25 January 2012

വെല്‍ഫെയര്‍ പാര്‍ട്ടി ????




ഇതില്‍ എവിടെയെങ്കിലും ഇസ്ല്ലാമിക വ്യവസ്ഥയുടെ സ്ഥാപനം എന്ന ലക്ഷ്യം വായിക്കാന്‍ കഴിയുന്നുവോ???


വെല്‍ഫെയര്‍ പാര്‍ട്ടി എന്തിനാണ്‌ വോട്ട് ചോദിക്കുന്നത്.???
എന്ത് മാറ്റത്തിന്‌ ?

സ്ഥാപകന്‍റെ ഭാഷയില്‍ പറഞ്ഞാല്‍  അമുസ്ലിം പാചകക്കാരനില്‍ നിന്ന് മുസ്ലിം പാചകക്കാരനിലേക്കുള്ള "മാറ്റം". നിഷിദ്ധ വ്യവസ്ഥയുടെ മാറ്റമല്ല. ചലിപ്പിക്കുന്ന കരങ്ങളുടെ മാറ്റം മാത്രം.
"അതിനാല്‍ നിലവിലുള്ള ദുര്‍വ്യവസ്ഥിതിയെ അതേപടി നിലനിര്‍ത്തിക്കൊണ്ട്, അതിനെ ചലിപ്പിക്കുന്ന കൈകളെ മാത്രം മാറ്റുകയെന്ന ബാഹ്യമായ ഒരു പരിവര്‍ത്തനം കൊണ്ട് സം‍തൃപ്തിയടയുക നമുക്ക് സാദ്ധ്യമല്ല....." ഇതായിരുന്നു  "ജമാഅത്തെ ഇസ്ലാമിയുടെ സന്ദേശം" അന്ന്.

"നമ്മുടെ വിരോധം കേവലം മതേതര-ദേശീയ-ജനാധിപത്യ വ്യവസ്ഥിതിയോടാണ്‌. അതിനെ ചലിപ്പിക്കുന്ന കൈകള്‍ ഹിന്ദുവിന്‍റെയോ മുസല്‍മാന്‍റെയോ, പാശ്ചാത്യന്‍റെയോ ആരുടെ തന്നെയായാലും കൊള്ളാം. ഏതു നാട്ടില്‍ ‍, ഏതു ജനതയുടെ മേല്‍ ഈ ഭയങ്കരവിപത്ത് അടിച്ചേല്‍പിക്കപ്പെടുന്നതായാലും അവിടത്തെ ദൈവ ദാസന്മാരെ നാം ശക്തിയുക്തം ആഹ്വാനം ചെയ്യുന്നതായിരിക്കും, ആ വിപത്തിനെക്കുറിച്ച് ജാഗരൂകരാകുവാന്‍! അതിനെ തുടച്ചു മാറ്റി ഒരു ഉത്തമ സാമൂഹ്യവ്യവസ്ഥിതി സ്ഥാപിക്കുവാന്‍ "

വര്‍ഷങ്ങള്‍ക്ക് ശേഷം ജനാധിപത്യമാകുന്ന ഭയങ്കരവിപത്തിനെ ചലിപ്പിക്കുന്ന കൈകളെ മാറ്റി, സ്വയം അതിനെ ചലിപ്പിക്കാന്‍ ജമാഅത്തുകാര്‍ രംഗത്തു വന്നിരിക്കുന്നു.

ജമാഅത്ത് "രാഷ്ട്രീയ ശിര്‍ക്ക്" ഇതര മുസ്ലിംകളില്‍ ആരോപിച്ചതിന്‍റെ കാരണം കാണുക.

"3 ചോദ്യം എന്‍ വി മുഹമ്മദ് സക്കരിയ്യ. കോണ്‍ഗ്രസ്സ്, ജനതാദള്‍, മുസ്ലിം ലീഗ് തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നത് മൂലം മുജാഹിദ് പ്രവര്‍ത്തകര്‍ നിയമനിര്‍മ്മാണത്തിന്‍റെ പരമാധികാരം അല്ലാഹു അല്ലാത്തവര്‍ക്കു വകവച്ചു കൊടുക്കുന്നുവെന്നും, ശിര്‍ക്ക് ചെയ്യുന്നുവെന്നും ജമാഅത്തെ ഇസ്ലാമിക്ക് വാദമുണ്ടോ?

 മറുപടി. ശൈഖ് മുഹമ്മദ് കാരക്കുന്ന്
ഇന്ത്യയിലെ എല്ലാ മതേതര ജനാധിപത്യ രാഷ്ടീയ കക്ഷികളും നിയമനിര്‍മ്മാണത്തിന്‍റെ പരമാധികാരം ജനങ്ങള്‍ക്കാണെന്ന് പ്രഖ്യാപിച്ചവയാണ്‌. അല്ലാഹുവിന്നാണെന്ന് പ്രഖ്യാപിച്ച ഒരു പാര്‍ട്ടിയുമില്ല. അത്തരം സംഘടനകളുടെ ആദര്‍ശല‍ക്ഷ്യങ്ങളും ഭരണഘടനയും മനസ്സാ അംഗീകരിച്ച് അവയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവര്‍ നിയമനിര്‍മ്മാണത്തിന്‍റെ പരമാധികാരം ജനങ്ങള്‍ക്കാണെന്ന അവയുടെ പ്രഖ്യാപിത നയത്തോട് ആത്മാര്‍ത്ഥത പുലര്‍ത്തുന്നുണ്ടോ ഇല്ലേ എന്ന് തീരുമാനിക്കേണ്ടത് അങ്ങനെ ചെയ്യുന്നവരാണല്ലോ. നിയമനിര്‍മ്മാണത്തിന്‍റെ പരമാധികാരം ജനങ്ങള്‍ക്കാണെന്ന അവയുടെ കാഴ്ച്ചപ്പാട് ആത്മാര്‍ത്ഥമായി അംഗീകരിക്കുന്നെണ്ടെങ്കില്‍ അത് "ശിര്‍ക്ക്" തന്നെ." (ഫെയ്സ് ടു ഫെയ്സ് പേജ് 184).

ജമാഅത്തു നേതാവിന്‍റെ മേല്‍ വിശദീകരണമനുസരിച്ച് ഇപ്പോള്‍ അവര്‍ കഠിനാധ്വാനം ചെയ്യുന്ന  വെല്‍ഫെയര്‍ പാര്‍ട്ടി യെ പറ്റി ചില കാര്യങ്ങള്‍ അറിയേണ്ടതുണ്ട്.

വെല്‍ഫെയര്‍ പാര്‍ട്ടി, നിയമനിര്‍മ്മാണത്തിന്‍റെ പരമാധികാരം ജനങ്ങള്‍ക്കോ അതോ അല്ലാഹുവിന്നാണ്‌ എന്നോ   പ്രഖ്യാപിച്ചത്?
വെല്‍ഫെയര്‍ പാര്‍ട്ടിയുടെ ആദര്‍ശല‍ക്ഷ്യങ്ങള്‍ മനസ്സാ അംഗീകരിച്ച് അവയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ജമാഅത്തുകാര്‍  നിയമനിര്‍മ്മാണത്തിന്‍റെ പരമാധികാരം ജനങ്ങള്‍ക്കാണെന്ന (ജനാധിപത്യ വ്യവസ്ഥ) അതിന്‍റെ  പ്രഖ്യാപിത നയത്തോട് ആത്മാര്‍ത്തത പുലര്‍ത്തുന്നുണ്ടോ ഇല്ലയോ ?
ഇപ്പോള്‍ കോണ്‍ഗ്രസ്സ്, ജനതാദള്‍, മുസ്ലിം ലീഗ് തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളും  വെല്‍ഫെയര്‍ പാര്‍ട്ടിയും തമ്മില്‍ "ജനങ്ങള്‍ക്ക് നിയമനിര്‍മ്മാണാധികാരം (ജനാധിപത്യം)" നല്‍കുന്ന വിഷയത്തില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ ? ( അഴിമതിയുടെ കാര്യത്തിലല്ല.)
ഇക്കാലഘട്ടത്തിലെ "ഭയങ്കര വിപത്തായ" ജനാധിപത്യ- മതേതര വ്യവസ്ഥ അഴിമതിയും സ്വജനപക്ഷപാതവും മുഖേന ദുര്‍ബലമായി  തകരുന്നതിനെ സഹായിക്കലാണോ, അല്ല അതിനെ ശുദ്ധീകരിച്ച് ശക്തമാക്കലാണോ "ഇബാദത്ത്"?
കോണ്‍ഗ്രസ്സ്, ജനതാദള്‍, മുസ്ലിം ലീഗ് തുടങ്ങിയ രാഷ്ട്രീയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്ന മുസ്ലിംകളും  വെല്‍ഫെയര്‍ പാര്‍ട്ടിയില്‍ ചേര്‍ന്ന് ജനാധിപത്യം ശക്തമാക്കാന്‍ ശ്രമിക്കുന്ന ജമാഅത്തുകാരും തമ്മില്‍ "രാഷ്ടീയ ശിര്‍ക്ക്" ചെയ്യുന്ന വിഷയത്തില്‍ (അത് ശിര്‍ക്കാണെങ്കില്‍) എന്തെങ്കിലും വ്യത്യാസമുണ്ടോ?

ഭരണകൂടം നീതി കാണിക്കുന്നെങ്കില്‍ അതിനെ എതിര്‍ത്ത് പകരം അരാജകത്വം വരുത്തരുത് എന്ന് പറഞ്ഞതിനെ വരെ അവര്‍ പരിഹസിച്ചു. താഴെ കാണുക.

" മുജാഹിദുകള്‍ പറയുന്നു: " ഭരണം നീതിയോട് കൂടിയതാണെങ്കില്‍ എതിര്‍ക്കേണ്ടതില്ലെന്നും അനീതിയാണെങ്കില്‍ എതിര്‍ക്കേണ്ടതാണെന്നുമുള്ളത് ഇസ്ലാമിന്‍റെ മറ്റൊരു തത്വമാണ്‌. അവിടെ മുസ്ലിം ഗവണ്‍‍മെന്‍റോ അമുസ്ലിം ഗവണ്‍‍മെന്‍റോ എന്നതല്ല, നീതിയോ അനീതിയോ എന്നതാണ്‌ പ്രശ്നം" (ഇബാദത്തും ഇത്വാഅത്തും കെ പി മുഹമ്മദ് മൌലവി) നീതിയും അനീതിയും ഏതെന്ന് തീരുമാനിക്കേണ്ടത് അല്ലാഹുവാണ്‌, ഈ തത്വം തന്നെ അമുസ്ലിം ഗവണ്‍മെന്‍റ് അംഗീകരിക്കുകയില്ല. നിയമനിര്‍മ്മാണത്തിന്‍റെ പരമാധികാരം അല്ലാഹുവിനാണെന്ന് അംഗീകരിക്കാതിരിക്കലാണ്‌ ഏറ്റവും വലിയ അനീതി. ഒരമുസ്ലിം ഭരണകൂടം അല്ലാഹുവിന്‍റെ നിയമനിര്‍മ്മാണാധികാരം അംഗീകരിക്കുന്ന പ്രശ്നമില്ലല്ലോ." ( ശൈഖ് മുഹമ്മദ് കാരക്കുന്ന്. ഫെയ്സ് ടു ഫെയ്സ് പേജ് 196)

അനീതിക്കെതിരില്‍ "കാരവന്‍" നയിച്ചവര്‍ ‍, "നിയമനിര്‍മ്മാണത്തിന്‍റെ പരമാധികാരം അല്ലാഹുവിനാണെന്ന് അംഗീകരിക്കാതിരിക്കലായ  ഏറ്റവും വലിയ അനീതിക്കെതിരില്‍ ‍" ഒരക്ഷരം ഉരിയാടിയിട്ടില്ല. ഇപ്പോള്‍ പാര്‍ട്ടിയായിട്ടും ആ വിഷയം പരിഗണനയിലില്ല.

നിയമനിര്‍മ്മാണത്തിന്‍റെ പരമാധികാരം അല്ലാഹുവിനാണെന്ന് അംഗീകരിക്കാതിരിക്കലായ ഏറ്റവും വലിയ അനീതിയെ എതിര്‍ക്കല്‍ , അവര്‍ ഉണ്ടാക്കിയ വെല്‍ഫെയര്‍ പാര്‍ട്ടിയുടെ അജണ്ടയില്‍ ഉണ്ടോ??? 

പ്രബോധനം വാരികയില്‍ നിന്ന് 

"താഴെ ചരിത്രപരമായ ചില സിനാരിയോകള്‍ കൊടുക്കുന്നു. അവയെ നമ്മുടെ കാലവുമായി സമന്യയിച്ചുവായിച്ചുനോക്കൂ
1. മക്കയിലോ മദീനയിലോ പ്രാര്‍ത്ഥനക്ക് മാത്രം നേതൃത്വം കൊടുത്തുമതിയാക്കുന്ന മുഹമ്മദ് നബി(സ)യെ സംബന്ധിച്ച് നമുക്ക് ചിന്തിക്കുവാന്‍ സാധിക്കുമോ? (ഇന്ന് ഇസ്ലാമിന്റെ സ്തംഭങ്ങളായി മുസ്ലിംകള്‍ വിശ്വസിക്കുന്ന കാര്യങ്ങളെല്ലാം മദീനയില്‍ വച്ചാണ് നിര്‍ബന്ധമായതെന്ന് ഓര്‍ക്കുക.) നബി(സ)യുടെ പിന്നില്‍ നിന്ന് നമസ്കരിക്കുന്ന സഹാബികളില്‍ ആരെങ്കിലും പള്ളിക്കുപുറത്ത് അറബി അല്ലെങ്കില്‍ ഖുറൈശി ദേശീയ വ്യവസ്ഥിതിക്കോ പേര്‍ഷ്യന്‍ വ്യവസ്ഥിതിക്കോ പണിയെടുക്കുന്നതായി സങ്കല്പിക്കാന്‍ സാധിക്കുമോ?പ്രാര്‍ത്ഥനേതര വിഷയങ്ങളില്‍ അബൂജഹലിനും ഉത്ത്ബത്തിനും ശൈബത്തിനുമൊക്കെ മുദ്രാവാക്യം വിളിച്ച് മുന്നേറുന്നത് ഒന്ന് ആലോചിച്ചുനോക്കുക. ഈ സ്വഭാവത്തിലായിരുന്നു നബി(സ) തന്‍റെ അനുയായികളെ സംഘടിപ്പിച്ചിരുന്നതെങ്കില്‍ 23 വര്‍ഷക്കാലം കൊണ്ട് നബി(സ) സൃഷ്ടിച്ച സാമൂഹ്യപരിവര്‍ത്തനം സാധ്യമാകുമായിരുന്നോ?" (പ്രബോധനം പേജ് 23, 1998 മാര്‍ച്ച് 7,തൗഹീദും ശിര്‍ക്കും)

ഇന്ത്യയിലെ മതവിരുദ്ധരല്ലാത്ത രാഷ്ട്രീയ പാര്‍ട്ടികളില്‍ സമുദായ ഉന്നമനവും ജനക്ഷേമവും ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചിരുന്ന മുസ്ലിംകളെ കപടവിശ്വാസികളായി മുദ്രകുത്താന്‍ ജമാഅത്തുകാര്‍ പറഞ്ഞിരുന്ന ഉദാഹരണങ്ങളിലൊന്നാണ് മേല്‍ ഉദ്ധരിച്ചത്. ഇതുപോലെ വേറെയും 'ചരിത്രപരമായ ചില സിനാരിയോകള്‍ ' ജമാഅത്തുകാരെ പരിചയമുള്ളവര്‍ കേള്‍ക്കുകയും വായിക്കുകയും ചെയ്തുകാണും. കാലത്തിന്‍റെ കുത്തൊഴുക്കില്‍ അവര്‍ പറഞ്ഞത് അവരെ തന്നെ ഉണര്‍ത്തേണ്ട ദുര്‍ഗതിയിലെത്തി 'നയം മാറ്റ"മെന്ന മുഖം മൂടിയണിഞ്ഞ "ആദര്‍ശമാറ്റം".

നബി(സ)യുടെ പിന്നില്‍ നിന്ന് നമസ്കരിച്ചവരില്‍ ആരെങ്കിലും 'നിയമനിര്‍മ്മാണത്തിന്‍റെ പരമാധികാരം ജനങ്ങള്‍ക്ക്(ജനാധിപത്യം)' എന്ന ദുഷിച്ച വ്യവസ്ഥിതിക്ക് പണിയെടുത്തിരുന്നോ? അതായത് ഇസ്ലാമിക വ്യവസ്ഥ മനസ്സിലും പ്രവര്‍ത്തനം ഇതരദീനീന്‍റെ (ജനായത്ത ദീനിന്‍റെ) ഇഖാമത്തിനുമായിരുന്നുവോ? അതിന്‍റെ പുര്‍ണ്ണശോഭയോടെയുള്ള നിലനില്‍പ്പ് ലക്ഷ്യമാക്കി രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാക്കി പ്രവര്‍ത്തിച്ചിരുന്നോ?

ജമാഅത്തിന്‍റെ രാഷ്ട്രീയ  പാര്‍ട്ടി  'നിയമനിര്‍മ്മാണത്തിന്‍റെ പരമാധികാരം ജനങ്ങള്‍ക്ക് എന്ന ജനാധിപത്യം' തകര്‍ത്തെറിഞ്ഞ് ദൈവത്തിന്‍റെ പരമാധികാരം സ്ഥാപിക്കലാണ് തങ്ങളുടെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടോ? അത്തരം ഒരു ലക്ഷ്യം പ്രഖ്യപിക്കാത്ത പാര്‍ട്ടിയില്‍ ഒരു ജമാ‍അത്ത്കാരന്‌ പ്രവര്‍ത്തിക്കാമോ?? 

അബൂജഹലിനും ഉത്ത്ബത്തിനും ശൈബത്തിനുമൊക്കെ മുദ്രാവാക്യം വിളിച്ച് ഇതര മുസ്ലിംകള്‍ മുന്നേറുന്നത് ആലോചിച്ചുനോക്കുന്നതോടൊപ്പം ഇന്നസലാത്തീ വനുസ്ക്കീ ഓതി നമസ്കരിച്ച ശേഷം "അഴിമതിമുക്ത ജനാധിപത്യത്തിന്‌" പരിശ്രമിക്കുന്ന ജമാഅത്തുകാരുടെ റാലി കൂടി ചേര്‍ത്ത് നോക്കുക. "ഹുക്കൂമത്തെ ഇലാഹി" സ്ഥാപിക്കാന്‍ ആകെ ഉണ്ടായിരുന്നെന്ന് അവകാശപ്പെട്ടിരുന്ന ജമാഅത്തുകാരും "ജനാധിപത്യത്തിന്‍റെ" സംസ്ഥാപനത്തിനായി പോയ സ്ഥിതിക്ക് ഇനി ആരൂണ്ട് "പ്രവാചകന്‍റെ കൂടെ" ബാക്കി. ????

വര്‍ജ്ജിക്കപ്പെടേണ്ടതാണെന്ന് പഠിപ്പിക്കപ്പെട്ട 'നിയമനിര്‍മ്മാണത്തിന്‍റെ പരമാധികാരം ജനങ്ങള്‍ക്ക് എന്ന ജനാധിപത്യ' ആശ്ലേഷണമാണോ (അധികാരികളെ ജനങ്ങള്‍ തന്നെ തിരഞ്ഞെടുക്കുന്നു എന്ന വശമല്ല ഉദ്ധേശിച്ചത് ) 50 വര്‍ഷക്കാലം കൊണ്ട് വന്ന പുരോഗതി.

'ഇന്ന സ്വലാത്തീ വനുസ്കീ' ജമാഅത്തുകാര്‍ക്ക് തന്നെ ഓതിക്കൊടുക്കേണ്ട ദുര്‍ഗതിയോ?
മാര്‍പ്പാപ്പയെ തന്നെ കുര്‍ബാന പഠിപ്പിക്കേണ്ടി വന്നെന്നോ ???

"ഭരണം മാറ്റാന്‍" ജമാഅത്ത് നടക്കുമ്പോള്‍ ഇസ്ലാഹീ പ്രവര്‍ത്തനം നടത്തിയവരോട് അന്ന് ജമാഅത്തുകാര്‍ പറഞ്ഞിരുന്നു , വലിയ "കുളം" നിര്‍മ്മിക്കാനുള്ള സ്ഥലത്ത് ചെറിയ ചെറിയ കുഴികള്‍ കുഴിക്കല്‍ മണ്ടത്തരമാണെന്ന് .

ഇന്ന് അത് അവരോട് തന്നെ പറയാം. കാരണം "ജനാധിപത്യം എന്ന ദുഷിച്ച വ്യവസ്ഥയെ തന്നെ മാറ്റാന്‍ ശ്രമിക്കുമ്പോള്‍ , പിന്നെ അതിലെ അഴിമതിയും മറ്റും പ്രത്യേകമായി മാറ്റേണ്ടതുണ്ടോ ? വ്യവസ്ഥ മാറുമ്പോള്‍ തനിയെ അതും മാറില്ലേ ?? മാറ്റാനുള്ള "ദുഷിച്ച വ്യവസ്ഥയെ" കുളിപ്പിച്ച് നന്നാക്കി പിന്നെ അത് മാറ്റല്‍ അധ്വാന നഷ്ടമല്ലേ? പൊളിക്കാന്‍ വച്ച കെട്ടിടം പിന്നെയും മെയിന്‍റനന്‍സ് നടത്തേണ്ടതുണ്ടോ ? തന്നെത്താന്‍ പൊളിഞ്ഞ് വീണാല്‍ അത് ലാഭമെന്ന് കണക്കാക്കി നില്‍ക്കാതെ , അത് ശരിയാക്കാന്‍ പോക്ക് എത്ര വൈരുധ്യം ?


--------------------------------------------------------------------------------------------

>>വെൽഫെയർ പാർട്ടിക്ക് ജമാ അ ത്തെ ഇസ്ലാമിയുടെ ലക്‌ഷ്യം അല്ല ഉള്ളത്, നിലവിലെ അവസ്ഥയിൽ രാജ്യത്തിന്‌ മൂല്യാധിഷ്ടിധമായ ഒരു രാഷ്ട്രീയം സമര്പ്പിക്കുന്നു വെൽഫെയർ പാർട്ടി <<<

മുഹമ്മദ് നബിയുടെ പിന്നില്‍ നിന്ന് നമസ്കരിച്ച സഹാബിമാര്‍ , പ്രജായത്തദീനിന്‌ സമാനമായ മറ്റൊരു ദീനായിരുന്ന അറേബ്യന്‍ ജാഹിലീ വ്യവസ്ഥിതിയുടെ "മൂല്യവല്‍ക്കരണ"ത്തിന്‌ വേണ്ടി പ്രവര്‍ത്തിച്ചിരുന്നുവോ ??? അതിനെ തകര്‍ക്കാനാണോ, അല്ല തകരാതെ നിലനിര്‍ത്തി മൂല്യം ഉണ്ടാക്കാന്‍ ആണോ അവര്‍ പണിയെടുത്തത് ???? 


മുഹമ്മദ് നബിയുടെ പിന്നില്‍ നിന്ന് നമസ്കരിച്ച സഹാബിമാര്‍ , മറ്റേതെങ്കിലും 'ദീനിന്‍റെ ഉന്നമനത്തിനായി' പ്രവര്‍ത്തിച്ചിരുന്നുവോ ?? അവര്‍ "ഇസ്ലാം ദീനില്‍ " ആയിരുന്നുവോ , അല്ല 'പ്രജായത്ത ദീനില്‍ ' ആയിരുന്നുവോ ??

വെല്‍ഫയര്‍ പാര്‍ട്ടിയൂടെ നിയമാവലിയില്‍ നിയമനിര്‍മ്മാണത്തിന്‍റെ പരമാധികാരം അല്ലാഹുവിനാണ്‌ എന്ന് എഴുതിയിട്ടുണ്ടോ ?? ഇല്ലെങ്കില്‍ അത്തരമൊരു സംഘടനയില്‍ ഒരു മുസ്ലിമിന്‌ ചേര്‍ന്ന് പ്രവര്‍ത്തിക്കല്‍ , കാപട്യം അല്ലേ?

മുഹമ്മദ് നബിയുടെ പിന്നില്‍ ദീനിലും , കൃസ്ത്യന്‍ പാതിരിയുടെയോ മറ്റോ പിന്നില്‍ "രാഷ്ടത്തിന്‍റെ" കാര്യത്തിലോ മാറി മാറി സഹാബിമാര്‍ പ്രവര്‍ത്തിച്ചിരുന്നുവോ ???




>>രാഷ്ട്രീയ രംഗത്ത് പരമാധികാരം അല്ലാഹുവിനല്ലാത്ത ആര്കെങ്കിലും വക വെച്ച് കൊടുത്തിട്ട് (അങ്ങിനെ നിയ്യത്ത് വെച്ചിട്ട്) ആണ് പ്രവർത്തിക്കുന്നത് എങ്കിൽ തീര്ച്ചയായും അത് ശിർക്ക് തന്നെ, വെൽഫയർ പാർട്ടിയിൽ ആണെങ്കിലും.<<

ഭരണഘടനയില്‍ നിയമനിര്‍മ്മാണാധികാരം "ജനങ്ങള്‍ക്ക്" എന്ന് എഴുതിയ പാര്‍ട്ടിയില്‍ "അങ്ങിനെ അല്ലാത്ത നിയ്യത്ത് " വച്ച് പ്രവര്‍ത്തിക്കല്‍ , അറിഞ്ഞിട്ടും ചെയ്യാതിരിക്കല്‍ എന്ന മുഴുത്ത കാപട്യമല്ലേ ???
അങ്ങിനെയെങ്കില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ എതിര്‍ക്കുന്നതെന്ത്ന്‌. ഒരു നിയ്യത്ത് ചൊല്ലി ക്കൊടുത്താല്‍ പോരെ ??


വെറും ഒരു നിയ്യത്ത് ചൊല്ലല്‍ വിഷയത്തിലെ ക്രമക്കേടിന്‍റെ പേരില്‍ , ഇക്കാലമത്രയും രാഷ്ട്രസേവനം നടത്തിയവരെ, ഇകഴ്ത്തിയവരുടെ സമുദായ സ്നേഹം അപാരം തന്നെ.

"രാഷ്ട്രിയ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്ന്വര്‍ക്ക് വേണ്ട നിയ്യത്ത് - ഒരു സമഗ്ര പഠനം" എന്ന ഒരു ബുക്കിലൂടെ തീരാവുന്ന "ശാഖാപരമായ" പ്രശ്നമായിരുന്നില്ലേ ഇത് ???













 



'ഇസ്ലാം ദീനില്‍ " പ്രവേശിച്ച് ഇതര ദീനുകളായ പ്രജായത്തവും സോഷ്യലിസവും കയ്യൊഴിക്കാന്‍ പഠിപ്പിക്കപ്പെട്ടവരുടെ ഭരണഘടന കാണാം.

Article 4: Allegiance to the Constitution of India

The Party shall bear true faith and allegiance to the Constitution of India as by law established and to the principles of socialism, secularism and democracy and would uphold the sovereignty, unity and integrity of India.




നേതാവിന്‍റെ വരികള്‍ :

"ഇന്ത്യയിലെ എല്ലാ മതേതര ജനാധിപത്യ രാഷ്ടീയ കക്ഷികളും നിയമനിര്‍മ്മാണത്തിന്‍റെ പരമാധികാരം ജനങ്ങള്‍ക്കാണെന്ന് പ്രഖ്യാപിച്ചവയാണ്‌. അല്ലാഹുവിന്നാണെന്ന് പ്രഖ്യാപിച്ച ഒരു പാര്‍ട്ടിയുമില്ല. അത്തരം സംഘടനകളുടെ ആദര്‍ശല‍ക്ഷ്യങ്ങളും ഭരണഘടനയും മനസ്സാ അംഗീകരിച്ച് അവയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നവര്‍ നിയമനിര്‍മ്മാണത്തിന്‍റെ പരമാധികാരം ജനങ്ങള്‍ക്കാണെന്ന അവയുടെ പ്രഖ്യാപിത നയത്തോട് ആത്മാര്‍ത്ഥത പുലര്‍ത്തുന്നുണ്ടോ ഇല്ലേ എന്ന് തീരുമാനിക്കേണ്ടത് അങ്ങനെ ചെയ്യുന്നവരാണല്ലോ."



മേല്‍ ഭരണഘടനയുള്ള വെല്‍ഫയര്‍ പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ , ആ ഭരണഘടനയോട് കൂറ് പുലര്‍ത്തുന്നുണ്ടോ?? ഇസ്ലാമിക വ്യവസ്ഥിതിക്ക് ശ്രമിക്കുന്നവര്‍ക്ക് അക്കാര്യ സാധ്യത്തിനായി "നിഫാഖ്" ചെയ്യാം എന്ന ഒരു "ഇളവ്" ഇസ്ലാമില്‍ ഉണ്ടോ ??? ഔദ്യോഗികമായി തന്നെ "നിഫാഖ്" നിര്‍ദ്ദേശിക്കപ്പെട്ടിട്ടാണോ ഇതില്‍ പ്രവര്‍ത്തിക്കുന്നത് ??

ഇതേ ഭരണഘടന വരികള്‍ ഉള്ള പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കല്‍ ഇപ്പോഴും "നിഫാഖ്" തന്നെയോ ?? അല്ല ഞങ്ങള്‍ക്ക് മാത്രം ഹലാല്‍ നിങ്ങള്‍ക്കൊക്കെ ഹാറാം തുടരും എന്നാണോ ???  




ഹല്‍ഖയില്‍ വച്ച് "ജനാധിപത്യം, മതേതരത്വം, സോഷ്യലിസം" എന്നീ ദീനുകളില്‍ നിന്ന് ഞങ്ങള്‍ "ഇസ്ലാം ദീനില്‍ പ്രവേശിക്കുന്നു എന്ന് പ്രതിജ്ഞ. ശേഷം ഫാദറിന്‍റെ പിന്നില്‍ വെല്‍ഫെയറിന്‌ വേണ്ടി അണിനിരക്കുമ്പോള്‍ മറ്റൊരു പ്രതിജ്ഞ; നേരത്തെ നടത്തിയതിന്‌ നെര്‍ വിപരീതം.

">>The Party shall bear true faith and allegiance to the Constitution of India as by law established and to the principles of socialism, secularism and democracy and would uphold the sovereignty, unity and integrity of India.<<

പള്ളിയില്‍ ഒരു ദീന്‍ , പാര്‍ട്ടിയാപ്പീസില്‍ "പ്രജായത്ത -സോഷ്യലിസ്റ്റ്- സെക്യുലരിസ്റ്റ്" ദീനില്‍ .

സ്ഥാപകന്‍റെ ഭാഷയില്‍ പറഞ്ഞാല്‍ ഒരേ സമയം രണ്ട് ദീനില്‍ നില കൊള്ളുക അസാധ്യമായതിനാല്‍ ; വെല്‍ഫയര്‍ ആപ്പീസിലിരിക്കുമ്പോള്‍ ഏത് ദീനാണ്‌ സ്വീകരിക്കുന്നത് എന്നും, ഏത് ദീനിനെയാണ്‌ സന്തോഷത്തോടെ യാത്രയാക്കുന്നതെന്നും അറിയാന്‍ താല്‍പര്യമുണ്ട് !!!!




എന്താണ്‌ നിഫാഖ്?

ഒന്ന് വിശ്വസിക്കുകയും മറ്റൊന്നിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നത് കാപട്യമാകുമോ? അല്ലാഹുവിന്‌ വിറ്റ ശരീരവും സമ്പത്തും രാഷ്ട്രീയക്കാര്‍ക്കോ മറ്റൊ മറിച്ചു വില്‍ക്കുന്നത് ഇക്കൂട്ടത്തില്‍ പെടുമോ?
നമസ്‍കാരത്തില്‍ നാം ചൊല്ലുന്ന ഇന്ന സ്വലാത്തീ വനുസുകീ.................... എന്ന പ്രതിജ്ഞയുടെ പ്രായോഗിക രൂപമെന്താണ്‌? ഉദ്ഖുലൂ ഫിസ്സില്‍മി കാഫ്ഫതന്‍.............. എന്ന ആയ്ത്തിന്‍റെ വിവക്ഷയെന്താണ്‌?

constitution of jamaat party
>>The Party shall bear true faith and allegiance to the Constitution of India as by law established and to the principles of socialism, secularism and democracy and would uphold the sovereignty, unity and integrity of India.<<

ഒരു മുസ്‍ലിം പ്രവര്‍ത്തിക്കേണ്ടത് ഇസ്‍ലാമികാധിപത്യത്തിനു വേണ്ടിയോ അതോ ഇതര വ്യവസ്ഥകളുടെ നിലനില്‍പിനും സംസ്ഥാപനത്തിനും വേണ്ടിയോ?

ഇത്തരം ഇസ്‍ലാമികമല്ലാത്ത അടിത്തറകളില്‍ സ്ഥപിതമായ പാര്‍ട്ടികള്‍ ചെയ്യുന്ന നല്ല, സാമൂഹ്യ സേവനപരമായ , മുസ്ലിം സമൂഹത്തിനുപകാരപ്പെടുന്ന പ്രവര്‍ത്തനങ്ങള്‍ അല്ലാഹുവിങ്കല്‍ സ്വീകാര്യമാകുമോ?

മേല്‍ ഭരണഘടയുള്ള ഒരു സംഘടനയില്‍ അതിന്‍റെ അംഗമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നത് അനുവദനീയമാണോ ?? 

ഇസ്ലാം ദീനിനെതിരായ , മറ്റു ദീനുകളായ "പ്രജായത്ത ദീന്‍, സോഷ്യലിസ്റ്റ് ദീന്‍, മതേതതര്‍ത്വ ദീന്‍' എന്നിവകളോട് true faith and allegiance കാണിക്കുന്ന ഒരു പാര്‍ട്ടി , ആ ദീനിന്‍റെ നിലനില്‍പിനായല്ലേ പ്രവര്‍ത്തിക്കുന്നത് ??

റസൂലും സഹാബത്തും ജൂതന്മാരുമായും മറ്റും സഹകരണ കരാറുകള്‍ ഉണ്ടാക്കിയിട്ടുണ്ട്. പക്ഷെ അവരാരെങ്കിലും (ന‍ഊദു ബില്ലാഹ്) ജൂതന്മാരായിട്ടുണ്ടോ? അവരുടെ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കായി പ്രവര്‍ത്തിച്ചിട്ടുണ്ടോ? റസൂലിന്‍റെ പിന്നില്‍ നിന്ന് നമസ്‍കരിച്ച ഏതെങ്കിലും ഒരു സ്വഹാബി വല്ലപ്പോഴും മറ്റേതെങ്കിലും നേതാവിന്‍റെ- മുസ്‍ലിംകളല്ലാത്തവരുടെ കാര്യമിരിക്കട്ടെ, സാമുദായിക വാദിയായിരുന്ന അബുദുല്ലാഹിബ്നു സബ‍ഇന്‍റെയെങ്കിലും പിന്നില്‍ അണിനിരന്ന് , സത്യവിശ്വാസം അംഗീകരിച്ചുകൊണ്ടു തന്നെ -പ്രവര്‍ത്തിച്ച വല്ല സംഭവവും ഇസ്‍ലാമിക ചരിത്രത്തില്‍ എവിടെയെങ്കിലുമുണ്ടോ?
(ഉദാഹരണം: രാഷ്ട്രീയമായി, തന്നെകൊണ്ട് കഴിയുന്നിടത്തോളം മുസ്‍ലിംകള്‍ക്ക് നേട്ടമുണ്ടാക്കണം എന്ന സദുദ്ദേശ്യത്തോടെ , അത്തരം കാര്യങ്ങള്‍ നന്നായി അറിയുന്ന ആളെന്ന നിലക്ക് 'ഞങ്ങള്‍ ഇസ്‍ലാഹ് മാത്രമെ ഉദ്ദേശിക്കുന്നുള്ളു' എന്ന് വാദിക്കുന്ന അബുദുല്ലാഹിബ്‍നു സബ‍ഇനെ പോലെയുള്ള ആരെങ്കിലും നയിക്കുന്ന ഏതെങ്കിലും പാര്‍ട്ടിയില്‍ , അതിന്‍റെ ലക്ഷ്യം അംഗീകരിച്ചോ അല്ലാതെയോ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതാണ്‌ ഞാനുദ്ദേശിച്ചത്)

അങ്ങനെ ഒരു നിലപാട് ഒരാള്‍ സ്വീകരിക്കുന്നതിനെ കുറിച്ച് താങ്കളുടെ അഭിപ്രായമെന്താണ്‌? മദീനാ രാഷ്ട്രത്തെ സംബന്ധിച്ച് മുമ്പേ പരിചയമുള്ള , സാമുദായിക രാഷ്ട്രീയ പയറ്റിതെളിഞ്ഞ , മുസ്‍ലിംകളെ രാഷ്ട്രീയമായി നയിക്കാന്‍ എന്തുകൊണ്ടും പ്രാപ്തനായ അബ്‍ദുല്ലാഹിബുനു സബ‍ഇനെ , ലാഇലാഹ ഇല്ലല്ലാഹു മുഹമ്മദുന്‍ റസൂലുല്ലാഹ് എന്ന് പൂര്‍ണമായും അഗീകരിച്ച ഒരാള്‍ 'അതിനെതിരാകാതെ' , 'നല്ല ഉദ്ദേശങ്ങളോടെ' രാഷ്ട്രീയത്തില്‍ മാത്രം നേതാവായി സ്വീകരിച്ച് അയാളുടെ പാര്‍ട്ടിയിലെ അംഗമാകുന്നതിനെ കുറിച്ച് താങ്കള്‍ എന്തു പറയുന്നു? അത് ഇസ്‍ലാമിക വിരുദ്ധമാകുമോ? അല്ലാഹുവിനോടും പ്രവാചകനോടുമുള്ള ധിക്കാരവും തദ്വാരാ കാപട്യവും , ഈമാനിന്നും സത്യസാക്ഷ്യ വചനത്തിനും വിരുദ്ധമാകുമോ?




-----------------------------
Related links
ദീനും ദുന്‍യാവും വെല്‍ഫെയര്‍ പാര്‍ട്ടിയും - Shabab Weekly 08 March 2013

6 comments:

  1. റോഡും പാലവും നിര്‍മ്മിക്കുന്നതും ഗ്രാമ സഭ കൂടി (അമ്രുഹും ശൂറാ ബ്യ്നഹും)നാടും കാര്യങ്ങള്‍ തീരുമാനിക്കുന്നതും അല്ലാഹുവിന്റെ പരമാധികാരത്തില്‍ പങ്കു ചെര്‍ക്കലാണെന്ന് പടിപ്പിക്കപ്പെട്ട പഴയ നേതാക്കളും മിശ്ര വിദ്യാഭ്യാസത്തെ എതിര്‍ക്കുന്നത് ജമാഅത്തെ ഇസ്ലാമിയുടെ ആത്മാവിനെതിരാണ് എന്ന് അഖിലെന്ത്യക്കാരെ പഠിപ്പിക്കുന്ന സോളിഡാരിറ്റി നേതാക്കളും പ്രായോഗിക രാഷ്ട്രീയത്തിന്റെ സത്ഫലങ്ങള്‍ അനുഭവിച്ചറിഞ്ഞ കേരള നേതാക്കളും ആകെക്കൂടി കുഴച്ചു മറിച്ചു ഹലാക്കിന്റെ അവിലും കഞ്ഞിയുമാക്കി കളഞ്ഞ 'മഹത്തായ'ഇസ്ലാമിക പ്രസ്ഥാനം തനിമയോടെ നിലനിര്‍ത്താന്‍ ആകെയുള്ള സിമിക്കാരെ ഗവര്‍മെന്റ് നിരോധിക്കുകയും ചെയ്തു .ഇനി ആഭ്യന്തര കലഹമാക്കി ആദര്‍ശ വിഷയങ്ങളെ ഒതുക്കുകയും അത് മറച്ചുവെക്കാന്‍ സമുദായത്തെ ഇല്ലാക്കഥകള്‍ കൊണ്ട് വിവടതിലാക്കി നിര്‍ത്താന്‍ ഒരു ചാനലും കൂടി കൈയിലുള്ളപ്പോള്‍ ഇതൊക്കെ ആര് ശ്രദ്ധിക്കാന്‍..!........... !

    ReplyDelete
  2. http://www.jihkerala.org/faq/FaqAnswers.php?qi=98
    >>ഇന്ത്യന്‍ മുസ്ലിംകളും ജമാഅത്ത് ഭരണഘടനയും
    Posted on 21-12-10, 2:39 pm

    ഉ: ഒരു സംഘടനയുടെ ഭരണഘടന വ്യവസ്ഥ ചെയ്യുന്ന അംഗത്വ നിബന്ധനകളും ആ സംഘടനയുടെ സാമുദായികമോ ദേശീയമോ ആയ നയങ്ങളും കൂട്ടിക്കുഴക്കുക എന്ന അബദ്ധത്തില്‍ നിന്നാണ് ഈ തരത്തില്‍പെട്ട ചോദ്യങ്ങളത്രയും. ജമാഅത്തെ ഇസ്ലാമി കര്‍ശനമായ അച്ചടക്ക സ്വഭാവമുള്ള ഒരു കേഡര്‍ സംഘടനയാണ്. രാജ്യത്ത് ദൈവിക വ്യവസ്ഥിതി സ്ഥാപിക്കുകയാണ് അതിന്റെ പ്രഖ്യാപിതലക്ഷ്യം. ലക്ഷ്യം നേടാന്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്നവരുടെ ജീവിതത്തില്‍ വൈരുധ്യങ്ങള്‍ ഉണ്ടായിക്കൂടാ. മദ്യവര്‍ജനപ്രസ്ഥാനത്തിന്റെ നായകര്‍ മദ്യപര്‍ ആയിക്കൂടാ. അഴിമതി നിരോധനപ്രസ്ഥാനത്തിന്റെ തലപ്പത്ത് അഴിമതിക്കാര്‍ പ്രതിഷ്ഠിക്കപ്പെടരുത്. അത്രതന്നെ വൈരുധ്യപൂര്‍ണവും അപലപനീയവുമാണ്, അനിസ്ലാമിക വ്യവസ്ഥിതിക്കെതിരെ ശക്തമായ ബോധവല്‍ക്കരണം നടത്തി തല്‍സ്ഥാനത്ത് ഇസ്ലാമിക വ്യവസ്ഥിതി സ്ഥാപിക്കാന്‍ പ്രതിജ്ഞാബദ്ധമായ ഒരു പ്രസ്ഥാനത്തിന്റെ വ്യവസ്ഥാപിത അംഗങ്ങള്‍, അവര്‍ എതിര്‍ക്കുന്ന വ്യവസ്ഥിതിയുടെ നായകരും ചാലകരുമാവുന്നത്. എല്ലാ മൂല്യങ്ങളും കാറ്റില്‍പറത്തി, വാക്കും പ്രവര്‍ത്തിയും തമ്മില്‍ പൊരുത്തം വേണമെന്ന ചിന്തപോലും വെടിഞ്ഞവരുടെ കളരിയായി പൊതുജീവിതം മാറിയിരിക്കെ ഇസ്ലാമിക പ്രസ്ഥാനത്തിന്റെ മൂല്യബോധം മനസ്സിലാക്കാന്‍ ചിലര്‍ക്ക് സാധിക്കാതെ പോയതില്‍ അദ്ഭുതമില്ല. പക്ഷേ, നാടോടുമ്പോള്‍ നടുവെ ഓടുക എന്ന് തീരുമാനിച്ചിട്ടില്ലാത്തതുകൊണ്ട് ജമാഅത്തെ ഇസ്ലാമി ഇപ്പോഴും തത്ത്വങ്ങളില്‍ ഉറച്ചുനില്‍ക്കുന്നു. അല്ലെങ്കില്‍ പാര്‍ട്ടി ഭരണഘടന, ഭേദഗതി ചെയ്യാന്‍ പാടില്ലാത്ത വേദഗ്രന്ഥമല്ലല്ലോ. ജമാഅത്ത് ഭരണഘടനയുടെ ബന്ധപ്പെട്ട വകുപ്പുകള്‍ ഇപ്രകാരമാണ്: "ജമാഅത്തിലെ അംഗത്വം: ഉത്തരവാദിത്വങ്ങള്‍: ഖണ്ഡിക 8 വകുപ്പ് 6: ദൈവികമല്ലാത്ത ഏതെങ്കിലും ഭരണവ്യവസ്ഥയില്‍ താന്‍ വല്ല കുഞ്ചികസ്ഥാനവും വഹിക്കുന്നവനോ അതിന്റെ നിയമനിര്‍മാണസഭയിലെ അംഗമോ അതിന്റെ കോടതിവ്യവസ്ഥയിന്‍ കീഴില്‍ ന്യായാധിപസ്ഥാനത്ത് നിയമിക്കപ്പെട്ടവനോ ആണെങ്കില്‍ ആ സ്ഥാനം കൈയൊഴിയുക.''
    "ഖണ്ഡിക 9, വകുപ്പ് 7: ദൈവികമല്ലാത്ത ഏതെങ്കിലും ഭരണവ്യവസ്ഥിതിയുടെ ഉപകരണമോ അതിന്റെ നിയമങ്ങളുടെ നടത്തിപ്പില്‍ സഹായിയോ ആണെങ്കില്‍ ആ അഹോവൃത്തി മാര്‍ഗത്തില്‍നിന്ന് കഴിയും വേഗം ഒഴിവാകുക.''
    ഇത് ജമാഅത്ത് അംഗത്വത്തിനുള്ള നിബന്ധനകളാണ്. കാര്‍കുനുകള്‍ക്കോ മുത്തഫിഖുകള്‍ക്കോ പോലും ഇത് ബാധകമല്ല. സമുദായത്തോട് ഇത്തരമൊരാഹ്വാനം ഇന്ത്യന്‍ ജമാഅത്തെ ഇസ്ലാമി പുറപ്പെടുവിച്ചിട്ടുമില്ല. മാത്രമല്ല, ഇന്ത്യന്‍ ഭരണഘടന ജാതിമതഭേദം കൂടാതെ എല്ലാ പൌരന്മാര്‍ക്കും ഉറപ്പു നല്‍കുന്ന അവകാശങ്ങള്‍ മുസ്ലിംകള്‍ക്കും ലഭ്യമായേ പറ്റൂ എന്നതാണ് ജമാഅത്തിന്റെ പ്രഖ്യാപിത നയം. ജമാഅത്ത് പോളിസി, ഖണ്ഡിക 2, ബി ഉപവകുപ്പ്: "ഇസ്ലാമിക സമൂഹത്തിന്റെ നിലനില്‍പുമായും അവരുടെ മത-സാംസ്കാരിക വ്യക്തിത്വവുമായും വിദ്യാഭ്യാസ-സാമ്പത്തിക പുരോഗതിയുമായും ബന്ധപ്പെട്ട പ്രശ്നങ്ങള്‍, മുസ്ലിംകളിലെ വ്യത്യസ്ത വിഭാഗങ്ങളുമായും സംഘടനകളുമായും സഹകരിച്ചുകൊണ്ട് പരിഗണിക്കുവാന്‍ ശ്രമിക്കും. സന്ദര്‍ഭവും ആവശ്യവും കണക്കിലെടുത്ത് സ്വന്തമായും ഇതില്‍ ശ്രദ്ധ പതിക്കും.'' ജമാഅത്തെ ഇസ്ലാമി അതിന്റെ അംഗങ്ങള്‍ക്ക് തെരഞ്ഞെടുപ്പുകളില്‍ വോട്ടവകാശം വിനിയോഗിക്കാന്‍ നല്‍കിയ അനുവാദം, ഇസ്ലാമിന്റെയും മുസ്ലിംകളുടെയും ഉത്തമ താല്‍പര്യങ്ങളുടെ സംരക്ഷണം ലക്ഷ്യമാക്കിയാണെന്ന് യഥാസമയം വ്യക്തമാക്കിയിട്ടുണ്ട്. <<

    ------------------
    >രാജ്യത്ത് ദൈവിക വ്യവസ്ഥിതി സ്ഥാപിക്കുകയാണ് അതിന്റെ പ്രഖ്യാപിതലക്ഷ്യം. ലക്ഷ്യം നേടാന്‍ ആത്മാര്‍ഥമായി പ്രവര്‍ത്തിക്കുന്നവരുടെ ജീവിതത്തില്‍ വൈരുധ്യങ്ങള്‍ ഉണ്ടായിക്കൂടാ. മദ്യവര്‍ജനപ്രസ്ഥാനത്തിന്റെ നായകര്‍ മദ്യപര്‍ ആയിക്കൂടാ. അഴിമതി നിരോധനപ്രസ്ഥാനത്തിന്റെ തലപ്പത്ത് അഴിമതിക്കാര്‍ പ്രതിഷ്ഠിക്കപ്പെടരുത്. അത്രതന്നെ വൈരുധ്യപൂര്‍ണവും അപലപനീയവുമാണ്, അനിസ്ലാമിക വ്യവസ്ഥിതിക്കെതിരെ ശക്തമായ ബോധവല്‍ക്കരണം നടത്തി തല്‍സ്ഥാനത്ത് ഇസ്ലാമിക വ്യവസ്ഥിതി സ്ഥാപിക്കാന്‍ പ്രതിജ്ഞാബദ്ധമായ ഒരു പ്രസ്ഥാനത്തിന്റെ വ്യവസ്ഥാപിത അംഗങ്ങള്‍, അവര്‍ എതിര്‍ക്കുന്ന വ്യവസ്ഥിതിയുടെ നായകരും ചാലകരുമാവുന്നത്. <

    വാക്കും പ്രവൃത്തിയും ഒത്തു പോകുക എന്നത് "മുസ്ലിംകള്‍ക്ക്" മൊത്തം , ബാധകമല്ലേ ?? 'മെമ്പര്‍മാര്‍ക്ക് മാത്രം' സ്പെഷ്യല്‍ ഇസ്ലാം ഉണ്ടോ ???

    ReplyDelete
  3. >>The Party shall bear true faith and allegiance to the Constitution of India as by law established and to the principles of socialism, secularism and democracy and would uphold the sovereignty, unity and integrity of India.<<

    It is not able to find something such as "The Party shall bear true faith and allegiance to the Islamic law and would uphold supreme sovereignty of Allah as law giver".
    Has anybodt read something like that ???

    It must be the difference between Jamaat party and Muslim league. But in reality both are same.

    Jamaath party "bear true faith and allegiance to the Constitution of India..... and socialism, secularism and democracy. !!!!!

    ReplyDelete
  4. സ്ഥാപകന്‍ അതിന്‍റെ ഹുക്മും നല്‍കിയിട്ടുണ്ട്. ഒരു പക്ഷെ ഇന്നത്തെ വെല്‍ഫയര്‍ ഭക്തരെ മുന്നില്‍ കണ്ടിട്ടായിരിക്കുമോ എന്ന് പോലും സംശയിക്കത്തക്ക വ്യക്തതയില്‍ ...

    "ഹൃദയത്തില്‍ ഒരു നിയമത്തെക്കുറിച്ച ഭക്തിയും വിശ്വാസവുമുണ്ടായിരിക്കുകയും ജീവിത ഏര്‍പ്പാടുകളില്‍ മറ്റു നിയമമനുസരിച്ച് നടക്കുകയും ചെയ്യുന്നത് സാദ്ധ്യമാണെന്ന് നിങ്ങള്‍ പറയുന്ന പക്ഷം അത് ശരിയാണ്‌; അത് സാദ്ധ്യമാണ്‌; എന്ന് ഞാനും സമ്മതിക്കുന്നുണ്ട്. സാദ്ധ്യമാണെന്നല്ല അങ്ങിനെ സംഭവിച്ചു കൊണ്ടിരിക്കുന്നുണ്ട്. പക്ഷെ അതിനത്രെ 'ശിര്‍ക്ക്' എന്ന് പേര്‍ പറയുന്നത്.......

    ReplyDelete
  5. ഇന്ന സ്വലാത്തീ വനുസ്കീ. എന്‍റെ ജീവിതവും മരണം "ഇസ്ലാം ദീനിനാണ്‌ " പള്ളിയിലെ പ്രതിജ്ഞ. നമസ്കാരാനതരം പാര്‍ട്ടീ ആപ്പീസില്‍ മറ്റൊരു പ്രതിജ്ഞ

    "... bear true faith and allegiance to the Constitution of India as by law established and to the principles of socialism, secularism and democracy and would uphold the sovereignty, unity and integrity of India......

    ജമാഅത്ത് പ്രാസംഗികര്‍ ഈണത്തില്‍ പറയാറുള്ള, തുരപ്പന്‍റെ മാളം പോലെ. മാളം തുടങ്ങൂന്നത് ഇസ്ല്ലാമില്‍ . പിന്നെ പല ഉപ ശാഖകള്‍ - socialism, secularism and democracy മുതലായവ....

    ഇതൊക്കെ മറ്റുള്ളവരെ "നിഫാഖില്‍" പെടുത്താന്‍ പണ്ട് പാടി ക്കൊണ്ടിരുന്നതാണ്‌. ഇപ്പോ, കൃത്യമായി അവരും വിവിധ് മാളങ്ങളില്‍ .!!!!

    പക്ഷേ ഞങ്ങള്‍ക്ക് ഹലാല്‍ , നിങ്ങളുടെ 'ഹറാം' ഞങ്ങളുടെ പാര്‍ട്ടിയില്‍ ചേരുന്നത് വരെ തുടരുമായിരിക്കും... അല്ലേ ???

    ReplyDelete

"Comment moderation" is off in this blog.If it is not displayed, could have gone to spam.