10 January 2012

നിരുപാധിക അനുസരണം

നിരുപാധികത്തിന്‍റെ പ്രശ്‍നം - ശബാബ് 12 ജൂണ്‍ 1992 , മുഖാമുഖം


-------------------------------------------------------------------------
പ്രവാചകനുള്ള അനുസരണം;  “അല്ലാഹുവിന്റെ അനുമതിയോടെ “ എന്ന ഉപാധി ഓരോ കാര്യത്തിലും പരിശോധിച്ചുറപ്പ് വരുത്തേണ്ട “സോപാധിക അനുസരണമോ” , അല്ല “ഞങ്ങൾ കേട്ടു അനുസരിച്ചു” എന്ന നിലക്കുള്ള “നിരുപാധിക അനുസരണമോ” ??

“പ്രവാചകനെ അനുസരിക്കുനതിന്റെ ഉപാധി بإدن الله “ എന്നാണ്‌ സാധാരണ പറയല്‍.. പ്രവാചക വചനങ്ങൾ بإدن الله പ്രകാരമാണെന്നും, അദ്ദേഹത്തെ അക്കാര്യത്തിൽ അനുസരിക്കാൻ അല്ലാഹുവിന്റെ അനുമതി ഉണ്ടെന്നും അദ്ദേഹത്തോടൊപ്പം ജീവിച്ച സഹാബികൾ മനസ്സിലാക്കിയിരുന്നതെങ്ങിനെ ?? അതായത് പ്രവാചകൻ ഒരു കാര്യം കല്പിച്ചാൽ അക്കര്യത്തിൽ അദ്ദേഹത്തെ അനുസരിക്കാൻ بإدن الله ഉണ്ടെന്ന് എങ്ങനെയാണ് അവർ അറിഞ്ഞിരുന്നത്.?
അല്ലാഹു പറഞ്ഞത് കൊണ്ടാണ് പ്രവാചകനെ അനുസരിക്കുന്നത് എങ്കില്‍ അല്ലാഹു ആരോട് പറഞ്ഞു. പറഞ്ഞത് മുഹമ്മദ്‌ നബിയോടല്ലേ? നബിയാണ് നമ്മോടു ആ കാര്യം അറിയിച്ചത്. പ്രവാചകന്‍ ഓതി തന്ന വചനം അല്ലാഹുവില്‍ നിന്നുള്ള സത്യസമ്പൂര്‍ണ്ണമാണെന്നു നാം വിശ്വസിക്കണം. ആ വിശ്വാസം പൂര്‍ണ്ണമാകണമെങ്കില്‍ ഓതി തന്നയാളെ നാം പൂര്‍ണ്ണമായി വിശ്വസിച്ചേ പറ്റൂ. മുഹമ്മദ്‌ നബി മതവിഷയത്തില്‍ സ്വന്തമായി ഒന്നും പറയുകയില്ലെന്നും അല്ലാഹു അറിയിച്ചു കൊടുക്കുന്നതില്‍ യാതൊന്നും കൂട്ടി ചേര്‍ക്കുകയോ വിട്ടുകളയുകയോ ചെയ്യുകയില്ലെന്നും സത്യസമ്പൂര്‍ണ്ണനായ ദൈവ ദൂതനാണെന്നും ബോധ്യപ്പെടുന്ന ഒരു വ്യക്തിക്ക് മാത്രമേ ഖുറാന്‍ ദൈവീക വാക്യമാനെന്നു വിശ്വസിക്കാനാവൂ. പ്രവാചകന്റെ ബുദ്ധി ശക്തിയെയും കഴിവിനെയും വിജ്ഞാനത്തെയും സംഘാടക വൈഭവത്തെയും അങ്ങേയറ്റം വാഴ്ത്തി പറയുന്ന അനേകം പ്രശസ്തരായ ചിന്തകന്മാരും നേതാക്കളും ലോകത്ത് കഴിഞ്ഞു പോയി. ഇപ്പോഴുമുണ്ട്. വിശുദ്ധ ഖുറാനിലെ വചനങ്ങളിലെ മാഹാത്മ്യം ഉറക്കെ പറയുന്ന ഒരു പാട് കവികളും സാഹിത്യകാരന്മാരും തത്വ ചിന്തകരുമുണ്ട്. പക്ഷെ അവരാരും മുസ്ലിമാകാന്‍ കൂട്ടാക്കുന്നില്ല. എന്ത് കൊണ്ട്? മുഹമ്മദ്‌ നബി സൃഷ്ടാവായ ദൈവത്തില്‍ നിന്നും നേരിട്ട് സന്ദേശം സ്വീകരിക്കുന്ന ദൂതനാണെന്നും ദൌത്യ നിര്‍വ്വഹണത്തില്‍ സത്യസമ്പൂര്‍ണ്ണനാണെന്നും അവര്‍ വിശ്വസിക്കുന്നില്ല. നബിയുടെ കൃതിയാണ് ഖുറാന്‍ എന്നത്രേ അവരിലധിക പേരും കരുതുന്നത്. 

 ആകെയുള്ള പ്രശ്നം നബിയെ നിരുപാധികം അനുസരിക്കുന്നതും, ഇബാദത്ത് ചെയ്യുന്നതും തമ്മിലെ വ്യത്യാസം മാത്രമാണ്. നബിയെ നിരുപാധികം അനുസരിക്കാം ഇബാദത്ത് പാടില്ല. അതു കൊണ്ട് ഇബാദത്തും നിരുപാധിക അനുസരണവും ഒന്നല്ല, രണ്ടാണ്. അത്രേയുള്ളു വിഷയം.
 പ്രവാചകൻ അല്ലാത്ത ഒരു സൃഷ്ടിക്കും നിരുപാധിക അനുസരണമില്ല. ഈ അനുസരണപ്രശ്നം സത്യത്തിൽ ഗവൺ‌മെന്റിനുള്ള അനുസരണത്തിലേക്ക് എത്തിക്കാനുള്ള വഴിയായതിനാൽ പ്രത്യേകിച്ചും പറയട്ടേ “സർക്കാരിനെയോ, രാഷ്ട്രീയ നേതാക്കളെയോ” നിരുപാധികം അനുസരിക്കാൻ പാടില്ല. 
സൃഷ്ടാവിനെതിരിൽ സൃഷ്ടിയെ അനുസരിക്കരുത് എന്ന നിർദ്ദേശമാണ് അടുത്ത പ്രശ്നം. ഏതൊക്കെ പ്രവൃത്തിയാണ് “സൃഷ്ടാവിനെതിരിൽ “ ഉള്ളത് എന്ന് നാം അറിഞ്ഞതെങ്ങിനെ? പ്രവാചകൻ പറഞ്ഞു; ഇന്നത് ദൈവഹിതമില്ലാത്തതാണ് (ഹറാമാണ്), അതല്ലാത്തവ അനുവദനീയമാണ് എന്ന്. ദൈവത്തിന്റെ പേരിൽ സംസാരിക്കുന്ന പ്രവാചകനെ സംശയിച്ചാൽ പിന്നെ എങ്ങിനെയാണ് ദൈവകൽ‌പനകൾ നമ്മിലെത്തുക? യഥാർത്ഥത്തിൽ പ്രവാചനുള്ള അനുസരണം “സൃഷ്ടാവിനെതിരിലല്ല”. അതാണ് “പ്രവാചകനെ അനുസരിക്കുന്നവൻ അല്ലാഹുവിനെയാണ് അനുസരിക്കുന്നത്” എന്ന വചനം.
അത് കൊണ്ട് പ്രവാചകനെ “നിരുപാധികം തന്നെയാണ് അനുസരിക്കേണ്ടത്” 

പ്രവാചകനെ നിരുപാധികം അനുസരിക്കണം,  മുഹമ്മദ് എന്ന മനുഷ്യനെയല്ല, അല്ലാഹുവിന്‍റെ പ്രവാചകനായ മുഹമ്മദ് (സ) യെ.
ഇത് ഒരു സങ്കീർ‌ണ്ണവിഷയമേ അല്ല. പക്ഷേ അത് പലര്‍ക്കും  മനസ്സിലാവാത്തത്, മനസ്സിലായാൽ പിന്നെ സംഭവിക്കുന്ന “സംഘടനാപരമായ“ വിഷമം മുന്നിൽ കണ്ടാണ്. 
>>നിരുപാധികമായ അനുസരണം അല്ലാഹുവിന് മാത്രമേ പാടുള്ളൂ അല്ലാത്തവർക്ക് അർപ്പിക്കുന്നത് ശിർക്കാണ് എന്ന് തന്നെയാണ് ജമാഅത്ത് ഇപ്പോഴും പറയുന്നത്. അന്നും അതു തന്നെയാണ് പറഞ്ഞിരുന്നത്.<< എന്ന് വാദിക്കുന്നവര്‍ക്ക് മനസ്സിലാവായ്‍ക തുടരല്‍ തന്നെയാണ്‌ "സംഘടനാ പരമായി" ഭൂഷണം. കാരണം, അല്ലാഹുവല്ലാത്തവരിൽ പ്രവാചകനും പെടുമെന്നിരിക്കെ, ഇങ്ങിനെ കരുതുന്നവർക്ക് “പ്രവാചകനെ നിരുപാധികം അനുസരിക്കാം” എന്ന് അംഗീകരിച്ചാൽ അത് “സംഘടനാപരമായ“ വിഷമം തന്നെയായിരിക്കും.


മറുവശത്ത് ഭരണഘടനയും, സാഹിത്യങ്ങളും അണിനിരന്നാലും ശരി .....

JIH constituton. പറയുന്നു.
"1. മുഹമ്മദ്(സ) തിരുമേനിയുടേതെന്നു തെളിഞ്ഞ എല്ലാ ശിക്ഷണ നിര്ദേുശങ്ങളും നിരുപാധികം സ്വീകരിക്കുക.
2. ഒരു കാര്യം ചെയ്യുന്നതിനും ചെയ്യാതിരിക്കുന്നതിനുമുള്ള പ്രേരണ, ആ കാര്യത്തില്‍ ദൈവദൂതന്റെ കല്പ നയോ നിരോധമോ ഉള്ളതായി തെളിഞ്ഞിട്ടുണ്ട് എന്നത് മാത്രമാവുക. അതല്ലാതെ മറ്റൊരു തെളിവും അനുസരണത്തിന് ആവശ്യമില്ലാതിരിക്കുക.
3. ദൈവദൂതന്റേതൊഴിച്ചു മറ്റാരുടെയും സ്വതന്ത്രമായ നേതൃത്വവും മാര്ഗാദര്ശതനവും അംഗീകരിക്കാതിരിക്കുക. മറ്റു മനുഷ്യരെ പിന്തുടരുന്നത് അല്ലാഹുവിന്റെ കിതാബിനും റസൂലിന്റെ സുന്നത്തിനും വിധേയമായിട്ടല്ലാതെ അവ രണ്ടില്നിപന്നും സ്വതന്ത്രമായിക്കൊണ്ടാവാതിരിക്കുക.
4. സ്വജീവിതത്തിലെ സകല ഇടപാടുകളിലും സാക്ഷാല്‍ പ്രമാണവും മൂലാധാരവും അടിസ്ഥാനരേഖയുമായി അല്ലാഹുവിന്റെ കിതാബും റസൂലിന്റെ സുന്നത്തും അംഗീകരിക്കുക. കിതാബിനും സുന്നത്തിനും യോജിക്കുന്ന ആദര്ശഹവും വിശ്വാസവും മാര്ഗുവും മാത്രം അവലംബിക്കുകയും അവക്കെതിരായതെന്തും തിരസ്കരിക്കുകയും ചെയ്യുക.
5. വ്യക്തിപരമോ കുടുംബപരമോ ഗോത്രപരമോ വംശീയമോ ദേശീയമോ കക്ഷിത്വപരമോ സംഘടനാപരമോ ആയ എല്ലാവിധ അനിസ്ലാമിക പക്ഷപാതങ്ങളെയും മനസ്സില്‍നിന്നു പുറംതള്ളുക. ദൈവദൂതനോടും അവിടുന്ന് സമര്പ്പിദച്ച സത്യത്തോടുമുള്ള സ്നേഹാദരവിനെ അതിജയിക്കുകയോ, അതിനോട് കിടപിടിക്കുകയോ ചെയ്യുമാറ് മറ്റാരുടെയും സ്നേഹബഹുമാനത്തില്‍ സ്വയം ബന്ധിതനാവാതിരിക്കുക.
6. ദൈവദൂതനെ അല്ലാതെ മറ്റാരെയും സത്യത്തിന്റെ മാനദണ്ഡമാക്കാതിരിക്കുക. മറ്റാരെയും വിമര്ശനനാതീതനായി ഗണിക്കാതിരിക്കുക.* മറ്റൊരാളുടെയും മാനസികാടിമത്തത്തില്‍ കുടുങ്ങാതിരിക്കുക. അല്ലാഹു നിശ്ചയിച്ച ഈ പരിപൂര്ണി മാനദണ്ഡംകൊണ്ട് ഓരോരുത്തനെയും പരിശോധിക്കുകയും അതനുസരിച്ച് ആര്‍ ഏതു പദവിയിലാണോ അതേ പദവിയില്‍ വെക്കുകയും ചെയ്യുക."


“പ്രവാചകന്റെ സ്ഥാനം
"മുകളിലുദ്ധരിച്ച ആയത്തുകളില്‍ അനുഗമിക്കാന്‍ ആജ്ഞാപിച്ച ദൈവിക നിയമങ്ങള്‍ മനുഷ്യരിലേക്കെത്തിക്കുവാനുള്ള മാധ്യമം ദൈവദൂതന്‍ മാത്രമാണ്‌. ദൈവത്തിങ്കല്‍ നിന്നുള്ള വിധികളും നിര്‍ദ്ദേശങ്ങളും ദൈവദൂതനാണ്‌ മനുഷ്യരിലേക്കെത്തിക്കുന്നത്‌. തന്റെ വാക്കും പ്രവൃത്തിയും മുഖേന പ്രസ്‌തുത വിധികളും വെളിപാടുകളും വിശദീകരിക്കുന്നതും അദ്ദേഹം തന്നെ. ചുരുക്കത്തില്‍, മനുഷ്യജീവിതത്തില്‍ ദൈവികനിയമങ്ങള്‍ നടപ്പിലാക്കുന്ന, ദൈവത്തിന്റെ പ്രതിനിധിയാകുന്നു പ്രവാചകന്‍. അതിനാല്‍, പ്രവാചകനെ അനുസരിക്കുക എന്നത്‌ ദൈവത്തിനുള്ള അനുസരണം തന്നെയാകുന്നു. പ്രവാചകന്‍ നല്‌കുന്ന വിധിവിലക്കുകളും ആജ്ഞാനിര്‍ദ്ദേശങ്ങളും നിരുപാധികം അനുസരിക്കണമെന്ന്‌ അല്ലാഹു തന്നെ കല്‌പിച്ചിട്ടുള്ളതാണ്‌. അവ അനുസരിക്കുന്ന കാര്യത്തില്‍ യാതൊരു വൈമനസ്യവും അരുത്‌. അങ്ങനെ വന്നാല്‍ അത്‌ വിശ്വാസത്തിനു പോലും വികല്‌പമായി ഭവിക്കുന്നതാണ്‌."(“ (ഖിലാഫത്തും രാജവാഴ്‌ചയും, അബുല്‍ അഅ്‌ലാ മൌദൂദി, പേജ്‌ 15)


related post


No comments:

Post a Comment

"Comment moderation" is off in this blog.If it is not displayed, could have gone to spam.