ്കിലും ഒരു വ്യക്തി നിങ്ങളുടെ മുന്നില്‍ വന്ന് നിങ്ങളോട് വല്ല കാര്യവും ആജ്ഞാപിക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ ഈ കല്‍പന ദൈവിക കല്‍പനക്കനുസൃതമോ അല്ലയോ എന്ന് നോക്കേണ്ടതുണ്ട്. അനുസൃതമല്ലെങ്കില്‍ പിശാച് അയാളുടെ കൂടെയാണ്. ഈ സന്ദര്‍ഭത്തില്‍ നിങ്ങളയാളെ അനുസരിച്ചുവെങ്കില്‍ നിങ്ങള്‍ അയാളുടെ പിശാചിന് ഇബാദത്ത് ചെയ്തു. അതേപോലെ നിങ്ങളുടെ ശരീരം നിങ്ങളെ വല്ല കര്‍മത്തിനും പ്രേരിപ്പിക്കുന്നുവെങ്കില്‍, ഇസ്ലാമികമായി ആ പ്രവര്‍ത്തനം അനുവദനീയമാണോ അല്ലയോ എന്നു നോക്കണം. അനുവദനീയമല്ലെങ്കില്‍ നിങ്ങളുടെ ശരീരം ഒരു പിശാചാണ്. അല്ലെങ്കില്‍ പിശാച് ശരീരത്തോടൊപ്പമുണ്ട്. നിങ്ങളതിനെ പിന്‍പറ്റുന്നുവെങ്കില്‍ നിങ്ങളതിന് ഇബാദത്ത് ചെയ്തു."

    താങ്കള്‍ വിശദീകരിക്കുന്ന അനുസരണശിര്‍ക്ക്.
    "അല്ലാഹുവിന്‍റെ കല്‍പ്പന ഞങ്ങള്‍ പരിഗണിക്കുന്നില്ല, പകരം പിശാചിന്‍റെ കല്‍പ്പനയാണ് ഞങ്ങള്‍ അനുസരിക്കേണ്ടത്, അത് അല്ലാഹുവിന്‍റെ കല്‍പ്പനക്ക് വിരുദ്ധമായാലും അല്ലെങ്കിലും."

    ശരിക്കും അനുസരണ്ശിര്‍ക്ക് സംഭവിക്കുന്നത് എങ്ങിനെയാണ്‌ എന്ന് താങ്കള്‍ തീര്‍ത്ത് പറയുക. ഇമാം റാസിയുടെതായി താങ്കള്‍ ഉദ്ധരിച്ചതില്‍ ഉള്ള പോലെ പിശാചിനെയും ദേഹേച്ഛയെയും അനുസരിക്കുന്നത് ശിര്‍ക്ക് എന്നോ, അല്ല ഞാന്‍ അനുസരിക്കേണ്ടത് പിശാചിനെയാണ്‌ എന്‍റെ ദേഹേച്ചയെയാണ്‌, ഞാന്‍ അതിനു മേലെ അല്ലാഹുവെ പരിഗണിക്കുന്നില്ല എന്ന് വിശസിച്ച് പിശാചിനെയും ദേഹേച്ചയെയും അനുസരിക്കുമ്പോള്‍ മാത്രമാണോ അനുസരണശിര്‍ക്ക് സംഭവിക്കുക.
    താങ്കള്‍ ഉദ്ധരിച്ച വരികളും, താങ്കള്‍ അതില്‍ നിന്ന് നിരൂപിച്ച അശയവും ഒന്നല്ല. രണ്ടാണ്‌. സദൃശ്യമല്ല, വൈരുധ്യമാണ്‌..
    ഒരിടത്ത് ശിര്‍ക്ക് വരാന്‍ ദൈവേതരരെ ദൈവാനുസരണത്തില്‍ അല്ലാത്ത കാര്യത്തില്‍ അനുസരിച്ചാല്‍ മതി, മറ്റിടത്ത് ദൈവേതരരരെ ദൈവകല്‍പനക്ക് എതിരായി അനുസരിച്ചാല്‍ മാത്രമല്ല ശിര്‍ക്ക് വരുന്നത്. മറിച്ച് അനുസരിക്കുന്നവന്‍ കല്‍പിക്കുന്നവനെ പൂര്‍ണ്ണമനസ്സോടെ സ്വീകരിക്കണം, അതായത് തനിക്ക് അല്ലാഹുവേക്കാള്‍ സ്വീകാര്യന്‍ ഈ പിശാചാണ്‌ എന്ന നിലക്ക്.

    ഈ വ്യത്യാസം എങ്ങിനെയെന്നും ഇതില്‍ ഏതാണ്‌ ശരിയെന്നുമാണ്‌ 1ആം നമ്പര്‍ ആയി എഴുതിയതില്‍ ചര്‍ച്ച ചെയ്യേണ്ടത്.

    അത് മനസ്സിലാകുന്ന ഭാഷയില്‍ വിശദീകരിക്കണമെന്നപേക്ഷിക്കുന്നു.
    ഇതില്‍ സദൃശ്യമല്ല എനിക്ക് തോന്നിയത്, വൈരുധ്യമാണ്‌.. ഇതിലെവിടെയാണ്‌ താങ്കള്‍ കണ്ടെത്തുന്ന യോജിപ്പ്?

    ReplyDelete
  103. //ഒരേ അനുസരണശിര്‍ക്ക് അല്ലേ വിശദീകരിച്ച് കൊണ്ടിരിക്കുന്നത് രണ്ടിടത്തും. "അടര്‍ത്തി മാറ്റാ"തെ താങ്കള്‍ ഒന്ന് യോജിപ്പിച്ച് തരിക.//

    താങ്കളുടെ പുതിയ കമന്റിലും പുതുതായി ഒന്നുമില്ല. മറുപടി പറയപെട്ടത് തന്നെയാണ്. ഞാന്‍ പല തവണ ആവര്‍ത്തിച്ച താഴെ പറയുന്ന 5 കാര്യങ്ങള്‍ക്ക് വെട്ടിമാറ്റത്തെ മറുപടി നല്‍കുക.

    ഇമാം റാസി(റ) യെ ഞാന്‍ ഉദ്ധരിച്ചിടത്ത് "അനുസരണത്തിന്‍റെ സ്വഭാവവും വിശ്വാസവുമൊന്നും" പറയേണ്ട കാര്യമില്ല. എന്തുകൊണ്ടെന്നാല്‍

    1. ശപിച്ചുകൊണ്ട് അനുസരിച്ചാല്‍ എപ്പോള്‍ ശിര്‍ക്കാകും എന്നതിന് മറുപടി നല്‍കുമ്പോള്‍ ശിര്‍ക്കല്ലാത്ത അനുസരണം വിശദീകരിക്കേണ്ട കാര്യമില്ല.
    2. ശിര്‍ക്കെല്ലാത്ത അനുസരണം വിശദീകരിച്ചപ്പോള്‍ ഈ കാര്യങ്ങള്‍ ഞാന്‍ തന്നെ മുകളില്‍ വ്യകതമാക്കീട്ടുണ്ട്.
    3. ഇമാം റാസിയുടെ ഓണ്‍ലൈന്‍ തഫ്സീരിലേക്ക് ഞാന്‍ ലിങ്ക് നല്‍കി. കാര്യങ്ങള്‍ അവിടെ കൂടുതല്‍ വ്യക്തമാക്കീട്ടുണ്ട് എന്നും എഴുതി. മാത്രമല്ല വിശദീകരണം ആവശ്യപെട്ടപ്പോള്‍ അവ വിശദീകരിച്ച എന്‍റെ കമന്ടുകളിലേക്കും.

    4. സൂറത്തുല്‍ ഫാത്തിഹയിലെ നാലാം വാക്യത്തിന് :
    "ഞങ്ങള്‍ നിന്നെ മാത്രം ആരാധിക്കുകയും നിന്നോട് മാത്രം സഹായം തേടുകയും ചെയ്യുന്നു" എന്ന് മുജാഹിദുകള്‍ അര്‍ഥം നല്‍കുമ്പോള്‍ അഭൌതികമായ സഹായതേട്ടം എന്ന് അവിടെ പറഞ്ഞിട്ടുണ്ടോ?
    ഭൌതികമായ സഹായ തേട്ടങ്ങളൊക്കെ ശിര്‍ക്കാണോ ?

    5. ഖുര്‍ആന്‍ പറയുന്നു:
    "തന്റെ ദേഹേച്ഛയെ ദൈവമാക്കിയവനെ നീ കണ്ടോ? അല്ലാഹു അവനെ ബോധപൂര്‍വം വഴികേടിലാക്കിയിരിക്കുന്നു. അവന്റെ കാതിനും മനസ്സിനും മുദ്രവെച്ചിരിക്കുന്നു."
    ഇവിടെ എല്ലാ ഇച്ചകളും ഇലാഹാക്കലാകുമോ സുഹൃത്തേ?

    മറുപടിയില്ലാതെ അതെ കാര്യം ആവര്‍ത്തിച്ചാല്‍ ഞാനും ആവര്‍ത്തിക്കും!!!

    ReplyDelete
  104. ശരിക്കും അനുസരണ്ശിര്‍ക്ക് സംഭവിക്കുന്നത് എങ്ങിനെയാണ്‌ എന്ന് താങ്കള്‍ തീര്‍ത്ത് പറയുക. ഇമാം റാസിയുടെതായി താങ്കള്‍ ഉദ്ധരിച്ചതില്‍ ഉള്ള പോലെ പിശാചിനെയും ദേഹേച്ഛയെയും അനുസരിക്കുന്നത് ശിര്‍ക്ക് എന്നോ, അല്ല ഞാന്‍ അനുസരിക്കേണ്ടത് പിശാചിനെയാണ്‌ എന്‍റെ ദേഹേച്ചയെയാണ്‌, ഞാന്‍ അതിനു മേലെ അല്ലാഹുവെ പരിഗണിക്കുന്നില്ല എന്ന് വിശസിച്ച് പിശാചിനെയും ദേഹേച്ചയെയും അനുസരിക്കുമ്പോള്‍ മാത്രമാണോ അനുസരണശിര്‍ക്ക് സംഭവിക്കുക.
    താങ്കള്‍ ഉദ്ധരിച്ച വരികളും, താങ്കള്‍ അതില്‍ നിന്ന് നിരൂപിച്ച അശയവും ഒന്നല്ല. രണ്ടാണ്‌. സദൃശ്യമല്ല, വൈരുധ്യമാണ്‌..
    ഒരിടത്ത് ശിര്‍ക്ക് വരാന്‍ ദൈവേതരരെ ദൈവാനുസരണത്തില്‍ അല്ലാത്ത കാര്യത്തില്‍ അനുസരിച്ചാല്‍ മതി, മറ്റിടത്ത് ദൈവേതരരരെ ദൈവകല്‍പനക്ക് എതിരായി അനുസരിച്ചാല്‍ മാത്രമല്ല ശിര്‍ക്ക് വരുന്നത്. മറിച്ച് അനുസരിക്കുന്നവന്‍ കല്‍പിക്കുന്നവനെ പൂര്‍ണ്ണമനസ്സോടെ സ്വീകരിക്കണം, അതായത് തനിക്ക് അല്ലാഹുവേക്കാള്‍ സ്വീകാര്യന്‍ ഈ പിശാചാണ്‌ എന്ന നിലക്ക്.

    ഈ വ്യത്യാസം എങ്ങിനെയെന്നും ഇതില്‍ ഏതാണ്‌ ശരിയെന്നുമാണ്‌ 1ആം നമ്പര്‍ ആയി എഴുതിയതില്‍ ചര്‍ച്ച ചെയ്യേണ്ടത്.

    അത് മനസ്സിലാകുന്ന ഭാഷയില്‍ വിശദീകരിക്കണമെന്നപേക്ഷിക്കുന്നു.
    ഇതില്‍ സദൃശ്യമല്ല എനിക്ക് തോന്നിയത്, വൈരുധ്യമാണ്‌.. ഇതിലെവിടെയാണ്‌ താങ്കള്‍ കണ്ടെത്തുന്ന യോജിപ്പ്?

    ReplyDelete
  105. //ഒരിടത്ത് ശിര്‍ക്ക് വരാന്‍ ദൈവേതരരെ ദൈവാനുസരണത്തില്‍ അല്ലാത്ത കാര്യത്തില്‍ അനുസരിച്ചാല്‍ മതി, മറ്റിടത്ത് ദൈവേതരരരെ ദൈവകല്‍പനക്ക് എതിരായി അനുസരിച്ചാല്‍ മാത്രമല്ല ശിര്‍ക്ക് വരുന്നത്. മറിച്ച് അനുസരിക്കുന്നവന്‍ കല്‍പിക്കുന്നവനെ പൂര്‍ണ്ണമനസ്സോടെ സ്വീകരിക്കണം, അതായത് തനിക്ക് അല്ലാഹുവേക്കാള്‍ സ്വീകാര്യന്‍ ഈ പിശാചാണ്‌ എന്ന നിലക്ക്.//

    = "ഒരിടത്ത് ശിര്‍ക്ക് വരാന്‍ ദൈവേതരരെ ദൈവാനുസരണത്തില്‍ അല്ലാത്ത കാര്യത്തില്‍ അനുസരിച്ചാല്‍ മതി" എന്നത് ഒരു തെറ്റായ പ്രയോഗമാണ്. ഇങ്ങിനെ ഒരു അര്‍ഥം ഞാന്‍ ഉദ്ധരിച്ച ഒരു വാചകത്തിനും ഇല്ല. അത് താങ്കളുടെ കാപട്യത്തിന്റെ ഭാഗമാണ്!!
    എന്നാല്‍ അതിന്‍റെ ശരിയായ പ്രയോഗം താങ്കളുടെ ആ വാചകത്തില്‍ തന്നെ കാണാം " മറ്റിടത്ത് ദൈവേതരരരെ ദൈവകല്‍പനക്ക് എതിരായി അനുസരിച്ചാല്‍ "

    അതായത്‌ താങ്കളുടെ പ്രയോഗം ഇങ്ങിനെ മാറ്റിയാല്‍

    "ഒരിടത്ത് ശിര്‍ക്ക് വരാന്‍ ദൈവേതരരരെ ദൈവകല്‍പനക്ക് എതിരായി അനുസരിച്ചാല്‍ അനുസരിച്ചാല്‍ മതി, മറ്റിടത്ത് ദൈവേതരരരെ ദൈവകല്‍പനക്ക് എതിരായി അനുസരിച്ചാല്‍ മാത്രമല്ല ശിര്‍ക്ക് വരുന്നത്. മറിച്ച് അനുസരിക്കുന്നവന്‍ കല്‍പിക്കുന്നവനെ പൂര്‍ണ്ണമനസ്സോടെ സ്വീകരിക്കണം, അതായത് തനിക്ക് അല്ലാഹുവേക്കാള്‍ സ്വീകാര്യന്‍ ഈ പിശാചാണ്‌ എന്ന നിലക്ക്."

    "മാത്രമല്ല ശിര്‍ക്ക് വരുന്നത്" എന്നതിന് ഞാന്‍ വിശദീകരണം നല്‍കി. അതിനെ ഖനടിക്കാന്‍ താങ്കള്‍ക്കു കഴിഞ്ഞിട്ടില്ല.

    ReplyDelete
  106. >>"ഒരിടത്ത് ശിര്‍ക്ക് വരാന്‍ ദൈവേതരരരെ ദൈവകല്‍പനക്ക് എതിരായി അനുസരിച്ചാല്‍ അനുസരിച്ചാല്‍ മതി, മറ്റിടത്ത് ദൈവേതരരരെ ദൈവകല്‍പനക്ക് എതിരായി അനുസരിച്ചാല്‍ മാത്രമല്ല ശിര്‍ക്ക് വരുന്നത്. മറിച്ച് അനുസരിക്കുന്നവന്‍ കല്‍പിക്കുന്നവനെ പൂര്‍ണ്ണമനസ്സോടെ സ്വീകരിക്കണം, അതായത് തനിക്ക് അല്ലാഹുവേക്കാള്‍ സ്വീകാര്യന്‍ ഈ പിശാചാണ്‌ എന്ന നിലക്ക്."<<<

    ഇതില്‍ ഏതാണ്‌ ശരിയായ അനുസരണശിര്‍ക്ക്. ആദ്യം പറഞ്ഞതോ,അല്ല രണ്ടാമത് പറഞ്ഞ്തോ??

    ReplyDelete
  107. അപ്പോള്‍ ഒരു കാപട്യം കൂടി മുക്കി!! സാരമില്ല.. കേരളാ മുജാഹിദുകാരല്ലേ.

    //ഇതില്‍ ഏതാണ്‌ ശരിയായ അനുസരണശിര്‍ക്ക്. ആദ്യം പറഞ്ഞതോ,അല്ല രണ്ടാമത് പറഞ്ഞ്തോ??//

    =രണ്ടും ഒന്ന് തന്നെ, ഒന്നില്‍ പൂര്‍ണമായി വിശദീകരിച്ചിട്ടില്ല. അതിന്‍റെ കാരണം ഇവിടെ നല്‍കി. മറുപടി കിട്ടിയില്ല. കാഴ്ചക്കുറവുണ്ടെനില്‍ ചികില്‍സ എനിക്കറിയില്ല.

    ReplyDelete
  108. >>ഇതില്‍ ഏതാണ്‌ ശരിയായ അനുസരണശിര്‍ക്ക്. ആദ്യം പറഞ്ഞതോ,അല്ല രണ്ടാമത് പറഞ്ഞ്തോ??<<

    എവിടെയാണ്‌ ഇതിനുള്ള മറുപടി? താങ്കള് ലിങ്ക് തന്നത് മുഴുവനും താഴെയുണ്ട്. ഇതിനുള്ള മറുപടി അതില്‍ നിന്ന് ഒന്ന് കാണിച്ചു തരിക.

    == //ഒരേ അനുസരണശിര്‍ക്ക് അല്ലേ വിശദീകരിച്ച് കൊണ്ടിരിക്കുന്നത് രണ്ടിടത്തും. "അടര്‍ത്തി മാറ്റാ"തെ താങ്കള്‍ ഒന്ന് യോജിപ്പിച്ച് തരിക.//
    താങ്കളുടെ പുതിയ കമന്റിലും പുതുതായി ഒന്നുമില്ല. മറുപടി പറയപെട്ടത് തന്നെയാണ്. ഞാന്‍ പല തവണ ആവര്‍ത്തിച്ച താഴെ പറയുന്ന 5 കാര്യങ്ങള്‍ക്ക് വെട്ടിമാറ്റത്തെ മറുപടി നല്‍കുക.
    ഇമാം റാസി(റ) യെ ഞാന്‍ ഉദ്ധരിച്ചിടത്ത് "അനുസരണത്തിന്‍റെ സ്വഭാവവും വിശ്വാസവുമൊന്നും" പറയേണ്ട കാര്യമില്ല. എന്തുകൊണ്ടെന്നാല്‍
    1. ശപിച്ചുകൊണ്ട് അനുസരിച്ചാല്‍ എപ്പോള്‍ ശിര്‍ക്കാകും എന്നതിന് മറുപടി നല്‍കുമ്പോള്‍ ശിര്‍ക്കല്ലാത്ത അനുസരണം വിശദീകരിക്കേണ്ട കാര്യമില്ല.
    2. ശിര്‍ക്കെല്ലാത്ത അനുസരണം വിശദീകരിച്ചപ്പോള്‍ ഈ കാര്യങ്ങള്‍ ഞാന്‍ തന്നെ മുകളില്‍ വ്യകതമാക്കീട്ടുണ്ട്.
    3. ഇമാം റാസിയുടെ ഓണ്‍ലൈന്‍ തഫ്സീരിലേക്ക് ഞാന്‍ ലിങ്ക് നല്‍കി. കാര്യങ്ങള്‍ അവിടെ കൂടുതല്‍ വ്യക്തമാക്കീട്ടുണ്ട് എന്നും എഴുതി. മാത്രമല്ല വിശദീകരണം ആവശ്യപെട്ടപ്പോള്‍ അവ വിശദീകരിച്ച എന്‍റെ കമന്ടുകളിലേക്കും.
    4. സൂറത്തുല്‍ ഫാത്തിഹയിലെ നാലാം വാക്യത്തിന് :
    "ഞങ്ങള്‍ നിന്നെ മാത്രം ആരാധിക്കുകയും നിന്നോട് മാത്രം സഹായം തേടുകയും ചെയ്യുന്നു" എന്ന് മുജാഹിദുകള്‍ അര്‍ഥം നല്‍കുമ്പോള്‍ അഭൌതികമായ സഹായതേട്ടം എന്ന് അവിടെ പറഞ്ഞിട്ടുണ്ടോ? ഭൌതികമായ സഹായ തേട്ടങ്ങളൊക്കെ ശിര്‍ക്കാണോ ?
    5. ഖുര്‍ആന്‍ പറയുന്നു:
    "തന്റെ ദേഹേച്ഛയെ ദൈവമാക്കിയവനെ നീ കണ്ടോ? അല്ലാഹു അവനെ ബോധപൂര്‍വം വഴികേടിലാക്കിയിരിക്കുന്നു. അവന്റെ കാതിനും മനസ്സിനും മുദ്രവെച്ചിരിക്കുന്നു."
    ഇവിടെ എല്ലാ ഇച്ചകളും ഇലാഹാക്കലാകുമോ സുഹൃത്തേ?
    മറുപടിയില്ലാതെ അതെ കാര്യം ആവര്‍ത്തിച്ചാല്‍ ഞാനും ആവര്‍ത്തിക്കും!!! ===

    >>"ഒരിടത്ത് ശിര്‍ക്ക് വരാന്‍ ദൈവേതരരരെ ദൈവകല്‍പനക്ക് എതിരായി അനുസരിച്ചാല്‍ അനുസരിച്ചാല്‍ മതി, മറ്റിടത്ത് ദൈവേതരരരെ ദൈവകല്‍പനക്ക് എതിരായി അനുസരിച്ചാല്‍ മാത്രമല്ല ശിര്‍ക്ക് വരുന്നത്. മറിച്ച് അനുസരിക്കുന്നവന്‍ കല്‍പിക്കുന്നവനെ പൂര്‍ണ്ണമനസ്സോടെ സ്വീകരിക്കണം, അതായത് തനിക്ക് അല്ലാഹുവേക്കാള്‍ സ്വീകാര്യന്‍ ഈ പിശാചാണ്‌ എന്ന നിലക്ക്."<<<

    ഇതില്‍ രണ്ടും ശിര്‍ക്കായ അനുസരണമാണ്‌ വിശദീകരിക്കുന്നത് .

    ഏതാണ്‌ ശരിയായ അനുസരണശിര്‍ക്ക്. ആദ്യം പറഞ്ഞതോ,അല്ല രണ്ടാമത് പറഞ്ഞ്തോ?? ഇതിനുള്ള മറുപടി താങ്കള്‍ എഴുതിയതില്‍ നിന്ന് കാണിച്ചു തരിക. അത് മാത്രം copy-paste ചെയ്താല്‍ മതി.

    ReplyDelete
  109. //ഒരിടത്ത് ശിര്‍ക്ക് വരാന്‍ ദൈവേതരരരെ ദൈവകല്‍പനക്ക് എതിരായി അനുസരിച്ചാല്‍ അനുസരിച്ചാല്‍ മതി//
    =ഒരിടത്ത്‌ എന്നും പറഞ്ഞ് താങ്കള്‍ ഉദ്ധരിച്ച ഭാഗം ശപിച്ചുകൊണ്ട് അനുസരിച്ചാല്‍ എപ്പോള്‍ ശിര്‍ക്കാകും എന്നതിന് മറുപടി നല്‍കുന്നതില്‍ നിന്ന് കോപ്പി ചെയ്തതാണ്. അവിടെ ശിര്‍ക്കല്ലാത്ത അനുസരണം വിശദീകരിച്ചിട്ടില്ല. വിശദീകരിക്കേണ്ട പ്രാധാന്യവുമില്ല.

    // മറ്റിടത്ത് ദൈവേതരരരെ ദൈവകല്‍പനക്ക് എതിരായി അനുസരിച്ചാല്‍ മാത്രമല്ല ശിര്‍ക്ക് വരുന്നത്. //
    =അതെ മറ്റിടത്ത് എന്ന് പറഞ്ഞ് ഉദ്ധരിച്ച ഭാഗത്ത്‌ അനുസരണ ശിര്‍ക്കും ,അല്ലാത്ത അനുസരണവും പൂര്‍ണമായി വിശദീകരിച്ച ഭാഗമാണ്.

    ഇനിയും ഇതേ വാദമുണ്ടെങ്കില്‍ ഞാന്‍ പല തവണ ആവര്‍ത്തിച്ച താഴെ പറയുന്ന 5 കാര്യങ്ങള്‍ക്ക് വെട്ടിമാറ്റത്തെ മറുപടി നല്‍കുക.

    ഇമാം റാസി(റ) യെ ഞാന്‍ ഉദ്ധരിച്ചിടത്ത് "അനുസരണത്തിന്‍റെ സ്വഭാവവും വിശ്വാസവുമൊന്നും" പറയേണ്ട കാര്യമില്ല. എന്തുകൊണ്ടെന്നാല്‍
    1. ശപിച്ചുകൊണ്ട് അനുസരിച്ചാല്‍ എപ്പോള്‍ ശിര്‍ക്കാകും എന്നതിന് മറുപടി നല്‍കുമ്പോള്‍ ശിര്‍ക്കല്ലാത്ത അനുസരണം വിശദീകരിക്കേണ്ട കാര്യമില്ല.
    2. ശിര്‍ക്കെല്ലാത്ത അനുസരണം വിശദീകരിച്ചപ്പോള്‍ ഈ കാര്യങ്ങള്‍ ഞാന്‍ തന്നെ മുകളില്‍ വ്യകതമാക്കീട്ടുണ്ട്.
    3. ഇമാം റാസിയുടെ ഓണ്‍ലൈന്‍ തഫ്സീരിലേക്ക് ഞാന്‍ ലിങ്ക് നല്‍കി. കാര്യങ്ങള്‍ അവിടെ കൂടുതല്‍ വ്യക്തമാക്കീട്ടുണ്ട് എന്നും എഴുതി. മാത്രമല്ല വിശദീകരണം ആവശ്യപെട്ടപ്പോള്‍ അവ വിശദീകരിച്ച എന്‍റെ കമന്ടുകളിലേക്കും.
    4. സൂറത്തുല്‍ ഫാത്തിഹയിലെ നാലാം വാക്യത്തിന് :
    "ഞങ്ങള്‍ നിന്നെ മാത്രം ആരാധിക്കുകയും നിന്നോട് മാത്രം സഹായം തേടുകയും ചെയ്യുന്നു" എന്ന് മുജാഹിദുകള്‍ അര്‍ഥം നല്‍കുമ്പോള്‍ അഭൌതികമായ സഹായതേട്ടം എന്ന് അവിടെ പറഞ്ഞിട്ടുണ്ടോ? ഭൌതികമായ സഹായ തേട്ടങ്ങളൊക്കെ ശിര്‍ക്കാണോ ?
    5. ഖുര്‍ആന്‍ പറയുന്നു:
    "തന്റെ ദേഹേച്ഛയെ ദൈവമാക്കിയവനെ നീ കണ്ടോ? അല്ലാഹു അവനെ ബോധപൂര്‍വം വഴികേടിലാക്കിയിരിക്കുന്നു. അവന്റെ കാതിനും മനസ്സിനും മുദ്രവെച്ചിരിക്കുന്നു."
    ഇവിടെ എല്ലാ ഇച്ചകളും ഇലാഹാക്കലാകുമോ സുഹൃത്തേ?

    മറുപടിയില്ലാതെ അതെ കാര്യം ആവര്‍ത്തിച്ചാല്‍ ഞാനും ആവര്‍ത്തിക്കും!!!

    ഈ ചോദ്യങ്ങള്‍ കോപ്പി - പേസ്റ്റ് ചെയ്‌താല്‍ മരുപടിയാകില്ല സുഹൃത്തെ. അതിന് പൂര്‍ണമായ തൌഹീദ് ഉള്‍കൊള്ളണം.

    ReplyDelete
  110. ===//ഒരിടത്ത് ശിര്‍ക്ക് വരാന്‍ ദൈവേതരരരെ ദൈവകല്‍പനക്ക് എതിരായി അനുസരിച്ചാല്‍ അനുസരിച്ചാല്‍ മതി// ഒരിടത്ത്‌ എന്നും പറഞ്ഞ് താങ്കള്‍ ഉദ്ധരിച്ച ഭാഗം ശപിച്ചുകൊണ്ട് അനുസരിച്ചാല്‍ എപ്പോള്‍ ശിര്‍ക്കാകും എന്നതിന് മറുപടി നല്‍കുന്നതില്‍ നിന്ന് കോപ്പി ചെയ്തതാണ്. അവിടെ ശിര്‍ക്കല്ലാത്ത അനുസരണം വിശദീകരിച്ചിട്ടില്ല. വിശദീകരിക്കേണ്ട പ്രാധാന്യവുമില്ല. ===

    അത് താങ്കള്‍ ഇമാം റാസിയെ ഉദ്ധരിച്ച് എഴുതിയതിനെ പറ്റിയാണ്‌. അവിടെയും "ശിര്‍ക്ക് ആകുന്ന അനുസരണം" തന്നെയാണ്‌ വിശദീകരിച്ചത്. ഇപ്രകാരം "ഏതെങ്കിലും ഒരു വ്യക്തി നിങ്ങളുടെ മുന്നില്‍ വന്ന് നിങ്ങളോട് വല്ല കാര്യവും ആജ്ഞാപിക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ ഈ കല്‍പന ദൈവിക കല്‍പനക്കനുസൃതമോ അല്ലയോ എന്ന് നോക്കേണ്ടതുണ്ട്. അനുസൃതമല്ലെങ്കില്‍ പിശാച് അയാളുടെ കൂടെയാണ്. ഈ സന്ദര്‍ഭത്തില്‍ നിങ്ങളയാളെ അനുസരിച്ചുവെങ്കില്‍ നിങ്ങള്‍ അയാളുടെ പിശാചിന് ഇബാദത്ത് ചെയ്തു. അതേപോലെ നിങ്ങളുടെ ശരീരം നിങ്ങളെ വല്ല കര്‍മത്തിനും പ്രേരിപ്പിക്കുന്നുവെങ്കില്‍, ഇസ്ലാമികമായി ആ പ്രവര്‍ത്തനം അനുവദനീയമാണോ അല്ലയോ എന്നു നോക്കണം. അനുവദനീയമല്ലെങ്കില്‍ നിങ്ങളുടെ ശരീരം ഒരു പിശാചാണ്. അല്ലെങ്കില്‍ പിശാച് ശരീരത്തോടൊപ്പമുണ്ട്. നിങ്ങളതിനെ പിന്‍പറ്റുന്നുവെങ്കില്‍ നിങ്ങളതിന് ഇബാദത്ത് ചെയ്തു." ഇതില്‍ ശിര്‍ക്കല്ലാതെ വേറെ എന്താണ്‌ പഠിപ്പിക്കുന്നത്? ശിര്‍ക്ക് പഠിപ്പിക്കാനാല്ലതെ പിന്നെ എന്തിനാണ്‌ താങ്കള്‍ ഇത് ഉദ്ധരിച്ചത്.

    ==== // മറ്റിടത്ത് ദൈവേതരരരെ ദൈവകല്‍പനക്ക് എതിരായി അനുസരിച്ചാല്‍ മാത്രമല്ല ശിര്‍ക്ക് വരുന്നത്. //അതെ മറ്റിടത്ത് എന്ന് പറഞ്ഞ് ഉദ്ധരിച്ച ഭാഗത്ത്‌ അനുസരണ ശിര്‍ക്കും ,അല്ലാത്ത അനുസരണവും പൂര്‍ണമായി വിശദീകരിച്ച ഭാഗമാണ്. ====

    ഇത് താങ്കള്‍ നല്‍കിയ വിശദീകരണമാണ്‌. അതിപ്രകാരമാണ്‌ " അല്ലാഹുവിന്‍റെ കല്‍പ്പന ഞാന്‍ പരിഗണിക്കുന്നില്ല, പകരം ഇന്ന സൃഷ്ടിയുടെ കല്‍പ്പനയാണ് ഞാന്‍ അനുസരിക്കേണ്ടത്, അത് അല്ലാഹുവിന്‍റെ കല്‍പ്പനക്ക് വിരുദ്ധമായാലും അല്ലെങ്കിലും. അല്ലാഹുവെ ബോധപൂര്‍വം ധിക്കരിച്ചാണ് ഒരാള്‍ അല്ലാഹുവല്ലാത...്തവരെ അനുസരിക്കുന്നതെങ്കില്‍ അത് ശിര്‍ക്കാണ്." അത് രണ്ടും ഒരേ കാര്യമല്ല. അതാണ്‌ ഞാന്‍ പല തവണ ചൊദിച്ചത് ഇതില്‍ ഏതാണ്‌ ശരിക്കും അനുസരണശിര്‍ക്ക് എന്ന്.

    >> അതിന് പൂര്‍ണമായ തൌഹീദ് ഉള്‍കൊള്ളണം.<< ഉള്‍കൊള്ളാന്‍, പൂര്‍ണമായ തൌഹീദ് ഉള്‍ക്കൊണ്ടവരോട് അനേഷിക്കുമ്പോള്‍ ലളിതമായി പറഞ്ഞ് തരികയല്ലേ വേണ്ടത്?

    ReplyDelete
  111. //ഇതില്‍ ശിര്‍ക്കല്ലാതെ വേറെ എന്താണ്‌ പഠിപ്പിക്കുന്നത്? ശിര്‍ക്ക് പഠിപ്പിക്കാനാല്ലതെ പിന്നെ എന്തിനാണ്‌ താങ്കള്‍ ഇത് ഉദ്ധരിച്ചത്.//

    =ശിര്‍ക്കല്ലത്ത മറ്റൊന്നും അവിടെ പറയുന്നില്ല അതായത്‌ ശിര്‍ക്കാകുന്ന അനുസരണമാണ് അവിടെ പറയുന്നത്. എന്നാല്‍ എല്ലാ അനുസരണവും ശിര്‍ക്കാണ് (താങ്കള്‍ വാദിക്കുന്നത്) എന്നും അവിടെ എഴുതീട്ടില്ല, എഴുതേണ്ട ആവശ്യവുമില്ല. ഉണ്ടെങ്കില്‍ തെളിയിക്കാന്‍ ഞാന്‍ നാളുകളായി വെല്ലു വിളിക്കുന്നു.

    //അത് രണ്ടും ഒരേ കാര്യമല്ല. അതാണ്‌ ഞാന്‍ പല തവണ ചൊദിച്ചത് ഇതില്‍ ഏതാണ്‌ ശരിക്കും അനുസരണശിര്‍ക്ക് എന്ന്. //
    =രണ്ടും ഒരേ കാര്യം തന്നെയാണ്. ഒരു സ്ഥലത്ത്‌ ശിര്‍ക്കകുന്ന അനുസരണവും, ശിര്‍ക്കല്ലാത്ത അനുസരണവും വിശദീകരിച്ചു.
    മറ്റൊരു സ്ഥലത്ത്‌ ശിര്‍ക്കാകുന്ന അനുസരണം മാത്രം ഉദ്ധരിച്ചു.

    K.G കുട്ടികള്‍ക്കുള്ള രൂപത്തില്‍ വളരെ ലളിതമായി പറയാം:
    ഉദാഹരണമായി: A എന്ന ആള്‍ ഒരിക്കല്‍ പറഞ്ഞു: എന്‍റെ പിതാവിന് 5 കുട്ടികളുണ്ട്.
    A ആള്‍ തന്നെ മറ്റൊരിക്കല്‍ പറഞ്ഞു: എന്‍റെ പിതാവിന് 3 പെണ്മക്കളുണ്ട്.

    'A' എന്ന ആളുടെ വാക്കുകളില്‍ താങ്കള്‍ വൈരൂധ്യം ആരോപിക്കുമോ?
    അത്രയേ ഇവിടെയും സംഭവിച്ചിട്ടുള്ളൂ. അല്ല എങ്കില്‍ ആ വൈരൂധ്യം എടുത്തു കാണിക്കുക.

    ഇബ്നു ബാസ്(റ) ഫത്‌വക്ക് മറുപടി പറയാതെ ഇത്തരം നിസാര കാര്യങ്ങളില്‍ തര്‍ക്കിച്ച് താങ്കള്‍ക്ക് ഇരുട്ടില്‍ തപ്പാം.

    ReplyDelete
  112. താങ്കള്‍ പറഞ്ഞ് തരുന്നതനുസരിച്ച്, അനുസരണശിര്‍ക്ക് കൂടി പഠിച്ച് "പൂര്‍ണ്ണമായ തൌഹീദ്" ഉള്‍ക്കൊള്ളാന്‍ ശ്രമിച്ചാല്‍ കാണുന്നത്, താങ്കള്‍ തന്നെ നല്‍കിയ രണ്ട് വ്യത്യസ്ഥമായ വിശദീകരണങ്ങള്‍ ആണ്‌.
    1- താങ്കള്‍ ഇമാം റാസിയെ ഉദ്ധരിച്ച് "ശിര്‍ക്ക് ആകുന്ന അനുസരണം" വിശദീകരിച്ചത് ഇപ്രകാരമാണ്‌. "ഏതെങ്കിലും ഒരു വ്യക്തി നിങ്ങളുടെ മുന്നില്‍ വന്ന് നിങ്ങളോട് വല്ല കാര്യവും ആജ്ഞാപിക്കുകയാണെങ്കില്‍ അദ്ദേഹത്തിന്റെ ഈ കല്‍പന ദൈവിക കല്‍പനക്കനുസൃതമോ അല്ലയോ എന്ന് നോക്കേണ്ടതുണ്ട്. അനുസൃതമല്ലെങ്കില്‍ പിശാച് അയാളുടെ കൂടെയാണ്. ഈ സന്ദര്‍ഭത്തില്‍ നിങ്ങളയാളെ അനുസരിച്ചുവെങ്കില്‍ നിങ്ങള്‍ അയാളുടെ പിശാചിന് ഇബാദത്ത് ചെയ്തു. അതേപോലെ നിങ്ങളുടെ ശരീരം നിങ്ങളെ വല്ല കര്‍മത്തിനും പ്രേരിപ്പിക്കുന്നുവെങ്കില്‍, ഇസ്ലാമികമായി ആ പ്രവര്‍ത്തനം അനുവദനീയമാണോ അല്ലയോ എന്നു നോക്കണം. അനുവദനീയമല്ലെങ്കില്‍ നിങ്ങളുടെ ശരീരം ഒരു പിശാചാണ്. അല്ലെങ്കില്‍ പിശാച് ശരീരത്തോടൊപ്പമുണ്ട്. നിങ്ങളതിനെ പിന്‍പറ്റുന്നുവെങ്കില്‍ നിങ്ങളതിന് ഇബാദത്ത് ചെയ്തു."
    2- താങ്കള്‍ നല്‍കിയ വിശദീകരണം ഇപ്രകാരമാണ്‌ " അല്ലാഹുവിന്‍റെ കല്‍പ്പന ഞാന്‍ പരിഗണിക്കുന്നില്ല, പകരം ഇന്ന സൃഷ്ടിയുടെ കല്‍പ്പനയാണ് ഞാന്‍ അനുസരിക്കേണ്ടത്, അത് അല്ലാഹുവിന്‍റെ കല്‍പ്പനക്ക് വിരുദ്ധമായാലും അല്ലെങ്കിലും. അല്ലാഹുവെ ബോധപൂര്‍വം ധിക്കരിച്ചാണ് ഒരാള്‍ അല്ലാഹുവല്ലാത...്തവരെ അനുസരിക്കുന്നതെങ്കില്‍ അത് ശിര്‍ക്കാണ്."
    ഇത് രണ്ടും ഒരേ കാര്യമല്ല.
    ആദ്യത്തേത് പ്രകാരം ശിര്‍ക്ക് വരാന്‍ ദൈവേതരരരെ ദൈവകല്‍പനക്ക് എതിരായി അനുസരിച്ചാല്‍ മാത്രം മതി. രണ്ടാമത്തെയിടത്ത്, ദൈവേതരരരെ ദൈവകല്‍പനക്ക് എതിരായി പൂര്‍ണ്ണമനസ്സോടെ സ്വീകരിച്ച് അനുസരിക്കണം. അതായത് അല്ലാഹുവേക്കാള്‍ ഇന്ന സൃഷ്ടിയുടെ കല്‍പ്പനയാണ് ഞാന്‍ അനുസരിക്കേണ്ടത്, അത് അല്ലാഹുവിന്‍റെ കല്‍പ്പനക്ക് വിരുദ്ധമായാലും അല്ലെങ്കിലും എന്ന് വിശ്വസിച്ചു കൊണ്ടുള്ള അനുസരണമാണ്‌ ശിര്‍ക്കാകുന്നത്.
    അതാണ്‌ ഞാന്‍ പല തവണ ചൊദിച്ചത് ഇതില്‍ ഏതാണ്‌ ശരിക്കും അനുസരണശിര്‍ക്ക് എന്ന്.
    >>>രണ്ടും ഒരേ കാര്യം തന്നെയാണ്. ഒരു സ്ഥലത്ത്‌ ശിര്‍ക്കകുന്ന അനുസരണവും, ശിര്‍ക്കല്ലാത്ത അനുസരണവും വിശദീകരിച്ചു.<<<
    ഇതില്‍ ഏത് ഉദ്ധരണിയാണ്‌ ശിര്‍ക്ക് ആകാത്ത അനുസരണം? ഇമാം റാസി പറഞ്ഞതോ?, അല്ലെങ്കില്‍ താങ്കള്‍ പറഞ്ഞതോ? ഞാന്‍ മനസ്സിലാക്കിയത് രണ്റ്റിടത്തും ശിര്‍ക്ക് ആകുന്ന അനുസരണമാണ്‌ പഠിപ്പിക്കുന്നത്.
    >>ഉദാഹരണമായി: A എന്ന ആള്‍ ഒരിക്കല്‍ പറഞ്ഞു: എന്‍റെ പിതാവിന് 5 കുട്ടികളുണ്ട്. A ആള്‍ തന്നെ മറ്റൊരിക്കല്‍ പറഞ്ഞു: എന്‍റെ പിതാവിന് 3 പെണ്മക്കളുണ്ട്.<<
    ഇതില്‍ 5 കുട്ടികള്‍ ഇല്ല എന്ന് വരുന്നുണ്ടോ? ഇല്ലല്ലോ? എന്നാല്‍ താങ്കള്‍ സ്വന്തമായി എഴുതിയ ശിര്‍ക്ക് വിശദീകരണ പ്രകാരം "ഇമാം റാസിയില്‍ നിന്നുദ്ധരിച്ചത് ശിര്‍ക്കേ ആകില്ല. ഇതില്‍ ഏത് ഞാന്‍ സ്വീകരിക്കണം. അത് താങ്കള്‍ പറഞ്ഞ് തന്നാല്‍ മതിയല്ലോ. രണ്ട കാര്യങ്ങളും ഒരിടത്ത് ഒന്നിച്ച് എഴുതിയിട്ടും അതില്‍ താങ്കള്‍ക്ക് "വൈരുദ്ധ്യം" കാണാന്‍ കഴിയുന്നില്ലേ?
    ഇമാം റാസിയില്‍ നിന്നുദ്ധരിച്ചത് തന്നെയാണോ താങ്കളും എഴുതിയത്. അത് തന്നെയെങ്കില്‍ അത് വ്യക്തമാക്കി തരിക.
    6 കാര്യങ്ങള്‍ നമ്പരിട്ട് അതിലെ 1 ആണ്‌ ഇപ്പോള്‍ ചര്‍ച്ച. 7ആമതായി >ഇബ്നു ബാസ്(റ) ഫത്‌വക്ക് മറുപടി < പ്രത്യേകമായി ചേര്‍ക്കാം. ഒരു പ്രശ്‍നവുമില്ല.

    ReplyDelete
  113. പള്ളിയില്‍ നിന്ന് "ഹയ്യ അല സ്വലാത്ത്" വിളി കേട്ട ഒരാള്‍ "ദേഹം ഇച്ചിച്ചത് (ദേഹേച്‍ഛ) അനുസരിച്ച് ഉറക്കം തുടരുന്നു.

    "അതേപോലെ നിങ്ങളുടെ ശരീരം നിങ്ങളെ വല്ല കര്‍മത്തിനും പ്രേരിപ്പിക്കുന്നുവെങ്കില്‍, ഇസ്ലാമികമായി ആ പ്രവര്‍ത്തനം അനുവദനീയമാണോ അല്ലയോ എന്നു നോക്കണം. അനുവദനീയമല്ലെങ്കില്‍ നിങ്ങളുടെ ശരീരം ഒരു പിശാചാണ്. അല്ലെങ്കില്‍ പിശാച് ശരീരത്തോടൊപ്പമുണ്ട്. നിങ്ങളതിനെ പിന്‍പറ്റുന്നുവെങ്കില്‍ നിങ്ങളതിന് ഇബാദത്ത് ചെയ്തു." ഈ വിശദീകരണപ്രകാരം ദേഹേച്ചയെ അനുസരിച്ചുള്ള ഉറക്കം ദേഹേച്ചക്കുള്ള ഇബാദത്താണ്‌..
    എന്നാല്‍ "ഞാന്‍ അനുസരിക്കേണ്ടത് എന്‍റെ ദേഹേച്ചയെ യാണ്‌ അല്ലാഹുവിനെയല്ല, അല്ലാഹു എന്ത് കല്‍പിക്കുന്നുവെന്ന് ഞാന്‍ പരിഗണിക്കുന്നില്ല" എന്ന് അയാള്‍ കരുതാത്തതിനാല്‍ അയാളൂടെ പ്രവര്‍ത്തനം രണ്ടാമത്തെ വിശദീകരണപ്രകാരം ദേഹേച്ചക്കുള്ള ഇബാദത്ത് ആകുന്നുമില്ല.
    താങ്കളുടെ വിശദീകരണത്തിന്‍റെ പ്രായോഗിക വശം എന്ന നിലക്ക് സൂചിപ്പിച്ചതാണ്‌. ഇനിയും രണ്ട് വിശദീകരണങ്ങളും ഒന്ന് തന്നെയാണ്‌ എന്ന് പറഞ്ഞാല്‍ എങ്ങിനെ?

    ReplyDelete
  114. //ഇതില്‍ 5 കുട്ടികള്‍ ഇല്ല എന്ന് വരുന്നുണ്ടോ? ഇല്ലല്ലോ? എന്നാല്‍ താങ്കള്‍ സ്വന്തമായി എഴുതിയ ശിര്‍ക്ക് വിശദീകരണ പ്രകാരം "ഇമാം റാസിയില്‍ നിന്നുദ്ധരിച്ചത് ശിര്‍ക്കേ ആകില്ല. ഇതില്‍ ഏത് ഞാന്‍ സ്വീകരിക്കണം. അത് താങ്കള്‍ പറഞ്ഞ് തന്നാല്‍ മതിയല്ലോ. രണ്ട കാര്യങ്ങളും ഒരിടത്ത് ഒന്നിച്ച് എഴുതിയിട്ടും അതില്‍ താങ്കള്‍ക്ക് "വൈരുദ്ധ്യം" കാണാന്‍ കഴിയുന്നില്ലേ? //
    =വീണ്ടും കാപട്യം കാണിക്കുന്നു:
    രണ്ടിലും ചര്‍ച്ച ചെയ്യുന്നത് അനുസരണത്തെ പറ്റിത്തന്നെയാണ്.
    പെണ്‍കുട്ടികളുടെ മുഖത്ത് നോക്കി നിങ്ങള്‍ ആണ്‍കുട്ടികളല്ലല്ലോ എന്ന് പറയുന്നത് പോലെയാണ് അനീസിന്‍റെ വാദം. കൊള്ളാം. മുജാഹിദുകാര്‍ക്ക്‌ പറ്റിയ പണി.

    ReplyDelete
  115. //" ഈ വിശദീകരണപ്രകാരം ദേഹേച്ചയെ അനുസരിച്ചുള്ള ഉറക്കം ദേഹേച്ചക്കുള്ള ഇബാദത്താണ്‌..//
    ...//എന്നാല്‍ "ഞാന്‍ അനുസരിക്കേണ്ടത് എന്‍റെ ദേഹേച്ചയെ യാണ്‌ അല്ലാഹുവിനെയല്ല, അല്ലാഹു എന്ത് കല്‍പിക്കുന്നുവെന്ന് ഞാന്‍ പരിഗണിക്കുന്നില്ല" എന്ന് അയാള്‍ കരുതാത്തതിനാല്‍ അയാളൂടെ പ്രവര്‍ത്തനം രണ്ടാമത്തെ വിശദീകരണപ്രകാരം ദേഹേച്ചക്കുള്ള ഇബാദത്ത് ആകുന്നുമില്ല. //

    = സൂറത്തുല്‍ ഫാത്തിഹയിലെ നാലാം വാക്യത്തിന് :
    "ഞങ്ങള്‍ നിന്നെ മാത്രം ആരാധിക്കുകയും നിന്നോട് മാത്രം സഹായം തേടുകയും ചെയ്യുന്നു" എന്ന് മുജാഹിദുകള്‍ അര്‍ഥം നല്‍കുന്നു.
    അപ്പോള്‍ സമസ്തക്കാരുടെ ചോദ്യം: ഉമ്മയോട് സഹായം ചോദിക്കുന്നത് ശിര്‍ക്കാണോ?
    അപ്പോള്‍ വിശദീകരണം നല്‍കുന്നു : " അഭൌതിക മായ സഹായതേട്ടമാണ് അവിടെ ഉദ്ദേശിക്കുന്നത്"
    ഈ അര്‍ത്ഥപ്രകാരം ഉമ്മയോട് സഹായം ചോദിക്കുന്നത് ശിര്‍ക്കല്ല.
    സുഹൃത്തെ ഇത്തരം അടവുകള്‍ നമ്മുടെ നേരെ വേണ്ട...

    ReplyDelete
  116. //6 കാര്യങ്ങള്‍ നമ്പരിട്ട് അതിലെ 1 ആണ്‌ ഇപ്പോള്‍ ചര്‍ച്ച. 7ആമതായി >ഇബ്നു ബാസ്(റ) ഫത്‌വക്ക് മറുപടി < പ്രത്യേകമായി ചേര്‍ക്കാം. ഒരു പ്രശ്‍നവുമില്ല.//
    6 കാര്യങ്ങളും അതിന്‍റെ ഓര്‍ഡറും താങ്കള്‍ സ്വയം അങ്ങ് തീരുമാനിച്ചാല്‍ മതിയോ ?

    ReplyDelete
  117. ഇനിയും ഇതേ വാദമുണ്ടെങ്കില്‍ ഞാന്‍ പല തവണ ആവര്‍ത്തിച്ച താഴെ പറയുന്ന 5 കാര്യങ്ങള്‍ക്ക് വെട്ടിമാറ്റത്തെ മറുപടി നല്‍കുക.

    ഇമാം റാസി(റ) യെ ഞാന്‍ ഉദ്ധരിച്ചിടത്ത് "അനുസരണത്തിന്‍റെ സ്വഭാവവും വിശ്വാസവുമൊന്നും" പറയേണ്ട കാര്യമില്ല. എന്തുകൊണ്ടെന്നാല്‍
    1. ശപിച്ചുകൊണ്ട് അനുസരിച്ചാല്‍ എപ്പോള്‍ ശിര്‍ക്കാകും എന്നതിന് മറുപടി നല്‍കുമ്പോള്‍ ശിര്‍ക്കല്ലാത്ത അനുസരണം വിശദീകരിക്കേണ്ട കാര്യമില്ല.
    2. ശിര്‍ക്കെല്ലാത്ത അനുസരണം വിശദീകരിച്ചപ്പോള്‍ ഈ കാര്യങ്ങള്‍ ഞാന്‍ തന്നെ മുകളില്‍ വ്യകതമാക്കീട്ടുണ്ട്.
    3. ഇമാം റാസിയുടെ ഓണ്‍ലൈന്‍ തഫ്സീരിലേക്ക് ഞാന്‍ ലിങ്ക് നല്‍കി. കാര്യങ്ങള്‍ അവിടെ കൂടുതല്‍ വ്യക്തമാക്കീട്ടുണ്ട് എന്നും എഴുതി. മാത്രമല്ല വിശദീകരണം ആവശ്യപെട്ടപ്പോള്‍ അവ വിശദീകരിച്ച എന്‍റെ കമന്ടുകളിലേക്കും.
    4. സൂറത്തുല്‍ ഫാത്തിഹയിലെ നാലാം വാക്യത്തിന് :
    "ഞങ്ങള്‍ നിന്നെ മാത്രം ആരാധിക്കുകയും നിന്നോട് മാത്രം സഹായം തേടുകയും ചെയ്യുന്നു" എന്ന് മുജാഹിദുകള്‍ അര്‍ഥം നല്‍കുമ്പോള്‍ അഭൌതികമായ സഹായതേട്ടം എന്ന് അവിടെ പറഞ്ഞിട്ടുണ്ടോ? ഭൌതികമായ സഹായ തേട്ടങ്ങളൊക്കെ ശിര്‍ക്കാണോ ?
    5. ഖുര്‍ആന്‍ പറയുന്നു:
    "തന്റെ ദേഹേച്ഛയെ ദൈവമാക്കിയവനെ നീ കണ്ടോ? അല്ലാഹു അവനെ ബോധപൂര്‍വം വഴികേടിലാക്കിയിരിക്കുന്നു. അവന്റെ കാതിനും മനസ്സിനും മുദ്രവെച്ചിരിക്കുന്നു."
    ഇവിടെ എല്ലാ ഇച്ചകളും ഇലാഹാക്കലാകുമോ സുഹൃത്തേ?

    മറുപടിയില്ലാതെ അതെ കാര്യം ആവര്‍ത്തിച്ചാല്‍ ഞാനും ആവര്‍ത്തിക്കും!!!

    ഈ ചോദ്യങ്ങള്‍ കോപ്പി - പേസ്റ്റ് ചെയ്‌താല്‍ മരുപടിയാകില്ല സുഹൃത്തെ. അതിന് പൂര്‍ണമായ തൌഹീദ് ഉള്‍കൊള്ളണം.

    ReplyDelete
  118. പള്ളിയില്‍ നിന്ന് "ഹയ്യ അല സ്വലാത്ത്" വിളി കേട്ട ഒരാള്‍ "ദേഹം ഇച്ചിച്ചത് (ദേഹേച്‍ഛ) അനുസരിച്ച് ഉറക്കം തുടരുന്നു.

    "അതേപോലെ നിങ്ങളുടെ ശരീരം നിങ്ങളെ വല്ല കര്‍മത്തിനും പ്രേരിപ്പിക്കുന്നുവെങ്കില്‍, ഇസ്ലാമികമായി ആ പ്രവര്‍ത്തനം അനുവദനീയമാണോ അല്ലയോ എന്നു നോക്കണം. അനുവദനീയമല്ലെങ്കില്‍ നിങ്ങളുടെ ശരീരം ഒരു പിശാചാണ്. അല്ലെങ്കില്‍ പിശാച് ശരീരത്തോടൊപ്പമുണ്ട്. നിങ്ങളതിനെ പിന്‍പറ്റുന്നുവെങ്കില്‍ നിങ്ങളതിന് ഇബാദത്ത് ചെയ്തു." ഈ വിശദീകരണപ്രകാരം ദേഹേച്ചയെ അനുസരിച്ചുള്ള ഉറക്കം ദേഹേച്ചക്കുള്ള ഇബാദത്താണ്‌..
    എന്നാല്‍ "ഞാന്‍ അനുസരിക്കേണ്ടത് എന്‍റെ ദേഹേച്ചയെ യാണ്‌ അല്ലാഹുവിനെയല്ല, അല്ലാഹു എന്ത് കല്‍പിക്കുന്നുവെന്ന് ഞാന്‍ പരിഗണിക്കുന്നില്ല" എന്ന് അയാള്‍ കരുതാത്തതിനാല്‍ അയാളൂടെ പ്രവര്‍ത്തനം രണ്ടാമത്തെ വിശദീകരണപ്രകാരം ദേഹേച്ചക്കുള്ള ഇബാദത്ത് ആകുന്നുമില്ല.
    താങ്കളുടെ വിശദീകരണത്തിന്‍റെ പ്രായോഗിക വശം എന്ന നിലക്ക് സൂചിപ്പിച്ചതാണ്‌. ഇനിയും രണ്ട് വിശദീകരണങ്ങളും ഒന്ന് തന്നെയാണ്‌ എന്ന് പറഞ്ഞാല്‍ എങ്ങിനെ?

    ReplyDelete
  119. ഇത് 1ആം നമ്പര്‍ ആയി എഴുതിയ കാര്യത്തെ കുറിച്ച ചര്‍ച്ച ആയിരുന്നു. ഞാന്‍ മനസ്സിലാക്കുന്നത് താങ്കള്‍ ഉദ്ധരിച്ച തെളിവും, താങ്കളൂടെ വാദവും ഒന്നല്ല, അത് വ്യത്യസ്തമാണ്‌ എന്നത്രെ. താങ്കള്‍ പറയുന്നത് അത് രണ്ടും ഒരേ കാര്യമാണെന്നും. ഞാന്‍ പ്രായോഗിക വിഷയം സൂചിപ്പിച്ച് അതിലെ വ്യത്യാസം കാണിക്കാന്‍ ശ്രമിച്ചു , എന്നിട്ടും താങ്കള്‍ക്ക് ആ വ്യത്യാസം ഉള്‍ക്കൊള്ളാനാകുന്നില്ല. അതു കൊണ്ട് ഇത് വീണ്ടും വീണ്ടും copy-paste ചെയ്തത് കൊണ്ട് കാര്യമില്ല. എല്ലാവരും ഒരേ പൊലെയല്ല ചിന്തിക്കുന്നതും മനസ്സിലാക്കുന്നതും. രണ്ടു പേര്‍ക്കും പറയാനുള്ളത് പറഞ്ഞ് കഴിഞ്ഞല്ലോ.
    ഇനി നമുക്ക് അടുത്ത കാര്യം നോക്കാം.

    ReplyDelete
  120. //" ഈ വിശദീകരണപ്രകാരം ദേഹേച്ചയെ അനുസരിച്ചുള്ള ഉറക്കം ദേഹേച്ചക്കുള്ള ഇബാദത്താണ്‌..//
    ...//എന്നാല്‍ "ഞാന്‍ അനുസരിക്കേണ്ടത് എന്‍റെ ദേഹേച്ചയെ യാണ്‌ അല്ലാഹുവിനെയല്ല, അല്ലാഹു എന്ത് കല്‍പിക്കുന്നുവെന്ന് ഞാന്‍ പരിഗണിക്കുന്നില്ല" എന്ന് അയാള്‍ കരുതാത്തതിനാല്‍ അയാളൂടെ പ്രവര്‍ത്തനം രണ്ടാമത്തെ വിശദീകരണപ്രകാരം ദേഹേച്ചക്കുള്ള ഇബാദത്ത് ആകുന്നുമില്ല. //
    = സൂറത്തുല്‍ ഫാത്തിഹയിലെ നാലാം വാക്യത്തിന് മുജാഹിദുകള്‍ നല്‍കുന്ന അര്‍ഥം :
    "ഞങ്ങള്‍ നിന്നെ മാത്രം ആരാധിക്കുകയും നിന്നോട് മാത്രം സഹായം തേടുകയും ചെയ്യുന്നു" എന്ന് മുജാഹിദുകള്‍ അര്‍ഥം നല്‍കുന്നു.

    ഈ അര്‍ത്ഥപ്രകാരം ഉമ്മയോട്‌ സഹായം ചോദിച്ചാല്‍ അത് ഉമ്മാക്കുള്ള ഇബാദത്താണ്.

    മുജാഹിദുകള്‍ തന്നെ പറയുന്നു : " അല്ലാഹുവല്ലാത്തവരോടുള്ള അഭൌതികമായ സഹായ തേട്ടം ശിര്‍ക്കാകുന്നു. "
    ഈ വിശദീകരണപ്രകാരം ഉമ്മയോട്‌ സഹായം ചോദിച്ചാല്‍ അത് ഉമ്മാക്കുള്ള ഇബാദത്ത് ആകുന്നുമില്ല.

    മുജാഹിദുകളുടെ വിശദീകരണത്തിന്‍റെ പ്രായോഗിക വശം എന്ന നിലക്ക് സൂചിപ്പിച്ചതാണ്‌. ഈ രണ്ട് വിശദീകരണങ്ങളും ഒന്ന് തന്നെയാണ്‌ എന്ന് പറഞ്ഞാല്‍ എങ്ങിനെ?

    ഈ സുന്നിവാദങ്ങള്‍ക്ക് 100% സമാനമല്ലേ താങ്കള്‍ എന്റെ മേല്‍ നടത്തുന്ന വൈരൂധ്യ ആരോപണം ?

    //ഞാന്‍ പ്രായോഗിക വിഷയം സൂചിപ്പിച്ച് അതിലെ വ്യത്യാസം കാണിക്കാന്‍ ശ്രമിച്ചു , എന്നിട്ടും താങ്കള്‍ക്ക് ആ വ്യത്യാസം ഉള്‍ക്കൊള്ളാനാകുന്നില്ല. //
    =പ്രായോഗിക വിഷയം സൂചിപ്പിച്ചത് ഇതാ കഷ്ണം.... കഷ്ണമായി മുറിച്ചിട്ടിരിക്കുന്നു. ഇനിയും അതും പറഞ്ഞു ആവര്‍ത്തിക്കരുത്. എത്ര കപട വാദങ്ങളാണ് ഈ ഒരറ്റ കാര്യത്തിന് താങ്കള്‍ മാറ്റിക്കൊണ്ടിരിക്കുന്നത്.

    മാന്യ സുഹൃത്തെ ഇത്ര മാത്രം മുഴു ഭ്രാന്ത്‌ കളിക്കരുത്. ഇങ്ങിനെ മുഴുഭ്രാന്ത്‌ കളിച്ചാല്‍ തല്‍ക്കാലം ഇബ്നു ബാസ്(റ) ന്‍റെ ഫതവായില്‍ നിന്ന് തല്‍ക്കാലം വിട്ടു നില്‍ക്കാം എന്നതല്ലേ താങ്കളുടെ ലക്‌ഷ്യം ?

    ReplyDelete
  121. ഇബാദത്ത് വിഷയത്തില്‍ താങ്കളുമായി തര്‍ക്കിക്കേണ്ടതായ ഒന്നുമില്ല. പിന്നെ ഞാന്‍ ജമാഅത്ത്കാര്‍, അവര്‍ ഉദ്ധരിക്കുന്നതും എന്നാല്‍ അവര്‍ക്ക് തന്നെ അക്ഷരാര്‍ത്ഥത്തില്‍ സ്വീകരിക്കാന്‍ കഴിയാത്തതുമായ ഒരു ഉദ്ധരണി ശ്രദ്ധയില്‍ പെടുത്താന്‍ ശ്രമിച്ചു എന്ന് മാത്രം.

    താങ്കള്‍ പറയുന്നത് അനുസരണ്ശിര്‍ക്ക് ഇപ്രകാരമാകുന്നു.
    " അല്ലാഹുവിന്‍റെ കല്‍പ്പന ഞാന്‍ പരിഗണിക്കുന്നില്ല, പകരം ഇന്ന സൃഷ്ടിയുടെ കല്‍പ്പനയാണ് ഞാന്‍ അനുസരിക്കേണ്ടത്, അത് അല്ലാഹുവിന്‍റെ കല്‍പ്പനക്ക് വിരുദ്ധമായാലും അല്ലെങ്കിലും. അല്ലാഹുവെ ബോധപൂര്‍വം ധിക്കരിച്ചാണ് ഒരാള്‍ അല്ലാഹുവല്ലാത...്തവരെ അനുസരിക്കുന്നതെങ്കില്‍ അത് ശിര്‍ക്കാണ്. "

    അതിന്‌ ആദ്യ മറുപടിയില്‍ തന്നെ ഞാന്‍ ഇപ്രകാരം എഴുതിയിരുന്നു." അനുസരണ ശിര്‍ക്ക് എന്നത് "ഞാന്‍ അനുസരിക്കേണ്ടത് അല്ലാഹുവിന്റെ വിധിയല്ല, ഇതരരുടെയാണ്‌ എന്ന് വിശ്വസിച്ച് അവരെ അനുസരിക്കുമ്പോള്‍ " അത് ശിര്‍ക്കാണ്‌ എന്നോ?. ഞാന്‍ "നിരുപാധികം അനുസരിക്കേണ്ടത് അല്ലെങ്കില്‍ എന്റെ പരമമായ വിധികര്‍ത്താവ്" അല്ലാഹു അല്ല, മറിച്ച് സര്‍ക്കാറാണ്‌, പിശാചാണ്‌ എന്ന് വിശ്വസിക്കുന്ന "വിശ്വാസികളായ" മുസ്ലിംകളെ ആരെയെങ്കിലും താങ്കള്‍ക്കറിയുമോ?? എന്റെ അറിവില്‍ മുജാഹിദുകള്‍ക്കെന്നല്ല, വിശ്വാസികളായ ഒരു മുസ്ലിമിനും അങ്ങിനെയൊരു വാദമില്ല. അങ്ങിനെയൊരു വാദമുണ്ടെങ്കിലല്ലേ, അത് പറഞ്ഞ് വിയോജിക്കേണ്ടതുള്ളൂ.

    താങ്കള്‍ പറയുന്ന രാഷ്ട്രീയ ശിര്‍ക്ക് പാര്‍ട്ടിക്കാര്‍ക്ക് സംഭവിക്കണമെങ്കില്‍ അവര്‍ താഴെ പറയും പ്രകാരം വിശ്വസിച്ചിരിക്കണം.
    --" അല്ലാഹുവിന്‍റെ ദീന്‍ (ശരീഅത്ത്) ഞാന്‍ പരിഗണിക്കുന്നില്ല, പകരം പാശ്ചാത്യരുടെ സൃഷ്ടിയായ ജനാധിപത്യവും മതേതരത്വവുമാണ്‌ ഞാന്‍ സംസ്ഥാപിക്കേണ്ടത്, നിലനിര്‍ത്തേണ്ടത്,അനുസരിക്കേണ്ടത്, അത് അല്ലാഹുവിന്‍റെ കല്‍പ്പനക്ക് വിരുദ്ധമായാലും അല്ലെങ്കിലും. അല്ലാഹുവെ ബോധപൂര്‍വം ധിക്കരിച്ചാണ് ഒരാള്‍ അല്ലാഹുവല്ലാത...്തവരെ അനുസരിക്കുന്നതെങ്കില്‍ അത് ശിര്‍ക്കാണ്. " അങ്ങിനെ അല്ലാഹുവെ ബോധപൂര്‍വ്വം ധിക്കരിച്ച്, അല്ലാഹുവിന്‍റെയല്ലാത്ത പ്രത്യയശാസ്ത്രത്തെ അനുസരിക്കുന്നെങ്കില്‍ അത് ശിര്‍ക്കാണ്‌.-- "
    ഇങ്ങനെ വിശ്വസിക്കുന്ന മുസ്ലിമുണ്ടെങ്കില്‍ അവരെ താങ്കള്‍ക്ക് "ശിര്‍ക്ക്" ഗ്രൂപ്പില്‍ ചേര്‍‍ക്കാം. അതില്‍ താഴെയുള്ള വിശ്വാസക്കാര്‍ ആ ഗ്രൂപ്പില്‍ പെടില്ല തന്നെ. അവരെയും കൂടി പെടുത്തിയേ പറ്റൂ എന്ന സംഘടനാപരമായ ആവശ്യം താങ്കള്‍ക്കുണ്ടെങ്കില്‍, മുന്പ് നല്‍കിയ അനുസരണശിര്‍ക്ക് "നിര്‍വചനം" ഭേദഗതി വരുത്തേണ്ടി വരും.

    "ഇസ്ലാഹീ പ്രസ്ഥാനം ഉള്‍പെടെ വിവിധ മുസ്ലിം സംഘടനകളുടെ പ്രവര്‍ത്തകരില്‍ ഭൂരിപക്ഷവും" ഞാന്‍ അല്ലാഹുവിന്‍റെ ദീന്‍ (ശരീഅത്ത്) പരിഗണിക്കുന്നില്ല, പകരം പാശ്ചാത്യരുടെ സൃഷ്ടിയായ ജനാധിപത്യവും മതേതരത്വവുമാണ്‌ ഞാന്‍ സംസ്ഥാപിക്കേണ്ടത്, നിലനിര്‍ത്തേണ്ടത്, അനുസരിക്കേണ്ടത്, അത് അല്ലാഹുവിന്‍റെ കല്‍പ്പനക്ക് വിരുദ്ധമായാലും ശരി എന്ന് വിശ്വസിച്ച്, അല്ലാഹുവെ ബോധപൂര്‍വം ധിക്കരിച്ചാണ് രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്നത് എന്ന് എനിക്ക് അറിയാന്‍ കഴിഞ്ഞിട്ടില്ല. താങ്കള്‍ക്ക് അത് ബോദ്ധ്യം വന്നിട്ടുണ്ടെങ്കില്‍ താങ്കള്‍ക്ക് ധൈര്യമായി ആരോപിക്കാം. അഥവാ അങ്ങനെ പ്രവര്‍ത്തിക്കുന്നവരുണ്റ്റെങ്കില്‍ തന്നെ, അവരെ ആരും ഇസ്ലാമിന്‍റെ പ്രതിനിധികളായി കണക്കാന്നുമില്ല. ആ വിശ്വാസത്തോടെ പാര്‍ട്ടിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാം എന്ന് ഇസ്ലാഹീ പ്രസ്ഥാനത്തിന്‌ നിലപാടില്ല. എന്ന് മാത്രമല്ല ദൈവകലപനക്ക് എതിരായി ആരെയും അനുസരിക്കരുത് എന്ന് തന്നെയാണ്‌ നിലപാട്.

    തെറ്റിദ്ധാരണ ഉണ്ടാകാതിരിക്കാന്‍ ഒരു കാര്യം ആവര്‍ത്തിക്കട്ടെ.
    لا طاعة لمخلوق في معصية الخالق
    'സൃഷ്ടാവിന്റെ കല്‍പനകള്‍ക്കെതിരില്‍ സൃഷ്ടിയെ അനുസരിക്കാന്‍ പാടില്ല'
    .
    സൃഷ്ടാവിന്റെ കല്‍പനകള്‍ക്കെതിരില്‍ ആരേയും അനുസരിക്കാന്‍ പാടില്ല എന്നതില്‍ മുസ്‌ലിം ലോകം ഏകാഭിപ്രായക്കാരാണ്‌. ഇതില്‍ മുജാഹിദുകള്‍ക്കെന്നല്ല ഇവിടത്തെ ഒരു വിഭാഗം മുസ്‌ലിങ്ങള്‍ക്കും അഭിപ്രായവ്യത്യാസമില്ല.

    ReplyDelete
  122. താങ്കള്‍ പറയുന്നത് അനുസരണ്ശിര്‍ക്ക് ഇപ്രകാരമാകുന്നു.
    " അല്ലാഹുവിന്‍റെ കല്‍പ്പന ഞാന്‍ പരിഗണിക്കുന്നില്ല, പകരം ഇന്ന സൃഷ്ടിയുടെ കല്‍പ്പനയാണ് ഞാന്‍ അനുസരിക്കേണ്ടത്, അത് അല്ലാഹുവിന്‍റെ കല്‍പ്പനക്ക് വിരുദ്ധമായാലും അല്ലെങ്കിലും. അല്ലാഹുവെ ബോധപൂര്‍വം ധിക്കരിച്ചാണ് ഒരാള്‍ അല്ലാഹുവല്ലാത...്തവരെ അനുസരിക്കുന്നതെങ്കില്‍ അത് ശിര്‍ക്കാണ്. "
    ഇബ്നു ബാസ് എഴുതിയത് ഇപ്രകാരം
    "ഈ സന്ദര്‍ഭത്തില്‍ ഈ വിഷയകമായി താങ്കളുടെ വീക്ഷണം എന്നെ അറിയിക്കാന്‍ താല്‍പര്യപ്പെടുന്നു; അതായത്‌ 'ത്വാഅത്ത്‌'(അനുസരണം) ഇബാദത്തിനേക്കാള്‍ വിശാലമാണെന്ന്‌ നിലയില്‍.
    അല്ലാഹുവിന്റെ ശരീഅത്തിനസൃതമായ എല്ലാ ഇബാദത്തുകളും ത്വാഅത്ത്‌(അനുസരണം)ആണ്‌. എന്നാല്‍ അല്ലാഹു അല്ലാത്തവര്‍ക്ക്‌ അര്‍പ്പിക്കുന്ന എല്ലാ അനുസരണവും ഇബാദത്ത്‌ അല്ല തന്നെ. അതില്‍ ചില വ്യത്യാസങ്ങളുണ്ട്‌. അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ച്‌ അല്ലാഹുവിനു ചെയ്യുന്ന അനുസരണം അല്ലാഹുവിനുള്ള ഇബാദത്ത്‌ ആണ്‌. പക്ഷെ അത്‌ സാധുവും അസാധുവുമാകുന്നത്‌ ഇബാദത്തില്‍ പരിഗണിക്കപ്പെടുന്ന നിബന്ധനകള്‍ ഉള്‍ക്കൊള്ളുകയും പരിഗണിക്കപ്പെടാത്തവ ഒഴിവാക്കപ്പെടുകയും ചെയ്യുമ്പോഴാണ്‌.
    ഈ വിഷയത്തിലുള്ള താങ്കളുടെ വിശദീകരണം ഞാന്‍ പ്രതീക്ഷിക്കുന്നു. കാര്യം ഒന്നുകൂടി വ്യക്തമാക്കിയാല്‍ ശിര്‍ക്ക്‌ ചെയ്തുകൊണ്ട്‌ ചില കാര്യങ്ങളില്‍ അല്ലാഹുവിനെ അനുസരിക്കുന്നവന്‍ ഇബാദത്ത്‌ ചെയ്യുന്നു എന്ന്‌ പറയാവതല്ല. മുശ്‌രിക്കുകളെ കുറിച്ച്‌ അല്ലാഹു പറഞ്ഞതുപോലെ
    ﴿وَلا أَنْتُمْ عَابِدُونَ مَا أَعْبُدُ﴾
    109:3 . ഇവിടെ അവര്‍ പ്രതിസന്ധി ഘട്ടങ്ങളില്‍ അല്ലാഹുവിനെ മാത്രം ആരാധിക്കുകയും ഹജ്ജും, ഉംറയും, സദഖയും ചെയ്യുന്നവരായിട്ടുകൂടി അവരുടെ ഇബാദത്തിനെ നിഷേധിച്ചിരിക്കുകയാണ്‌.
    ക്ഷേമകാലങ്ങളില്‍ അവര്‍ ശിര്‍ക്ക്‌ കലര്‍ത്തുന്നതിലും, പരലോകവിശ്വാസത്തിന്റെ അഭാവത്താലും മറ്റ്‌ കുഫ്‌റിന്റെ ഇനങ്ങള്‍ കൊണ്ടും ഈ ഇബാദത്ത്‌ നിഷേധിക്കപ്പെട്ടിരിക്കുന്നു. ദൈവത്തെ ധിക്കരിച്ചുകൊണ്ട്‌ ഉമറാക്കളേയോ മറ്റോ അനുസരിക്കുന്നവരെ അവര്‍ക്ക്‌ ഇബാദത്ത്‌ ചെയ്യുന്നവര്‍ എന്ന്‌ പറയാവതല്ല. കാരണം അവര്‍ അല്ലാഹു നിയമമാക്കിയതിന്‌ വിരുദ്ധമായി അവരെ അനുസരിക്കല്‍ അനുവദനീയമാണ്‌ എന്ന്‌ വിശ്വസിക്കുന്നില്ല. അവര്‍ അവരെ അനുസരിക്കുന്നത്‌ ഉപദ്രവം ഭയന്നോ ദേഹേച്ഛക്കനുസൃതമായോ മാത്രമാണ്‌. ഈ അനുസരണം ശിര്‍ക്ക്‌ പരമായ കാര്യങ്ങളിലല്ലെങ്കില്‍ ഇതൊക്കെ ദൈവധിക്കാരമായിട്ടാണ്‌ പരിഗണിക്കപ്പെടുക. ശിര്‍ക്കായിട്ടല്ല. അന്യായമായി ഒരാളെ അടിക്കാനുള്ള കല്‍പനയോ, വധിക്കാനുള്ള കല്‍പനയോ, പണമപഹരിക്കാനുള്ള കല്‍പനയോ അനുസരിക്കുന്നത്‌ പോലെ ഇത്തരത്തിലുള്ള ധാരാളം ഉദാഹരണങ്ങളുണ്ട്‌."

    ഇതില്‍ "അനുസരിക്കുന്ന വിഷയമേത് " എന്നതാണ്‌ പ്രധാനം എന്നല്ലേ എഴുതിയിരിക്കുന്നത് ?

    ReplyDelete
  123. താങ്കള്‍ എഴുതിയത് >>>"ഈ അനുസരണം ശിര്‍ക്ക്‌ പരമായ കാര്യങ്ങളിലല്ലെങ്കില്‍ ഇതൊക്കെ ദൈവധിക്കാരമായിട്ടാണ്‌ പരിഗണിക്കപ്പെടുക. ശിര്‍ക്കായിട്ടല്ല."
    =അഭിപ്രായ വ്യത്യാസത്തിന്റെ അടിസ്ഥാനം ശിര്‍ക്ക് പരയമായ കാര്യങ്ങള്‍ എന്തൊക്കെ എന്നതാണ്. അതില്‍ നാം തമ്മില്‍ യോജിക്കാത്ത ഒന്നിതാ ഈ കത്തില്‍ തന്നെ.
    "കാരണം അവര്‍ അല്ലാഹു നിയമമാക്കിയതിന്‌ വിരുദ്ധമായി അവരെ അനുസരിക്കല്‍ അനുവദനീയമാണ്‌ എന്ന്‌ വിശ്വസിക്കുന്നില്ല." ഈ വാചകത്തിന് ശേഷം വരുന്ന ഒരു വാചകമാണ് താങ്കള്‍ ഉദ്ധരിച്ചത്. അതിനാല്‍ അത് പൂര്‍ണമായ അര്‍ഥം നല്‍കുന്നില്ല.<<<

    ഏന്താണ്‌ നാം തമ്മില്‍ യോജിക്കാത്ത കാര്യം?
    ഇതോ,? "അല്ലാഹുവിന്‍റെ കല്‍പ്പന ഞാന്‍ പരിഗണിക്കുന്നില്ല, പകരം ഇന്ന സൃഷ്ടിയുടെ കല്‍പ്പനയാണ് ഞാന്‍ അനുസരിക്കേണ്ടത്, അത് അല്ലാഹുവിന്‍റെ കല്‍പ്പനക്ക് വിരുദ്ധമായാലും അല്ലെങ്കിലും. അല്ലാഹുവെ ബോധപൂര്‍വം ധിക്കരിച്ചാണ് ഒരാള്‍ അല്ലാഹുവല്ലാത...്തവരെ അനുസരിക്കുന്നതെങ്കില്‍ അത് ശിര്‍ക്കാണ്. "

    ഇങ്ങിനെ വിശ്വാസിയായ ഒരു മുസ്ലിമും കരുതുന്നില്ല.മുജാഹിദുകള്‍ പ്രത്യേകിച്ചും. അപ്രകാരം ദൈവത്തെ ധിക്കരിച്ചുകൊണ്ട്‌ ഉമറാക്കളേയോ മറ്റോ അനുസരിക്കാമെന്ന് ഒരു മുസ്ലിം സംഘടനക്കും വാദവുമില്ല.
    അതുകൊണ്ട് തന്നെ "കാരണം അവര്‍ അല്ലാഹു നിയമമാക്കിയതിന്‌ വിരുദ്ധമായി അവരെ അനുസരിക്കല്‍ അനുവദനീയമാണ്‌ എന്ന്‌ വിശ്വസിക്കുന്നില്ല." എന്ന വാചകത്തിന്‌ അനുരൂപമായാണ്‌ ഇവിടത്തെ ദൈവവിശ്വാസികളായ മുസ്ലിംകളെല്ലാം.

    അതിനാല്‍ "ഈ അനുസരണം ശിര്‍ക്ക്‌ പരമായ കാര്യങ്ങളിലല്ലെങ്കില്‍ ഇതൊക്കെ ദൈവധിക്കാരമായിട്ടാണ്‌ പരിഗണിക്കപ്പെടുക. ശിര്‍ക്കായിട്ടല്ല."

    അതായത് ദൈവവിശ്വാസികളില്‍ വരുന്ന ദൈവാനുസരണത്തിന്‌ എതിരായ പ്രവൃത്തികള്‍, ആ പ്രവൃത്തിക്കനുസരിച്ച് ശിര്‍ക്കും കുഫ്‍റുമായി മാറുന്നു.

    അത് അദ്ദേഹം വ്യക്തമായി എണ്ണിപ്പറയുകയും ചെയ്തിരിക്കുന്നു.
    "ഈ അനുസരണം ശിര്‍ക്ക്‌ പരമായ കാര്യങ്ങളിലല്ലെങ്കില്‍ ഇതൊക്കെ ദൈവധിക്കാരമായിട്ടാണ്‌ പരിഗണിക്കപ്പെടുക. ശിര്‍ക്കായിട്ടല്ല. അന്യായമായി ഒരാളെ അടിക്കാനുള്ള കല്‍പനയോ, വധിക്കാനുള്ള കല്‍പനയോ, പണമപഹരിക്കാനുള്ള കല്‍പനയോ അനുസരിക്കുന്നത്‌ പോലെ ഇത്തരത്തിലുള്ള ധാരാളം ഉദാഹരണങ്ങളുണ്ട്‌.""

    ReplyDelete
  124. // എല്ലാവരും ഒരേ പൊലെയല്ല ചിന്തിക്കുന്നതും മനസ്സിലാക്കുന്നതും. രണ്ടു പേര്‍ക്കും പറയാനുള്ളത് പറഞ്ഞ് കഴിഞ്ഞല്ലോ.
    ഇനി നമുക്ക് അടുത്ത കാര്യം നോക്കാം.//
    =താങ്കള്‍ ഇപ്പറഞ്ഞത് കൂടുതല്‍ വായക്കാരുള്ള സന്ദര്‍ഭത്തില്‍ പ്രയോഗിഗമാണ്. എന്നാല്‍ ഇവിടെ കാര്യം മറിച്ചാണ്, താങ്കളുടെ കപട വാദങ്ങള്‍ ഞാന്‍ തുറന്നു കാണിക്കുകയും യാതൊരു ലജ്ജയും ഇല്ലാതെ വീണ്ടും വീണ്ടും ആവര്‍ത്തിക്കുകയും, എന്‍റെ 90% ശതമാനം കമന്‍റുകളും പരിഗണിക്കാതിരിക്കുകയും ചെയ്യുന്ന താങ്കളോട്‌ ഒരു ഖുര്‍ആന്‍ ആയത്താണ് പറയാനുള്ളത്‌.
    "തന്റെ ദേഹേച്ഛയെ ദൈവമാക്കിയവനെ നീ കണ്ടോ? എന്നിട്ടും അവനെ നേര്‍വഴിയിലാക്കുന്ന ബാധ്യത നീ ഏല്‍ക്കുകയോ?"
    അല്ലാഹു പറഞ്ഞതനുസരിച്ച് ഇത്തരക്കാരോട് സംവാദം നടത്തേണ്ട യാതൊരു ബാധ്യതയുമില്ല.

    ഒന്നാമത്തെ വിഷയം താങ്കള്‍ തിരെഞ്ഞെടുത്തതാണ്, അതിനാല്‍ ഒരു എകാഭിപ്രയമില്ലാതെ ഞാന്‍ രണ്ടിലെക്കോ , പത്തിലേക്കോ ഇല്ല. ശപിച്ച്ചുകൊണ്ടുള്ള ശിര്‍ക്കുമായി ബന്ധപെട്ടതായിരുന്നല്ലോ ഈ ചര്‍ച്ച. അത് ഇനിയും താങ്കള്‍ ചര്‍ച്ചയില്‍ ആവര്‍ത്തിക്കില്ല എന്ന് എനിക്ക് ഉറപ്പ്‌ തരാമോ ? അല്ലെങ്കില്‍ വെറും വട്ടത്തിന് കറങ്ങലേ ആകൂ.

    "ദീനില്‍ യാതൊരു ബലാല്‍കാരവുമില്ല."

    താങ്കള്‍ക്ക് താങ്കളുടെ ദീന്‍, എനിക്ക് എന്റെ ദീന്‍.

    ReplyDelete
  125. //ശപിച്ച്ചുകൊണ്ടുള്ള ശിര്‍ക്കുമായി ബന്ധപെട്ടതായിരുന്നല്ലോ ഈ ചര്‍ച്ച. അത് ഇനിയും താങ്കള്‍ ചര്‍ച്ചയില്‍ ആവര്‍ത്തിക്കില്ല എന്ന് എനിക്ക് ഉറപ്പ്‌ തരാമോ ? അല്ലെങ്കില്‍ വെറും വട്ടത്തിന് കറങ്ങലേ ആകൂ. ///
    അത് വിശദമായി ചര്‍ച്ച ചെയ്തിട്ടില്ല.അതായിരുന്നു കാര്യമായി ചര്‍ച്ച ചെയ്യേണ്ടിയിരുന്നത്. "പരമമാക്കിയുള്ള" അനുസരണത്തെ എനിക്ക് എതിര്‍ക്കേണ്ടതില്ല. എന്നാല്‍ "കല്‍പിക്കുന്നവരെ അല്ലെങ്കില്‍ പ്രേരിപ്പിക്കുന്നവരെ ശപിച്ച് കോണ്ട് അല്ലെങ്കില്‍ വെറുത്ത് കൊണ്ട് അനുസരിച്ചാല്‍ പോലും, ആ അനുസരണം ഇബാദത്താകുമോ? എന്നത് അറിയേണ്ട കാര്യമായിരുന്നു.

    >>ഇബ്നു ബാസ്(റ) ഫത്‌വക്ക് മറുപടി പറയാതെ<< എന്ന് താങ്കള്‍ പലയിടത്തും ആവര്‍ത്തിച്ചത് കൊണ്ട് അതും എഴുതിയിട്ടുണ്ട്.

    ReplyDelete
  126. This comment has been removed by the author.

    ReplyDelete
  127. //"പരമമാക്കിയുള്ള" അനുസരണത്തെ എനിക്ക് എതിര്‍ക്കേണ്ടതില്ല. എന്നാല്‍ "കല്‍പിക്കുന്നവരെ അല്ലെങ്കില്‍ പ്രേരിപ്പിക്കുന്നവരെ ശപിച്ച് കോണ്ട് അല്ലെങ്കില്‍ വെറുത്ത് കൊണ്ട് അനുസരിച്ചാല്‍ പോലും, ആ അനുസരണം ഇബാദത്താകുമോ? എന്നത് അറിയേണ്ട കാര്യമായിരുന്നു.//

    =ശപിച്ചുകൊണ്ടുള്ള അനുസരനത്തിനുള്ള മറുപടിയുമായി ബന്ധപെട്ട് നടന്ന താങ്കളുടെ വിവിധ ഉപ ചോദ്യങ്ങള്‍ക്ക് ഞാന്‍ മറുപടി പറയുകയും അവസാനമായി വൈരൂധ്യമുണ്ട് എന്ന കാരണത്താല്‍ ഒരേ വാദം ആവര്‍ത്തിച്ച്ചുകൊണ്ടിരിക്കുകയുമാണ് താങ്കള്‍ ചെയ്തത്. അതിനും ഞാന്‍ മുജാഹിദുകളുടെ മറ്റൊരു പ്രയോഗിഗ ഉദാഹരണം നല്‍കി പതിനഞ്ചിലേറെ തവണ ഞാന്‍ ആവര്‍ത്തിച്ചു. അതിനാല്‍ ഇനിയും ശപിച്ചുകൊണ്ടുള്ള അനുസരണം മനസിലായിട്ടില്ലെങ്കില്‍ താങ്കള്‍ നല്‍കിയ പ്രയോഗിക ഉദാഹരണത്തിലും ഞാന്‍ നല്‍കിയ പ്രായോഗിക ഉദാഹരണത്തിലും എന്ത് വ്യത്യാസം എന്ന് പറയുക.

    //>>ഇബ്നു ബാസ്(റ) ഫത്‌വക്ക് മറുപടി പറയാതെ<< എന്ന് താങ്കള്‍ പലയിടത്തും ആവര്‍ത്തിച്ചത് കൊണ്ട് അതും എഴുതിയിട്ടുണ്ട്.//
    =ഞാന്‍ നല്‍കിയ ഫത്‌വയുമായി ബന്ധപെട്ട മുജാഹിദ്‌ നിലപാടുകള്‍ ഇതുവരെ ഒന്നും കണ്ടില്ല. ഒരു പക്ഷെ സപാമില്‍ പോയിരിക്കും.!!!
    അതിനാല്‍ താങ്കള്‍ എഴുതി എന്ന് പറഞ്ഞ നിലപാടുകളിലേക്ക് ലിങ്ക് നല്‍കാനോ അല്ലെങ്കില്‍ ആവര്‍ത്തിക്കാനോ താല്‍പര്യപ്പെടുന്നു. പറ്റുമെങ്കില്‍ ആ ഫതവകളോടുള്ള മുജാഹിദ്‌ നിലപാടുകള്‍ ഒരു പോസ്റാക്കുന്നതാണ് ഏറ്റവും ഉചിതം.

    ReplyDelete
  128. A- ഇമാം റാസിയെ ഉദ്ധരിച്ച് താങ്കള്‍ ഇബാദത്ത് വിശദീകരിച്ചതിലെ കാര്യങ്ങള്‍ ആണ്‌ നമ്മള്‍ ചര്‍ച്ച ചെയ്തത്,

    B - ഇബ്നു ബാസിന്‍റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് താങ്കള്‍ പറഞ്ഞ കാര്യത്തോടുള്ള പ്രതികരണം ഞാന്‍ നല്‍കിയിരുന്നു.

    Anees Aluva said...
    താങ്കള്‍ എഴുതിയത് >>>"ഈ അനുസരണം ശിര്‍ക്ക്‌ പരമായ കാര്യങ്ങളിലല്ലെങ്കില്‍ ഇതൊക്കെ ദൈവധിക്കാരമായിട്ടാണ്‌ പരിഗണിക്കപ്പെടുക. ശിര്‍ക്കായിട്ടല്ല."
    =അഭിപ്രായ വ്യത്യാസത്തിന്റെ അടിസ്ഥാനം ശിര്‍ക്ക് പരയമായ കാര്യങ്ങള്‍ എന്തൊക്കെ എന്നതാണ്. അതില്‍ നാം തമ്മില്‍ യോജിക്കാത്ത ഒന്നിതാ ഈ കത്തില്‍ തന്നെ.
    "കാരണം അവര്‍ അല്ലാഹു നിയമമാക്കിയതിന്‌ വിരുദ്ധമായി അവരെ അനുസരിക്കല്‍ അനുവദനീയമാണ്‌ എന്ന്‌ വിശ്വസിക്കുന്നില്ല." ഈ വാചകത്തിന് ശേഷം വരുന്ന ഒരു വാചകമാണ് താങ്കള്‍ ഉദ്ധരിച്ചത്. അതിനാല്‍ അത് പൂര്‍ണമായ അര്‍ഥം നല്‍കുന്നില്ല.<<<

    ഏന്താണ്‌ നാം തമ്മില്‍ യോജിക്കാത്ത കാര്യം?
    ഇതോ,? "അല്ലാഹുവിന്‍റെ കല്‍പ്പന ഞാന്‍ പരിഗണിക്കുന്നില്ല, പകരം ഇന്ന സൃഷ്ടിയുടെ കല്‍പ്പനയാണ് ഞാന്‍ അനുസരിക്കേണ്ടത്, അത് അല്ലാഹുവിന്‍റെ കല്‍പ്പനക്ക് വിരുദ്ധമായാലും അല്ലെങ്കിലും. അല്ലാഹുവെ ബോധപൂര്‍വം ധിക്കരിച്ചാണ് ഒരാള്‍ അല്ലാഹുവല്ലാത...്തവരെ അനുസരിക്കുന്നതെങ്കില്‍ അത് ശിര്‍ക്കാണ്. "

    ഇങ്ങിനെ വിശ്വാസിയായ ഒരു മുസ്ലിമും കരുതുന്നില്ല.മുജാഹിദുകള്‍ പ്രത്യേകിച്ചും. അപ്രകാരം ദൈവത്തെ ധിക്കരിച്ചുകൊണ്ട്‌ ഉമറാക്കളേയോ മറ്റോ അനുസരിക്കാമെന്ന് ഒരു മുസ്ലിം സംഘടനക്കും വാദവുമില്ല.

    അതുകൊണ്ട് തന്നെ "കാരണം അവര്‍ അല്ലാഹു നിയമമാക്കിയതിന്‌ വിരുദ്ധമായി അവരെ അനുസരിക്കല്‍ അനുവദനീയമാണ്‌ എന്ന്‌ വിശ്വസിക്കുന്നില്ല." എന്ന വാചകത്തിന്‌ അനുരൂപമായാണ്‌ ഇവിടത്തെ ദൈവവിശ്വാസികളായ മുസ്ലിംകളെല്ലാം.

    അതിനാല്‍ "ഈ അനുസരണം ശിര്‍ക്ക്‌ പരമായ കാര്യങ്ങളിലല്ലെങ്കില്‍ ഇതൊക്കെ ദൈവധിക്കാരമായിട്ടാണ്‌ പരിഗണിക്കപ്പെടുക. ശിര്‍ക്കായിട്ടല്ല."

    അതായത് ദൈവവിശ്വാസികളില്‍ വരുന്ന ദൈവാനുസരണത്തിന്‌ എതിരായ പ്രവൃത്തികള്‍, ആ പ്രവൃത്തിക്കനുസരിച്ച് ശിര്‍ക്കും കുഫ്‍റുമായി മാറുന്നു.

    അത് അദ്ദേഹം വ്യക്തമായി എണ്ണിപ്പറയുകയും ചെയ്തിരിക്കുന്നു.
    "ഈ അനുസരണം ശിര്‍ക്ക്‌ പരമായ കാര്യങ്ങളിലല്ലെങ്കില്‍ ഇതൊക്കെ ദൈവധിക്കാരമായിട്ടാണ്‌ പരിഗണിക്കപ്പെടുക. ശിര്‍ക്കായിട്ടല്ല. അന്യായമായി ഒരാളെ അടിക്കാനുള്ള കല്‍പനയോ, വധിക്കാനുള്ള കല്‍പനയോ, പണമപഹരിക്കാനുള്ള കല്‍പനയോ അനുസരിക്കുന്നത്‌ പോലെ ഇത്തരത്തിലുള്ള ധാരാളം ഉദാഹരണങ്ങളുണ്ട്‌.""
    December 29, 2011 10:31 PM

    ദൈവവിശ്വാസികളിലെ അനുസരണത്തിന്‍റെ വിധി ഏത് വിഷയത്തിലാണ്‌ അനുസരിക്കുന്നത് എന്നതുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്‌ അദ്ദേഹം എഴുതിയത്. അതാണല്ലോ ഇസ്ലാഹീ പണ്ടിതരും പറയുന്നത്.

    ReplyDelete
  129. //A- ഇമാം റാസിയെ ഉദ്ധരിച്ച് താങ്കള്‍ ഇബാദത്ത് വിശദീകരിച്ചതിലെ കാര്യങ്ങള്‍ ആണ്‌ നമ്മള്‍ ചര്‍ച്ച ചെയ്തത്,//

    =വീണ്ടും നുണ!! ഇമാം റാസിയെ ഉദ്ധരിച്ച് ഞാന്‍ ഇബാദത്ത് വിശദീകരിച്ചിട്ടില്ല. എന്നാല്‍ ഒരു ചോദ്യത്തിന് മറുപടി നല്‍കിയപ്പോള്‍ ഇമാം റാസിയുടെ വിശദീകരണത്തില്‍ നിന്ന് കുറച്ചു ഭാഗം മാത്രം നല്‍കുകയും അദേഹത്തിന്‍റെ പൂര്‍ണ്ണവിശദീകരനത്തിലേക്ക് ലിങ്ക് നല്‍കുകയും ചെയ്തു. ആ ചോദ്യം ശപിച്ചു കൊണ്ടുള്ള അനുസരണമായിരുന്നു.
    അതിനാല്‍ ശപിച്ചുകൊണ്ടുള്ള അനുസരണത്തിന് ഞാന്‍ നല്‍കിയ വിശദീകരണത്തില്‍ ഇപ്പോഴും താങ്കള്‍ക്കു വൈരൂധ്യാരോപണം ഉണ്ടെങ്കില്‍ താങ്കള്‍ നല്‍കിയ പ്രയോഗിക ഉദാഹരണത്തിലും ഞാന്‍ നല്‍കിയ പ്രായോഗിക ഉദാഹരണത്തിലും എന്ത് വ്യത്യാസം എന്ന് പറയുക. കണ്ടില്ലെന്നുനടിച്ചാല്‍ ഞാന്‍ ആവര്‍ത്തിക്കും.

    //B - ഇബ്നു ബാസിന്‍റെ പ്രസ്താവനയുമായി ബന്ധപ്പെട്ട് താങ്കള്‍ പറഞ്ഞ കാര്യത്തോടുള്ള പ്രതികരണം ഞാന്‍ നല്‍കിയിരുന്നു.//

    =ഇപ്പോള്‍ പ്രസ്താവനയായി.. മുമ്പ്‌ പറഞ്ഞത്‌ ഇതായിരുന്നു: ">>ഇബ്നു ബാസ്(റ) ഫത്‌വക്ക് മറുപടി പറയാതെ<< എന്ന് താങ്കള്‍ പലയിടത്തും ആവര്‍ത്തിച്ചത് കൊണ്ട് അതും എഴുതിയിട്ടുണ്ട്."

    അതിനാല്‍ "ഇബ്നു ബാസ്(റ) ഫത്‌വക്ക്" എന്ന് പറഞ്ഞ് താങ്കള്‍ വിശദീകരിച്ച നിലപാടുകള്‍ കാണിച്ചു തരിക. ഇത് വരെ ആ നിലപാടുകള്‍ പറഞ്ഞിട്ടില്ലെങ്കില്‍ പറഞ്ഞിട്ടില്ല എന്നും പറഞ്ഞ് താങ്കള്‍ക്ക് തിരുത്താം. എനിക്ക് വിരോധമില്ല.

    ReplyDelete
  130. എന്തെങ്കിലുമൊക്കെ പറഞ്ഞ് തര്‍ക്കിക്കുക എന്നതാണ്‌ താങ്കളൂടെ രീതി എന്ന് അനുഭവപ്പെടുന്നു. എനിക്ക് പറയാനുള്ളത്, എഴുതി കഴിഞ്ഞു. താങ്കളുമായി ഇനിയും സമയം കളയണമെന്ന് തോന്നുന്നുമില്ല. നേര്‍ക്ക് നേരെ എഴുതിയാലും വായിക്കില്ലെങ്കില്‍ പിന്നെ എനിക്ക് ഒന്നും ചെയ്യാനില്ല.
    قَالُوا سَلَامًا

    അസ്സലാമു അലൈകും.

    ReplyDelete
  131. وعليكم السلام ورحمة الله وبركاته
    അനീസ്‌ ഉന്നയിച്ച വിഷയം, ഇപ്പോള്‍ അനീസിന് ഉപേക്ഷിക്കണം, മറുപടി നല്‍കുകയും ശേഷം വിട്ടു നില്‍ക്കുകയും ചെയ്ത പല കാര്യങ്ങളും ഒന്നും സംഭവിച്ചിട്ടില്ല എന്ന മട്ടില്‍ താങ്കള്‍ ഒന്നോ രണ്ടോ ദിവസത്തിനു ശേഷം വീണ്ടും ആവര്‍ത്തിക്കുന്നു. താങ്കള്‍ ഉന്നയിച്ച വിഷയം ഉപേക്ഷിക്കാന്‍ താങ്കളെ അനുവദിക്കുന്നില്ല എന്നതല്ലേ എന്‍റെ പേരില്‍ നടത്തുന്ന കുറ്റം.

    ഈ സത്യ ദീന്‍ പൂര്‍ണമായി ഉള്‍കൊള്ളാന്‍ അല്ലാഹു എന്നെയും താങ്കളെയും അനുഗ്രഹിക്കുമാറാകട്ടെ.

    ReplyDelete
  132. ഏകാധിപത്യവും (രാജാധിപത്യം) ജനാധിപത്യവും...

    ഒരു രാജ്യത്ത് നിയമ നിർമാണത്തിനുള്ള പരമമായ അധികാരം ഒരു വ്യക്തിയിൽ അധിഷ്ഠിതമായ രാഷ്ട്ര സംവിധാനങ്ങളെയാണ് ഏകാധിപത്യ രാഷ്ട്രങ്ങൾ എന്ന് പറയുന്നത്. രാജ ഭരണത്തിൽ രാജാവും പട്ടാള ഭരണത്തിൽ പട്ടാള മേധാവിയും പരമാധികാരം കൈയ്യാളുന്നു. അവിടുങ്ങളിൽ രാജാവിന്റെ / ഏകാധിപതിയുടെ ആദർശം , വിശ്വാസം എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും ആ രാജ്യത്തിൻറെ ഭരണവും നിയമങ്ങളും. രാജാവ് അല്ലാഹുവിന്റെ നിയമങ്ങൾക്ക് വില കൽപ്പിക്കുന്ന ആളാണെങ്കിൽ അവിടുത്തെ ഭരണം അല്ലാഹുവിന്റെ നിയമങ്ങൾ അനുസരിച്ചായിരിക്കും. രാജാവ് കമ്മ്യൂണിസ്റ്റുകാരനാണെങ്കിൽ രാജ്യത്ത് കമ്മ്യൂണിസ്റ്റ് നിയമങ്ങളായിരിക്കും രാജാവ് സോഷ്യലിസ്റ്റ് ആണെങ്കിൽ സോഷ്യലിസ്റ്റ് നിയമങ്ങൾ ആയിരിക്കും.അത് കൊണ്ട് തന്നെ രാജ ഭരണവും ഇസ്‌ലാമിക ഭരണവും താരതമ്യം ചെയ്യാൻ സാധിക്കില്ല. മറിച്ചു ഭരിക്കുന്നവന്റെ ആദർശമാണ് ഭരണവ്യവസ്ഥ ഇസ്‌ലാമികമാണോ അല്ലയോ എന്ന് തീരുമാനിക്കുന്ന്നത്.

    ജനാധിപത്യത്തിൽ ജനങ്ങളാണ് രാജാക്കന്മാർ. ഒരു വ്യക്തിക്ക് പകരം ഭൂരിപക്ഷം വ്യക്തികൾ ഭരണ നിയമ വ്യവസ്ഥകൾ തീരുമാനിക്കും. രാജാവിന്റെ ആദർശത്തിന് പകരം ഭൂരിപക്ഷം ആളുകളുടെ ആദർശമാണ് അവിടെ നിയമ നിർമാണത്തിന്റെ മാനദണ്ഡം.അഥവാ ഭൂരിപക്ഷവും അല്ലാഹുവിന്റെ നിയമത്തെ അംഗീകരിക്കുന്നവരാണെങ്കിൽ അവിടെ അല്ലാഹുവിന്റെ നിയമം നടപ്പിലാകും. ഭൂരിപക്ഷവും കമ്മ്യൂണിസ്റുകാരാണെങ്കിൽ അവിടെ കമ്മ്യൂണിസ്റ്റ് നിയമങ്ങളായിരിക്കും വരിക. ഭൂരിപക്ഷവും മതേതര കാഴ്ചപ്പാടുള്ളവരാണെങ്കിൽ മതേതര നിയമങ്ങൾ ആയിരിക്കും നടപ്പാകുക.

    ഇന്ത്യയിൽ മതേതര വിശ്വാസികളാണ് ഭൂരിപക്ഷവും. അഥവാ വ്യക്തികൾക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാം എന്ന് വിശ്വസിക്കുന്നവർ. അത് കൊണ്ട് തന്നെ ഇന്ത്യൻ ഭരണ വ്യവസ്ഥയിലെ നിയമങ്ങൾ മതേതരമാണ്. പാശ്ചാത്യ മതേതര സങ്കൽപ്പത്തിന് വിരുദ്ധമായി ഓരോ മത വിഭാഗങ്ങൾക്കും വ്യക്തി ജീവിതത്തിൽ തന്റെ മതനിയമങ്ങൾ അനുസരിച്ചു ജീവിക്കാൻ ഉതകുന്ന രീതിയിലാണ് ഇന്ത്യൻ മതേതര നിയമങ്ങൾ. ഇന്ത്യൻ നിയമങ്ങൾ മഹത്തരമാണ് എന്ന് ഒരു മുസ്ലിം പറയുന്നത് 'ശരീഅത് ആക്ട്' അനുസരിച്ചു അല്ലാഹുവിന്റെ നിയമമനുസരിച്ചു മുസ്ലിംകളുടെ കാര്യങ്ങൾ തീർപ്പു കൽപ്പിക്കാൻ അഥവാ അല്ലാഹുവിന്റെ വിധി അനുസരിച്ചു ജീവിക്കാൻ മുസ്ലിംകൾക്ക് സ്വാതന്ത്ര്യമുള്ളത് കൊണ്ടാണ്. അത് വഴി അല്ലാഹുവിന്റെ നിയമങ്ങൾക്ക് 'പകരം' മനുഷ്യ നിർമ്മിത നിയമങ്ങൾ നിർബന്ധമായും അനുസരിക്കേണ്ട ബാധ്യതയിൽ നിന്ന് അത്തരം തിന്മകളിൽ നിന്ന് മുസ്ലിംകൾക്ക് ഇവിടെ പരിരക്ഷ ലഭിക്കുന്നു.

    അതെ സമയം അല്ലാഹുവിന്റെ നിയമങ്ങൾ ലംഘിക്കുന്ന ആളുകൾക്ക് ശിക്ഷ കൊടുക്കുന്ന വ്യവസ്ഥിതി ഇന്ത്യയിൽ നിലവിലില്ല. അത് കൊണ്ട് തന്നെ എല്ലാ മുസ്ലിംകളും അല്ലാഹുവിന്റെ നിയമങ്ങൾ ലംഘിക്കാതെ ജീവിക്കുക വഴി ഇന്ത്യൻ ശരീഅത് ആക്ട് പ്രകാരം അല്ലാഹുവിന്റെ നിയമങ്ങൾ വ്യക്തി ജീവിത്തിൽ നടപ്പാക്കാൻ സാധിക്കും. ഇന്ത്യൻ മതേതര സങ്കൽപം അപകടകരമായ വെല്ലുവിളികൾ നേരിടുന്ന സമയമാണ്. വിവേകത്തോടെ പെരുമാറേണ്ട സമയം. കാര്യങ്ങൾ വേർതിരിച്ചു മനസ്സിലാക്കി ഏറ്റവും ശരിയായത് തെരഞ്ഞെടുക്കാൻ നമുക്ക് സാധിക്കണം. അല്ലാഹിവിന്റെ നിയമങ്ങൾക്ക് പകരം മനുഷ്യ നിർമ്മിത നിയമങ്ങൾ നടപ്പിലാക്കുന്ന മുസ്ലിം രാജാവിനെതിരെയോ രാജ ഭരണത്തിനെതിരെയോ പണ്ഡിതന്മാർ തക്ഫീർ ചെയ്യാത്തത് പോലെ നമ്മൾ ജീവിക്കുന്ന നാട്ടിലെ വ്യവസ്ഥയെ കൃത്യമായി മനസ്സിലാക്കി തക്ഫീർ ചെയ്യുന്നതിൽ നിന്ന് നമ്മൾ വിട്ടു നിൽക്കണം. ശരീഅത് നിയമങ്ങൾ പരമാവധി പാലിച്ചു ജീവിക്കാൻ ജനങ്ങളെ പ്രാപ്തരാക്കണം. അതിനെതിരെയുള്ള ഭീഷണികൾക്കെതിരെ നമ്മൾ ജാഗരൂകരാകണം.

    (compare apple to apple)

    ReplyDelete

"Comment moderation" is off in this blog.If it is not displayed, could have gone to spam.