21 September 2009

നിലവിലുള്ള പള്ളികള്‍ പലതും യോജിച്ച്‌ ഈദ്‌ഗാഹുകള്‍ സംഘടിപ്പിക്കുന്നതല്ലേ നബിചര്യയോട്‌ കൂടുതല്‍ യോജിക്കുക?

Friday, 18 September 2009
മുഖാമുഖം ശബാബ് വാരിക  
പള്ളികളും ഈദ്‌ഗാഹുകളും

ഈദ്‌ഗാഹ്‌ കൂടുതലാളുകളെ പങ്കെടുപ്പിക്കുന്നതിനും ആഘോഷം അതിന്റെ അര്‍ഥത്തില്‍തന്നെ പാലിക്കാനും ഗുണകരമാണെന്ന്‌ മിന്‍ബറുകളില്‍നിന്ന്‌ കേട്ടിട്ടുണ്ട്‌. ഈയൊരാശയം പ്രാവര്‍ത്തികമാക്കുകയാണെങ്കില്‍ നിലവിലുള്ള പള്ളികള്‍ പലതും യോജിച്ച്‌ ഈദ്‌ഗാഹുകള്‍ സംഘടിപ്പിക്കുന്നതല്ലേ നബിചര്യയോട്‌ കൂടുതല്‍ യോജിക്കുക?



മുസ്‌തഫ കമാല്‍, മൊറയൂര്‍

ഒരു ഗ്രാമത്തിലെയോ പട്ടണത്തിലെയോ മുസ്ലിംകള്‍ക്കെല്ലാം ഒരു മൈതാനത്ത്‌ ഒരുമിച്ചുകൂടുക പ്രയാസകരമല്ല എന്നതിനാല്‍ അവിടത്തെ പല പള്ളികളില്‍ ജുമുഅ ജമാഅത്തുകളില്‍ പങ്കെടുക്കുന്നവരെല്ലാം ഒരു ഈദ്‌ഗാഹില്‍ ഒരുമിച്ചുകൂടുകയാണ്‌ നല്ലത്‌. എന്നാല്‍ ആളുകളെ വളരെ ദൂരെയുള്ള ഈദ്‌ഗാഹിലേക്ക്‌ പോകാന്‍ നിര്‍ബന്ധിതരാക്കുന്നത്‌ ശരിയല്ല. ``നിങ്ങള്‍ക്ക്‌ എളുപ്പമുണ്ടാക്കാനാണ്‌ അല്ലാഹു ഉദ്ദേശിക്കുന്നത്‌. നിങ്ങള്‍ക്ക്‌ ഞെരുക്കമുണ്ടാക്കാന്‍ അവന്‍ ഉദ്ദേശിക്കുന്നില്ല എന്ന ഖുര്‍ആന്‍ വാക്യത്തിന്റെ താല്‌പര്യത്തിന്‌ വിരുദ്ധമാകും അങ്ങനെ ചെയ്യുന്നത്‌.

No comments:

Post a Comment

"Comment moderation" is off in this blog.If it is not displayed, could have gone to spam.