22 September 2013

ഓണപ്പായസം കഴിക്കാമോ? - Shabab Weekly 20 Sep 2013, Q&A



ഓണപ്പായസം കഴിക്കാമോ?

ഞങ്ങളുടെ വീടിന്‌ അടുത്ത്‌ അമുസ്‌ലിംകളായ അയല്‍വാസികള്‍ ഉണ്ട്‌. ഞങ്ങളുമായി നല്ല സൗഹാര്‍ദത്തിലാണ്‌. ഓണം, വിഷു പോലുള്ള അവരുടെ ആഘോഷങ്ങളുടെ ഭാഗമായി പായസം, പലഹാരങ്ങള്‍ പോലുള്ള സാധനങ്ങള്‍ കൊണ്ടുവരാറുണ്ട്‌. അത്‌ ഭക്ഷിക്കുന്നതില്‍ തെറ്റുണ്ടോ? വേണ്ടാ എന്ന്‌ പറഞ്ഞ്‌ മടക്കി അയക്കാന്‍ പാടുണ്ടോ?
സഫ വൈലത്തൂര്‍


വിശുദ്ധ ഖുര്‍ആനിലെ 6:145 സൂക്തത്തിന്റെ പരിഭാഷ ഇപ്രകാരമാകുന്നു: ``(നബിയേ,) പറയുക: എനിക്ക്‌ ബോധനം നല്‌കപ്പെട്ടിട്ടുള്ളതില്‍ ഭക്ഷണം കഴിക്കുന്നവന്‌ തിന്നാന്‍ പാടില്ലാത്തതായി യാതൊന്നും ഞാന്‍ കാണുന്നില്ല; അത്‌ ശവമോ ഒഴുക്കപ്പെട്ട രക്‌തമോ, പന്നിമാംസമോ ആണെങ്കിലൊഴികെ. കാരണം, അത്‌ മ്ലേച്ഛമത്രെ. അല്ലെങ്കില്‍ അല്ലാഹുവല്ലാത്തവരുടെ പേരില്‍ പ്രഖ്യാപിക്കപ്പെട്ടതിനാല്‍ അധാര്‍മികമായിത്തീര്‍ന്നിട്ടുള്ളതും ഒഴികെ. എന്നാല്‍ വല്ലവനും (ഇവ ഭക്ഷിക്കാന്‍) നിര്‍ബന്ധിതനാവുകയാണെങ്കില്‍ - അവന്‍ നിയമലംഘനം ആഗ്രഹിക്കാത്തവനും അതിരുവിട്ടുപോകാത്തവനുമാണെങ്കില്‍ നിന്റെ രക്ഷിതാവ്‌ തീര്‍ച്ചയായും ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.''

`അല്ലാഹുവല്ലാത്തവരുടെ പേരില്‍ പ്രഖ്യാപിക്കപ്പെട്ടത്‌' എന്ന വാക്കിന്റെ വിവക്ഷ വ്യാജദൈവങ്ങളുടെ പേരില്‍ നേര്‍ച്ചയായോ ബലിയായോ അറുത്ത ജന്തു എന്നാണെത്രെ ഖുര്‍ആന്‍ വ്യാഖ്യാതാക്കള്‍ നല്‌കിയ വിവരണം. വ്യാജ ദൈവത്തിന്‌ നിവേദ്യമായി അര്‍പ്പിക്കപ്പെട്ട വസ്‌തുക്കളും വ്യാജദൈവത്തിന്റെ പേരില്‍ പ്രസാദം എന്ന നിലയില്‍ നല്‌കപ്പെടുന്ന വസ്‌തുക്കളും ഇതിനോട്‌ സാമ്യമുള്ളതായതിനാല്‍ സത്യവിശ്വാസികള്‍ വര്‍ജിക്കേണ്ടതാണ്‌

എന്നാല്‍ ഇതൊന്നുമല്ലാത്ത വസ്‌തുക്കള്‍ ആര്‌ നല്‌കിയാലും ഭക്ഷിക്കുന്നതിന്‌ വിരോധമില്ലെന്നാണ്‌ ഇസ്‌ലാമിക പ്രമാണങ്ങളില്‍ നിന്ന്‌ ഗ്രഹിക്കാന്‍ കഴിയുന്നത്‌. .,.

അല്ലാഹുവും റസൂലും(റ) നിഷിദ്ധമായി പ്രഖ്യാപിച്ചതല്ലാത്ത എല്ലാ ആഹാര പാനീയങ്ങളും അനുവദനീയമാണ്‌ എന്നതാണ്‌ ഇസ്‌ലാമിന്റെ പൊതുവായ നിയമം.



No comments:

Post a Comment

"Comment moderation" is off in this blog.If it is not displayed, could have gone to spam.