06 August 2011

വ്രതത്തിലെ ലക്ഷ്യപ്രാപ്തി -- മുട്ടാണിശ്ശേരില്‍ കോയാകുട്ടി




വ്രതത്തിലെ ലക്ഷ്യപ്രാപ്തി -- മുട്ടാണിശ്ശേരില്‍ കോയാകുട്ടി

 Published on Mon, 08/01/2011 - madhyamam

പ്രപഞ്ചത്തിലെ ഏറ്റവും ശ്രദ്ധേയമായ പ്രതിഭാസം ചലനം എന്ന അതിന്റെ സ്വഭാവമാണ്. ചലനം സാര്‍വത്രികമാണെന്നത് ഓരോ ദിവസവും പുറത്തുവന്നുകൊണ്ടിരിക്കുന്ന ശാസ്ത്രീയ കണ്ടെത്തലുകള്‍ സ്ഥിരീകരിക്കുന്നുണ്ട്. മഹാപ്രപഞ്ചം മുതല്‍ സൗരയൂഥം വരെയും ഘനപദാര്‍ഥം തുടങ്ങി അതിന്റെ പ്രാഥമിക ഘടകമായ പരമാണുവരെയും സദാ ചലിച്ചുകൊണ്ടിരിക്കുന്നു. നിശ്ചലത എങ്ങും കാണപ്പെടുന്നില്ല. ഖുര്‍ആന്‍ ഈ വസ്തുത രണ്ട് വാക്യങ്ങളില്‍ ആവര്‍ത്തിച്ച് ഉറപ്പിക്കുകയും ചെയ്യുന്നുണ്ട്: 'എല്ലാം അതതിന്റെ പാതയില്‍ സഞ്ചരിക്കുന്നു.'

31 July 2011

ദൈവിക നിയമത്തിന്‍റെ മൌലികത - ചെറിയമുണ്ടം അബ്ദുള്‍ ഹമീദ്

ദൈവിക നിയമത്തിന്‍റെ മൌലികത - ചെറിയമുണ്ടം അബ്ദുള്‍ ഹമീദ്

ദൈവിക നിയമത്തിന്‍റെ മൌലികത

ചെറിയമുണ്ടം അബ്ദുള്‍ ഹമീദ്
ISM സംസ്ഥാന സമ്മേളനം 1996 സോവനീര്‍ , പേജ് 23-27

അല്ലാഹുവെ രക്ഷിതാവായും ആരാധ്യനായും അംഗീകരിക്കുന്ന ഏതൊരാളും അവന്റെ നിയമങ്ങളെ അലംഘ്യമായി ഗണിക്കുകയും അവയെ മനസാ വാചാ കര്‍മണാ അനുസരിക്കുകയും അംഗീകരിക്കുകയും ചെയ്യാന്‍ ബാഗ്യസ്ഥരാകുന്നു.

നിത്യ പ്രസൿത ദൈവിക മതം - ചെറിയമുണ്ടം അബ്ദുൾ ഹമീദ്

നിത്യ പ്രസൿത ദൈവിക മതം

ചെറിയമുണ്ടം അബ്ദുൾ ഹമീദ്
ശബാബ് വാരിക , 1997 ജനുവരി 03

കാലദേശങ്ങൾക്കതീതമായി മനുഷ്യരാശിക്ക് ആത്മീയവും ലൗകികവുമായ സമാധാനവും സന്മാർഗ്ഗവും പ്രദാനം ചെയ്യുന്ന ദൈവിക മതത്തിന്റെ നിത്യപ്രസക്തിയെക്കുറിച്ച് പ്രതിപാദിക്കുന്ന പ്രശസ്ത പണ്ഡിതനും ചിന്തകനുമായ ചെറിയമുണ്ടം അബ്ദുൾ ഹമീദിന്റെ ശ്രദ്ധേയമായ ലേഖനമാണിത്. മനുഷ്യന്റെ ജന്മസിദ്ധമായ ചോദനകളെയും ആധുനിക സാമൂഹിക വ്യവസ്ഥിതികളെയും മുൻനിർത്തി ദൈവിക നിയമങ്ങളുടെ എക്കാലത്തെയും പ്രസക്തിയെ ലേഖകൻ സവിസ്തരം ചർച്ച ചെയ്യുന്നു.

25 July 2011

സർക്കാർ ജോലിയും, സർക്കാരിനുള്ള അനുസരണവും... ഇസ്ലാഹീ പ്രസ്ഥാനത്തിന്റെ വീക്ഷണം.

സര്‍ക്കാര്‍ ജോലിയും ജമാഅത്തിന്റെ മുഖംമൂടിയും


ശബാബ് വാരിക 15 ജൂലായ് 2011

സര്‍ക്കാര്‍ ജോലിയും ജമാഅത്തിന്റെ മുഖംമൂടിയും


-പ്രതികരണം-
ശംസുദ്ദീന്‍ പാലക്കോട്‌


ജമാഅത്ത്‌ വികസനത്തിന്‌ ഒരു വോട്ട്‌ - (2010 ലെ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വന്ന ജനകീയമുന്നണിയെ ക്കുറിച്ച്)




SHABAB WEEKLY  22OCT2010

ജമാഅത്ത്‌ വികസനത്തിന്‌ ഒരു വോട്ട്‌
മുര്‍ശിദ്‌ പാലത്ത്‌

24 July 2011

സഊദി സലഫികളും കേരളത്തിലെ സലഫിസവും

ശബാബ് വാരിക  24 ജൂണ്‍ 2011 മുഖാമുഖം

സഊദി സലഫികളും കേരളത്തിലെ സലഫിസവും
ഇസ്‌ലാമിക പ്രസ്ഥാനങ്ങളോടും അതിന്റെ നേതൃത്വത്തോടും വീക്ഷണപരമായ വിയോജിപ്പുകള്‍ നിലനിര്‍ത്തുമ്പോള്‍ തന്നെ അവരുടെ പ്രവര്‍ത്തനങ്ങളെ വിലമതിക്കാനും പ്രോത്സാഹിപ്പിക്കാനുമുള്ള സന്നദ്ധത സുഊദി പണ്ഡിതന്മാരുടെ ഭാഗത്തു നിന്ന്‌ നിരന്തരം ഉണ്ടാകുന്നു എന്നതാണ്‌ നമുക്കിവിടെ കാണാനാകുന്നത്‌. ശൈഖ്‌ ഇബ്‌നുബാസും മുഹമ്മദ്‌ സ്വാലിഹ്‌ ഉസൈമീനും ഉള്‍പ്പെടെയുള്ള സലഫി പണ്ഡിതന്മാരെല്ലാം ഈ വീക്ഷണം വെച്ചുപുലര്‍ത്തുന്നവരാണ്‌. സയ്യിദ്‌ മൗദൂദിയും ശഹീദ്‌ ഹസനുല്‍ ബന്നയും സയ്യിദ്‌ ഖുത്വുബും മുഹമ്മദ്‌ ഖുത്വുബും ഖറദാവിയും ഉള്‍പ്പെടെയുള്ള നവോത്ഥാന നായകരെയും പണ്ഡിത ശ്രേഷ്‌ഠരെയും തെരുവുകളില്‍ നിഷ്‌കരുണം കൈകാര്യം ചെയ്യുകയും ചീത്ത വിളിക്കുകയും ചെയ്യുന്ന ഒരു സലഫിസമാണ്‌ നിര്‍ഭാഗ്യവശാല്‍ നമ്മുടെ കേരളത്തില്‍ കാണാനാവുക.
എന്നാല്‍ ഇതേ വ്യക്തിത്വങ്ങള്‍ക്ക്‌ ലോകത്തിലെ ഏറ്റവും വലിയ അംഗീകാരമായ ഫൈസല്‍ അവാര്‍ഡ്‌ നല്‌കി ആദരിക്കുന്ന സലഫികളാണ്‌ സുഊദി അറേബ്യയിലുള്ളത്‌. ഫൈസല്‍ അവാര്‍ഡിന്‌ അര്‍ഹനായ പ്രഥമ വ്യക്തിത്വം ജമാഅത്തെ ഇസ്‌ലാമി സ്ഥാപകനും ഇസ്‌ലാമിന്റെ രാഷ്‌ട്രീയ സാമൂഹിക പ്രതിനിധാനം ലോകത്തെ ബോധ്യപ്പെടുത്താനായി ജീവിതം സമര്‍പ്പിക്കുകയും ചെയ്‌ത സയ്യിദ്‌ അബുല്‍ അഅ്‌ലാ മൗദൂദിയാണ്‌. അദ്ദേഹത്തിന്റെ പ്രസ്ഥാന ജീവിതത്തിലെ അവസാന നാളുകളിലാണ്‌ പ്രസ്‌തുത അവാര്‍ഡിന്‌ അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്‌. (പ്രബോധനം -2011 ഏപ്രില്‍ 23)
ഈ ഉദ്ധരണിയോട്‌ മുസ്‌ലിമിന്റെ പ്രതികരണമെന്താണ്‌?
നിഷാദ്‌ മുഹമ്മദ്‌ മണ്ണാര്‍ക്കാട്‌

നമസ്‌കാരത്തിനിടെ മൊബൈല്‍ ശബ്‌ദിച്ചാല്‍


ശബാബ് മുഖാമുഖം 13 May 2011
ഇന്ന്‌ മിക്കവരും മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നവരാണല്ലോ.  ചിലര്‍ ഇത്‌ സ്വിച്ച്‌ഓഫ്‌ ചെയ്യാതെ ജമാഅത്തില്‍ പങ്കെടുക്കുന്നു. ചിലര്‍ മറന്നതിനാലും മറ്റു ചിലര്‍ അതിന്റെ ഗൗരവം മനസ്സിലാക്കാത്തതിനാലുമായിരിക്കാം ഓഫ്‌ ചെയ്യാതിരുന്നത്‌. നമസ്‌കാരത്തിന്നിടയില്‍ ഫോണ്‍ ശബ്‌ദിച്ചാല്‍ അത്‌ എല്ലാവര്‍ക്കും അസ്വസ്ഥതയുണ്ടാക്കുന്നു. ഇത്തരം സന്ദര്‍ഭങ്ങളില്‍ ഫോണ്‍ ഓഫ്‌ ചെയ്യുന്നത്‌ നമസ്‌കാരം അസാധുവാക്കുമോ? ഇനി ഫോണ്‍കാരന്റെ നമസ്‌കാരം മുറിഞ്ഞാല്‍ തന്നെ അത്‌ ഓഫ്‌ ചെയ്യലല്ലേ ഉചിതം?

23 July 2011

അർത്ഥശുന്യതയുടെ തത്വശാസ്ത്രം - ഡോ.എം.ഉസ്മാൻ

സത്യത്തിന്റെ സ്ഥായീ ഭാവം - ചെറിയമുണ്ടം അബ്ദുൾ ഹമീദ്

സമ്മാനദാന നാൾ - എം സലാഹുദ്ദീൻ മദനി

ദിവ്യകാരുണ്യത്തിന്റെ ശീതളച്ചായയിൽ. - ചെറിയമുണ്ടം അബ്ദുൾ ഹമീദ്

ആത്മാവിനോടും ശരീരത്തോടും സന്തുലിത സമീപനം - ചെറിയമുണ്ടം അബ്ദുൾ ഹമീദ്

19 June 2011

പ്രവാചകരും അവരുടെ പ്രബോധിതരും തമ്മിലെ തര്‍ക്കം,!! ഫറോവയും നമ്രൂദ്ദും ചില ചരിത്ര വസ്തുതകള്‍



“അധികാരികളും  അവര്‍ക്കുള്ള അനുസരണവും നിലനില്‍ക്കുന്ന കാലമത്രയും തുടരുന്ന, കാലഹരണപ്പെടാത്ത ഈ ശിര്‍ക്കിനെപറ്റി (രാഷ്ട്രീയ ശിര്‍ക്ക്)  നബി(സ) താക്കീത് നല്‍കാതിരിക്കുമോ ? മനുഷ്യനെ സ്വർഗ്ഗത്തിലേക്കടുപ്പിക്കുന്നതും നരകത്തില്‍ നിന്നകറ്റുന്നതുമായ മുഴുവന്‍ കാര്യങ്ങളും പഠിപ്പിച്ചു തന്ന അന്തിമ പ്രവാചകന്‍ അത്യന്തം ഗുരുതരമായ രാഷ്ടീയശിര്‍ക്കിന്റെ കാര്യം വിസ്മരിച്ചുവെന്നാണോ നാം മനസ്സിലാക്കേണ്ടത് ?” എന്ന അന്വേഷണത്തിന് ജമാ‌അത്തിന്റെ മറുപടി ഇപ്രകാരമാണ്.
പൂര്‍വ്വസമുദായങ്ങളിലേക്കെല്ലാം അല്ലാഹു പ്രവാചകന്മാരെ അയച്ചിട്ടുണ്ടെന്നും ‘അല്ലാഹുവിന് ഇബാദത്ത് ചെയ്യുക; ത്വാഗൂത്തിനെ വെടിയുക’ എന്ന സന്ദേശം അവര്‍ക്കെല്ലാം എത്തിച്ചുകൊടുത്തിട്ടുണ്ടെന്നും നിങ്ങള്‍ സമ്മതിക്കുമോ? സമ്മതിക്കുമെങ്കില്‍ അല്ലാഹുവിനു മാത്രമവകാശപ്പെട്ട വിധികര്‍തൃത്വം ഭരണാധികള്‍ക്ക് വകവെച്ചു കൊടുക്കുകയും തദടിസ്ഥാനത്തില്‍ അവരെ അനുസരിക്കുകയും ചെയ്യുന്നത് ശിര്‍ക്കാണെന്ന് അവരെ താക്കീത് ചെയ്തിട്ടുണ്ടെന്നല്ലേ അതിനര്‍ഥം ? അപ്പോള്‍ ജമാ‌അത്ത് പറയുന്ന ശിര്‍ക്കിനെപറ്റി പൂര്‍വ്വ സമുദായങ്ങള്‍ താക്കീത് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ഖുര്‍‌ആന്‍ അത് പരാമര്‍ശിച്ചിട്ടുണ്ടെന്നും വ്യക്തം.(പേജ് 217 , ഇബാദത്ത് ഒരു സമഗ്രപഠനം)