04 February 2013

ബസ്സിലെ നമസ്‌കാരം - Shabab Q&A, Feb 01, 2013

ബസ്സിലെ നമസ്‌കാരം

 Shabab Q&A, Feb 01, 2013
 
ജോലിയാവശ്യാര്‍ഥം ഞാന്‍ പുലര്‍ച്ചെ 5.15ന്‌ തന്നെ ബസ്‌ യാത്ര ചെയ്യേണ്ടിവരുന്നു. സ്വുബ്‌ഹിന്റെ സമയം 5 മണി കഴിഞ്ഞിട്ടാവുമ്പോള്‍ എനിക്ക്‌ സ്വുബ്‌ഹ്‌ നമസ്‌കരിച്ച്‌ യാത്ര പുറപ്പെടാനാവില്ല. ലക്ഷ്യസ്ഥാനത്തെത്തുമ്പോള്‍ സ്വുബ്‌ഹിന്റെ സമയം കഴിഞ്ഞിട്ടുണ്ടാവും. സ്വുബ്‌ഹിന്‌ ജംഅ്‌ അനുവദിക്കപ്പെട്ടിട്ടില്ലല്ലോ. ബസില്‍വെച്ച്‌ നമസ്‌കാരം നിര്‍വഹിക്കാമെങ്കില്‍ എങ്ങനെയാണ്‌ നമസ്‌കരിക്കേണ്ടത്‌?
അബൂസ്വല്‍ഹ എടവണ്ണ 


``നിങ്ങള്‍ക്ക്‌ സാധിക്കുന്നത്ര നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കണം'' എന്ന്‌ ഖുര്‍ആനില്‍ (തഗാബുന്‍ 16) അല്ലാഹു കല്‌പിച്ചിട്ടുണ്ട്‌. ഇത്‌ എല്ലാ വിധിവിലക്കുകള്‍ക്കുമെന്ന പോലെ നമസ്‌കാരത്തിനും ബാധകമാണ്‌. രോഗിയുടെ നമസ്‌കാരത്തെക്കുറിച്ച്‌ അലി(റ)യില്‍നിന്ന്‌ ദാറഖുത്വ്‌നി ഉദ്ധരിച്ച ഒരു നബിവചനത്തില്‍ ഇപ്രകാരം കാണാം:
``അയാള്‍ക്ക്‌ സുജൂദ്‌ ചെയ്യാന്‍ സാധിക്കുകയില്ലെങ്കില്‍ തലകൊണ്ട്‌ ആംഗ്യം കാണിച്ചുകൊള്ളട്ടെ. സുജൂദിനെ റുകൂഇനെക്കാള്‍ കുനിഞ്ഞുകൊണ്ടാക്കട്ടെ.'' ഇത്‌ നിലത്തു സുജൂദ്‌ ചെയ്യാന്‍ സാധിക്കാത്ത എല്ലാവര്‍ക്കും ബാധകമാണ്‌. ബസ്സില്‍ ഇരിക്കാന്‍ സീറ്റ്‌ ലഭിച്ചാലും നിന്ന്‌ യാത്രചെയ്യേണ്ടിവന്നാലും ഈ വിധത്തില്‍ നമസ്‌കരിക്കാവുന്നതാണ്‌. 

No comments:

Post a Comment

"Comment moderation" is off in this blog.If it is not displayed, could have gone to spam.