21 July 2018

ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനി നിര്യാതനായി

ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനി നിര്യാതനായി

11:59 AM
16/07/2018  MONDAY

madhyamam Daily 




താനൂർ: പ്രമുഖ ഇസ്‌ലാം മത പണ്ഡിതനും ഗ്രന്ഥകാരനുമായ ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനി(74) നിര്യാതനായി. തിങ്കളാഴ്ച രാവിലെ താനൂർ പുത്തൻതെരുവിലെ വീട്ടിലായിരുന്നു അന്ത്യം. ഏതാനും മാസങ്ങളായി മദനി രോഗശയ്യയിലായിരുന്നു. ഖബറടക്കം ചൊവ്വ രാവിലെ 10 മണിക്ക് താനൂർ പുത്തൻതെരു ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
മത പ്രബോധന മേഖലയിൽ നിറഞ്ഞ് നിന്ന മദനി ശബാബ് വാരികയുടെ മുഖ്യ പത്രാധിപരായിരുന്നു. വിശുദ്ധ ഖുർആൻ പരിഭാഷയും വ്യാഖ്യാനവുമുൾപ്പെടെ നിരവധി ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്. 1944 സെപ്തംബർ 8ന് മുത്താണിക്കാട്ട്  ഹൈദർ മുസ്ല്യാർ ആയിഷ ദമ്പതികളുടെ മകനായി ജനിച്ച അബ്ദുൽ ഹമീദ് മദനി  പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം പള്ളി ദർസുകളിലും അഴീക്കോട് ഇർഷാദുൽ മുസ്‌ലിമിൻ അറബിക് കോളജ്, പുളിക്കൽ മദീനത്തുൽ ഉലൂം അറബിക് കോളജ്​ എന്നിവിടങ്ങളിലായി പഠനം പൂർത്തിയാക്കി. പുറത്തൂർ, പുതിയങ്ങാടി, പൊൻമുണ്ടം എന്നിവിടങ്ങളിൽ 22 വർഷം അധ്യാപകനായി ജോലി ചെയ്തു. തുടർന്ന് ഔദ്യോഗിക ജോലിയിൽ നിന്ന് സ്വമേധയാ വിരമിച്ചു. പുളിക്കൽ ജാമിഅ സലഫിയ്യ,വളവന്നൂര്‍ അന്‍സാര്‍ അറബിക് കോളജ്, പുളിക്കല്‍ മദീനത്തുല്‍ ഉലൂം അറബിക് കോളജ് എന്നിവിടങ്ങളിലും അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്.
പി.പി. സൈനബയാണ്​ ഭാര്യ. മക്കൾ: ഡോ. മുഹമ്മദ് അമീൻ, അഹ്‌മദ് നജീബ്, ഖദീജ, സൽമ, അനീസ, ജൗഹറ, പരേതനായ മുനീർ. മരുമക്കൾ: ഡോ. സി. മുഹമ്മദ് ചെറവന്നൂർ, ഹാരിസ് (എസ്.എസ്.എം. പോളി ടെക്നിക്, തിരൂർ), മുഹമ്മദ് (റിയാദ്), അഫ്സൽ (ദുബൈ), റസിയ, നുസൈബ.
കോഴിക്കോട് യുവത പബ്ലിക്കേഷൻസ് പുറത്തിറക്കിയ ഇസ്‌ലാം അഞ്ചു വാള്യങ്ങളിൽ പരമ്പരയുടെയും ഹദീസ് വിവർത്തന സമാഹാരത്തി​​​​​​െൻറയും മുഖ്യപത്രാധിപരായിരുന്നു.ശബാബ് വാരികയിലെ മുഖാമുഖം പംക്തിയിൽ വർഷങ്ങളോളം ഫത്‌വകൾ നൽകിയിരുന്നത് മദനിയായിരുന്നു. കേരള ജം‌ഇയ്യത്തുൽ ഉലമയുടെയും കേരള നദ്‌വത്തുൽ മുജാഹിദീന്റെയും സംസ്ഥാന കമ്മിറ്റി അംഗമായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.
 മനുഷ്യാസ്ഥിത്വം വിശുദ്ധ ഖുർആനിലും ഭൗതിക വാദത്തിലും, ഇബാദത്ത് വീക്ഷണങ്ങളുടെ താരത‌മ്യം, ഖുർആൻ ഒരു സത്യാന്വേഷിയുടെ മുന്നിൽ, അല്ലാമ യൂസുഫലിയുടെ ഇംഗ്ലീഷ് ഖുർആൻ പരിഭാഷ വിവർത്തനം, നിത്യപ്രസക്തമായ ദൈവിക ഗ്രന്ഥം, ഖുര്‍ആനും യുക്തിവാദവും, ബുലൂഗുല്‍മറാം പരിഭാഷ, മോഡേൺ അറബി ട്യൂട്ടർ, അറേബ്യൻ ഗൾഫിലെ സംസാര ഭാഷ, ദൈവ വിശ്വാസവും ബുദ്ധിയുടെ വിധിയും, നാൽപ്പത് ഹദീസ് പരിഭാഷ, ഇസ്‌ലാമും വിമർശകരും, ആരോഗ്യത്തി​​​​െൻറ ദൈവ ശാസ്ത്രം, ഇതര മതസ്ഥരോടുള്ള മുസ്‌ലിമി​​​​​​െൻറ സമീപനം, ഖുര്‍ആനും മാനവിക പ്രതിസന്ധിയും, ഇസ്‌ലാം വിമര്‍ശകരും അവരുടെ തലയ്ക്കു വില പറയുന്നവരും, ദ‌അവത്ത് ചിന്തകൾ(അഞ്ച് വാള്യങ്ങൾ), ഇസ്‌ലാം വിമർശനങ്ങൾക്ക് മറുപടി, മതം-രാഷ്ട്രീയം-ഇസ്‌ലാഹീ പ്രസ്ഥാനം, കൂടിക്കാഴ്ച, പ്രാർത്ഥന-തൗഹീദ്, സൂഫി മാര്‍ഗവും പ്രവാചകന്മാരുടെ മാര്‍ഗവും, ദൈവിക ഗ്രന്ഥവും മനുഷ്യ ചരിത്രവും, ഇസ്ലാമി​​​​​​െൻറ ദാര്‍ശനിക വ്യതിരിക്തത തുടങ്ങി നിരവധി ഗ്രന്ഥങ്ങൾ മൗലവിയുടേതായി പുറത്തിറങ്ങിയിട്ടുണ്ട്.
കോഴിക്കോട്, വക്കം മൗലവി പഠന കേന്ദ്രം  ഏർപ്പെടുത്തിയ ‌2013ലെ വക്കം മൗലവി അവാർഡ് ചെറിയമുണ്ടം അബ്ദുൽ ഹമീദ് മദനിക്കാണ്  ലഭിച്ചത്‌..

----------------------------------------------------------


ചെറിയമുണ്ടം അബ്​ദുൽ ഹമീദ് മദനിക്ക് നാടി​െൻറ യാത്രാമൊഴി 05:03 AM 18/07/2018 താനൂർ: പണ്ഡിതനും ഗ്രന്...

Read more at: https://www.madhyamam.com/local-news/malappuram/2018/jul/18/523505


No comments:

Post a Comment

"Comment moderation" is off in this blog.If it is not displayed, could have gone to spam.