01 August 2011

തൌഹീദും നിയമനിർ‌മ്മാണാധികാരവും - ചർച്ച

http://www.facebook.com/groups/snehasamvadam/doc/242818859098144/
A discussion in   snehasamvadam@groups.facebook.com
തൌഹീദും നിയമനിർ‌മ്മാണാധികാരവും

By Anees Aluva M A · 20 sept 2011 Tuesday at 8:42am


ഹാക്കിമിയ്യത്ത് പലയിടങ്ങളിലായി ഈ ഗ്രൂപ്പിൽ പല തലത്തിലും ചർച്ച ചെയ്ത് കൊണ്ടിരിക്കുന്നു, ആവർത്തിച്ചാവർത്തിച്ച്. അതിനാൽ ആ വിഷയത്തിലെ ഭിന്നിപ്പ് എന്താണെന്ന് നമുക്ക് വേർതിരിച്ച് മനസ്സിലാക്കേണ്ടതുണ്ട്. അല്ലെങ്കിൽ “ഹാക്കിമിയ്യത്ത്” എന്ന പദത്തിൽ കെട്ടുപിണഞ്ഞ് സമയം കളയുമെന്നേയുള്ളൂ.

ഞാൻ ഇപ്രകാരം ഇസ്‌ലാഹീ പണ്ഡിതരിൽ നിന്ന് മനസ്സിലാക്കുന്നു.
“”“  അല്ലാഹുവിന് മാത്രമായുള്ള, സൃഷ്ടികളിൽ ആർക്കും അംഗീകരിച്ച് കൊടുക്കാൻ പാടില്ലാത്ത നിയമനിർ‌മ്മാണാധികാരമുണ്ട്, അത് മറ്റാർക്കും നൽകാൻ പാടില്ല. അതിന് ചില ഉദാഹരണം : കേവലം മതപരമായ വിഷയത്തിലുള്ളവ, ഹലാലും-ഹറാമും സ്വന്തമായി നിശ്ചയിക്കൽ, വ്യക്തവും സ്ഥിരപ്പെട്ടതുമായ മതപ്രമാണങ്ങൾക്ക് എതിരായ നിയമനിർമ്മാണങ്ങൾ.
എന്നാല്‍ ഇതൊന്നുമല്ലാത്ത കാര്യങ്ങളില്‍ മനുഷ്യര്‍ക്ക്‌ സ്വയം നിയമം നിര്‍മ്മിക്കുവാനവകാശമുണ്ട്‌. ഖണ്ഡിതമായ മതവിധികളില്ലാത്ത മേഖലയിലത്രെ അത്‌. അങ്ങനെയുള്ള വിഷയങ്ങള്‍ ധാരാളമുണ്ട്‌. "ഞാന്‍ ഏതൊന്നിനെ പറ്റി മൌനവലംബിച്ചിരിക്കുവോ അത്‌ വിട്ടുവീഴ്‌ചയുള്ളതാകുന്നു" എന്ന ഹദീസില്‍ പരാമര്‍ശിക്കപ്പെട്ട, മതം മൌനവലംബിച്ച കാര്യങ്ങളത്രെ അവ. ജീവിതത്തിന്റെ വിശാലമായ ഒരു മേഖലയെ അതുള്‍ക്കൊള്ളുന്നു. അല്ലാഹുവിന്റെ പരിധികൾ ലം‌ഘിക്കാതെ,ശരീഅത്തിന് വിരുദ്ധമാകാതെ മതത്തിന്റെ അനുവാദത്തോടെ തന്നെ മുസ്ലിംകൾക്ക് തങ്ങളൂടെ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ ജീവിതത്തിന്റെ വിശാലമായ മേഖലകളിൽ സ്വന്തമായി നിയമം നിർമ്മിക്കാൻ സാധിക്കുന്നു. ഇത് തൌഹീദിന് വിരുദ്ധമല്ല, അനുവദനീയമാണ് “” 

ഈ വിഷയത്തിൽ ജമാ‌അത്തിന്റെ കാഴ്ചപാട് എന്ത്?
ഈ വിഷയത്തിൽ മുജാഹിദുകളും ജമാ‌അത്ത് സുഹൃത്തുക്കളും തമ്മിലെ അഭിപ്രായവ്യത്യാസമെന്ത്? 


*************************************************
______________________________________ 
FOLLOWING SECTIONS ARE ADDED DURING DISCUSSION, AS AN EXPLATION TO THE QUESTIONS RAISED.
-------------------------------------------------------
ഹലാൽ : അല്ലാഹുവോ അവന്റെ പ്രവാചകനോ അനുവദനീയമാക്കിയത്. അഥവാ നിരോധിക്കാത്തത്.
ഹറാം : ഇസ്‌ലാമിൽ ഖണ്ഡിതമായി നിരോധിക്കപ്പെട്ടത്. അത് ലംഘിക്കുന്നവൻ പരലോകത്ത് ശിക്ഷാർഹനായിരിക്കും. ഈ ലോകത്ത് ഇസ്ലാം നിശ്ചയിച്ച ശിക്ഷക്ക് വിധേയനും.
മൿ‌റൂഹ് : ഇസ്ലാമിക നിയമവ്യവസ്ഥ വിലക്കുകയും എന്നാൽ നിരോധനത്തിൽ കാർക്കശ്യം പുലർത്താതിരിക്കുകയും ചെയ്ത കാര്യങ്ങൾ. ഇത് ചെയ്യുന്നവർ ഹറാം പ്രവൃത്തിക്കുന്നവനെപ്പോലെ ശിക്ഷാർഹനായിരിക്കില്ല. എന്നാൽ അതിനെ അവഗണിക്കുകയും നിരന്തരം ആവർത്തിക്കുകയും ചെയ്താൽ അത് നിഷിദ്ധമായിത്തീരുന്നതാണ്.

--------------------------------------------------------------
വിശദീകരണം1:  
 ??????? >>>ഒരു കാര്യം ചെയ്യരുത് എന്നു വിധിക്കുന്നത് ഹറാമാക്കലും ചെയ്തോളൂ എന്നു പറയുന്നതു ഹലാലാക്കലും ആയി മനസ്സിലാക്കാമോ?.<<<   എന്ന സംശയത്തിന്റെ വിശദീകരണം. =========

""   'ഹറാമാക്കല്‍- ഹലാലാക്കല്‍' എന്നീ വാക്കുകളുടേയും 'ലൗകികമായ അനുവാദം- നിരോധം' എന്നീ വാക്കുകളുടേയും അര്‍ത്ഥങ്ങള്‍ തമ്മില്‍ വ്യത്യാസമുണ്ട്‌. ഒരു മനുഷ്യന്‍ മറ്റൊരാളോട്‌ ഒരു കാര്യം ചെയ്യരുത്‌ എന്ന്‌ പറഞ്ഞാല്‍ അതിനര്‍ത്ഥം അതു ഹറാം എന്നല്ല.   നീ ചെയ്തുകൊള്ളൂ എന്നു പറഞ്ഞാല്‍ അതിനര്‍ഥം അത്‌ ഹലാല്‍ എന്നുമല്ല.  നേരെമറിച്ച്‌, ആ കാര്യം അവന്‍ അനുവദിക്കുന്നു, അല്ലെങ്കില്‍ അനുവദിക്കുന്നില്ല എന്നാണ്‌.

ഒരു മനുഷ്യന്‍ മറ്റൊരാളോട്‌ ഒരു കാര്യം പ്രവര്‍ത്തിക്കരുത്‌ എന്നു പറഞ്ഞാല്‍ അറബി ഭാഷയില്‍ ആ പ്രവര്‍ത്തനത്തെ منع (തടയല്‍) എന്നാണു പറയുക. അങ്ങനെ ഒരു കാര്യം തടയപ്പെട്ടാല്‍, തടയപ്പെട്ടതിനെ ممنوع (തടയപ്പെട്ടത്‌) എന്നു പറയുന്നു. അത്‌ പിതാവ്‌ പുത്രനോട്‌ ചെയ്യരുത്‌ എന്നു പറഞ്ഞതായാലും, അദ്ധ്യാപകന്‍ വിദ്യാര്‍ത്ഥിയോട്‌ ചെയ്യരുത്‌ എന്നു പറഞ്ഞതായാലും ,ഭരണാധികാരി പ്രജകളോട്‌ ചെയ്യരുത്‌ എന്നു പറഞ്ഞതായാലും ശരി, വിശ്വാസവുമായി ബന്ധപ്പെടാതെ പാപപുണ്യങ്ങളുമായി ബന്ധപ്പെടാതെ അല്ലാഹുവിന്റെ ധര്‍മ്മവുമായി ബന്ധപ്പെടാതെ, ദൈവികമായ വിധേയത്വവുമായും വിശ്വാസവുമായും ഏറ്റുമുട്ടാത്ത തരത്തില്‍ ഒരാള്‍ മറ്റൊരാളോട്‌ ഒരു കാര്യം ചെയ്യരുത്‌ എന്ന്‌ പറഞ്ഞാല്‍ അതിനു അര്‍ത്ഥം അയാള്‍ ആ കാര്യം സ്വന്തം നിലക്ക്‌ അനുവദിക്കുന്നു അല്ലെങ്കില്‍ വിലക്കുന്നുവെന്നാണ്‌. എന്നല്ലാതെ അതു ഹറാമാക്കുന്നു - ഹലാലാക്കുന്നു എന്നല്ല. 
ഒരു വീട്ടുടമയ്ക്ക്‌ അയാളുടെ വീട്ടില്‍ കാലുകഴുകാതെ ചവിട്ടരുത്‌, പുക വലിക്കരുത്‌ എന്നൊക്കെ പറയാന്‍ അവകാശമുണ്ട്‌. അതൊന്നുമല്ലാത്ത അന്യായമല്ലാത്ത, അധര്‍മ്മമല്ലാത്ത ഒരു കാര്യത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുവാന്‍ അയാള്‍ക്ക്‌ അവിടെ അവകാശമുണ്ട്‌. ഇതു തന്നെയാണു സ്കൂളിന്റെ കാര്യത്തില്‍ ഹെഡ്മാസ്റ്റര്‍ക്കും, രാജ്യത്തിന്റെ കാര്യത്തില്‍ രാജാവിനും ഉള്ളത്‌. ഇങ്ങനെ ഒരാള്‍ അനുവദിക്കുന്ന കാര്യങ്ങള്‍ക്ക്‌ അറബി ഭാഷയില്‍ ഹലാല്‍ എന്ന്‌ പറയില്ല. മറിച്ച്‌ مسموح എന്നാണു പേരു പറയുക.
മതവുമായി ബന്ധപ്പെടാത്ത മേലകളില്‍ ഭരണകൂടങ്ങള്‍ക്ക്‌ ചില നിയന്ത്രണങ്ങള്‍ രാജ്യത്ത്‌ ഏര്‍പ്പെടുത്തേണ്ടി വരും. അതില്‍ ചെയ്യരുത്‌ എന്നതിനു ഹറാം എന്നു പറയില്ല. """ 
----------------------------------------------------------------

വിശദീകരണം 2
???????   >>>>>അല്ലാഹു അനുവദിച്ചത് ചെയ്യരുത് എന്നു പറയുന്നവനും അല്ലാഹു വിരോധിച്ചത് ചെയ്യാൻ അനുമതി നൽകുന്നവരുമായ മനുഷ്യരെക്കുറിച്ച് മേൽ വിവരണപ്രകാരം എന്തു നിലപാടാണ് ഇസ്വ്‌ലാഹി പ്രസ്ഥാനത്തിനുള്ളത്?.<<<< 
==============
ശരീഅത്ത് വിരുദ്ധനിയമനിര്‍മാണത്തിന് തനിക്കോ മറ്റൊരാള്‍ക്കോ അധികാരമുണ്ടെന്ന് അവകാശപ്പെടുന്ന ചിലരുണ്ടാകാം. അവരുടെ സ്ഥാനവും ഇസ്‌ലാമിന് പുറത്തുതന്നെയാണ്. അല്ലാഹുവിന്റെ നിയമത്തെ ബോധപൂര്‍വ്വം തള്ളിക്കളയുന്നത് കുഫ്‌റാണെന്ന കാര്യത്തില്‍ യാതൊരു സംശയത്തിനും അവകാശമില്ല. അല്ലാഹുവിന് തുല്യനായോ, പ്രതിദ്വന്ദിയായോ (നിദ്ദ് - സമൻ) ഏതെങ്കിലും ഒരു നിയമനിര്‍മാതാവിനെ പരിഗണിക്കുന്നതിനെ ശിര്‍ക്കിന്റെ വകുപ്പില്‍ ആരെങ്കിലും ഉള്‍പ്പെടുത്തുന്ന പക്ഷം അതൊരു തര്‍ക്ക വിഷയമാക്കേണ്്ടതില്ല. കുഫ്‌റും ശിര്‍ക്കും ഒരുപോലെ ഇസ്‌ലാമിന് വിപരീതമാണല്ലോ.
----------------------------------------------------------------- ---------

വിശദീകരണം 3
???????????????????
{{{എന്നാല്‍ ഇതൊന്നുമല്ലാത്ത കാര്യങ്ങളില്‍ മനുഷ്യര്ക്ക് ‌ സ്വയം നിയമം നിര്മ്മി ക്കുവാനവകാശമുണ്ട്. ഖണ്ഡിതമായ മതവിധികളില്ലാത്ത മേഖലയിലത്രെ അത്‌. അങ്ങനെയുള്ള വിഷയങ്ങള്‍ ധാരാളമുണ്ട്‌.}}}
ഏതു മേഖലയിലാണ് ഖണ്ഡിതമായ ചിലനിയമങ്ങളെങ്കിലും ഇല്ലാത്തത്? ചില ഉദാഹരണങ്ങൾ തന്നാൽ ചർച്ച എളുപ്പമായിരിക്കും.
=================== =====
"ഭൌതിക ജീവിതത്തിലെ ചില മേഖലകളിലെ പ്രശ്‌നങ്ങൾ ക്രമപ്പെടുത്തുന്ന ചില നിയമങ്ങളെങ്കിലും ഉണ്ടാക്കാൻ ജനങ്ങൾക്ക് അല്ലാഹു അനുവാദം നൽകുകയെന്നത് അസംഭവ്യമാണെന്ന് ഒരഭിപ്രായവും വീക്ഷാഗതിയും -----ന് ഉണ്ടാവുക എന്നതു വിചിത്രമായിരിക്കുന്നു. എന്നാൽ നമ്മുടെ ഏറെ ഭൌതിക കാര്യങ്ങളും അല്ലാഹു നമുക്ക് വിട്ടു തന്നിരിക്കുകയാണ് എന്നതാണ് സത്യം.
പൊതുനന്മയുടെ വൃത്തത്തിലൊതുങ്ങി നിന്നു കൊണ്ട് നമ്മുടെ ഇസ്ലാമിക ബുദ്ധികാണിച്ചു തരുന്ന നിയമങ്ങൾ നമുക്ക് നിർമ്മിക്കാം. അല്ലാഹു നമുക്ക് നിർ‌ണ്ണയിച്ച് തരികയും പ്രാവർത്തികമാക്കാൻ കൽ‌പിക്കുകയും ചെയ്ത് ലക്ഷ്യങ്ങൾക്കും അനുസൃതമാവണം അവ. പക്ഷേ ഒരു നിബന്ധന കൂടിയുണ്ട്. ഒരു ഹറാമിനെ ഹലാലാക്കുകയോ, ഒരു ഹലാലിനെ ഹറാമാക്കുകയോ പാടുള്ളതല്ല. കാരണം ശരീഅത്തിലെ നിയമങ്ങളെല്ലാം മുൻപെ തന്നെ നിർബന്ധമോ നിഷിദ്ധമോ അനുവദനീയമോ ആയി പ്രഖ്യാപിക്കപ്പെട്ടതാണല്ലോ.......
ഗതാഗത നിയമങ്ങൾ, ആരോഗ്യവകുപ്പ്, കൃഷി സംരക്ഷണം, ജലസേചനം, വിദ്യഭ്യാസം, തൊഴിൽ വകുപ്പ്, മെഡിസിൻ, എഞ്ചിനീറിംഗ്-ഈ തൊഴിലുകൾ ചെയ്യുന്നവർക്കുണ്ടാവേണ്ട നിർബന്ധമായ യോഗ്യതകൾ, സംഘടനകളുടെയും കമ്മറ്റികളുടേയും സംവിധാന നിയമങ്ങൾ, അവയുടെ രജിസ്റ്റ്രേഷനും അധികാര പരിധിയും, സൈന്യം -അതിന്റെ ഘടന, സേനാനികളുടേ യോഗ്യതകൾ, സേനാ വിഭാഗങ്ങളുടെ സംവിധാനം, പൊതു സ്ഥലങ്ങൾ ഇവയുടെയെല്ലം നിയമങ്ങൾ നിർമ്മിക്കാവുന്നതാണ്.........
ഇമ്മാതിരി ഗതാഗത നിയമങ്ങളും മറ്റും അല്ലഹുവിന്റെതാകണമെന്ന് പറയുന്നത് ശരിയല്ല. നിയമനിർമ്മാണത്തിലൂടെയും നമ്മുടെ ഗവേഷണത്തിലൂടെയും അതൊക്കെ നടത്താം; അല്ലാഹു നമുക്ക് നിർദ്ദേശിച്ച പൊതു നന്മക്കു വേണ്ടി. ഈ നിയമങ്ങൾ ഗതാഗത മാധ്യമങ്ങളുടെ താല്പര്യങ്ങൾ മാറുന്നതനുസരിച്ച് മാറിക്കൊണ്ടിരിക്കും.
‘നിയംനിർമ്മാണം അല്ലാഹുവിന്റെ ഒരു വിശേഷണമാണ്, സ്വയം നിയമം നിർമ്മിച്ചവൻ അല്ലാഹുവിന്റെ വിശേഷണം സ്വയം വാദിച്ചവനായി, തന്നെ തന്നെ അല്ലാഹുവിന്റെ പങ്കാളിയാക്കി-അല്ലഹുവിന്റെ അധികാരത്തെ വെല്ലുവിളിക്കുന്നവനായി’ എന്ന ചിലരുടെ വാദം ഖണ്ഡിക്കാൻ ഈ തെളിവു തന്നെ ധാരാളമാണ്.....
രാഷ്ട്രീയ സാമ്പത്തിക സാമൂഹിക രംഗങ്ങൾ ക്രമപ്പെടുത്താവുന്ന നിയമങ്ങൾ കൈകാര്യകർത്താക്കൾക്ക് നിർമ്മിക്കാനവകാശമുണ്ടെന്ന ജനങ്ങളുടെ വിശ്വാസം ഖുർ‌ആനിന്റെയും സുന്നത്തിന്റെയും അടിസ്ഥാനത്തിലുള്ളതാണ്. അതു കുഫ്‌റിന്റെയോ ശിർക്കിന്റെയോ ലാഞ്ചന ഇല്ലാത്ത വിശ്വാസമാണ്. എന്നല്ല ആ വിശ്വാസം അടിസ്ഥനപരമായും സത്യമാണ്” 

ഇഖ്‌വാനുൽ മുസ്‌ലിമൂൻ നേതാവായിരുന്ന ഹസ്സൻ ഹുളൈബിയുടെ “ന്യായാധിപന്മാരല്ല, പ്രബോധകന്മാർ മാത്രം” എന്ന പുസ്തകത്തിൽ നിന്ന് മൌലാനാ അബുൽ ഹസ്സൻ അലി നദ്‌വി തന്റെ “ഇസ്ലാമിന് രാഷ്ട്രീയ വ്യാഖ്യാനം” എന്ന പുസ്തകത്തിൽ ‘ഹുളൈബി തിരിച്ചടിക്കുന്നു, മനുഷ്യനിയമം പിൻ‌തുടർന്നാൽ കാഫിറോ’ എന്നീ തലവാചകങ്ങളിൽ ഉദ്ദരിച്ചത്. 
 ______________________________________ 
വിശദീകരണം 4
 ‎?????????????

>>>പക്ഷെ ഇവിടെ വിഷയം നമ്മുടെ നാട്ടിലെ ഭരണ കൂടങ്ങള്‍ അല്ലാഹു നിരോധിച്ച പലിശ അനുവടനീയമാക്കുന്നു,മദ്യം അനുവദിക്കുക മാത്രമല്ല അതിനെ മുഖ്യ വരുമാന മാര്‍ഗ്ഗമായി കണ്ടു പ്രോത്സാഹിപ്പിക്കുന്നു,വ്യഭിചാര ശാലകള്‍ക്കു ലൈസന്‍സ് നല്‍കുന്നു.ലൈംഗീക തൊഴിലാളികള്‍ക്ക് പെന്‍ഷന്‍ നല്‍കാന്‍ പദ്ധതി,സവര്‍ഗ്ഗരതി പോലും ഏതു നിമിഷവും നിയമമായി വരാം. ചൂത് ലോട്ടറിയുടെ രൂപത്തില്‍ ഭരണകൂടം സ്പോന്‍സര്‍ ചെയ്യുന്നു.ഒരു മുസ്ലിം എന്ന നിലയ്ക്ക് അല്ലെങ്കില്‍ ഒരു മുസ്ലിം സംഘടനയി പ്രവര്‍ത്തിക്കുന്നവര്‍ എന്ന നിലയില്‍ നാം എന്ത് നിലപാട് സ്വീകരിക്കണം? ഇതൊന്നും ചെയ്യുന്നത് ഏതെങ്കിലും വീട്ടുടമയോ,സ്കൂള്‍ ഹെട്മാസ്ടരോ അല്ലെല്ലോ? ഇതൊക്കെ നാം നിത്യവും കാണുന്ന യാധാര്‍ത്യമല്ലേ?<<<<
=============================
അതല്ലേ ഇന്ദിരാഗാന്ദി അനുവദിക്കുന്നതെന്തും ഹലാലും വിലക്കുന്നതെന്തും ഹറാമുമായി മുസ്ലിംകൾ കരുതാത്തത്. മദ്യവും, ചൂതും, വ്യഭിചാരവും സർക്കാർ വിലക്കാത്തതിനാൽ ഹലാലായി എന്ന് കരുതുന്ന മുസ്ലിംകൾ ഉണ്ടെങ്കിൽ അവർ അവയെല്ലാം ഹലാൽ എന്ന് വിശ്വസിച്ച് ഉപയോഗിക്കുമായിരുന്നു. പക്ഷേ വിശ്വാസിയായ ഒരു മുസൽമാനും അപ്രകാരും കരുതുന്നില്ല. ഇക്കാര്യത്തിൽ ജമാ‌അത്തും മദ്യം ഹലാലായിട്ടില്ല എന്ന് തന്നെയാണ് വിശ്വസിക്കുന്നത് എന്നാണ് എന്റെ ഉറച്ച ധാരണ. (ഇന്ദിരഗാന്ധി എന്ന പേർ ഒരു പ്രതീകം ആയി ഉപയൊഗിച്ചത് - ഭരണാധികാരി എന്ന് ഉദ്ദേശം)
.
പിന്നെ ഇസ്ലാമിനെതിരിലുള്ള നിയമനിർമ്മാണങ്ങൾ, അത് പരമാവധി കുറക്കാൻ നമുക്ക് കഴിയുന്ന മാർഗ്ഗത്തിലൂടെ നാം ശ്രമിക്കണം. അതിൽ ആർക്കും വിയോജിപ്പില്ല.

-------------------------------------------------------------

വിശദീകരണം 5
????????> 
>>>>Mohamed Manjeri Answer 1 part 2: രണ്ടാമത്തെ പ്രശ്നം ‘ഹറാം-ഹലാൽ’ പദപ്രയോഗത്തിലെ അവ്യക്തതകൾ ആണ്. ജമാഅത്തിനെ സംബന്ധിച്ചിടത്തോളം ഒരു ഭരണകൂടം ജനങ്ങൾക്ക് മദ്യം അനുവദിച്ചുകൊടുത്താൽ, വ്യഭിചാരം അനുവദിച്ചു കൊടുത്താൽ, അതു പോലുള്ള മറ്റു കാര്യങ്ങൾ അനുവദിച്ചു കൊടുത്താൽ ജമാആത്ത് പറയും ആ ഗവണ്മെന്റ് അല്ലാഹു ഹറാമാക്കിയതിനെ ഹലാലാക്കി എന്ന്. അതുപോലെ ബഹുഭര്യത്തം നിരോധിച്ചാൽ, ഗോവധം നിരോധിച്ചാൽ ജമാഅത്ത് പറയും അല്ലാഹു ഹലാലാക്കിയതിനെ ഹറാമാക്കി എന്ന്.

ഇത് കേൾക്കുമ്പോൾ മുജാഹിദുകൾ അസ്വസ്ഥരാവും. ഉടനെ ഇന്ദിരാഗാന്ധിയുടെ പേര് ടൈപ്പ് ചെയ്യാൻ തുടങ്ങും, ഭരണകൂടം അനുവദിച്ചത്കൊണ്ട് മുസ്ലിംകളുടെ ഹറാം-ഹലാൽ മാറുന്നില്ല എന്നാണ് നിങ്ങളുടെ തർക്കുത്തരം. <<<<5 hours ago


 =====================
ഒന്നുകിൽ ചോദ്യവും ഉത്തരവും താങ്കൾ തന്നെ പറഞ്ഞു. അല്ലെങ്കിൽ ആ ഗവണ്മെന്റ് അല്ലാഹു ഹറാമാക്കിയതിനെ ഹലാലാക്കിയതിനാൽ മടിച്ചു നിൽകാതെ അതിന്റെ “സേവ” തുടങ്ങാം. ഞാൻ മനസ്സിലാക്കുന്നത് ഹലാലാക്കിയിട്ടില്ല എന്ന് തന്നെയാണ്.
---------------------------------------------------------------------------------------


.....`സ്വതന്ത്രമായ നിയമനിര്‍മ്മാണം എന്നാല്‍ എന്താണ്‌? അല്ലാഹുവിന്റെ വിധിവിലക്കുകള്‍ക്ക്‌ വിരുദ്ധമാണോ, അല്ലേ എന്ന പരിഗണന കൂടാതെ ഏത്‌ തരത്തില്‍ നിയമം നിര്‍മ്മിക്കാനും തനിക്ക്‌ അധികാരമുണ്ടെന്ന്‌ ഒരാള്‍ കരുതുന്നുവെങ്കില്‍ അയാള്‍ ദൈവത്തിന്റെ പരമാധികാരം നിഷേധിക്കുന്നതിനാല്‍ അവിശ്വാസിയാണ്‌. സ്വന്തത്തെ അല്ലാഹുവിന്‌ സമാന്തരമായ ഒരു അധികാരശക്തിയായി ഉയര്‍ത്തിനിര്‍ത്തുന്നതിനാല്‍ –അല്ലാഹുവിന്‌ പങ്കാളിയെ സ്ഥാപിക്കുക എന്ന നിലയില്‍ –അയാളുടെ നിലപാടിനെ ശിര്‍ക്ക്‌ എന്നും വിശേഷിപ്പിക്കാവുന്നതാണ്‌. ഏതായാലും അയാള്‍ ഈമാനിന്റേയും തൌഹീദിന്റേയും പരിധിക്ക്‌ പുറത്താണെന്ന കാര്യത്തില്‍ മുജാഹിദുകള്‍ക്ക്‌ സംശയമില്ല. മറിച്ചൊരു അഭിപ്രായം മുജാഹിദ്‌ പ്രസംഗകരോ, എഴുത്തുകാരോ ഉന്നയിച്ചിട്ടുമില്ല.

അല്ലാഹു ഹലാലായി നിശ്ചയിച്ച കാര്യം ഹറാമാണെന്ന്‌ വിധിക്കുവാനോ ഹറാമായി നിശ്ചയിച്ച കാര്യം ഹലാലാണെന്ന്‌ പറയാനോ സൃഷ്ടികളില്‍ ആര്‍ക്കും അവകാശമില്ലെന്ന കാര്യം അനേകം ലേഖനങ്ങളിലും പുസ്‌തകങ്ങളിലും മുജാഹിദുകള്‍ വ്യക്തമാക്കിയിട്ടുണ്ട്‌. ഇതൊന്നും ജമാഅത്ത്‌–മുജാഹിദ്‌ സംവാദത്തിന്റെ തര്‍ക്കവിഷയമല്ല. ഇവര്‍ വെറുതെ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ്‌.(പേജ്‌ 103)

അല്ലാഹു പറഞ്ഞതിനേക്കാള്‍ ആധികാരികത മറ്റുള്ളവരുടെ അഭിപ്രായത്തിന്‌ കല്‍പിക്കുന്ന സമീപനം ശിര്‍ക്കുതന്നെയാണ്‌. എന്നാല്‍ അത്‌ കേവലം അനുസരണത്തിന്റെ പ്രശ്‌നമല്ല. അല്ലാഹുവിന്റെ `നിദ്ദിനെ (തുല്യനെ അഥവാ എതിരാളിയെ) സ്ഥാപിക്കുക എന്ന ഖുര്‍ആന്‍ വ്യക്തമാക്കിയ വ്യതിയാനത്തിന്റെ വകുപ്പിലാണ്‌ അതുള്‍പ്പെടുക.``(പേജ്‌ 248 മതം രാഷ്ട്രീയം ഇസ്ലാഹി പ്രസ്ഥാനം)


-----------------------------------------------------------------------------

അനുബന്ധചോദ്യം:

ഈ ചർച്ചക്കിടയിൽ ---- സാഹിബ് അല്ലാഹുവിന്റെ നിയമ‌നിർമ്മാണാധികാരവുമായി ബന്ധപ്പെട്ട വിഷയത്തിൽ ജമാ‌അത്തിന്റെ നിലപാട് ഖവാരിജുകളൂടെതല്ല എന്ന് പലയിടത്തും എഴുതി. മറ്റൊരു ചർച്ചക്കിടയിൽ ആയതിനാൽ അത് ആ സമയത്ത് എടുത്തില്ല. ഇപ്പോൾ ഈ പോസ്റ്റ് വിഷയത്തിലെ ചർച്ച ഏതാണ്ട് അവസാനിച്ചതായി അനുഭവപ്പെട്ട സാഹചര്യത്തിൽ മേൽ വിഷയ സംബന്ധമായി ചില കാര്യങ്ങൾ അറിയാൻ താൽ‌പര്യപ്പെടുന്നു. 

മനുഷ്യന് തീരെ നിയമം ഉണ്ടാക്കാന്‍ അവകാശമില്ല എന്നത് ഖവാരീജ്‌ വാദമാണ്.(എനിക്ക് ഖവാരിജുകളെ പറ്റി കാര്യമായി അറിയില്ല, ഇവിടെ എഴുതിയത് അവലംബിക്കുന്നുവെന്ന് മാത്രം).

മുജാഹിദുകളുടെ വീക്ഷണം, ചില പ്രത്യേക വിഷയങ്ങളിൽ മനുഷ്യർക്ക് ഒരു നിയമവും ഉണ്ടാക്കാൻ പാടില്ല. എന്നാൽ മറ്റു ചില ലൌകിക ജീവിത കാര്യങ്ങളിൽ അല്ലാഹുവിന്റെ പരിധികൾ ലം‌ഘിക്കാതെ,ശരീഅത്തിന് വിരുദ്ധമാകാതെ മതത്തിന്റെ അനുവാദത്തോടെ തന്നെ മനുഷ്യന് നിയമങ്ങൾ നിർമ്മിക്കാം. (കൂടുതൽ വിശദീകരണം പോസ്റ്റിനെ ആമുഖത്തിൽ ഉണ്ട്).

ഇനി ഖവാരിജുകളുടെതല്ലാത്തതും, എന്നാൽ മുജാഹിദുകളിൽ നിന്ന് വ്യത്യസ്തവുമായ എന്ത് വീക്ഷണമാണ് “നിയമനിർമ്മാണാധികാരം -ഹാക്കിമിയ്യത്തിൽ” ജമാ‌അത്തിനുള്ളത്??? അത് അറിയാൻ ആഗ്രഹിക്കുന്നു. 
മതവും, വിഭജനവും, 20ആം നൂറ്റാണ്ടിലെ ചർച്ച് മേധാവിത്തവും, പാശ്ചാത്യ അധിനിവേശവും അല്ല ഇതിലെ വിഷയം എന്ന് താഴ്മയായി ഉണർത്തുന്നു.
ഇടപെടുന്നവർ specific ആയി ചോദ്യത്തിൽ കേന്ദ്രീകരിക്കണമെന്ന് അപേക്ഷിക്കുന്നു.


-------------------------------------------------------------------




11 comments:

  1. 1- ഞാൻ ആമുഖമായി എഴുതിയതിൽ വന്ന “അനിസ്ലാമികമായ ആശയങ്ങൾ” എന്താണ്? അനിസ്‌ലാമികത ഇല്ലെന്ന് വന്നാൽ അത് ഇസ്‌ലാമിക കാഴ്ചപ്പാടാണ് എന്നത് ശരിവക്കുന്നു. ഞാൻ അവകാശവാദം ഉന്നയിക്കുന്നില്ല. പരിശോധിക്കുക.

    "ശരീഅത്ത് വിരുദ്ധനിയമനിര്‍മാണത്തിന് തനിക്കോ മറ്റൊരാള്‍ക്കോ അധികാരമുണ്ടെന്ന് അവകാശപ്പെടുന്ന ചിലരുണ്ടാകാം. അവരുടെ സ്ഥാനവും ഇസ്‌ലാമിന് പുറത്തുതന്നെയാണ്. അല്ലാഹുവിന്റെ നിയമത്തെ ബോധപൂര്‍വ്വം തള്ളിക്കളയുന്നത് കുഫ്‌റാണെന്ന കാര്യത്തില്‍ യാതൊരു സംശയത്തിനും അവകാശമില്ല.അല്ലാഹുവിന് തുല്യനായോ, പ്രതിദ്വന്ദിയായോ (നിദ്ദ്) ഏതെങ്കിലും ഒരു നിയമനിര്‍മാതാവിനെ പരിഗണിക്കുന്നതിനെ ശിര്‍ക്കിന്റെ വകുപ്പില്‍ ആരെങ്കിലും ഉള്‍പ്പെടുത്തുന്ന പക്ഷം അതൊരു തര്‍ക്ക വിഷയമാക്കേണ്്ടതില്ല. കുഫ്‌റും ശിര്‍ക്കും ഒരുപോലെ ഇസ്‌ലാമിന് വിപരീതമാണല്ലോ."


    ഇതാണ് അനീസിന്‍റെ വാദം എങ്കില്‍ ഇത് പൂര്‍ണമായും ശരിയാണ്. പക്ഷെ, ഇത് മുജാഹിദ്‌ പ്രസ്ഥാനത്തിന്‍റെ ഔദ്യോഗിക നിലപാട് അല്ല. അല്ലാഹു അല്ലാത്തവര്‍ക്ക് "ഇബാദത്ത്" ചെയ്യുന്നതാണല്ലോ ശിര്‍ക്ക്‌. നാളിതു വരെ ഇബാദത്ത് എന്നാല്‍ പ്രാര്‍ത്ഥനയാണെന്നും, അല്ലാഹു അല്ലാത്തവരെ വിളിച്ചു പ്രാര്‍ത്ഥിക്കുന്നത് മാത്രമാണ് ശിര്‍ക്ക് എന്ന് പ്രചരിപ്പിക്കുകയും അതിനടിസ്ഥാനത്തില്‍ കര്‍മ്മ പരിപാടികള്‍ രൂപപ്പെടുത്തുകയും ചെയ്യുന്നവരാണ് മുജാഹിദുകള്‍ . അപ്പോള്‍ "അല്ലാഹുവിന് തുല്യനായോ, പ്രതിദ്വന്ദിയായോ (നിദ്ദ്) ഏതെങ്കിലും ഒരു നിയമനിര്‍മാതാവിനെ പരിഗണിക്കുന്നതിനെ ശിര്‍ക്കിന്റെ വകുപ്പില്‍ ആരെങ്കിലും ഉള്‍പ്പെടുത്തുന്ന പക്ഷം അതൊരു തര്‍ക്ക വിഷയമാക്കേണ്്ടതില്ല." എന്ന് പറഞ്ഞത് മുജാഹിദു വാദങ്ങള്‍ക്ക് വിരുദ്ധം ആവുന്നു. ഒരു വശത്ത് ശിര്‍ക്ക് ആണെന്ന് സമ്മതിക്കുകയും വേറൊരു വശത്ത് അത് ശിര്‍ക്ക് അല്ലെന്നു പറയുകയും ചെയ്യുന്നു എന്നതാണ് പ്രശ്നം.

    2-ഈ വിഷയത്തിൽ ജമാ‌അത്തിന്റെ കാഴ്ചപാട് എന്ത്? ഇസ്ലാഹീ പ്രസ്ഥാനം മനസ്സിലാക്കുന്ന ആശയം തെറ്റെങ്കിൽ അവിടെ ഞാൻ ഉന്നയിച്ച അതേ കാര്യങ്ങളിൽ എന്താണ് ജമാ‌അത്തിന്റെ കാഴ്ചപാട് ??

    "അല്ലാഹുവിന് തുല്യനായോ, പ്രതിദ്വന്ദിയായോ (നിദ്ദ്) ഏതെങ്കിലും ഒരു നിയമനിര്‍മാതാവിനെ പരിഗണിക്കുന്നതിനെ" ഇസ്ലാഹി പ്രസ്ഥാനം ഒരു ഇബാദത്ത് ആയി കാണുന്നില്ല. ജമാ അത്തെ ഇസ്ലാമി അതിനെ ഇബാദത്ത് ആയി കാണുന്നു. ഇബാദത്ത് അല്ലാഹുവിനാണെങ്കില്‍ അത് അത് തൌഹീദും അല്ലെങ്കില്‍ അത് ശിര്‍ക്കും ആണ്.

    3_ഈ വിഷയത്തിൽ മുജാഹിദുകളും ജമാ‌അത്ത് സുഹൃത്തുക്കളും തമ്മിലെ അഭിപ്രായവ്യത്യാസമെന്ത്?

    ചോദ്യം 2 ന്‍റെ ഉത്തരം തന്നെ.

    ഇസ്ലാഹി പ്രസ്ഥാനത്തിനു ഇബാദത്ത് അല്ലാത്ത ഒരു കാര്യം(ആത്യന്തികമായി ഞാന്‍ ആരുടെ നിയമം ആണ് അനുസരിക്കേണ്ടത് എന്ന കാര്യം) എങ്ങനെയാണ് ശിര്‍ക്ക്‌ ആവുന്നത് എന്ന് അനീസിന് വിശദീകരിക്കാമോ?

    ReplyDelete
  2. 1 - അല്ലാഹുവിന്റെ അധികാര-അവകാശ-നാമ വിശേഷണങ്ങളില്‍ ആരെയെങ്കിലും പങ്കു ചേര്‍ക്കുന്നതാണ്‌ സാമാന്യമായി പറഞ്ഞാല്‍ "ശിര്‍ക്ക് അഥവാ പങ്കാളിയാക്കല്‍ ". അല്ലാഹുവിന്റെ "രക്ഷാകര്‍ത്രിത്വത്തില്‍ " പങ്കുചേര്‍ക്കുമ്പോള്‍ റുബൂബിയത്തിലെ ശിര്‍ക്കും , ഇബാദത്തില്‍ പങ്കുചേര്‍ക്കുമ്പോള്‍ അതിലെ ശിര്‍ക്കും , നാമ വിശേഷണങ്ങളില്‍ ആകുമ്പോള്‍ അതിലെ ശിര്‍ക്കും ആയി മാറുന്നു.
    മതവിശ്വാസികളില്‍ ഏറ്റവും അധികം "പങ്കുചേര്‍ക്കല്‍ " നടക്കുന്നത് "ഇബാദത്തില്‍ " ആയതിനാല്‍ അക്കാര്യത്തിന്‌ പ്രാമുഖ്യം വരുന്നു. അതിനര്ത്ഥം അല്ലാഹുവില്‍ പങ്കുചേര്‍ക്കുക എന്നു പറഞ്ഞാല്‍ അത് "ഇബാദത്തില്‍ " മാത്രമേ സംഭവിക്കൂ എന്ന് കരുതേണ്ടതില്ല. ഏത് കാര്യത്തിലാണോ അല്ലാഹുവിന്‌ പങ്കാളിയെ കരുതുന്നത് , അക്കാര്യത്തില്‍ ആ പ്രവര്‍ത്തനം "പങ്കാളിയാക്കല്‍ " അഥവാ "ശിര്‍ക്ക്" ആയി മാറുന്നു.
    ഇത് ഈ വിഷയത്തിലെ ഒരു പ്രാധമിക വിവരത്തില്‍ പെട്ടതാണ്‌. ഇത് ഏറെ പുസ്തകങ്ങളില്‍ വിവരിച്ചിട്ടുമുണ്ട്.

    2 - >>"അല്ലാഹുവിന് തുല്യനായോ, പ്രതിദ്വന്ദിയായോ (നിദ്ദ്) ഏതെങ്കിലും ഒരു നിയമനിര്‍മാതാവിനെ പരിഗണിക്കുന്നതിനെ" ഇസ്ലാഹി പ്രസ്ഥാനം ഒരു ഇബാദത്ത് ആയി കാണുന്നില്ല. ജമാ അത്തെ ഇസ്ലാമി അതിനെ ഇബാദത്ത് ആയി കാണുന്നു. ഇബാദത്ത് അല്ലാഹുവിനാണെങ്കില്‍ അത് അത് തൌഹീദും അല്ലെങ്കില്‍ അത് ശിര്‍ക്കും ആണ്.<<
    അതായത് "കാഫിറിനെ" കാഫിര്‍ എന്ന് മാത്രം വിളിക്കണോ, അല്ല മുശ്‌രിക്കെന്നാണോ വിളിക്കേണ്ടത് എന്നതാണല്ലോ താങ്കളൂടെ കണ്ടെത്തല്‍ പ്രകാരം തര്‍ക്ക ഹേതു. രണ്ടു കൂട്ടരും ഇസ്ലാമിന്റെ പരിധിക്ക് പുറത്താണ്‌ എന്നതിനാല്‍ ആ ചര്‍ച്ചയാണ്‌ സര്‍വ്വ പ്രധാനം എന്ന് എനിക്ക് മനസ്സിലാക്കാനയിട്ടില്ല. കുഫ്‌റും ശിര്‍ക്കും ഒരുപോലെ ഇസ്‌ലാമിന് വിപരീതമാണല്ലോ.

    ReplyDelete
  3. ഏതായാലും അത്തരക്കാരും "യഥര്‍ത്ഥ മുസ്ലിമ്കള്‍ " തന്നെയാണ്‌ എന്ന് ആരും വാദിക്കുന്നില്ലല്ലോ. അതുകൊണ്ട് കാഫിറിനെ "മുശ്‌രിക്കാക്കാതെ " നോക്കേണ്ട പണി ഞാന്‍ ഏറ്റെടുക്കുന്നില്ല.
    --------
    ശരീഅത്ത് വിരുദ്ധനിയമനിര്‍മാണത്തിന് തനിക്കോ മറ്റൊരാള്‍ക്കോ അധികാരമുണ്ടെന്ന് അവകാശപ്പെടുന്ന ചിലരുണ്ടാകാം. അവരുടെ സ്ഥാനവും ഇസ്‌ലാമിന് പുറത്തുതന്നെയാണ്. അല്ലാഹുവിന്റെ നിയമത്തെ ബോധപൂര്‍വ്വം തള്ളിക്കളയുന്നത് കുഫ്‌റാണെന്ന കാര്യത്തില്‍ യാതൊരു സംശയത്തിനും അവകാശമില്ല. അല്ലാഹുവിന് തുല്യനായോ, പ്രതിദ്വന്ദിയായോ (നിദ്ദ് - സമൻ) ഏതെങ്കിലും ഒരു നിയമനിര്‍മാതാവിനെ പരിഗണിക്കുന്നതിനെ ശിര്‍ക്കിന്റെ വകുപ്പില്‍ ആരെങ്കിലും ഉള്‍പ്പെടുത്തുന്ന പക്ഷം അതൊരു തര്‍ക്ക വിഷയമാക്കേണ്്ടതില്ല. കുഫ്‌റും ശിര്‍ക്കും ഒരുപോലെ ഇസ്‌ലാമിന് വിപരീതമാണല്ലോ.

    ReplyDelete
  4. അല്ലാഹുവിന്റെ വിധിവിലക്കുകള്‍ക്ക്‌ വിരുദ്ധമാണോ, അല്ലേ എന്ന പരിഗണന കൂടാതെ ഏത്‌ തരത്തില്‍ നിയമം നിര്‍മ്മിക്കാനും തനിക്ക്‌ അധികാരമുണ്ടെന്ന്‌ ഒരാള്‍ കരുതുന്നുവെങ്കില്‍ അയാള്‍ ദൈവത്തിന്റെ പരമാധികാരം നിഷേധിക്കുന്നതിനാല്‍ അവിശ്വാസിയാണ്‌. സ്വന്തത്തെ അല്ലാഹുവിന്‌ സമാന്തരമായ ഒരു അധികാരശക്തിയായി ഉയര്‍ത്തിനിര്‍ത്തുന്നതിനാല്‍-അല്ലാഹുവിന്‌ പങ്കാളിയെ സ്ഥാപിക്കുക എന്ന നിലയില്‍-അയാളുടെ നിലപാടിനെ ശിര്‍ക്ക്‌ എന്നും വിശേഷിപ്പിക്കാവുന്നതാണ്‌. ഏതായാലും അയാള്‍ ഈമാനിന്റേയും തൌഹീദിന്റേയും പരിധിക്ക്‌ പുറത്താണെന്ന കാര്യത്തില്‍ മുജാഹിദുകള്‍ക്ക്‌ സംശയമില്ല.
    (മതം രാഷ്ട്രീയം ഇസ്ലാഹി പ്രസ്ഥാനം പേജ്‌ 103)

    ----------------------------------------------
    രാഷ്ട്രീയം "മതം വിലക്കാത്തതെല്ലാം അനുവദനീയമാണ്‌" എന്ന തത്വപ്രകാരം സമീപിക്കേണ്ട ദുനിയാവിന്‍റെ കാര്യം തന്നെയാണ്‌. രാഷ്ട്രത്തിന്‍റെ സംവിധാനം, സമ്പത്തിന്‍റെ മേല്‍നോട്ടം തുടങ്ങിയ വശങ്ങളില്‍ ദൈവികാജ്ഞകള്‍ വിശദാംശങ്ങളിലേക്ക് കടക്കാതെ ചില value orientations നിര്‍ണ്ണയിക്കുകയേ ചെയ്യുന്നുള്ളൂ. ആ value orientations ന്‍റെ പരിധിക്ക് ഉള്ളില്‍ നിന്ന് കൊണ്ട് അക്കാര്യങ്ങളില്‍ പ്രവര്‍ത്തിക്കണം.

    അതില്‍ അല്ലാഹുവിന്‍റെ നിയമനിര്‍ദേശങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്, അതിന്‍റെ പരിധിയില്‍ നിന്നുകൊണ്ടേ നിയമനിര്‍മാണം നടത്താന്‍ അവകാശമുള്ളൂ, എതിരാവുന്ന നിയമനിര്‍മാണം നടത്താവതല്ല....

    لا طاعة لمخلوق في معصية الخالق

    'സൃഷ്ടാവിന്റെ കല്‍പനകള്‍ക്കെതിരില്‍ സൃഷ്ടിയെ അനുസരിക്കാന്‍ പാടില്ല'

    ReplyDelete
    Replies

    1. 'ഇസ്ലാമിന്റെ ഒരു അടിസ്ഥാന നിയമമാണിത്: അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ ഒരു വിധി പറഞ്ഞുകഴിഞ്ഞാല്‍ അതില്‍നിന്നു വ്യത്യസ്തമായ ഒരഭിപ്രായം ഉണ്ടായിരിക്കുവാന്‍ സത്യവിശ്വാസിയായ ഒരാള്‍ക്കും പാടില്ല. അല്ലാഹു വിധിച്ചതിനെതിരായി അല്ലാഹുവിന്റെ റസൂല്‍ ഒരിക്കലും വിധിക്കുകയില്ല. റസൂല്‍ കല്‍പിക്കുന്ന വിധികളാക'െ, വാസ്തത്തില്‍ അല്ലാഹുവിന്റെ വിധികളായിരിക്കുന്നതുമാണ്. ഈ വിഷയം വളരെ ശക്തിയായ ഭാഷയില്‍ തന്നെ ഖുര്‍ആന്‍ പലപ്പോഴും ആവര്‍ത്തിച്ചുപറഞ്ഞി'ുള്ളതാണ്. അപ്പോള്‍, അല്ലാഹുവിന്റെയും റസൂലിന്റയും -അഥവാ ഖുര്‍ആന്റെയും സുന്നത്തിന്റെയും-- നിയമങ്ങള്‍ക്കെതിരായി ഏതെങ്കിലും പണ്ഡിതന്‍മാരുടെയോ, വിധികര്‍ത്താക്കളുടെയോ അഭിപ്രായങ്ങളെ സ്വീകരിച്ചുവരുന്നവരും, സമുദായ പരിഷ്‌കര്‍ത്താക്കളെന്നോ, ഇസ്ലാമിന്റെ ഗുണകാംക്ഷികളെന്നോ സ്വയം അഭിമാനിച്ചുകൊണ്ട് സാക്ഷാല്‍ ഇസ്ലാമിക നിയമങ്ങളില്‍ മാറ്റത്തിരുത്തങ്ങള്‍ അവതരിപ്പിക്കുന്നവരും വ്യക്തമായ വഴിപിഴവില്‍ അകപ്പെ'വരാണെന്ന് വ്യക്തമാണ്. അല്ലാഹുവിന്റെയും റസൂലിന്റെയും വിധിവിലക്കുകളില്‍ ഒന്നുപോലും യുക്തിക്കോ ന്യായത്തിനോ എതിരായിരിക്കുകയില്ലെന്ന് പറയേണ്ടതില്ല. പക്ഷെ, അവയില്‍ ചിലതിന്റെ യുക്തിരഹസ്യങ്ങള്‍ നമുക്ക് സൂക്ഷ്്മമായി മനസ്സിലാക്കുവാന്‍ കഴിയാതെ വന്നെന്നിരിക്കും. എന്നിരിക്കെ, ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ഏതെങ്കിലും ഒരു വിഷയത്തിലുളള മതവിധി ഇതാണെന്ന്- അംഗീകൃതമായ മാര്‍ഗ്ഗങ്ങളില്‍കൂടി-അറിഞ്ഞുകഴിഞ്ഞാല്‍, അതു യുക്തിക്കോ ന്യായത്തിനോ യോജിക്കുമോ ഇല്ലേ എന്നൊന്നും പരിശോധിക്കേണ്ടതില്ല. അതില്‍ ജനഹിതം ആരായേണ്ടതുമില്ല. അതപ്പടി സ്വീകരിക്കുവാന്‍ അവന്‍ തികച്ചും ബാധ്യസ്ഥനാണ്. പക്ഷേ, ഓരോ നിയമത്തിലും അടങ്ങിയി'ുളള യുക്തിതത്വങ്ങള്‍ കഴിവതും ആരാഞ്ഞറിയുവാന്‍ അവന്‍ പരിശ്രമിക്കേണ്ടതുണ്ട്. ഇസ്ലാമിന്റെ മൗലികപ്രധാനമായ ഒരു സിദ്ധാന്തമാണിത്…...' 33:36 അമാനി മൌലവി ഖുര്‍ആന്‍ വിശദീകരണം.





      Delete
    2. وَمَا آتَاكُمُ الرَّ‌سُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانتَهُوا ۚ وَاتَّقُوا اللَّـهَ ۖ إِنَّ اللَّـهَ شَدِيدُ الْعِقَابِ ﴿٧﴾ 59:7

      .., ഇസ്ലാമിന്‍റെ അടിത്ത്റയുമായ ഒരു മൌലിക സിദ്ധാന്തമാണ്‌ അല്ലാഹു സത്യ വിശ്വാസികളെ അറിയിക്കുന്നത്. 'റസൂല്‍ നിങ്ങള്‍ക്കു എന്തു കൊണ്ടു തന്നുവോ അതു നിങ്ങള്‍ സ്വീകരിക്കണം; അദ്ദേഹം ഏതൊന്നിനെക്കുറിച്ച് വിരോധിച്ചുവോ അതില്‍ നിന്നു വിലക്കി നില്‍ക്കണം". ............അല്ലാതെ ഫൈഇന്‍റെ സ്വത്തുക്കളില്‍ നിന്നു അദ്ദേഹം നിങ്ങള്‍ക്കനുവദിച്ചു തന്നതു സ്വീകരിക്കണമെന്നോ, വായ കൊണ്ടു കല്‍പിച്ചതു അനുസരിക്കണമെന്നോ മാത്രമല്ല അതിനര്‍ത്ഥം. നേരെ മറിച്ച് തിരുമേനി കാണിച്ചുതരാത്തതെല്ലാം വിരോധിക്കപ്പെട്ടതാണെന്നുണ്ടോ ? ഇല്ല. അവിടുന്നു നിരോധിച്ചതെന്തോ അതു മാത്രമാണ്‌ നിരോധിക്കപ്പെട്ടിട്ടുള്ളത്, അതു കൊണ്ടാണ്‌ 'അദ്ദേഹം കൊണ്ടുതരാത്തത്' എന്നു പറയാതെ 'അദ്ദേഹം വിരോധിച്ചത്' എന്നും പറഞ്ഞിരിക്കുന്നത്.
      നബി(സ) അരുളിച്ചെയ്യുന്നു : 'ഞാന്‍ നിങ്ങളെ ഒഴിവാക്കുമ്പോഴെല്ലാം നിങ്ങളെന്നെ വിട്ടേക്കണം. നിങ്ങള്‍ക്കു മുന്പുള്ളവരെ നാശത്തില്‍ പ്പെടുത്തിയതു, അവരുടെ ചോദ്യം ചെയ്യലിന്‍റെ ആധിക്യവും നബിമാരോടുള്ള ഭിന്നിപ്പുമാകുന്നു. അതു കൊണ്ടു ഞാന്‍ നിങ്ങളോടു വല്ലതിനെക്കുറിച്ചും വിരോധിച്ചാല്‍ നിങ്ങളത് വര്‍ജ്ജിക്കുവിന്‍, ഞാന്‍ നിങ്ങളോടു വല്ല കാര്യവും കല്‍പ്പിച്ചാല്‍ അതില്‍ നിന്ന്‌ നിങ്ങള്‍ക്ക് സാധിക്കുന്നത്ര കൊണ്ടുവരികയും ചെയ്യുവിന്‍' (ബു. മു.) ....

      ഹശ്‍ര്‍ 59:7 വ്യാഖ്യാനം - അമാനി മൌലവി.

      Delete
    3. തഫ്ഹീമുല്‍ ഖുറാന്‍ 59: 7 വിശദീകരണം, കുറിപ്പ് 15 ല്‍ നിന്ന്..

      "എന്നാല്‍ , വിധിയുടെ വാക്കുകള്‍ പൊതുവിലുള്ളതായതുകൊണ്ട് അത് ഫൈഅ്വിതരണത്തിന്റെ കാര്യത്തില്‍ മാത്രം പരിമിതമാകുന്നില്ല. എല്ലാ സംഗതികളിലും മുസ്ലിംകള്‍ പ്രവാചകനെ അനുസരിച്ചുകൊളളണമെന്ന് അതു താല്‍പര്യപ്പെടുന്നുണ്ട്. ഇവിടെ `റസൂല്‍ നിങ്ങള്‍ക്ക് നല്‍കിയത്` എന്നതിന്റെ വിപരീതമായി `നല്‍കാത്തത്`എന്നു പറയാതെ നിങ്ങളെ വിരോധിച്ചതില്‍നിന്ന് വിരമിക്കുക, എന്നു പറഞ്ഞത് ഈ ആശയത്തെ കൂടുതല്‍ പ്രകാശിപ്പിക്കുന്നുണ്ട്. വിധി ഫൈഅ്വിതരണത്തിലുള്ള അനുസരണത്തില്‍ മാത്രം പരിമിതമായിരുന്നുവെങ്കില്‍ `നല്‍കിയത്` എന്നതിന്റെ വിപരീതമായി `നല്‍കാത്ത`എന്നായിരുന്നു പറയുക. ഈ പശ്ചാത്തലത്തില്‍ നിരോധിക്കുക അല്ലെങ്കില്‍ തടയുക എന്ന പദം ഉപയോഗിച്ചത് വിധിയുടെ ലക്ഷ്യം നബി(സ)യുടെ ആജ്ഞാനിരോധങ്ങളെ അനുസരിക്കുകയാണെന്ന് സുതരാം വ്യക്തമാക്കുന്നു.

      ഈ സംഗതി നബി (സ) തന്നെ പ്രസ്താവിക്കുകയുമുണ്ടായി. ഹ: അബൂഹുറയ്റ N1331 നിവേദനം ചെയ്തതായി മുസ്ലിമും N1462 ബുഖാരിയും N1514 ഉദ്ധരിക്കുന്നു: H720 ഞാന്‍ ഒന്നു കല്‍പിച്ചാല്‍ നിങ്ങള്‍ കഴിവിന്‍പടി അത് നടത്തുക. ഞാന്‍ ഒന്ന് നിരോധിച്ചാല്‍ അത് വര്‍ജിക്കുകയും ചെയ്യുക.

      صحيح البخاري - (ج 22 / ص 255) 6744 - حَدَّثَنَا إِسْمَاعِيلُ حَدَّثَنِي مَالِكٌ عَنْ أَبِي الزِّنَادِ عَنْ الْأَعْرَجِ عَنْ أَبِي هُرَيْرَةَ عَنْ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ دَعُونِي مَا تَرَكْتُكُمْ إِنَّمَا هَلَكَ مَنْ كَانَ قَبْلَكُمْ بِسُؤَالِهِمْ وَاخْتِلَافِهِمْ عَلَى أَنْبِيَائِهِمْ فَإِذَا نَهَيْتُكُمْ عَنْ شَيْءٍ فَاجْتَنِبُوهُ وَإِذَا أَمَرْتُكُمْ بِأَمْرٍ فَأْتُوا مِنْهُ مَا اسْتَطَعْتُمْ ---------------------

      صحيح مسلم - (ج 12 / ص 43) 4348 - حَدَّثَنِي حَرْمَلَةُ بْنُ يَحْيَى التُّجِيبِيُّ أَخْبَرَنَا ابْنُ وَهْبٍ أَخْبَرَنِي يُونُسُ عَنْ ابْنِ شِهَابٍ أَخْبَرَنِي أَبُو سَلَمَةَ بْنُ عَبْدِ الرَّحْمَنِ وَسَعِيدُ بْنُ الْمُسَيَّبِ قَالَا كَانَ أَبُو هُرَيْرَةَ يُحَدِّثُ أَنَّهُ سَمِعَ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ مَا نَهَيْتُكُمْ عَنْهُ فَاجْتَنِبُوهُ وَمَا أَمَرْتُكُمْ بِهِ فَافْعَلُوا مِنْهُ مَا اسْتَطَعْتُمْ فَإِنَّمَا أَهْلَكَ الَّذِينَ مِنْ قَبْلِكُمْ كَثْرَةُ مَسَائِلِهِمْ وَاخْتِلَافُهُمْ عَلَى أَنْبِيَائِهِمْ


      Delete

    4. وَمَا آتَاكُمُ الرَّ‌سُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانتَهُوا ۚ وَاتَّقُوا اللَّـهَ ۖ إِنَّ اللَّـهَ شَدِيدُ الْعِقَابِ ﴿٧﴾

      നിങ്ങള്‍ക്കു റസൂല്‍ നല്‍കിയതെന്തോ അത് നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍ നിന്ന് അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍ നിന്ന് നിങ്ങള്‍ ഒഴിഞ്ഞ് നില്‍ക്കുകയും ചെയ്യുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. തീര്‍ച്ചയായും അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനാണ്‌. (59:7)

      Delete
    5. അല്ലാഹുവിന്‍റെ കല്‍പനക്കെതിരില്‍ ആരെയെങ്കിലും അനുസരിക്കണമെന്നോ, അനുസരിക്കാമെന്നോ മുസ്ലിംകള്‍ ആരും മനസ്സിലാക്കുന്നില്ല, വിശേഷിച്ചും മുജാഹിദുകള്‍ . അത് പലവുരു വ്യക്തമാക്കിയിട്ടൂണ്ട്. അല്ലാഹുവിന്‌ തുല്യമോ, അല്ലെങ്കില്‍ അതിനേക്കാള്‍ കൂടുതലായോ പ്രാധാന്യം മറ്റൊന്നിനും നല്‍കരുത് എന്നതിലും ഒരു വിധ സംശയവുമില്ല.

      "ചെയ്യരുത് "എന്ന് മനസ്സിലാക്കുന്ന/പഠിപ്പിക്കുന്ന ഒരു വിഷയത്തില്‍ "അങ്ങിനെയായാല്‍ എങ്ങിനെ, ഇങ്ങനെയായാല്‍ എങ്ങനെ " എന്നീ രീതിയിലുള്ള 'മസ്‍അലകള്‍ ' പറഞ്ഞിരിക്കാന്‍ ഒരു പ്രസക്തിയുമില്ല്ല. "ഒരാള്‍ ഇങ്ങനെ വിശ്വസിക്കുന്നു, അയാള്‍ അങ്ങനെ വിശ്വസിക്കുന്നു "എന്നൊക്കെയുള്ള ചോദ്യത്തിന്‌ അവരോടൊക്കെയുള്ള നിര്‍ദ്ദേശം , താഴെ പറയും പ്രകാരമാണ്‌. :

      ``അല്ലാഹുവും അവന്റെ റസൂലും ഒരു കാര്യത്തില്‍ തീര്‍പ്പ്‌ കല്‌പിച്ചു കഴിഞ്ഞാല്‍ സത്യവിശ്വാസിയായ ഒരു പുരുഷനാകട്ടെ , സ്‌ത്രീക്കാകട്ടെ, തങ്ങളുടെ കാര്യത്തെ സംബന്ധിച്ച്‌ സ്വതന്ത്രമായ അഭിപ്രായം ഉണ്ടായിരിക്കാവുന്നതല്ല. വല്ലവനും അല്ലഹുവെയും അവന്റെ ദൂതനേയും ധിക്കരിക്കുന്ന പക്ഷം അവന്‍ വ്യക്തമായ നിലയില്‍ വഴിപിഴച്ചു പോയിരിക്കുന്നു.(33:36) എന്ന ഖുര്‍ആന്‍ വാക്യത്തില്‍ വ്യക്തമാക്കിയിട്ടുള്ളതുപോലെ ഏതു കാര്യത്തിലും അല്ലാഹുവിന്റേയും റസൂലി(സ) ന്റേയും തീര്‍പ്പ്‌ യാതൊരു ഭേദഗതിയും കൂടാതെ അംഗീകരിക്കുക. ഇത്‌ രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവും സാംസ്‌കാരികവുമായ എല്ലാ കാര്യങ്ങള്‍ക്കും ബാധകമാവുന്നു.

      കൂടാതെ
      لا طاعة لمخلوق في معصية الخالق

      'സൃഷ്ടാവിന്റെ കല്‍പനകള്‍ക്കെതിരില്‍ സൃഷ്ടിയെ അനുസരിക്കാന്‍ പാടില്ല'

      ഇനിയും 'വസ്‍വാസ്' ബാക്കിയെങ്കില്‍ , മറ്റുള്ളവര്‍ നിസ്സഹായരാണ്‌.

      "ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ഏതെങ്കിലും ഒരു വിഷയത്തിലുളള മതവിധി ഇതാണെന്ന്- അംഗീകൃതമായ മാര്‍ഗ്ഗങ്ങളില്‍കൂടി-അറിഞ്ഞുകഴിഞ്ഞാല്‍ അതപ്പടി സ്വീകരിക്കുവാന്‍ അവന്‍ തികച്ചും ബാധ്യസ്ഥനാണ് " എന്ന് ആദ്യം അംഗീകരിക്കലാണ്‌ ഒരു പക്ഷേ ഈ വസ്വാസുകള്‍ക്ക് എളുപ്പമുള്ള പരിഹാരം.

      Delete
    6. അല്ലാഹുവിന്റെ വിധിവിലക്കുകള്‍ക്ക്‌ വിരുദ്ധമാണോ, അല്ലേ എന്ന പരിഗണന കൂടാതെ ഏത്‌ തരത്തില്‍ നിയമം നിര്‍മ്മിക്കാനും പാര്‍ലമെന്റിന് അധികാരമുണ്ടെന്ന്‌ വിശ്വാസികള്‍ കരുതുന്നില്ല

      >>>ഫിര്‍ഔന് നിയമം നിര്‍മിക്കാനുള്ള അവകാശം എത്രമാത്രം നാം വകവെച്ചുകൊടുക്കും<<< എന്ന ചോദ്യം

      ഫിര്‍ഔന് എത്ര അവകാശം ഉണ്ട് എന്ന് അയാള്‍ നോക്കിക്കോളും. അത് അയാളും പടച്ചവനും തമ്മിലുള്ള കാര്യം.

      അയാളുടെ നിയമം അനുസരിക്കുമ്പോള്‍ "സൃഷ്ടാവിന്റെ കല്‍പനകള്‍ക്കെതിരില്‍ സൃഷ്ടിയെ അനുസരിക്കാന്‍ പാടില്ല"എന്ന നിയമം ബാധകമാണ്‍.

      ഇനി അയാളുടെ സ്ഥാനത്ത് ഒരു മുസ്ലിം വന്നാല്‍ ; "അയാള്‍ നിയമം ഉണ്ടാകുമ്പോള്‍ അല്ലാഹുവിന്‍റെ നിയമനിര്‍ദേശങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്, അതിന്‍റെ പരിധിയില്‍ നിന്നുകൊണ്ടേ നിയമനിര്‍മാണം നടത്താന്‍ അവകാശമുള്ളൂ, എതിരാവുന്ന നിയമനിര്‍മാണം നടത്താവതല്ല...."

      ഇതാണ്‌ നിലപാട് .
      മേല്‍ വിവരിച്ച വീക്ഷണമുള്ളവര്‍ക്ക് എന്തെങ്കിലും പിഴവുകള്‍ ഉണ്ടോ ??
      ഉണ്ടെങ്കില്‍ വിശദമാക്കുക.

      Delete
    7. അല്ലാഹുവിന്‍റെ നിയമങ്ങള്‍ അനുസരിക്കേണ്ടതില്ല എന്ന നിലപാട് കുഫ്‍റാണ്, ദൈവനിഷേധമാണ്‌. ദൈവിക നിയമങ്ങള്‍ക്ക് തുല്യമായി മറ്റാരുടേയെങ്കിലും നിയമങ്ങള്‍ക്ക് സ്ഥാനം കല്‍പ്പിക്കുന്നത് ആ നിയമദാതാവിനെ അല്ലാഹുവിന്‌ തുല്യനാക്കലാണ്‌; ശിര്‍ക്കാണ്‌.

      അല്ലാഹുവിന്റെ വിധികളെ ധിക്കരിക്കുന്ന ആള്‍ അതോടെ കാഫിറായിത്തീരും. പിന്നെ അയാള്‍ക്ക്‌ ഇസ്‌ലാമില്‍ സ്ഥാനമില്ല. അല്ലാഹുവെ ധിക്കരിച്ചിട്ട്‌ അവന്‍ പിശാചിനെയാണോ സത്യനിഷേധികളെയാണോ ,സ്വേച്ഛാധിപതികളെയാണോ, സ്വന്തം ദേഹേച്ഛയെയാണൊ അനുസരിക്കുന്നത്‌ എന്നതൊരു മൌലിക പ്രശ്‌നമല്ല. അല്ലാഹ്വുവിന്റെ വിധിയെ ധിക്കരിച്ചുകൊണ്ട്‌ അവന്റെ വിധിക്ക്‌ സമാനമായോ അതിനേക്കാള്‍ ഉപരിയായോ മറ്റൊരാളുടെ വിധി പരിഗണിച്ചാല്‍ അല്ലാഹുവിന്‌ `നിദ്ദിനെ(സമശീര്‍ഷനെ, സമസ്ഥാനീയനെ) സ്വീകരിക്കുക എന്ന ശിര്‍ക്കിന്റെ വകുപ്പില്‍ അത്‌ ഉള്‍പ്പെടുകയും ചെയ്യും.

      Delete

"Comment moderation" is off in this blog.If it is not displayed, could have gone to spam.